N1 എന്ന റോഡ് അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ് .നല്ല വീതിയും ടാർ ചെയ്ത ഭാഗത്തിന് പുറത്ത് വളരെയേറെ സ്ഥലവും ഉണ്ട് .ആൾ താമസമില്ലാത്ത മേച്ചിൽ സ്ഥലങ്ങളാണ് ഇരു വശത്തും . കാര്യമായ പ്രകൃതി
ഭംഗി അവകാശപ്പെടാനില്ല . എന്നാലും കെട്ടിടങ്ങളും വാഹനങ്ങളും മനുഷ്യരും ഇല്ലാത്ത അതിവിശാലമായ മേച്ചിൽ സ്ഥലങ്ങൾക്ക് അതിന്റേതായ ഒരു ഭംഗിയുണ്ട് .
റോഡ് വളവും തിരിവുമില്ലാതെ നീണ്ടു കിടക്കുകയാണ് .ചിലേടത്ത് 10 kms
മുമ്പോട്ട് കാണാം .Bloemfontein വിട്ടാൽ അടുത്ത പ്രധാന പട്ടണം 224 kms അകലെ Colesburg ആണ് . അവിടെ നിന്ന് 450 kms പോയാൽ പോർട്ട് എലിസബെത്തിൽ എത്താം .എങ്കിലും യാത്രാക്ലേശം ഒഴിവാക്കാൻ Colesburg നടുത്ത് ഒരു വീട് ബുക്ക് ചെയ്തിരുന്നു . മൂന്നര മണിയോടെ അവിടെയെത്തി .
വെള്ളക്കാരി ഉടമസ്ഥ വീട് തുറന്നു തന്നു . ഒരു പഴയ വീടാണ് .എന്നാൽ
എല്ലാം ഭംഗിയായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്നു .സെല്ഫ്-catering
സൌകര്യങ്ങളുണ്ട് .നമുക്കാവശ്യമായ ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ
സൌകര്യങ്ങളും ഉണ്ട്, ഇവിടെ ഒരു യാത്രക്ക് ഇറങ്ങിയാൽ ഹോട്ടൽ
ഭക്ഷണത്തെ ആശ്രയിക്കനാവുകയില്ല . ഒന്നാമത് നമ്മൾക്ക് കാണേണ്ട സ്ഥലത്ത് ഹോട്ടൽ ഉണ്ടായിരിക്കാനിടയില്ല .ഉണ്ടെങ്കിൽ തന്നെ ഭക്ഷണത്തിന്
വില കൂടുതലാണ് .അതു കൊണ്ട് നമ്മൾ ആവശ്യമായ സാധനങ്ങൾ നേരത്തെ തന്നെ കാറിൽ കൊണ്ടു വരണം .ഞങ്ങൾ ലഞ്ച് ,ഡിന്നർ ,breakfast
ഇവ തയ്യാറാക്കി കൊണ്ടു വന്നിരുന്നു .
1200 rand ആണ് വാടക .ഇത് വളരെ ന്യായമാണ് ( rupees 6000 ).സഞ്ചാരികളെ
പറ്റിക്കാനുള്ള മനോഭാവം ഇവിടെയില്ല . സുരക്ഷിതത്വവും ഉണ്ട് .ദക്ഷിണാഫ്രിക്കയിലെ ഏതു ചെറിയ ടൌണിൽ ചെന്നാലും താമസ സൗകര്യം
ലഭ്യമാണ് .നേരത്തെ ബുക്ക് ചെയ്തിരിക്കണം എന്നേയുള്ളു .
23ന് രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു .യാത്രയ്ക്ക് പറ്റിയ
കാലാവസ്ഥ ആയിരുന്നു .സമതലം വിട്ട് കുന്നുകളും മലകളും കണ്ടുതുടങ്ങി .
റോഡുകൾ എല്ലാം ഒന്നാംതരം .സാമുദ്ര നിരപ്പിൽ നിന്ന് 1600 metre വരെ
ഉയരമുളള മലകൾ കയറിയിറങ്ങി . കടലിനോടടുക്കുംതോറും പ്രകൃതി
ഭംഗി വർദ്ധിച്ചു .മഴ പെയ്തു തുടങ്ങി .മുമ്പോട്ട് അധികദൂരം കാണാൻ
പറ്റുകയില്ല .എന്നാലും വാഹനങ്ങൾ അധികമില്ലാത്തതിനാൽ യാത്ര
സുഗമമായിരുന്നു .
ദക്ഷിണാഫ്രിക്കയിലെ നാലാമത്തെ പ്രധാന പട്ടണമാണ് പോർട്ട് എലിസബത്ത് . പ്രധാന ഒരു തുറമുഖ നഗരമാ ണ് .Berthelomio Diaz ഉം ,വസ്കോടഗാമ യും ഇവിടെ അടുത്ത് സഞ്ചരിച്ചിരുന്നു .1820ൽ ബ്രിട്ടീഷ്
കുടിയേറ്റക്കാർ ആണ് പോർട്ട് Elizabeth സ്ഥാപിച്ചത് .Mercedes ,BMW ,VW
മുതലായ എല്ലാ വാഹനങ്ങളുടേയും നിർമാണ കേന്ദ്രമാണ് .ഓറഞ്ച്
കയറ്റുമതി ,ടൂറിസം മുതലായവയാണ് പ്രധാന വരുമാന മാർഗങ്ങൾ .Special
Economic Zone ഉണ്ട് .250 sq kms ഉള്ള പട്ടണത്തിൽ മൂന്നര ലക്ഷമാണ് ജനസംഖ്യ .
Sea Front ന് 16 kms ആണ് നീളം .
മനോഹരവും വിശാലവുമായ ബീച്ചുകൾ ,വന്യമൃഗ സങ്കേതങ്ങൾ ,ക്രിക്കറ്റ് ,
ഫുട്ബോൾ ,റഗ്ബി എന്നിവയ്ക്ക് പുറമെ സാഹസിക വിനോദങ്ങളും
സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു .ദക്ഷിണാഫ്രിക്കയിലെ
ആദ്യത്തെ OPERA ഹൌസ് ഇവിടെയാണ് .
മൂന്നര മണിയോടെ ഞങ്ങൾ ബോബൻറെ വീട്ടിലെത്തി ,തിരക്കില്ലാത്ത RESIDENTIAL ഏരിയ ആണ് . മുറ്റത്ത് നിന്ന് നോക്കിയാൽ 2010 ലോക
കപ്പ് ഫുട്ബോൾ കളികളിൽ ചിലത് നടന്ന ഭീമാകാരമായ STADIUM ത്തിൻറെ
മുകൾ ഭാഗം കാണാം . ( തുടരും )