വെടിക്കെട്ട് നിരോധിക്കുന്നതിനെപ്പറ്റി ചൂടുപിടിച്ച ധാരാളം ചർച്ചകൾ
നടന്നു കഴിഞ്ഞു . ഇനിയും നടക്കും . ഈ ചർച്ചകളിൽ നിന്ന് ഉയർന്നു വന്ന
ഒരു നല്ല കാര്യം , എല്ലാ മതവിഭാഗങ്ങളിലും പെട്ട ജനങ്ങൾ വെടിക്കെട്ടിനും ആന എഴുന്നള്ളത്തിനും എതിരായി ശബ്ദമുയർത്തുന്നു
എന്നതാണ് . വെടിക്കെട്ടിന് മതപരമായ അടിസ്ഥാനമില്ലെന്ന് ഹിന്ദു
മതപണ്ഡിതന്മാർ ആധികാരികമായി പറഞ്ഞു കഴിഞ്ഞു .
ഒരാൾക്ക് ഹരമായി തോന്നുന്ന ഒരു കാര്യം മറ്റൊരാൾക്ക് പ്രഹരമായി
മാറാം . പരവൂരിൽ തെറിച്ചു പോയ ഒരു concrete കഷണം , ഒന്നര കിലോമീറ്റർ അകലെ ബൈക്കിൽ ഇരുന്ന ഒരാളെ പ്രഹരിച്ച് അയാൾ
തൽക്ഷണം മരിച്ചു . വെടിക്കെട്ട് കാണാൻ രസമുള്ളത് ആണെങ്കിലും
പൊതുനന്മയെ കണക്കിലെടുത്ത് അത് വേണ്ടെന്ന് വെക്കാൻ എല്ലാവരും തയ്യാറാകണം . പരവൂർ അപകടത്തെ തുടർന്ന് ഒരു
blessing in disguise പോലെ അനേകം പള്ളികളും ക്ഷേത്രങ്ങളും വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുന്നു .
കാലം മാറുന്നതനുസരിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ വരുന്നു ,പുതിയ
ഉപകരണങ്ങൾ വരുന്നു . അതനുസരിച്ച് നമ്മൾ പഴയവയെ ഉപേക്ഷിക്കുന്നു . ഉദാഹരണമായി , ഇന്ന് പഴയ രീതിയിൽ കത്തെഴുതി
സ്റ്റാമ്പ് ഒട്ടിച്ച് പോസ്റ്റ് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോയെന്നറിയില്ല .
ഇമെയിൽ ,SMS , whatsആപ്പ് മുതലായവ വന്നതോടെ കത്ത് ആർക്കും
വേണ്ടെന്നായി . ക്യാമറയിൽ ഫിലിം roll ഇട്ട് പിന്നീട് അത് സ്റ്റുഡിയോയിൽ കൊടുത്ത് develop ചെയ്യുന്ന രീതിയും അവസാനിച്ചു .
25 കൊല്ലം മുമ്പ് ഒരു landline phone connection കിട്ടാൻ ഒരു വൻതുക
കെട്ടിവെച്ച് കാത്തിരിക്കണമായിരുന്നു . ഇന്ന് landline ആർക്കും വേണ്ട .
വെടിക്കെട്ടും ഇതുപോലെ കാലഹരണപ്പെട്ട ഒരു കാര്യമാണ് .
അഥവാ ആർക്കെങ്കിലും ആകാശത്ത് വിസ്മയം കാണണം എന്ന്
നിർബന്ധമുണ്ടെങ്കിൽ രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കിയാൽ മതി .കോടാനുകോടി നക്ഷത്രങ്ങളെ കാണാം . ചന്ദ്രനെയും കാണാം . ശബ്ദത്തിൻറെ ശല്യവും ഇല്ല .
മൈക്ക് , വെടിക്കെട്ട് മുതലായവ കേൾവിയെ ദോഷകരമായി ബാധിക്കുമെന്ന് പണ്ട് സാധാരണ ജനങ്ങൾക്ക് അറിയില്ലായിരുന്നു . ഇന്നും
പലർക്കും അറിയില്ല . ഇപ്പോൾ കൂടുതൽ ആളുകൾ അറിഞ്ഞുവരുന്നു .
അതുകൊണ്ടാണ് വെടിക്കെട്ട് വേണ്ടാ എന്ന നിലപാടിന് പിന്തുണ കൂടിവരുന്നത് .
വളർത്തു മൃഗങ്ങൾ ,പക്ഷികൾ എന്നിവയ്ക്ക് കർണ്ണകഠോരമായ ശബ്ദം
ദുസ്സഹമാണ് . അവയ്ക്ക് കടുത്ത distress ഉണ്ടാകും . ഇതുകൂടി കണക്കിലെടുത്താണ് പല രാജ്യങ്ങളിലും വെടിക്കെട്ട് പരിമിതപ്പെടുതിയിരിക്കുന്നത് . കേരളത്തിൽ എപ്പോഴും ദുസ്സഹമായ
ശബ്ദമാണ് . വാഹനങ്ങളുടെ ഇരമ്പലും നിറുത്താത്ത ഹോണടിയും
കാരണം . നഗര പ്രദേശങ്ങളിൽ കാക്കയല്ലാതെ മറ്റു പക്ഷികളെ കാണാനില്ല .
ദക്ഷിണാഫ്രിക്കയിൽ വെടിക്കെട്ട് കർശനമായ നിയന്ത്രണത്തിലാണ് .
ഇന്ത്യയെപ്പോലെ ഒരു മൂന്നാം ലോക രാജ്യമാണെങ്കിലും horn അടിക്കുന്ന
പതിവില്ല .
ആചാരങ്ങൾ മനുഷ്യരുടെ അവകാശങ്ങളെ ലങ്ഘിക്കുന്നതാണെങ്കിൽ
അവയെ ഉപേക്ഷിക്കേണ്ടി വരും . പണ്ട് ഇന്ത്യയിൽ സതി എന്ന ആചാരം
ഉണ്ടായിരുന്നു . ഹിന്ദു വിധവകൾ ഭർത്താവിന്റെ ചിതയിൽ ചാടി ആൽമഹത്യ ചെയ്യുന്നതായിരുന്നു സതി . ബ്രിട്ടീഷ് Colonial അധികാരികൾ 1829 ല് തങ്ങളുടെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന
പ്രദേശങ്ങളിൽ സതി നിരോധിച്ചു . 1861 ൽ വിക്ടോറിയ രാജ്ഞിയുടെ
കാലത്ത് ഇന്ത്യ ഒട്ടാകെ സതി നിരോധിച്ചു .
മൃഗങ്ങൾക്ക് എതിരായ ക്രൂരതയ്ക്ക് എതിരായി ലോകമൊട്ടാകെ
പ്രതിഷേധം ആളിക്കത്തുകയാണ് . ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ
അവർ സിംഹങ്ങളെയും കടുവകളെയും കൊന്ന് രസിച്ചിരുന്നു .ഇന്ന്
അത് നടപ്പില്ല . ആഫ്രിക്കയിൽ ഇപ്പോഴും ചില വിദേശ tourist കൾ
ലൈസൻസ് എടുത്ത് വന്യമൃഗങ്ങളെ വേട്ടയാടി കൊല്ലുന്നുണ്ട് . ലക്ഷ ക്കണക്കിന് ഡോളർ കൊടുത്താണ് ഒരു സിംഹത്തെ കൊല്ലുന്നത് .
കാലഹരണപ്പെട്ട ഈ ഏർപ്പാട് ശക്തമായ പ്രതിഷേധമാണ് നേരിടുന്നത്
ലോകത്തിലെ ഏറ്റവും സുന്ദരനായ സിംഹം ആയിരുന്നു Zimbabwe യിലെ Cecil . വളരെയധികം ഗവേഷണങ്ങൾക്ക് വിഷയമായിരുന്നു
രാജകീയ പ്രൌഡിയുള്ള അവൻ . കറുത്ത ജട ആയിരുന്നു അവൻറെ
പ്രത്യേകത . 2015ല് Walter Palmer എന്ന ഒരു അമേരിക്കൻ ദന്തഡോക്ടർ
ക്രോസ് bow ഉപയോഗിച്ച് സെസിലിനെ കൊന്നു . 50000 ഡോളർ ചെലവാക്കിയാണ് അയാൾ കൊല നടത്തിയത് . അയാൾക്ക് വേട്ടയ്ക്കുള്ള licence ഉണ്ടായിരുന്നു . പക്ഷേ വന്യമൃഗസ്നേഹികൾ
അയാൾക്കെതിരെ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ശക്തമായ
പ്രതിഷേധം നടത്തി . കൊലയാളിയുടെ Clinic അടച്ചുപൂട്ടേണ്ടി വന്നു .
മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ ജനങ്ങൾ കൂടുതൽ ബോധവാന്മാർ
ആകുന്നു എന്നതിന് ഉദാഹരണമാണ് മേൽപ്പറഞ്ഞ സംഭവം .
.

No comments:
Post a Comment