Saturday, 2 April 2016

UDF or DDF ? ( OPINION )


UDF    എന്നാൽ     United   Democratic  Front   എന്നാണ്   നമ്മൾ   മനസ്സിലാക്കുന്നത് .
കേരളത്തിൽ    Foreign  Liquor   എന്ന്   പറയുന്നതു പോലെ    വിചിത്രമാണ്  ഇത് .
Foreign  Liquor ൽ    വിദേശീയമായ   ഒന്നും  ഇല്ലാത്തതു പോലെ   ഐക്യ ജനാധിപത്യ മുന്നണിയിൽ    ഐക്യം   മഷിയിട്ട്   നോക്കിയാലും   കാണാനില്ല . അടിമുടി    അനൈക്യമേ    കാണാനുള്ളൂ . മുന്നണിയിലും
അതിലുള്ള    പാർട്ടികളിലും   അനൈക്യമാണ്   കാണുന്നത് .അതുകൊണ്ട്
ഇന്നത്തെ    സ്ഥിതിയിൽ    DDF (Divided   Democratic  Front )  എന്ന   പേരാണ്
UDF ന്‌    ഏറ്റവും    യോജിച്ചത് . UDF   പരാജയപ്പെട്ടാൽ    അതിൻറെ   കാരണക്കാർ   നേതൃത്വം   തന്നെ .


നമ്മൾ    5000 മീറ്റർ , 10000 മീറ്റർ , മാരത്തോൺ   മുതലായ   ഓട്ട മത്സരങ്ങൾ
കാണുമ്പോൾ   ഒരു  കാര്യം   ശ്രദ്ധിക്കുന്നു . ചില   ഓട്ടക്കാർ   ആദ്യം മുതലേ
നല്ല  വീറോടുകൂടി   മുമ്പിൽ   ഓടുന്നു . എന്നാൽ   കുറെ  കഴിയുമ്പോൾ   stamina  ഇല്ലാതെ   തളർന്ന്   പുറകിലായി   ഓട്ടം  ഉപേക്ഷിക്കുന്നു . മറ്റു ചിലർ
പതിയെ പതിയെ   ശ്രദ്ധിച്ച്   ഓടി    തക്ക സമയത്ത്    സ്പീഡ് കൂട്ടി  മുന്നിൽ
എത്തുന്നു . എന്നാൽ    പിന്നീട്   സ്പീഡ്  കൂട്ടാമെന്ന്  വിചാരിച്ച്   പുറകിൽ ഓടുന്ന  ചിലർക്ക്    സ്പീഡ്‌  കൂട്ടിയാലും   മുന്നിലെത്താൻ   സാധിക്കുകയില്ല .നല്ല   ചിട്ടയായ   പരിശീലനവും  തന്ത്രങ്ങളും  ഉള്ള ഓട്ടക്കാർ   എല്ലാ   കഴിവുകളും   ഉപയോഗിച്ച്   ഓടി   ഒന്നാം   സ്ഥാനത്ത്
എത്തുന്നു .



പിന്നീട്     സ്പീഡ്  കൂട്ടാമെന്ന്   വ്യാമോഹിക്കുന്ന   ഒരു  ഓട്ടക്കാരന്റെ  അവസ്ഥയാണ്     UDF ന്   ഉള്ളത് . സ്ഥാനാർഥികളെ    പ്രഖ്യാപിച്ച്
LDF    തകൃതിയായ    പ്രചാരണം  തുടങ്ങിയപ്പോൾ     UDFന്     starting trouble
ആണ് .'' A   thing   well begun  is  half  done .''  എന്നാണ്   ചൊല്ല് . ഈ   അർഥത്തിൽ
LDF   ബഹുദൂരം   മുമ്പോട്ട്‌   പോയിരിക്കുന്നു .ഈ   അവസരത്തിൽ   പ്രസിദ്ധ
ബ്രിട്ടീഷ്‌   sprint  ചാമ്പ്യൻ    Lindford  Christie ക്ക്   ഉണ്ടായ   കയ്പേറിയ   അനുഭവം   ഓർക്കുന്നത്   ഉചിതമായിരിക്കും . 1992 ൽ     ബാർസിലോന Olympics ൽ      Christie    100 മീറ്ററിൽ     സ്വർണ്ണം   നേടി . 1996 ൽ     Atlanta Olympics
100 മീറ്റർ    ഫൈനലിൽ    starting ൻറെ    വെടി   പൊട്ടുന്നതിന്  മുമ്പ്  Christie
മുന്നോട്ടാഞ്ഞു . രണ്ടാമതും   അവന്   പിഴവ് പറ്റി ,അയോഗ്യനാക്കപ്പെട്ടു .
സ്വർണ്ണമെഡൽ   കിട്ടേണ്ടവൻ    കണ്ണീരോടെ   മടങ്ങി .തെരഞ്ഞെടുപ്പിൻറെ
ട്രാക്കിൽ    ഒരു  Lindford  Christie  ആകാനുള്ള   ദുർവിധിയാണോ    UDF /DDF
നെ    കാത്തിരിക്കുന്നത് ?

തെരഞ്ഞെടുപ്പ്   എന്ന  10000 മീറ്റർ   ഓട്ടത്തിൽ   LDF   ഒരു  റൌണ്ട്  പിന്നിട്ടു
കഴിഞ്ഞപ്പോൾ   UDF /DDF    Starting  point നടുത്ത്    ഷൂസ്      ഊരി  തെറിച്ചു പോയത്  തപ്പിയെടുത്ത്   കുനിഞ്ഞിരുന്ന്   lace കെട്ടുന്ന    ദയനീയ  അവസ്ഥയിലാണ് . ഇനി    LDF ൻറെ   ഒപ്പമെത്താൻ    മഹാത്ഭുതം
വല്ലതും   നടക്കണം .



അഴിമതിയാരോപണം    നേരിടുന്നവർ   മാറി നിൽക്കണമെന്ന്   പറയുന്നത്
ആല്മഹത്യാപരമായ    അസംബന്ധമാണ് . ചിലർ    അഴിമതിയാരോപണം
ഉന്നയിക്കുന്നത്    ഉന്നതമായ   ആദർശം  ഉള്ളതുകൊണ്ടല്ല .രാഷ്ട്രീയ
പ്രതിയോഗികളെ    താറടിക്കാനും    പുകച്ച്  പുറത്ത് ചാടിക്കാനുമാണ്
പലപ്പോഴും    ആരോപണങ്ങൾ   കെട്ടി ചമയ്ക്കുന്നത് . ആരോപണങ്ങൾ
നേരിടുന്നവർ    മാറിനിൽക്കണമെന്ന്    പറയുന്നത്    വടി കൊടുത്ത്  അടി
മേടിക്കലാണ് ,self -ഗോൾ     ആണ് .






1 comment:

  1. Thanks for 11050 pageviews and 267830 profile views as on 2 April 2016

    ReplyDelete