പഴയ ടയറുകൾ എടുക്കപ്പെടും
ജാതിമത കക്ഷി ഭേദമെന്യേ എല്ലാ ജനങ്ങൾക്കും നിസ്വാർത്ഥ സേവനം
എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ ഡോക്ടർ കിണ്ടി
ചോർ സ്ഥാപിച്ച കിണ്ടി ചോർസ് ഗൂണ്ടാ സർവീസ്സ്സ് പ്രൈവറ്റ് ലിമിറ്റഡ്
ഡിസംബർ 1 മുതൽ 31 വരെ വമ്പിച്ച ആദായ വിൽപന നടത്തുന്ന വിവരം
സസന്തോഷം അറിയിക്കുകയാണ് . ഞങ്ങളുടെ സേവനങ്ങൾക്ക് 10 ശതമാനം
മുതൽ അമ്പത് ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ് .
* ഞങ്ങൾ പുതുതായി ഏർപ്പെടുത്തിയിട്ടുള്ള ഒന്നാണ് ടയർ സേവനം .
വഴി തടയലിന് ആവശ്യമായ പഴയ ടയറുകൾ ഓർഡർ അനുസരിച്ച്
സമരസ്തലത്ത് എത്തിച്ചു കൊടുക്കുന്നതാണ് . 12 മണിക്കൂർ വരെ തുടർച്ചയായി കത്തുന്ന പഴയ ട്രാക്ടർ ടയറുകളുടെ വൻശേഖരം നിങ്ങളെ
കാത്തിരിക്കുന്നു . കൂടാതെ നിങ്ങളുടെ പഴയ ടയറുകൾ ന്യായവിലയ്ക്ക്
വീടുകളിൽ വന്ന് എടുക്കുന്നതാണ് . ടയറുകൾ വിൽക്കാനുള്ളവർ '' മൊട്ട ''
എന്നും വാങ്ങാനുള്ളവർ '' arson ' എന്നും SMS ചെയ്യുക .
* വഴിതടയലിന് ആവശ്യമായ , 500 കിലോഗ്രാം വരെ തൂക്കമുള്ള വലിയ
ഉരുളൻ കല്ലുകൾ സമരസ്തലത്ത് എത്തിച്ചു കൊടുക്കുന്നതാണ് .''ബൌൾടെർ 'എന്ന് SMS ചെയ്യുക .
* എല്ലാ sizeലും ഉള്ള കരിങ്കൊടികൾ മൊത്തമായും ചില്ലറയായും വിൽക്കപ്പെടും . ഒരു കുടുംബം മൊത്തം കരിങ്കൊടി വാങ്ങിയാൽ കുട്ടികൾക്ക് പിടിക്കാനുള്ള മിനികരിംകൊടി സൌജന്യം .
കരിങ്കൊടി പ്രകടനത്തിന് അനുയോജ്യമായ കറുത്ത ടി ഷർട്ട്‌കൾ ,കറുത്ത
സാരി ,കറുത്ത തൊപ്പി ,,കറുത്ത മുണ്ട് , കറുത്ത dye മുതലായവ
ലഭ്യമാണ് .
* പന്തണ്ട് വർഷം പഴക്കമുള്ള ചീമുട്ടകൾ XL ,L ,M ,S എന്നീ സൈസുകളിൽ
കിട്ടും .ഇതും സമരസ്തലത്ത് എത്തിച്ചു കൊടുക്കും.
* മുന്തിയ ഇനം ഉണ്ടക്കല്ല് , ചീളുകല്ല് , ഇഷ്ടികക്കഷണങ്ങൾ ,divider മുതലായവ
മൊത്തമായും ചില്ലറയായും വില്ക്കപ്പെടും.
* നിങ്ങളുടെ അപ്രിയ നേതാക്കന്മാരുടെ കോലങ്ങൾക്ക് വമ്പിച്ച കിഴി വാണ്
ഏർപ്പെടുത്തിയിരിക്കുന്നത് .ഉമ്മൻ ചാണ്ടിയുടെ കോലത്തിനു അമ്പത്
ശതമാനം കിഴിവ് .കൂടാതെ , ഉമ്മൻ ചാണ്ടിയുടെ ഒരു കോലം വാങ്ങിയാൽ
തിരുവഞ്ചൂരിന്റെ ഒരു കോലം ഫ്രീ .
* നിങ്ങളുടെ പ്രതിയോഗികളുടെ മുഖത്ത് ഒഴിക്കാനുള്ള കരിഓയിൽ ,
ടാർ, മഷി മുതലായവ സുലഭമാണ് .
* നിയമസഭ , പാർലമെൻറ്റ് , സമ്മേളനവേദികൾ എന്നിവിടങ്ങളിൽ എറിയാൻ പറ്റിയ പഴയ ചെരുപ്പുകൾ ലഭ്യമാണ് .
* മേൽത്തരം ഉണ്ടക്കല്ല് ,ചീളുകല്ല് ,ഇഷ്ടിക കഷണങ്ങൾ , divider മുതലായവ
കല്ലേറിന്റെ സ്ഥലത്ത് എത്തിച്ചു കൊടുക്കും .
കൂടാതെ ഞങ്ങളുടെ അക്കാഡമിയിൽ പുതിയ കോഴ്സ്കളുടെ registration ,
ഡിസംബർ ഒന്നിന് തുടങ്ങും .
1 ബി.എ ( Bachelor of Arson ) ( തീവെപ്പ്)
2. ബി ,വി . ( Bachelor of Vandalism )
ഞങ്ങളുടെ Distance Learning Courses ആയ സമരവീര , സമരനായക ,ഗൂണ്ട
വീരൻ , തെറി ഭൂഷണ്‍ , തെറി വിദ്വാൻ , തെറി പണ്ഡിറ്റ് മുതലായ കോഴ്സ് കളുടെ registration , ഡിസംബർ ഒന്നിന് തുടങ്ങും . നിങ്ങളുടെ കുട്ടികളെ
ഞങ്ങളുടെ മഹാസ്ഥാപനത്തിൽ ചേർത്ത് അവരുടെ ഭാവി ഭദ്രമാക്കുക .
10000 രൂപയ്ക്ക് മുകളിൽ ചെലവാക്കുന്നവർക്ക് Dr കിണ്ടി ചോർ രചിച്ച
' സമ്പൂർണ തെറിവി ജ്ഞാന കോശം ' സൌജന്യമായി ലഭിക്കും.
എല്ലാറ്റിനും ഉപരിയായി ,പ്രത്യേക പരിശീലനം ലഭിച്ച പ്രഗൽ ഭരായ
ഗൂണ്ടാകളുടെ സേവനം 24/ 7 ലഭി ക്കുന്നു .
നേരിട്ട് വരുക ,അല്ലെങ്കിൽ ബന്ധപ്പെടുക .
കിണ്ടി ചൊർസ് ഗൂണ്ടാ SERVICES പ്രൈവറ്റ് limited , 2 , Lathicharge Avenue ,
കോർണർ ഓഫ് TEARGASKONAM ആൻഡ് WATERCANNON STREETS ,തട്ടിപ്പുപുരം ,തട്ടിപ്പ് നാട് . ഇമെയിൽ GOONDA @ ഗൂണ്ടാമെയിൽ ,കോം .
* * * *

No comments:
Post a Comment