Thursday, 30 July 2015

മോബ് ജസ്റ്റിസ്‌ (OPINION )

ബീഹാറിൽ   rape കുറ്റം   ആരോപിക്കപ്പെട്ട   ഒരു  യുവാവിനെ   ജനക്കൂട്ടം
തല്ലി കൊന്നതായി  കേട്ടു .  കേരളത്തിൽ   പോക്കറ്റടിക്ക്   പിടിക്കപ്പെട്ട
ഒരു  യുവാവിനെ   നാട്ടുകാർ  മർദ്ദിച്ച്  അവശനാക്കി  പോലീസിനെ  ഏൽപ്പിക്കുകയും  അവൻ  പോലീസ്  മരിക്കുകയും  ചെയ്തു . ദക്ഷിണാഫ്രിക്കയിൽ   കുറ്റവാളികളെ  ജനങ്ങൾ  പിടികൂടി  വധിക്കുന്ന  സംഭവങ്ങൾ   കൂടിവരുന്നു . ഇങ്ങനെ  ജനങ്ങൾ   നിയമം  കയ്യിലെടുക്കുന്നതിനെ   Mob Justice   എന്ന്  പറയുന്നു . കഴിഞ്ഞ  കൊല്ലം
അഫ്ഘാനിസ്ഥാനിൽ   നിരപരാധിയായ   ഒരു  യുവതിയെ  തീവ്രവാദികൾ
ദൈവനിന്ദ  എന്ന  കുറ്റം   ആരോപിച്ച്  ചുട്ടു കൊന്നത്  ലോകമൊട്ടാകെ
പ്രതിഷേധം   ഉയർത്തിയ   ഒരു   സംഭവമായിരുന്നു . കേട്ട്

Mob Justice  ഇന്നോ  ഇന്നലെയോ   തുടങ്ങിയതല്ല . വ്യഭിചാരകുറ്റം  ആരോപിച്ച്
ജനക്കൂട്ടം   ഒരു  സ്ത്രീയെ  കല്ലെറിഞ്ഞു കൊല്ലാൻ  തുടങ്ങിയപ്പോൾ  യേശു
പറഞ്ഞു ,'' പാപം  ചെയ്യാത്തവർ   കല്ലെറിയട്ടെ .''

ഒരു ജനക്കൂട്ടം   ക്ഷുഭിതതരായാൽ   ഇടഞ്ഞ  ആനയെ പോലെയാണ്  അവരുടെ
പെരുമാറ്റം .ഇടം വലം  നോട്ടമില്ല .കണ്ണിൽ കണ്ടതെല്ലാം  തകർക്കും . എതിരാളികളെ   കൊല്ലും . Shakespeare ടെ   Julius  Caesar  നാടകത്തിൽ   ഇതിൻറെ
ഏറ്റവും  നല്ല  ഉദാഹരണം   കാണാം . മാർക്ക്‌  ആന്റണിയുടെ   പ്രസംഗം
കേട്ട്   ഗൂഡാലോചനക്കാർക്ക്    എതിരായ  ജനങ്ങൾ  കണ്ണിൽ കണ്ടതെല്ലാം
നശിപ്പിക്കുന്നു . ഗൂഡാലോചനക്കാരിൽ   സിന്നാ  എന്നൊരാൾ   ഉണ്ടായിരുന്നു .
ആ   വഴിവന്ന   സിന്നാ  എന്ന  കവിയെ  ജനക്കൂട്ടം   ആക്രമിക്കുന്നു .

                                           Third  Citizen

Your    name ,sir ,truly .

                                         Cinna

Truly ,my   name   is  Cinna .

                                  Second   Citizen

Tear  him  to  pieces .  He  is  a  conspirator .

                                  Cinna

I   am   Cinna  the  poet ,I   am   Cinna  the   poet .

                                 Fourth   Citizen

Tear  him   for his  bad  verses ,  tear  him  for his  bad  verses .

                                                  (  Julius  Caesar  Act 3  Scene 3 )




Cinna  എന്ന  പേരുള്ളതുകൊണ്ടു മാത്രം Cinna   എന്ന   കവിയെ   ജനക്കൂട്ടം
വധിക്കുന്നു . 1984 ല  ഇന്ദിരാഗാന്ധി  സിഖ്‌   അംഗ രക്ഷകരാൽ  വധിക്കപ്പെട്ടപ്പോൾ   ക്ഷുഭി തരായ   ജനക്കൂട്ടം   മൂവായിരത്തോളം   നിരപരാധികളായ   സിഖുകാരെ   കൊലപ്പെടുത്തി . Mob  Justice ൻറെ  ഏറ്റവും
നല്ല  ഉദാഹരണം .

ജനങ്ങൾ  നിയമം  കയ്യിലെടുക്കുന്നത്   വളരെ  അപകടകരമാണ് . അത്  അരാജകത്വം  സൃഷ്ട്ടിക്കും .  രാജ്യം  ഒരു  കലാപഭൂമിയായി   മാറും .
കയ്യൂക്കുള്ളവൻ   കാര്യക്കാരൻ  എന്ന   സ്ഥിതി   ഉണ്ടാകും .

നീതിന്യായ വ്യവസ്ഥയും   പോലീസും   പരാജയപ്പെടുന്ന   അവസ്ഥയിലാണ്
ജനങ്ങൾ   നിയമം  കയ്യിലെടുക്കുന്നത് . ഇന്ന്  ദക്ഷിണാഫ്രിക്കയിലും  ഇന്ത്യയിലും   നിയമം   കുറ്റവാളികൾക്ക്  അനുകൂലമാണ് . ഉദാഹരണത്തിന്
ഒരു   മോഷ്ടാവിനെ ,അല്ലെങ്കിൽ  ഗുണ്ടയെ   അറസ്റ്റ്  ചെയ്യുമ്പോൾ ''  ഇയാൾ
മറ്റ്   അൻപത്   കേസ്കളിൽ  പ്രതിയാണ് '' എന്ന്  കേൾക്കാം . അതായത്
ഒരു  കൊടും കുറ്റവാളി   ജാമ്യത്തിൽ  ഇറങ്ങി  വീണ്ടും   ജനങ്ങളെ  ദ്രോഹിക്കുന്നു . ദക്ഷിണാഫ്രിക്കയിൽ   കുറ്റവാളികൾക്ക്‌   പോലീസിനെ
പേടിയില്ല . മറിച്ച്   പോലീസിന്  കുറ്റവാളികളെ  പേടിയാണ് .ഇന്നലെ
24  മണിക്കൂറിനുള്ളിൽ   മൂന്ന്  പോലീസുകാർ   അക്രമികളുടെ   വെടിയേറ്റ്‌
മരിച്ചു .

പിടിക്കപ്പെട്ടാലും   കഠിനമായ  ശിക്ഷ  കിട്ടുകയില്ല  എന്ന്  കുറ്റവാളികൾക്ക്
അറിയാം . അതുകൊണ്ടാണ്   യാതൊരു കൂസലും ഇല്ലാതെ  അവർ  ജനങ്ങളെ
ദ്രോഹിക്കുന്നത് . നമ്മൾ   സ്വർണ്ണം  വിൽക്കുമ്പോൾ  യഥാർത്ഥ വില  കിട്ടാതതുപോലെ പോലെയാണ്    കുറ്റവാളികൾക്ക്   കഠിനമായ ശിക്ഷ
കിട്ടാത്തത് . പത്തുവർഷം   തടവിന്  വിധിച്ചാൽ   മൂന്നോ  നാലോ  വർഷം
കഴിഞ്ഞാൽ   പുറത്തുപോകാം .ജയിലുകൾ   Guest house കൾ  പോലെയാണ് .
ദക്ഷിണാഫ്രിക്കയിൽ  ചില ജയിലുകളിൽ  മൊബൈൽ  ഉപയോഗിക്കപ്പെടുന്നു .
ജയിൽ ജോലിക്കാരുടെ  ഒത്താശയോടെ  ജയിൽ ചാട്ടവും  ചിലപ്പോൾ
നടക്കുന്നു .പോലീസുകാരിൽ  ധാരാളം  പേർ  ക്രിമിനലുകളാണ് .

ദക്ഷിണാഫ്രിക്കയിൽ   ജനങ്ങൾക്ക്‌   പോലീസിൽ  വിശ്വാസമില്ല . ജനങ്ങളുടെ
ജീവനും   സ്വത്തിനും   സംരക്ഷണം  നൽകാൻ   പോലീസിന്  കഴിയുന്നില്ല .അതുകൊണ്ടാണ്   സഹികെട്ട്   ജനങ്ങൾ  ചിലപ്പോൾ  നിയമം  കയ്യിലെടുത്ത്
അവരുടേതായ   ശിക്ഷ   നടപ്പാക്കുന്നത് .


Friday, 24 July 2015

LIVING TOGETHER അത്ര മോശമല്ല ! ( OPINION )

Living  together   അത്ര   മോശമായ   കാര്യമല്ല   എന്ന്   ഒരു  supreme  കോടതി
ജഡ്ജ്    അഭിപ്രായപ്പെട്ടതായി   കേട്ടു. ശരിയായ   വഴിക്ക്  ചിന്തിക്കുന്നവർക്ക്
വളരെ  ഞെട്ടൽ  ഉണ്ടാക്കുന്ന   പ്രസ്താവനയാണ്   അത് .

ദക്ഷിണാഫ്രിക്കയുടെ   അനുഭവം  അറിയാമായിരുന്നുവെങ്കിൽ   ആദരണീയനായ   ജഡ്ജ്   ആ  അഭിപ്രായം   പറയുമായിരുന്നില്ല .

ഒരു  ഒന്നാം ലോക രാജ്യമായി   നല്ല  നിലയിൽ  കഴിയാൻ  എല്ലാ
അനുകൂല സാഹചര്യങ്ങളും   ഉള്ള  രാജ്യമാണ്   ദക്ഷിണാഫ്രിക്ക . എന്നാൽ
രാജ്യത്തിൻറെ   ഇന്നത്തെ   അവസ്ഥ  ദയനീയമാണ് . അതിൽ  Living together ന്
ഒരു   പ്രധാന   പങ്കുണ്ട് .അതായത്   കുടുംബം  ഇല്ലാത്തത് ,ഭാര്യയും  ഭർത്താവും  പിരിഞ്ഞ്  താമസിക്കുന്നത് ,കുട്ടികൾ   അനാഥരാകുന്നത് .

കല്യാണം  കഴിക്കാതെ  സ്കൂൾ പെണ്‍കുട്ടികൾ   പ്രസവിക്കുന്നത്
ഇവിടെ  ഒരു  ആക്ഷേപമല്ല . ഓരോ  വർഷവും  പതിനായിരക്കണക്കിന്
സ്കൂൾ പെണ്‍കുട്ടികളാണ്   അമ്മമാരാകുന്നത് . പെണ്‍കുട്ടികളെ  impregnate
ചെയ്യുന്നത്   ഭൂരിഭാഗവും  സ്കൂളിലെ   ആണ്‍കുട്ടികളാണ്‌ . അപ്പോൾ
ഒന്നിച്ചു താമസം   ഇല്ലാതെ തന്നെ  കുട്ടികൾ   ഉണ്ടാകുന്നു . പെണ്‍കുട്ടിയുടെ
വിദ്യാഭ്യാസം   മുടങ്ങുന്നു . ഉണ്ടായ  കുട്ടി  വേണ്ടത്ര  care  കിട്ടാതെ  വളരുന്നു .

കുറേ കാലം  ഒന്നിച്ചു ജീവിച്ച  ശേഷം   സ്ത്രീയും  പുരുഷനും  പിരിഞ്ഞു
പോകുന്നത്  നാട്ടുനടപ്പാണ് . കുട്ടികളുടെ   ചുമതല   സ്ത്രീക്കാണ് . ഏതെങ്കിലും
കാരണത്താൽ   സ്ത്രീ   മരിച്ചാൽ   കുട്ടികൾ  അനാഥരാകുന്നു .ഏകദേശം  5 കോടി  ജനങ്ങൾ  ഉള്ള   ദക്ഷിണാഫ്രിക്കയിൽ  39 ലക്ഷം   അനാഥകുട്ടികൾ
ഉണ്ട് . ഇതിൽ   20  ലക്ഷം  കുട്ടികളുടെ   മാതാപിതാക്കൾ   എയിഡ്സ് മൂലം
മരിച്ചവരാണ്‌ .

ഇന്നലെ   12 ആം   ക്ലാസ്സിൽ   പഠിക്കുന്ന   ഒരു  പെണ്‍കുട്ടി  university admission
നു ള്ള   ഒരു application form  എന്നെ  കാണിച്ചു ,പൂരിപ്പിച്ചത്


   check  ചെയ്യാൻ .
അച്ഛന്റെയും  അമ്മയുടെയും   column   പൂരിപ്പിച്ചിട്ടില്ല . അത്  ചൂണ്ടി കാണിച്ചപ്പോൾ  അവൾ   പറഞ്ഞു .'' എനിക്ക്   അച്ഛനും  അമ്മയും  ഇല്ല .''

അങ്ങനെ   അനേകം  കുട്ടികൾ  ആ  സ്കൂളിൽ  ഉണ്ട് . സ്കൂളിൽ  Trainee
ആയി  വന്ന  ഒരു  പെണ്‍കുട്ടി   പറഞ്ഞു . '' എൻറെ   അമ്മ  മരിച്ചു പോയി .
എൻറെ  അച്ഛൻ  എവിടെയോ  ജീവിച്ചിരിപ്പുണ്ട് .ആരാണെന്ന്   അറിഞ്ഞുകൂടാ .ആരും   പറയുകയില്ല .''

അനാഥരായ   കുട്ടികൾ   ഒരു  താങ്ങും  തണലുമില്ലാതെ   വളരെ  കഷ്ടപ്പെടുന്നത്
കാണാം . പ്രത്യേകിച്ച്   വിദ്യാഭ്യാസത്തിന്റെ   കാര്യത്തിൽ .

കഴിഞ്ഞ കൊല്ലം    ഉയർന്ന  മാർക്ക് വാങ്ങി   പാസ്സായ  ഒരു  പെണ്‍കുട്ടി
അവളുടെ   Ceritificate   വാങ്ങിക്കാൻ  വന്നു . '' നീ  എന്തു ചെയ്യുന്നു ?''
ഞാൻ   ചോദിച്ചു . '' ഒന്നും   ചെയ്യുന്നില്ല .വെറുതെ  വീട്ടിൽ  ഇരിക്കുകയാണ് .''
ആ  കുട്ടി  അപേക്ഷിച്ചിരുന്നെങ്കിൽ   Medicine ന്‌  admission  കിട്ടുമായിരുന്നു .
പക്ഷേ   പറഞ്ഞുകൊടുക്കാൻ   ആരുമില്ല .

കുറേ  വർഷം  മുമ്പ്   വളരെ   സമർത്ഥനായ  ഒരു  പയ്യൻ  ഞങ്ങളുടെ
സ്കൂളിൽ   പഠിച്ചിരുന്നു . അനാഥനാണ് . അദ്ധ്യാപകർ   പല വിധത്തിൽ
സഹായിച്ചിരുന്നു . നല്ല  മാർക്ക് വാങ്ങി  പാസ്സായി . Medicine ന്  അപേക്ഷിച്ചാൽ
പുഷ്പം പോലെ   അഡ്മിഷൻ  കിട്ടും . പക്ഷേ  അവൻ  apply ചെയ്തില്ല .
കാരണം  വൻനഗരത്തിൽ  പോയി  പഠിക്കാൻ   അവന്  പേടി ആയിരുന്നു .
അച്ഛനും  അമ്മയും  ഇല്ലാതെ  വളർന്നതിന്റെ   ഫലം . ഏതായാലും
അധികം   അകലെയല്ലാത്ത   University യിൽ    BSc ക്ക്‌  ചേർന്നു .

വേണ്ടത്ര   ഡോക്ടർമാർ   ഇല്ലാതെ  നട്ടം  തിരിയുന്ന  ഒരു രാജ്യത്താണ്
ഇങ്ങനെ   പ്രതിഭ   പാഴായി  പോകുന്നത് .

വേറൊരു പെണ്‍കുട്ടിയുടെ   കാര്യം   ഓർക്കുന്നു . ഏകദേശം   പത്തുവർഷം
മുമ്പാണ് . പഠനത്തിൽ   വളരെ  മിടുക്കിയായിരുന്നു . എഴുത്തിലും  പ്രസംഗത്തിലും  അസാമാന്യ  പാടവം . ഒന്നും  പറഞ്ഞു കൊടുക്കേണ്ട  ആവശ്യമില്ല . '' ഇവൾ  വലിയ നിലയിൽ  എത്തും .'' ഞാൻ  പ്രതീക്ഷിച്ചു .പക്ഷേ   അവൾ   കടമ്പക്കൽ  കൊണ്ടുപോയി  കുടം  ഉടച്ചു . അവസാന
പരീക്ഷക്ക്‌   ഒരു   മാസം  മുമ്പ്   പ്രസവിച്ചു . പരീക്ഷയിൽ   മാർക്ക്  കുറഞ്ഞുപോയി . പിന്നീട്‌  കണ്ടിട്ടില്ല .

കുടുംബം   ആണ്   ഒരു  രാജ്യത്തിൻറെ   അടിത്തറ . ഒരു   വാഹനത്തിൻറെ  നാല്   wheel കൾ   പോലെയാണ്   അച്ഛൻ ,അമ്മ ,കുട്ടികൾ . ഒരു  wheel
puncture   ആയാൽ   വാഹനത്തിന്  മുമ്പോട്ടുപോകാൻ  ആവില്ല .







Tuesday, 21 July 2015

പയ്യൻമാരുടെ വിവാഹപ്രായം (OPINION )

ബ്രസീലിൽ   പത്തുവയസ്സുള്ള   ഒരു  പെണ്‍കുട്ടി   പ്രസവിച്ചു  എന്ന്  കേട്ടതിൻറെ   ഞെട്ടൽ
മാറിയില്ല ,അപ്പോഴാണ്‌  കേൾക്കുന്നത്   ഇന്ത്യയിൽ   പുരുഷന്മാരുടെ  വിവാഹപ്രായം   18  ആയി  കുറയ്ക്കാൻ   ഒരു  വിദഗ്ദ്ധ  കമ്മിറ്റി  ശുപാർശ 
ചെയ്തിരിക്കുന്നുവെന്ന്. ഇവർ   ഏത് കാര്യത്തിൽ   വിദഗ്ധരാണെന്ന് 
അറിയില്ല .

18  വയസ്സുള്ള   ഒരു   ആണ്‍കുട്ടിയെ   പുരുഷൻ  എന്ന്  വിളിക്കാമോ ? ഭാഷ
വലിയ  പിടിയില്ല .40  വർഷം  മുമ്പ്  നാടു വിട്ടതാണ് .അതുകൊണ്ടാണ് .18
വയസ്സുകാരനെ   'പയ്യൻ 'അല്ലെങ്കിൽ  ചെറുക്കൻ  എന്നാണ്  എൻറെ  നാട്ടിൽ
വിളിക്കാറുള്ളത് . സ്പോർട്സ് ൽ    സീനിയർ  ആണ്‍കുട്ടികൾ  എന്ന്  വിളിക്കും .പുരുഷൻ   എന്ന്  കേൾക്കുമ്പോൾ  ഉസൈൻ  ബോൾട്ട്നെ പോലെ  അല്ലെങ്കിൽ
സൽമാൻ  ഖാനെ പോലുള്ളവരാണ്   മനസ്സിൽ   തെളിഞ്ഞു  വരുന്നത് .

അപ്പോൾ   പയ്യൻമാരുടെ   വിവാഹപ്രായം   21 ൽ നിന്ന്   18  ആക്കി  കുറയ്ക്കാൻ   ആ  കമ്മിറ്റി   ശുപാർശ  ചെയ്തിരിക്കുന്നു .എത്ര  വലിയ
ഔദാര്യം ,പുരോഗമനം ! മൻമോഹൻ  സിംഗിന്റെ   കീഴിൽ   സാമ്പത്തിക
ഉപദേഷ്ടാവായിരുന്ന   അഹൂളിവാല്ല  ഒരിക്കൽ  പറയുകയുണ്ടായി   30 ?
രൂപയുണ്ടെങ്കിൽ  ഇന്ത്യയിൽ   ഒരു  കുടുംബത്തിന്  ഒരു  ദിവസം  സുഭിക്ഷമായി   കഴിയാമെന്ന് !

ജാതിചിന്തയും   അന്ധവിശ്വാസങ്ങളും   കമ്മിറ്റിയെ  സ്വാധീനിച്ചിട്ടുണ്ടായിരിക്കണം . വടക്കുകിഴക്കൻ   സംസ്ഥാനങ്ങളിൽ നിന്ന്
വരുന്നവരെ  immigrants  എന്ന്  വിളിച്ചവരാണ്   ഡെൽഹിക്കാർ . പോരാത്തതിന്   rapeൻറെ   തലസ്ഥാനവും   ആണ് .

ഈ   പോക്കുപോയാൽ   1829   ബ്രിട്ടീഷ്‌കാർ   നിരോധിച്ച  സതി  ഇന്ത്യയിൽ
തിരിച്ചുവരാൻ    സാധ്യതയുണ്ട് .

ഒരു പക്ഷേ   rape ന്   തടയിടുക  എന്ന  ലക്ഷ്യമായിരിക്കാം   വിദഗ്ദ്ധ കമ്മിറ്റിക്ക്
ഉള്ളത് .കാരണം   കൂട്ട rape കേസ്കളിൽ   പയ്യന്മാരാണല്ലോ  ജിൽ ജിൽ  എന്ന്
മുന്നിട്ട് നിൽക്കുന്നത് . പൗലോസ്‌  ശ്ലീഹാ   പറഞ്ഞതുപോലെ   സ്വയം നിയന്ത്രിക്കാൻ  പറ്റാത്തവൻ   കല്യാണം   കഴിക്കട്ടെ .

മലയാളികളെ  സംബന്ധിച്ചിടത്തോളം    ഈ   ശുപാർശ  ഒട്ടും   ആശങ്ക  ഉളവാക്കുന്നില്ല.   കാരണം   ഒരു  പയ്യൻ  പെണ്ണുകെട്ടാൻ  തുനിഞ്ഞാൽ  അവന്
പെണ്ണ് കിട്ടാൻ   പോകുന്നില്ല . 18 വയസ്സ്  തികയുന്നത്   ഒരു  യോഗ്യതയായി
ആരും  കണക്കാക്കുകയില്ല . പയ്യന്  വിദ്യാഭ്യാസവും   നല്ല  ജോലിയും  വേണം .
അപ്പോൾ   25 -30  വയസ്സ്   ആയിരിക്കും .കൂടിയാലും   പ്രശ്നമില്ല .

പെണ്‍കുട്ടികൾക്കും   വിദ്യാഭ്യാസവും   ജോലിയും  വേണം ,അതുകഴിഞ്ഞു മതി വിവാഹം   എന്ന്   പുരോഗമനചിന്താഗതി ഉള്ളവർ   ചിന്തിക്കുന്നു .
ജോലിക്കുവേണ്ടി   അന്യരാജ്യങ്ങളിൽ   പെണ്‍കുട്ടികളെ  അയക്കാൻ   മാതാപിതാക്കൾ   ധൈര്യപ്പെടുന്നു . അപ്പോൾ   പെണ്‍കുട്ടിയുടെയും  പ്രായം
25 -30   ആകും .

വളരെ   ചെറുപ്രായത്തിൽ   പെണ്‍കുട്ടികൾ  വിവാഹിതരാകുന്ന  രാജ്യങ്ങൾ
പുരോഗതി   പ്രാപിക്കുന്നില്ല . പാകിസ്ഥാൻ ,അഫ്ഘാനിസ്ഥാൻ ,സോമാലിയ ,
സുഡാൻ ,കോങ്ഗോ  മുതലായ  രാജ്യങ്ങൾ  ഈ  കൂട്ടത്തിൽ പെടുന്നു . വിദ്യാഭ്യാസം   ആഗ്രഹിച്ചതിന്   മലാലയെ   താലിബാൻ  വധിക്കാൻ  ശ്രമിച്ചത്
ഓർക്കുക .ഇന്ത്യയിൽ  UP ,ബീഹാർ , ഒറീസ്സ  മുതലായ   സംസ്ഥാനങ്ങളിൽ  വേണ്ടത്ര   പുരോഗതിയില്ല . അവിടങ്ങളിൽ   പാവപ്പെട്ടവർ  ഇന്നും  അടിമത്തവും   ജാതി വിവേചനവും    അനുഭവിക്കുന്നു .അവിടങ്ങളിൽ
ബാലവേല  ഇന്നും   സജീവമാണ് .

ഒരു  18 കാരൻ പയ്യൻ  വിവാഹം  കഴിക്കുന്നത്‌  16 കാരിയെ  ആയിരിക്കാം .
അപ്പോൾ   രണ്ടുപേർക്കും   മുമ്പോട്ടുള്ള  വിദ്യാഭ്യാസത്തിന്   വഴി  അടയുന്നു .
ഉത്തരേന്ത്യയിൽ   അടിമപ്പണി  (bonded  labour ) ഇന്നും  നിലനിൽക്കുന്നു .

പാവപ്പെട്ടവർ   പാവപ്പെട്ടവരായി  തുടരണമെന്ന്   ആയിരിക്കാം   ശുപാർശ കൊണ്ട്   ഉദ്ദേശിക്കുന്നത് . വിവാഹിതരായ  പയ്യനും  പെണ്ണിനും  വീട് ,ശുദ്ധജലം ,toilet , പോഷകാഹാരം , ആരോഗ്യരക്ഷ   മുതലായ  കാര്യങ്ങൾ
ഉണ്ടോയെന്ന്   ശുപാർശക്കാർ   അന്വേഷിക്കുന്നില്ല .പ്രത്യേകിച്ച്   toilet ൻറെ
കാര്യം . മനുഷ്യൻറെ   dignity ക്ക്  ഏറ്റവും  അത്യാവശ്യ കാര്യമാണ്   സ്വകാര്യത .  സ്വകാര്യതക്ക്   toilet  വേണം . ഈയിടെ  ഉത്തരേന്ത്യയിൽ
ഒരു  പെണ്‍കുട്ടി  ആൽമഹത്യ ചെയ്തു . toilet  ഇല്ലാതെ  മനം നൊന്ത് .


ഒരു 18 കാരനും  16 കാരിക്കും  ഉണ്ടാകുന്ന  കുട്ടികളുടെ   ഭാവിയെന്ത് ?
അട്ടപ്പാടിയിലെ   ശിശുമരണങ്ങൾ   ഇവിടെ  എടുത്തുപറയേണ്ടിയിരിക്കുന്നു .

വെറുതെ   ജനസംഖ്യ   വർദ്ധിച്ചതുകൊണ്ട്    രാജ്യത്തിന്‌  എന്ത് പ്രയോജനം ?
ജനസംഖ്യ   കൂടുന്തോറും   പ്രശ്നങ്ങൾ   കൂടുകയാണ് .

സമ്പന്നർക്കും    Middle  Class നും   പുതിയ  ശുപാർശ കൊണ്ട്   വളരെ  പ്രയോജനം  കിട്ടും . പണിക്ക്   ആളെ  കിട്ടും  എന്നതാണ്  പ്രയോജനം .
ഇന്ന്  കേരളത്തിൽ  എവിടെ നോക്കിയാലും    അന്യസംസ്ഥാന തൊഴിലാളികളെ   കാണാം . പുരോഗമനം  ഇല്ലാത്ത   സംസ്ഥാനങ്ങളിൽ നിന്നാണ്   അവർ
വരുന്നത് .കേരളം   അവർക്ക്   ദുബായ്   ആണ് .

ദക്ഷിണാഫ്രിക്കയിൽ    apartheid ( വർണ്ണ വിവേചനം ) ൻറെ  കാലത്ത്
കരുമ്പർക്കു   ( blacks ) വിദ്യാഭ്യാസം   നിഷേധിക്കാൻ   വെള്ളക്കാർ  പ്രത്യേകം
ശ്രദ്ധിച്ചിരുന്നു . ഇവിടെ  അടുത്ത്  Tygerkloof  എന്ന  സ്ഥലത്ത്  ഏകദേശം
നൂറ്  വർഷങ്ങൾക്കുമുമ്പ്   സ്കോട്ടിഷ്‌  missionary മാർ   കരുമ്പർക്കു വേണ്ടി
ഒരു   ബോർഡിംഗ്  സ്കൂൾ   സ്ഥാപിച്ചു . കുറേ  വർഷങ്ങൾ   അത്  നന്നായി
പ്രവർത്തിച്ചു . എന്നാൽ   apartheid  സർക്കാർ   ആ   സ്കൂൾ   അടപ്പിച്ചു .
കരുമ്പർ   അത്രയൊന്നും   പഠിക്കേണ്ട എന്നായിരുന്നു   അവരുടെ   തത്വ
ശാസ്ത്രം .കാരണം   കുറഞ്ഞ  കൂലിക്ക്  അടിമപ്പണി ചെയ്യാൻ   അവർക്ക്
ആളുകളെ  വേണമായിരുന്നു .അടച്ച  സ്കൂൾ   1995 ൽ   തുറന്നു .ഇപ്പോൾ
നല്ല   രീതിയിൽ   പ്രവർത്തിക്കുന്നു .

ഹിന്ദിക്കാരായ    അംബാസിഡർമാർ പോലും    പാവപ്പെട്ട  വീട്ടുജോലിക്കാരെ
വിദേശത്ത്   പീഡിപ്പിച്ചതായി   കേട്ടിട്ടുണ്ട് . അത്തരക്കാർ   ആയിരിക്കാം
18   ശുപാർശ  ചെയ്ത   വിദഗ്ദ്ധർ . അവർക്ക് വെച്ചുവിളമ്പാൻ ,  അവരുടെ
പാത്രങ്ങളും   മുഷിഞ്ഞ തുണിയും   കഴുകാൻ , വീടിന്  കാവൽ  നിൽക്കാൻ .
shoes  പോളിഷ്  ചെയ്യാൻ , പൂന്തോട്ടം  നോക്കാൻ , അവരുടെ  ആട്ടും  തുപ്പും
ചവിട്ടും   ഏൽക്കാൻ , കുറഞ്ഞ  കൂലിക്ക്  എമ്പിടി  ആളെ  വേണം ! അതിനുള്ള
ഏറ്റവും   നല്ല  അടവാണ്   വിദ്യാഭ്യാസത്തിന്റെ   വാതിൽ  കൊട്ടിയടയ്ക്കുക
എന്നത് .





Saturday, 18 July 2015

മണ്ടേലാ ദിനം (MANDELA DAY )

ഇന്ന്  ദക്ഷിണാഫ്രിക്കയിൽ   ഒരു  പ്രധാനപ്പെട്ട  ദിവസമാണ് .നെൽസണ്‍  മണ്ടേലയുടെ   ജന്മദിനം  ഇന്ന്   മണ്ടേല ദിനം   എന്ന  പേരിൽ  ആചരിക്കപ്പെടുന്നു . മണ്ടേലയുടെ   ഓർമ്മക്കുവേണ്ടി   സേവനങ്ങൾ
ചെയ്യാനുള്ള  ഒരു  ദിവസമായി  ഈ   ദിവസം  മാറ്റിവെച്ചിരിക്കുന്നു .

എന്നാൽ   യഥാർത്ഥ  ജനാധിപത്യ വിശ്വാസികൾക്ക്    വളരെ  ദുഖവും
നിരാശയും   അമർഷവും  ഉളവാക്കുന്ന   ഒരു ദിവസമാണ്  ഇത് .മണ്ടേലയുടെ
ആദർശങ്ങളെ   കാറ്റിൽ പറത്തിക്കൊണ്ട്   ANC -കമ്മ്യൂണിസ്റ്റ്‌  പാർട്ടി  കൂട്ടുകെട്ട്  നടത്തിക്കൊണ്ടിരിക്കുന്ന   അഴിമതി ഭരണമാണ്   ഇതിന്  കാരണം . എല്ലാ  രംഗങ്ങളിലും   അധ:പതനമാണ്   എടുത്തു  പറയാനുള്ളത് . അഴിമതി  എല്ലാ
തലങ്ങളിലും   ഒരു  നാട്ടുനടപ്പായിരിക്കുന്നു .

ഒരുവശത്ത്   നെല്സണ്‍  മണ്ടേലയുടെ   ത്യാഗനിർഭരമായ  ജീവിതത്തെയും
അദ്ദേഹത്തിൻറെ   ആദർശങ്ങളെ   പാടി പുകഴ്ത്തുകയും   ചെയ്യുക ,മറുവശത്ത്  മണ്ടേലയുടെ   ആദർശങ്ങളെ  കാറ്റിൽ  പറത്തി  അഴിമതിയിലൂടെ
സമ്പന്നരായി  പരമാവധി  സുഖിക്കുക  എന്ന  ഇടതുപക്ഷ കാപട്യമാണ്
ഇന്ന്  ദക്ഷിണാഫ്രിക്കയിൽ   കാണുന്നത് . സോഷ്യൽ മീഡിയ   നിറയെ   അഴിമതി ഭരണത്തിനെതിരായ   രൂക്ഷമായ   വിമർശനങ്ങളാണ്  ഇന്നത്തെ
ദിവസം   കാണുന്നത് .

 ജീവനും   സ്വത്തിനും  സുരക്ഷിതത്വം   ഇല്ലാത്തതാണ്   ജനങ്ങൾ
നേരിടുന്ന   ഏറ്റവും  വലിയ  പ്രശ്നം . അക്രമികൾ   യഥേഷ്ടം  വിഹരിക്കുന്നു .
ഏതു സ്ഥലത്തും   ഏതു സമയത്തും  ആക്രമിക്കപ്പെടാം .അക്രമികൾക്ക്
നിയമത്തെയോ   പോലീസിനെയോ   പേടിയില്ല .പോലീസ്  സേനയിൽ  ക്രിമിനലുകൾ  ധാരാളം . നാട്ടുകാർ   അക്രമികളെ   കയ്യോടെ  പിടിച്ച്  പോലീസിൽ   ഏൽപ്പിച്ചാലും   കടുത്ത   നടപടിയില്ല .

ഇതിൽ  സഹികെട്ട  ജനങ്ങൾ  ഇപ്പോൾ   ചില  സ്ഥലങ്ങളിൽ  പോലീസിനെ  ആശ്രയിക്കാതെ   സ്വയം  നിയമം  നടപ്പാക്കാൻ   തുടങ്ങിയിട്ടുണ്ട് . ഇതിന്
Mob  Justice  എന്ന്   പറയുന്നു . പിടിക്കപ്പെടുന്ന  കുറ്റവാളിയുടെ  കഴുത്തിൽ
പഴയ   ടയർ  ഇട്ട്  തീ വെക്കുക  എന്നതാണ്  ഒരു  ശിക്ഷാ രീതി .ഇതിന്
necklacing  എന്ന്   പറയുന്നു . കഴിഞ്ഞ ആഴ്ച   Soweto യിൽ   ജനങ്ങൾ  സംഘടിച്ച്
ഒരു  മോഷ്ടാവിനെ  തല്ലിക്കൊന്നു . നിയമവാഴ്ചയുടെ   തകർച്ചയെ  ആണ്
ഇത്   സൂചിപ്പിക്കുന്നത് .

മണ്ടേലയുടെ   ഓർമ്മയ്ക്കായി   ഇന്ന്   67  മിനിറ്റ്   എങ്കിലും   മറ്റുള്ളവർക്ക്
സേവനം  ചെയ്യുന്ന   പതിവുണ്ട് . ഈ  സൽക്രുത്യം   ആഗോളതലത്തിൽ
ഇന്ന്   ചെയ്യപ്പെടുന്നു . തീർച്ചയായും   നല്ല  കാര്യമാണ് .പക്ഷെ  67 മിനിട്ട്
എന്തിന് ,365 ദിവസവും   മറ്റുള്ളവർക്ക്   എന്തെങ്കിലും   സേവനം  ചെയ്യുന്നത്
നല്ലതല്ലേ  എന്ന  ചോദ്യം  ഇവിടെ  ഉയരുന്നു .

Che ഗുവേരയുടെ   ടി ഷർട്ട്‌  ധരിച്ച് ,മുഷ്ടി ചുരുട്ടി  മുദ്രാവാക്യം  വിളിച്ച്
കാലഹരണപ്പെട്ട   തടിയൻ തത്വ ശാസ്ത്ര  ഗ്രന്ഥങ്ങൾ  വായിച്ച്   വിപ്ലവം
പറഞ്ഞു നടക്കുന്ന   കപട ഇടതുപക്ഷക്കാരെ   ഇവിടെയും   കേരളത്തിലും   ധാരാളം  കാണാം . ഇവരിൽ   പലരും   സർക്കാരിൻറെ
ശമ്പളം   പറ്റുന്നവരാണ് . പാവപ്പെട്ടവർ  എന്തെങ്കിലും   ആവശ്യത്തിന്  അവരുടെ  അടുത്ത് ചെല്ലുമ്പോൾ   ഇവരുടെ   വിപ്ലവത്തിൻറെ  തനിനിറം
അറിയാം .

എൻറെ  gardener ,  Paul  ഒരു   ദിവസം   മുഖത്ത്   വലിയ  നീരുമായി  വന്നു .
മോണക്ക്   പഴുപ്പാണ് . കണ്ണുതുറക്കാൻ   പ്രയാസമാണ് . ജോലി ചെയ്യണ്ടാ ,
ഹൊസ്പിറ്റ ലിൽ   പൊയ്ക്കോ  എന്ന്  ഞാൻ  പറഞ്ഞു . '' എൻറെ  സാറെ ,
ഞാൻ  പോകുന്നില്ല . എട്ടു മണി മുതൽ   നാലുമണി വരെ  കാത്തുനിന്നാലും
അവിടെ   ആരും  attend  ചെയ്യുകയില്ല .''  ആ  അറുപതുകാരൻ  പറഞ്ഞു .

200   rand  കൊടുത്താൽ    സ്വകാര്യ ഡോക്ടർ ടെ   Clinic ൽ   ചികിത്സ  കിട്ടും .
ഞാൻ   200  Rand  കൊടുത്ത്   പോളിനെ   പറഞ്ഞയച്ചു . ഒരാഴ്ചകൊണ്ട്
അസുഖം   ഭേദമായി .

ഈ  ആഴ്ച  ഒരു   ദാരുണസംഭവം   ഉണ്ടായി . ഇന്ത്യൻ വംശജനായ  ഒരു
19 കാരന്   കാറിടിച്ച്   ഗുരുതരമായ   പരിക്കേറ്റു . മാതാപിതാക്കൾ  അവനെയും കൊണ്ട്   മൂന്ന്  സർക്കാർ  ഹൊസ്പിറ്റലുകലിൽ  കയറിയിറങ്ങി .
മൂന്നിടത്തും   ചികിൽസ  നിഷേധിക്കപ്പെട്ടു . ചികിത്സ  കിട്ടാതെ  പയ്യൻ  മരിച്ചു .

ഒരു  ഹോസ്പിറ്റലിൽ   ചികിത്സ  തേടി എത്തിയ ,മാനസിക രോഗിയായ
ഒരു  യുവാവിനെ  രണ്ടു  ഡോക്ടർമാർ ചേർന്ന്  മർദ്ദിച്ച്  അവശനാക്കി .അവർക്കെതിരെ  കേസ്  എടുത്തിട്ടുണ്ട് .

സ്‌ത്രീകൾക്കും  കുട്ടികൾക്കും  എതിരെ  കൊടിയ  അക്രമങ്ങൾ  നടക്കുന്ന
ഒരു  രാജ്യമാണ്   ദക്ഷിണാഫ്രിക്ക .

സത്യസന്ധമായി   ജോലി ചെയ്ത്   രാജ്യത്തെ  നിലനിറുത്തുന്ന  ലക്ഷക്കണക്കിന്‌  ജനങ്ങൾ  ഉണ്ട് . അവർ  കൊടുക്കുന്ന  നികുതി  അഴിമതിക്കാർ  തട്ടിയെടുക്കുന്നതിൽ   കഠിനമായ   അമർഷം  ഉണ്ട് . യോഗ്യത  നോക്കാതെ
ഉന്നത പോസ്റ്റ്‌കളിൽ   പർട്ടിക്കാരെയും   ബന്ധുക്കളെയും  നിയമിക്കുക വഴി
രാജ്യത്തിൻറെ  പുരോഗതിയെ   പിന്നോട്ട് തിരിക്കുന്നതിനും   ഇടതുപക്ഷ
സർക്കാരിന്   മടിയില്ല . ഇന്ന്   Johannesburg ല  രണ്ട്  ട്രെയിനുകൾ  തമ്മിൽ
കൂട്ടിയിടിച്ചു .മുന്നൂറിലേറെ  പേർക്ക്  പരിക്ക് . റെയിൽവേ  safety യുടെ
ചുമതല ,എഞ്ചിനീയറിംഗ്  പഠിക്കാത്ത  ഒരു  സഖാവിന്  കൊടുത്തു എന്ന്
ഒരാഴ്ച മുമ്പ്   ആക്ഷേപം   ഉയർന്നിരുന്നു .

ആഫ്രിക്കയിലെ   ഒന്നാമത്തെ   രാജ്യമാണ്  ദക്ഷിണാഫ്രിക്ക . 1994 ൽ
ഈ   രാജ്യം   വർണ്ണ വിവേചനത്തെ   ഉപേക്ഷിച്ച്    ഒരു  ജനാധിപത്യ രാജ്യമായപ്പോൾ   ലോകമെങ്ങും   വൻപ്രതീക്ഷകൾ  ഉണ്ടായി .ആഫ്രിക്കയുടെ
തീരാശാപമായ   ഏകാധിപത്യം ,പട്ടാളഭരണം ,മനുഷ്യാവകാശ ലങ്ഘനങ്ങൾ
എന്നിവയ്ക്കെതിരെ   ദക്ഷിണാഫ്രിക്ക   നേതൃത്വം  കൊടുക്കുമെന്ന്   എല്ലാവരും  കരുതി .എന്നാൽ   അതിന്   വിപരീതമായി   ആ  തിന്മകളുടെ  വക്കാലത്ത്
ഏറ്റെടുക്കുകയാണ്   ANC -കമ്മ്യൂണിസ്റ്റ്‌  പാർട്ടി   കൂട്ടുകെട്ട്  ചെയ്തത് .അഴിമതിയെ   അവർ   അരക്കിട്ട്   ഉറപ്പിച്ചു . ഏകാധിപതികൾക്ക്   ഓശാന
പാടി . ഉദാഹരണമായി   സിംബാബ്വെയെ   കുട്ടിച്ചോറാക്കിയ ,1980 മുതൽ
രാജ്യം   ഭരിക്കുന്ന   റോബർട്ട്‌   മുഗാബെയെ   താങ്ങി  നിറുത്തുന്നത്
ദക്ഷിണാഫ്രിക്കയാണ് . കടുത്ത   മാർക്സിസ്റ്റ്‌   ആയ   മുഗാബെയുടെ  കീഴിൽ
ലോകത്തിലെ   ഏറ്റവും   ദരിദ്രരാജ്യങ്ങളിൽ   രണ്ടാം  സ്ഥാനം   നേടാൻ
സിംബാബ്വെ ക്ക്    സാധിച്ചിട്ടുണ്ട് .

സമാധാനത്തിൻറെ   ദൂതനായി   ലോകം  മുഴുവൻ   ആദരിക്കുന്ന   ദലൈ
ലാമയ്ക്ക്    ദക്ഷിണാഫ്രിക്ക   വിസാ  നിഷേധിച്ചു ,ചൈനയുടെ  നിർദ്ദേശപ്രകാരം .എന്നാൽ  മൂന്നുലക്ഷം   ആഫ്രിക്കരെ കൊന്നൊടുക്കിയതിന്റെ   പേരിൽ  യുദ്ധകുറ്റവാളി  എന്ന്  International
Criminal   Court ( ICC )  പ്രഖ്യാപിച്ചിട്ടുള്ള   സുഡാൻ പ്രസിഡന്റ്‌   അൽ
ബഷീറിനെ   red  carpet  വിരിച്ച്   ദക്ഷിണാഫ്രിക്ക   സ്വാഗതം  ചെയ്തു .
ജൂണിൽ  ആ  കുറ്റവാളി  ഇവിടെ  ഒരു  സമ്മേളനത്തിൽ  പങ്കെടുക്കാൻ
എത്തി . Johannesburg ലെ   High  Court   അൽ   ബഷീറിനെ   അറസ്റ്റ് ചെയ്യാൻ
warrant   പുറപ്പെടുവിച്ചു . അത്  നടപ്പാക്കുന്നതിന്  പകരം   അൽ  ബഷീറിന്
രഹസ്യമായി   രാജ്യം വിടാനുള്ള   ഒത്താശ   സർക്കാർ  ചെയ്തു കൊടുത്തു .

ഈ   കാരണങ്ങളാൽ   മണ്ടേലയുടെ   ജന്മദിനം   ആഘോഷിക്കുവാൻ
ജനങ്ങളിൽ   ഉത്സാഹം   കുറഞ്ഞിട്ടുണ്ട് .





Tuesday, 14 July 2015

പെണ്‍കുട്ടികളുടെ ദുരന്തം (OPINION )

'' ഇല  മുള്ളേൽ   വീണാലും   മുള്ള്  ഇലയിൽ  വീണാലും   ഇലയ്ക്കാണ്
ദോഷം .''

എൻറെ  അമ്മ   പറഞ്ഞ്‌  കേട്ടിട്ടുള്ളതാണ്   ഈ  ചൊല്ല് . പലവിധത്തിൽ  ഇതിനെ   വ്യാഖ്യാനിക്കാം . പണ്ട്   ഇന്നത്തേതുപോലെ  പെണ്‍കുട്ടികൾക്ക്
വലിയ   അരക്ഷിതാവസ്ഥ   ഇല്ലായിരുന്നു .മറ്റ്   കാര്യങ്ങളെ  സംബന്ധിച്ചാണ്
ആ  ചൊല്ല്  ഉപയോഗിച്ചിരുന്നത് .

ഇന്ന്   ആ  ചൊല്ല്   പെണ്‍കുട്ടികളെ  സംബന്ധിച്ച്   നൂറുശതമാനവും   ശരിയാണ് . മൂന്ന്  പെണ്‍കുട്ടികളെ   കാണാതായി . രണ്ടുപേരെ   മരിച്ച
നിലയിൽ  കണ്ടെത്തി . ഒരാളുടെ   നില  ഗുരുതരമാണ് .മൂന്നുപേ ർ
ഉൾപ്പെട്ട   സംഭവമായതിനാൽ   കൂടുതൽ   ശ്രദ്ധിക്കപ്പെട്ടു .അനേകം  പെണ്‍കുട്ടികൾ   ചതിക്കുഴിയിൽ   വീണ്  ജീവൻ  ഒടുക്കുന്നതായി  കാണുന്നു .
ആണ്‍കുട്ടികൾ    പ്രണയ നൈരാശ്യത്താൽ    ജീവനൊടുക്കുന്നതായി  കാണുന്നില്ല .

പെണ്‍കുട്ടികളെ   കാണാതായ  സമയത്ത്  തന്നെ  കൊച്ചിയിൽ  ഒരു  യുവതിയും  കുഞ്ഞും   ഗ്യാസിന്   തീകൊളുത്തി  ജീവനൊടുക്ക.ഒന്നുകിൽ  ആത്മഹത്യ ,അല്ലെങ്കിൽ ''  ഭർത്താവ്   ഭാര്യയെ   വെട്ടിക്കൊന്നു '', ''കഴുത്ത് ഞെരിച്ചുകൊന്നു .''quotation ഗുണ്ടകളെ  ഉപയോഗിച്ച് കൊന്നു ''  മുതലായ  വാർത്തകൾ ധാരാളം
കാണാം . ചില   സ്ത്രീകൾ   മറിച്ചും  ഇത്  ചെയ്യുന്നു .

കോഴിക്കോട്  കുടുംബ കോടതി പരിസരത്തുവെച്ച്   ഒരാൾ  ഭാര്യയുടെ
കാമുകനെ   വകവരുത്തി . ഭാര്യയെ  കുത്തി  പരിക്കേൽപ്പിച്ചു .

''ഭർത്താവിൻറെ  കാമുകി '', ''ഭാര്യയുടെ   കാമുകൻ '' എന്നിവ  ഇന്ന്  വളരെ
സാധാരണമാണ് .'

എന്തായാലും   പെണ്‍കുട്ടികളും   വിവാഹിതരായ  യുവതികളുമാണ്
കൂടുതലും    വ്യാജ പ്രണയത്തിന്റെയും   cheating ൻറെയും   ഇരകളാകുന്നത് .
ഓരോ  ദിവസവും   ദുരന്തകഥകളുടെ    ചുരുളഴിയുന്നു .

ഈ  പശ്ചാത്തലത്തിൽ   നോക്കുമ്പോൾ   യുവതി ഇലയും  പുരുഷൻ
മുള്ളുമാണ് . വിവാഹബന്ധം   ഇലയ്ക്കും  മുള്ളിനും  കേട് വരാതെ
ഒരു  പൂവോ  പഴമോ   പറിച്ചെടുക്കുന്നതുപോലെയാണ്. വളരെ  ശ്രദ്ധിച്ചില്ലെങ്കിൽ   കേടുവരും .

പൊതുസമൂഹം   ഉണർന്ന്   പ്രവർത്തിച്ചിരുന്നു  എങ്കിൽ  കോന്നിയിലെ
കുട്ടികളെ   കണ്ടുപിടിക്കാൻ   സാധിക്കുമായിരുന്നു  എന്ന് തോന്നുന്നു . ഒരു
പെണ്‍കുട്ടിയെ   കാണാതെ പോയാൽ   കണ്ടുപിടിക്കാൻ   പ്രയാസമാണ് .
എന്നാൽ   ഒരേ  പ്രായത്തിലുള്ള  മൂന്ന് പെണ്‍കുട്ടികളെ  കണ്ടുപിടിക്കാൻ
എളുപ്പമാണ് . അവരുടെ  ഫോട്ടോകൾ  ഉണ്ടായിരുന്നു . പെണ്‍കുട്ടികളെ
സംബന്ധിച്ച   നിർണ്ണായകമായ  വിവരം  നൽകുന്നവർക്ക്‌  reward  പ്രഖ്യാപിചിരുന്നോ  എന്നറിയില്ല . Reward   ഏർപ്പെടുത്തിയാൽ  പൊതുജനം
കൂടുതൽ  ഉണർവോടെ   അന്വേഷിക്കും .

പൊതുജനം   ഉണർന്നു  പ്രവർത്തിച്ചാൽ  വൻദുരന്തങ്ങൾ   ഒഴിവാകുന്നതായി
കാണാം .2010 മെയ്‌  ഒന്നാം  തീയതി  ന്യൂ യോർക്ക്‌ലെ   Time suare ൽ
പാർക്ക്‌ ചെയ്തിരുന്ന   ഒരു  കാറിൽ നിന്ന്   പുക വരുന്നതായി  രണ്ട്
വഴിയോര കച്ചവടക്കാർ  കണ്ടു . ഉടൻ തന്നെ  അടുത്തുകണ്ട  പോലീസുകാരനെ
വിവരം  അറിയിച്ചു . നൂറുകണക്കിന്  ആളുകളെ  കൊല്ലാൻ  ഉദ്ദേശിച്ച്
ignite ചെയ്ത   കാർ ബോംബ്‌  ആയിരുന്നു  അത് . ഉടൻ തന്നെ  ബോംബ്‌
squad  എത്തി  അത്  നിർവീര്യമാക്കി . മെയ്‌  3 ആം  തീയതി  കെന്നെടി  എയർപോർട്ട്ൽ   take off ന്‌  തയ്യാറായി  നിന്ന ,Emirates flight  202 വിൽ നിന്ന്
ബോംബു വെച്ചവനെ  പിടികൂടി . ഫൈസൽ   ശേഹ്സാദ്  എന്ന  പാക്കിസ്ഥാൻ
വംശജനായിരുന്നു  അവൻ . ജീവപര്യന്തം   ശിക്ഷിക്കപ്പെട്ട്  ഇപ്പോൾ  ജയിലിൽ
ആണ് .

ഇന്ന്   പുരോഗമനത്തിന്റെ   മറവിൽ   പെണ്‍കുട്ടികളെ  കുടുക്കാൻ  ചില
പ്രസ്ഥാനങ്ങൾ പോലും   പ്രവർത്തിക്കുന്നുണ്ട് . യാതൊരു വിധ    നിയന്ത്രണവും   പാടില്ല  എന്നാണ്   ഇവർ   വാദിക്കുന്നത് .

സദാചാരപോലീസിനെ   തീർത്തും  തള്ളിക്കളയാനാവില്ല .ഒരു  പെണ്‍കുട്ടിയുടെ   ജീവൻ  രക്ഷിക്കാൻ വേണ്ടി     അക്രമരഹിതമായ   മാർഗ്ഗത്തിലൂടെ    ആരെങ്കിലും   ഇടപെട്ടാൽ  അവരെ   തള്ളിക്കളയാൻ  ആവില്ല .

പ്രണയം  നല്ലതാണ് . പക്ഷേ   അത്  പെണ്‍കുട്ടികളെ  കുടുക്കാനുള്ള  ഒരു
അടവായി  ഇന്ന്   പ്രയോഗിക്കപ്പെടുന്നു . അതിനുള്ള  ഉപാധികൾ  ഇന്ന്
ഏറെയാണ്‌ . പരമരഹസ്യമായി   സോഷ്യൽ  network കളിലൂടെ  ചില
പെണ്‍കുട്ടികളെ   കുടുക്കാൻ   കഴിയും .നേരിട്ട്  കാണുമ്പോൾ   പറയാൻ
മടിക്കുന്ന   കാര്യങ്ങൾ   chatting ൽ  type  ചെയ്യാൻ  പെണ്‍കുട്ടികൾ   തയ്യാറാകുന്നു .chatting ,cheating   ആയി   മാറാൻ   അധികസമയം   വേണ്ട .

പെണ്‍കുട്ടികൾക്ക്   പരിപൂർണ്ണ സ്വാതന്ത്ര്യം    അനുവദിച്ചുകൊടുത്താൽ
അത്  ചിലപ്പോൾ  ദുരന്തത്തിൽ   അവസാനിക്കും .പ്രായപൂർത്തി യായി
എന്നത്കൊണ്ടു മാത്രം   കുട്ടികൾക്ക്  ലോകവിവരം  ഉണ്ടാകുന്നില്ല .ഉയർന്ന
മാർക്കുവാങ്ങി   പാസ്സായി  എന്നതുകൊണ്ടുമാത്രം   വിവരം  ഉണ്ടാകുന്നില്ല .
ചതിക്കുഴികളെപ്പറ്റി    അറിയേണ്ടതും  അതനുസരിച്ച്  പെണ്‍കുട്ടികളെ  നിയന്ത്രിക്കേണ്ടതും   മാതാപിതാക്കളാണ് . ''Prevention  is  better than  cure .''
എന്നാണല്ലോ  ചൊല്ല് .

ചില   മാതാപിതാക്കൾ   കുട്ടികളെ  ശാസിക്കാൻ   തയ്യാറല്ല . കുട്ടികളുടെ
മനസ്സ്  വേദനിക്കും .പക്ഷേ   വേണ്ട സമയത്ത്    ശാസിച്ചാൽ   വൻദുരന്തം
ഒഴിവാക്കാൻ    സാധിക്കും .

ചില മാതാപിതാക്കൾക്ക്    കുട്ടികളുടെ   മനസ്സിൽ  എന്താണെന്ന്  അറിഞ്ഞുകൂടാ . സ്കൂളിലേയ്ക്കും   കോളേജ്ലേയ്ക്കും    പോയി കഴിഞ്ഞാൽ
എന്താണ്   നടക്കുന്നതെന്ന്   അവർക്ക്   അറിഞ്ഞുകൂടാ .എന്തെങ്കിലും  ദുരന്തം
സംഭവിച്ചു കഴിയുമ്പോഴാണ്   കുട്ടികൾക്ക്    വഴി തെറ്റിയിരുന്നു  എന്ന്
അറിയുന്നത്..

സിനിമയും   സീരിയലും  സോഷ്യൽ media യും   കുട്ടികളെ  വളരെയധികം
സ്വാധീനിക്കുന്നു . സിനിമ പോലെയാണ്   ജീവിതം  എന്ന് കരുതുന്നത് തന്നെ
വിവരക്കേടിന്റെ   ലക്ഷണമാണ് .

മാതാപിതാക്കൾ   അറിയാതെ  പെണ്‍കുട്ടികൾ   അപരിചിതരുമായി
അടുപ്പം   സ്ഥാപിക്കുമ്പോൾ  ഒരു  ദുരന്തത്തിൻറെ   തുടക്കം  കുറിക്കുന്നു .
ഭ്രമണപഥത്തിൽ നിന്ന്   വഴിമാറി  സഞ്ചരിച്ച്   ശൂന്യാകാശത്തിന്റെ
അനന്തതയിൽ   അലയുന്ന  ഒരു  പേടകത്തിന്റെ   അവസ്ഥയായിരിക്കും
പെണ്‍കുട്ടിയുടേത് .Control Centre മായി  ബന്ധം  എല്ലാം  നഷ്ടപ്പെട്ട  അവസ്ഥ .

ഇന്നത്തെ  കാലത്ത്   ഒരു  detective  ആകാൻ   പോലീസിൽ  ചേരണമെന്നില്ല .
ഓരോ ദിവസവും   റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന  കേസ്കൾ   follow ചെയ്‌താൽ
മതി .ആർക്കും  വീട്ടിലിരുന്ന്   ഒരു  detective  ആകാം .

കോന്നി പെണ്‍കുട്ടികളുടെ   കാര്യത്തിൽ  എന്താണ്  സംഭവിച്ചത് ?

1 .ഒരു  പെണ്‍കുട്ടിക്ക്  എന്തോ  ഒരു  അബദ്ധം  പറ്റി .അവളെ  സഹായിക്കാൻ
    മറ്റു രണ്ടു പേർ   കൂടെ  പോയി .എന്നാൽ ഈ മൂന്നുപേരും   കൂടുതൽ
 അബദ്ധത്തിൽ പെട്ടു .ഇനി  വീട്ടിലേയ്ക്ക്   മടങ്ങാൻ   പറ്റാത്ത വിധത്തിലുള്ള
ചതിയിൽ പെട്ടു .

2 . ഇവർക്ക്  tablet ഉം  യാത്രക്കുള്ള   പണവും   ആരോ  നൽകിയിരുന്നു .

3  ഒരു   സംഘം ആളുകൾ  ഇവരുടെ   movements  monitor ചെയ്യുകയും
   നിർദ്ദേശങ്ങൾ  കൊടുക്കുകയും  ചെയ്തിരുന്നു .

4  tablet  ട്രെയിനിൽ  നിന്ന്  പുറത്തേയ്ക്ക്  വലിച്ചെറിഞ്ഞു .അല്ലെങ്കിൽ
  പിന്നീട്    ആരെങ്കിലും   മോഷ്ട്ടിച്ചു .

      ശേഷം   കാത്തിരുന്ന്   കാണുക .











Friday, 10 July 2015

ഭാവിഫലം അറിയാൻ

ഭാവിഫലം   അറിയാൻ

ഒരു IAS കാരൻറെ    ഭാര്യയെ  ഒരു  നൈജീരിയക്കാരൻ  ഓണ്‍ലൈൻ വഴി
പത്തുലക്ഷം  രൂപാ  പറ്റിച്ചതായി   കേട്ടു .General  Knowledge  ഉണ്ടെങ്കിൽ  പല
പ്രയോജനങ്ങൾ  ഉണ്ട് . ഉദാഹരണത്തിന്  quizz   മത്സരങ്ങളിൽ   പങ്കെടുത്ത്
ലക്ഷക്കണക്കിന്‌  രൂപാ   സമ്മാനം   നേടാൻ   കഴിഞ്ഞേക്കാം . പറ്റിക്കലിൽ
നിന്ന്   രക്ഷപ്പെടാൻ   G K   ഉപകരിക്കും .നൈജീരിയക്കാർ  ലോകത്തിലെ
ഏറ്റവും   വലിയ  തട്ടിപ്പുകാരാണ്   എന്ന്  അറിഞ്ഞിരുന്നാൽ   പറ്റിക്കലിൽ
നിന്ന്  ഒഴിഞ്ഞുമാറാം . നൈജീരിയക്കാർ    അനേകം   മലയാളികളെ  പറ്റിച്ചിട്ടുണ്ട് . എന്നിട്ടും    ചില  മലയാളികൾ  ശ്രദ്ധിക്കുന്നില്ല .

പ്രശ്നങ്ങൾ   ഇല്ലാത്ത   മനുഷ്യർ  ഉണ്ടോയെന്ന്   അറിഞ്ഞുകൂടാ . ശരാശരി
മനുഷ്യർ  നിത്യവും  അനേകം  പ്രശ്നങ്ങളെ   അഭിമുഖീകരിക്കുന്നു . ദക്ഷിണാഫ്രിക്കയിൽ  പ്രധാന  പ്രശ്നം   ജീവനും   സ്വത്തിനും   സുരക്ഷിതത്വം
ഇല്ല  എന്നതാണ് .

സാമ്പത്തികം ,രോഗം  ,ജോലി , കുടുംബം ,വീട്,മക്കളുടെ  വിദ്യാഭ്യാസം,മുതലായ  എണ്ണിയാൽ   തീരാത്ത   പ്രശ്നങ്ങളാണ്   സാധാരണക്കാരെ   അലട്ടുന്നത് . ഭാവിയെപ്പറ്റിയുള്ള   ആശങ്കകൾ  ഉള്ളവരും
ഏറെയാണ്‌ . ചിലപ്പോൾ   ഒരാൾ   എത്ര   ശ്രമിച്ചാലും   പ്രശ്നങ്ങൾ
തീരുന്നില്ല . അപ്പോൾ   ചിലർ   ജീവൻ  ഒടുക്കുന്നു . മറ്റുചിലർ   പ്രാർത്ഥിക്കുന്നു .മറ്റുചിലർ   കൈക്കൂലി  കൊടുത്ത്   കാര്യം   സാധിക്കുന്നു .


കുറുക്കുവഴികൾ

പ്രശ്നങ്ങളെ   മറികടക്കാൻ    പല  മാർഗ്ഗങ്ങൾ  മനുഷ്യർ  ഉപയോഗിക്കുന്നു .
ഭാവി   അനിശ്ചിതമാണ് . ഒരു യാത്ര  പുറപ്പെടുന്ന  ആൾക്ക്  ഉറപ്പില്ല  ജീവനോടെ  വീട്ടിൽ  തിരിച്ചെത്തുമോ  എന്ന് .പരീക്ഷ  എഴുതുന്ന  വിദ്യാർത്ഥിക്കും   ജോലിക്ക്   അപേക്ഷിക്കുന്ന   ഉദ്യോഗാർഥിക്കും
ഉറപ്പില്ല   കാര്യം   സാധിക്കുമോ  എന്ന് . അഴിമതിയും   തട്ടിപ്പും  ഏറെയുള്ള
ഇന്ത്യ ,ദക്ഷിണാഫ്രിക്ക   മുതലായ  രാജ്യങ്ങളിലാണ്   ഒന്നിനും  ഉറപ്പില്ലത്തത് .
അതുകൊണ്ട്    ഭാവി  എന്താണെന്ന്  അറിയാനുള്ള   ആകാംക്ഷ  ഏറെയാണ്‌ .
ഭാവി   പ്രവചിക്കാൻ   ദിവ്യശക്തിയുള്ള   ആളുകളെ   സമീപിക്കുകയാണ്
ഒരു  പോംവഴി . ജ്യോതിഷം ,കൈനോട്ടം ,മഷിനോട്ടം ,ചാത്തൻ സേവ  മുതലായ  കുറുക്കുവഴികൾ  തേടി  ജനങ്ങൾ  പോകുന്നു .ഇപ്പോൾ  ഇത്തരം  കാര്യങ്ങൾ
ഓണ്‍ലൈൻ   ആയി  ചെയ്യാം . ഭാവി  പ്രവചിക്കുന്ന  ദിവ്യന്മാരും  ദിവ്യകളും
പണം    വാരിക്കൂട്ടുകയാണ് .

ചില  കാര്യങ്ങളിൽ   കേരളവും  ദക്ഷിണാഫ്രിക്കയും  ഒരമ്മ  പെറ്റ  ഇരട്ടകളെ
പ്പോലെയാണ് . ഉദാഹരണങ്ങൾ   എത്രവേണമെങ്കിലും  നിരത്താൻ   കഴിയും .
ഈ  രണ്ടു രാജ്യങ്ങളിലും    ഭാവിഫലം  അറിയുന്നതിനു വേണ്ടി   ധാരാളം
ആളുകൾ    ദിവ്യന്മാരെയും   ദിവ്യകളെയും   സമീപിക്കുന്നു . ഈച്ചയെയും
കൊതുകിനെയും  കുടുക്കാൻ  വലവിരിച്ച്   ചിലന്തി  കാത്തിരിക്കുന്നതു പോലെ   ദിവ്യശക്തിയുള്ളവർ    കാത്തിരിക്കുകയാണ് . പക്ഷെ   ഒരു
വ്യത്യാസം  ഉണ്ട് . വളരെ നേരം   കാത്തിരുന്നാലേ   ചിലന്തിക്ക്   ഒരു  ഇരയെ
കിട്ടുകയുള്ളൂ . മറിച്ച് , മനുഷ്യർ  ഇടിച്ചുനിൽക്കുകയാണ്   ഇരയാകാൻ
വേണ്ടി . ആധുനിക  technology  തട്ടിപ്പുകാരുടെ   വിരൽതുമ്പിൽ  എപ്പോഴും
ഉണ്ട് . ദിവ്യനെ / ദിവ്യയെ   നേരിട്ട്  പോയി  കാണണമെന്നില്ല . skypeൽ
കണ്ടാലും  മതി . പണം  ഓണ്‍ലൈൻൽ    transfer  ചെയ്‌താൽ   മതി . പ്രതീക്ഷ
നൽകുന്ന   wallet ,മോതിരം ,കണ്ണാടി  മുതലായ  സാധനങ്ങൾ   courier വഴി
വീട്ടിൽ  എത്തിച്ചു  തരും .

വിദ്യാഭ്യാസമില്ലാത്ത   പാവപ്പെട്ടവരല്ല   കൂടുതലും   ദിവ്യരുടെ  തട്ടിപ്പുകൾക്ക്‌  ഇരയാകുന്നത് . അന്ധവിശ്വാസം  ഇന്നോ  ഇന്നലെയോ   തുടങ്ങിയതല്ല .
Macbeth   നാടകം   വായിച്ചിട്ടുള്ളവർക്ക്  ഇത്   അറിയാം . മൂന്ന്  മന്ത്രവാദിനികളുടെ   പ്രവചനങ്ങൾ  വിശ്വസിച്ച്   Macbeth   ഡങ്കൻ  രാജാവിനെ
കൊല്ലുന്നു . നല്ലവനായിരുന്ന   അദ്ദേഹം  തെറ്റുകളിൽ നിന്ന്  തെറ്റുകളിലെയ്ക്ക്
വീഴുന്നു .  അവസാനം,തനിക്കു  പറ്റിയ   അമളി   മനസ്സിലാക്കുന്നു .പക്ഷേ  വൈകി പ്പോയി .

Julius  Ceasar   നാടകത്തിൽ   അന്ധവിശ്വാസങ്ങൾ   ഏറെയുണ്ട് .സീസർ
ഘോഷ യാത്രയായി   പോകുമ്പോൾ   വെളിച്ചപ്പാടിനെ പോലെ   ഒരാൾ
മുമ്പിൽ   വന്ന്   പറയുന്നു :

Beware   the   Ides   of   March

Ides   of  March   എന്ന്   പറയുന്നത്   മാർച്ച്‌   15  ആണ് . മാർച്ച്‌   15ന്
എന്തെങ്കിലും   സംഭവിക്കും ,സൂക്ഷിക്കണം   എന്നാണ്   Soothsayer
പറയുന്നത് .അയാളുടെ   വാക്കുകളെ  തള്ളിപ്പറഞ്ഞുകൊണ്ട്   സീസർ
മുമ്പോട്ട്‌   പോകുന്നു .

എന്നാൽ    സീസറുടെ  ഉള്ളിന്റെയുള്ളിൽ    അന്ധവിശ്വാസം  ഉണ്ട് . മാർച്ച്‌
15 ന്   റോമൻ   senate കൂടുന്ന   ദിവസമാണ് . തന്നോട്   ശത്രുതയുള്ളവർ
ഉണ്ടെന്ന്   സീസർക്ക്   അറിയാം . മാർച്ച്  15 ന്   രാവിലെ   സീസർ   ഒരു
ബലി   നടത്താൻ   നിർദ്ദേശം   കൊടുക്കുന്നു :

        Go bid  the  priests  to present   sacrifice ,
         And  bring  me their  opinions  of    success .
         ...........................      ..................  ....................

                           Servant
They  would not have you to stir   forth  today,
Plucking  the  entrails of an offering  forth,
They   could not find a heart  within  the beast  (  Act 2 Scene 2)








   ബലി   ചെയ്തപ്പോൾ    ബലിമൃഗത്തിന്റെ  ഉള്ളിൽ  ഹൃദയം
ഇല്ലായിരുന്നു   എന്നാണ്   പൂജാരികൾ   പറയുന്നത് .ദുശ്ശകുനമാണ് .
യാതൊരു   കാരണവശാലും   സീസർ   Senate  meeting ന്   പോകരുതെന്ന്
സീസറിന്റെ    ഭാര്യ   Calphurnia  നിർബന്ധം  പിടിക്കുന്നു . മാത്രമല്ല  സീസറിന്
എന്തോ    ദുരന്തം   സംഭവിക്കാൻ   പോകുന്നു   എന്ന്   സൂചിപ്പിക്കുന്ന  ഒരു
ദുസ്വപ്നം  Calphurnia   കണ്ടിരുന്നു . സീസറിന്റെ   പ്രതിമയിൽ  നിന്ന്
രക്തം  ഒലിച്ചുവെന്നും   ജനങ്ങൾ  ആ   രക്തത്തിൽ   കൈ  കഴുകിയെന്നും
Calphurnia    പറയുന്നു . ഭാര്യയെ  തൃപ്തിപ്പെടുത്താനായി    Senate ൽ
പോകുന്നില്ല  എന്ന്   സീസർ   തീരുമാനിക്കുന്നു . സീസറിനെ   കൂട്ടിക്കൊണ്ടു
പോകാൻ  ഗൂഢാലോചനക്കാരിൽ   ഒരാളായ  Decious   വരുന്നു .Calphurnia യുടെ
സ്വപ്നം    വരാനിരിക്കുന്ന   നല്ല  ദിനങ്ങളുടെ  സൂചനയാണെന്ന്   Decious
വാദിക്കുന്നു . അത്   വിശ്വസിച്ച്    സീസർ   Senate  meeting ന്   പോകുന്നു .
അവിടെവെച്ച്    ഗൂഡാലോചനക്കാർ    സീസറെ    വധിക്കുന്നു .

Macbeth ,സീസർ   മുതലായ  ഉന്നതർ   പ്രവചനങ്ങളിൽ  വിശ്വസിക്കുമ്പോൾ
സാധാരണക്കാരുടെ    കാര്യം   എന്തായിരിക്കും ?

കേരളത്തിലെ  പോലെ    സാധാരണക്കാർ   വളരെ   കഷ്ടതകൾ  അനുഭവിക്കുന്ന
ഒരു  രാജ്യമാണ്   ദക്ഷിണാഫ്രിക്ക . പ്രധാന  പ്രശ്നം   സാമ്പത്തികമാണ് .തൊഴിലില്ലായ്മ   40 ശതമാനമാണ് . വരുമാനം  ഉള്ളവർ   വാരിക്കോരി
ചെലവുചെയ്യുന്നവരാണ് . കടക്കെണിയിൽ  പെടാത്തവർ  ചുരുക്കം .പിന്നെ
ഉള്ളത്   കുടുംബപ്രശ്നങ്ങൾ   ആണ് .പ്രത്യേകിച്ച്   ഭാര്യാ ഭർത്താക്കാന്മാരുടെ
cheating .മക്കളുടെ   കല്യാണം  ഒരു  പ്രശ്നമല്ല .ഭാവി പ്രവചനക്കാർക്ക്
ചാകരയുടെ   സുവർണ്ണാവസരമാണ്  എപ്പോഴും .

ആഫ്രിക്കൻ   പരമ്പരാഗത  ചികിത്സാ സമ്പ്രദായങ്ങളിൽ  പ്രവാചകന്മാർക്ക്
വലിയ  പങ്കുണ്ട് . ഫുട്ബോൾ മത്സരഫലങ്ങൾ    അവർ  പ്രവചിക്കാറുണ്ട് .
എന്തായാലും    ദക്ഷിണാഫ്രിക്ക   പ്രവാചകന്മാരുടെ  പറുദീസയാണ് .മറ്റ്
രാജ്യങ്ങളിൽ  നിന്നുള്ള  പ്രവാചകരും  മുറിവൈദ്യന്മാരും   ഇവിടെ
താവളം  ഉറപ്പിച്ചിരിക്കുന്നു . ദക്ഷിണാഫ്രിക്കയിൽ   Matrimonial  പരസ്യങ്ങൾ
കാണാറില്ല .ഭാവിഫലങ്ങൾ   പറയുന്നവരുടെ   പരസ്യങ്ങളാണ്  ആ  space
നിറയ്ക്കുന്നത് . ഞാൻ  വായിക്കാറുള്ള  The  Citizen  എന്ന  ദിനപ്പത്രത്തിൽ
നിത്യവും   നാല്  പേജ്  ആണ്   ഇവരുടെ   പരസ്യങ്ങൾ . വളരെ  വിശദമായ
പരസ്യങ്ങളാണ് . ഡോക്ടർ ,പ്രൊഫസർ   മുതലായ  titles  ആണ്  ഇവർ
പേരിനോട്   ചേർക്കുന്നത് . ഒരാൾ  Sir  സ്ഥാനം  വെച്ചിരിക്കുന്നു . ഈ
പരസ്യങ്ങളിൽ   കാണുന്ന   സേവനങ്ങൾ   ഇവയാണ് .

1    ഏത്   പ്രശ്നത്തിനും    പരിഹാരം  കാണും .
2.    ഇഷ്ടപ്പെട്ട    സ്ത്രീയെക്കൊണ്ട്  പ്രണയിപ്പിക്കും .
3     പിരിഞ്ഞുപോയ   ഭാര്യയെ / ഭർത്താവിനെ   തിരിച്ചു കിട്ടും .
4    ജോലി ,promotion  മുതലായവ   ഉറപ്പാക്കും .
5     കുട്ടികൾ   ഇല്ലാത്തവർക്ക്    സന്താന ഭാഗ്യം .
6     ശത്രുസംഹാരം ,ശുദ്ധികലശം   മുതലായവ .
7    Magic  wallet   കൈവശം  വെച്ചാൽ   കോടികൾ  accountൽ   വീഴും .
8   ലോട്ടറി   അടിക്കും .
9   Aids ,cancer  മുതലായ   രോഗങ്ങൾ   സുഖപ്പെടുത്തും .
10   ലിന്ഗത്തിന്   അസാമാന്യ  വണ്ണവും  നീളവും  ഉണ്ടാക്കി കൊടുക്കും .
11   കടങ്ങൾ   എഴുതി തള്ളും .
12  കാര്യം   സാധിച്ചുകഴിഞ്ഞ്   ഫീസ്‌ കൊടുത്താൽ  മതി .

ഇങ്ങനെ   നീണ്ടു നീണ്ട്  പോകുന്നു   മോഹനസുന്ദരവാഗ്ദാനങ്ങൾ . അത്ഭുത
ശക്തിയുള്ള   മോതിരം ,wallet ,കണ്ണാടി  മുതലായ  സാധനങ്ങളും  ലഭ്യമാണ് .
കണ്ണാടിയിൽ  നോക്കിയാൽ   നമ്മുടെ  ശത്രുക്കളെ  വ്യക്തമായി   കാണാൻ
കഴിയും .

ദിവ്യരുടെ   ഇടപെടൽമൂലം   ജീവിതം  സ്വർഗ്ഗതുല്യമായവരുടെ  സാക്ഷ്യ
പത്രങ്ങളാണ്  ചില   പരസ്യങ്ങൾ . ദിവ്യർക്ക്   രാജ്യത്തിൻറെ  പല
ഭാഗങ്ങളിലും   ബ്രാഞ്ചുകൾ  ഉണ്ട് .



പത്രക്കാർ   ഒരു  കുറിപ്പ്  കൊടുത്തിട്ടുണ്ട്‌ . '' പരസ്യങ്ങളിൽ  കാണുന്ന  ഡോക്ടർ ,പ്രൊഫസർ  മുതലായവ  ഞങ്ങൾ  verify  ചെയ്തിട്ടുള്ളതല്ല .
പരസ്യങ്ങളിലെ   ഉള്ളടക്കത്തിനും  ഞങ്ങൾക്ക്  ഉത്തരവാദിത്വം  ഇല്ല .''


Monday, 6 July 2015

പാഠപുസ്തക വിവാദം (opinion )

സോളാറും    ബാർകോഴയും   ഏറെക്കുറെ  സമാപിച്ചു . അപ്പോൾ  പുതിയ 
ഒരു   വിവാദം   തലപൊക്കിയിരിക്കുന്നു . എല്ലാ സ്കൂളുകളിലും   പാഠ പുസ്തകങ്ങൾ  എത്തിക്കാൻ   വിദ്യാഭ്യാസ വകുപ്പിന്   കഴിഞ്ഞില്ല .ഗുരുതരമായ  വീഴ്ചയാണ് .സംശയമില്ല . പാതിരായ്ക്ക്   വിളിച്ചേൽപ്പിച്ച് 

 
അത്താഴം  ഇല്ല  എന്ന്   പറയുന്നതുപോലെയാണ് .

എന്നാൽ  അതിൻറെ  പേരിൽ  പഠിപ്പുമുടക്കും   കല്ലേറും   ലാത്തിയടിയും 
ജലപീരങ്കിയും  കരിങ്കൊടിയും   കോലവും   ആവശ്യമുണ്ടോ  എന്നാണ് 
ആലോചിക്കേണ്ടത് . ഒരു   മഹാസ്ഥാപനം    എന്നുപറയുന്ന   മഹാരാജാസ് 
കോളേജ്ൽ   വിദ്യാർത്ഥികൾ  തമ്മിൽ  അടിപിടി  നടക്കുന്നതായി  കണ്ടു .
മഹാ മോശമായി പ്പോയി . മെഡിക്കൽ  വിദ്യാർത്ഥികൾ  തമ്മിൽ  അടിപിടി 
നടന്നതായും   കേട്ടു . ഇത്  കേട്ടുകേൾവി  ഇല്ലാത്ത  സംഭവമാണ് . സർവ്വകലാശാലകളിൽ   എന്നും   ഉപരോധവും   അടിപിടിയും  സംഘർഷവുമാണ് .

പല  സമരങ്ങളുടെയും  കാരണം   സ്വകാര്യ'' ത്തിന്  എതിരെയാണ് . സ്വകാര്യം 
എന്നുകേട്ടാൽ    ഇടതുപക്ഷത്തിന്   കലിയാണ് . പുസ്തകം   വേഗം  അടിച്ചു 
കിട്ടാൻ   അച്ചടി   സ്വകാര്യ പ്രസ്സുകാരെ  എല്പ്പിച്ചുകൂടാ . അവർ  കൊള്ള 
ലാഭം   എടുക്കും . മഹാരാജാസ്സിൽ    autonomy  പാടില്ല . എല്ലാം   പഴഞ്ചൻ 
രീതിയിൽ   വേണം .

ഇടതുപക്ഷത്തിന്   മുൻതൂക്കമുള്ള   ഗ്രീസിൽ   ബാങ്കുകൾ   അടച്ചിട്ടിരിക്കുന്നു .
ആ   രാജ്യം  കുത്തുപാള  എടുത്തിരിക്കുന്നു . അവിടെ  ജനങ്ങൾ  barter 
സമ്പ്രദായം   തുടങ്ങിയിരിക്കുന്നു .അതായത്  എനിക്ക്   കാപ്പിപ്പൊടി 
ഇല്ലെങ്കിൽ   ഞാൻ അയൽക്കാരന്  അൽപ്പം   പഞ്ചസാര  കൊടുത്ത്  കാപ്പിപ്പൊടി   വങ്ങും . എന്നാൽ   വിപ്ലവ വീര്യത്തിന്  ഒട്ടും കുറവില്ല .


എന്തെങ്കിലും   ഒരു  ചെറിയ  പ്രശ്നം  വരുമ്പോൾ   CBI  അന്വേഷണം  വേണം 
വകുപ്പുമന്ത്രി    രാജിവെക്കണം   എന്ന്  പറഞ്ഞുപറഞ്ഞ്   അത്തരം  demand കൾക്ക്   തീരെ  വിലയില്ലാതായിരിക്കുന്നു . അരുവിക്കര   തെരഞ്ഞെടുപ്പ് കാലത്ത്  ഉമ്മൻ ചാണ്ടിയും   സംഘവും   ചെളിവെള്ളം നിറഞ്ഞ്  കുളം 
പോലെ  തോന്നിക്കുന്ന  ഒരു  റോഡിൽ ക്കൂടി   പോകുന്നതിൻറെ  ഫോട്ടോ 
പ്രതിപക്ഷ അനുകൂലികൾ   സോഷ്യൽ   മീഡിയയിൽ   പ്രചരിപ്പിക്കുകയുണ്ടായി . എന്നാൽ    അത്  ഉദ്ദേശിച്ച   ഫലം  കണ്ടില്ല .

ഒരു   രാജ്യത്തിൻറെ   എല്ലാ  മുക്കിലും  മൂലയിലും  പോയി  അവിടെ  എല്ലാ 
കാര്യങ്ങളും  100  ശതമാനം  നടക്കുന്നു എന്ന്  ഉറപ്പുവരുത്താൻ    മുഖ്യമന്ത്രിക്കോ   വകുപ്പ് മന്ത്രിക്കോ   സാധിക്കുകയില്ല . grass roots  ലെവലിൽ 
ഉള്ള   അഴിമതി ,കെടുകാര്യസ്ഥത ,ധൂർത്ത്  മുതലായ  കാരണങ്ങളാൽ  
റോഡുകൾ ,ഹൊസ്പിറ്റലുകൾ    സ്കൂൾ   toilet കൾ മുതലായവ   വളരെ 
മോശം   സ്ഥിതിയിൽ  കിടക്കുന്നത്   കേരളത്തിലും   ദക്ഷിണാഫ്രിക്കയിലും 
കാണാം . ഈയിടെ   എൻറെ  ഒരു  പൂർവ്വ വിദ്യാർത്ഥി   ഒരു  സർക്കാർ 
ഹൊസ്പിറ്റലിലെ   വൃത്തികേടുകളുടെ   കുറേ  photos   face book     പോസ്റ്റ്‌ 
ചെയ്തിരിക്കുന്നത്  കണ്ടു . toilet പൊട്ടിപ്പൊളിഞ്ഞു  കിടക്കുന്നു .tap കളിൽ 
വെള്ളമില്ല . മുഷിഞ്ഞ  തുണികൾ  കുന്നുകൂടിയിരിക്കുന്നു . ആ ഫോട്ടോകൾ 
കേരളത്തിലെതാണ്   എന്നുപറഞ്ഞാൽ    ആരും   അവിശ്വസിക്കുകയില്ല .


UDF നെ   മാറ്റി   LDF   ഭരണത്തിൽ   വന്നാൽ   grassroots level  അഴിമതിയും   കെടുകാര്യസ്ഥതയും    വ്യത്യാസമില്ലാതെ   തുടരും  എന്ന  കാര്യത്തിൽ  സംശയമില്ല .ഉദാഹരണമായി    ആന വേട്ടക്കാർക്ക്   ഒത്താശ  ചെയ്തു 
കൊടുക്കുന്നത്   ചില  വനം വകുപ്പ്  ഉദ്യോഗസ്ഥരാണ് . ദക്ഷിണാഫ്രിക്കയിൽ 
കാണ്ടാ മൃഗങ്ങളെ  കൊല്ലാൻ   കാട്ടുകള്ളന്മാർക്ക്  ചില  വനപാലകർ 
ഒത്താശ ചെയ്തുകൊടുക്കുന്നു . കേരളത്തിൽ   സർക്കാർ ഭൂമി  തട്ടിയെടുക്കാൻ 
സ്വകാര്യ വ്യക്തികളെ   സഹായിക്കുന്നത്    സർക്കാർ  ഉദ്യോഗസ്ഥൻമാരാണ് .
സ്വർണ്ണക്കടത്തിന്    കൂട്ടുനിൽക്കുന്നത്   ചില  Emigration   ഉദ്യോഗസ്ഥർ 
ആണ് . അങ്ങനെയുള്ള   ഒരു  രാജ്യത്ത്   വിപ്ലവ വീര്യം   കാണിച്ചാൽ  അത് 
impression  ഒന്നും   ഉണ്ടാക്കുന്നില്ല .

ദക്ഷിണാഫ്രിക്കയിൽ    വിദ്യാഭ്യാസം   കൈകാര്യം  ചെയ്യുന്നത്   ഇടതുപക്ഷമാണ് . ഇവിടെ   കുറെ   വർഷങ്ങൾക്കുമുമ്പ്   ചില  പ്രവിശ്യകളിൽ 
പുസ്തകവിതരണം   താമസിച്ചു .എന്നാലും   ആരും   സമരം  ചെയ്തില്ല .

ഇവിടുത്തെ    പാഠപുസ്തക വിതരണ   സമ്പ്രദായം   വളരെ   രസകരമാണ് .
അച്ചടിയും   വിതരണവും   എല്ലാം   സ്വകാര്യ കമ്പനികൾക്കാണ് . വിദ്യാഭ്യാസ 
വകുപ്പിന്    പ്രത്യേകം   പാഠപുസ്തകങ്ങൾ   നിഷ്കർഷിക്കാനില്ല . അനേകം 
കമ്പനികൾ   പുസ്തക പ്രസിദ്ധീകരണ രംഗത്ത്  ഉണ്ട് . അതായത്  syllabus 
അനുസരിച്ച്   പുസ്തകങ്ങൾ   പ്രസിദ്ധീകരിക്കാം . ഒരു  സ്കൂളിന്  ഇഷ്ട്ടപ്പെട്ട 
പുസ്തകങ്ങൾ   തെരഞ്ഞെടുക്കാം .Publishers ,catalogue ഉം   sample books ഉം 
ആയി  സ്കൂളുകളിൽ   വരും . ചിലപ്പോൾ   അധ്യാപകർക്ക്   സമൃദ്ധമായ 
lunch   തരും . ചിലപ്പോൾ    publishers   ടൌണ്‍   book  exhibition  നടത്തും . അധ്യാപകർക്ക്  പേനകൾ ,  ടി  ഷർട്ട്‌കൾ ,കലണ്ടർ ,bag  മുതലായവ   തരും .


പുസ്തകങ്ങൾ ,stationery  മുതലായവക്കുവേണ്ടി   ഓരോ  സ്കൂളിനും  ഒരു 
തുക   അനുവദിച്ചിട്ടുണ്ട് .അത്  പണമായി  തരികയില്ല . വിദ്യാഭ്യാസ വകുപ്പ് 
അംഗീകരിച്ച   പുസ്തകങ്ങളുടെ ഒരു  ലിസ്റ്റ്  ഉണ്ട് . വിലയും  കാണിച്ചിട്ടുണ്ട് .
അധ്യാപകർക്ക്   ഒന്നിച്ചിരുന്ന്   ചർച്ച  ചെയ്ത്  പുസ്തകങ്ങൾ choose 
ചെയ്ത്   order  ചെയ്യാം. സ്വകാര്യ  കമ്പനികൾ  നടത്തുന്നത്   പുണ്യം  ചെയ്യാനല്ല .
അവർക്ക്   കനത്ത  ലാഭം  കിട്ടണം . 50 Rand  വിലയുള്ള  ഒരു  പുസ്തകത്തിന്‌   
150  Rand  അവർ  ഈടാക്കും . ദക്ഷിണാഫ്രിക്കയിൽ   അധ്യയനവർഷം 
തുടങ്ങുന്നത്   ജനുവരിയിലാണ് . നവംബർ മാസത്തിൽ  പുസ്തകങ്ങളും 
stationery യും   സ്കൂളുകളിൽ  എത്തിയിരിക്കും . ചൂടപ്പം  പോലെ  പണം 
കിട്ടുന്ന   ഇടപാടിൽ   സ്വകാര്യകമ്പനികൾ  എന്തിന്   വച്ച്  താമസിപ്പിക്കണം ?

പാഠപുസ്തകം   താമസിച്ചതിന്റെ   പേരിൽ   കല്ലേറും  ലാത്തിയടിയും 
നടക്കുക  എന്നത്   ദൌർഭാഗ്യകരമാണ് . പാഠ പുസ്തകം   ഒരു  ആനക്കാര്യമല്ല .
If there  is  a   will ,there  is  a    way '  എന്നാണ്  ചൊല്ല് . കുറെ  വർഷങ്ങൾക്കുമുമ്പ് 
ഒരു   ഫ്ലൈറ്റ്ൽ    ഒരു   സ്ത്രീയ്ക്ക്   പ്രസവവേദന  ഉണ്ടായി . ഫ്ലൈറ്റ്ൽ     ഉണ്ടായിരുന്ന   ഒരു   doctor , അവിടെ  കിട്ടിയ  knife ഉം   fork ഉം  ഉപയോഗിച്ച് 
പ്രസവം   എടുത്തു . സുഖ പ്രസവം .  പാഠപുസ്തകം   വൈകിയാൽ   ബേജാർ ആകേണ്ട    കാര്യമില്ല .ഫോട്ടോ കോപ്പി   എടുത്ത്  പഠിപ്പിക്കുന്നതിൽ 
യാതൊരു    ആക്ഷേപവും  ഇല്ല .

ചില  വിഷയങ്ങൾ  പഠിപ്പിക്കാൻ  ഇന്ന  പാഠപുസ്തകം   വേണമെന്നില്ല .
ഉദാഹരണമായി   ഇംഗ്ലീഷ് . വാസ്തവത്തിൽ   പാഠപുസ്തകങ്ങൾ   പഴഞ്ചരക്കാണ് . ഉദാഹരണമായി   സോളാർ  plane   ചരിത്ര പ്രധാനമായ 
പറക്കൽ   നടത്തിയ   സംഭവം  ഒരു  പാഠപുസ്തകത്തിലും  ഇല്ല . ഒരു 
നല്ല   അധ്യാപകൻ   പാഠപുസ്തകം  മാറ്റിവെച്ചിട്ട്  എവിടുന്നെങ്കിലും   ഫോട്ടോ 
കോപ്പി  എടുത്ത്   ആ   പറക്കലിനെപ്പറ്റി   വിദ്യാർത്ഥികളുമായി   ആശയങ്ങൾ 
കൈമാറും .അതെപ്പറ്റി   കൂടുതൽ   വായിക്കാൻ  കുട്ടികൾക്ക്   പ്രചോദനം 
നൽകും .

ഇന്ന്  ചില  കുട്ടികൾ   വീട്ടിലിരുന്ന്   പഠിക്കുന്നു . (Home  Study ). അധ്യാപകൻറെ 
നേരിട്ടുള്ള   സഹായമില്ലാതെ  internet  വഴി  പഠിക്കുന്നു .പാസ്സാകുന്നു . 
പാഠപുസ്തകം   വൈകിയതുകൊണ്ട്  കുട്ടികളുടെ   ഭാവി  തകരാൻ  പോകുന്നില്ല .സ്കൂളുകളിലും    കോളേജ്കളിലും   വേണ്ടത്  നിശ്ശബ്ദതയും 
സമാധാനവുമാണ് .





Friday, 3 July 2015

അരുവിക്കര ഫലം (opinion )

മെയ്‌  29 ന്   ''  അരുവിക്കരയിൽ   എന്ത്  സംഭവിക്കും ?''  എന്ന   പോസ്റ്റ്‌ൽ  ഞാൻ   ഇങ്ങനെ  എഴുതി :

UDF   ജയിച്ചാൽ   LDF  ൻറെ   പ്രതികരണം :

" സാമുദായിക   കാർഡ്‌   കളിച്ചാണ്  UDF   ജയിച്ചത്‌ . സർക്കാർ  സംവിധാനങ്ങളും   പണവും  മദ്യവും  ഉപയോഗിച്ച്  വോട്ട്
പിടിച്ചു . തോറ്റെങ്കിലും   ഞങ്ങളുടെ  വോട്ട് ശതമാനം  കൂടിയിട്ടുണ്ട് .''

അന്ന്  ശബരീ നാഥനെ   സ്ഥാനാർഥിയായി   പ്രഖ്യാപിച്ചിരുന്നില്ല .

എന്തായാലും   2016 ലും    മുകളിൽ കൊടുത്ത   പ്രതികരണം   കേൾക്കാം .
നിരന്തരമായ   ഉപയോഗം  കൊണ്ട്  മുനയൊടിഞ്ഞു  തുരുമ്പിച്ച  ആയുധം
ഒരു  വഴിപാടുപോലെ   വീണ്ടും  എടുത്ത്  പ്രയോഗിക്കുകയാണ് .കൂടുതൽ
പരിഹസ്യമാവുകയാണ് .

ശബരീനാഥൻറെ   വിജയം   ഉസ്സൈൻ ബോൾട്ട് ൻറെ    Olympics  100  മീറ്റർ
ഫൈനൽ   ഓട്ടം   പോലെയാണ് . ഓട്ടത്തിൽ  ഒരിക്കലും  ബോൾട്ട്  പിന്നിൽ
പോകുന്നില്ല .ഓരോ കുതിപ്പിലും  ബൊള്ട്ടിന്റെ   ലീഡ്  കൂടുന്നു .ഓരോ
പഞ്ചായത്തിലും   ശബരീനാഥന്റെ  ലീഡ്  കൂടിയത്  കണ്ടു . ഇടയ്ക്ക്  കാൽ
ഒന്നു  മടിഞ്ഞതുമാത്രം .ബോൾട്ട്  എപ്പോഴും   ചിരിച്ചുകൊണ്ടാണ്  ഫിനിഷ്
ചെയ്യുന്നത് .ശബരീ നാഥനും    ചിരിച്ചുകൊണ്ടാണ്   ഫിനിഷ്  ചെയ്തത് .

Olympics ലെ   ഏറ്റവും   പോപ്പുലർ   ഇനമാണ്  100 മീറ്റർ   ഫൈനൽ .കണ്ണടച്ച്
തുറക്കുന്നതിന് മുമ്പ്   കാര്യം  കഴിയും . അതുപോലെ  ആയിരുന്നു  അരുവിക്കര   വോട്ട് എണ്ണലും   ഫലവും .

അരുവിക്കര ഫലം  ഒരു  ഉരുൾപൊട്ടൽ പോലെ   ആയിരുന്നു . വലിയ  കുന്നിനെ  നിരപ്പാക്കി  ,വലിയ  ഉരുളൻ കല്ലുകളെയും  വേരോട്ടമില്ലാത്ത
പാഴ്മരങ്ങളെയും  കശക്കിഎറിഞ്ഞ്  അത്  സംഹാര താണ്ഡവം  ആടിയപ്പോൾ  വേരോട്ടമുള്ള  മരം  കുലുങ്ങാതെ  തല  ഉയർത്തി നിന്നു . രക്ഷപ്പെടുത്താൻ
ആവാത്ത വിധം   പലരും  മണ്ണിനടിയിൽ  കുടുങ്ങി .

എന്തുകൊണ്ട്  ഹാറ്റ്‌ trick  വിജയം ?

ഭരണത്തിൽ  ഇരിക്കുന്ന   ഒരു  കക്ഷിക്ക്  അനുകൂലമായി  ജനങ്ങൾ
തെരഞ്ഞെടുപ്പിൽ   വിധിയെഴുതുന്നത്   സാധാരണയല്ല . കാരണം  ജനങ്ങൾ
വളരെയേറെ   ബുദ്ധിമുട്ടുകൾ   അനുഭവിക്കുന്നു .ശുദ്ധജല ദൌർലഭ്യം ,ഗതാഗതം ,വിലക്കയറ്റം ,തൊഴിലില്ലായ്മ ,ആരോഗ്യരക്ഷ  മുതലായ
കാര്യങ്ങൾ  കേരളത്തിലും   ദക്ഷിണാഫ്രിക്ക പോലുള്ള   മൂന്നാം ലോക
രാജ്യങ്ങളിലും  ജനങ്ങളെ  വലയ്ക്കുന്നു . ഈ  പ്രശ്നങ്ങൾ  ഭരണകക്ഷിക്കെതിരായി   വോട്ട് ചെയ്യാൻ  ജനങ്ങളെ   പ്രേരിപ്പിക്കും .
ഉദാഹരണത്തിന്   ഉത്തരേന്ത്യയിൽ   തെരഞ്ഞെടുപ്പുകാലത്ത്  ഉള്ളിക്ക്
വിലകൂടിയാൽ   ഭരണകക്ഷി   തോൽക്കും .

ഇക്കൊല്ലം   ബ്രിട്ടനിൽ
 നടന്ന  തെരഞ്ഞെടുപ്പിൽ   ആർക്കും  ഭൂരിപക്ഷം
കിട്ടുകയില്ല  എന്നായിരുന്നു   സർവ്വേ ഫലങ്ങൾ  സൂചിപ്പിച്ചത് .എന്നാൽ
പ്രവചനങ്ങളെ   കാറ്റിൽ പറത്തിക്കൊണ്ട്   പ്രധാന മന്ത്രി   ഡേവിഡ്‌
കാമറൂണ്‍   നല്ല  ഭൂരിപക്ഷത്തോടെ   വീണ്ടും   തെരഞ്ഞെടുക്കപ്പെട്ടു .അവിടെയും   സാധാരണ  ജനങ്ങൾ   പലവിധ  കഷ്ടതകൾ  അനുഭവിക്കുന്നുണ്ടെങ്കിലും , അങ്ങേയറ്റം  ആത്മാർത്ഥതതയുള്ള ,ശക്തനായ
ഒരു   നേതാവ്  എന്ന  നിലയിലാണ്  ജനങ്ങൾ   കാമറൂണിനെ  വീണ്ടും
തെരഞ്ഞെടുത്തത് .

ഇതേ trend   ആണ്   അരുവിക്കരയിൽ   കണ്ടത് . UDF   സർക്കാരിന്  വളരെ
കുറ്റങ്ങളും   കുറവുകളും  ഉണ്ട് . ജനങ്ങൾ  വളരെയേറെ   ബുദ്ധിമുട്ടുകൾ
അനുഭവിക്കുന്നു . എന്നാൽ   അതെല്ലാം   മറന്നുകൊണ്ട്  ജനങ്ങൾ   കോരിച്ചൊരിയുന്ന   മഴയത്തുപോലും Q നിന്ന്   ശബരീനാഥന്  വോട്ട്
ചെയ്തു  വമ്പിച്ച   ഭൂരിപക്ഷം  കൊടുത്തു . UDF ലും  ഉമ്മൻ ചാണ്ടിയിലും
ജനങ്ങൾക്കുള്ള   വിശ്വാസമാണ്   ഇത്  കാണിക്കുന്നത് . ഒരു  മുഖ്യമന്ത്രിയോ
പ്രധാനമന്ത്രിയോ   പറയാൻ   ധൈര്യപ്പെടാത്ത   കാര്യമാണ്  ഉമ്മൻ ചാണ്ടി
പറഞ്ഞത് .'' UDF  സർക്കാരിൻറെ   കഴിഞ്ഞ   നാലുവർഷത്തെ  പ്രവർത്തനങ്ങളുടെ   വിലയിരുത്തലായിരിക്കും  അരുവിക്കര  ഉപതെരഞ്ഞെടുപ്പിലേത് . അതുപോലെ   പ്രതിപക്ഷത്തിൻറെ യും .''
ഈ   പ്രസ്താവനയെ   ജനങ്ങൾ  അംഗീകരിച്ചു .

മാധ്യമങ്ങൾക്ക്   തിരിച്ചടി

TV  സീരിയലുകൾ  പോലെ   പൊള്ളയാണ്‌   ദൃശ്യമാധ്യമങ്ങളുടെ   രാഷ്ട്രീയ
നിലപാടുകളും   ചർച്ചകളും  എന്ന്   അരുവിക്കര  തെളിയിച്ചു .PC ജോർജ് ,
ബിജു രമേശ്‌ ,പിള്ള ,പിള്ളയുടെ  മകൻ  ,സരിത  മുതലായവരെ  കൂട്ടുപിടിച്ച്
മാധ്യമങ്ങൾ   കുറെ   dirty tricks  നടത്തി . വ്യാജ CD കളും  ശബ്ദശബ്ദരേഖകളും
മറ്റും  ഉപയോഗിച്ച്  അവർ  KM  മാണിക്കെതിരെയും  ഉമ്മൻ ചാണ്ടി ക്കെതിരെയും   കുറെ  കളി  കളിച്ചു .ഈ കുതന്ത്രങ്ങളിൽ  തോറ്റു  സംപൂജ്യരായ  ( some  zeros )  മാധ്യമങ്ങൾ   അരുവിക്കര  ഫലത്തെപ്പറ്റി   ഇപ്പോൾ  ഒന്നും
മിണ്ടുന്നില്ല .വോട്ടു പെട്ടി   തുറന്നപ്പോൾ   ആണ്  അവർ  അറിയുന്നത്  തങ്ങൾ
വാനോളം   ഉയർത്തിയ  PC  ജോർജ്  ആർക്കും  വേണ്ടാത്ത  NOTA യുടെ
അനുജനാണെന്ന് . ജനങ്ങളുടെ   നോട്ട (NOTA )പ്പുള്ളിയാണ്  എന്ന് .

സിപിഎം   പരാജയം  എന്തു കൊണ്ട് ?

അക്രമ രാഷ്ട്രീയം ,മോശമായ   ഭാഷ ,പൊതുമുതൽ  നശിപ്പിക്കൽ  എന്നിവയാണ്   സിപിഎം ൻറെ   പരാജയ  കാരണങ്ങൾ . തെരഞ്ഞെടുപ്പുകാലത്ത്  കണ്ണൂരിൽ
ബോംബുപൊട്ടി   രണ്ട്  യുവാക്കൾ   മരിച്ചു . നിയമസഭയിൽ   സിപിഎം  അംഗങ്ങൾ  മുണ്ടുമടക്കി കുത്തി   മൈക്ക്  തല്ലി തകർത്തതും  സോഫാ  മറിച്ചിട്ടതും   ജനങ്ങൾ   കണ്ടു .  V S ൻറെ   ആറാട്ടു മുണ്ടൻ   പ്രയോഗം  ജനങ്ങൾ  കേട്ടു . ജനങ്ങൾ   ചില   നേതാക്കന്മാരെക്കാൾ    പക്വത  ഉള്ളവരാണ് .തോന്ന്യാസം   അവർ   വകവെച്ചുകൊടുക്കുകയില്ല .


ഇല്ലാത്ത   BJP   തരംഗം

രാജഗോപാലിന്   കുറെ   സഹതാപ വോട്ടുകൾ   കിട്ടിയതുകൊണ്ട്
കേരളത്തിൽ   ഒരു  BJP  തരംഗം  ഉണ്ടെന്ന്  ആ  പാർട്ടിക്കാർ   ആഹ്ലാദിക്കുന്നു .
പല തെരഞ്ഞെടുപ്പുകളിൽ    തോറ്റതിന്റെ   സഹതാപം  ആണ്  അരുവിക്കരയിൽ   കണ്ടത് . മോഡിതരംഗം    അവസാനിച്ചുകൊണ്ടിരിക്കുകയാണ് . കേരളത്തിൽ   BJP   ഒരു  തരംഗവും
ഉണ്ടാക്കാൻ    പോകുന്നില്ല .

Shakespeare ടെ   Merchant  of  Venice  എന്ന   നാടകത്തിൽ   ഒരു   പൊങ്ങച്ചക്കാരന്
ദയനീയമായ   തിരിച്ചടി   കിട്ടുന്ന   ഒരു  രംഗമുണ്ട് . പ്രഭുകുമാരിയായ Portia യെ
വിവാഹം  ചെയ്യാൻ  ആഗ്രഹിക്കുന്നവർ   ഒരു   ടെസ്റ്റ്‌  പാസ്സാകണം . മൂന്ന്
പെട്ടികളിൽ  ഒന്നിൽ   Portia യുടെ   ചിത്രം  ഉണ്ട്  ശരിയായ പെട്ടി  തുറക്കുന്ന  ആൾക്ക്  അവളെ    വിവാഹം  ചെയ്യാം . മൊറോക്കോ  രാജകുമാരനാണ്   ടെസ്റ്റ്‌ന്   ആദ്യം  ഹാജരാകുന്നത് . അയാൾ  വളരെ   നേരത്തെ  ആലോചനക്ക്  ശേഷം   വീരവാദങ്ങൾ   മുഴക്കിക്കൊണ്ട്  സ്വർണ്ണപ്പെട്ടി  തുറക്കുന്നു .പെട്ടിയിൽ  ഒരു   തലയോട്ടിയും   അതിൻറെ  കണ്ണിൽ   ഒരു  കുറിപ്പുമാണ്  കാണുന്നത് .

                                         മൊറോക്കോ

O hell ,what  have   we  here ?
A   carrion  death ,within  whose  empty  eye
There  is  written  a  scroll .I  will  read  the   writing
                 
                      (reads )

All   that  glitters  is  not  gold
Often   have  you  heard  it  told .  ( Act 2 ,Scene  7 )

അഴിമതിവിരുദ്ധമുന്നണിയുടെ   പെട്ടി  തുറന്നപ്പോൾ   ഇതേ   അനുഭവമാണ്
ഉണ്ടായത് .