ഇന്ന് ടെലാരെവില്ലേയിൽ വളരെ തിരക്കുള്ള ദിവസമാണ് .നാളെയും അങ്ങനെ ആയിരിക്കും . കാരണം മാസാവസാനവും വാരാന്ത്യവും പിന്നെ ഒരു അവധി ദിവസവും ഒന്നിച്ചു വരുന്നു . മെയ് 2 പൊതു അവധി ദിവസമാണ് . അതുകൊണ്ടു് ജനങ്ങൾ വളരെ സന്തോഷത്തോടെ ഷോപ്പിംഗ് നും മറ്റും വരുന്നു . ജനങ്ങളിൽ ഭൂരിഭാഗവും എന്തെങ്കിലും
സർക്കാർ ഗ്രാൻറ് നെ ആശ്രയിച്ച് ജീവിക്കുന്നവരാണ് . മാസാവസാന ത്തിലെ ഒരു ഷോപ്പിംഗ് കഴിഞ്ഞാൽ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ സാധാരണക്കാർ വളരെ ഞെരുങ്ങുന്നു .ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റമാണ് സാധാരണക്കാരെ ഞെരുക്കുന്നത് . സ്വന്തമായി എന്തെങ്കിലും പച്ചക്കറി വെച്ചുപിടിപ്പിക്കാനുള്ള ഒരു ശ്രമം സാധാരണയായി കാണാറില്ല .ശ്രമിച്ചാൽതന്നെ വാഴ ,മാവ് ,കപ്പളം ,
പേര മുതലായവ ഈ പ്രദേശത്ത് ഉണ്ടാവുകയില്ല . ഉണ്ടായാലും ജൂൺ ,ജൂലൈ മാസങ്ങളിലെ കൊടും തണുപ്പിൽ അവ വാടിപ്പോകും .
മനസ്സുവെച്ചാൽ ഒക്ടോബർ മുതൽ മെയ് വരെ വിവിധയിനം പച്ചക്കറികൾ നട്ടുപിടിപ്പിക്കാൻ സാധിക്കും . എന്നാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങൾ ഇവിടെയില്ല . ഞങ്ങൾ താമസിക്കുന്ന വാ ടകവീടിനോട് ചേർന്ന് പച്ചമുളക് ധാരാളം ഉണ്ട് ,
വെള്ളം എപ്പോഴും സുലഭമാണ് .പൊതുവെ ജലക്ഷാമം ഇല്ലാത്ത പ്രദേശമാണ് . 25 കിലോമീറ്റർ അകലെനിന്ന് വെള്ളം പമ്പ് ചെയ്യുന്നു .
എന്നാൽ 24 മണിക്കൂറിലും ടാപ്പിൽ ജലം ലഭ്യമല്ല .
ഞങ്ങളുടെ വീട്ടുടമസ്ഥരായ Johny -ഫാത്തിമ ദമ്പതികളുടെ
ചില കാര്യങ്ങൾ രസകരമാണ് . അവർക്ക് municipality യുടെ water
connection ഇല്ല . Municipality യുടെ ബിൽ തെറ്റാണെന്ന് അവർ മനസ്സിലാക്കി .
തർക്കമായി . അവസാനം അവർ ആ Connection വേണ്ടെന്ന് വെച്ചു . ഇപ്പോൾ
Bore well ൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത് .എപ്പോഴും സുലഭം .
ഞങ്ങളുടെ വീടിനോട് ചേർന്നാണ് Pumpൻറെ സ്വിച്ച് . അത് ഓൺ ചെയ്യുന്നത് എൻറെ ചുമതലയാണ് . OFF ചെയ്യാൻ ചിലപ്പോൾ മറന്നുപോകും . ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകിയാലും നഷ്ടമാകുന്നില്ല . അടുത്തുള്ള അത്തി മരത്തിനും മുളക് ചെടികൾക്കുമാണ് കിട്ടുന്നത് . മാതാപിതാക്കൾ
അമിതമായി ലാളിച്ച് തീറ്റിപ്പോറ്റി വളർത്തുന്ന ,obese ആയ ഒരു കുട്ടിയെ പ്പോലെയാണ് അത്തിമരം . തഴച്ചുവളർന്ന് വീടിൻറെ കാൽഭാഗത്തോളം
അത് മൂടിയിട്ടുണ്ട് . ചുവട്ടിൽ നട്ടുച്ചയ്ക്കും ഇരുട്ടാണ് . ഈ മരത്തിൻറെ സാമീപ്യം കൊണ്ട് വീടിനുള്ളിൽ എപ്പോഴും എസി യുടെ effect ആണ് .
വരാന്തയിൽ ഒരു കസേരയിട്ട് ഇരുന്നാൽ അത്തിപ്പഴം തിന്നാനെത്തുന്ന
പക്ഷികളെ കാണാം . ഇപ്പോൾ പഴങ്ങൾ ഇല്ലാത്ത സമയമാണ് .
മരങ്ങളുടെ കാര്യത്തിൽ വളരെ കർക്കശ സ്വഭാവക്കാരിയാണ് ഫാത്തിമ .
അത്തിമരം ഇങ്ങനെ തഴച്ചു വളർന്നാൽ അത് വീടിൻറെ ഓടുകളിൽ
സമ്മർദ്ദം ചെലുത്തി അവയെ തള്ളി താഴെയിടും എന്ന് ചൂണ്ടിക്കാണിച്ചിട്ടും ഒരു ശിഖരം പോലും മുറിക്കാൻ അവർ തയ്യാറല്ല .
റോഡ്‌ൻറെ എതിർവശത്ത് AFRIKAANSകാരുടെ ഒരു പള്ളിയാണ് . പള്ളിയിലെ automatic മണി ഒരു അനുഗ്രഹമാണ് . അത് അര മണിക്കൂർ
ഇടവിട്ട് സമയം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും . പ്രത്യേകിച്ച് ,നിശ്ശബ്ദമായ
വെളുപ്പാൻകാലത്ത് മണിയടി കൂടുതൽ ശ്രദ്ധിക്കപ്പെടും .
ഞങ്ങൾ ഉടൻതന്നെ നാട്ടിലേയ്ക്ക് തിരിക്കുന്നു . വോട്ട് ഇല്ലെങ്കിലും
തെരഞ്ഞെടുപ്പും വോട്ട് എണ്ണലും നേരിട്ട് കാണാനുള്ള ഒരു അവസരം .എവിടെയെങ്കിലും പോയി ഉഴവൂർ വിജയൻറെ പ്രസംഗം ഒന്നു കേൾക്കണം . VD രാജപ്പൻ പോയ സ്ഥാനത്ത് ഒരു പുതിയ ഹാസ്യതാരം
ഉദയം ചെയ്തിരിക്കുന്നു .ആശ്വാസം !