Sunday, 16 February 2014

ഞായറാഴ്ച ഒരു നീണ്ട ദിവസം

16 February   2014

രാവിലെ  നടക്കാനിറങ്ങി . ഏഴു മണിയായിട്ടും   Delareyville  ഉറക്കത്തിലാണ് .
ഇവിടെ  ആർക്കും  ഒരിടത്തും  പോകാനില്ല . നടക്കാൻ  ആഗ്രഹമുള്ളവർക്ക്
അനേകം   റോഡുകൾ  വിജനമായി ,സുരക്ഷിതമായി  നീണ്ടു  നിവർന്നു
കിടപ്പുണ്ട് . പക്ഷേ   ആവശ്യക്കാർ  ആരെയും  കണ്ടില്ല . തൊട്ടടുത്ത്‌  ഒരു
stadium  വെറുതേ  കിടപ്പുണ്ട് . ആരോഗ്യത്തിനു  വേണ്ടി  ത്യാഗം  സഹിക്കാൻ
വളരെ  ചുരുക്കം  പേരേ  തയ്യാർ  ഉള്ളു . വെള്ളക്കാരായ  ചില  സ്ത്രീകളെ
നടക്കുന്നതായി കണ്ടിട്ടുണ്ട്  . ഇന്ന്  ഒരു  പക്ഷേ  അവർ  നേരത്തെ  തന്നെ
നടപ്പ്   പൂർത്തിയാക്കിഎന്ന്   തോന്നുന്നു .

എൻറെ  അയൽക്കാരിയായ  വെള്ളക്കാരി  നിത്യവും  40 kms  ഓടുന്നവളാണ് . പട്ടികളുടെ  രോമം  മുറിക്കലാണ്  പണി .നല്ല  അയല്ക്കരിയാണ്‌ ബെറ്റി
എന്നു  പേരുള്ള  ആ  മഹതി. ഓടുമ്പോൾ  കൂട്ടിനു  ഒരു  കൂറ്റൻ  പട്ടിയുണ്ട് .
rape ന്‌  കുപ്രസിദ്ധി  നേടിയ  രാജ്യമാണ്  ദക്ഷിണാഫ്രിക്ക .ഒരു  പട്ടി  കൂട്ടിനുള്ളത്   നല്ലതാണ് .

ഞായറാഴ്ച   ഒരു  നീണ്ട  ദിവസമാണ് . ഇന്ന്  ഞങ്ങളുടെ  പള്ളിയിൽ
കുർബാന  ഇല്ല . വികാരി   ഫാദർ  ഹോല്ലണ്ടെർ  ഇന്ന്  ഗ്രാമങ്ങളിലേയ്ക്ക്
പോവുകയാണ് . പകരം  വേറെ  വൈദികരില്ല . അതുകൊണ്ട്  TV യിൽ
കുർബാന  കാണാം .

നടപ്പ്  കഴിഞ്ഞ്  പച്ചക്കറി  തോട്ടത്തിൽ  അൽപ്പം  വിളവെടുപ്പ് . വെണ്ടയും
പയറും   ധാരാളം . തക്കാളി  ആവശ്യത്തിലേറെ  ഉണ്ട്. ചിലത്  പഴുത്ത്
നിൽപ്പുണ്ട് . രാവിലെ  പക്ഷികളുടെ  തകർപ്പൻ  സമയമാണ് . തലങ്ങും
വിലങ്ങും  പറക്കലുകൾ ,ചിറകടികൾ ,കലപിലകൾ ,കൊച്ചു  പിണക്കങ്ങൾ ,കൂട്ടായ്മകൾ - ആകെ  ഒരു  ബഹളമാണ് . പയർ  പറിക്കാൻ  ലീലാമ്മയും
കൂടി .ഒരു  സപ്പോർട്ട്  തരാൻ   അപ്പുവും  കൂടെയുണ്ട് . തൻറെ  ഭക്ഷണ
കാര്യങ്ങൾ   ഓർമിപ്പിക്കാൻ  കൂടിയാണ്  അപ്പു  മുട്ടിയുരുമ്മി  കൂടെ
വരുന്നത് .

ഒരു  ചുവന്ന  തുമ്പി  ശ്രദ്ധയിൽ പെട്ടു . തുമ്പികളെ  സാധാരണയായി  ഇവിടെ  കാണാറില്ല . ഭാഗ്യവശാൽ  അത്  കുറേ  നേരം  വേലിയിൽ  അനങ്ങാതെ
ഇരുന്നു .അതിൻറെ  ഫോട്ടോ  എടുക്കാൻ  സാധിച്ചു . ചൂടോടെ  പോസ്റ്റ്‌
ചെയ്തു . ജോർജ്  K മത്തായി ,Charles  Abraham , മാത്യു  കോട്ട വാതുക്കൽ ,
Gk   രാമകൃഷ്ണൻ , TV  എബ്രഹാം  മുതലായവർക്ക്  ഇത്തരം  കാര്യങ്ങൾ
ഇഷ്ടമാണെന്ന്   അറിയാം . ഇവരിൽ  മാത്യു  എൻറെ  സഹപാഠിയാ ണ് .
ജോർജ്  K  മത്തായിയെ  1968  മുതൽ  അറിയാം .എൻറെ  ജ്യേഷ്ഠൻ
Dr .Nk  Josephൻറെ  ഭാര്യ  റീ ത്താമ്മ യുടെ  ചേച്ചിയുടെ  മകനാണ്  ജോർജ് .
എല്ലാ  കാര്യങ്ങളിലും  താൽപ്പര്യമുള്ള  ആളാണ്  ചാൾസ്  എബ്രഹാം .പ്രത്യേകിച്ച്  Shakespeare  കൃതികളിൽ .TGR  ആണെങ്കിൽ  പാട്ടും  പെയിന്റിംഗ്  മുതലായവ  ഇഷ്ടമുള്ള  ആളാണ് . ഇതേ  താൽപ്പര്യമുള്ള
മറ്റ്   ചിലരും  ഉണ്ട് .

സ്കൂളിൽ  പോകാൻ  ഒരുങ്ങുമ്പോൾ  പാട്ടിൻറെ  ഒരു CD  പ്ലേ  ചെയ്യാറുണ്ട് .
ഇന്ന്  ഞാൻ  കേട്ടത്  ശുഭാ  മുദ്ഗലിന്റെ   'ഗോപാല ' ആണ് .ഇന്നലെ
ലതാജിയുടെ  'ജയ്‌  മാതാ  ആയിരുന്നു . ക്രിസ്തീയ  ഭക്തി ഗാനങ്ങൾ
ഇടയ്ക്കിടെ   കേൾക്കും .

മഴ  മാറി  ചൂട്  കൂടി . orchardൽ   പീച്ചും  പ്ലമ്മും  അത്തിയും മറ്റുചില
തണൽ  മരങ്ങളും  വള്ളിചെടികളും  മുട്ടിയുരുമ്മി തിങ്ങി  വളരുന്ന
ഒരു  ഭാഗമുണ്ട് .അവയുടെ   ശിഖരങ്ങൾ  trim  ചെയ്യാതെ  കാടുപോലെ
വളരാൻ   അനുവദിക്കണമെന്നാണ്   തോട്ടക്കാരനായ  പോളിനോട്  ഞാൻ
നിർദ്ദേശിച്ചിട്ടുള്ളത് . നട്ടുച്ചക്കും  സൂര്യപ്രകാശം  അധികം  എത്താത്ത
കുളിർമയുള്ള ,ഒരു  ചെറിയ  കാട്. അവിടെ  ഒരു  കസേരയിട്ട്  ഇരിക്കുമ്പോൾ   മുകളിൽ   കുരുവികളുടെ   കലപില  കേൾക്കാം .ചില
കൂടു പണികളും   അവിടെ   നടക്കുന്നുണ്ട് . അതു  സംബന്ധിച്ച  ചില
വഴക്കുകളും   ആട്ടിയോടിക്കലും  ഇടയ്ക്കിടെ  കേൾക്കാം . ചിന്തിക്കാനും
വായിക്കാനും   എഴുതാനും   ഏറ്റവും  പറ്റിയ  സ്ഥലം .

ഫെബ്രുവരി   15 ന്  ഈ  വീട്ടിൽ  താമസമാക്കിയിട്ട്  പത്ത്  വർഷങ്ങൾ
കഴിഞ്ഞു . അതേപ്പറ്റി  കുറേ  ചിന്തിച്ചു . കുറേ  കാര്യങ്ങൾ  എഴുതി .
ഒരു  നല്ല  mood ,അതായത്  മഴ  പെയ്യുമ്പോൾ  പോസ്റ്റ്‌  ചെയ്യണം .

 kk  രെമയ്ക്കെതിരായി   ചില  CPm   നേതാക്കൾ   നടത്തുന്ന  അവഹേളനാ പരമായ   പരാമർശനങ്ങളെപ്പറ്റി  കേട്ടപ്പോൾ   Shakespeareടെ   Julius  Caesar
എന്ന   നാടകത്തിലെ   ഒരു  രംഗമാണ്  ഓർമ്മ  വന്നത്. സീസറിനെ  വധിക്കാനുള്ള   ഗൂഢാലോചനയുടെ  സൂത്രധാരനായ  Cassius , വ്യക്തി വിരോധം  വെച്ചു  പുലർത്തുന്ന  ആളാണ്‌ . സീസറെ  മാത്രമല്ല ,അദ്ദേഹത്തിൻറെ  ഉറ്റ  സുഹൃത്തായ   മാർക്ക്‌  ആന്റണിയേയും
കൊല്ലണമെന്ന്   Cassius  അഭിപ്രായപ്പെടുന്നു. Cassiusൻറെ   നുണകളിൽ  വിശ്വസിച്ച്   ഗൂഢാലോചനയിൽ   പങ്കെടുത്ത , സത്യസന്ധനായ ,ജനസമ്മതനായ   നേതാവാണ്‌   ബ്രൂട്ടസ്. Cassius നെ  എതിർത്തു കൊണ്ട്
ബ്രൂട്ടസ്   ഇങ്ങനെ   പറയുന്നു :


Our   course  will  seem   too  bloody ,Caius   Cassius ,
To  cut  the  head  off and  then  hack  the  limbs ,
Like  wrath  in  death  and  envy  afterwards ;
For  Antony  is  but  a  limb  of  Caesar .
Let  us  be  sacrificers , but  not  butchers ,Caius .

സ്വതന്ത്ര   തർജ്ജമ

നമ്മൾ  അങ്ങനെ  ചെയ്താൽ  നമ്മുടെ  പ്രവർത്തി  വളരെ  പൈശാചികമായി   തോന്നിക്കും . ഒരാളുടെ   തല  വെട്ടിയത്  പോരാഞ്ഞിട്ട്
അയാളുടെ  കൈകാലുകൾ  വെട്ടിനുറു ക്കുക  എന്നു  വെച്ചാൽ  കൊന്നാലും
തീരാത്ത  പകയും  അസൂയയുമായി  കാണപ്പെടും . നമ്മൾ  ഒരു  ബലി
അർപ്പിക്കുന്നവരെ പോലെയേ  പെരുമാറാവൂ . വെറും  ഇറച്ചി വെട്ടുകാരെ
പ്പോലെ  പെരുമാറരുത്‌ .ആന്റണി   സീസറിന്റെ  ഒരു  കൈ  മാത്രമാണ് .


ഈ  ചിന്തകളോടെ   ഒരു  നീണ്ട  ഞായറാഴ്ച   അവസാനിച്ചു .










No comments:

Post a Comment