Delareyville 8 november 2013
ഇവിടെ ഇക്കൊല്ലത്തെ ഏറ്റവും മോശമായ കാലാവസ്ഥയാണ് . മഴ ചതിച്ചു . ചില രാഷ്ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങൾ പോലെ
മഴക്കാറുകൾ ആകാശത്ത് ഉരുണ്ടുകൂടി , ഒരു തുള്ളി വെള്ളം പോലും
പൊഴിക്കാതെ തലയിൽ മുണ്ടിട്ട് എവിടെയോ ഒളിച്ചു .തലയുയർത്തി
നിന്നിരുന്ന ചുവന്ന റോസാപ്പൂക്കൾ കരിഞ്ഞ് പുകല പോലെ ചുരുങ്ങി .ഒരു
പിടി പച്ചപ്പ് തേടി കന്നുകാലികൾ അലഞ്ഞു നടക്കുന്നു .വാടിത്തളർന്ന
പീച്ചുകൾ മുരടിച്ചു തുടങ്ങിയിരിക്കുന്നു .തളർന്ന മനസ്സും വിണ്ടുകീറിയ
മണ്ണും ഒരിറ്റു ദാഹജലത്തിനു വേണ്ടി നോമ്പുനോറ്റ് കാത്തിരിക്കുകയാണ് .
എൻറെ സ്കൂൾ ഓഫീസിനു മുമ്പിൽ കണ്ണിന് കുളിരായി തിങ്ങി നിറഞ്ഞു
നിന്നിരുന്ന ചുവന്ന റോസാപ്പൂക്കൾ എല്ലാം വാടിപ്പോയി .കാറ്റ് ശക്തിയായി
വീശുമ്പോൾ ജകാരണ്ട മരത്തിൽ നിന്ന് ഉണ്ടാകുന്ന പുഷ്പവൃഷ്ടി മനോഹരമായ ഒരു കാഴ്ചയാണ് . വീണു കിടക്കുന്ന പൂക്കൾ നിലത്ത്
ഒരു കാർപെറ്റ് പോലെ കിടക്കുന്നു .
കത്തി ജ്വലിക്കുന്ന സൂര്യനിൽ നിന്ന് ഒളിച്ച് പീച്ചിന്റെ ചുവട്ടിൽ ഒരു
ബിയർ കുടിച്ച് ഇരിക്കുമ്പോൾ രാം ഒരു കമ്പിൽ വന്നിരുന്ന് ചിലച്ചു .
അവൻറെ കൂടു പണികൾ തീരുന്നില്ല . പല മരങ്ങളിലായി ഇപ്പോൾ
ഒൻപതു കൂടുകൾ ഉണ്ട് . luxury കൂടുകൾ വെച്ചു കൊടുക്കുന്ന വൻകിട
കോണ്‍ട്രാക്ടർ ആണ് അവൻ . നൂറു കണക്കിന് പക്ഷികളിൽ നിന്ന് വൻ
തുകകൾ കൈപ്പറ്റിയിട്ടുണ്ട് . RAMCO NESTS കമ്പനി പൂട്ടിയിട്ടില്ല എന്ന് കാണിക്കാൻ ഇടയ്ക്കും മുട്ടിനും ഓരോ കൂട് സിനിമാ താരങ്ങളെ ഒക്കെ
വിളിച്ച് താലപ്പൊലിയും ചെണ്ടമേളവും വെടിക്കെട്ടും ഒക്കെ നടത്തി
ജനസമ്മതി നേടും . ഞങ്ങൾ കൊച്ചുവർത്തമാനം പറഞ്ഞ് സമയം നീക്കി .
കുരി
എന്താടാ വിശേഷം ? കൂടുപണികൾ എങ്ങനെ പോകുന്നു ?
രാം
തരക്കേടില്ല . തട്ടീം മുട്ടീം അങ്ങനെ പോകുന്നു .
കുരി
നീ ഒത്തിരി പേരിൽനിന്ന് പണം വാങ്ങി അവരെ പറ്റിച്ചെന്ന് കേട്ടല്ലോ .
എന്തിനാടാ ഇതൊക്കെ ? എന്തിനാ ഈ അത്യാഗ്രഹം?
രാം
സാറെ നാടോടുമ്പോൾ നടുവേ ഓടനമെന്നാണ് ചൊല്ല് . അഞ്ചാറു ഭാര്യമാരും കുഞ്ഞുകുട്ടി പരാധീനങ്ങളും ഉണ്ട് . നേരായ മാർഗത്തിലൂടെ
ജീവിച്ചു പോകാൻ അസാധ്യമാണ് . എന്തെങ്കിലും തട്ടിപ്പോ വെട്ടിപ്പോ
ഇല്ലാതെ ജീവിച്ച് പോകാനാവില്ല . ഒരു ബുള്ളെറ്റ് ട്രെയിനും സൈക്കിളും
തമ്മിൽ മത്സരിച്ചാൽ എങ്ങനെയിരിക്കും ?
കുരി
എന്നാലും മോശമല്ലേ ? എന്നെങ്കിലും നിന്നെ പിടി കൂടും . ചാനലുകളിലും
പത്രങ്ങളിലുമൊക്കെ BREAKING NEWS ആയി വരും. ചാനലുകളിൽ നിന്നെ
ഒരു വൃത്തത്തിൽ ആക്കി ഫോക്കസ് ചെയ്തു ARROW ഫ്ലാഷ് ചെയ്ത്
കാണിക്കും . നാഴികയ്ക്ക് നാൽപതു വട്ടം . കുറച്ചിലല്ലേടാ അതൊക്കെ ?
റാം
ഹാ ഹാ ഹാ . സാർ ഒരു പഴഞ്ചനാ . ഇന്നത്തെ കാലത്ത് ഒരു തട്ടിപ്പു
കേസിൽ പിടിക്കപ്പെട്ടാൽ അതൊരു credit ആണ് . നാലാൾ അറിയും .
celebrity ആകും. ഒരു ആത്മകഥ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും .
അല്പം സെക്സ് കൂടി ചേർത്താൽ കുശാൽ . സിനിമയിലും chance കിട്ടും .
ഒരേ തൂവൽ പക്ഷികളാണല്ലോ അവിടെ ഏറെയും .
കുരി
എന്നാലും ജയിലിൽ കിടക്കുക എന്നു വെച്ചാൽ കുറച്ചിലല്ലേ ?
രാം
ഹാ ,ഹാ . ഇതാണ് ഞാൻ പറഞ്ഞത് സാർ ഇപ്പോഴും ഇരുപതാം
നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് . ഇന്ന് ജയിൽ എന്നു വെച്ചാൽ VIP
ഗസ്റ്റ് ഹൌസാണ് . എന്ത് LUXURY വേണമോ , അതെല്ലാം അവിടെ കിട്ടും .
നമ്മൾ നമ്മുടെ ഹെഡ് ഓഫീസ് തൽക്കാലത്തേക്ക് അങ്ങോട്ട് മാറ്റുന്നു
എന്നേയുള്ളു . നമ്മുടെ ആദരണീയനായ ബാലകൃഷ്ണപിള്ള സാറിനെ
vs ജയിലിൽ അടച്ചു . എന്നിട്ടെന്തു പറ്റി ? ചക്കിനു വെച്ചത് കൊക്കിനു
കൊണ്ടു എന്ന് പറഞ്ഞാൽ മതിയല്ലോ . അദ്ദേഹം ജയിൽ ശിക്ഷ കഴിഞ്ഞ്
ഇറങ്ങി വന്നപ്പോൾ ഒരു പത്തു വയസ്സ് ചെറുപ്പമായി തോന്നിച്ചു .
കുരി
എന്നാലും മോശമല്ലെ. നീണ്ട ശിക്ഷ കിട്ടിയാലോ ?
രാം
എവിടെ ? എന്തു ശിക്ഷ ? ഈ ജയിൽ ശിക്ഷ എന്നു വെച്ചാൽ നമ്മൾ
സ്വർണക്കടയിൽ നമ്മുടെ സ്വർണ്ണം വിൽക്കുന്നത് പോലെയാണ് . പല
കാരണം പറഞ്ഞ് തട്ടിക്കിഴിച്ച് പകുതി വിലയേ കിട്ടൂ . പിന്നെ ആരോഗ്യ
കാരണം പറഞ്ഞ് പരോൾ കിട്ടും. കേട്ടിട്ടില്ലേ സൌത്ത് ആഫ്രിക്കയിൽ
പ്രസിഡന്റിന്റെ സുഹൃത്ത് ഷബീർ ഷൈഖ് എന്നയാളെ പറ്റി ? അഴിമതി
കേസിൽ 15 വർഷത്തേയ്ക്കു ശിക്ഷിച്ചു . മൂന്ന് മാസം കഴിഞ്ഞപ്പോൾ
പരോളിൽ ഇറങ്ങി അനാരോഗ്യമാനെന്നും പറഞ്ഞ് . ഇപ്പോൾ ഗോൾഫ്
കളിച്ചു നടക്കുന്നു .
കുരി
എന്നാലും എനിക്ക് വിശ്വാസം പോരാ . നാണക്കേടല്ലേ ചാനലിലും
പത്രത്തിലും മത്തങ്ങാ അക്ഷരത്തിൽ പേര് വരുന്നത് ?
രാം
അതിലെന്ത് നാണക്കേട് ? തട്ടിപ്പു കേസ് എന്നു വെച്ചാൽ ഒരു റിലേ ഓട്ടം
പോലെയാണ് . മുമ്പിൽ ഓടുന്നവരെ മാത്രമേ കാണികൾ ശ്രദ്ധിക്കുകയുള്ളൂ .
ഇപ്പോൾ സോളാർ കേസ് എല്ലാവരും മറന്നു കഴിഞ്ഞു .ഇപ്പോൾ സ്വർണ
കള്ളക്കടത്ത് കേസാണ് ബാറ്റോനുമായി മുമ്പിൽ . അടുത്ത മാസം വേറെ
ഏതെങ്കിലും കേസായിരിക്കും മുമ്പിൽ .
കുരി
എന്തായാലും നീ തട്ടിപ്പ് നിറുത്തി മാനം മര്യാദയായി ജീവിക്ക് .
രാം
ശരിയാ സാറെ . ഞാൻ ഈ പണി നിർത്തുകയാണ് . ഇതിലും എളുപ്പമുള്ള
ഒരു പണി ഞാൻ കണ്ടു വെച്ചിട്ടുണ്ട് .
കുരി
എന്താ?
രാം
diamond കടത്ത്
കുരി
അതെങ്ങനെ ?
രാം
diamond ഖനിയിൽ ഞങ്ങളുടെ ആൾക്കാരുണ്ട് .ഞാനും എൻറെ ഭാര്യമാരും
രഹസ്യമായി ഖനിയിൽ പറന്നിറങ്ങും . കള്ളന്മാർ diamonds ഞങ്ങളുടെ
കാലിൽ വെച്ചു കെട്ടും . ഞങ്ങൾ അത് മഹാനഗരത്തിൽ കൊണ്ടുപോയി
മാഫിയകൾക്ക് കൊടുക്കും . പത്ത് ശതമാനം കമ്മീഷൻ കിട്ടും . മാനം
മര്യാദയായി ജീവിക്കാൻ അത് ധാരാളം .
കുരി
നിന്നെക്കൊണ്ട് ഞാൻ തോറ്റു .
രാം
സാറിൻറെ നാട്ടിൽ എന്തു വിശേഷം ?
കുരി
രണ്ട് വിശേഷങ്ങളാണ് . സ്വർണ കള്ളക്കടത്തും സ്ത്രീ പീഡനവും .
രാം
എന്താണ് സ്ത്രീപീഡനം ?
കുരി
സ്ത്രീ പീഡനം പല തരം ഉണ്ട് . നമ്മൾ ടി ഷർട്ട് വാങ്ങുമ്പോൾ xl ,L ,M ,S
എന്നിവ നോക്കാറില്ലേ ? അതു പോലെ . സ്മാൾ ആണ് ഏറ്റവും പ്രചാരത്തിലുള്ളത് . ബസ്സിലും ട്രെയിനിലും സമ്മേളന വേദിയിലും ഒക്കെ
അനുവാദം കൂടാതെ , അല്ലെങ്കിൽ സമ്മതം കൂടാതെ ഒരു പെണ്ണിൻറെ
ദേഹത്ത് തൊടുന്നതിനാണ് സ്ത്രീപീഡനം എന്നു പറയുന്നത് .
രാം
അനുവാദം ഉണ്ടെങ്കിൽ തോടാമെന്നാണോ ഇതിൻറെ അർത്ഥം ?
കുരി
ഒരു പക്ഷേ അനുവാദം ചോദിക്കാൻ ശ്രദ്ധ ക്ഷണിക്കാനായിരിക്കാം ഒരാൾ
ബസ്സിൽ മുമ്പിലിരിക്കുന്ന സ്ത്രീയെ തോണ്ടുന്നത് . അപ്പോൾ തന്നെ ചുറ്റും
നിൽക്കുന്നവർ ആ തെണ്ടിയെ പിടി കൂടുന്നു . ഉടൻ തന്നെ അത് '' BREAKING
NEWS '' ആകുന്നു .
രാം
ചുരുക്കി പറഞ്ഞാൽ ഒരു തെണ്ടിയും പെണ്ണുങ്ങളെ തോണ്ടാൻ പാടില്ല .
കുരി
പക്ഷേ ഇതൊരു മാനസിക രോഗമാണ് .ഞാൻ കോളേജിൽ പോകുന്ന
കാലത്ത് എന്നും ഒരു യുവാവ് ഞങ്ങളുടെ കൂടെ ഉടുത്തൊരുങ്ങി ,ബസ്സിൽ
സ്ത്രീകൾ നിൽക്കുന്ന ഭാഗത്ത് തിക്കലിൽ നിന്ന് കോളേജ് വരെ യാത്ര
ചെയ്തിരുന്നു . ഇഷ്ടൻ SSLC തോറ്റ ആളാണ് . പക്ഷേ തോണ്ടിയിരുന്നില്ല .ചുമ്മാ കണ്ടു രസിച്ചിരുന്നു . അത്ര മാത്രം . പാലായിൽ NOONSHOW കണ്ടിട്ട്
ഞങ്ങളുടെ കൂടെ മടങ്ങിയിരുന്നു . അതു കൊണ്ട് ഇത്തരക്കാർക്ക് counselling
ആണ് കൊടുക്കേണ്ടത് .
രാം
ഈ രോഗത്തിന് പറ്റിയ ചികിത്സ ഞാൻ പറഞ്ഞു തരാം . നല്ല നാടൻ
ചികിത്സ .
കുരി
എന്താണ് ?
രാം
അതിൻറെ പേര് ചൂരൽ കഷായം എന്ന് പറയും . ഏഴു ദിവസം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണത്തിനു ശേഷം കുനിച്ച്
നിറുത്തി നാലെണ്ണം അങ്ങ് പൊട്ടിക്കണം . നൂറ് ശതമാനം ഭേദമാകും .
കുരി
നല്ല ഐഡിയ . ഇത് ഞാൻ suggest ചെയ്യാം .
രാം
എത്രയും വേഗം ഇത് നടപ്പാക്കുന്നതാ നല്ലത് .
കുരി
സംസാരിച്ചിരുന്ന് നേരം ഒത്തിരി ആയി . നാളെ കാണാം .ബൈ .
രാം
ഓക്കേ സാർ .ബൈ .

No comments:
Post a Comment