Thursday, 28 November 2013

വർഷാവസാന പാർട്ടി


 28  നവംബർ 2013

സ്കൂൾ  അടയ്ക്കാൻ   ഇനി  ഏതാനും  ദിവസങ്ങളെ  ബാക്കിയുള്ളൂ . എല്ലാ
വർഷവും  സ്കൂൾ   അടയ്ക്കുന്നത്   പ്രമാണിച്ച്   അദ്ധ്യാപകർ  എല്ലാവരും
ചേർന്ന്  ഒരു  കലാശ  പാർട്ടി നടത്താറുണ്ട്‌ . കഴിഞ്ഞ  രണ്ടു  വർഷങ്ങളിൽ
പാർട്ടി  ഞങ്ങളുടെ  വീട്ടിൽ   വെച്ചായിരുന്നു . ഇത്തവണ  ഞങ്ങളുടെ  പ്രിൻസിപ്പൽ  mrs  വിസ്സർ ൻറെ   വീട്ടിലാണ്‌  പാർട്ടി  നടത്തിയത് .വെള്ളക്കാരിയായ    Mrs  വിസ്സർ  സ്കൂളിൽ നിന്ന്  30  kms  അകലെയുള്ള
farm ൽ   ആണ്  താമസിക്കുന്നത് . ഇവിടെ  30 kms  ഒരു  ചെറിയ  ദൂരമാണ് .വളരെ  വിസ്തൃതിയുള്ള   കൃഷിയിടങ്ങളും   പരന്നു കിടക്കുന്ന  പുൽക്കടലുകളും
ഉള്ളതു കൊണ്ട്  ജന  വാസം  കുറവാണ് . ചരൽ  റോഡുകളാണ്  ഉള്ളത് .
വളരെ   വീതിയുള്ള   റോഡുകൾ  ആയതിനാൽ   അടിച്ചു  വിട്ട്  പോകാൻ
കഴിയും .

ഞങ്ങൾ  Delareyville   ടൌണിൽ  താമസിക്കുന്നതു  കൊണ്ട്  സ്കൂളിൻറെ
ചില  വാങ്ങലുകൾ  ഞങ്ങൾ   നടത്താറുണ്ട്‌ .എല്ലാ  അദ്ധ്യാപകരുടേയും
ജന്മദിനം   ആഘോഷിക്കാറുണ്ട് .  ഒരു  മാസത്തിൽ  മൂന്നു പേരുടെ  ജന്മദിനം
ഉണ്ടെങ്കിൽ  ആ  മൂന്നു  പേർ  ചേർന്ന്  സ്റ്റാഫ്‌ ന്‌   ഉച്ചഭക്ഷണം  കൊടുക്കുന്നു .
പ്രധാന  വിഭവം  കനലിനു മുകളിൽ  ചുട്ടെടുക്കുന്ന  ബീഫ്  ആണ് .
SUPERMEAT   എന്ന്  പേരുള്ള  , ആധുനിക രീതിയിൽ  നടത്തുന്ന  BUTCHERY യിൽ
നിന്നാണ്  ഞങ്ങൾ  ഇറച്ചി  വാങ്ങുന്നത് .നമ്മൾ  ആവശ്യപ്പെടുന്ന  ഭാഗം
MACHINE ൽ  CUT  ചെയ്ത്   SPICES  പുരട്ടി  തരും.

ഒരു  മണിക്ക്  അദ്ധ്യാപകർ  എല്ലാവരും  വളരെ  ആഹ്ലാദഭരിതരായി
വിസ്സർ  ഫാമിലേയ്ക്ക്  പുറപ്പെട്ടു . റോഡിനിരു  വശത്തും  പരന്നു കിടക്കുന്ന
കൃഷിയിടങ്ങൾ  ആണ് .  നിർഭാഗ്യവശാൽ  ഇക്കൊല്ലം  ഈ  പ്രദേശം  ഒരു
കൊടും വരൾച്ചയുടെ   പിടിയിലാണ് .  കന്നുകാലികൾക്ക്  തിന്നാൻ  പുല്ലു
പോലും  തികയുന്നില്ല .മഴ  പ്രതീക്ഷിച്ച്  ഉഴുതിട്ട  കൃഷിയിടങ്ങളിൽ നിന്ന്
ചിലപ്പോൾ  ചുവന്ന  പൊടി  തൂണു  പോലെ  ഉയരുന്നത്  കാണാം .

20  മിനിറ്റ്  കൊണ്ട്  ഞങ്ങൾ   വിസ്സരുടെ   വീട്ടിൽ   എത്തി . ഞങ്ങൾ
ഇവിടെ   പല പ്രാവശ്യം   വന്നിട്ടുണ്ട് .പഴയ  വീടാണ് .വിസ്സരും  ഭർത്താവും
ഞങ്ങളെ  വളരെ  സന്തോഷത്തോടെ  സ്വീകരിച്ചു .വളരെ  ഉയർന്ന  സംസ്കാരവും   വിനയവും  ലാളിത്യവും  ഉള്ളവരാണ്  വിസ്സർ  ദമ്പതികൾ .
ഇവർക്ക്  രണ്ടു പേർക്കും   61  വയസ്സാണ് . 35,31  വയസ്സുള്ള  രണ്ട്  ആണ്‍മക്കൾ  ഇവർക്കുണ്ട് . മൂത്ത മകൻ  ദൂരസ്ഥലത്ത്  2500  ഹെക്ടർ  ഉള്ള  ഒരു
ഫാമിനൻറെ   manager   ആണ് . വിവാഹം  കഴിച്ചു  രണ്ടു  കുട്ടികളുണ്ട് .രണ്ടാമൻ  IT  കമ്പനിയലാണ്   ജോലി .  അവിവഹിതാനാണ് .

വിസ്സർ  ദമ്പതികൾക്ക്  720  hectre   സ്ഥലമാണ്‌  ഉള്ളത് .ഇതിൽ  400  hectre,  maize
കൃഷിക്കും   ബാക്കി  320  hectre  കന്നുകാലികളുടെ   മേച്ചിൽ  സ്ഥലവുമാണ്‌ .50
കന്നുകാലികള്  ഉണ്ട് . ഈ  കന്നുകാലികൾ  365  ദിവസവും  പറമ്പിലാണ്
കഴിയുന്നത്‌ .പശുക്കളെ  കറക്കുന്നില്ല .

വീട്ടു വളപ്പിനു ചുറ്റും  വന്മരങ്ങളാണ് . അതു  കൊണ്ട്  ചൂട്  ഒട്ടും
അനുഭവപ്പെട്ടില്ല .  ഇവിടത്തുകാർ   വീടിനു പുറത്തു   പാർട്ടി  നടത്താൻ
ഇഷ്ടപ്പെടുന്നു .ഞങ്ങൾ   ഒരു  വില്ലോ  മരത്തിൻറെ  ചുവട്ടിൽ
ഇരുമ്പിൻറെ  വട്ടകസേരകളിൽ   ഇരുന്നു .ഇറച്ചി  ചുടാനുള്ള  BRAI  STAND ൽ
ഉടൻ  തന്നെ   തീ  ഉയർന്നു .

ഞങ്ങളുടെ   സ്കൂളിൽ  സ്ത്രീകൾക്കാണ്  ഭൂരിപക്ഷം .അതുകൊണ്ട്
ഒരു  പ്രത്യേക  ഗുണമുണ്ട് . പാചകം  അവർക്ക്  ഒരു കലയും  ഹരവുമാണ് .
ആരും  പറയാതെ  തന്നെ   അവർ  അത്  ഏറ്റെടുത്തു  ഭംഗിയായി  ചെയ്യും .
വന്നപ്പോൾ തന്നെ  അവർ  ഐസ് ക്രീം ,ജെല്ലി , CUSTARD  മുതലായവ  മിക്സ്‌
ചെയ്ത്  എല്ലാവർക്കും  കൊടുത്തു .

ഞങ്ങളുടെ   പാർടിയിൽ   മദ്യം  അപ്നാ  അപ്നാ  ആണ് .എല്ലാവരും
അത്  ധാരാളം  കരുതിയിട്ടുണ്ടായിരുന്നു . കുടിക്കാത്തവർ  ആരുമില്ല .
സ്ഥിരം  കുടിക്കുന്നവർ  ആണെന്ന്  ഇതിന്  അർത്ഥമില്ല .

മൂന്നു  മണിയോടെ   ലഞ്ച്  റെഡി .ബീഫ്,ചിക്കൻ , നീണ്ട  SAUSAGE , സാലഡുകൾ,എന്നിവയാണ്  പ്രധാന  വിഭവങ്ങൾ .

ഇവിടെ   ഒരു  പാർട്ടി  എന്നു  വെച്ചാൽ   കുറഞ്ഞത്‌   ആറു മണിക്കൂർ
എങ്കിലും  വേണം .ഭക്ഷണം  കഴിഞ്ഞാൽ  ഡാൻസിന്റെ  സമയമാണ് .സ്ത്രീകളാണ്  ഇതിൽ  മുന്നിട്ടു  നിന്നത് . LAWN  ഡാൻസിനു  പറ്റിയ
വേദി  ഒരുക്കി . Mrs  വിസ്സറും  ലീലാമ്മയും  ഡാൻസിൽ  പങ്കു  ചേർന്നപ്പോൾ
സ്ത്രീകളുടെ   ആധിപത്യം   അരക്കിട്ടുറപ്പിച്ചു .

ആഫ്രിക്കൻ   ഭാഷകളിലുള്ള   ഗാനങ്ങളാണ്   അവർ  play  ചെയ്തത് .
Mrs  വിസ്സർ  വളരെ  നർമബോധമുള്ള  ആളാണ് . ഏതു  പ്രതിസന്ധി  ഘട്ടത്തിലും  വളരെ  സമചിത്തതയോടും  നർമ ബോധത്തോടെയും
പ്രശനങ്ങളെ   അവർ  നേരിടുന്നു .വംശീയമായ  യാതൊരു  മതിലും
അവർ   പണിതിട്ടില്ല .

നേരം  ഇരുട്ടി . ആകാശത്തിൽ   വലിയ  കൊക്കുകൾ  കൂട്ടം  കൂട്ടമായി
ഏതോ  തടാകതിലെയ്ക്ക്   പറക്കുന്നത്  കണ്ടു. വൈകീട്ടത്തെ  ഭക്ഷണത്തിനു
ധാരാളം  വിഭവങ്ങൾ  ബാക്കിയുണ്ടായിരുന്നു .അവ  പാർസൽ  ആക്കി
എടുത്ത്  എല്ലാവരും  യാത്ര   പറഞ്ഞ്  പിരിഞ്ഞു .










Sunday, 24 November 2013

നാളെ കോട്ടയത്തെ പരിപാടികൾ ( ഹാസ്യഭാവന )

നാളെ   കോട്ടയത്തെ   പരിപാടികൾ

25 നവംബർ   2013 ,തിങ്കൾ

5:30          പ്രഭാത ഗീതങ്ങൾ

6:00           കഥകളി    ( ചാണ്ടി വിജയം )

6:30           ചാണ്ടി കീർത്തനങ്ങൾ

7:00           തട്ടിപ്പ് നിലവാരം

7:30            പീഡന  വാർത്തകൾ

8:00         പൊതുജന  സമ്പർക്ക  പരിപാടി

8:15           കരിങ്കൊടി  വഴിപാട്‌   ( സൈഡ്   ഷോ )

8:30          കല്ലേറ്     വഴിപാട്‌

8:45            ലാത്തി    വീശൽ


9:00        കണ്ണീർ  വാതക  പ്രയോഗം

9:30       ജലപീരങ്കി

10:00       GRENADE

10:30       വെടി   ( ഉണ്ടയില്ലാത്തത് )

11:30       വെടി    ( ആകാശത്തേക്ക് )

1:00        ബിരിയാണി  വന്ദനം

1:30        ഉച്ച വിശ്രമം

2:30        തെരുവുയുദ്ധം


4:30     തീവെപ്പ്

6:00     കണക്കെടുപ്പ്      ( പരിക്ക് )

6:30      കണക്കെടുപ്പ്      ( ചില്ലുകൾ )

7:00      കണക്കെടുപ്പ്      ( നശീകരണം,പലവക )

8:00    ചാനൽ  ചർച്ചകൾ

8:30    കഞ്ഞി-പയർ   വന്ദനം

9:30    തിരുമ്മു ചികിത്സ   ( ചതവ്  ഏറ്റവർക്ക് )


10:00   കിടക്കവന്ദനം

10:05   ശുഭ  രാത്രി





Monday, 18 November 2013

പഴയ ടയറുകൾ എടുക്കപ്പെടും ( ഹാസ്യ ഭാവന )

പഴയ   ടയറുകൾ   എടുക്കപ്പെടും

ജാതിമത കക്ഷി  ഭേദമെന്യേ  എല്ലാ  ജനങ്ങൾക്കും  നിസ്വാർത്ഥ സേവനം
എത്തിച്ചു  കൊടുക്കുക  എന്ന  ലക്ഷ്യത്തോടെ  ഞങ്ങളുടെ  ഡോക്ടർ  കിണ്ടി
ചോർ  സ്ഥാപിച്ച   കിണ്ടി  ചോർസ്  ഗൂണ്ടാ  സർവീസ്സ്സ്  പ്രൈവറ്റ്  ലിമിറ്റഡ്
ഡിസംബർ  1  മുതൽ  31 വരെ  വമ്പിച്ച  ആദായ വിൽപന  നടത്തുന്ന  വിവരം
സസന്തോഷം  അറിയിക്കുകയാണ് . ഞങ്ങളുടെ  സേവനങ്ങൾക്ക്  10  ശതമാനം
മുതൽ   അമ്പത്  ശതമാനം  വരെ  കിഴിവ്  ലഭിക്കുന്നതാണ് .

*  ഞങ്ങൾ  പുതുതായി  ഏർപ്പെടുത്തിയിട്ടുള്ള   ഒന്നാണ്  ടയർ  സേവനം .
വഴി തടയലിന്  ആവശ്യമായ  പഴയ  ടയറുകൾ   ഓർഡർ  അനുസരിച്ച്
സമരസ്തലത്ത്  എത്തിച്ചു കൊടുക്കുന്നതാണ് . 12  മണിക്കൂർ വരെ  തുടർച്ചയായി  കത്തുന്ന  പഴയ  ട്രാക്ടർ ടയറുകളുടെ  വൻശേഖരം  നിങ്ങളെ
കാത്തിരിക്കുന്നു . കൂടാതെ   നിങ്ങളുടെ പഴയ  ടയറുകൾ   ന്യായവിലയ്ക്ക്
വീടുകളിൽ  വന്ന്  എടുക്കുന്നതാണ് . ടയറുകൾ  വിൽക്കാനുള്ളവർ  '' മൊട്ട ''
എന്നും   വാങ്ങാനുള്ളവർ '' arson '  എന്നും  SMS   ചെയ്യുക .

*    വഴിതടയലിന്   ആവശ്യമായ , 500  കിലോഗ്രാം  വരെ  തൂക്കമുള്ള  വലിയ
 ഉരുളൻ കല്ലുകൾ  സമരസ്തലത്ത്   എത്തിച്ചു  കൊടുക്കുന്നതാണ് .''ബൌൾടെർ 'എന്ന് SMS    ചെയ്യുക .

*  എല്ലാ  sizeലും   ഉള്ള   കരിങ്കൊടികൾ  മൊത്തമായും  ചില്ലറയായും  വിൽക്കപ്പെടും . ഒരു  കുടുംബം  മൊത്തം  കരിങ്കൊടി  വാങ്ങിയാൽ  കുട്ടികൾക്ക്  പിടിക്കാനുള്ള   മിനികരിംകൊടി   സൌജന്യം .

കരിങ്കൊടി  പ്രകടനത്തിന്  അനുയോജ്യമായ  കറുത്ത  ടി ഷർട്ട്‌കൾ ,കറുത്ത
സാരി ,കറുത്ത  തൊപ്പി ,,കറുത്ത മുണ്ട് , കറുത്ത dye  മുതലായവ
ലഭ്യമാണ് .

*   പന്തണ്ട്  വർഷം   പഴക്കമുള്ള   ചീമുട്ടകൾ  XL ,L ,M ,S  എന്നീ   സൈസുകളിൽ
കിട്ടും .ഇതും  സമരസ്തലത്ത്  എത്തിച്ചു  കൊടുക്കും.

*  മുന്തിയ  ഇനം  ഉണ്ടക്കല്ല് , ചീളുകല്ല് , ഇഷ്ടികക്കഷണങ്ങൾ ,divider  മുതലായവ
മൊത്തമായും  ചില്ലറയായും  വില്ക്കപ്പെടും.

*  നിങ്ങളുടെ  അപ്രിയ  നേതാക്കന്മാരുടെ  കോലങ്ങൾക്ക്‌   വമ്പിച്ച  കിഴി വാണ്
  ഏർപ്പെടുത്തിയിരിക്കുന്നത്‌ .ഉമ്മൻ  ചാണ്ടിയുടെ  കോലത്തിനു  അമ്പത്
ശതമാനം  കിഴിവ് .കൂടാതെ , ഉമ്മൻ  ചാണ്ടിയുടെ  ഒരു  കോലം  വാങ്ങിയാൽ
തിരുവഞ്ചൂരിന്റെ   ഒരു  കോലം  ഫ്രീ .

*   നിങ്ങളുടെ   പ്രതിയോഗികളുടെ   മുഖത്ത്  ഒഴിക്കാനുള്ള  കരിഓയിൽ ,
ടാർ, മഷി  മുതലായവ  സുലഭമാണ് .

*  നിയമസഭ , പാർലമെൻറ്റ് , സമ്മേളനവേദികൾ  എന്നിവിടങ്ങളിൽ  എറിയാൻ  പറ്റിയ   പഴയ  ചെരുപ്പുകൾ  ലഭ്യമാണ് .

*  മേൽത്തരം   ഉണ്ടക്കല്ല് ,ചീളുകല്ല് ,ഇഷ്ടിക കഷണങ്ങൾ , divider  മുതലായവ
കല്ലേറിന്റെ  സ്ഥലത്ത്  എത്തിച്ചു  കൊടുക്കും .


കൂടാതെ   ഞങ്ങളുടെ  അക്കാഡമിയിൽ  പുതിയ  കോഴ്സ്കളുടെ  registration ,
ഡിസംബർ   ഒന്നിന്  തുടങ്ങും .

1  ബി.എ       (  Bachelor  of  Arson )    ( തീവെപ്പ്)

2.   ബി ,വി .  (  Bachelor    of   Vandalism )

ഞങ്ങളുടെ   Distance Learning  Courses   ആയ   സമരവീര , സമരനായക ,ഗൂണ്ട
വീരൻ , തെറി ഭൂഷണ്‍ , തെറി വിദ്വാൻ , തെറി പണ്ഡിറ്റ്‌ മുതലായ  കോഴ്സ് കളുടെ  registration , ഡിസംബർ   ഒന്നിന്   തുടങ്ങും . നിങ്ങളുടെ  കുട്ടികളെ
ഞങ്ങളുടെ   മഹാസ്ഥാപനത്തിൽ   ചേർത്ത്   അവരുടെ  ഭാവി  ഭദ്രമാക്കുക .

10000  രൂപയ്ക്ക്   മുകളിൽ   ചെലവാക്കുന്നവർക്ക്  Dr കിണ്ടി  ചോർ  രചിച്ച
' സമ്പൂർണ തെറിവി ജ്ഞാന  കോശം '  സൌജന്യമായി  ലഭിക്കും.

എല്ലാറ്റിനും  ഉപരിയായി  ,പ്രത്യേക പരിശീലനം   ലഭിച്ച  പ്രഗൽ ഭരായ
ഗൂണ്ടാകളുടെ    സേവനം 24/ 7   ലഭി ക്കുന്നു .

നേരിട്ട്   വരുക ,അല്ലെങ്കിൽ  ബന്ധപ്പെടുക .

കിണ്ടി  ചൊർസ്   ഗൂണ്ടാ  SERVICES  പ്രൈവറ്റ്  limited , 2 , Lathicharge  Avenue ,
കോർണർ  ഓഫ്   TEARGASKONAM ആൻഡ്‌  WATERCANNON   STREETS ,തട്ടിപ്പുപുരം ,തട്ടിപ്പ് നാട് . ഇമെയിൽ   GOONDA @ ഗൂണ്ടാമെയിൽ ,കോം .


*                                            *                                             *                                       *




Sunday, 10 November 2013

പീഡനകാലം ( satire )

Delareyville   8 november  2013

ഇവിടെ   ഇക്കൊല്ലത്തെ   ഏറ്റവും   മോശമായ   കാലാവസ്ഥയാണ് . മഴ  ചതിച്ചു . ചില   രാഷ്ട്രീയക്കാരുടെ  പൊള്ളയായ  വാഗ്ദാനങ്ങൾ  പോലെ
മഴക്കാറുകൾ  ആകാശത്ത്  ഉരുണ്ടുകൂടി , ഒരു  തുള്ളി  വെള്ളം  പോലും
പൊഴിക്കാതെ  തലയിൽ  മുണ്ടിട്ട്  എവിടെയോ  ഒളിച്ചു .തലയുയർത്തി
നിന്നിരുന്ന  ചുവന്ന  റോസാപ്പൂക്കൾ  കരിഞ്ഞ്  പുകല  പോലെ  ചുരുങ്ങി .ഒരു
പിടി  പച്ചപ്പ്   തേടി  കന്നുകാലികൾ  അലഞ്ഞു  നടക്കുന്നു .വാടിത്തളർന്ന
പീച്ചുകൾ   മുരടിച്ചു  തുടങ്ങിയിരിക്കുന്നു .തളർന്ന  മനസ്സും  വിണ്ടുകീറിയ
മണ്ണും  ഒരിറ്റു  ദാഹജലത്തിനു  വേണ്ടി  നോമ്പുനോറ്റ്‌  കാത്തിരിക്കുകയാണ് .

എൻറെ  സ്കൂൾ  ഓഫീസിനു  മുമ്പിൽ  കണ്ണിന്  കുളിരായി  തിങ്ങി നിറഞ്ഞു
നിന്നിരുന്ന  ചുവന്ന  റോസാപ്പൂക്കൾ  എല്ലാം  വാടിപ്പോയി .കാറ്റ്  ശക്തിയായി
വീശുമ്പോൾ  ജകാരണ്ട  മരത്തിൽ  നിന്ന്  ഉണ്ടാകുന്ന  പുഷ്പവൃഷ്ടി  മനോഹരമായ  ഒരു  കാഴ്ചയാണ് . വീണു  കിടക്കുന്ന  പൂക്കൾ  നിലത്ത്
ഒരു  കാർപെറ്റ്  പോലെ  കിടക്കുന്നു .

കത്തി ജ്വലിക്കുന്ന   സൂര്യനിൽ  നിന്ന്  ഒളിച്ച്  പീച്ചിന്റെ  ചുവട്ടിൽ  ഒരു
ബിയർ  കുടിച്ച്  ഇരിക്കുമ്പോൾ  രാം  ഒരു  കമ്പിൽ  വന്നിരുന്ന്  ചിലച്ചു .
അവൻറെ   കൂടു പണികൾ   തീരുന്നില്ല . പല  മരങ്ങളിലായി  ഇപ്പോൾ
ഒൻപതു   കൂടുകൾ  ഉണ്ട് . luxury  കൂടുകൾ   വെച്ചു  കൊടുക്കുന്ന   വൻകിട
കോണ്‍ട്രാക്ടർ   ആണ്  അവൻ . നൂറു കണക്കിന്   പക്ഷികളിൽ  നിന്ന്  വൻ
തുകകൾ   കൈപ്പറ്റിയിട്ടുണ്ട്‌ . RAMCO  NESTS   കമ്പനി  പൂട്ടിയിട്ടില്ല  എന്ന്  കാണിക്കാൻ  ഇടയ്ക്കും  മുട്ടിനും    ഓരോ  കൂട്  സിനിമാ  താരങ്ങളെ  ഒക്കെ
വിളിച്ച്  താലപ്പൊലിയും   ചെണ്ടമേളവും  വെടിക്കെട്ടും  ഒക്കെ  നടത്തി
ജനസമ്മതി   നേടും . ഞങ്ങൾ  കൊച്ചുവർത്തമാനം   പറഞ്ഞ്  സമയം  നീക്കി .


                                                          കുരി
എന്താടാ   വിശേഷം ?  കൂടുപണികൾ  എങ്ങനെ   പോകുന്നു ?

                                                         രാം

തരക്കേടില്ല . തട്ടീം   മുട്ടീം   അങ്ങനെ   പോകുന്നു .

                                                          കുരി

നീ  ഒത്തിരി   പേരിൽനിന്ന്   പണം   വാങ്ങി   അവരെ  പറ്റിച്ചെന്ന്  കേട്ടല്ലോ .
എന്തിനാടാ   ഇതൊക്കെ ? എന്തിനാ  ഈ   അത്യാഗ്രഹം?

                                                           രാം
സാറെ   നാടോടുമ്പോൾ  നടുവേ   ഓടനമെന്നാണ്   ചൊല്ല് . അഞ്ചാറു  ഭാര്യമാരും   കുഞ്ഞുകുട്ടി പരാധീനങ്ങളും  ഉണ്ട് . നേരായ  മാർഗത്തിലൂടെ
ജീവിച്ചു  പോകാൻ  അസാധ്യമാണ് . എന്തെങ്കിലും  തട്ടിപ്പോ  വെട്ടിപ്പോ
ഇല്ലാതെ  ജീവിച്ച്  പോകാനാവില്ല . ഒരു  ബുള്ളെറ്റ്  ട്രെയിനും   സൈക്കിളും
തമ്മിൽ   മത്സരിച്ചാൽ   എങ്ങനെയിരിക്കും ?

                                                              കുരി

എന്നാലും   മോശമല്ലേ ? എന്നെങ്കിലും   നിന്നെ  പിടി  കൂടും . ചാനലുകളിലും
പത്രങ്ങളിലുമൊക്കെ   BREAKING  NEWS  ആയി   വരും. ചാനലുകളിൽ  നിന്നെ
ഒരു  വൃത്തത്തിൽ   ആക്കി   ഫോക്കസ്  ചെയ്തു  ARROW   ഫ്ലാഷ്  ചെയ്ത്
കാണിക്കും . നാഴികയ്ക്ക്   നാൽപതു  വട്ടം . കുറച്ചിലല്ലേടാ  അതൊക്കെ ?

                                                               റാം

ഹാ  ഹാ  ഹാ . സാർ   ഒരു   പഴഞ്ചനാ .  ഇന്നത്തെ  കാലത്ത്  ഒരു  തട്ടിപ്പു
കേസിൽ  പിടിക്കപ്പെട്ടാൽ   അതൊരു  credit  ആണ് . നാലാൾ    അറിയും .
celebrity   ആകും. ഒരു   ആത്മകഥ  എഴുതിയാൽ  ചൂടപ്പം  പോലെ  വിറ്റഴിയും .
അല്പം   സെക്സ്  കൂടി  ചേർത്താൽ  കുശാൽ . സിനിമയിലും  chance  കിട്ടും .
ഒരേ  തൂവൽ  പക്ഷികളാണല്ലോ   അവിടെ  ഏറെയും .

                                                               കുരി

എന്നാലും   ജയിലിൽ   കിടക്കുക   എന്നു  വെച്ചാൽ   കുറച്ചിലല്ലേ ?

                                                                 രാം

ഹാ ,ഹാ . ഇതാണ്‌   ഞാൻ  പറഞ്ഞത്   സാർ   ഇപ്പോഴും  ഇരുപതാം
നൂറ്റാണ്ടിലാണ്  ജീവിക്കുന്നതെന്ന് . ഇന്ന്  ജയിൽ  എന്നു വെച്ചാൽ  VIP
ഗസ്റ്റ്  ഹൌസാണ്‌ . എന്ത്  LUXURY  വേണമോ , അതെല്ലാം  അവിടെ  കിട്ടും .
നമ്മൾ   നമ്മുടെ   ഹെഡ്  ഓഫീസ്   തൽക്കാലത്തേക്ക്  അങ്ങോട്ട്‌  മാറ്റുന്നു
എന്നേയുള്ളു . നമ്മുടെ   ആദരണീയനായ   ബാലകൃഷ്ണപിള്ള  സാറിനെ
vs   ജയിലിൽ  അടച്ചു . എന്നിട്ടെന്തു പറ്റി ? ചക്കിനു  വെച്ചത്  കൊക്കിനു
കൊണ്ടു  എന്ന്   പറഞ്ഞാൽ   മതിയല്ലോ . അദ്ദേഹം ജയിൽ  ശിക്ഷ  കഴിഞ്ഞ്
ഇറങ്ങി  വന്നപ്പോൾ   ഒരു  പത്തു  വയസ്സ്  ചെറുപ്പമായി  തോന്നിച്ചു .

                                                           കുരി

എന്നാലും  മോശമല്ലെ. നീണ്ട   ശിക്ഷ  കിട്ടിയാലോ ?

                                                            രാം

എവിടെ ? എന്തു  ശിക്ഷ ?  ഈ  ജയിൽ  ശിക്ഷ  എന്നു  വെച്ചാൽ  നമ്മൾ
സ്വർണക്കടയിൽ   നമ്മുടെ   സ്വർണ്ണം   വിൽക്കുന്നത്  പോലെയാണ് . പല
കാരണം  പറഞ്ഞ്   തട്ടിക്കിഴിച്ച്   പകുതി   വിലയേ  കിട്ടൂ . പിന്നെ  ആരോഗ്യ
കാരണം   പറഞ്ഞ്   പരോൾ  കിട്ടും. കേട്ടിട്ടില്ലേ  സൌത്ത്  ആഫ്രിക്കയിൽ
പ്രസിഡന്റിന്റെ   സുഹൃത്ത്‌   ഷബീർ  ഷൈഖ്  എന്നയാളെ പറ്റി ? അഴിമതി
കേസിൽ   15  വർഷത്തേയ്ക്കു   ശിക്ഷിച്ചു .  മൂന്ന്  മാസം   കഴിഞ്ഞപ്പോൾ
പരോളിൽ   ഇറങ്ങി   അനാരോഗ്യമാനെന്നും   പറഞ്ഞ് . ഇപ്പോൾ  ഗോൾഫ്
കളിച്ചു   നടക്കുന്നു .

                                                      കുരി

എന്നാലും   എനിക്ക്   വിശ്വാസം   പോരാ . നാണക്കേടല്ലേ   ചാനലിലും
പത്രത്തിലും    മത്തങ്ങാ   അക്ഷരത്തിൽ   പേര്   വരുന്നത് ?

                                                         രാം

അതിലെന്ത്   നാണക്കേട്‌ ?  തട്ടിപ്പു കേസ്   എന്നു വെച്ചാൽ   ഒരു  റിലേ  ഓട്ടം
പോലെയാണ് .  മുമ്പിൽ  ഓടുന്നവരെ  മാത്രമേ   കാണികൾ   ശ്രദ്ധിക്കുകയുള്ളൂ .
ഇപ്പോൾ   സോളാർ  കേസ്   എല്ലാവരും  മറന്നു  കഴിഞ്ഞു .ഇപ്പോൾ  സ്വർണ
കള്ളക്കടത്ത്  കേസാണ്   ബാറ്റോനുമായി   മുമ്പിൽ . അടുത്ത  മാസം  വേറെ
ഏതെങ്കിലും   കേസായിരിക്കും   മുമ്പിൽ .

                                                          കുരി

എന്തായാലും  നീ   തട്ടിപ്പ്   നിറുത്തി   മാനം  മര്യാദയായി   ജീവിക്ക് .

                                                          രാം

ശരിയാ   സാറെ . ഞാൻ   ഈ   പണി  നിർത്തുകയാണ് .  ഇതിലും  എളുപ്പമുള്ള
ഒരു  പണി   ഞാൻ   കണ്ടു വെച്ചിട്ടുണ്ട് .

                                                         കുരി

  എന്താ?

                                                          രാം

diamond   കടത്ത്

                                                          കുരി

  അതെങ്ങനെ ?

                                                          രാം

 diamond   ഖനിയിൽ   ഞങ്ങളുടെ   ആൾക്കാരുണ്ട് .ഞാനും  എൻറെ  ഭാര്യമാരും
രഹസ്യമായി   ഖനിയിൽ  പറന്നിറങ്ങും . കള്ളന്മാർ   diamonds  ഞങ്ങളുടെ
കാലിൽ   വെച്ചു  കെട്ടും . ഞങ്ങൾ   അത്  മഹാനഗരത്തിൽ  കൊണ്ടുപോയി
മാഫിയകൾക്ക്   കൊടുക്കും . പത്ത്  ശതമാനം  കമ്മീഷൻ  കിട്ടും . മാനം
മര്യാദയായി   ജീവിക്കാൻ   അത്  ധാരാളം .

                                                        കുരി

നിന്നെക്കൊണ്ട്    ഞാൻ   തോറ്റു .

                                                           രാം

സാറിൻറെ    നാട്ടിൽ   എന്തു   വിശേഷം ?

                                                      കുരി

രണ്ട്   വിശേഷങ്ങളാണ് . സ്വർണ കള്ളക്കടത്തും    സ്ത്രീ പീഡനവും .

                                                       രാം

എന്താണ്   സ്ത്രീപീഡനം ?

                                                      കുരി

സ്ത്രീ പീഡനം   പല തരം    ഉണ്ട് . നമ്മൾ   ടി  ഷർട്ട്‌  വാങ്ങുമ്പോൾ   xl ,L ,M ,S
എന്നിവ    നോക്കാറില്ലേ ? അതു  പോലെ . സ്മാൾ   ആണ്   ഏറ്റവും  പ്രചാരത്തിലുള്ളത് . ബസ്സിലും  ട്രെയിനിലും  സമ്മേളന വേദിയിലും  ഒക്കെ
അനുവാദം   കൂടാതെ , അല്ലെങ്കിൽ  സമ്മതം   കൂടാതെ  ഒരു  പെണ്ണിൻറെ
ദേഹത്ത്   തൊടുന്നതിനാണ്   സ്ത്രീപീഡനം   എന്നു   പറയുന്നത് .

                                                     രാം

അനുവാദം  ഉണ്ടെങ്കിൽ  തോടാമെന്നാണോ  ഇതിൻറെ  അർത്ഥം ?

                                                      കുരി

ഒരു  പക്ഷേ  അനുവാദം  ചോദിക്കാൻ  ശ്രദ്ധ  ക്ഷണിക്കാനായിരിക്കാം  ഒരാൾ
ബസ്സിൽ  മുമ്പിലിരിക്കുന്ന   സ്ത്രീയെ  തോണ്ടുന്നത് . അപ്പോൾ തന്നെ  ചുറ്റും
നിൽക്കുന്നവർ  ആ  തെണ്ടിയെ  പിടി കൂടുന്നു . ഉടൻ  തന്നെ  അത് '' BREAKING
NEWS '' ആകുന്നു .
                                                          രാം

ചുരുക്കി  പറഞ്ഞാൽ  ഒരു  തെണ്ടിയും  പെണ്ണുങ്ങളെ  തോണ്ടാൻ  പാടില്ല .

                                                         കുരി

പക്ഷേ   ഇതൊരു  മാനസിക  രോഗമാണ് .ഞാൻ  കോളേജിൽ  പോകുന്ന
കാലത്ത്  എന്നും  ഒരു  യുവാവ്‌   ഞങ്ങളുടെ  കൂടെ  ഉടുത്തൊരുങ്ങി ,ബസ്സിൽ
സ്ത്രീകൾ  നിൽക്കുന്ന  ഭാഗത്ത്‌  തിക്കലിൽ  നിന്ന് കോളേജ്  വരെ  യാത്ര
ചെയ്തിരുന്നു . ഇഷ്ടൻ  SSLC  തോറ്റ  ആളാണ് . പക്ഷേ  തോണ്ടിയിരുന്നില്ല .ചുമ്മാ   കണ്ടു  രസിച്ചിരുന്നു . അത്ര  മാത്രം . പാലായിൽ  NOONSHOW  കണ്ടിട്ട്
ഞങ്ങളുടെ   കൂടെ  മടങ്ങിയിരുന്നു . അതു  കൊണ്ട്  ഇത്തരക്കാർക്ക്  counselling
ആണ്   കൊടുക്കേണ്ടത് .

                                                           രാം

ഈ   രോഗത്തിന്   പറ്റിയ  ചികിത്സ   ഞാൻ  പറഞ്ഞു  തരാം . നല്ല  നാടൻ
ചികിത്സ .

                                                         കുരി

എന്താണ്  ?


                                                          രാം

അതിൻറെ  പേര്   ചൂരൽ കഷായം  എന്ന്  പറയും . ഏഴു ദിവസം  രാവിലെയും  ഉച്ചയ്ക്കും   വൈകീട്ടും   ഭക്ഷണത്തിനു  ശേഷം  കുനിച്ച്
നിറുത്തി   നാലെണ്ണം  അങ്ങ്  പൊട്ടിക്കണം . നൂറ്  ശതമാനം   ഭേദമാകും .

                                                             കുരി

നല്ല   ഐഡിയ .  ഇത്  ഞാൻ  suggest   ചെയ്യാം .


                                                               രാം

എത്രയും  വേഗം  ഇത്  നടപ്പാക്കുന്നതാ   നല്ലത് .


                                                              കുരി

സംസാരിച്ചിരുന്ന്   നേരം   ഒത്തിരി  ആയി . നാളെ   കാണാം .ബൈ .

                                                                 രാം

ഓക്കേ   സാർ .ബൈ .




Wednesday, 6 November 2013

ചോർച്ചയുള്ള വിദ്യാഭ്യാസം ( അഭിപ്രായം )


ചോർച്ചയുള്ള   വിദ്യാഭ്യാസം

പ്രൊഫസർ   ജോസഫ്‌  മറ്റതിന്റെ   നിര്യാണ  വാർത്ത‍   ദീപികയിൽ  വായിച്ചപ്പോൾ  വളരെ  ദുഃഖം  തോന്നി .നാട്ടിൽ  അവുധിക്കാലത്ത്  വെട്ടിമുകൾ  പള്ളിയിൽ  കുർബാന  കഴിഞ്ഞ്  ആളുകൾ  സംസാരിച്ചു  നിൽക്കുമ്പോൾ  ഞാൻ  അദ്ദേഹത്തെ  കണ്ട്  കുശലാന്വേഷണം  നടത്താറുണ്ടായിരുന്നു . 1992ൽ   ഞാൻ  പ്രസിദ്ധീകരിച്ച   നോവലിന്  അദ്ദേഹം
അവതാരിക  എഴുതിയിരുന്നു . അതുകൊണ്ട്  അദ്ദേഹത്തോട്  എനിക്ക്
പ്രത്യേകം  കടപ്പാടുണ്ട് .

മലയാള സാഹിത്യ രംഗത്തെ   വർഗീയത  കാരണം  പാർശ്വവൽക്കരിക്കപ്പെട്ട
ഒരു  ഉന്നതനായ  എഴുത്തുകാരനായിരുന്നു   പ്രൊഫസർ  ജോസഫ്‌  മറ്റം .


ഇന്ന് 11    മണിക്ക്  ആകാശത്തിൽ   സൂര്യനു ചുറ്റും   ഒരു  halo  പ്രത്യക്ഷപ്പെട്ടു .
സൂര്യനും   ഹാലോയും  മുറി ച്ച  ഒരു  നാരങ്ങ  പോലെ  കാണപ്പെട്ടു .10
മിനിറ്റ്  കഴിഞ്ഞ്  അത്  അപ്രത്യക്ഷമായി .ഈ  ഭാഗ്യത്തിന്റെ  ഒരു  ലക്ഷണമാ
-ണെങ്കിൽ   വളരെ  നന്ന് . സെൽ ഫോണിൽ  പ്രതീക്ഷിക്കാതെ  moneynadam  കേൾക്കുമോയെന്നു  ഇനി   കാത്തിരിക്കാം .

അട്ടപ്പാടിയിലും   Eastern   കേപിലും   നനഞ്ഞൊലിക്കുന്ന  സ്കൂളുകളിൽ
കുട്ടികൾ   പഠിക്കുന്നതായി  നമ്മൾ  ടീവിയിൽ  കണ്ടിട്ടുണ്ട് . ചോർച്ചയുള്ള
സ്കൂളുകൾ  എന്നു  പറയുമ്പോൾ  ഞാൻ  ഉദ്ദേശിക്കുന്നത്   വേറെ  ഒന്നാണ് .
പൂർണ്ണമായ  പഠനം   നടക്കാത്ത  സ്കൂളുകൾ . പഠിക്കാനുള്ള  വിലപ്പെട്ട
സമയം  ചോർന്നു  പോകുന്ന   സ്കൂളുകൾ .കെനിയ ,നൈജീരിയ , ദക്ഷിണാഫ്രിക്ക  എന്നീ   രാജ്യങ്ങളിൽ   അത്തരം  സ്കൂളുകൾ   കണ്ടിട്ടുണ്ട് .

ഒരു  പീരീഡ്‌   45  മിനിറ്റ്   ആണെന്നിരിക്കട്ടെ . ബെല്ലടിക്കുമ്പോൾ  അദ്ധ്യാപകൻ
പതുക്കെ  എണീറ്റ്‌  5  മിനിറ്റുകൊണ്ട്‌  ക്ലാസ്സിൽ  എത്തുന്നു .കുട്ടികൾ  പുസ്തകവും  നോട്ടുബുക്കും  ഒക്കെ  എടുത്ത്  റെഡിയാകാൻ  5  മിനിറ്റ് .
പിന്നെ  അച്ചടക്കമില്ലാത്ത   ചില  കുട്ടികളെ  ശാസിക്കാൻ  5  മിനിറ്റ് .ഒരു
അത്യാവശ്യം   കാരണം   അദ്ധ്യാപകൻ   5  മിനിറ്റ്  മുമ്പേ  പോകുന്നു .അങ്ങനെ
ആകെ   20  മിനിറ്റിന്റെ  ചോർച്ച .

ജീവിതത്തിൽ   ചോര്ച്ചയില്ലാത്ത   കാര്യങ്ങൾ   കുറവാണ് . ചോദ്യക്കടലാസ്സു
ചോരുന്നു, രഹസ്യമൊഴികൾ  ചോരുന്നു , ഖജനാവ്‌   ചോരുന്നു ,പൈപ്പ്
പൊട്ടി  വെള്ളം  ചോരുന്നു -എവിടെയും  ചോർച്ചയാണ് .ശമ്പളം  കിട്ടുമ്പോൾ
നികുതിയായും  deductions   ആയും   ഒത്തിരി  പണം  ചോർന്നു  പോയതിന്റെ
ബാക്കിയാണ്   കയ്യിൽ  കിട്ടുന്നത് . ബാക്കിയുള്ളതും  കൊണ്ട്  നാട്ടിൽ  മാർകെറ്റിൽ  നിന്ന്   ഇറങ്ങി  വരുമ്പോൾ  പൊന്നും  വിലയ്ക്ക്  ഉള്ളിയും
മറ്റും   വാങ്ങിയതിൻറെ   വിഷമം കൊണ്ട്   കണ്ണിൽ  നിന്ന്  വെള്ളം  ചോരുമെന്ന്  പറഞ്ഞു   കേട്ടിട്ടുണ്ട് . ഭാഗ്യവശാൽ  ഇവിടെ  ഉള്ളി  കിലോയ്ക്ക്
മുപ്പത്  രൂപയ്ക്ക്  കിട്ടും .


സ്കൂളിൽ   സമയം   ചോർന്നുപോയാൽ   syllabus  തീരാതെ  കുന്നു കൂടും .ചില
അദ്ധ്യാപകർ  എക്സ്ട്രാ  ക്ലാസ്സെടുത്ത്  ചോർന്ന  സമയം  വീണ്ടെടുക്കുന്നു .ചിലർ  അങ്ങനെ   ചെയ്യുകയില്ല .


നാട്ടിൽ  പലപ്പോഴും   വിദ്യാർഥികൾ   പഠിപ്പു   മുടക്കി   പ്രതിഷേധിക്കുന്നതായി  ടീവിയിൽ   കാണാറുണ്ട് . നമ്മളിൽ  പലർക്കും  അറിയാം  എത്ര  ശ്രമിച്ചാലും
syllabus   തീർക്കാൻ   പ്രയാസമാണ്  എന്ന  കാര്യം .കൂടെക്കൂടെ  പഠിപ്പ്  മുടക്കി
സമരത്തിനിറങ്ങുമ്പോൾ   അണക്കെട്ട്  പൊട്ടിയ  പോലുള്ള  വൻചോർച്ചയാണ്
സംഭവിക്കുന്നത്‌ .
പഠിപ്പു മുടക്കിയാൽ   നഷ്ടം   വിദ്യാർഥികൾക്ക്  ആണ് . ആരോടാണ്  പ്രതിഷേധം ?  പ്രതിഷേധത്തിൽ  പങ്കെടുക്കാൻ   ആഗ്രഹമില്ലാത്തവരെ
സമരക്കാർ    ഭീഷണിപ്പെടുത്തി   ബലം  പ്രയോഗിച്ച്   സ്കൂൾ  അടപ്പിക്കുന്നതായും  കേൾക്കുന്നു . ഇത്  എന്തുതരം  ജനാധിപത്യം  ആണെന്ന്
മനസ്സിലാകുന്നില്ല .

ചൈനയിലും   ദക്ഷിനകൊരിയയിലും   300ൽ  അധികം  ദിവസങ്ങൾ  അധ്യയന
ദിവസങ്ങളാണെന്ന്   കേട്ടിട്ടുണ്ട് . അവിടെ  വിദ്യാഭ്യാസ ചോർച്ച   ഇല്ലെന്നു
തോന്നുന്നു .  എന്തായാലും   ആ രാജ്യങ്ങളിൽ  നിർമിച്ച  സാധനങ്ങളാണ്
ഇവിടെയും    ഇന്ത്യയിലും   ഉപയോഗിക്കുന്നത് .ഇറക്കുമതി  കൂടുമ്പോൾ
വിദേശ നാണ്യം  ചോർന്നുപോകുന്നു .

മംഗൾയാൻ   വിജയകരമായി   വിക്ഷേപിച്ചു .അതിനു  വേണ്ടി  പ്രവർത്തിച്ച
ശാസ്ത്രഞ്ജരും   മറ്റുള്ളവരും  ചോര്ച്ചയില്ലാത്ത   സ്കൂളുകളിൽ ,കോളേജ് കളിൽ   പഠിച്ചവർ   ആയിരിക്കണം .അതു  കൊണ്ട്   രാജ്യം  മൊത്തം  ഇന്ന്
അഭിമാനിക്കുന്നു .



Friday, 1 November 2013

Conversations with Ram ( satire )

രാമുമായി   സംഭാഷണങ്ങൾ

രാം  എന്ന  മഞ്ഞക്കിളിയുടെ   മൂന്നാമത്തെ  കൂട്   പൂർത്തിയായി .ഇനി  പുറമെ  ചില  മിനുക്കുപണികൾ   നടത്തിയാൽ   മതി .ഞാനും  അവനും
ഇപ്പോൾ  ചങ്ങാതിമാരാണ് . ഞാൻ  കൂടുപണി  കാണുന്നതിൽ  അവന്
വിരോധമില്ല . അവൻറെ  സഹോദരൻ  ശ്യാമിനെ  കുറെ  ദിവസമായി
കാണുന്നില്ല .
ഇവിടെ  വേനൽ  കടുത്തു  വരുന്നു .ഉച്ച  സമയത്ത്  രാമിനു  വിശ്രമസമയമാണ് ശനിയാഴ്ച  എനിക്കു ഒഴിവു ദിവസമാണ് . വെയിൽ  മൂക്കുമ്പോൾ  ഞാൻ
ഒരു  തണുത്ത  ബിയറും  ഒരു  പത്രവുമെടുത്ത്‌  പീച്ചും  പ്ലുംമും  അത്തിയും
വള്ളിച്ചെടി  ചുറ്റിപ്പടർന്ന  മരവും  കൂട്ടിമുട്ടി  ഉണ്ടായ  തപോവനത്തിൽ  ഒരു
കസേരയിട്ട്  ഇരിക്കും. എൻറെ  പൂച്ച ,അപ്പു , മുട്ടിയുരുമ്മി  കാൽച്ചുവട്ടിൽ
കിടക്കും . കാലുകൊണ്ട്‌  അടിവയറ്റിൽ  ഉരക്കുന്നതു  അവന്  വലിയ
ഇഷ്ടമാണ്‌ .അതിനു  വേണ്ടി  അവൻ  തിരിഞ്ഞും  മറിഞ്ഞും  കിടക്കും .ഞാൻ
അവൻറെ  കാര്യം  മറന്നു  പോയാൽ  മൃദുവായി  കടിച്ച്  ഓർമിപ്പിക്കും .

മുകളിലേക്ക്  നോക്കിയാൽ  കത്തിജ്വലിക്കുന്ന  സൂര്യനെ  കാണാനില്ല .അത്ര
തിങ്ങിയാണ്  ഇലകൾ  വളർന്നിരിക്കുന്നത് .ഉച്ചയ്ക്ക്  രാം  അടുത്തുള്ള  ഒരു
പീചിന്റെ   കമ്പിൽ  വന്ന്  ഇരിക്കും . അവന്  അപ്പുവിനെ  പേടിയില്ല .കാരണം  അപ്പു  ചെറിയ  പക്ഷികളെ  പിടിക്കാറില്ല .അവന്  പ്രാവുകളെ  മതി .ഞാനും
രാമും  കുശലം  പറഞ്ഞ്  കുറേ  നേരം  ഇരിക്കും.

                                                                     രാം

എന്തുണ്ട്   സാറേ   വിശേഷങ്ങള് ?
                                                                       കുരി

  ചുമ്മാ .സ്കൂൾ  അടയ്ക്കാൻ   ഇനി  ഒരു  മാസമേയുള്ളൂ . പഠിപ്പിക്കൽ
 തീർന്നു .സമയം  ഇനി  മിച്ചമാണ് .

                                                                       രാം

പത്രത്തിൽ   എന്നാ  ഒണ്ട്‌  വിശേഷം ?

                                                                        കുരി

പറയാതിരിക്കുകയാ  ഭേദം .ഇവിടെയും  കേരളത്തിലും  ഒരേ  വാർത്തകൾ
ആണ് . മാതാപിതാക്കൾ   കുട്ടികളെ  കൊന്ന്  ചവറ്റു  കൂനയിൽ  എറിയുന്നു .
പിന്നെ  ( പത്രം  കാണിക്കുന്നു )  തട്ടിപ്പുകളുടെ  പരസ്യങ്ങൾ  അഞ്ചാറ്
പേജ്                                                             രാം

സാർ   നാട്ടിൽ   പോകുന്നില്ലേ ?

                                                                  കുരി

പോകണമെന്ന്   ആഗ്രഹമുണ്ടായിരുന്നു .പക്ഷേ  വേണ്ടെന്നു  വെച്ചു .

                                                                    രാം

എന്താ    എന്തു  പറ്റി ?

                                                                    കുരി

എന്നാ   പറയാനാ . അവിടെ   നാലഞ്ചു   മാസമായി  എന്നും  അലമ്പാ .
നീ    കേട്ടു   കാണുമല്ലോ
                                                                     രാം

കണ്ടു .നിർഭാഗ്യകരം   എന്നല്ലാതെ   എന്ത്  പറയാൻ .

                                                                    കുരി


ലക്ഷക്കണക്കിന്‌    രൂപ  മുടക്കി   അവിടെ  ചെല്ലുമ്പോൾ  മിക്കവാറും
ഹർത്താലും   സംഘർഷവും   ആയിരിക്കും . എന്നും  വീട്ടിലിരുന്ന്  TV
കാണാൻ   ആണെങ്കിൽ   ഇവിടെയിരുന്ന്  കണ്ടാൽ  പോരെ ? അതു കൊണ്ട്
പോകണ്ടായെന്നു  തീരുമാനിച്ചു .
                                                                    രാം
എന്നെ   ഒരു  കാര്യത്തിൽ   സാർ  എന്നെ   സഹായിക്കാമോ ?

                                                                    കുരി

പണം  അല്ലാത്ത   ഏതു  കാര്യമാണെങ്കിലും  സഹായിക്കാം .
ഹാവൂ . ഈ  അപ്പു  എന്നെ  കടിച്ചു .(അടിവയർ   കാലു കൊണ്ട്  ചൊറിഞ്ഞു
കൊടുക്കുന്ന  കാര്യം   ഞാൻ  മറന്നു  പോയിരുന്നു .)

                                                                      റാം

കാശൊന്നും  വേണ്ട . ഞാൻ  നിങ്ങളുടെ   നാടിനെപ്പറ്റി  ഒരു   ഗവേഷണം
നടത്തുകയാണ് .കുറെ ചോദ്യങ്ങൾക്ക്   ഉത്തരം   പറഞ്ഞു  തന്നാൽ
മതി .
                                                                        കുരി

ചോദിച്ചോളു

                                                                        രാം

ഗുണ്ട   എന്നാൽ   എന്ത്  ?

                                                                        കുരി

മണ്ടൻ   .

                                                                           രാം

മണ്ടൻ    എന്നാൽ    എന്ത് ?


                                                                            കുരി


മണ്ടൻ    എന്നുവെച്ചാൽ     തലമണ്ടയിൽ   ഒന്നുമില്ലാത്തവൻ .

                                                                               രാം

ഒരു  മണ്ടന്റെ  ചില   പ്രവൃത്തികൾക്ക്‌  ഉദാഹരണങ്ങൾ   പറയുക .

                                                                              കുരി
കല്ലേറ് ,കരിംകൊടി   കാണിക്കൽ ,കോലം  കത്തിക്കൽ , മുദ്രാവാക്യം
വിളിക്കൽ .

                                                                                 രാം

ഗുണ്ടയുടെ   നാല്   പര്യായപദങ്ങൾ    പറയുക .

                                                                                 കുരി

തെമ്മാടി ,രൌടി , നായിന്റെ  മോൻ , കഴുവേറീടെ  മോൻ

                                                                         രാം

ഏറ്റവും   നീളം  കൂടിയ  പെരുമ്പാമ്പ്‌ , ഏറ്റവും  നീളം  കൂടിയ  പടവലങ്ങാ
എന്നൊക്കെ   പറയുന്നതു  പോലെ   ഗിന്നെസ്  ബുക്കിൽ  ഇടം  നേടിയ
സമരം    ഏത് ?
                                                                         കുരി

സോളാർ   സമരം

                                                                           രാം

ഉമ്മൻ   ചാണ്ടി   സ്ഥാനമൊഴിഞ്ഞ   വർഷം   ഏത് ?

                                                                          കുരി


   2016

                                                                             രാം
പുലിവാൽ    പിടിച്ച   ഒരു   നായരുടെ   പേര്

                                                                             കുരി

തിരുവഞ്ചൂർ     രാധാകൃഷ്ണൻ   നായർ

     രാം   എല്ലാ   കാര്യങ്ങളും   എഴുതിയെടുത്തു .പിന്നെയും  സംഭാഷണം
 തുടർന്നു .
                                                                         രാം
സാറെ   ഈ   സോളാർ  തട്ടിപ്പു   കേസ്  എന്താണ് ? എന്തിനാണ്   സമരക്കാർ
ഉമ്മൻ   ചാണ്ടിയെ    ക്രൂശിക്കുന്നത് ?

                                                                         കുരി

എല്ലാം   പറയാം . ഒരു  പാറമടമുതലാളി   സോളാർ  എനർജിയെപ്പറ്റി
ഉമ്മൻ   ചാണ്ടിയോട്   അഭിപ്രായം   ചോദിച്ചു . നല്ല  കാര്യമാണെന്ന്
അദ്ദേഹം   പറഞ്ഞു . ആ  മുതലാളി   തട്ടിപ്പുകാർക്ക്  പണം  കൊടുത്തു .
പണം   നഷ്ടപ്പെട്ട   മുതലാളി  പറയുന്നത്  ഉമ്മൻ   ചാണ്ടി  പറഞ്ഞതു  കൊണ്ടാണ്  പണം  കൊടുത്തത്  എന്നാണ് .ഇതിനാണ്   ശുദ്ധ  അസംബന്ധം
എന്ന്   പറയുന്നത് .
   
വേറെ   ഒരു   ഉദാഹരണം   പറയാം . നീ  ഒരു  യുവാവാണെന്ന്  സങ്കൽപ്പിക്കുക .നീ   വിവാഹിതനാണ് .നിനക്കൊരു   പ്രശ്നമുണ്ട് . കിടപ്പറയിൽ  ഭാര്യയെ
പ്രസാദിപ്പിക്കാൻ   നിനക്ക്  കഴിയുന്നില്ല . നീ  ഈ  പത്രത്തിലെ  ചില  പരസ്യങ്ങൾ വായിക്കുന്നു .നൈജീരിയക്കാരുടെ   പരസ്യങ്ങളാണ് . ലിന്ഗത്തിന്   വണ്ണവും  നീളവും  കൂട്ടി  ഉദ്ധാരണം  കിടിലൻ  ആക്കാനുള്ള
ഗുളിക ,ലേഹ്യം , കുഴമ്പ് ,എണ്ണ  എന്നിവയുടെ   പരസ്യങ്ങളാണ് .അത്
വായിച്ച്  ആകൃഷ്ടനായി   പൊന്നും  വില  കൊടുത്തു  അവ  വാങ്ങി
ഉപയോഗിക്കുന്നു . പക്ഷേ  അത്  മായ്ക്കാൻ  തേച്ചത്  പാണ്ടായി  എന്ന  പോലെ  ഒരു   പ്രശ്നമാകുന്നു .നിൻറെ   ലിംഗം  ക്രമാതീതമായി   ഒരു  പടവലങ്ങാ
പോലെ  നീണ്ട്  അത്  ഒരു  ബെൽറ്റുപൊലെ   അരയിൽ  കേട്ടിവേക്കേണ്ടി  വരുന്നു . നിനക്ക്  മൂത്രമൊഴിക്കാൻ  പോലും  പറ്റാത്ത   അവസ്ഥ !അപ്പോൾ
നഷ്ട പരിഹാരത്തിനു  വേണ്ടി   കോടതിയെ   സമീപിക്കുന്നു . പത്രത്തിലെ
പരസ്യം   വായിച്ചിട്ടാണ്   നീ  ആ  മരുന്നുകൾ   വാങ്ങിച്ചത് , അതുകൊണ്ട്
പത്രാധിപർ   രാജി  വെക്കണം , നിനക്ക്   ഒരു  കോടി  രൂപാ  നഷ്ടപരിഹാരം
വേണം  എന്നാണ്  കേസ് .ഇതു പോലെയാണ്  സോളാർ  കേസിൽ  ഉമ്മൻ
ചാണ്ടി  രാജി  വെക്കണം  എന്ന്  ആവശ്യപ്പെടുന്നത് .

                                                                  രാം

ഇനി    അടുത്ത    സമരം   ഏതാണ് ?

                                                                   കുരി

അടുത്ത   സമരം  ശ്വേതാ  സമരം . ഇന്നലെ  തുടങ്ങിക്കഴിഞ്ഞു .

                                                                    രാം

എന്താ   ഇതിനൊരു    പരിഹാരം ?

                                                                    കുരി


ഏതായാലും    ഡിസംബർ   vacation   അവർ  കുട്ടിച്ചോർ  ആക്കും .അങ്ങോട്ട്‌
പോകാതിരിക്കുക .

                                                                      രാം

ഓക്കേ    സാർ . എൻറെ   പണി   തുടങ്ങാറായി . ബൈ .

                                                                      കുരി

ഓക്കേ.ബൈ