Tuesday, 24 December 2013

പോർട്ട്‌ എലിസബത്ത് ( യാത്ര )

N1  എന്ന   റോഡ്‌   അന്താരാഷ്ട്ര  നിലവാരത്തിലുള്ളതാണ് .നല്ല  വീതിയും  ടാർ ചെയ്ത  ഭാഗത്തിന്  പുറത്ത്  വളരെയേറെ  സ്ഥലവും  ഉണ്ട് .ആൾ താമസമില്ലാത്ത   മേച്ചിൽ  സ്ഥലങ്ങളാണ്  ഇരു വശത്തും . കാര്യമായ  പ്രകൃതി
ഭംഗി  അവകാശപ്പെടാനില്ല . എന്നാലും  കെട്ടിടങ്ങളും  വാഹനങ്ങളും  മനുഷ്യരും  ഇല്ലാത്ത   അതിവിശാലമായ  മേച്ചിൽ സ്ഥലങ്ങൾക്ക്  അതിന്റേതായ  ഒരു  ഭംഗിയുണ്ട് .

റോഡ്‌  വളവും  തിരിവുമില്ലാതെ   നീണ്ടു  കിടക്കുകയാണ് .ചിലേടത്ത്  10 kms
മുമ്പോട്ട്‌  കാണാം .Bloemfontein   വിട്ടാൽ  അടുത്ത   പ്രധാന  പട്ടണം  224 kms  അകലെ  Colesburg  ആണ് . അവിടെ  നിന്ന് 450 kms   പോയാൽ  പോർട്ട്‌  എലിസബെത്തിൽ  എത്താം .എങ്കിലും  യാത്രാക്ലേശം  ഒഴിവാക്കാൻ  Colesburg നടുത്ത്  ഒരു  വീട്   ബുക്ക്‌  ചെയ്തിരുന്നു . മൂന്നര  മണിയോടെ  അവിടെയെത്തി .
വെള്ളക്കാരി  ഉടമസ്ഥ  വീട്  തുറന്നു  തന്നു . ഒരു  പഴയ  വീടാണ് .എന്നാൽ
എല്ലാം  ഭംഗിയായും  വൃത്തിയായും   സൂക്ഷിച്ചിരിക്കുന്നു .സെല്ഫ്-catering
സൌകര്യങ്ങളുണ്ട് .നമുക്കാവശ്യമായ  ഭക്ഷണം   പാകം  ചെയ്യാനുള്ള  എല്ലാ
സൌകര്യങ്ങളും  ഉണ്ട്, ഇവിടെ  ഒരു  യാത്രക്ക്  ഇറങ്ങിയാൽ  ഹോട്ടൽ
ഭക്ഷണത്തെ  ആശ്രയിക്കനാവുകയില്ല . ഒന്നാമത്  നമ്മൾക്ക്  കാണേണ്ട  സ്ഥലത്ത്   ഹോട്ടൽ  ഉണ്ടായിരിക്കാനിടയില്ല .ഉണ്ടെങ്കിൽ തന്നെ  ഭക്ഷണത്തിന്
വില  കൂടുതലാണ് .അതു കൊണ്ട്  നമ്മൾ  ആവശ്യമായ  സാധനങ്ങൾ  നേരത്തെ  തന്നെ  കാറിൽ  കൊണ്ടു വരണം .ഞങ്ങൾ  ലഞ്ച് ,ഡിന്നർ ,breakfast
ഇവ  തയ്യാറാക്കി  കൊണ്ടു  വന്നിരുന്നു .

1200  rand   ആണ്   വാടക .ഇത്  വളരെ  ന്യായമാണ്  ( rupees  6000 ).സഞ്ചാരികളെ
പറ്റിക്കാനുള്ള   മനോഭാവം  ഇവിടെയില്ല . സുരക്ഷിതത്വവും  ഉണ്ട് .ദക്ഷിണാഫ്രിക്കയിലെ  ഏതു  ചെറിയ ടൌണിൽ  ചെന്നാലും  താമസ സൗകര്യം
ലഭ്യമാണ് .നേരത്തെ  ബുക്ക്‌  ചെയ്തിരിക്കണം  എന്നേയുള്ളു .

23ന്   രാവിലെ  ബ്രേക്ഫാസ്റ്റ്  കഴിഞ്ഞ്  ഞങ്ങൾ  പുറപ്പെട്ടു .യാത്രയ്ക്ക്  പറ്റിയ
കാലാവസ്ഥ  ആയിരുന്നു .സമതലം  വിട്ട്  കുന്നുകളും  മലകളും  കണ്ടുതുടങ്ങി .
റോഡുകൾ  എല്ലാം  ഒന്നാംതരം .സാമുദ്ര നിരപ്പിൽ നിന്ന്  1600 metre  വരെ
ഉയരമുളള  മലകൾ  കയറിയിറങ്ങി . കടലിനോടടുക്കുംതോറും  പ്രകൃതി
ഭംഗി   വർദ്ധിച്ചു .മഴ  പെയ്തു  തുടങ്ങി .മുമ്പോട്ട്‌  അധികദൂരം   കാണാൻ
പറ്റുകയില്ല .എന്നാലും  വാഹനങ്ങൾ  അധികമില്ലാത്തതിനാൽ   യാത്ര
സുഗമമായിരുന്നു .

ദക്ഷിണാഫ്രിക്കയിലെ   നാലാമത്തെ  പ്രധാന  പട്ടണമാണ്   പോർട്ട്‌  എലിസബത്ത് . പ്രധാന  ഒരു തുറമുഖ നഗരമാ ണ്  .Berthelomio  Diaz ഉം ,വസ്കോടഗാമ യും  ഇവിടെ   അടുത്ത്  സഞ്ചരിച്ചിരുന്നു  .1820ൽ  ബ്രിട്ടീഷ്‌
കുടിയേറ്റക്കാർ  ആണ് പോർട്ട്‌  Elizabeth  സ്ഥാപിച്ചത് .Mercedes ,BMW ,VW
മുതലായ  എല്ലാ  വാഹനങ്ങളുടേയും   നിർമാണ  കേന്ദ്രമാണ് .ഓറഞ്ച്
കയറ്റുമതി ,ടൂറിസം  മുതലായവയാണ്  പ്രധാന  വരുമാന മാർഗങ്ങൾ .Special
Economic  Zone  ഉണ്ട് .250 sq kms  ഉള്ള   പട്ടണത്തിൽ  മൂന്നര ലക്ഷമാണ്  ജനസംഖ്യ .
Sea  Front ന്  16 kms  ആണ്   നീളം .

മനോഹരവും  വിശാലവുമായ  ബീച്ചുകൾ ,വന്യമൃഗ സങ്കേതങ്ങൾ ,ക്രിക്കറ്റ്‌ ,
ഫുട്ബോൾ ,റഗ്ബി  എന്നിവയ്ക്ക്  പുറമെ  സാഹസിക  വിനോദങ്ങളും
സഞ്ചാരികളെ  ഇവിടേയ്ക്ക്   ആകർഷിക്കുന്നു .ദക്ഷിണാഫ്രിക്കയിലെ
ആദ്യത്തെ  OPERA  ഹൌസ്  ഇവിടെയാണ് .

മൂന്നര മണിയോടെ  ഞങ്ങൾ  ബോബൻറെ  വീട്ടിലെത്തി ,തിരക്കില്ലാത്ത  RESIDENTIAL  ഏരിയ  ആണ് . മുറ്റത്ത്‌  നിന്ന്  നോക്കിയാൽ  2010 ലോക
കപ്പ്  ഫുട്ബോൾ  കളികളിൽ  ചിലത്  നടന്ന  ഭീമാകാരമായ  STADIUM ത്തിൻറെ
മുകൾ ഭാഗം   കാണാം .   ( തുടരും )



No comments:

Post a Comment