Friday, 29 April 2016

ചുറ്റുവട്ടം ( അനുഭവങ്ങൾ )

ഇന്ന് ടെലാരെവില്ലേയിൽ   വളരെ  തിരക്കുള്ള  ദിവസമാണ് .നാളെയും  അങ്ങനെ   ആയിരിക്കും . കാരണം  മാസാവസാനവും   വാരാന്ത്യവും  പിന്നെ  ഒരു  അവധി ദിവസവും   ഒന്നിച്ചു വരുന്നു . മെയ്‌ 2  പൊതു അവധി ദിവസമാണ് . അതുകൊണ്ടു്   ജനങ്ങൾ   വളരെ  സന്തോഷത്തോടെ   ഷോപ്പിംഗ്‌ നും   മറ്റും  വരുന്നു . ജനങ്ങളിൽ   ഭൂരിഭാഗവും   എന്തെങ്കിലും
സർക്കാർ    ഗ്രാൻറ് നെ    ആശ്രയിച്ച്   ജീവിക്കുന്നവരാണ് . മാസാവസാന ത്തിലെ   ഒരു   ഷോപ്പിംഗ്‌   കഴിഞ്ഞാൽ   രണ്ടറ്റവും   കൂട്ടി മുട്ടിക്കാൻ   സാധാരണക്കാർ    വളരെ   ഞെരുങ്ങുന്നു .ഭക്ഷണ സാധനങ്ങളുടെ   വിലക്കയറ്റമാണ്   സാധാരണക്കാരെ      ഞെരുക്കുന്നത് . സ്വന്തമായി  എന്തെങ്കിലും  പച്ചക്കറി വെച്ചുപിടിപ്പിക്കാനുള്ള   ഒരു  ശ്രമം  സാധാരണയായി    കാണാറില്ല .ശ്രമിച്ചാൽതന്നെ    വാഴ ,മാവ് ,കപ്പളം ,
പേര മുതലായവ  ഈ  പ്രദേശത്ത്   ഉണ്ടാവുകയില്ല . ഉണ്ടായാലും  ജൂൺ ,ജൂലൈ  മാസങ്ങളിലെ   കൊടും  തണുപ്പിൽ  അവ   വാടിപ്പോകും .

മനസ്സുവെച്ചാൽ    ഒക്ടോബർ   മുതൽ   മെയ്‌ വരെ   വിവിധയിനം  പച്ചക്കറികൾ   നട്ടുപിടിപ്പിക്കാൻ   സാധിക്കും . എന്നാൽ   അതിനെ  പ്രോത്സാഹിപ്പിക്കുന്ന   പ്രസ്ഥാനങ്ങൾ   ഇവിടെയില്ല . ഞങ്ങൾ   താമസിക്കുന്ന   വാ ടകവീടിനോട് ചേർന്ന്   പച്ചമുളക്   ധാരാളം  ഉണ്ട് ,
വെള്ളം   എപ്പോഴും   സുലഭമാണ് .പൊതുവെ   ജലക്ഷാമം   ഇല്ലാത്ത പ്രദേശമാണ് . 25 കിലോമീറ്റർ   അകലെനിന്ന്   വെള്ളം  പമ്പ്‌ ചെയ്യുന്നു .
എന്നാൽ   24 മണിക്കൂറിലും   ടാപ്പിൽ   ജലം   ലഭ്യമല്ല .

ഞങ്ങളുടെ   വീട്ടുടമസ്ഥരായ    Johny -ഫാത്തിമ   ദമ്പതികളുടെ
ചില കാര്യങ്ങൾ   രസകരമാണ് . അവർക്ക്   municipality യുടെ  water
connection ഇല്ല . Municipality യുടെ  ബിൽ    തെറ്റാണെന്ന്   അവർ  മനസ്സിലാക്കി .
തർക്കമായി . അവസാനം  അവർ  ആ   Connection  വേണ്ടെന്ന് വെച്ചു . ഇപ്പോൾ
Bore well ൽ നിന്നുള്ള   വെള്ളമാണ്   ഉപയോഗിക്കുന്നത് .എപ്പോഴും സുലഭം .
ഞങ്ങളുടെ  വീടിനോട്  ചേർന്നാണ്   Pumpൻറെ    സ്വിച്ച് . അത്  ഓൺ ചെയ്യുന്നത്  എൻറെ  ചുമതലയാണ് . OFF ചെയ്യാൻ  ചിലപ്പോൾ  മറന്നുപോകും . ടാങ്ക്  നിറഞ്ഞു കവിഞ്ഞൊഴുകിയാലും   നഷ്ടമാകുന്നില്ല . അടുത്തുള്ള അത്തി മരത്തിനും   മുളക്‌ ചെടികൾക്കുമാണ്  കിട്ടുന്നത് . മാതാപിതാക്കൾ
അമിതമായി   ലാളിച്ച് തീറ്റിപ്പോറ്റി വളർത്തുന്ന ,obese ആയ  ഒരു കുട്ടിയെ പ്പോലെയാണ്   അത്തിമരം . തഴച്ചുവളർന്ന്   വീടിൻറെ  കാൽഭാഗത്തോളം
അത്   മൂടിയിട്ടുണ്ട്‌ . ചുവട്ടിൽ   നട്ടുച്ചയ്ക്കും   ഇരുട്ടാണ്‌ . ഈ മരത്തിൻറെ  സാമീപ്യം കൊണ്ട്   വീടിനുള്ളിൽ  എപ്പോഴും  എസി യുടെ  effect ആണ് .
വരാന്തയിൽ   ഒരു  കസേരയിട്ട്  ഇരുന്നാൽ   അത്തിപ്പഴം  തിന്നാനെത്തുന്ന
പക്ഷികളെ  കാണാം . ഇപ്പോൾ   പഴങ്ങൾ  ഇല്ലാത്ത   സമയമാണ് .


മരങ്ങളുടെ  കാര്യത്തിൽ   വളരെ  കർക്കശ സ്വഭാവക്കാരിയാണ്   ഫാത്തിമ .
അത്തിമരം  ഇങ്ങനെ  തഴച്ചു വളർന്നാൽ  അത് വീടിൻറെ  ഓടുകളിൽ
സമ്മർദ്ദം ചെലുത്തി  അവയെ   തള്ളി താഴെയിടും  എന്ന്  ചൂണ്ടിക്കാണിച്ചിട്ടും   ഒരു   ശിഖരം പോലും  മുറിക്കാൻ   അവർ  തയ്യാറല്ല .

റോഡ്‌ൻറെ   എതിർവശത്ത്   AFRIKAANSകാരുടെ    ഒരു  പള്ളിയാണ് . പള്ളിയിലെ   automatic മണി  ഒരു   അനുഗ്രഹമാണ് . അത്  അര മണിക്കൂർ
ഇടവിട്ട്‌    സമയം   ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും . പ്രത്യേകിച്ച് ,നിശ്ശബ്ദമായ
വെളുപ്പാൻകാലത്ത്  മണിയടി കൂടുതൽ   ശ്രദ്ധിക്കപ്പെടും .



ഞങ്ങൾ    ഉടൻതന്നെ   നാട്ടിലേയ്ക്ക്  തിരിക്കുന്നു . വോട്ട് ഇല്ലെങ്കിലും
തെരഞ്ഞെടുപ്പും    വോട്ട് എണ്ണലും   നേരിട്ട് കാണാനുള്ള  ഒരു   അവസരം .എവിടെയെങ്കിലും പോയി   ഉഴവൂർ വിജയൻറെ   പ്രസംഗം  ഒന്നു കേൾക്കണം . VD രാജപ്പൻ  പോയ സ്ഥാനത്ത്   ഒരു  പുതിയ ഹാസ്യതാരം
ഉദയം ചെയ്തിരിക്കുന്നു .ആശ്വാസം !










No comments:

Post a Comment