Living together അത്ര മോശമായ കാര്യമല്ല എന്ന് ഒരു supreme കോടതി
ജഡ്ജ് അഭിപ്രായപ്പെട്ടതായി കേട്ടു. ശരിയായ വഴിക്ക് ചിന്തിക്കുന്നവർക്ക്
വളരെ ഞെട്ടൽ ഉണ്ടാക്കുന്ന പ്രസ്താവനയാണ് അത് .
ദക്ഷിണാഫ്രിക്കയുടെ അനുഭവം അറിയാമായിരുന്നുവെങ്കിൽ ആദരണീയനായ ജഡ്ജ് ആ അഭിപ്രായം പറയുമായിരുന്നില്ല .
ഒരു ഒന്നാം ലോക രാജ്യമായി നല്ല നിലയിൽ കഴിയാൻ എല്ലാ
അനുകൂല സാഹചര്യങ്ങളും ഉള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക . എന്നാൽ
രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥ ദയനീയമാണ് . അതിൽ Living together ന്
ഒരു പ്രധാന പങ്കുണ്ട് .അതായത് കുടുംബം ഇല്ലാത്തത് ,ഭാര്യയും ഭർത്താവും പിരിഞ്ഞ് താമസിക്കുന്നത് ,കുട്ടികൾ അനാഥരാകുന്നത് .
കല്യാണം കഴിക്കാതെ സ്കൂൾ പെണ്‍കുട്ടികൾ പ്രസവിക്കുന്നത്
ഇവിടെ ഒരു ആക്ഷേപമല്ല . ഓരോ വർഷവും പതിനായിരക്കണക്കിന്
സ്കൂൾ പെണ്‍കുട്ടികളാണ് അമ്മമാരാകുന്നത് . പെണ്‍കുട്ടികളെ impregnate
ചെയ്യുന്നത് ഭൂരിഭാഗവും സ്കൂളിലെ ആണ്‍കുട്ടികളാണ് . അപ്പോൾ
ഒന്നിച്ചു താമസം ഇല്ലാതെ തന്നെ കുട്ടികൾ ഉണ്ടാകുന്നു . പെണ്‍കുട്ടിയുടെ
വിദ്യാഭ്യാസം മുടങ്ങുന്നു . ഉണ്ടായ കുട്ടി വേണ്ടത്ര care കിട്ടാതെ വളരുന്നു .
കുറേ കാലം ഒന്നിച്ചു ജീവിച്ച ശേഷം സ്ത്രീയും പുരുഷനും പിരിഞ്ഞു
പോകുന്നത് നാട്ടുനടപ്പാണ് . കുട്ടികളുടെ ചുമതല സ്ത്രീക്കാണ് . ഏതെങ്കിലും
കാരണത്താൽ സ്ത്രീ മരിച്ചാൽ കുട്ടികൾ അനാഥരാകുന്നു .ഏകദേശം 5 കോടി ജനങ്ങൾ ഉള്ള ദക്ഷിണാഫ്രിക്കയിൽ 39 ലക്ഷം അനാഥകുട്ടികൾ
ഉണ്ട് . ഇതിൽ 20 ലക്ഷം കുട്ടികളുടെ മാതാപിതാക്കൾ എയിഡ്സ് മൂലം
മരിച്ചവരാണ് .
ഇന്നലെ 12 ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടി university admission
നു ള്ള ഒരു application form എന്നെ കാണിച്ചു ,പൂരിപ്പിച്ചത്
check ചെയ്യാൻ .
അച്ഛന്റെയും അമ്മയുടെയും column പൂരിപ്പിച്ചിട്ടില്ല . അത് ചൂണ്ടി കാണിച്ചപ്പോൾ അവൾ പറഞ്ഞു .'' എനിക്ക് അച്ഛനും അമ്മയും ഇല്ല .''
അങ്ങനെ അനേകം കുട്ടികൾ ആ സ്കൂളിൽ ഉണ്ട് . സ്കൂളിൽ Trainee
ആയി വന്ന ഒരു പെണ്‍കുട്ടി പറഞ്ഞു . '' എൻറെ അമ്മ മരിച്ചു പോയി .
എൻറെ അച്ഛൻ എവിടെയോ ജീവിച്ചിരിപ്പുണ്ട് .ആരാണെന്ന് അറിഞ്ഞുകൂടാ .ആരും പറയുകയില്ല .''
അനാഥരായ കുട്ടികൾ ഒരു താങ്ങും തണലുമില്ലാതെ വളരെ കഷ്ടപ്പെടുന്നത്
കാണാം . പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ .
കഴിഞ്ഞ കൊല്ലം ഉയർന്ന മാർക്ക് വാങ്ങി പാസ്സായ ഒരു പെണ്‍കുട്ടി
അവളുടെ Ceritificate വാങ്ങിക്കാൻ വന്നു . '' നീ എന്തു ചെയ്യുന്നു ?''
ഞാൻ ചോദിച്ചു . '' ഒന്നും ചെയ്യുന്നില്ല .വെറുതെ വീട്ടിൽ ഇരിക്കുകയാണ് .''
ആ കുട്ടി അപേക്ഷിച്ചിരുന്നെങ്കിൽ Medicine ന് admission കിട്ടുമായിരുന്നു .
പക്ഷേ പറഞ്ഞുകൊടുക്കാൻ ആരുമില്ല .
കുറേ വർഷം മുമ്പ് വളരെ സമർത്ഥനായ ഒരു പയ്യൻ ഞങ്ങളുടെ
സ്കൂളിൽ പഠിച്ചിരുന്നു . അനാഥനാണ് . അദ്ധ്യാപകർ പല വിധത്തിൽ
സഹായിച്ചിരുന്നു . നല്ല മാർക്ക് വാങ്ങി പാസ്സായി . Medicine ന് അപേക്ഷിച്ചാൽ
പുഷ്പം പോലെ അഡ്മിഷൻ കിട്ടും . പക്ഷേ അവൻ apply ചെയ്തില്ല .
കാരണം വൻനഗരത്തിൽ പോയി പഠിക്കാൻ അവന് പേടി ആയിരുന്നു .
അച്ഛനും അമ്മയും ഇല്ലാതെ വളർന്നതിന്റെ ഫലം . ഏതായാലും
അധികം അകലെയല്ലാത്ത University യിൽ BSc ക്ക് ചേർന്നു .
വേണ്ടത്ര ഡോക്ടർമാർ ഇല്ലാതെ നട്ടം തിരിയുന്ന ഒരു രാജ്യത്താണ്
ഇങ്ങനെ പ്രതിഭ പാഴായി പോകുന്നത് .
വേറൊരു പെണ്‍കുട്ടിയുടെ കാര്യം ഓർക്കുന്നു . ഏകദേശം പത്തുവർഷം
മുമ്പാണ് . പഠനത്തിൽ വളരെ മിടുക്കിയായിരുന്നു . എഴുത്തിലും പ്രസംഗത്തിലും അസാമാന്യ പാടവം . ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല . '' ഇവൾ വലിയ നിലയിൽ എത്തും .'' ഞാൻ പ്രതീക്ഷിച്ചു .പക്ഷേ അവൾ കടമ്പക്കൽ കൊണ്ടുപോയി കുടം ഉടച്ചു . അവസാന
പരീക്ഷക്ക് ഒരു മാസം മുമ്പ് പ്രസവിച്ചു . പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയി . പിന്നീട് കണ്ടിട്ടില്ല .
കുടുംബം ആണ് ഒരു രാജ്യത്തിൻറെ അടിത്തറ . ഒരു വാഹനത്തിൻറെ നാല് wheel കൾ പോലെയാണ് അച്ഛൻ ,അമ്മ ,കുട്ടികൾ . ഒരു wheel
puncture ആയാൽ വാഹനത്തിന് മുമ്പോട്ടുപോകാൻ ആവില്ല .

No comments:
Post a Comment