ക്രൂരതയെപ്പറ്റി മുമ്പ് എഴുതിയിരുന്നു . വളരെ ഗൌരവതരമായ ഒരു വിഷയമായതുകൊണ്ട് ആവർത്തന വിരസത മാറ്റിവെച്ചിട്ട് വീണ്ടും
എഴുതുകയാണ് . കൊച്ചിയിൽ ഒരു പത്തുവയസ്സുകാരനെ 17 പ്രാവശ്യം
കുത്തി ഒരു അക്രമി കൊന്നു . Horror സിനിമകളിൽ പോലും കാണാത്ത
ഭീകരതയാണ് സംഭവിച്ചത് . വെട്ടിക്കൊലയും കുത്തിക്കൊലയും
മർദ്ദിചുകൊലയും കേരളത്തിൽ നാട്ടുനടപ്പാണ് . ഇന്നത്തെ ഇര ,ഒരു പിഞ്ചു ബാലൻ ആയതുകൊണ്ട് സംഭവം ഞെട്ടലുണ്ടാക്കി . ഈ ഞെട്ടൽ
നിലനിൽക്കുമ്പോഴാണ് കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് ചില
രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ .
പിഞ്ചു ബാലൻറെ ഘാതകൻ മനസികരോഗിയാണ് പോലും ! മനസികരോഗിയാണ് എങ്കിൽ അയാൾ എന്തുകൊണ്ടാണ് സമൂഹത്തിന്
ഭീഷണിയായി വിഹരിച്ചിരുന്നത് ? തൻറെ രോഗം ഭേദമായെന്ന് മനോരോഗിയാണോ തീരുമാനിക്കുന്നത് ? അയാൾ ഓക്കേ ആണെന്ന്
ആരാണ് Certify ചെയ്തത് ?
പ്രതി മയക്കുമരുന്ന് സ്ഥിരമായി കഴിച്ചിരുന്നുവെന്നും അതിൽ നിന്നാണ്
സമനില തെറ്റിയതെന്നും പറയപ്പെടുന്നു . അപ്പോൾ ഒരു ചോദ്യം
ഉയർന്നു വരുന്നു . Drugs നിയമവിധേയമാക്കണം എന്ന് ചിലർ വാദിക്കുന്നു .
കേരളത്തിൽ drugs നിയമവിധേയമാക്കി എന്ന് സങ്കൽപ്പിച്ചാൽ എന്തായിരിക്കും സ്ഥിതി ?
ദക്ഷിണാഫ്രിക്കയിൽ ഇപ്പോൾ ഒരു കേസ് വിചാരണ നടക്കുന്നു . ഒരു
പിതാവ് തൻറെ നാല് ആൺമക്കളെ കഴുത്തറത്ത് കൊന്നു .കേക്കാന
എന്ന് പേരുള്ള 37 കാരൻ ,13 ,10 ,6 ,4 വയസ്സുള്ള മക്കളെ ഒന്നൊന്നായി കൊന്നു .
അയാളുടെ വീട്ടിൽ , ഉപയോഗിച്ച ഒരു Condom കണ്ടെത്തിയതാണ് കേക്കാനയെ പ്രകോപിപ്പിച്ചത് . ഭാര്യ അവിഹിതബന്ധം സമ്മതിച്ചു .
ഫോണിൽ ഒരു വാക്കുതർക്കത്തെ തുടർന്നാണ് ക്ഷുഭിതനായ അയാൾ
കൊല നടത്തിയത് .അയാൾ കുറ്റം സമ്മതിച്ചു .
മാർച്ചിൽ ഒരാൾ,
ജനിച്ചിട്ട് രണ്ടുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാലിൽ പിടിച്ച് ചുഴറ്റി ഭാര്യയുടെ ദേഹത്ത് അടിച്ചു കൊന്നു . ഭാര്യയുടെ അവിഹിതബന്ധമാണ് അയാളെ പ്രകോപിപ്പിച്ചത് .
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ ! ഇരകൾ കൂടുതലും സ്ത്രീകളും
കുട്ടികളുമാണ് .
പല horror സംഭവങ്ങൾക്കും പിറകിൽ അവിഹിത ബന്ധം ഒരു പ്രധാന
ഘടകം ആണ് . അതിൽത്തന്നെ സോഷ്യൽ മീഡിയയിൽക്കൂടി
മുളയ്ക്കുന്ന ബന്ധങ്ങൾ ഒരു ഘടകമാണ് .
അവിഹിത ബന്ധം ഉണ്ടാക്കുന്ന ദുരന്തം എന്തെന്ന് ആറ്റിങ്ങൽ ഇരട്ട കൊലക്കേസ് ഒരു പാഠം ആണ് .
ആറ്റിങ്ങൽ പിഞ്ചുകുഞ്ഞിന്റെ തലച്ചോർ ചിന്നിച്ചിതറിയെന്ന് കേട്ടു .
അപ്പോൾ Macbeth നാടകത്തിൽ Lady Macbeth പറയുന്ന ചില വാക്കുകളാണ് ഓർമ്മ വന്നത് .
Macbeth ഒരു നല്ല മനുഷ്യനാണ് . മനസ്സാക്ഷി ഉള്ളവനാണ് . എന്നാൽ
അയാളുടെ ഉള്ളിൽ അധികാരമോഹം ഉണ്ട് . അയാളോടുള്ള സ്നേഹസൂചകമായി Duncan രാജാവ് Macbeth ൻറെ വീട്ടിൽ അതിഥിയായി
വരുന്നു . രാജാവിനെ കൊന്ന് അധികാരം കൈക്കലാക്കാനുള്ള സുവർണ്ണാ വസരമായി Lady Macbeth ,സന്ദർശനത്തെ കാണുന്നു .എന്നാൽ Macbeth , 50-50
ആണ് . പറ്റില്ലാഎന്ന് അദ്ദേഹം പറയുന്നു . അപ്പോൾ ഭാര്യ രൂക്ഷമായി
ശകാരിക്കുകയാണ് .
............I have given suck,and know
How tender it's to love the babe that milks me
I would,while it was smiling in my face ,
Have plucked my nipple from his boneless gums,
And dashed the brains out,had I so sworn as you
Have done to this. ( Act 1 scene 7)
ഇക്കാര്യത്തിൽ നിങ്ങൾ എനിക്ക് വാക്ക് തന്നതുപോലെ ഞാൻ തന്നിരുന്നുവെങ്കിൽ ഞാൻ എന്തുചെയ്യുമായിരുന്നു എന്നോ ? ഞാൻ
കുഞ്ഞിന് മുലകൊടുക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദവും സ്നേഹവും അപാരമാണ് . എന്നാൽ എൻറെ മുഖത്ത് നോക്കി ചിരിക്കുന്ന ആ ഓമനയുടെ പല്ലില്ലാത്ത മോണയിൽ നിന്ന് മുലക്കൺ പറിച്ചു മാറ്റി ,അതിൻറെ തല തല്ലിത്തകർത്തു തലച്ചോർ ചിതറിക്കാൻ ഞാൻ മടിക്കുകയില്ല . ( സ്വതന്ത്ര translation )
എന്നാൽ ക്രൂരയായ ഈ സ്ത്രീ കുറ്റബോധം കൊണ്ട് മനസ്സ് ഉരുകി
ഒരു മാനസിക രോഗിയായി മാറുന്നു .ഉറക്കത്തിൽ എഴുനേറ്റ് നടക്കുന്നു .
അവസാനം അവർ പറയുന്നു .
Here's the smell of blood still. All the perfumes of Arabia will not sweeten this little hand.
Oh! Oh!Oh
എൻറെ കൈകളിൽ ഇപ്പോഴും Duncan രാജാവിൻറെ രക്തത്തിൻറെ മണമുണ്ട് . അറേബ്യയിലെ perfumes എല്ലാം ഉപയോഗിച്ചാലും ഈ
മണം മാറുകയില്ല .(Act 5 Scene 1 )
ക്രൂരത കൊണ്ട് ,അല്ലെങ്കിൽ വളഞ്ഞ വഴികൾ ഉപയോഗിച്ച് വലിയ നേട്ടങ്ങൾക്ക് ശ്രമിക്കുന്നവരുടെ അന്ത്യം എന്താണെന്ന് Macbeth ൻറെയും
Lady Macbeth ൻറെയും ദുരന്തം നമുക്ക് പാഠം ആണ് .എല്ലാം നഷ്ടപ്പെട്ട
Macbeth പറയുന്നു .
...........It is a tale told by an idiot ,full of sound and fury ,
Signifying nothing .
ഒരു വിദൂഷകൻ പറഞ്ഞ ,ശബ്ദകോലാഹലങ്ങൾ നിറഞ്ഞ , അർത്ഥശൂന്യമായ കഥയാണ് ജീവിതം .
* * * *

No comments:
Post a Comment