RETIREMENT ചിന്തകൾ
28 ഫെബ്രുവരി 2014
ഫെബ്രുവരി ഒരു നല്ല മാസമാണ് . കാരണം അത് വേഗം തീർന്നു കിട്ടുന്നു .
പുതുവർഷം ഇനി പഴംകഥ മാത്രം . മാർച്ചും ഒരു നല്ല മാസമാണ് .
ഇവിടത്തെ ഒന്നാം TERM മാർച്ച് 28 ന് അവസാനിക്കുന്നു .അപ്പോൾ ഏപ്രിലിന്റെ കാര്യമോ ? അതും നല്ല മാസമാണ് . ഇവിടെ വളരെയേറെ
അവുധി ദിവസങ്ങൾ ഉള്ള മാസമാണ് . അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഒന്നും മോശമല്ല .ജീവിതത്തെ പോസിറ്റീവ് ആയി
കാണുന്നവർക്ക് എല്ലാ ദിവസവും എന്തെങ്കിലും സന്തോഷിക്കാൻ കാണും
മലയാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ കടന്നു വരുന്നതിനോട് യോജിക്കാത്തവർ ഉണ്ടാകാം . പക്ഷേ ഇത് അനിവാര്യമാണ് .പ്രത്യേകിച്ച്
ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുമ്പോൾ .ഉദാഹരണത്തിന് വിരോധാഭാസം എന്ന വാക്കിന് പകരം irony എന്ന്
ഉപയോഗിച്ചാൽ പെട്ടെന്ന് കാര്യം കഴിഞ്ഞു കിട്ടും ,ഒരു സുഖ പ്രസവം
പോലെ . ഇത് പ്രത്യേക പഠനം അർഹിക്കുന്ന ഒരു വിഷയമാണ് .
ലാലു അലക്സ് പറയുന്നതു പോലെ '' പേർസണൽ ആയിട്ട് പറയുകയാണെങ്കിൽ '' ഏപ്രിൽ എനിക്ക് ഏറ്റവും നല്ല മാസമാണ് .
ഇവിടെ birthday യുടെ മാസത്തിൽ 13 ആം ചെക്ക് കിട്ടും .എന്നെ
സംബന്ധിച്ച് അത് അവസാനത്തെ ചെക്ക് ആയിരിക്കും . കാരണം
ഏപ്രിൽ 30 ആം തീയതി ഞാൻ ജോലിയിൽ നിന്ന് വിരമിക്കുകയാണ് .
അന്നേ ദിവസം ഞങ്ങളുടെ പ്രിൻസിപ്പൽ Mrs വിസ്സരും പിരിയുകയാണ് .
അവർക്ക് 65 വയസ്സ് ആയിട്ടില്ല .എങ്കിലും നേരത്തെ retirement എടുത്ത്
പടിയിറങ്ങുകയാണ് . ഞങ്ങളുടെ സ്കൂളിൽ ആദ്യമായിട്ടാണ് ആരെങ്കിലും
റിട്ടയർ ചെയ്ത് പോകുന്നത് .
ഇവിടെയുള്ള മുതിർന്ന മലയാളികൾ 1986-1990 കാലഘട്ടത്തിൽ Nigeria യിൽ നിന്ന് ഇവിടെ വന്നവരാണ് . ഞങ്ങൾ ഓരോരുത്തരായി റിട്ടയർ
ചെയ്തു കൊണ്ടിരിക്കുകയാണ് . പലരും നാട്ടിലേയ്ക്ക് മടങ്ങി .നാട്ടിലേയ്ക്ക് മടങ്ങാനാണ് എല്ലാവർക്കും ആഗ്രഹം .എവിടെയാണെങ്കിലും എന്തെങ്കിലും സന്തോഷിക്കാൻ കാണും .
ഞങ്ങൾ എന്നു പറയുമ്പോൾ ഗൾഫിലെ പോലെ ലക്ഷക്കണക്കിന് ആളുകളില്ല . കൂടിയാൽ 500 പേർ കാണും അധ്യാപകരായി ഇവിടെ
ജോലി ചെയ്യുന്നവർ .
എല്ലാ വിധ നന്മകളും വാരിക്കോരി തന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക .അതു കൊണ്ടാണ് ഇവിടെ കാൽ നൂറ്റാണ്ടിലേറെ കാലം വളരെ
സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും അനുഭവിക്കാൻ കഴിഞ്ഞത് .
ഒരു പ്രവാസിയുടെ ജീവിതത്തിൽ സ്വന്തം രാജ്യം ഒരു വിദേശ രാജ്യമായി
തോന്നിക്കുകയും നമ്മൾ ദീർഘകാലമായി ജീവിക്കുന്ന വിദേശരാജ്യം
സ്വന്തമായി തോന്നിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ട് .പേർസണൽ ആയിട്ട് പറഞ്ഞാൽ ഞാൻ ആ ഘട്ടത്തിലാണ്.കാരണം ഞാൻ എൻറെ
ജന്മ സ്ഥലമായ പൈകയിൽ ചെന്നാൽ ഞാൻ അറിയുന്നവരും എന്നെ
അറിയുന്നവരും വളരെ ചുരുക്കം .എന്നാൽ Delareyville എന്ന കൊച്ചു
ടൌണിൽ അങ്ങനെയല്ല . എവിടെ തിരിഞ്ഞാലും പരിചയമുള്ളവർ
ധാരാളം .കാരണം കഴിഞ്ഞ 26 കൊല്ലമായി ഞാൻ ഇവിടെയുണ്ട് .
ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം ശിഷ്യസമ്പത്ത് പ്രധാനമാണ് .
നമ്മൾ പഠിപ്പിച്ച കുട്ടികൾ വളർന്നു വലുതായി ,നല്ല ജോലികൾ കിട്ടി ,
നല്ല നിലയിൽ കഴിയുന്നു എന്നറിയുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ് .അവരെല്ലാം പാവപ്പെട്ട അടുക്കള ജോലിക്കാരികളുടെയും
തൂപ്പുകാരുടെയും കർഷക തൊഴിലാളികളുടേയും മക്കളാണ് .പാവപ്പെട്ടവരുടെ മക്കളെ പഠിപ്പിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത് .
അങ്ങനെ തന്നെ പിരിയുകയും ചെയ്യുന്നു .
'' സാർ പഠിപ്പിച്ചത് കൊണ്ടാണ് എനിക്ക് ഇന്ന് ഒരു നല്ല ജോലിയുള്ളത് .''
ടൌണിൽ വല്ലപ്പോഴും കണ്ടു മുട്ടുന്ന പൂർവ വിദ്യാർത്ഥികൾ പറയും .
ലീലാമ്മ കൂടെയില്ലെങ്കിൽ ''Mrs കുര്യൻ എന്തെടുക്കുന്നു ?'' എന്ന് അവർ
പ്രത്യേകം ചോദിക്കും. വളരെ കാലം കഴിഞ്ഞതു കൊണ്ട് ചില
പൂർവ വിദ്യാർത്ഥികളെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുകയില്ല .
അങ്ങനെയുള്ളവർ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്തും .
" സാർ ഓർക്കുന്നില്ലേ ,1988 ൽ സാർ എന്നെ പഠിപ്പിച്ചതാണ് ''
Delareyville കേന്ദ്രമായിട്ടുള്ള Municipality യുടെ mayor ,ഞങ്ങളുടെ ഒരു
പൂർവ വിദ്യാർത്ഥിയാണ് . ഇവിടെ ഒരു municipality എന്നു
പറഞ്ഞാൽ ഏകദേശം 250-400 sq kms ൽ ഉള്ള ചെറിയ ടൌണ്കളും
ഗ്രാമങ്ങളും ഉൾപ്പെട്ടതാണ് . വലിയ പദവിയാണ് . സ്കൂൾ ഇരിക്കുന്ന
ഗ്രാമത്തിൽ ജനിച്ചു വളർന്ന ,മൊഗറ്റുസി സീസർ എന്ന് പേരുള്ള
mayor അവിടെത്തന്നെയാണ് താമസിക്കുന്നത് .ഞങ്ങൾ സ്കൂളിലേയ്ക്ക്
പോകുമ്പോൾ അവൻറെ മുന്തിയ Audi എതിരെ വരുന്നത് കാണാം .
കഴിഞ്ഞ കൊല്ലം മുന്തിയ Mercedes ആയിരുന്നു .ഔദ്യോഗിക ഡ്രൈവർ
ആണ് കാർ ഓടിക്കുന്നത് . അവൻ അധ്യാപക ജോലി ഉപേക്ഷിച്ച്
രാഷ്ട്രീയത്തിൽ ഇറങ്ങിയവനാണ് .നല്ല വാഗ്മിയാണ് .വല്ലപ്പോഴും
അവൻ
സ്കൂളിൽ വരുമ്പോൾ വളരെ സ്നേഹവും ബഹുമാനവുമാണ് .തലക്കനം
ഒട്ടുമില്ല . അവൻറെ വാർഷിക ശമ്പളം ഏകദേശം അറുപത് ലക്ഷം
രൂപയ്ക്ക് തുല്യമാണ് . ആനുകൂല്യങ്ങൾ കൊട്ടപ്പടി കാണും .
ഒരു പൂർവ വിദ്യാർത്ഥിക്ക് എത്ര വലിയ ശമ്പളം കിട്ടിയാലും
അധ്യാപകന് അതിൽ സന്തോഷമേയുള്ളു .പക്ഷേ ഒരു കാര്യത്തിൽ
എനിക്ക് അവനോട് പിണക്കമാണ് . പരിസ്ഥിതി സംരക്ഷിക്കുന്ന കാര്യം
അവൻറെ അജണ്ടയിലില്ല . പുതുതായി മരങ്ങൾ വെച്ചു പിടിപ്പിക്കുന്നില്ല .
വെള്ളക്കാർ പണ്ട് സ്ഥാപിച്ച പാർക്ക് പുല്ല് കേറി കാടു പിടിച്ച്
നാഥൻ ഇല്ലാതെ കിടക്കുകയാണ് .ഇനി കാണുമ്പോൾ ഈ കാര്യം
അവനോട് പറയാൻ ഉദ്ദേശിക്കുകയാണ് .അധ്യാപകൻറെ ഉപദേശം
അവൻ സ്വീകരിച്ച് വേണ്ടത് ചെയ്‌താൽ നാടിന് നന്മ ഉണ്ടാകും .
വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിൽ ഉള്ള കറുമ്പരുടെ ഇടയിൽ
ജോലി ചെയ്യാനും പാവപ്പെട്ടവരുടെ കുട്ടികളെ നല്ല നിലയിൽ എത്തിക്കുന്നതിൽ ഒരു ചെറിയ പങ്കു വഹിക്കാനും കഴിഞ്ഞു എന്നതാണ്
എനിക്ക് retirement വേളയിൽ സംതൃപ്തി നൽകുന്നത് .