രാമുമായി സംഭാഷണങ്ങൾ
രാം എന്ന മഞ്ഞക്കിളിയുടെ മൂന്നാമത്തെ കൂട് പൂർത്തിയായി .ഇനി പുറമെ ചില മിനുക്കുപണികൾ നടത്തിയാൽ മതി .ഞാനും അവനും
ഇപ്പോൾ ചങ്ങാതിമാരാണ് . ഞാൻ കൂടുപണി കാണുന്നതിൽ അവന്
വിരോധമില്ല . അവൻറെ സഹോദരൻ ശ്യാമിനെ കുറെ ദിവസമായി
കാണുന്നില്ല .
ഇവിടെ വേനൽ കടുത്തു വരുന്നു .ഉച്ച സമയത്ത് രാമിനു വിശ്രമസമയമാണ് ശനിയാഴ്ച എനിക്കു ഒഴിവു ദിവസമാണ് . വെയിൽ മൂക്കുമ്പോൾ ഞാൻ
ഒരു തണുത്ത ബിയറും ഒരു പത്രവുമെടുത്ത് പീച്ചും പ്ലുംമും അത്തിയും
വള്ളിച്ചെടി ചുറ്റിപ്പടർന്ന മരവും കൂട്ടിമുട്ടി ഉണ്ടായ തപോവനത്തിൽ ഒരു
കസേരയിട്ട് ഇരിക്കും. എൻറെ പൂച്ച ,അപ്പു , മുട്ടിയുരുമ്മി കാൽച്ചുവട്ടിൽ
കിടക്കും . കാലുകൊണ്ട് അടിവയറ്റിൽ ഉരക്കുന്നതു അവന് വലിയ
ഇഷ്ടമാണ് .അതിനു വേണ്ടി അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും .ഞാൻ
അവൻറെ കാര്യം മറന്നു പോയാൽ മൃദുവായി കടിച്ച് ഓർമിപ്പിക്കും .
മുകളിലേക്ക് നോക്കിയാൽ കത്തിജ്വലിക്കുന്ന സൂര്യനെ കാണാനില്ല .അത്ര
തിങ്ങിയാണ് ഇലകൾ വളർന്നിരിക്കുന്നത് .ഉച്ചയ്ക്ക് രാം അടുത്തുള്ള ഒരു
പീചിന്റെ കമ്പിൽ വന്ന് ഇരിക്കും . അവന് അപ്പുവിനെ പേടിയില്ല .കാരണം അപ്പു ചെറിയ പക്ഷികളെ പിടിക്കാറില്ല .അവന് പ്രാവുകളെ മതി .ഞാനും
രാമും കുശലം പറഞ്ഞ് കുറേ നേരം ഇരിക്കും.
രാം
എന്തുണ്ട് സാറേ വിശേഷങ്ങള് ?
കുരി
ചുമ്മാ .സ്കൂൾ അടയ്ക്കാൻ ഇനി ഒരു മാസമേയുള്ളൂ . പഠിപ്പിക്കൽ
തീർന്നു .സമയം ഇനി മിച്ചമാണ് .
രാം
പത്രത്തിൽ എന്നാ ഒണ്ട് വിശേഷം ?
കുരി
പറയാതിരിക്കുകയാ ഭേദം .ഇവിടെയും കേരളത്തിലും ഒരേ വാർത്തകൾ
ആണ് . മാതാപിതാക്കൾ കുട്ടികളെ കൊന്ന് ചവറ്റു കൂനയിൽ എറിയുന്നു .
പിന്നെ ( പത്രം കാണിക്കുന്നു ) തട്ടിപ്പുകളുടെ പരസ്യങ്ങൾ അഞ്ചാറ്
പേജ് രാം
സാർ നാട്ടിൽ പോകുന്നില്ലേ ?
കുരി
പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു .പക്ഷേ വേണ്ടെന്നു വെച്ചു .
രാം
എന്താ എന്തു പറ്റി ?
കുരി
എന്നാ പറയാനാ . അവിടെ നാലഞ്ചു മാസമായി എന്നും അലമ്പാ .
നീ കേട്ടു കാണുമല്ലോ
രാം
കണ്ടു .നിർഭാഗ്യകരം എന്നല്ലാതെ എന്ത് പറയാൻ .
കുരി
ലക്ഷക്കണക്കിന് രൂപ മുടക്കി അവിടെ ചെല്ലുമ്പോൾ മിക്കവാറും
ഹർത്താലും സംഘർഷവും ആയിരിക്കും . എന്നും വീട്ടിലിരുന്ന് TV
കാണാൻ ആണെങ്കിൽ ഇവിടെയിരുന്ന് കണ്ടാൽ പോരെ ? അതു കൊണ്ട്
പോകണ്ടായെന്നു തീരുമാനിച്ചു .
രാം
എന്നെ ഒരു കാര്യത്തിൽ സാർ എന്നെ സഹായിക്കാമോ ?
കുരി
പണം അല്ലാത്ത ഏതു കാര്യമാണെങ്കിലും സഹായിക്കാം .
ഹാവൂ . ഈ അപ്പു എന്നെ കടിച്ചു .(അടിവയർ കാലു കൊണ്ട് ചൊറിഞ്ഞു
കൊടുക്കുന്ന കാര്യം ഞാൻ മറന്നു പോയിരുന്നു .)
റാം
കാശൊന്നും വേണ്ട . ഞാൻ നിങ്ങളുടെ നാടിനെപ്പറ്റി ഒരു ഗവേഷണം
നടത്തുകയാണ് .കുറെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു തന്നാൽ
മതി .
കുരി
ചോദിച്ചോളു
രാം
ഗുണ്ട എന്നാൽ എന്ത് ?
കുരി
മണ്ടൻ .
രാം
മണ്ടൻ എന്നാൽ എന്ത് ?
കുരി
മണ്ടൻ എന്നുവെച്ചാൽ തലമണ്ടയിൽ ഒന്നുമില്ലാത്തവൻ .
രാം
ഒരു മണ്ടന്റെ ചില പ്രവൃത്തികൾക്ക് ഉദാഹരണങ്ങൾ പറയുക .
കുരി
കല്ലേറ് ,കരിംകൊടി കാണിക്കൽ ,കോലം കത്തിക്കൽ , മുദ്രാവാക്യം
വിളിക്കൽ .
രാം
ഗുണ്ടയുടെ നാല് പര്യായപദങ്ങൾ പറയുക .
കുരി
തെമ്മാടി ,രൌടി , നായിന്റെ മോൻ , കഴുവേറീടെ മോൻ
രാം
ഏറ്റവും നീളം കൂടിയ പെരുമ്പാമ്പ് , ഏറ്റവും നീളം കൂടിയ പടവലങ്ങാ
എന്നൊക്കെ പറയുന്നതു പോലെ ഗിന്നെസ് ബുക്കിൽ ഇടം നേടിയ
സമരം ഏത് ?
കുരി
സോളാർ സമരം
രാം
ഉമ്മൻ ചാണ്ടി സ്ഥാനമൊഴിഞ്ഞ വർഷം ഏത് ?
കുരി
2016
രാം
പുലിവാൽ പിടിച്ച ഒരു നായരുടെ പേര്
കുരി
തിരുവഞ്ചൂർ രാധാകൃഷ്ണൻ നായർ
രാം എല്ലാ കാര്യങ്ങളും എഴുതിയെടുത്തു .പിന്നെയും സംഭാഷണം
തുടർന്നു .
രാം
സാറെ ഈ സോളാർ തട്ടിപ്പു കേസ് എന്താണ് ? എന്തിനാണ് സമരക്കാർ
ഉമ്മൻ ചാണ്ടിയെ ക്രൂശിക്കുന്നത് ?
കുരി
എല്ലാം പറയാം . ഒരു പാറമടമുതലാളി സോളാർ എനർജിയെപ്പറ്റി
ഉമ്മൻ ചാണ്ടിയോട് അഭിപ്രായം ചോദിച്ചു . നല്ല കാര്യമാണെന്ന്
അദ്ദേഹം പറഞ്ഞു . ആ മുതലാളി തട്ടിപ്പുകാർക്ക് പണം കൊടുത്തു .
പണം നഷ്ടപ്പെട്ട മുതലാളി പറയുന്നത് ഉമ്മൻ ചാണ്ടി പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തത് എന്നാണ് .ഇതിനാണ് ശുദ്ധ അസംബന്ധം
എന്ന് പറയുന്നത് .
വേറെ ഒരു ഉദാഹരണം പറയാം . നീ ഒരു യുവാവാണെന്ന് സങ്കൽപ്പിക്കുക .നീ വിവാഹിതനാണ് .നിനക്കൊരു പ്രശ്നമുണ്ട് . കിടപ്പറയിൽ ഭാര്യയെ
പ്രസാദിപ്പിക്കാൻ നിനക്ക് കഴിയുന്നില്ല . നീ ഈ പത്രത്തിലെ ചില പരസ്യങ്ങൾ വായിക്കുന്നു .നൈജീരിയക്കാരുടെ പരസ്യങ്ങളാണ് . ലിന്ഗത്തിന് വണ്ണവും നീളവും കൂട്ടി ഉദ്ധാരണം കിടിലൻ ആക്കാനുള്ള
ഗുളിക ,ലേഹ്യം , കുഴമ്പ് ,എണ്ണ എന്നിവയുടെ പരസ്യങ്ങളാണ് .അത്
വായിച്ച് ആകൃഷ്ടനായി പൊന്നും വില കൊടുത്തു അവ വാങ്ങി
ഉപയോഗിക്കുന്നു . പക്ഷേ അത് മായ്ക്കാൻ തേച്ചത് പാണ്ടായി എന്ന പോലെ ഒരു പ്രശ്നമാകുന്നു .നിൻറെ ലിംഗം ക്രമാതീതമായി ഒരു പടവലങ്ങാ
പോലെ നീണ്ട് അത് ഒരു ബെൽറ്റുപൊലെ അരയിൽ കേട്ടിവേക്കേണ്ടി വരുന്നു . നിനക്ക് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ !അപ്പോൾ
നഷ്ട പരിഹാരത്തിനു വേണ്ടി കോടതിയെ സമീപിക്കുന്നു . പത്രത്തിലെ
പരസ്യം വായിച്ചിട്ടാണ് നീ ആ മരുന്നുകൾ വാങ്ങിച്ചത് , അതുകൊണ്ട്
പത്രാധിപർ രാജി വെക്കണം , നിനക്ക് ഒരു കോടി രൂപാ നഷ്ടപരിഹാരം
വേണം എന്നാണ് കേസ് .ഇതു പോലെയാണ് സോളാർ കേസിൽ ഉമ്മൻ
ചാണ്ടി രാജി വെക്കണം എന്ന് ആവശ്യപ്പെടുന്നത് .
രാം
ഇനി അടുത്ത സമരം ഏതാണ് ?
കുരി
അടുത്ത സമരം ശ്വേതാ സമരം . ഇന്നലെ തുടങ്ങിക്കഴിഞ്ഞു .
രാം
എന്താ ഇതിനൊരു പരിഹാരം ?
കുരി
ഏതായാലും ഡിസംബർ vacation അവർ കുട്ടിച്ചോർ ആക്കും .അങ്ങോട്ട്
പോകാതിരിക്കുക .
രാം
ഓക്കേ സാർ . എൻറെ പണി തുടങ്ങാറായി . ബൈ .
കുരി
ഓക്കേ.ബൈ

No comments:
Post a Comment