'' അടിച്ചു കൊന്നു '', ''വെട്ടിക്കൊന്നു '', ''കുത്തിക്കൊന്നു '',''മർദ്ടിച്ചുകൊന്നു '',
'' കഴുത്ത് ഞെരിച്ചു കൊന്നു '','' വെടി വെച്ചുകൊന്നു ''......എന്നെല്ലാം വാർത്തകൾ എന്നും കാണാം . കൊന്നത് തെരുവു നായയെ അല്ല ,പച്ചയായ മനുഷ്യനെയാണ് . '' ഭർത്താവ് ഭാര്യയെ കൊന്നു '', ''മകൻ
അച്ഛനെ കൊന്നു '', ''അച്ഛൻ മകളെ കൊന്നു '' എന്നെല്ലാം വാർത്ത നിത്യവും കാണാം . എന്നും നടക്കുന്ന സംഭവമായതിനാൽ ഇത് ഒരു സാധാരണ
സംഭവമാണ് ,അപ്രധാനമാണ് , എന്ന് പലരും കരുതുന്നതായി തോന്നുന്നു .
രാഷ്ട്രീയം എന്ന് പറഞ്ഞുകൊണ്ട് , വീട്ടിൽ ഉറങ്ങി കിടക്കുന്നയാളെ
പാതിരായ്ക്ക് വിളിച്ചുണർത്തി കുടുംബാങ്ങങ്ങളുടെ മുമ്പിൽ വെച്ച്
വെട്ടി നുറുക്കുന്നതും ഇന്ന് സാധാരണ സംഭവമാണ് .
'' മൃഗീയമായി മർദ്ദിച്ചു , മൃഗീയമായി വെട്ടിനുറുക്കി '' എന്നൊക്കെയുള്ള
പ്രയോഗങ്ങൾ കാലഹരണപ്പെട്ടതും അർത്ഥശൂന്യവുമാണ് .എന്തിന്
മൃഗങ്ങളെ മനുഷ്യൻറെ ക്രൂരതയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു ? മൃഗീയം
എന്നതിൻറെ അർത്ഥം മൃഗങ്ങൾ ചെയ്യുന്നതുപോലെ ' എന്നാണെങ്കിൽ
തെറ്റി . മനുഷ്യൻ ചെയ്യുന്നതിൻറെ ഒരു കോടിയിൽ ഒരംശം ക്രൂരത
മൃഗങ്ങൾ ചെയ്യുന്നില്ല . ഒരു സിംഹത്തിന് പുല്ല് തിന്നാൻ വയ്യാത്തത് കൊണ്ടാണ് അത് മാനിനെയോ കാട്ടുപോത്തിനെയോ ആക്രമിച്ച്
കൊന്നു തിന്നുന്നത് . മൃഗങ്ങൾ rape ചെയ്യുന്നില്ല . വസ്തുത ഇതായിരിക്കെ ,
''മൃഗീയമായി കൊന്നു '' എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ് . മൃഗങ്ങളെ കൊല്ലുന്നതുപോലെ ' എന്നാണ് അർത്ഥമെങ്കിൽ അവിടെയും
മനുഷ്യനാണ് പ്രതി .ചുരുക്കി പറഞ്ഞാൽ മനുഷ്യരിൽ ഒരു വിഭാഗം
നികൃഷ്ട ജീവികളാണ് .അതുകൊണ്ടാണല്ലോ ഇത്രയധികം പോലീസും
കോടതിയും ജയിലും പട്ടാളവും ബോംബും യുദ്ധങ്ങളും ചാവേറുകളും
എല്ലാം .
ക്രൂരതയുടെ അതിർത്തി വരമ്പുകൾ അനന്തമായി വികസിക്കുന്ന ഒരു
കാലത്താണ് നമ്മൾ ജീവിക്കുന്നത് . ഇസ്ലാമിക് സ്റ്റേറ്റ്ൻറെ ഭീകരതയും
ക്രൂരതയും നിത്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നു . സിറിയ ,ഇറാഖു് ,തുർക്കി
ലിബിയ മുതലായ രാജ്യങ്ങൾക്കു പുറമേ യൂറോപ്പിലെയ്ക്കും അവർ
ഭീകരതയും ക്രൂരതയും വ്യാപിപ്പിച്ചിരിക്കുന്നു .ഇന്ത്യയേയും അവർ
നോട്ടമിട്ടിട്ടുണ്ട് .അണുവായുധം കൈക്കലാക്കി പ്രയോഗിക്കാനാണ് അവരുടെ പദ്ധതി .മനുഷ്യവംശത്തെ മുഴുവൻ തുടച്ചു നീക്കാൻ
അവർ മടിക്കുകയില്ല . ലോകത്തുള്ള എല്ലാ മനുഷ്യരേയും ഭീകരതയും
ക്രൂരതയും affect ചെയ്തിട്ടുണ്ട് .പക്ഷേ പലരും ഇത് തിരിച്ചറിയുന്നില്ല .യമനിൽ നിന്ന് ഒരു മലയാളി വൈദികനെ തട്ടിക്കൊണ്ടു പോയി .ലിബിയയിൽ നിന്ന് ഒരു മലയാളി എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയി .
ഇവരെ ജീവനോടെ തിരിച്ചുകിട്ടിയാൽ ഭാഗ്യം .
ഇസ്ലാമിക് സ്റ്റേറ്റ് ഉയർത്തുന്ന ഭീഷണിയിലേയ്ക്കു ശ്രദ്ധതിരിക്കാതെ
RSS ,സംഘപരിവാർ എന്നൊക്കെ പറഞ്ഞ് ഉമ്മാക്കി കാട്ടി പുകമറ
സൃഷ്ട്ടിക്കുകയാണ് ചില കപട ഇടതുപക്ഷക്കാരും കപട ബുദ്ധിജീവികളും . ഇത് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ് .RSS ഉം സംഘപരിവാറും ഒരിക്കലും ചാവേറുകളെ പരിശീലിപ്പിച്ച് ജനക്കൂട്ടതിലേയ്ക്ക് ഇറക്കി വിടുകയില്ല . എന്നാൽ IS propaganda യിലൂടെ
യുവതീയുവാക്കന്മാരെ സ്വാധീനിച്ച് ഇന്ത്യയിൽ ചാവേറുകളെ ഇറക്കിവിടാനുള്ള സാദ്ധ്യത നിലനിൽക്കുന്നു .
ചാവേർ ആക്രമണങ്ങളുടെ ക്രൂരത വിവരണാതീതമാണ് .കൊടും ക്രൂരതയും കൊടും ചതിയുമാണ് അത് . ചാവേർ പൊട്ടിതെറിച്ചാണ്
രാജീവ് ഗാന്ധി വധിക്കപ്പെട്ടത് .ലോകത്തിൻറെ പല ഭാഗങ്ങളിലും
പരിശീലനം നേടിയ ചാവേറുകൾ പതിയിരിപ്പുണ്ട് . ഈസ്റ്റെർ ദിനത്തിൽ
ലാഹോറിൽ ഒരു ചാവേർ പൊട്ടിത്തെറിച്ച് എഴുപതിൽ അധികം പേർ
കൊല്ലപ്പെട്ടു . ഇത് ഓരോ ദിവസവും ലോകത്തിൻറെ ഏതെങ്കിലും ഭാഗത്ത് നടക്കുന്നു . നൈജീരിയായിൽ teenage പെൺകുട്ടികളെയാണ്
ബോക്കോ ഹരാം തീവ്രവാദികൾ ചാവേറുകളായി ഉപയോഗിക്കുന്നത് .
ഇസ്ലാമിക് സ്റ്റേറ്റ്ൽ നടക്കുന്ന ക്രൂരതകളുടെ ചെറിയ ഒരു അംശം മാത്രമേ വെളിച്ചത്ത് വരുന്നുള്ളൂ . തല വെട്ടലും rape ഉം നിത്യവും നടക്കുന്നു . മറ്റു കുട്ടികൾ കാൺ കെയാണ് rape .അഞ്ചും ആറും വയസ്സുള കുട്ടികളെക്കൊണ്ട് പരസ്യമായി വെടിവെപ്പിച്ചു കൊല്ലുന്നു .പെൺകുട്ടികളെ പരസ്യമായി ലേലം ചെയ്ത് അടിമകളായി വിൽക്കുന്നു .
രണ്ടുമാസം മുമ്പ് 14 വയസ്സുള്ള ഒരു പയ്യനെ IS ഭീകരർ പരസ്യമായി
വധിച്ചു . അവൻ ചെയ്ത കുറ്റം WESTERN MUSIC കേട്ടു എന്നതാണ് .
IS ഭീകരതയെ മാറ്റിവെച്ചിട്ട് ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ നടക്കുന്ന ക്രൂരമായ കൊലപതകങ്ങളിലെയ്ക്ക് ഒന്നു കണ്ണോടിക്കാം .
കഴിഞ്ഞ ആഴ്ച കർണ്ണാടകത്തിൽ ഒരു 19കാരിയെ അവളുടെ അച്ഛനും
അമ്മാവനും ചേർന്ന് കൊന്ന് കെട്ടിതൂക്കി ആല്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ വിഫലശ്രമം നടന്നു ,UP യിലും ഹരിയാനയിലും honour killings
സാധാരണയാണ് .സ്ത്രീകളും കുട്ടികളുമാണ് അതിക്രൂരമായ പീഡനങ്ങൾക്കും ഇരയാകുന്നത് . വിവാഹ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ rape ചെയ്യുന്നത് ഇന്ന് സാധാരണയാണ് . വിവാഹാഭ്യർത്ഥന നിരസിച്ചാൽ പെൺകുട്ടിയുടെ
മുഖത്ത് acid പ്രയോഗം . അപ്പോൾ നമ്മൾ ചോദിച്ചുപോകുന്നു . എന്തുകൊണ്ടാണ് ഇത്ര ക്രൂരത ? എന്താണ് ഇതിന് ഒരു പരിഹാരം ?
പോലീസിനും നിയമങ്ങൾക്കും കോടതിക്കും ഇതിന് അറുതിവരുത്താൻ
ആവുകയില്ല . ഉന്നതമായ വിദ്യാഭ്യാസം കൊണ്ട് സാധിക്കുമോ ? മതവിശ്വാസം കൊണ്ട് സാധിക്കുമോ ? ഇല്ലാ എന്നാണ് ഉത്തരം . IS ഉം
ബോക്കോ ഹറാമും മതവിശ്വാസികളാണ് . ഡൽഹിയിലും മുംബായിലും
ഉന്നത വിദ്യാഭ്യാസമുള്ള ധനികർ കൊലപാതകം ചെയ്തിട്ടുണ്ട് . (celebrity
murders )
മതവും രാഷ്ട്രീയവും അക്രമത്തിന് പ്രേരിപ്പിക്കുന്നില്ല എങ്കിൽ അത്
നല്ലതാണ് . മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും ആണ്
വിദ്യാഭ്യാസത്തിൽ നിന്ന് കിട്ടുന്ന മൂല്യങ്ങൾ എങ്കിൽ അത് നല്ലതാണ് .
മനുഷ്യനെയും പ്രകൃതിയേയും സ്നേഹിക്കുന്ന ഒരാൾക്ക് അക്രമം
ചെയ്യാൻ തോന്നുകയില്ല . ഈയിടെ റോഡ് ക്രോസ് ചെയ്യുന്ന ആനകളെ
കുറേ ചെറുപ്പക്കാർ കല്ലെറിയുന്നത് കണ്ടു . തെറി നിറഞ്ഞ കോളേജ്
മാഗസിനും വനിതാ പ്രിൻസിപ്പൽന് കുഴിമാടം തീർത്തതും കണ്ടു .
ഈ ചെറുപ്പക്കാരുടെ കുടുംബപശ്ചാത്തലത്തിൽ എന്തോ പിശകുള്ളതുപോലെ തോന്നുന്നു . കുടുംബം നല്ലതാണെങ്കിൽ കുട്ടികൾ
അക്രമികളും ആഭാസന്മാരും ആവുകയില്ല .
ഒരു കുടുംബത്തിൽ സ്നേഹവും ബഹുമാനവും ഉണ്ടെങ്കിൽ കുട്ടികൾ
ക്രൂരർ ആവുകയില്ല . പ്രകൃതിയോടുള്ള സ്നേഹവും വളരെ പ്രധാനമാണ് . കുട്ടികൾ വളർത്തുമൃഗങ്ങളെ care ചെയ്ത് ശീലിക്കുമ്പോൾ ,ചെടികൾ നട്ട് വെള്ളമൊഴിച്ച് പരിപാലിക്കുമ്പോൾ , അവരിൽ നന്മയുടെ വിത്തുകൾ
പാകുന്നു . ഒരു ആനയെ കണ്ടാൽ അവർ കല്ലെറിയുകയില്ല . ഒരു ചെടി
കണ്ടാൽ അതിനെ വെട്ടി കളയുകയില്ല .
മദ്യപാനം ചില മനുഷ്യരെ ക്രൂരർ ആക്കുന്നതായി കാണാം . ഷാപ്പിലിരുന്ന് ഒരുമിച്ച് മദ്യപിച്ചശേഷം പുറത്തിറങ്ങിയ സുഹൃത്തുക്കൾ
ഒരു ബീഡി ,അല്ലെങ്കിൽ സിഗരറ്റിനു വേണ്ടി തർക്കിച്ച് അവസാനം
കൊലപാതകത്തിൽ കലാശിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു .
അച്ഛൻറെ മദ്യപാനത്തിൽ സഹികെട്ട് മകൻ ,അല്ലെങ്കിൽ ഭാര്യ
അയാളെ കൊല്ലുന്നതായും കേട്ടിട്ടുണ്ട് . ചില കൊലക്കേസ് പ്രതികളെ
ചോദ്യം ചെയ്യുമ്പോൾ അവർ പറയുന്നത് അവർക്ക് കുടുംബത്തിൽ
ഒട്ടും care കിട്ടിയിരുന്നില്ല എന്നാണ് . മാത്രമല്ല കുടുംബത്തിൽ എപ്പോഴും
കലഹമായിരുന്നു എന്നാണ് . കാരണം മദ്യപാനം .
ചില നല്ല മനുഷ്യർ ചില നേരങ്ങളിൽ വലിയ ക്രൂരത കാണിക്കാറില്ലേ
എന്നുചോദിച്ചാൽ '' അതെ '' എന്നാണ് ഉത്തരം . സംശയ രോഗമാണ്
കാരണം . Shakespeare ടെ OTHELLO നാടകത്തിൽ സംശയ രോഗം ബാധിച്ച
Othello , ഭാര്യയായ Desdemona യെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു . ഒതെല്ലൊ
നല്ലവനും ശുദ്ധഗതിക്കാരനും ആയിരുന്നു . Desdemona മാലാഖയെ പ്പോലെ പരിശുദ്ധയായിരുന്നു .ഈ ദുരന്തം ഇന്നും ആവർത്തിക്കുന്നു .
അങ്കമാലിയിൽ ഒരു വയസ്സൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു . എ സി ഉപയോഗിച്ചതിൽ പ്രകോപിതനായാണ് അയാൾ കൊല നടത്തിയത്
ReplyDelete