Friday, 20 December 2013

BARBERSPAN BIRD SANCTUARY ( Travel )

മുറ്റത്തെ   മുല്ലയ്ക്ക്  മണമില്ല  എന്നാണല്ലോ   ചൊല്ല് . DELAREYVILLE ൽ  നിന്ന്
15  KMS   അകലെ   BARBERSPAN  എന്ന   2000  ഹെക്ടർ  വിസ്തീർണ്ണം  ഉള്ള
ഒരു   തടാകവും   പക്ഷി  സങ്കേതവും  ഉണ്ട്. എല്ലാം  കൂടി  100 sq Kms  കാണും .
ഈ  പക്ഷി  സങ്കേതത്തിന്റെ  അടുത്തുകൂടിയാണ്  ഞങ്ങൾ  സ്കൂളിലേയ്ക്ക്
പോകുന്നത് . സ്കൂളിലേയ്ക്കുള്ള  ദൂരം  35 kms  ആണ് .ഇത്  25 മിനിട്ട് കൊണ്ട് എത്താം .ഇത്രയും  ദൂരത്തിന്   ഇടയിൽ  ഒരു  വീട്  മാത്രമാണ്  ഉള്ളത് .കുറെ
ഉള്ളിലോട്ട്   നാലഞ്ച്   ഫാം  ഹൌസുകൾ  ഉണ്ട് .ആയിരക്കണക്കിന്  ഹെക്ടർ
ഉള്ള   ഫാമുകളും  കടൽ  പോലെ  കിടക്കുന്ന  മേച്ചിൽ  സ്ഥലങ്ങളും  കാരണം
ജനവാസം   തീരെയില്ല . അതാണ്   ഈ  പ്രദേശത്തിൻറെ  ഒരു  ആകർഷണം .

സ്കൂളിൽ   പോകുന്ന  വഴിയിൽ  ഏകദേശം  അഞ്ചു  kms  ദൂരം തടാകത്തിന്റെ
അതിർത്തിയാണ് .വലത്തു  വശത്ത്   തടാകത്തിന്  മുകളിൽ  സൂര്യൻ  ഉദിച്ചുയരുന്നത്   മനോഹരമായ  ഒരു  കാഴ്ചയാണ് .അവിടവിടെ  ഒട്ടകപ്പക്ഷികൾ  കൊത്തിപ്പെറുക്കി  നടക്കുന്നത്  കാണാം .കൂടാതെ  ചെറിയ
മാനുകൾ ,കാട്ടുപന്നികൾ ,കീരി ,മുയൽ ,കുറുക്കൻ  മുതലായവയേയും
കാണാം .ഗിനിപ്പക്ഷികൾ ,കാട ,ഇരട്ടവാലൻ  മുതലായ   ധാരാളം  പക്ഷികളേയും   കാണാം .എന്നാൽ  തടാകത്തിന്റെ  അപ്പുറത്ത്   ഹോട്ടൽ
ഉള്ള  ഭാഗത്ത്‌   പോയിട്ട്  അനേകം  വർഷങ്ങളായി .

ബർബെർസ്പാൻ  പക്ഷി സങ്കേതം  ഈ  വിഷയത്തിൽ  താൽപര്യമുള്ളവർക്ക്
വളരെ    പ്രസിദ്ധമാണ് .വെറുതെ  നാലഞ്ച്  മണിക്കൂർ  കൊണ്ട്  കാര്യമായി
ഒന്നും  കാണാൻ  കഴിയുകയില്ല .അവിടെ  കുറെ  ദിവസം  താമസിച്ച്
പക്ഷികളെ   കാണണം .അതിനുള്ള   താമസസൗകര്യങ്ങൾ  വേണ്ടത്രയുണ്ട് .ഹോട്ടൽ ,ഗസ്റ്റ്  ഹൌസുകൾ  മുതലായവ .വിദേശങ്ങളിൽ  നിന്നുള്ള  പക്ഷി
നിരീക്ഷകരും   ഗവേഷകരും   ഇവിടെയെത്തുന്നു .

350  പക്ഷി  species കളെ   ഇവിടെ  കണ്ടെത്തിയിട്ടുണ്ട് .വേനൽക്കാലത്ത്
ചൂടിൽ നിന്ന്   രക്ഷപെടാൻ  വേണ്ടി   ദൂരദേശങ്ങളിൽ  നിന്ന്  ധാരാളം
പക്ഷികൾ  ഇവിടെ  എത്തുന്നു .ഫ്ലാമിന്ഗോ ,ഹെരോണ്‍ ,ക്രൈൻ  മുതലായ
പക്ഷികളെ  ഇവിടെ  കാണാം .

ഞങ്ങൾ  ഇന്നലെ   ബാര്ബെര്സ്പാനിലേയ്ക്ക്   ഒരു  ഓട്ടപ്രദക്ഷിണം  നടത്തി .
മെയിൻ റോഡിൽ നിന്ന്   200 metre മാത്രം   പ്രവേശന  കവാട ത്തിലേക്ക് .തടാക തീരത്ത്  കുറേ  വെള്ളക്കാർ  റ്റെന്റ് കെട്ടി   മീൻ പിടുത്തത്തിൽ  ഏർപ്പെട്ടിരിക്കുന്നു .അവുധി ക്കാലമയതിനാൽ  ധാരാളം  പേർ  കുടുംബ
സമേതം  താമസിക്കുന്നുണ്ട് .

ഞങ്ങൾ  പക്ഷികളുടെ  കേന്ദ്രത്തിലേയ്ക്ക്   നീങ്ങി .കവാടത്തിൽ  ആരുമില്ല .
എമിൽ  ഗേറ്റ് തുറന്നു .ചരൽ റോഡിലൂടെ  പതിയെ  ഓടിച്ചു  പോകാൻ രസമുണ്ട് .അവിടവിടെ  ഒട്ടകപക്ഷികൾ  കൊത്തിപ്പെറുക്കി  നടക്കുന്നു .പകുതി  വളർച്ചയായ   കുഞ്ഞുങ്ങൾ   ഒരു   കൌതുകമായി .ഇരട്ടവാലന്മാർ  വായുവിൽ  ചില   അഭ്യാസങ്ങൾ   കാണിച്ചു . എന്നാൽ   പ്രധാനപ്പെട്ട  പക്ഷികളെ  അവിടെ  കണ്ടില്ല .മൂന്നു  kilometre  കഴിഞ്ഞപ്പോൾ  റോഡ്‌
അവസാനിച്ചു .അതിനപ്പുറം  ചതുപ്പുനിലവും  തടാകവുമാണ് .ഗവേഷകർക്ക്‌
കൊതുമ്പ്  വള്ളങ്ങളിൽ  തടാകത്തിൽ  സഞ്ചരിക്കാം .

തടാകത്തിൽ  ചില   സീസണുകളിൽ   മീൻപിടുത്ത  മത്സരമുണ്ട് .സമീപപ്രദേശത്തെ  മോശമായ  റോഡുകളിൽ ക്കൂടി   കാറോട്ട മത്സരവും
ഉണ്ട് .
നേരം  വൈകിയതിനാൽ  ഞങ്ങൾ  മടങ്ങി . അടുത്ത  പരിപാടി   ബ്രായ്  ആണ് .
ഇറച്ചി  spices  പുരട്ടി   തയ്യാറാക്കി   വെച്ചിരുന്നു .ഒരു  കനത്ത  മഴയുടെ
കാർമേഘങ്ങൾ  ആകാശത്ത്  തടിച്ചു  കൂടിക്കൊണ്ടിരുന്നു .ശക്തമായി
കാറ്റു  വീശി . മഴ  പെയ്താൽ   ഔട്ട്‌ ഹൌസിലേയ്ക്ക്  ബ്രായ്  stand  എടുത്തു കൊണ്ട്  ഓടണം . പക്ഷേ   ഭാഗ്യവശാൽ  മഴ  നാലഞ്ചു തുള്ളികൾ  പെയ്ത്
പിൻവാങ്ങി .
എമിലും  സെബിയും  ജോസുവും  ചേർന്ന്  തീ  പിടിപ്പിച്ചു .അവർ  തന്നെ
ബാക്കി  എല്ലാ   കാര്യങ്ങളും    ചെയ്തു .എല്ലാം കൂടി  രണ്ടു  മണിക്കൂർ
എടുത്തു .ഈ  സമയത്ത്  ഞങ്ങൾ  അനുഭവങ്ങൾ  പങ്കു വെച്ചു .

എമിൽ  ഇന്തോനേഷ്യ യിലാണ്  ജോലി  ചെയ്യുന്നത് .മുമ്പ്  Papua ന്യൂ ഗിനിയിൽ
ജോലി  ചെയ്തിട്ടുണ്ട് .പുസ്തകം  എഴുതാത്ത  ഒരു  സഞ്ചാരിയാണ്  എമിൽ .
കഴിഞ്ഞ കൊല്ലം   ജോലിയിൽ നിന്ന്  കുറെ  മാസങ്ങൾ  വിട്ടുനിന്ന്  ഒരു  ടൂർ
നടത്തി .നേപ്പാളിൽ  ഹിമാലയത്തിന്റെ  താഴ്‌വരകളിൽ  എത്തി .പിന്നെ
മുംബായ് ,ഗോവ ,ശ്രീലങ്ക , ആണ്ടമാൻസ്  മുതലായവ .നേപ്പാൾ ആണ് അവൻറെ  ഇഷ്ട രാജ്യം .സെബിയും  വിദേശയാത്രകൾ  നടത്തിയിട്ടുണ്ട് .ഷങ്ങ്ഹയിൽ വറുത്ത  തേളിനെ  തിന്ന  കാര്യം  അവൻ  പറഞ്ഞു .നേപ്പാളിലാണ്  internship  ചെയ്തത് . ജോസു  അവൻറെ  21 ആം  ജന്മദിനാഘോഷങ്ങളെ പ്പറ്റി   പറഞ്ഞു .

ബ്രായ്ക്കുള്ള  pork  ഞങ്ങളുടെ  പ്രിൻസിപ്പൽ  Mrs  വിസ്സർ  തന്നതാണ് .ഞങ്ങൾ
ചില  സാധനങ്ങൾ  കൈമാറുന്ന  പതിവുണ്ട് .ഈയിടെ  അവർ  വന്നപ്പോൾ
ധാരാളം  പീച്ചുകളും ,ചീരയും  spinach ഉം  കൊടുത്തു .

ബ്രായ്  ചെയ്ത ഇറച്ചി വിഭവങ്ങൾ  പുറത്തിരുന്ന്  കഴിക്കുന്നതാണ്  രസം .എല്ലാം  കഴിഞ്ഞപ്പോൾ  രാത്രി  11  മണി .സൂസിയും  പുത്രന്മാരും  വെള്ളിയാഴ്ച  മഹികെന്ഗ് നു   പോകുന്നു ,പഴയ  സുഹൃത്തുക്കളെ  കാണാൻ .





No comments:

Post a Comment