Thursday, 21 April 2016

നല്ല നടപ്പ് ( അനുഭവങ്ങൾ )

നല്ല   നടപ്പ്  എന്നതുകൊണ്ട്‌   ഞാൻ   ഉദ്ദേശിക്കുന്നത്   good   behaviour  അല്ല ,
വ്യായാമത്തിന്   വേണ്ടിയുള്ള   നടത്തം   ആണ് . (morning  walk ), നടത്തം
ശരിയായ    വാക്ക്  ആണോ എന്ന്   അറിയില്ല . ഭാഷാ കാര്യത്തിൽ   വിദേശത്ത്   ജീവിക്കുന്ന   മലയാളികൾക്ക്   ഒരു മുൻ‌കൂർ  ജാമ്യം   അനുവദിക്കാവുന്നതാണ് .പ്രത്യേകിച്ച്   ദക്ഷിണാഫ്രിക്ക പോലെ  അധികം
മലയാളികൾ  ഇല്ലാത്ത   ഒരു  രാജ്യത്തെ   ഒരു  മലയാളി ,ഭാഷയിൽ  ചെറിയ
തെറ്റു  വരുത്തിയാൽ   അതിൽ  നെറ്റി  ചുളിക്കേണ്ടതില്ല .

നടക്കാൻ   പറ്റിയ   ഒരു   സ്ഥലമാണ്   Delareyville . ജനസംഖ്യ   കുറവാണെങ്കിലും   വിശാലമാണ്   ടൌൺ . റോഡുകൾ   വീതിയുള്ളതാണ് .
ഞാനും   ലീലാമ്മയും   രാവിലെ  6.15 ന്‌     residential   ഏരിയയിൽ  നടക്കാനിറങ്ങും . അപ്പോൾ   പുറത്ത്   വളരെ  ചുരുക്കം   ആളുകളെയേ
കാണാനുള്ളു . Morning  walk ന്‌  നല്ല   സൌകര്യമുണ്ടെങ്കിലും  രാവിലെ
ഉറക്കം  ഉപേക്ഷിച്ച്    ത്യാഗം   സഹിക്കാൻ   ആരും  തയ്യാറല്ല . രാവിലെ  ഉണർന്ന്  വളരെ   ഉഷാറായി  നില്ക്കുന്ന   ഒരു  കൂട്ടരുണ്ട് . പട്ടികൾ .
പട്ടികൾ  ഇല്ലാത്ത   വീടുകൾ  ഒന്നോ  രണ്ടോ  കാണും . മോഷ്ടാക്കൾ
ധാരാളം   ഉള്ള   ദക്ഷിണാഫ്രിക്കയിൽ   പട്ടിവളർത്താൽ    വളരെ   പ്രധാനമാണ് . Delareyville   ഓരോ   വീട്ടിലും  മൂന്നും   നാലും   പട്ടികൾ  ഉണ്ട് .
സാധാരണയായി    രണ്ട്   വലിയ   ഇനങ്ങളും   രണ്ട്  ചെറുതും  എന്നതാണ്
നാട്ടുനടപ്പ് .

ചെറിയ   ഇനങ്ങൾ   ശല്യക്കാരാണ് , അവരിൽ  ചിലത്   ഗേറ്റ്ൽ

  നിന്ന്   പുറത്തുചാടി   വഴിയിൽ   പ്രതിഷേധം   പ്രകടിപ്പിക്കാറുണ്ട് . അണ്ണാൻ കുഞ്ഞും  തന്നാലായത്   എന്ന്   പറഞ്ഞതുപോലെ . മുൻകരുതലായി  ഒരു
whip ഞാൻ   കരുതാറുണ്ട്‌ . പഴയ    tyre ഉം   പ്ലാസ്റ്റിക്‌ ഉം   ഉപയോഗിച്ച്  സിംബാബ്വെക്കാർ    ഉണ്ടാക്കുന്നതാണ്   ഈ   ചാട്ട . ഉഗ്രൻ   സാധനം  ആണ് .
കേരളത്തിൽ   ഇത്  ഇറക്കുമതി  ചെയ്‌താൽ   ജനങ്ങളുടെ   സ്വയരക്ഷയ്ക്ക്
പറ്റിയതാണ് . ഏതായാലും   morning  walk ല്   ഒരു   പ്രാവശ്യമേ  ചാട്ട
ഉപയോഗിക്കേണ്ടി   വന്നിട്ടുള്ളു . പരിധി വിട്ട്  ആക്രമണ ഭീഷണി   ഉയർത്തിയ   ഒരു  ചെറിയ   പട്ടിക്ക്   എതിരായിട്ട്‌ .  ഈ ടൌൺന്     പട്ടിനഗർ
എന്ന്   പേരിട്ടാൽ   അനുയോജ്യമായിരിക്കും .എന്നാൽ    തെരുവുനായ്ക്കളെ
കാണാനില്ല .

വാഹനങ്ങളും    ആളുകളും  കുറവായതിനാൽ    വളരെ   free  ആയി  കയ്യും
വീശി   നടക്കാം . ഒരു   മണിക്കൂർ കൊണ്ട്   നാല്  Kms  എന്നാണ്  ഞങ്ങളുടെ
പതിവ് . ധാരാളം   പക്ഷികൾ   ഉള്ള    സ്ഥലമാണ്   ടെലരെയ്വില്ലേ . രാവിലെ
കൂടുതലായി    കാണുന്നത്    അരിപ്രാവുകളെയാണ് .

പരന്നുകിടക്കുന്ന    പുൽമേടുകളും   തെളിഞ്ഞ ,വിശാലമായ   ആകാശവും
ആണ്  ഇവിടെ .  ഈ   മാസങ്ങളിൽ  ശുദ്ധമായ   അന്തരീക്ഷമാണ് .കാലാവസ്ഥ   വളരെ   അനുകൂലം . ചൂട്   30 ഡിഗ്രിയിൽ   താഴെ .

ഒരു  വലിയ   fieldൽ     പത്തോളം   കുതിരകൾ   മേയുന്നത് കാണാം . കൂടിയ
ഇനം  കുതിരകളാണ്‌ . അവയുടെ   ഉടമസ്ഥനെ   ഒരിക്കലും   കണ്ടിട്ടില്ല .
അവയ്ക്ക്   എപ്പോഴും   വെള്ളം  കുടിക്കാനുള്ള    സംവിധാനം  ഒരുക്കിയിട്ടുണ്ട് . ആ   field , ചെറിയ   വിമാനങ്ങൾക്ക്   ഇറങ്ങാൻ   സൌകര്യമുള്ള  ഒരു   എയർ strip  ആണ് .

whip കൊണ്ടുനടക്കുന്നതിന്    വേറൊരു  കാരണം  ഉണ്ട് . apartheid കാലത്ത്
swimming  pool , stadium  മുതലായ    സൌകര്യങ്ങൾ   ഉണ്ടായിരുന്നു . stadium ഇപ്പോഴും  ഉണ്ട് . പക്ഷേ   അതിനോട് ചേർന്നുള്ള   കെട്ടിടങ്ങൾ  എല്ലാം
പടിപടിയായി   നശിപ്പിച്ചു . തകർന്ന   കെട്ടിടങ്ങളിൽ   ചിലർ   മയക്കുമരുന്ന്
കഴിച്ച്    അന്തിയുറങ്ങുന്നുണ്ട് .ഒന്നോ  രണ്ടോ   ഭ്രാന്തന്മ്മാരെയും   ചിലപ്പോൾ   കാണാം .

2004 ഫെബ്രുവരി   15 മുതൽ     2015   ഡിസംബർ   17 ആം   തീയതി വരെ  ഞങ്ങൾ   താമസിച്ചിരുന്ന   വീടിനടുത്ത് കൂടിയാണ്   നടന്നു പോകുന്നത് .
വീട് വിറ്റ്  എല്ലാം   പുതിയ  ഉടമസ്ഥക്ക്   ഏൽപ്പിച്ചു കൊടുത്തിട്ടാണ്  ഞങ്ങൾ  vacation ന്   പോയത് . പൂന്തോട്ടവും   പച്ചക്കറി തോട്ടവും  peach ,അത്തി ,ഓറഞ്ച്  മുതലായ  വൃക്ഷങ്ങളും  അവിടെ  ഉണ്ട് .എ ന്നാൽ   ശരിയായ  care കിട്ടാതെ
എല്ലാത്തിന്റെയും   ഭംഗി  പോയി . വെള്ളക്കാരിയായ   പുതിയ  ഉടമസ്ഥ
തനിച്ചാണ്   കഴിയുന്നത്‌ . കൂട്ടിന്   നാല്  പട്ടികൾ . ഒരെണ്ണം  Great Dane
എന്ന  ഇനം   ആണ് .  പട്ടികൾ  വീടിനകത്ത്  ആണ്   താമസം . അനിത എന്ന്
പേരുള്ള  ഉടമസ്ഥക്ക് ,30 ,35  വയസ്സുള്ള  രണ്ട്  ആൺമക്കളാണ്  ഉള്ളത് .ശാസ്ത്രീയമായ  കൃഷിയിൽ   പരിചയമുള്ള  അവർ   കാനഡയിൽ  ജോലി
കിട്ടി   പോയി .

അനിത  സ്ഥിരമായി ആളെ   ജോലിക്ക് വെച്ചിട്ടില്ല .അതുകൊണ്ട്  വെള്ളം കിട്ടാതെ
ചെടികൾ  വാടിയിരിക്കുന്നു .ഞങ്ങൾ ഒരു  gardener റെ  സ്ഥിരമായി
നിറുത്തിയിരുന്നു . ഒന്നും  പറഞ്ഞുകൊടുക്കാതെ   എല്ലാം   നോക്കീം കണ്ടും
ചെയ്യുന്നവൻ   ആയിരുന്നു   Paul എന്ന   gardener .ഒക്ടോബർ  മുതൽ  മെയ്‌ വരെ   വിവിധതരം   പച്ചക്കറികൾ   ഞങ്ങൾക്ക്   കിട്ടിയിരുന്നു . പൂർണ്ണ
ജൈവ കൃഷി . ചാണകം   സുലഭം . അയൽക്കാരൻ  വെള്ളക്കാരന്  കന്നുകാലി   കച്ചവടം  ആണ് .അവൻറെ   trailer  വൃത്തിയാക്കുമ്പോൾ
ചാണകത്തിന്റെ   ഒരു കൂമ്പാരം   രൂപപ്പെടുന്നു .ആവശ്യക്കാർക്ക്
സൗജന്യമായി   എടുത്തുകൊണ്ടു പോകാം .ഞാൻ  പലപ്പോഴും wheelbarrow യിൽ  ചാണകം  നിറച്ച്  എത്തിച്ചിരുന്നു .

പഴയ   വീട്ടിൽ നിന്ന്   500 മീറ്റർ  പോയാൽ  ഞങ്ങൾ  താമസിക്കുന്ന  വാടക വീട്  ആയി . സ്വന്തം  വീട്ടിലേയ്ക്ക്   കയറി ചെല്ലുന്നതുപോലെയാണ് . വീടിൻറെ  ഉടമസ്ഥർ   Portuguese   വംശജരായ  ജോണിയും   ഫാത്തിമയും ആണ് . അവരുടെ   വീടിനോട് ചേർന്നുള്ള   ഗസ്റ്റ് ഹൌസിലാണ്  ഞങ്ങൾ
താമസിക്കുന്നത് .ഒരേ  ഗേറ്റ് ഉം   ഒരേ  മുറ്റവും   ആണ് . അവർ   പണ്ടേ  ഞങ്ങളുടെ   സുഹൃത്തുക്കൾ   ആണ് . രണ്ടുപേരും   വളരെ  friendly ആണ് .
അവർ   ടൌൺൽ     CAFE നടത്തുന്നു . Portuguese കാരുടെ    ഒരു   specialty  ആണ്
cafe .അവിടെ   എല്ലാം  കിട്ടും . രാവിലെ  എട്ടുമണി മുതൽ   വൈകീട്ട്  8 മണി
വരെയാണ്    പ്രവർത്തന സമയം .ജോണിയും  ഫാത്തിമയും  രണ്ട് Counter കളിൽ . cafe ൽ   Takeaway food കിട്ടും . ഈ  ദമ്പതികൾ  വെറുതെ പണത്തിന് വേണ്ടി  business നടത്തുന്നവരല്ല . എല്ലാവരോടും   friendly ആയി  പെരുമാറുകയും  കുശലാന്വേഷണങ്ങൾ   നടത്തുകയും ചെയ്യും .തമാശകൾ
പൊട്ടിക്കും .നല്ല   സാധനങ്ങളേ  വിൽക്കുകയുള്ളൂ . ജോണിയുടെ sense of
humour   അപാരമാണ് . ഒരു  ദിവസം  ഒരു വലിയ  മാമ്പഴത്തിൽ ''do not press me '' എന്ന്   എഴുതി  വെച്ചിരിക്കുന്നതുകണ്ടു .'' എന്താ ഇത് ?'' ഞാൻ  ചോദിച്ചു .
''  മാങ്ങാ  പഴുത്തതാണോ  എന്നറിയാൻ   പലരും  ഞെക്കി നോക്കും .ഞെക്കി ഞെക്കി അത്   ചതഞ്ഞ്  ആർക്കും  വേണ്ടാതാകും . അതുകൊണ്ടാണ് .''

ജോണി -ഫാത്തിമ  ദമ്പതികൾക്ക്   രണ്ട്  മക്കളാണ് . ഒരാണും  ഒരു പെണ്ണും .
വനെസ്സ  എന്നുപേരുള്ള   മകൾ  വിവാഹിതയാണ് . മകൻ  മൈക്കിൾ
എഞ്ചിനീയർ   ആണ് . ബ്രസീലിൽ  ഉയർന്ന  ശമ്പളത്തിൽ  മൂന്നു കൊല്ലം
ജോലിയിൽ   ആയിരുന്നു . കിട്ടിയ   കാശു കൊണ്ട്  കുറെ  വീടുകൾ വാങ്ങി
വാടകയ്ക്ക്  കൊടുത്തിരിക്കുകയാണ് .വീടിനടുത്ത്   സ്ഥലം വാങ്ങി ഒരു
വലിയ   ഷെഡ്‌  കെട്ടി  അതിൽ  പഴയ  കാറുകൾ  നന്നാക്കി  എടുക്കുകയാണ്
ഇപ്പോഴത്തെ  പണി . അമ്പതിലേറെ  വർഷം   പഴക്കമുള്ള  കാറുകൾ ആണ് .അമേരിക്കയിൽ നിന്ന്  ഓൺലൈൻ  ആയി   വാങ്ങുന്നവയാണ് . ഈയിടെ
ഇവിടെ  അടുത്തുള്ള   ഒരു farmൽ   നിന്ന്  1942 മോഡൽ  WILLYS jeep  കെട്ടിവലിച്ച്  കൊണ്ടുവന്നു .സകല പണിയും   മൈക്കിൾ  തനിച്ചാണ് ചെയ്യുന്നത് .

ഞങ്ങളുടെ   വീടിനോട് ചേർന്ന്   plum ,fig മുതലായ   വൃക്ഷങ്ങൾ  ഉണ്ട് .
ഡിസംബർ  മാസത്തിൽ   നിറയെ plum പഴങ്ങൾ   ഉണ്ടായിരുന്നു .വീടിൻറെ
മേൽക്കൂര വരെ   ഉയരമുള്ളതാണ്   അത്തി . മൈക്കിളിന്റെ   പറമ്പിൽ
ഒരു  വലിയ  POMEGRANATE


മരം   ഉണ്ട് . care ഒന്നുമില്ലാതെ   വളരുന്നതാണ് .ജനുവരി -ഫെബ്രുവരി   മാസങ്ങളിൽ   അത് നിറയെ  പഴങ്ങൾ  ഉണ്ടായിരുന്നു . പഴങ്ങൾ   ഭാരം കൊണ്ട്   നിലത്ത്  പുല്ലിൽ കെട്ടുപിണഞ്ഞ്
കിടന്നിരുന്നു .ഞാൻ   പുല്ല്   പറിച്ചുമാറ്റി   ശിഖരങ്ങൾക്ക്  മുട്ടുകൊടുത്ത്
താങ്ങി നിറുത്തി . മരത്തിന്   ഒരു  പുതുജീവൻ  വന്നു .കാണാൻ നല്ല ഭംഗി .
വെള്ളം  അധികം  വേണ്ടാത്ത  മരമാണ് . ആരോഗ്യപരമായ  അനേകം
ഗുണങ്ങൾ  ഉള്ള   പഴമാണ് .ഏതായാലും  അത് തിന്നുമടുത്തു  എന്ന്  പറഞ്ഞാൽ മതി .അത്തിപ്പഴവും   ധാരാളം തിന്നു . vacation കഴിഞ്ഞ് എത്തിയപ്പോൾ  plum മരം  കാലിയായിരുന്നു .













No comments:

Post a Comment