12 ഫെബ്രുവരി 2014
മഴക്കാലം താൽക്കാലികമായി അവുധിയെടുത്ത് പോയിരിക്കുകയാണ് .
ആവശ്യപ്പെട്ടതിലും കൂടുതൽ വെള്ളം സമ്മാനിച്ച ശേഷം .നാലു ദിവസം
കൊണ്ട് ഇവിടെ പെയ്തത് 300 മില്ലിമീറ്റെർ മഴയാണ്. അതിൻറെ ലക്ഷണങ്ങൾ കാണാനുണ്ട് . പച്ചക്കറി തോട്ടത്തിലെ പയറും മത്തയും
നിയന്ത്രണം വിട്ട് വളരുകയാണ് .പറമ്പിന്റെ മൂലയ്ക്ക് നിൽക്കുന്ന ചെറിയ ഇല്ലിക്കൂട്ടത്തിന്റെ പുതിയ മുളകൾ പൊട്ടി പച്ച കുന്തമുനകൾ മണ്ണ് പൊട്ടിച്ച് പൊന്തി വന്നിരിക്കുന്നു .ഞാൻ അവയെ ചവുട്ടി മെതിച്ചു .അല്ലെങ്കിൽ സ്ഥലം മുഴുവൻ അവർ കയ്യേറും.
മുരിഞ്ഞയും വെണ്ടയും വഴുതനയും മത്സരിച്ച് വളരുകയാണ് .പക്ഷേ
മുരിഞ്ഞ കാണാൻ മാത്രമുള്ളതാണ് . തളിരില ആയികഴിയുമ്പോൾ തന്നെ
ഒരു പറ്റം കിളികൾ അവ തിന്നു തീർക്കും .നിമിഷങ്ങൾ കൊണ്ട് മുരിഞ്ഞയുടെ ഒരു skeleton മാത്രം അവശേഷിക്കും .
പക്ഷികൾക്ക് ഒരു ഉത്സവകാലം പോലെയാണ് ഇപ്പോൾ .ധാരാളം
പക്ഷികൾ ഇവിടെ വന്നും പോയും ഇരിക്കുന്നു . അവയിൽ ചിലതിനെ
വിളിച്ചു വരുത്താൻ എനിക്കു സാധിക്കും. തളിരിലകൾ ഉള്ള ഒരു
നാരകത്തിന്റെ ചുവട്ടിൽ sprinkler വെച്ചു . പൂക്കുറ്റി പോലെ ചിതറുന്ന
വെള്ളത്തിൽ കളിക്കാൻ കുരുവികൾക്ക് ഒരു ത്രിൽ. ഇലകളിൽ അടിഞ്ഞു
കൂടിയ ജലകണങ്ങൾ തേൻ പോലെ അവ നുകരുന്നതും കണ്ടു .
ഫെബ്രുവരി 15 ന് ഇവിടെ താമസം തുടങ്ങിയിട്ട് 10 വർഷം തികയുന്നു .
ദക്ഷിണാഫ്രിക്കയിൽ വന്നിട്ട് 26 വർഷം ആകുന്നു . ആഫ്രിക്കയിൽ വന്നിട്ട്
40 വർഷമാകും ഡിസംബറിൽ .ഏപ്രിൽ 30 ന് ജോലിയിൽ നിന്ന് വിരമിക്കുന്നു .
* * * *
............And then the young lover
Sighing like a furnace, with a woeful ballad
Made to his mistress's eyebrow. Then the soldier...
( Seven Ages of Man: William Shakespeare )
ഈ കവിതയിൽ കാണുന്ന ശരാശരി മനുഷ്യൻ ആവുന്ന കാലത്ത്
അടിച്ചു പൊളിച്ചു നടന്ന ഒരാളാണ് . ബിബി എദ്വർദിന്റെ 'വാർധക്യം '
എന്ന കവിതയിലെ ആളും അത്തരക്കാരനാണ് .രണ്ട് വരികൾ ഇത്
സൂചിപ്പിക്കുന്നു .
എല്ലാ കുതിപ്പും കിതപ്പും കഴിഞ്ഞ്
........................................................................
വെട്ടിപ്പിടിച്ചതും തട്ടിപ്പറിച്ചതും ..
വാർധക്യത്തിന്റെ ദയനീയമായ അവസ്ഥയാണ് ബിബി അവതരിപ്പിച്ചിട്ടുള്ളത് . എന്നാൽ ഇതിന് ഒരു മറുവശമുണ്ട് എന്ന
കാര്യം നമുക്ക് ആശ്വാസം നൽകുന്നു . വാർധക്യത്തെ തോൽപ്പിച്ച്
ദീർഘകാലം തങ്ങളുടെ പ്രവർത്തന മേഖലകളിൽ അസൂയാർഹമായ
നേട്ടങ്ങൾ കൈവരിച്ച അനേകം ഭാഗ്യവാന്മാരും ഭാഗ്യവതികളും
ഉണ്ട് . നൂറിൽ നൂറു കിട്ടിയവരും ഉണ്ട് . ELIZABETH രാജ്ഞി ,മൻമോഹൻ
സിംഗ് , അദ്വാനി , vs അച്യുതാനന്ദൻ ,KR ഗൌരി ,VR കൃഷ്ണ Iyer ,
ലതാ മാങ്ങേഷ്കർ , ആശാ ഭോൻസ്ലെ , KM മാണി ,Chrisostam തിരുമേനി ,കാസ്ട്രോ ,ജോർജ് ബുഷ് സീനിയർ ,ജിമ്മി Carter , GK പിള്ള എന്നിങ്ങനെ
അനേകം പേർ വിവിധ മേഖലകളിൽ ഇന്നും സജീവമാണ് .K രാഘവൻ
മാസ്റ്ററും ദക്ഷിണാമൂർത്തി സ്വാമിയും നീണ്ട കാലം ജീവിക്കുകയും
അവസാനകാലം വരെ സംഗീതത്തിന് അതുല്യമായ സംഭാവനകൾ
ചെയ്യുകയും ഉണ്ടായി. നെൽസണ്‍ മണ്ടേല 95 ആം വയസ്സിലാണ് മരിച്ചത് .
എൻറെ മകൾ പ്രവീണയുടെ ഭർത്താവ്,മഞ്ഞാമറ്റം കുളക്കാട്ടുവയലിൽ
സിബി ജോസെഫിന്റെ ( Manager ,Microsoft ,Bangalore ) വല്യപ്പൻ ,പാപ്പൻ
ചേട്ടന് കഴിഞ്ഞ നവംബറിൽ 100 വയസ്സ് തികഞ്ഞു . അദ്ദേഹം ഇപ്പോഴും
വളരെ ചുറുചുറുക്കോടെ റബ്ബർ ഷീറ്റ് ഉണക്കാനിടുകയും എണ്ണുകയും
ഒക്കെ ചെയ്യും . ചെറുപ്പക്കാർ കഴിക്കുന്ന അത്രയും ഭക്ഷണം കഴിക്കും .
മക്കളും അവരുടെ മക്കളും പേരക്കുട്ടികളും എല്ലാമായി ഒരു ജനക്കൂട്ട ത്തിന്റെ അധിപനാണ് പാപ്പൻ ചേട്ടൻ .
എൻറെ ഭാര്യ ലീലാമ്മയുടെ പിതാവ് ശ്രീ ടി . വർഗീസിന് ഈ മാസം
22 ന് 90 വയസ്സ് തികയുകയാണ് . ലീലാമ്മയുടെ അമ്മ 2009 ൽ മരിച്ചു .രണ്ട്
മക്കൾ ഇവിടെ . ഒരാൾ ചെന്നയിൽ . കൂടുതൽ സമയവും ഒറ്റയ്ക്കാണ് .
എങ്കിലും സന്തോഷവാനായി കഴിയുന്നു .
ഒരാൾ വൃദ്ധൻ അല്ലെങ്കിൽ വൃദ്ധ ആകുന്നത് എപ്പോഴാണ് ? കേരളത്തിൽ
56 ആം വയസ്സിൽ റിട്ടയർ ചെയ്യുന്ന ഒരാൾക്ക് താൻ വൃദ്ധനാണ് എന്ന്
തോന്നൽ ഉണ്ടായാൽ അത് എൻറെ വീക്ഷണത്തിൽ നിർഭാഗ്യകരമാണ് .
കാരണം 55 / 56 വളരെ ചെറുപ്പമാണ്. താൻ വൃദ്ധനല്ല എന്ന് ഒരാൾക്ക്
തോന്നുന്നിടത്തോളം കാലം അയാൾ ചെറുപ്പക്കാരനായിരിക്കും എന്നാണ്
എൻറെ അഭിപ്രായം.ആ വിഭാഗത്തിൽപ്പെടുന്ന ഒരാളാണ് ഏപ്രിലിൽ
65 തികയുന്ന ഞാൻ .
ഇതിന് വേറൊരു കാരണമുണ്ട് . എൻറെ മൂത്ത അഞ്ച് സഹോദരങ്ങൾ
ജീവിച്ചിരിപ്പുണ്ട് . എൻറെ ഏറ്റവും മൂത്ത സഹോദരി സിസ്റ്റർ അല്ഫൊൻസുസ് മരിയക്ക് (Retired ്Professor ,Alphonsa College ) 83 വയസ്സായി .
മൂത്ത ചേട്ടൻ Dr NK Joseph ( Reired Professor ,St Thomas College )ന് അടുത്ത
വർഷം 80 തികയും . അവരുടെ മുമ്പിൽ ഞാൻ എന്നും ഒരു കൊച്ചു കുട്ടിയാണ് . ഓർമ്മ വെച്ച നാൾ മുതൽ അവരെ എങ്ങനെ കണ്ടിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും കാണുന്നത്. ഏറെ അംഗങ്ങൾ ഉള്ള
കുടുംബങ്ങളിലെ ഇളയവർക്കാണ് ഈ ഭാഗ്യം ലഭിച്ചിട്ടുള്ളത് .
മാതാപിതാക്കളെ സംരക്ഷിക്കാതെ അവരെ 'നട തള്ളുന്നവരെപ്പറ്റി
നാം നിത്യവും കേൾക്കാറുണ്ട് . എന്നാൽ മാതാപിതാക്കൾക്ക് വേണ്ടി
വളരെ ത്യാഗങ്ങൾ ചെയ്യുന്നവരെ നാം ശ്രദ്ധിക്കാറില്ല . എൻറെ രണ്ടാമത്തെ ചേട്ടൻ ,തോമ്മാച്ചെൻ കഴിഞ്ഞ ആഗസ്റ്റിൽ നിര്യാതനായി .
അദ്ദേഹത്തിന് Alshimeyers അസുഖമായിരുന്നു . എപ്പോഴും ഒരാളുടെ
നോട്ടം വേണം .ഇളയ മകൻ ബെന്നി ,അബുധാബിയിലെ നല്ല ജോലിയുപേക്ഷിച്ച് രണ്ട് വർഷത്തോളം ,തോമ്മച്ചെന്റെ കൂടെ നിന്നു .
തൊമ്മചെൻ ഞങ്ങളുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി
വളരെ ത്യാഗങ്ങൾ ചെയ്ത ആളായിരുന്നു .
സ്വന്തം മക്കൾ അവഗണിച്ചാലും ഉപേക്ഷിച്ചാലും ആ വിടവ് നികത്താൻ
ഒരുപാട് നല്ല മനുഷ്യർ ഇന്ന് മുമ്പോട്ട് വരുന്നുണ്ട്. ലീലാമ്മയുടെ സഹോദരൻ ,പരേതനായ Dr മോഹൻറെയും Dr സൂസിയുടെയും ഇളയ
മകൻ ജോസു ,വൃദ്ധസദനങ്ങലിലും ഹൊസ്പിറ്റലുകലിലും പോയി
വൃദ്ധർക്ക് കൂട്ടായി അവരെ കൈപിടിച്ച് നടത്തുകയും അവരോടു സംസാരിക്കുകയും ചെയ്യാറുണ്ട് .സാമൂഹ്യസേവനമാണ് പെർത്തിൽ
MBBS പഠനം തുടങ്ങിയിട്ടുള്ള ഈ 21കാരൻറെ ജീവിതലക്ഷ്യം.അവുധിക്കാലത്ത് Restaurant കളിൽ waiter ആയി ജോലി ചെയ്ത് കിട്ടിയ പണം കൊണ്ട് ദക്ഷിനാഫ്രിക്കയിലുള്ള ഒരു അനാഥ കുട്ടിയെ sponsor ചെയ്തിട്ടുണ്ട് .'' ഇതുപോലുള്ള ത്യാഗങ്ങൾക്ക് മുമ്പിൽ
ദൈവങ്ങൾ പോലും പുഷ്പാർച്ചന ചെയ്യുന്നു .'' എന്ന് Shakespeareടെ
'ലിയർ രാജാവ് '( King Lear ) എന്ന നാടകത്തിൽ പറയുന്നുണ്ട് .

No comments:
Post a Comment