Tuesday, 21 July 2015

പയ്യൻമാരുടെ വിവാഹപ്രായം (OPINION )

ബ്രസീലിൽ   പത്തുവയസ്സുള്ള   ഒരു  പെണ്‍കുട്ടി   പ്രസവിച്ചു  എന്ന്  കേട്ടതിൻറെ   ഞെട്ടൽ
മാറിയില്ല ,അപ്പോഴാണ്‌  കേൾക്കുന്നത്   ഇന്ത്യയിൽ   പുരുഷന്മാരുടെ  വിവാഹപ്രായം   18  ആയി  കുറയ്ക്കാൻ   ഒരു  വിദഗ്ദ്ധ  കമ്മിറ്റി  ശുപാർശ 
ചെയ്തിരിക്കുന്നുവെന്ന്. ഇവർ   ഏത് കാര്യത്തിൽ   വിദഗ്ധരാണെന്ന് 
അറിയില്ല .

18  വയസ്സുള്ള   ഒരു   ആണ്‍കുട്ടിയെ   പുരുഷൻ  എന്ന്  വിളിക്കാമോ ? ഭാഷ
വലിയ  പിടിയില്ല .40  വർഷം  മുമ്പ്  നാടു വിട്ടതാണ് .അതുകൊണ്ടാണ് .18
വയസ്സുകാരനെ   'പയ്യൻ 'അല്ലെങ്കിൽ  ചെറുക്കൻ  എന്നാണ്  എൻറെ  നാട്ടിൽ
വിളിക്കാറുള്ളത് . സ്പോർട്സ് ൽ    സീനിയർ  ആണ്‍കുട്ടികൾ  എന്ന്  വിളിക്കും .പുരുഷൻ   എന്ന്  കേൾക്കുമ്പോൾ  ഉസൈൻ  ബോൾട്ട്നെ പോലെ  അല്ലെങ്കിൽ
സൽമാൻ  ഖാനെ പോലുള്ളവരാണ്   മനസ്സിൽ   തെളിഞ്ഞു  വരുന്നത് .

അപ്പോൾ   പയ്യൻമാരുടെ   വിവാഹപ്രായം   21 ൽ നിന്ന്   18  ആക്കി  കുറയ്ക്കാൻ   ആ  കമ്മിറ്റി   ശുപാർശ  ചെയ്തിരിക്കുന്നു .എത്ര  വലിയ
ഔദാര്യം ,പുരോഗമനം ! മൻമോഹൻ  സിംഗിന്റെ   കീഴിൽ   സാമ്പത്തിക
ഉപദേഷ്ടാവായിരുന്ന   അഹൂളിവാല്ല  ഒരിക്കൽ  പറയുകയുണ്ടായി   30 ?
രൂപയുണ്ടെങ്കിൽ  ഇന്ത്യയിൽ   ഒരു  കുടുംബത്തിന്  ഒരു  ദിവസം  സുഭിക്ഷമായി   കഴിയാമെന്ന് !

ജാതിചിന്തയും   അന്ധവിശ്വാസങ്ങളും   കമ്മിറ്റിയെ  സ്വാധീനിച്ചിട്ടുണ്ടായിരിക്കണം . വടക്കുകിഴക്കൻ   സംസ്ഥാനങ്ങളിൽ നിന്ന്
വരുന്നവരെ  immigrants  എന്ന്  വിളിച്ചവരാണ്   ഡെൽഹിക്കാർ . പോരാത്തതിന്   rapeൻറെ   തലസ്ഥാനവും   ആണ് .

ഈ   പോക്കുപോയാൽ   1829   ബ്രിട്ടീഷ്‌കാർ   നിരോധിച്ച  സതി  ഇന്ത്യയിൽ
തിരിച്ചുവരാൻ    സാധ്യതയുണ്ട് .

ഒരു പക്ഷേ   rape ന്   തടയിടുക  എന്ന  ലക്ഷ്യമായിരിക്കാം   വിദഗ്ദ്ധ കമ്മിറ്റിക്ക്
ഉള്ളത് .കാരണം   കൂട്ട rape കേസ്കളിൽ   പയ്യന്മാരാണല്ലോ  ജിൽ ജിൽ  എന്ന്
മുന്നിട്ട് നിൽക്കുന്നത് . പൗലോസ്‌  ശ്ലീഹാ   പറഞ്ഞതുപോലെ   സ്വയം നിയന്ത്രിക്കാൻ  പറ്റാത്തവൻ   കല്യാണം   കഴിക്കട്ടെ .

മലയാളികളെ  സംബന്ധിച്ചിടത്തോളം    ഈ   ശുപാർശ  ഒട്ടും   ആശങ്ക  ഉളവാക്കുന്നില്ല.   കാരണം   ഒരു  പയ്യൻ  പെണ്ണുകെട്ടാൻ  തുനിഞ്ഞാൽ  അവന്
പെണ്ണ് കിട്ടാൻ   പോകുന്നില്ല . 18 വയസ്സ്  തികയുന്നത്   ഒരു  യോഗ്യതയായി
ആരും  കണക്കാക്കുകയില്ല . പയ്യന്  വിദ്യാഭ്യാസവും   നല്ല  ജോലിയും  വേണം .
അപ്പോൾ   25 -30  വയസ്സ്   ആയിരിക്കും .കൂടിയാലും   പ്രശ്നമില്ല .

പെണ്‍കുട്ടികൾക്കും   വിദ്യാഭ്യാസവും   ജോലിയും  വേണം ,അതുകഴിഞ്ഞു മതി വിവാഹം   എന്ന്   പുരോഗമനചിന്താഗതി ഉള്ളവർ   ചിന്തിക്കുന്നു .
ജോലിക്കുവേണ്ടി   അന്യരാജ്യങ്ങളിൽ   പെണ്‍കുട്ടികളെ  അയക്കാൻ   മാതാപിതാക്കൾ   ധൈര്യപ്പെടുന്നു . അപ്പോൾ   പെണ്‍കുട്ടിയുടെയും  പ്രായം
25 -30   ആകും .

വളരെ   ചെറുപ്രായത്തിൽ   പെണ്‍കുട്ടികൾ  വിവാഹിതരാകുന്ന  രാജ്യങ്ങൾ
പുരോഗതി   പ്രാപിക്കുന്നില്ല . പാകിസ്ഥാൻ ,അഫ്ഘാനിസ്ഥാൻ ,സോമാലിയ ,
സുഡാൻ ,കോങ്ഗോ  മുതലായ  രാജ്യങ്ങൾ  ഈ  കൂട്ടത്തിൽ പെടുന്നു . വിദ്യാഭ്യാസം   ആഗ്രഹിച്ചതിന്   മലാലയെ   താലിബാൻ  വധിക്കാൻ  ശ്രമിച്ചത്
ഓർക്കുക .ഇന്ത്യയിൽ  UP ,ബീഹാർ , ഒറീസ്സ  മുതലായ   സംസ്ഥാനങ്ങളിൽ  വേണ്ടത്ര   പുരോഗതിയില്ല . അവിടങ്ങളിൽ   പാവപ്പെട്ടവർ  ഇന്നും  അടിമത്തവും   ജാതി വിവേചനവും    അനുഭവിക്കുന്നു .അവിടങ്ങളിൽ
ബാലവേല  ഇന്നും   സജീവമാണ് .

ഒരു  18 കാരൻ പയ്യൻ  വിവാഹം  കഴിക്കുന്നത്‌  16 കാരിയെ  ആയിരിക്കാം .
അപ്പോൾ   രണ്ടുപേർക്കും   മുമ്പോട്ടുള്ള  വിദ്യാഭ്യാസത്തിന്   വഴി  അടയുന്നു .
ഉത്തരേന്ത്യയിൽ   അടിമപ്പണി  (bonded  labour ) ഇന്നും  നിലനിൽക്കുന്നു .

പാവപ്പെട്ടവർ   പാവപ്പെട്ടവരായി  തുടരണമെന്ന്   ആയിരിക്കാം   ശുപാർശ കൊണ്ട്   ഉദ്ദേശിക്കുന്നത് . വിവാഹിതരായ  പയ്യനും  പെണ്ണിനും  വീട് ,ശുദ്ധജലം ,toilet , പോഷകാഹാരം , ആരോഗ്യരക്ഷ   മുതലായ  കാര്യങ്ങൾ
ഉണ്ടോയെന്ന്   ശുപാർശക്കാർ   അന്വേഷിക്കുന്നില്ല .പ്രത്യേകിച്ച്   toilet ൻറെ
കാര്യം . മനുഷ്യൻറെ   dignity ക്ക്  ഏറ്റവും  അത്യാവശ്യ കാര്യമാണ്   സ്വകാര്യത .  സ്വകാര്യതക്ക്   toilet  വേണം . ഈയിടെ  ഉത്തരേന്ത്യയിൽ
ഒരു  പെണ്‍കുട്ടി  ആൽമഹത്യ ചെയ്തു . toilet  ഇല്ലാതെ  മനം നൊന്ത് .


ഒരു 18 കാരനും  16 കാരിക്കും  ഉണ്ടാകുന്ന  കുട്ടികളുടെ   ഭാവിയെന്ത് ?
അട്ടപ്പാടിയിലെ   ശിശുമരണങ്ങൾ   ഇവിടെ  എടുത്തുപറയേണ്ടിയിരിക്കുന്നു .

വെറുതെ   ജനസംഖ്യ   വർദ്ധിച്ചതുകൊണ്ട്    രാജ്യത്തിന്‌  എന്ത് പ്രയോജനം ?
ജനസംഖ്യ   കൂടുന്തോറും   പ്രശ്നങ്ങൾ   കൂടുകയാണ് .

സമ്പന്നർക്കും    Middle  Class നും   പുതിയ  ശുപാർശ കൊണ്ട്   വളരെ  പ്രയോജനം  കിട്ടും . പണിക്ക്   ആളെ  കിട്ടും  എന്നതാണ്  പ്രയോജനം .
ഇന്ന്  കേരളത്തിൽ  എവിടെ നോക്കിയാലും    അന്യസംസ്ഥാന തൊഴിലാളികളെ   കാണാം . പുരോഗമനം  ഇല്ലാത്ത   സംസ്ഥാനങ്ങളിൽ നിന്നാണ്   അവർ
വരുന്നത് .കേരളം   അവർക്ക്   ദുബായ്   ആണ് .

ദക്ഷിണാഫ്രിക്കയിൽ    apartheid ( വർണ്ണ വിവേചനം ) ൻറെ  കാലത്ത്
കരുമ്പർക്കു   ( blacks ) വിദ്യാഭ്യാസം   നിഷേധിക്കാൻ   വെള്ളക്കാർ  പ്രത്യേകം
ശ്രദ്ധിച്ചിരുന്നു . ഇവിടെ  അടുത്ത്  Tygerkloof  എന്ന  സ്ഥലത്ത്  ഏകദേശം
നൂറ്  വർഷങ്ങൾക്കുമുമ്പ്   സ്കോട്ടിഷ്‌  missionary മാർ   കരുമ്പർക്കു വേണ്ടി
ഒരു   ബോർഡിംഗ്  സ്കൂൾ   സ്ഥാപിച്ചു . കുറേ  വർഷങ്ങൾ   അത്  നന്നായി
പ്രവർത്തിച്ചു . എന്നാൽ   apartheid  സർക്കാർ   ആ   സ്കൂൾ   അടപ്പിച്ചു .
കരുമ്പർ   അത്രയൊന്നും   പഠിക്കേണ്ട എന്നായിരുന്നു   അവരുടെ   തത്വ
ശാസ്ത്രം .കാരണം   കുറഞ്ഞ  കൂലിക്ക്  അടിമപ്പണി ചെയ്യാൻ   അവർക്ക്
ആളുകളെ  വേണമായിരുന്നു .അടച്ച  സ്കൂൾ   1995 ൽ   തുറന്നു .ഇപ്പോൾ
നല്ല   രീതിയിൽ   പ്രവർത്തിക്കുന്നു .

ഹിന്ദിക്കാരായ    അംബാസിഡർമാർ പോലും    പാവപ്പെട്ട  വീട്ടുജോലിക്കാരെ
വിദേശത്ത്   പീഡിപ്പിച്ചതായി   കേട്ടിട്ടുണ്ട് . അത്തരക്കാർ   ആയിരിക്കാം
18   ശുപാർശ  ചെയ്ത   വിദഗ്ദ്ധർ . അവർക്ക് വെച്ചുവിളമ്പാൻ ,  അവരുടെ
പാത്രങ്ങളും   മുഷിഞ്ഞ തുണിയും   കഴുകാൻ , വീടിന്  കാവൽ  നിൽക്കാൻ .
shoes  പോളിഷ്  ചെയ്യാൻ , പൂന്തോട്ടം  നോക്കാൻ , അവരുടെ  ആട്ടും  തുപ്പും
ചവിട്ടും   ഏൽക്കാൻ , കുറഞ്ഞ  കൂലിക്ക്  എമ്പിടി  ആളെ  വേണം ! അതിനുള്ള
ഏറ്റവും   നല്ല  അടവാണ്   വിദ്യാഭ്യാസത്തിന്റെ   വാതിൽ  കൊട്ടിയടയ്ക്കുക
എന്നത് .





No comments:

Post a Comment