Monday, 11 April 2016

വെടിക്കെട്ട്‌ നിരോധിക്കുക ( OPINION )- Part 1

1956ലെ    ഒരു  സംഭവമാണ് . അന്നെനിക്ക്   7  വയസ്സാണ് . പൂവരണി  പള്ളിയിലെ  വെടിക്കെട്ട്‌   കണ്ട്   ആസ്വദിക്കുകയായിരുന്നു . ഒരു
സെറ്റ്   മാലപ്പടക്കം   കത്തിച്ചു കഴിഞ്ഞു . കുറേ   ആളുകൾ  കത്താത്ത
പടക്കങ്ങൾ   പെറുക്കിയെടുക്കാൻ   മത്സരിക്കുന്നത്   കണ്ടു . അപ്പോൾ
ഒരു പടക്കം  പൊട്ടി . ഒരു  കുട്ടിയുടെ   നിലവിളിയും  കേട്ടു .അഞ്ച് വയസ്സുള്ള  ഒരു  കുട്ടിയുടെ   കയ്യിലിരുന്ന   പടക്കം  പൊട്ടിയ  ശബ്ദമാണ്  കേട്ടത് .കൈപ്പത്തി   തകർന്നു പോയി . വളർന്ന്   വലുതായപ്പോൾ   അവൻ  ഒരു
കയ്യിൽ   volley ബോൾ  പിടിച്ച്   മുറിഞ്ഞ  കൈകൊണ്ട്   ശക്തിയായി   serve
ചെയ്യുന്നത്   കണ്ടിട്ടുണ്ട് .

അന്ന്   ജനങ്ങളുടെ   വിനോദങ്ങളിൽ   സർക്കസ്സ് , വെടിക്കെട്ട്‌ ,ഗുസ്തി
മുതലായവ   പ്രധാനമായിരുന്നു . കാലം   മാറി .സർക്കസ്സിനും   ഗുസ്തിക്കും
ഇന്ന്   പ്രാധാന്യമില്ല . പക്ഷേ  വെടിക്കെട്ട്‌   ഇന്നും   ചില  ആളുകൾക്ക്
ഒരു   ഹരമായി   തുടരുന്നു . New Year ന്‌    ലോക തലസ്ഥാനങ്ങളിൽ   വൻ
വെടിക്കെട്ട്‌   നടത്തിയാണ്   പുതുവത്സരത്തെ    വരവേൽക്കുന്നത് . ആ
വെടിക്കെട്ടുകൾ    ജനങ്ങളിൽ നിന്ന്   വളരെ   അകലെ, സുരക്ഷിതമാണ് .

മൂന്നാം   ലോക രാജ്യങ്ങളിൽ   ജനങ്ങളുടെ    ജീവനും   സ്വത്തിനും   സുരക്ഷിതത്വം   ഉറപ്പില്ല . ഏതുസമയത്തും   ജീവന്   അപകടം
സംഭവിക്കാം . കേരളത്തിലും ,ദക്ഷിണാഫ്രിക്കയിലും  മറ്റു രാജ്യങ്ങളിലും
അനേകം പേർ റോഡ്‌   അപകടങ്ങളിൽ   മരിക്കുന്നു . എന്നും  കുറേ പേർ
മുങ്ങി  മരിക്കുന്നു . നിയമങ്ങൾ    പാലിച്ചാൽ   ഈ   ദുരന്തങ്ങൾ   ഒഴിവാക്കാവുന്നതാണ് . പക്ഷേ   നിയമങ്ങൾ   പാലിച്ചാൽ  എന്തോ  കുറച്ചിലാണ്   എന്ന്   കരുതുന്നവരുണ്ട് . ബൈക്ക്   യാത്രക്കാർ  ഹെൽമെറ്റ്‌
ധരിക്കണം   എന്ന്   നിയമം  വന്നപ്പോൾ   വലിയ  എതിർപ്പായിരുന്നു .
പണ്ട്   കേരളത്തിൽ   seat belt   നിർബന്ധമല്ലായിരുന്നു . ഇപ്പോൾ  ആ
സ്ഥിതിക്ക്    മാറ്റം   വന്നിട്ടുണ്ട് .

മൂന്നാം ലോക രാജ്യങ്ങളിൽ    കെടുകാര്യസ്ഥതയും    അലംഭാവവും
കൈക്കൂലിയും   കാരണം   നിയമലന്ഘനം   നിർബാധം   നടക്കുന്നു .
ഉദാഹരണത്തിന്   ദക്ഷിണാഫ്രിക്കയിൽ   Roadworthy  അല്ലാത്ത
വാഹനങ്ങൾ   ധാരാളം   ഓടുന്നു .ചിലർ  മദ്യപിച്ച്   വാഹനം   ഓടിക്കുന്നു .
ചില   പോലീസുകാർ   കൈക്കൂലി   വാങ്ങി   നിയമലങ്ഘനത്തിനു നേരെ
കണ്ണടയ്ക്കുന്നു . അതുകൊണ്ട്   അപകടങ്ങളും   മരണങ്ങളും  പെരുകുന്നു .

2016 മാർച്ച്‌   24 മുതൽ   28 വരെ   ദക്ഷിണാഫ്രിക്കയിൽ   157 പേർ    റോഡപകടങ്ങളിൽ   കൊല്ലപ്പെട്ടു . 2015 ൽ   ഇതേ കാലയളവിൽ
250 ൽ   ഏറെയായിരുന്നു   മരണസംഖ്യ . എല്ലാം ഓക്കേ   ആണെന്ന്  തെറ്റിദ്ധരിപ്പിക്കാൻ  2016 ലെ   കണക്ക്  കെട്ടിച്ചമച്ചതാണ്   എന്നാണ്
ആക്ഷേപം .

ഒന്നാം  ലോകരാജ്യങ്ങളിലും   ദുബായ് ,സൗദി അറേബ്യ ,ഖത്തർ  മുതലായ
രാജ്യങ്ങളിലും    നിയമങ്ങൾ  പൊതുവേ   കർശനമായി   നടപ്പാക്കപ്പെടുന്നു .
ജനങ്ങളുടെ   ജീവനും   സ്വത്തും   സുരക്ഷിതമാക്കാൻ   നിയമങ്ങൾ
കർശനമായി   പാലിക്കുക  അത്യാവശ്യമാണ് . അല്ലെങ്കിൽ  എന്നും   ദുരന്തങ്ങൾ    ആവർത്തിക്കും .

മുഖം  നോക്കാതെ   നിയമം   നടപ്പാക്കിയില്ലെങ്കിൽ   അരാജകത്വം
ആയിരിക്കും   ഫലം . നിയമം   കർശനമായി  നടപ്പാക്കാത്തത് കൊണ്ടാണ്
പരവൂർ    ദുരന്തം   സംഭവിച്ചത് . മുഖം  നോക്കാതെ   നിയമം  നടപ്പാക്കേണ്ട
പോലീസ്   വെറും കാഴ്ചക്കാരായി   നോക്കിനിൽക്കുന്നത്   സാധാരണയാണ് .

പോലീസിൽ   ചിലർ  അച്ചടക്കം  ഇല്ലാത്തവരാണ് . ഒരു IG യുടെ
പ്രായപൂർത്തിയാകാത്ത   മകൻ    ഔദ്യോഗിക വാഹനം   ഉപയോഗിച്ചത്
എല്ലാവരും   കണ്ടു . പക്ഷേ   ഒരു  മൺപാലും   സംഭവിച്ചില്ല .ആർക്കും
എന്തും   ആകാം   എന്ന  സ്ഥിതിയാണ് !

എന്നാൽ   US പോലുള്ള    രാജ്യങ്ങളിൽ   സ്ഥിതി   ഇതല്ല . 2014 ൽ    മുൻ
പ്രസിഡന്റ്‌    ജോർജ് ബുഷ്‌നെ   പോലീസ്   അറസ്റ്റ് ചെയ്തു . അദ്ദേഹത്തിൻറെ
കാറിൽ   cocaine  കണ്ടതുകൊണ്ടാണ്    അറസ്റ്റ്  ചെയ്തത് . താൻ   മുൻ
പ്രസിഡന്റ്   ആണെന്ന്   പറഞ്ഞപ്പോൾ   പോലീസുകാരൻ  വഴങ്ങിയില്ല .

2001 ൽ    ഇതേ   Bushൻറെ   മകൾ   ജെന്നായെ   പോലീസ്   അറസ്റ്റ് ചെയ്തു . പ്രായപൂർത്തി   ആകാത്ത  അവൾ   മദ്യപിച്ചതിനായിരുന്നു   അറസ്റ്റ് . അന്ന്
ജോർജ് ബുഷ്‌   പ്രസിഡന്റ്‌   ആയിരുന്നു .

ഒരിക്കൽ   ബ്രിട്ടീഷ്‌   പ്രധാന മന്ത്രി   ടോണി Blair  ഒരു  flight ൽ       മൊബൈൽ
ഉപയോഗിച്ചു . മൊബൈലിന്റെ    ആദ്യകാലമായിരുന്നു  അത് . flight ലെ
ക്യാപ്റ്റൻ   Blair നെ    കർശനമായി   താക്കീതു ചെയ്ത്   ഫോൺ  off  ചെയ്യിച്ചു .

ഇന്ത്യയിലാണെങ്കിൽ    VIPകൾക്കുവേണ്ടി     നിയമങ്ങൾ   കാറ്റിൽ  പറത്തുന്ന
സ്ഥിതിയാണ്   ഉള്ളത് . ലാലു   പ്രസാദ് യാദവ്    parliament മന്ദിരത്തിനടുത്ത്
നീട്ടി   മുറുക്കി തുപ്പുന്ന   ഒരു   ഫോട്ടോ  ഓർക്കുന്നു . VIP കൾ   late  ആയി
വന്നിട്ട്   flight  delay   ആക്കിയ  അനേകം  സംഭവങ്ങൾ   ഉണ്ടായിട്ടുണ്ട് .

മൂന്നാം   ലോകത്തിലെ   ദുരന്തങ്ങൾ   ഒരിക്കലും   തീരാത്ത   ഒരു   സീരിയൽ
പോലെയാണ് . സീരിയസ്   അല്ലാത്തതു കൊണ്ടുള്ള  സീരിയൽ . നൈജീരിയായിൽ    ചിലപ്പോൾ   ഓയിൽ  പൈപ്പ്  ചോരാറുണ്ട് .ഉടൻ
നാട്ടുകാർ   ഓയിൽ   ഊറ്റിയെടുക്കാൻ   തടിച്ചുകൂടും . വൻ തീപിടുത്തം  ഉണ്ടായി    നൂറുകണക്കിനാളുകളാണ്   കത്തി ചാമ്പലായിട്ടുള്ളത് .

നൈജീരിയായിലെ   ഒരു   പ്രസിദ്ധ  Televangelist ആണ്  TB Joshua . BILLIONAIRE ആണ് . 2014 ൽ     അയാളുടെ  ഒരു  കെട്ടിടം  തകർന്നു വീണു . കെട്ടിട നിർമ്മാണ നിയമങ്ങളെ    കാറ്റിൽ പറത്തി ,അശാസ്ത്രീയമായ  രീതിയിൽ
കെട്ടിടം   പണിതതുകൊണ്ടാണ്    ഇടിഞ്ഞു വീണത്‌ . ദക്ഷിണാഫ്രിക്കയിൽ
നിന്ന്  അവിടെ  പോയ   84  വിശ്വാസികൾ   മരിച്ചു . അവരുടെ  മൃതദേഹങ്ങൾ   identify ചെയ്യാനും    ജന്മനാട്ടിൽ  എത്തിക്കാനും   വളരെയേറെ കാലതാമസം   നേരിട്ടു . അവസാനം   എല്ലാം  കിട്ടി . ഒരു
കുടുംബക്കാർക്ക്‌   കിട്ടിയ  മൃതദേഹത്തെപ്പറ്റി   സംശയം  തോന്നി . സാമ്പത്തിക ശേഷി   ഉള്ളവർ   ആയിരുന്നതിനാൽ   സ്വന്തം  പണം  മുടക്കി
DNA  Test   നടത്തി . അവർക്ക്   കിട്ടിയത്   ഏതോ  അഞ്ജാത മൃതദേഹം
ആയിരുന്നു . ഒരു ദുരന്തത്തിൻറെ   കൂടെ   മറ്റൊരു   ദുരന്തം !

2013ല്    Benglaദേശിൽ     എട്ടു നിലയുള്ള   ഒരു  വസ്ത്രനിർമ്മാണ  ഫാക്ടറി
ഇടിഞ്ഞുവീണ്‌    1130 പേർ   മരിച്ചു .2500 പേർക്ക്    പരിക്കേറ്റു .ഇങ്ങനെ
എണ്ണിയാൽ   ഒടുങ്ങാത്ത  വൻ അപകടങ്ങളാണ്   മൂന്നാം ലോകരാജ്യങ്ങളിൽ
നടക്കുന്നത് .

2012ൽ    ഇന്ത്യയിലെ   വെടിക്കെട്ട്‌ തലസ്ഥാനമായ    ശിവകാശിയിൽ
ഒരു  പടക്കനിർമ്മാണ   ഫാക്ടറിക്ക്   തീപിടിച്ച്   40 പേർ  വെന്തുമരിച്ചു .70
പേർക്ക്   പരിക്കേറ്റു . ചെറുതും  വലുതുമായ   തീപിടുത്തം   അവിടെ
സാധാരണയാണ് .    (  തുടരും )




No comments:

Post a Comment