Wednesday, 19 February 2014

കേരളവും ദക്ഷിണാഫ്രിക്കയും -ഒരേ തൂവൽ പക്ഷികൾ

19  ഫെബ്രുവരി   2014

ഇന്ന്   വൈകിട്ട്   അപ്രതീക്ഷിതമായി   മഴ  തകർത്തു  പെയ്തു ,ഇടി വെട്ടോടു  കൂടി . ഒരാഴ്ചയിലേറെ  നീണ്ട  ഇടവേളയ്ക്കു  ശേഷം  പെയ്ത
മഴ   സ്വാഗതാർഹമാണ് .കാരണം  maize ,sunflower  മുതലായ  ഇവിടത്തെ
കൃഷികൾക്ക്   ഇടയ്ക്കിടെ   മഴ  വേണം . വിളവ്‌  നന്നായാൽ  എല്ലാവർക്കും   അതിൻറെ  പ്രയോജനം  കിട്ടും . സ്കൂളിലേയ്ക്ക്  പോകുന്ന  വഴിക്ക്  ആയിരക്കണക്കിന്  ഏക്കറിൽ  ഇവ  തകർത്ത്  വളരുന്നത്‌
കാണാം . മഴ  ഇതുപോലെ  തുടർന്നാൽ   സൂര്യകാന്തിയുടെ  ഒരു മഹാസമുദ്രം  ജൂലൈ  മാസത്തിൽ  ഇവിടെ  കാണാൻ  സാധിക്കും .

കേരളവും  ദക്ഷിണാഫ്രിക്കയും  പതിനായിരക്കണക്കിന്  kms  അകലത്തിലാണ് .പകഷേ   പല  കാര്യങ്ങളിലും  ഇത്  ഒരു  രാജ്യമാണ് .വ്യത്യാസങ്ങളിൽ  എടുത്തു  പറയാവുന്ന  ഒന്ന്  ഈ  രാജ്യത്ത്  12  ലക്ഷത്തിലധികം  ചതുരശ്ര  kms ൽ  അഞ്ചര കോടി  ജനങ്ങൾ  താമസിക്കുമ്പോൾ  കേരളത്തിൽ  38000  ചതുരശ്ര kms ൽ  മൂന്നര കോടി
ജനങ്ങൾ   തിങ്ങി പാർക്കുന്നു  എന്നതാണ്.സ്ഥലസൌകര്യത്തിന്റെ
പ്രയോജനങ്ങൾ  ഇവിടെ  ഏറെയാണ്‌ .ഉദാഹരണത്തിന്  എൻറെ
സ്കൂളിലേയ്ക്കുള്ള  35 kms   സാധാരണ  സ്പീഡിൽ  25  മിനിട്ട്  കൊണ്ട്
യാതൊരു  തടസ്സവുമില്ലാതെ  എത്താൻ  സാധിക്കുന്നു .


സമാനതകളിലെയ്ക്ക്   വരുമ്പോൾ  ഒന്നാമത്തെ  കാര്യം  രണ്ട്  രാജ്യങ്ങളിലും  കാര്യങ്ങൾ  നേരേചൊവ്വേ   പോവുകയില്ല  എന്നതാണ് .
കാരണം   ഇത്  മൂന്നാം   ലോകമാണ്. ഇവിടെ  നാട്ടുനടപ്പുകൾ  ഒന്നു
തന്നെയാണ് . ജനാധിപത്യം  എന്ന   വാക്ക്  ഏറ്റവും  പറയപ്പെടുന്ന
വാക്കാണ് . പക്ഷേ  മായം  ചേർത്ത  ജനാധിപത്യമാണ്  ഇവിടെയും
അവിടെയും  ഉള്ളത് .

ഇരു  രാജ്യങ്ങളിലും  കുറ്റകൃത്യങ്ങൾ  കൂടി  വരികയാണ് .പ്രത്യേകിച്ച്
സ്ത്രീകൾക്കും  കുട്ടികൾക്കും  എതിരെയുള്ള  rape ,കൊലപാതകം
മുതലായവ . എന്തു  ചെയ്താലും  കാര്യമായ  ശിക്ഷ  കിട്ടുകയില്ലെന്ന്
കുറ്റവാളികൾക്ക്   അറിയാം . മനുഷ്യാവകാശങ്ങൾക്കല്ല  ഗുണ്ടകളുടെ
അവകാശങ്ങൾക്കാണ്   ഇരു രാജ്യങ്ങളിലും  മുൻഗണന .'' ഇയാൾ
മറ്റ്  രണ്ട്  കൊലപാതക  കേസ്സുകളിലും  പ്രതിയാണ്.''  നാം  പലപ്പോഴും
കേൾക്കാറുള്ള   ഒരു  പല്ലവിയാണ് . പ്രതിയായ  ആൾ  എന്തുകൊണ്ട്
സ്വതന്ത്രനായി   വിലസി  മറ്റൊരു  കൊലപാതകം  കൂടി  ചെയ്യുന്നു? അമേരിക്കയിൽ  ഇത്  നടക്കുമോ ?

ഈയിടെ  സ്വന്തം  മകളെ  rape  ചെയ്ത  കേസിലെ  പ്രതി  ജാമ്യത്തിലിറങ്ങി
വേറൊരു  മകളെ  rape  ചെയ്ത  ഒരു  സംഭവം  ഇവിടെ  നടന്നു .

ടി പി  വധകേസിലെ  പ്രതികൾ  ജയിലധികൃതരുടെ  ഒത്താശയോടെ  ജയിലിൽ  സ്മാർട്ട്‌  ഫോണ്‍  ഉപയോഗിച്ചതും  കള്ളക്കടത്തുകാരൻ
അവരെ  സന്ദർശിച്ചതും  TV യിൽ  കണ്ട്  യഥാർത്ഥ ജനാധിപത്യ വിശ്വാസികൾ  ഞെട്ടി . പിന്നീട്  ഒരു  പാർട്ടിയുടെ  നേതാക്കൾ  ഗുണ്ടാവകാശങ്ങളുടെ  വക്താക്കളായി  രംഗത്തു  വന്നപ്പോൾ  ജനം
വീണ്ടും  ഞെട്ടി .ഭാവി കുറ്റവാളികൾ   സന്തോഷിച്ചു .

ഇതിന്  സമാനമായ  ഒരു  സംഭവം  ഇവിടെ  നടന്നു . രാഷ്ട്രീയം  ഒന്നുമില്ല .
2001 ൽ  വെള്ളക്കാരായ  നാല്  യുവാക്കൾ  ഒരു  തമാശിനു വേണ്ടി ,
കടത്തിണ്ണയിൽ  ഉറങ്ങിയിരുന്ന  ഒരു  ദരിദ്രനെ  തല്ലിക്കൊന്നു .കോടതി
അവരെ  12  വർഷത്തെ  തടവിന്  ശിക്ഷിച്ചു . ആറ്  വർഷം  കഴിഞ്ഞപ്പോൾ
പരോൾ  അനുവദിച്ചു . പുറത്തിറങ്ങുന്നതിനു   ഏതാനും  ദിവസം  മുമ്പ്
അവരിൽ  രണ്ടു പേർ  ജയിലിൽ  ഒരു  പാർട്ടി  നടത്തി . മദ്യം  കുറേ
ഒഴുക്കി . ഫോണ്‍  ഇഷ്ടം  പോലെ  ഉപയോഗിച്ചു . ആരോ  ഈ  രംഗങ്ങൾ
വീഡിയോ  ആക്കി   യു റ്റൂബിൽ   പ്രചരിപ്പിച്ചു . അവരെ  വീണ്ടും
അറസ്റ്റ്  ചെയ്യേണ്ടി വന്നു . പണം  ഒഴുക്കുന്ന  തടവുകാർക്ക്  ഫോണും
മദ്യവും  മാത്രമല്ല ,പെണ്ണുങ്ങളെയും   എത്തിച്ചു കൊടുക്കാൻ  ആളുകൾ
ജയിലിൽതന്നെ   ഉണ്ട് . ഇവിടെയാണ്‌   കോഴിക്കോടും  Pretoria യും
കപട ജനാധിപത്യത്തിൻറെ   വഴികളിൽ   ഒന്നായി  തീരുന്നത് .

Shakepeare ടെ  Julius  Caesar  എന്ന   നാടകത്തിൽ    കാഷ്യസ്   പറയുന്നു :

The  fault ,dear  Brutus , is  not  in  our  stars
But  in  ourselves ,that  we  are  underlings

'' പ്രിയ  ബ്രുറ്റുസ് ,നമ്മൾ  ചൂത്തകളായിരിക്കുന്നത്‌  നമ്മുടെ  നക്ഷത്ര ഫലം
മോശമായതു  കൊണ്ടല്ല , നമ്മുടെ തന്നെ  പിഴവുകൾ  കൊണ്ടാണ് .''

( സ്വതന്ത്ര  തർജ്ജമ ). മൂന്നാം  ലോകത്തെ പ്പറ്റി   ഒരു  പ്രവചനമാണിത് .


No comments:

Post a Comment