Monday, 4 April 2016

ചോർച്ച ,എല്ലായിടത്തും ചോർച്ച ( OPINION )

ഇന്നത്തെ  കാലത്ത്   ഏറ്റവും   പ്രധാനപ്പെട്ട   ഒരു ചർച്ചാവിഷയം    ചോർച്ചയാണ് . ചോർച്ച ഇല്ലാത്ത   ഒരു  മേഖലയും  ചൂണ്ടിക്കാനിക്കാനില്ല .
ഖജനാവിൽ നിന്നുള്ള   ചോർച്ചയാണ്   ഏറ്റവും   പ്രധാനം . പലയിടത്തും
ചോർച്ചയുള്ള   ഒരു വലിയ    ഡാം  പോലെയാണ്    ഖജനാവ് . ആ    ഡാം
ചോർത്തിയെടുക്കാനുള്ള    അടവുകൾക്കാണ്    രാഷ്ട്രീയം  എന്ന്  പറയുന്നത് . dam ൻറെ കൂടെ   n ചേർത്താൽ   damn  ആയി . damn   politics !

കർണ്ണാടകത്തിൽ    ചോദ്യക്കടലാസ്സുകൾ    വ്യാപകമായി  ചോർന്ന്
വലിയ    വിവാദവും   സമരവും    നടക്കുകയാണ് .പരീക്ഷകളുടെ   വിശ്വാസ്യത   ചോർന്നിരിക്കുകയാണ് .



ചോദ്യക്കടലാസ്സ് , മാർക്ക് , വോട്ട് , രഹസ്യങ്ങൾ ,പോക്കറ്റ്‌ ,മുതലായവ
ചോരുന്ന    സാധനങ്ങളാണ് . ഹിന്ദിയിൽ 'ചോർ ' എന്ന   വാക്കിൻറെ  അർത്ഥം  'കള്ളൻ ' എന്നാണ് . ചോർ  എന്ന   വാക്കിൽ നിന്നാണോ   ചോരുക
എന്ന   മലയാളം   വാക്ക്   ഉണ്ടായതെന്ന്   അറിയില്ല . എന്തായാലും   ചോർ
എന്ന   വാക്ക്   അത്ര   നല്ലതല്ല . ചാരൻ  എന്ന   വാക്ക്   ശ്രദ്ധിക്കുക . ചോറ് ,ചാറ് ,മുതലായ   വാക്കുകളും  ഇവിടെ  പഠന യോഗ്യമാണ് . ലോകത്തിൽ  ഒരു
നല്ല  വിഭാഗം   ആളുകൾ   ചോർ   ആണ് . ചോരി  ചെയ്താണ്   അവർ   ചോറ്  ചാറിൽ
കുഴച്ച്   ഉരുട്ടി   ഞനനുന്നത് . ചേരികളിൽ   താമസിക്കുന്ന    സാധാ ചോർകളെ   നമുക്ക്   മാറ്റി നിറുത്താം . ഒരു ചാൺ   വയറിനു വേണ്ടിയാണ്
അവർ   ചോരി  ചെയ്യുന്നത് .

ഇപ്പോൾ   പനാമയിൽ   ബഡാ ചോർകളുടെ   പേരുകൾ  ഉള്ള   ലിസ്റ്റ് ചോർന്നിട്ടുണ്ട് .ദുഷ്ടന്മാർ    പനപോലെ   വളരും   എന്നാണല്ലോ  ചൊല്ല് . അതുകൊണ്ടായിരിക്കാം    ചില  വമ്പൻ   ചോർകൾ     അവിടെ   കോടികൾ
ഒളിപ്പിച്ചു വെച്ചത് . ലിസ്റ്റിൽ    ഇന്ത്യയ്ക്ക്    അർഹമായ   പ്രാതിനിധ്യം
ഉള്ളതിൽ   നമുക്ക്    അഭിമാനിക്കാം .


ആദരണീയനായ    അമിതാഭ് ബച്ചൻ     ഹീറോയുടെ   റോളിൽ  ആണ്
അഭിനയിച്ചു കണ്ടിട്ടുള്ളത് . ചോർ   ആയി   അദ്ദേഹം   അഭിനയിച്ചിട്ടുണ്ടോ
എന്നറിയില്ല .ഉണ്ടെങ്കിൽത്തന്നെ   Robinhood നെ   പോലുള്ള   അച്ച്ചാ  ചോർ
ആയിട്ട്    ആകാനേ   സാധ്യതയുള്ളൂ . മരുമകൾ   ഐഷ്വര്യാ റായി
heroine   ആയിട്ടാണ്    അഭിനയിച്ചു കണ്ടിട്ടുള്ളത് . എന്തായാലും    പനാമയിൽ
ചോർന്ന   ലിസ്റ്റിൽ   അച്ഛന്റേയും    മരുമകളുടെയും   പേരുകൾ  ഉണ്ട് .
ആകെ  500  ഇന്ത്യൻ   ചോർകളുടെ  ലിസ്റ്റ്   ആണ്   ചോർന്നിട്ടുള്ളത് .

വരും ദിവസങ്ങളിൽ      ചോർകളുടേയും    ചോർനികളുടെയും   ഞെട്ടിപ്പിക്കുന്ന    പേരുകൾ    പ്രതീക്ഷിക്കാം .

ഓണത്തിന്  ഇടയ്ക്ക്   പുട്ട് കച്ചവടം   എന്ന്   പറഞ്ഞതുപോലെ    റഷ്യൻ
പ്രസിഡന്റ്‌    വ്ലാഡിമിർ  പുട്ടിൻറെ   പേരും  പനാമാ ചോർകളുടെ  ലിസ്റ്റ്ൽ
ഉണ്ട് . ബ്രിട്ടീഷ്‌   പ്രധാനമന്ത്രി   ഡേവിഡ്‌   കാമറൂണിന്റെ   പിതാവിൻറെ
പേരും   ഉണ്ട് . ചൈനീസ്   പ്രസിഡന്റും   JACKIE  ചാനും  ഉണ്ട് . ദക്ഷിണാഫ്രിക്കൻ  പ്രസിഡന്റ്    ജേക്കബ്‌   സുമായുടെ   മരുമകനും  ഉണ്ട് .

ഇന്നത്തെ    കാലത്ത്   ഒന്നും   അധികകാലം   ഒളിപ്പിച്ചു വെക്കാൻ  സാധിക്കുകയില്ല . എല്ലാ   ചോരിയും  ഒരു  ദിവസം  ചോരും ,ഒരു   സുനാമി
പോലെ . WIKILEAKS   സ്ഥാപകൻ   ജൂലിയൻ   ASSANGE യും   അമേരിക്കയിൽ
EDWARD  SNOWDEN നും    അമേരിക്കൻ   സർക്കരിന്റെയും    CIA യുടേയും
കോടിക്കണക്കിന്     രേഖകൾ   ചോർത്തി . ജനങ്ങൾ  അവരെ   heroes  ആയി
പുകഴ്ത്തുമ്പോൾ    അധികാരികൾ   അവരെ   ചാരന്മാരായി   മുദ്രകുത്തി .WIKILEAK ൻറെ     ചുവടുപിടിച്ച്    വത്തിക്കാനിൽ   VATILEAKS   ഉണ്ടായി .
NUZZI   എന്ന    പത്രപ്രവർത്തകനാണ്    Benedict   മാർപാപ്പയുടെ    സ്വകാര്യകത്തുകളും    മറ്റ്  അനേകം   രേഖകളും    ചോർത്തി   വത്തിക്കാനിലെ    അഴിമതി    വെളിച്ചത്ത്   കൊണ്ടുവന്നത് .


ജനങ്ങൾ    ആരാധിക്കുന്ന   പല   VIP കളും    പെരുംകള്ളന്മാരാണ്   എന്ന്
പനാമാ    ചോരലുകൾ   വ്യക്തമാക്കുന്നു . ചോരന്മാർക്ക്    കള്ളപ്പണം
ഒളിപ്പിക്കാൻ    ഇനി  വേറെ   വല്ല ഗ്രഹവും   കണ്ടുപിടിക്കണം . ഗ്രഹപ്പിഴ ,അല്ലാതെ   എന്തുപറയാൻ !








No comments:

Post a Comment