4 ഫെബ്രുവരി 2014
മഴ മാറി ,മാനം തെളിഞ്ഞു ," പിന്നെയും പൊൻവെയിൽ വന്നല്ലോ .''
അമേരിക്കൻ സൈന്യം ഇറാക്കിൽ നിന്ന് പിൻവാങ്ങിയതുപോലെ
ഇവിടെ മഴവെള്ളം പിൻവാങ്ങി . വീടിനു മുമ്പിലുള്ള റോഡിൽ ഇന്നലെ
മഴവെള്ളം തിങ്ങിനിറഞ്ഞ് ഒഴുകിയ്രുന്നു . കാണാൻ നല്ല രസം. ഏകദേശം
അര അടി വെള്ളമുണ്ട്. തിരക്കില്ലാത്ത റോഡാണ് . ഇവിടെ താമസിക്കുന്നവർ മാത്രമാണ് ഇതിലേ പോകുന്നത് . വാഹനങ്ങൾ
ഉയർത്തുന്ന വെളളത്തിന്റെ പുഷ്പവർഷം മനോഹരമായ കാഴ്ചയാണ് .ഞാൻ റോഡിൻറെ നടുക്ക് നിന്നു .അപ്പു കാലിൽ സ്നേഹം കൊണ്ട്
ഉരസുന്നതുപോലെ വെളളത്തിന്റെ ,അല്പ്പം തണുപ്പുള്ള ,മൃദുവായ
ഉരസൽ ആസ്വദിച്ചു . റോഡു തിങ്ങി നിറഞ്ഞ് ,വളരെ അച്ചടക്കത്തോടെ ,
നിശബ്ദമായി നീങ്ങുന്ന ഒരു ജാഥ പോലെയാണ് വെള്ളത്തിന്റെ ഒഴുക്ക്
എനിക്ക് അനുഭവപ്പെട്ടത് . എൻറെ സുഹൃത്ത് കോശി ഈ റോഡിൻറെ
അങ്ങേയറ്റത്ത് ആണ് താമസം . ഈ ചെറിയ തോട് കോശിയുടെ
പറമ്പിൽ അതിക്രമിച്ചു കയറി ചില കുരുത്തക്കേടുകൾ കാണിച്ചെന്ന്
കേട്ടു .
'' എന്താ കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്നത് ?'' ചില ഭാര്യമാർ
ഭർത്താക്കന്മാരോട് ചോദിക്കാറുണ്ട് . ഉദാഹരണമായി ഒരു മാമ്പഴത്തിന്റെ അണ്ടി അവസാനതുള്ളി ചാറും തീരുന്നതുവരെ
ഈമ്പി തിന്നുക ,ചിരണ്ടിക്കൊണ്ടിരിക്കുന്ന തേങ്ങ കുറെ എടുത്തു തിന്നുക
മുതലായ കാര്യങ്ങൾ . ഇത് തടുക്കാൻ വയ്യാത്ത ,കുട്ടിക്കാലത്തിന്റെ
അനുഭവങ്ങളെ ആവർത്തിക്കാനുള്ള ശ്രമങ്ങളാണ് .തോടായി മാറിയ
റോഡിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോൾ ഞാൻ പണ്ട് സ്കൂളിൽ
പോയിരുന്ന ,ഒരടിയോളം വെള്ളമുള്ള ഇടവഴികളാണ് ഓർമ്മ വന്നത് .
അന്ന് റോഡ് ഇല്ലായിരുന്നു .
പണ്ടു പണ്ട് എനിക്ക് നാല് വയസ്സുള്ളപ്പോഴത്തെ ഒരു കഥയാണ് .എൻറെ സഹോദരങ്ങൾ സ്കൂളിൽ പോയിരിക്കുകയാണ് . ചാച്ചൻ ( പിതാവ് )
സ്ഥലത്തില്ല .അമ്മയ്ക്ക് അടുക്കളയിൽ വളരെ തിരക്ക്. ഷർട്ട് ധരിച്ച
ഒരു അപരിചിതൻ വീട്ടിൽ കയറി വന്നു . ( അന്ന് ഷർട്ട് ധരിക്കാത്ത വരാണ് കൂടുതൽ ). അയാൾ എന്നെ വളരെ സ്നേഹത്തോടെ അടുത്തു
നിറുത്തി വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു . കുടുംബാന്ഗങ്ങളെ പ്പറ്റി
ചോദിച്ച ശേഷം അദ്ദേഹം വളർത്തുമൃഗങ്ളെ പ്പറ്റി ചോദിച്ചു .എത്ര
പശുവുണ്ട് ,എത്ര ആടുണ്ട് എന്നൊക്കെ . കുടുംബത്തിന്റെ അഭിമാനം
ഉയർത്തി പിടിക്കാൻ വേണ്ടി ഞാൻ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ
ഒന്നും രണ്ടും കൂട്ടി പറഞ്ഞു .അയാൾ ഒരു ബുക്കിൽ എന്തോ എഴുതുന്നുണ്ടായിരുന്നു . കുറെ കഴിഞ്ഞ് അയാൾ പോയി .അമ്മ
എന്നോട് ചോദിച്ചു .
'' അയാൾ എന്താണ് നിന്നോട് ചോദിച്ചത് ?''
" നമുക്ക് എത്ര പശു, ആട്, കോഴി ,പന്നി ,ഉണ്ടെന്ന് ചോദിച്ചു ."
'' എന്നിട്ട് നീയെന്തു പറഞ്ഞു ?"
'' ഞാൻ ഓരോന്നും ഉള്ളതിൽ കൂടുതൽ പറഞ്ഞു "
'' നീ പണി പറ്റിച്ചു . അയാൾ പഞ്ചായത്തിൽ നിന്ന് വന്നതാണ് .ഇക്കൊല്ലം
ചാച്ചൻ കൂടുതൽ കരം കൊടുക്കേണ്ടി വരും .''
എനിക്ക് വിഷമം തോന്നി . അന്ന് വളർത്തു മൃഗങ്ങൾക്ക് പഞ്ചായത്ത്
കരം ചുമത്തിയിരുന്നു .ഈ കഥ ഓർക്കാൻ കാര്യം കേരളത്തിൻറെ
സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി കേട്ടപ്പോഴാണ് . കടത്തിൽ നിന്ന് കര
കേറാൻ എന്തെങ്കിലും അടിയന്തിരമായി ചെയ്തേ തീരൂ . ബഹു.മന്ത്രി
മാണിസാറിന്റെ മുമ്പിൽ ചില ധനാഗമ മാർഗങ്ങൾ വെയ്ക്കുകയാണ് .
1 തടവുകാരുടെ ചെലവുകൾ അവർ തന്നെ വഹിക്കണം . ചില
രാജ്യങ്ങളിൽ ഇത് നിലവിലുണ്ട് . മാസാവസാനം ബില്ലെഴുതി കയ്യിലോട്ട്
കൊടുക്കണം .തടവുകാർ വഴി തെറ്റി അവിടെ എത്തിയവരല്ല . കുറ്റം ചെയ്തവരാണ് .
. യാതൊരു തെറ്റും ചെയ്യാത്ത നികുതിദായകരുടെ
മേൽ ഇനിയും ഭാരം അടിച്ചേല്പ്പിക്കരുത് .
2 . ചെറിയ കുറ്റങ്ങൾക്ക് തടവു ശിക്ഷ കുറച്ചിട്ട് പിഴ ശിക്ഷ പത്തിരട്ടിയോ നൂറിരട്ടിയോ ആക്കണം . പോക്കെറ്റിൽ കൊള്ളുംപോഴേ
കുറ്റവാസനയുള്ളവർ നല്ല പാഠം പഠിക്കുകയുള്ളൂ .
3 പൂവാല ശല്യക്കാർക്ക് കനത്ത പിഴയും ചൂരൽക്കഷായവും കൊടുക്കാവുന്നതാണ് .
4 കാണികളെ ബോറടിപ്പിക്കുന്ന മെഗാസീരിയലുകൾക്ക് 100 ശതമാനം
അധിക നികുതി ചുമത്തണം .
5 ഹിന്ദിയിൽ നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട
അറുബോറൻ പരസ്യങ്ങൾക്ക് 100 ശതമാനം അധിക നികുതി
ഏർപ്പെടുത്തണം .
6 കോലം കത്തിക്കൽ , കരിങ്കൊടി കാണിക്കൽ ,ചീമുട്ടയേർ മുതലായവയ്ക്ക് ഭീമമായ ലൈസൻസ് ഏർപ്പെടുത്തുക .
7 . മാലിന്യം നിക്ഷേപിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം
പിഴ ഈടാക്കുക .
ഇതുപോലുള്ള proposals എല്ലാ ജനങ്ങളിൽ നിന്നും സ്വീകരിക്കുക .അങ്ങനെയെങ്കിൽ കേരളം രക്ഷപ്പെടും .

No comments:
Post a Comment