Thursday, 7 April 2016

എന്തുകൊണ്ടാണ് ഇത്ര ക്രൂരത ? ( ചിന്ത )


'' അടിച്ചു കൊന്നു '', ''വെട്ടിക്കൊന്നു '', ''കുത്തിക്കൊന്നു '',''മർദ്ടിച്ചുകൊന്നു '',
'' കഴുത്ത് ഞെരിച്ചു കൊന്നു '','' വെടി വെച്ചുകൊന്നു ''......എന്നെല്ലാം   വാർത്തകൾ   എന്നും   കാണാം . കൊന്നത്   തെരുവു നായയെ  അല്ല ,പച്ചയായ   മനുഷ്യനെയാണ്‌ . ''  ഭർത്താവ്   ഭാര്യയെ കൊന്നു '', ''മകൻ
അച്ഛനെ കൊന്നു '', ''അച്ഛൻ   മകളെ കൊന്നു '' എന്നെല്ലാം   വാർത്ത‍  നിത്യവും   കാണാം . എന്നും   നടക്കുന്ന   സംഭവമായതിനാൽ   ഇത്   ഒരു   സാധാരണ
സംഭവമാണ് ,അപ്രധാനമാണ് , എന്ന്  പലരും   കരുതുന്നതായി   തോന്നുന്നു .
രാഷ്ട്രീയം   എന്ന്   പറഞ്ഞുകൊണ്ട് , വീട്ടിൽ ഉറങ്ങി കിടക്കുന്നയാളെ
പാതിരായ്ക്ക്   വിളിച്ചുണർത്തി    കുടുംബാങ്ങങ്ങളുടെ   മുമ്പിൽ വെച്ച്
വെട്ടി നുറുക്കുന്നതും   ഇന്ന്   സാധാരണ    സംഭവമാണ് .

''  മൃഗീയമായി  മർദ്ദിച്ചു , മൃഗീയമായി   വെട്ടിനുറുക്കി '' എന്നൊക്കെയുള്ള
പ്രയോഗങ്ങൾ    കാലഹരണപ്പെട്ടതും   അർത്ഥശൂന്യവുമാണ്‌ .എന്തിന്
മൃഗങ്ങളെ   മനുഷ്യൻറെ   ക്രൂരതയിലേയ്ക്ക്    വലിച്ചിഴയ്ക്കുന്നു ? മൃഗീയം
എന്നതിൻറെ   അർത്ഥം   മൃഗങ്ങൾ  ചെയ്യുന്നതുപോലെ ' എന്നാണെങ്കിൽ
തെറ്റി . മനുഷ്യൻ   ചെയ്യുന്നതിൻറെ   ഒരു  കോടിയിൽ   ഒരംശം  ക്രൂരത
മൃഗങ്ങൾ   ചെയ്യുന്നില്ല . ഒരു  സിംഹത്തിന്   പുല്ല് തിന്നാൻ  വയ്യാത്തത് കൊണ്ടാണ്    അത്   മാനിനെയോ   കാട്ടുപോത്തിനെയോ   ആക്രമിച്ച്
കൊന്നു തിന്നുന്നത് . മൃഗങ്ങൾ    rape  ചെയ്യുന്നില്ല . വസ്തുത   ഇതായിരിക്കെ ,
''മൃഗീയമായി  കൊന്നു '' എന്നു  പറയുന്നത്  ശുദ്ധ  അസംബന്ധമാണ് . മൃഗങ്ങളെ   കൊല്ലുന്നതുപോലെ ' എന്നാണ്    അർത്ഥമെങ്കിൽ   അവിടെയും
മനുഷ്യനാണ്   പ്രതി .ചുരുക്കി  പറഞ്ഞാൽ   മനുഷ്യരിൽ   ഒരു  വിഭാഗം
നികൃഷ്ട ജീവികളാണ് .അതുകൊണ്ടാണല്ലോ    ഇത്രയധികം  പോലീസും
കോടതിയും   ജയിലും   പട്ടാളവും   ബോംബും   യുദ്ധങ്ങളും   ചാവേറുകളും
എല്ലാം .

ക്രൂരതയുടെ    അതിർത്തി വരമ്പുകൾ    അനന്തമായി   വികസിക്കുന്ന  ഒരു
കാലത്താണ്    നമ്മൾ   ജീവിക്കുന്നത് . ഇസ്ലാമിക്‌  സ്റ്റേറ്റ്ൻറെ     ഭീകരതയും
ക്രൂരതയും   നിത്യവും   റിപ്പോർട്ട്‌  ചെയ്യപ്പെടുന്നു . സിറിയ ,ഇറാഖു് ,തുർക്കി
ലിബിയ  മുതലായ   രാജ്യങ്ങൾക്കു പുറമേ   യൂറോപ്പിലെയ്ക്കും   അവർ
ഭീകരതയും    ക്രൂരതയും   വ്യാപിപ്പിച്ചിരിക്കുന്നു .ഇന്ത്യയേയും   അവർ
നോട്ടമിട്ടിട്ടുണ്ട് .അണുവായുധം   കൈക്കലാക്കി    പ്രയോഗിക്കാനാണ്   അവരുടെ    പദ്ധതി .മനുഷ്യവംശത്തെ   മുഴുവൻ   തുടച്ചു നീക്കാൻ
അവർ    മടിക്കുകയില്ല . ലോകത്തുള്ള   എല്ലാ  മനുഷ്യരേയും  ഭീകരതയും
ക്രൂരതയും   affect  ചെയ്തിട്ടുണ്ട് .പക്ഷേ    പലരും    ഇത്   തിരിച്ചറിയുന്നില്ല .യമനിൽ നിന്ന്   ഒരു  മലയാളി വൈദികനെ  തട്ടിക്കൊണ്ടു പോയി .ലിബിയയിൽ നിന്ന്    ഒരു മലയാളി  എഞ്ചിനീയറെ   തട്ടിക്കൊണ്ടുപോയി .
ഇവരെ   ജീവനോടെ    തിരിച്ചുകിട്ടിയാൽ    ഭാഗ്യം .

ഇസ്ലാമിക്‌    സ്റ്റേറ്റ്  ഉയർത്തുന്ന   ഭീഷണിയിലേയ്ക്കു    ശ്രദ്ധതിരിക്കാതെ
RSS ,സംഘപരിവാർ   എന്നൊക്കെ  പറഞ്ഞ്   ഉമ്മാക്കി കാട്ടി    പുകമറ
സൃഷ്ട്ടിക്കുകയാണ്    ചില  കപട ഇടതുപക്ഷക്കാരും   കപട ബുദ്ധിജീവികളും . ഇത്   ഒരു   ഫാഷൻ   ആയി   മാറിയിരിക്കുകയാണ് .RSS ഉം  സംഘപരിവാറും    ഒരിക്കലും    ചാവേറുകളെ   പരിശീലിപ്പിച്ച്  ജനക്കൂട്ടതിലേയ്ക്ക്  ഇറക്കി    വിടുകയില്ല . എന്നാൽ   IS   propaganda യിലൂടെ
യുവതീയുവാക്കന്മാരെ     സ്വാധീനിച്ച്   ഇന്ത്യയിൽ   ചാവേറുകളെ   ഇറക്കിവിടാനുള്ള    സാദ്ധ്യത  നിലനിൽക്കുന്നു .

ചാവേർ   ആക്രമണങ്ങളുടെ   ക്രൂരത   വിവരണാതീതമാണ് .കൊടും ക്രൂരതയും   കൊടും  ചതിയുമാണ്   അത് . ചാവേർ  പൊട്ടിതെറിച്ചാണ്
രാജീവ്‌  ഗാന്ധി  വധിക്കപ്പെട്ടത് .ലോകത്തിൻറെ   പല  ഭാഗങ്ങളിലും
പരിശീലനം  നേടിയ   ചാവേറുകൾ   പതിയിരിപ്പുണ്ട് . ഈസ്റ്റെർ ദിനത്തിൽ
ലാഹോറിൽ   ഒരു  ചാവേർ  പൊട്ടിത്തെറിച്ച്   എഴുപതിൽ   അധികം പേർ
കൊല്ലപ്പെട്ടു . ഇത്   ഓരോ  ദിവസവും   ലോകത്തിൻറെ  ഏതെങ്കിലും   ഭാഗത്ത്‌  നടക്കുന്നു . നൈജീരിയായിൽ    teenage  പെൺകുട്ടികളെയാണ്
ബോക്കോ   ഹരാം   തീവ്രവാദികൾ    ചാവേറുകളായി   ഉപയോഗിക്കുന്നത് .

ഇസ്ലാമിക്   സ്റ്റേറ്റ്ൽ  നടക്കുന്ന   ക്രൂരതകളുടെ  ചെറിയ   ഒരു  അംശം  മാത്രമേ  വെളിച്ചത്ത്  വരുന്നുള്ളൂ . തല വെട്ടലും   rape ഉം  നിത്യവും  നടക്കുന്നു . മറ്റു കുട്ടികൾ കാൺ കെയാണ്‌     rape .അഞ്ചും   ആറും   വയസ്സുള  കുട്ടികളെക്കൊണ്ട്    പരസ്യമായി   വെടിവെപ്പിച്ചു  കൊല്ലുന്നു .പെൺകുട്ടികളെ   പരസ്യമായി   ലേലം ചെയ്ത്  അടിമകളായി   വിൽക്കുന്നു .

രണ്ടുമാസം  മുമ്പ്   14 വയസ്സുള്ള   ഒരു   പയ്യനെ   IS   ഭീകരർ   പരസ്യമായി
വധിച്ചു . അവൻ  ചെയ്ത കുറ്റം   WESTERN  MUSIC  കേട്ടു  എന്നതാണ് .

IS   ഭീകരതയെ   മാറ്റിവെച്ചിട്ട്   ഇന്ത്യയിൽ   അല്ലെങ്കിൽ   കേരളത്തിൽ  നടക്കുന്ന   ക്രൂരമായ   കൊലപതകങ്ങളിലെയ്ക്ക്   ഒന്നു  കണ്ണോടിക്കാം .
കഴിഞ്ഞ   ആഴ്ച  കർണ്ണാടകത്തിൽ  ഒരു  19കാരിയെ    അവളുടെ  അച്ഛനും
അമ്മാവനും ചേർന്ന്  കൊന്ന്  കെട്ടിതൂക്കി   ആല്മഹത്യ  ആണെന്ന്  വരുത്തി തീർക്കാൻ    വിഫലശ്രമം    നടന്നു ,UP യിലും   ഹരിയാനയിലും  honour killings
സാധാരണയാണ് .സ്ത്രീകളും   കുട്ടികളുമാണ്  അതിക്രൂരമായ  പീഡനങ്ങൾക്കും    ഇരയാകുന്നത് . വിവാഹ വാഗ്ദാനം  ചെയ്ത്   പ്രായപൂർത്തിയാകാത്ത   പെൺകുട്ടികളെ   rape  ചെയ്യുന്നത്   ഇന്ന്    സാധാരണയാണ് . വിവാഹാഭ്യർത്ഥന    നിരസിച്ചാൽ   പെൺകുട്ടിയുടെ
മുഖത്ത്    acid  പ്രയോഗം . അപ്പോൾ   നമ്മൾ  ചോദിച്ചുപോകുന്നു . എന്തുകൊണ്ടാണ്   ഇത്ര  ക്രൂരത ? എന്താണ്  ഇതിന്  ഒരു   പരിഹാരം ?

പോലീസിനും   നിയമങ്ങൾക്കും  കോടതിക്കും   ഇതിന്  അറുതിവരുത്താൻ
ആവുകയില്ല . ഉന്നതമായ   വിദ്യാഭ്യാസം കൊണ്ട്    സാധിക്കുമോ ? മതവിശ്വാസം കൊണ്ട്    സാധിക്കുമോ ? ഇല്ലാ എന്നാണ്  ഉത്തരം . IS ഉം
ബോക്കോ   ഹറാമും   മതവിശ്വാസികളാണ് . ഡൽഹിയിലും  മുംബായിലും
ഉന്നത വിദ്യാഭ്യാസമുള്ള    ധനികർ   കൊലപാതകം  ചെയ്തിട്ടുണ്ട് . (celebrity
murders )

മതവും   രാഷ്ട്രീയവും   അക്രമത്തിന്   പ്രേരിപ്പിക്കുന്നില്ല എങ്കിൽ  അത്
നല്ലതാണ് . മറ്റുള്ളവരെ   സ്നേഹിക്കാനും  ബഹുമാനിക്കാനും   ആണ്
വിദ്യാഭ്യാസത്തിൽ നിന്ന്  കിട്ടുന്ന  മൂല്യങ്ങൾ എങ്കിൽ   അത്  നല്ലതാണ് .
മനുഷ്യനെയും   പ്രകൃതിയേയും   സ്നേഹിക്കുന്ന   ഒരാൾക്ക്‌  അക്രമം
ചെയ്യാൻ   തോന്നുകയില്ല . ഈയിടെ   റോഡ്‌ ക്രോസ് ചെയ്യുന്ന   ആനകളെ
കുറേ  ചെറുപ്പക്കാർ  കല്ലെറിയുന്നത്‌  കണ്ടു . തെറി നിറഞ്ഞ കോളേജ്
മാഗസിനും   വനിതാ പ്രിൻസിപ്പൽന്    കുഴിമാടം   തീർത്തതും  കണ്ടു .
ഈ  ചെറുപ്പക്കാരുടെ   കുടുംബപശ്ചാത്തലത്തിൽ   എന്തോ  പിശകുള്ളതുപോലെ   തോന്നുന്നു . കുടുംബം   നല്ലതാണെങ്കിൽ   കുട്ടികൾ
അക്രമികളും    ആഭാസന്മാരും   ആവുകയില്ല .

ഒരു  കുടുംബത്തിൽ   സ്നേഹവും  ബഹുമാനവും   ഉണ്ടെങ്കിൽ  കുട്ടികൾ
ക്രൂരർ   ആവുകയില്ല . പ്രകൃതിയോടുള്ള   സ്നേഹവും   വളരെ  പ്രധാനമാണ് . കുട്ടികൾ   വളർത്തുമൃഗങ്ങളെ   care ചെയ്ത് ശീലിക്കുമ്പോൾ ,ചെടികൾ നട്ട്   വെള്ളമൊഴിച്ച്  പരിപാലിക്കുമ്പോൾ  ,  അവരിൽ   നന്മയുടെ  വിത്തുകൾ
പാകുന്നു . ഒരു   ആനയെ   കണ്ടാൽ   അവർ  കല്ലെറിയുകയില്ല . ഒരു ചെടി
കണ്ടാൽ   അതിനെ   വെട്ടി കളയുകയില്ല .

മദ്യപാനം   ചില  മനുഷ്യരെ   ക്രൂരർ ആക്കുന്നതായി   കാണാം . ഷാപ്പിലിരുന്ന്  ഒരുമിച്ച്  മദ്യപിച്ചശേഷം   പുറത്തിറങ്ങിയ  സുഹൃത്തുക്കൾ
ഒരു  ബീഡി ,അല്ലെങ്കിൽ  സിഗരറ്റിനു വേണ്ടി തർക്കിച്ച്‌   അവസാനം
കൊലപാതകത്തിൽ    കലാശിക്കുന്ന   സംഭവങ്ങൾ  ആവർത്തിക്കുന്നു .
അച്ഛൻറെ   മദ്യപാനത്തിൽ   സഹികെട്ട്   മകൻ ,അല്ലെങ്കിൽ   ഭാര്യ
അയാളെ   കൊല്ലുന്നതായും   കേട്ടിട്ടുണ്ട് . ചില   കൊലക്കേസ്  പ്രതികളെ
ചോദ്യം   ചെയ്യുമ്പോൾ   അവർ  പറയുന്നത്   അവർക്ക്  കുടുംബത്തിൽ
ഒട്ടും    care കിട്ടിയിരുന്നില്ല   എന്നാണ് . മാത്രമല്ല   കുടുംബത്തിൽ   എപ്പോഴും
കലഹമായിരുന്നു   എന്നാണ് . കാരണം   മദ്യപാനം .

ചില   നല്ല   മനുഷ്യർ  ചില നേരങ്ങളിൽ   വലിയ  ക്രൂരത  കാണിക്കാറില്ലേ
എന്നുചോദിച്ചാൽ  '' അതെ '' എന്നാണ്   ഉത്തരം . സംശയ രോഗമാണ്
കാരണം . Shakespeare ടെ    OTHELLO  നാടകത്തിൽ    സംശയ രോഗം  ബാധിച്ച
Othello , ഭാര്യയായ    Desdemona യെ    കഴുത്ത്  ഞെരിച്ചു കൊല്ലുന്നു . ഒതെല്ലൊ
നല്ലവനും    ശുദ്ധഗതിക്കാരനും    ആയിരുന്നു . Desdemona   മാലാഖയെ പ്പോലെ   പരിശുദ്ധയായിരുന്നു .ഈ    ദുരന്തം  ഇന്നും   ആവർത്തിക്കുന്നു .


 













1 comment:

  1. അങ്കമാലിയിൽ ഒരു വയസ്സൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു . എ സി ഉപയോഗിച്ചതിൽ പ്രകോപിതനായാണ് അയാൾ കൊല നടത്തിയത്

    ReplyDelete