Saturday, 9 April 2016

അവസാനത്തെ ദിവസം -2 ( അനുഭവങ്ങൾ )

മാർച്ച്‌   31 -ആം   തീയതി    ഞങ്ങൾ   അവസാനമായി   Bakolobeng  Secondary സ്കൂൾൽ   പോയി . സ്കൂൾ   അവുധി  ദിവസമായിരുന്നെങ്കിലും   മാസത്തിൻറെ
അവസാന ദിവസം    ആയിരുന്നതിനാൽ   സ്കൂളിന്റെ   ചുമതല  സ്കൂൾ
Governing  Body യെ    ഏൽപ്പിച്ചു കൊടുക്കാനാണ്    പോയത് . എല്ലാ  കാര്യങ്ങളും   ഏൽപ്പിച്ചു കൊടുത്ത്    12 മണിയോടെ   ഞങ്ങൾ   മടങ്ങി .അങ്ങനെ  28 കൊല്ലം   സുപരിചിതമായിരുന്ന , Gannalagte  എന്ന   ഗ്രാമത്തോട്
വിട   പറഞ്ഞു .

പരന്നു  കിടക്കുന്ന   കുറ്റിക്കാടുകളിൽ     നൂറു കണക്കിന്   പശുക്കളും  ആടുകളും   മേഞ്ഞു  നടക്കുന്നു . അവയെ   സംരക്ഷിക്കുന്ന  ഒന്നോ രണ്ടോ
ആളുകളും   കുറെ   പട്ടികളും   കൂടെയുണ്ട് . ഗ്രാമവും   അതിന്  ചുറ്റുമുള്ള
ആയിരക്കണക്കിന്  ഏക്കർ   സ്ഥലവും   ഗ്രാമീണരുടെ   പൊതു സ്വത്താണ് .
ഗ്രാമത്തിന്   ഒരു  Chief ഉം   ഭരണസമിതിയും   ഉണ്ട് . വീട്  വെക്കാൻ  സ്ഥലം
വേണമെങ്കിൽ   Tribal Authority യിൽ നിന്ന്   കുറഞ്ഞ  വിലയ്ക്ക്   വാങ്ങാം .
ഈ   പ്രദേശത്ത്    സ്ഥലത്തിന്   മണ്പാൽ  വിലയേ  ഉള്ളൂ .ഈയിടെ  ഒരു
പരസ്യം  കണ്ടു . ഒരു  farm  വിൽക്കാനുണ്ട് . ഒരു  Hectre ന്  വില  500 rand .ഏകദേശം   2400 രൂപാ .

പശുക്കളും   ആടുകളും  ഉള്ളവർ   അവയെ   നോക്കുന്നവരെ  ഏൽപ്പിക്കുകയാണ്  ചെയ്യുന്നത് . നൂറുകണക്കിന്   പശുക്കളെ നമ്മൾ
കാണുന്നത്   പലരുടെ  വകയാണ് .

28  വർഷത്തിനിടയിൽ   വലിയ   പുരോഗതി  ഒന്നും  Gannalagte  ഗ്രാമത്തിൽ
കാണാനില്ല .1994 ന്    ശേഷം   വൈദ്യുതി  ലഭിച്ചതാണ്   ഒരു  പ്രധാന
പുരോഗതി . നാലായിരത്തോളം  ജനങ്ങൾ   താമസിക്കുന്ന   ഗ്രാമത്തിൽ
hospital  ഇല്ല . ഒരു   clinic  മാത്രമാണ്  ഉള്ളത് . ടാർ   റോഡ്‌  ഇല്ല . ജോലി സാധ്യത
ഒന്നും   ഇല്ല . സ്കൂളിലെ   കുട്ടികളുടെ   മാതാപിതാക്കൾ  ജോലിക്ക്  വേണ്ടി  


  ദൂരെയുള്ള  നഗരങ്ങളിലാണ്     താമസിക്കുന്നത് .കുട്ടികൾ
ഏറെയും   grandparents ൻറെ   കൂടെയാണ്   താമസം .

ഗ്രാമവാസികൾ   പട്ടിണിക്കാരല്ല . 1994 ൽ      ദക്ഷിണാഫ്രിക്ക   ഒരു  ജനാധിപത്യ രാജ്യമായതിന്  ശേഷം   എല്ലാ  മേഖലകളിലും   വേതനം
വർദ്ധിച്ചിട്ടുണ്ട് . വാർദ്ധക്യ  പെൻഷൻ   ദശലക്ഷക്കണ ക്കിന്   ആളുകൾക്ക്
കിട്ടുന്നു . സ്കൂൾ  ഫീസ്‌   ഇല്ല . ഉച്ചഭക്ഷണവും   സൗജന്യ ബസ്സും ഉണ്ട് .

ഗ്രാമവാസികൾക്ക്‌   പൊതുവായി   ആയിരക്കണക്കിന്   ഏക്കർ   സ്ഥലമുണ്ട് .
ഇത്    പാട്ടത്തിന്   കൊടുത്തിരിക്കുകയാണ് . വരുമാനത്തിൻറെ  ഒരു
പങ്ക്   അവർക്ക്   കിട്ടുന്നു . വലിയ  തുകയൊന്നുമല്ല .

നമ്മുടെ   നാട്ടിൽ   സ്ഥലത്തിന്   വില  കൂടുതലാകയാൽ   സാധാരണക്കാർ
വളരെ  ഞെരുങ്ങുന്നു . 5  സെൻറ്    സ്ഥലം   വാങ്ങി കഴിയുമ്പോൾ   ഉള്ള
പണം  തീരും . ഗ്രാമത്തിൽ   ഈ   പ്രശ്നമില്ല . കുറഞ്ഞ വിലയ്ക്ക്  വീടിനുള്ള
സ്ഥലം  കിട്ടും . വീട്  വെക്കാനുള്ള   പണം  കണ്ടെത്തിയാൽ   മതി . Building
materials   വളരെ   ന്യായമായ   വിലയ്ക്ക്    സുലഭമാണ് .

1994 ന്  ശേഷം   ഭവന നിർമ്മാണത്തിൽ    വമ്പിച്ച  പുരോഗതിയാണ്
ഉണ്ടായിട്ടുള്ളത് . ഈ   പ്രദേശത്തെ   ജനങ്ങൾ    ഭവന നിർമ്മാണത്തിൽ   വളരെ  ഉത്സാഹം  ഉള്ളവരാണ് . Gannalaagte ഗ്രാമത്തിൽ  ഉള്ള  പ്രധാന  കട
Building materials ൻറെ    ഒരു   കടയാണ് .

ഞങ്ങളുടെ   സ്കൂളിൽ  പഠിച്ചു  പാസ്സായി പോയ   അനേകം പേർ   വൻ നഗരങ്ങളിൽ  ഉന്നതസ്ഥാനങ്ങളിൽ  ഉണ്ട് . കഴിഞ്ഞ കൊല്ലം  ഒരു കലണ്ടർ
കണ്ടു . ഒരു   പൂർവ്വ വിദ്യാർത്ഥി   Johannesburg ല്     ഫാഷൻ  model  ആണ് .
modelling ൻറെ   ഒരു   സ്ഥാപനം  അവൻ  നടത്തുന്നു . അതിന്റെതാണ്   കലണ്ടർ .

ടാർ   റോഡും   hospitalഉം    ഗ്രാമത്തിൽ  അത്യാവശ്യമാണ് . പക്ഷേ  അതിന്
മുൻകൈ   എടുക്കാൻ   ആരുമില്ല . നമ്മുടെ  നാട്ടിൽ   വികസനത്തിൻറെ
കാര്യത്തിൽ   ഉത്തരവാദിത്തമുള്ള   MLA യും   MP യും  ഉണ്ട് . ഇവിടെ  അതില്ല .തിരഞ്ഞെടുപ്പിൽ    പാർട്ടികൾക്ക്   ആണ്    ജനങ്ങൾ   വോട്ട് ചെയ്യുന്നത് .
വികസന    കാര്യം   Local  Government ൻറെ    ചുമതലയാണ് . അഴിമതിയിൽ
മുങ്ങിയവയാണ്   അവ . വികസനത്തിനുള്ള   പണം   ആവശ്യക്കാർ
തട്ടിയെടുക്കുകയാണ് . പണത്തിന്   ബുദ്ധിമുട്ടില്ല .

African National  Congress / കമ്മ്യൂണിസ്റ്റ്‌  പാർട്ടി   കൂട്ടുകെട്ട്   ഭരിക്കുന്ന
ഈ   രാജ്യത്ത്    അഴിമതി   ഒരു  നാട്ടുനടപ്പാണ് . പ്രസിഡന്റ്‌  സുമാ
അഴിമതിവീരനാണ് . അപ്പോൾ   അഴിമതി താഴേ തട്ടിലേയ്ക്ക്   പടരുന്നത്‌
സ്വാഭാവികമാണ് . ഞങ്ങൾ   സ്കൂളിലേയ്ക്ക്   പോകുന്ന   35 കിലോമീറ്ററിൽ
14 Kms     ചരൽ റോഡാണ് . അത്   ടാർ  ചെയ്യുന്നതിനു വേണ്ടി   പണം
അനുവദിച്ചതാണ് . ANC യുടെ  യൂത്ത് വിഭാഗം , മഹിളാ സംഘടന  മുതലായവർ  ചേർന്ന്  ഒരു  കമ്പനി  തട്ടിക്കൂട്ടി   tender പിടിച്ച്   പണം
വീതിച്ചെടുത്തു . ഒരടി പോലും   ടാർ  ചെയ്തില്ല . യാതൊരു  ചോദ്യവും
ഇല്ല ,നടപടിയുമില്ല . ആർക്കും   പരാതിയുമില്ല .


ആ   14  കിലോമീറ്റർ ദൂരം   കാറോടിക്കുന്നത്‌   വളരെ   ബുദ്ധിമുട്ടായിരുന്നു .
എങ്കിലും   മനുഷ്യരുടെ   കടന്നുകയറ്റം  ഇല്ലാത്ത  ആ  പ്രദേശത്തെ
കാഴ്ചകൾ   ആ  ബുദ്ധിമുട്ടിനെ  ഇല്ലാതാക്കി . വളരെ  ഉയരത്തിൽ   നൂറുകണക്കിന്  കൊക്കുകൾ   രാവിലെ  മറ്റേതോ   തടാകത്തെ  ലക്ഷ്യമാക്കി  സംഘമായി   പറക്കുന്നത്  കാണാം . V  തലതിരിച്ചു വെച്ചതു പോലെ   ഒരു
formation ല്   ആണ്   പറക്കൽ . ഇടയ്ക്കിടെ   leadership   മാറുന്നത്  മനോഹരമായ   ഒരു   കാഴ്ചയാണ് .

ഓരോ   season ലും   വിവിധ തരം  പക്ഷികളെ  കാണാം . കാട ,പരുന്ത് ,
മൂങ്ങാ  മുതലായവയെ   കണ്ടിട്ടുണ്ട് . കഴിഞ്ഞ   മാസം   ഒരു  Secretary
പക്ഷിയെ   കണ്ടു . ഒറ്റയ്ക്ക്  നടക്കുന്ന  പക്ഷിയാണ് . നാലടിയോളം  ഉയരം .
മെലിഞ്ഞ്   നീണ്ട കാലുകൾ . പാമ്പുപിടുത്തത്തിൽ   expert  ആണ് .
കാലുകൾ കൊണ്ട്  തല്ലിയാണ്    പാമ്പിനെ  കൊല്ലുന്നത് .

മഴക്കാലത്ത്‌   റോഡിൻറെ   ചിലഭാഗങ്ങളിൽ   ചെളി നിറഞ്ഞ്
മുമ്പോട്ടു പോകാൻ   ബുദ്ധിമുട്ടാകും . ചിലപ്പോൾ   കാർ  തെന്നി U  turn
ആകും . വളരെ  രസകരമായ  ഒരു  അനുഭവമാണ്  ഇത് . 2013  ജനുവരിയിൽ
ഒരു  അപൂർവ്വ പെരുമഴ   പെയ്തു . രാത്രിയിൽ  100 mm  മഴ . ഞങ്ങൾ  സ്കൂളിൽ
എത്താൻ   4 kms   ഉള്ളപ്പോൾ    റോഡിൽ   വെള്ളം  നിറഞ്ഞ്  ഒരു  തടാകം  രൂപപ്പെട്ടിരുന്നു . ഏകദേശം   50 മീറ്റർ  വീതിയിൽ . മുമ്പോട്ടുപോയാൽ
കുഴപ്പമാകുമോ   എന്നൊരു  ഭയം . ആ   വെള്ളത്തിലൂടെ  ആരെങ്കിലും
വരുന്നുണ്ടോയെന്നറിയാൻ    കുറേ  നേരം   കാറിൽ  ഇരുന്നു . 10 മിനിറ്റ്
കഴിഞ്ഞപ്പോൾ   ഒരു വെള്ളക്കാരൻ   farmer   ബക്കിയിൽ  എതിരെ  വന്നു .
ഞങ്ങൾ   ആശങ്കയിലാണ്  എന്ന്  മനസ്സിലാക്കിയ   അയാൾ  ബക്കിയിൽ നിന്ന്   ഇറങ്ങി  വെള്ളത്തിലൂടെ  നടന്ന്   ആഴം  തിട്ടപ്പെടുത്തി , cross ചെയ്യുന്നതിൽ   അപകടമില്ലെന്ന്   പറഞ്ഞു . അതനുസരിച്ച്  ഞങ്ങൾ
സുരക്ഷിതമായി   ക്രോസ്  ചെയ്തു .

ആ  പെരുമഴയ്ക്കു ശേഷം   പലയിടത്തും  ചെറിയ  തടാകങ്ങൾ  രൂപപ്പെടുകയും  മുമ്പ്  കണ്ടിട്ടില്ലാത്ത  വിവിധതരം  താറാവുകളും
കൊക്കുകളും   ആഘോഷിക്കാൻ  എത്തുകയും ചെയ്തു . ഒരാഴ്ചയോളം
നാട്ടുകാർക്കും   ഉത്സവം  പോലെ  ആയിരുന്നു . വലകളും  കുന്തങ്ങളുമായി അവർ   മീൻപിടിക്കാൻ   ഇറങ്ങി .

മഴയും   ചെളിയും  മൂർദ്ധന്യത്തിൽ എത്തുന്ന   മാർച്ച്  മാസത്തിൽ  ഈ
പ്രദേശത്ത്  നടത്തുന്ന   കാറോട്ട മത്സരമാണ്   BARBERSPAN   RALLY . ഏറ്റവും
tough ആയിട്ടുള്ള    കുറ്റിക്കാടുകൾ , പുൽമേടുകൾ , തരിശായ കൃഷിയിടങ്ങൾ  എന്നിവയിലൂടെയാണ്   ഓട്ടം . ഇക്കൊല്ലത്തെ  rally
എളുപ്പമായിരുന്നു , വരൾച്ച  കാരണം .

ഒരു  ദിവസം   സ്കൂളിൽ നിന്ന്   മടങ്ങുമ്പോൾ  ഒരു  ചെറിയ  ആമ  cross
ചെയ്യുന്നതു കണ്ടു . പലപ്പോഴും  കണ്ടിട്ടുണ്ട് .   കാർ  വെട്ടിച്ച്
അതിനെ  ഇടിക്കാതെ   പോവുകയാണ്  പതിവ് . ഞാൻ  കാർ  നിറുത്തി
അതിനെ   എടുത്തു . ഏകദേശം  400 ഗ്രാം  തൂക്കമുണ്ട് . അതിനെ  ബൂട്ടിൽ
വെച്ച്   വീട്ടിൽ കൊണ്ടു പോയി   ഗാർഡനിൽ   release ചെയ്തു . കാപ്പികുടി
കഴിഞ്ഞ്   വിസ്തരിച്ച്   കാണാമെന്നായിരുന്നു   പ്ലാൻ . എന്നാൽ  എല്ലായിടത്തും    അന്വേഷിച്ചിട്ടും   കണ്ടെത്തിയില്ല .





No comments:

Post a Comment