ഭാവിഫലം അറിയാൻ
ഒരു IAS കാരൻറെ ഭാര്യയെ ഒരു നൈജീരിയക്കാരൻ ഓണ്‍ലൈൻ വഴി
പത്തുലക്ഷം രൂപാ പറ്റിച്ചതായി കേട്ടു .General Knowledge ഉണ്ടെങ്കിൽ പല
പ്രയോജനങ്ങൾ ഉണ്ട് . ഉദാഹരണത്തിന് quizz മത്സരങ്ങളിൽ പങ്കെടുത്ത്
ലക്ഷക്കണക്കിന് രൂപാ സമ്മാനം നേടാൻ കഴിഞ്ഞേക്കാം . പറ്റിക്കലിൽ
നിന്ന് രക്ഷപ്പെടാൻ G K ഉപകരിക്കും .നൈജീരിയക്കാർ ലോകത്തിലെ
ഏറ്റവും വലിയ തട്ടിപ്പുകാരാണ് എന്ന് അറിഞ്ഞിരുന്നാൽ പറ്റിക്കലിൽ
നിന്ന് ഒഴിഞ്ഞുമാറാം . നൈജീരിയക്കാർ അനേകം മലയാളികളെ പറ്റിച്ചിട്ടുണ്ട് . എന്നിട്ടും ചില മലയാളികൾ ശ്രദ്ധിക്കുന്നില്ല .
പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടോയെന്ന് അറിഞ്ഞുകൂടാ . ശരാശരി
മനുഷ്യർ നിത്യവും അനേകം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു . ദക്ഷിണാഫ്രിക്കയിൽ പ്രധാന പ്രശ്നം ജീവനും സ്വത്തിനും സുരക്ഷിതത്വം
ഇല്ല എന്നതാണ് .
സാമ്പത്തികം ,രോഗം ,ജോലി , കുടുംബം ,വീട്,മക്കളുടെ വിദ്യാഭ്യാസം,മുതലായ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങളാണ് സാധാരണക്കാരെ അലട്ടുന്നത് . ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ ഉള്ളവരും
ഏറെയാണ് . ചിലപ്പോൾ ഒരാൾ എത്ര ശ്രമിച്ചാലും പ്രശ്നങ്ങൾ
തീരുന്നില്ല . അപ്പോൾ ചിലർ ജീവൻ ഒടുക്കുന്നു . മറ്റുചിലർ പ്രാർത്ഥിക്കുന്നു .മറ്റുചിലർ കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്നു .
കുറുക്കുവഴികൾ
പ്രശ്നങ്ങളെ മറികടക്കാൻ പല മാർഗ്ഗങ്ങൾ മനുഷ്യർ ഉപയോഗിക്കുന്നു .
ഭാവി അനിശ്ചിതമാണ് . ഒരു യാത്ര പുറപ്പെടുന്ന ആൾക്ക് ഉറപ്പില്ല ജീവനോടെ വീട്ടിൽ തിരിച്ചെത്തുമോ എന്ന് .പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്കും ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥിക്കും
ഉറപ്പില്ല കാര്യം സാധിക്കുമോ എന്ന് . അഴിമതിയും തട്ടിപ്പും ഏറെയുള്ള
ഇന്ത്യ ,ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലാണ് ഒന്നിനും ഉറപ്പില്ലത്തത് .
അതുകൊണ്ട് ഭാവി എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഏറെയാണ് .
ഭാവി പ്രവചിക്കാൻ ദിവ്യശക്തിയുള്ള ആളുകളെ സമീപിക്കുകയാണ്
ഒരു പോംവഴി . ജ്യോതിഷം ,കൈനോട്ടം ,മഷിനോട്ടം ,ചാത്തൻ സേവ മുതലായ കുറുക്കുവഴികൾ തേടി ജനങ്ങൾ പോകുന്നു .ഇപ്പോൾ ഇത്തരം കാര്യങ്ങൾ
ഓണ്‍ലൈൻ ആയി ചെയ്യാം . ഭാവി പ്രവചിക്കുന്ന ദിവ്യന്മാരും ദിവ്യകളും
പണം വാരിക്കൂട്ടുകയാണ് .
ചില കാര്യങ്ങളിൽ കേരളവും ദക്ഷിണാഫ്രിക്കയും ഒരമ്മ പെറ്റ ഇരട്ടകളെ
പ്പോലെയാണ് . ഉദാഹരണങ്ങൾ എത്രവേണമെങ്കിലും നിരത്താൻ കഴിയും .
ഈ രണ്ടു രാജ്യങ്ങളിലും ഭാവിഫലം അറിയുന്നതിനു വേണ്ടി ധാരാളം
ആളുകൾ ദിവ്യന്മാരെയും ദിവ്യകളെയും സമീപിക്കുന്നു . ഈച്ചയെയും
കൊതുകിനെയും കുടുക്കാൻ വലവിരിച്ച് ചിലന്തി കാത്തിരിക്കുന്നതു പോലെ ദിവ്യശക്തിയുള്ളവർ കാത്തിരിക്കുകയാണ് . പക്ഷെ ഒരു
വ്യത്യാസം ഉണ്ട് . വളരെ നേരം കാത്തിരുന്നാലേ ചിലന്തിക്ക് ഒരു ഇരയെ
കിട്ടുകയുള്ളൂ . മറിച്ച് , മനുഷ്യർ ഇടിച്ചുനിൽക്കുകയാണ് ഇരയാകാൻ
വേണ്ടി . ആധുനിക technology തട്ടിപ്പുകാരുടെ വിരൽതുമ്പിൽ എപ്പോഴും
ഉണ്ട് . ദിവ്യനെ / ദിവ്യയെ നേരിട്ട് പോയി കാണണമെന്നില്ല . skypeൽ
കണ്ടാലും മതി . പണം ഓണ്‍ലൈൻൽ transfer ചെയ്‌താൽ മതി . പ്രതീക്ഷ
നൽകുന്ന wallet ,മോതിരം ,കണ്ണാടി മുതലായ സാധനങ്ങൾ courier വഴി
വീട്ടിൽ എത്തിച്ചു തരും .
വിദ്യാഭ്യാസമില്ലാത്ത പാവപ്പെട്ടവരല്ല കൂടുതലും ദിവ്യരുടെ തട്ടിപ്പുകൾക്ക് ഇരയാകുന്നത് . അന്ധവിശ്വാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .
Macbeth നാടകം വായിച്ചിട്ടുള്ളവർക്ക് ഇത് അറിയാം . മൂന്ന് മന്ത്രവാദിനികളുടെ പ്രവചനങ്ങൾ വിശ്വസിച്ച് Macbeth ഡങ്കൻ രാജാവിനെ
കൊല്ലുന്നു . നല്ലവനായിരുന്ന അദ്ദേഹം തെറ്റുകളിൽ നിന്ന് തെറ്റുകളിലെയ്ക്ക്
വീഴുന്നു . അവസാനം,തനിക്കു പറ്റിയ അമളി മനസ്സിലാക്കുന്നു .പക്ഷേ വൈകി പ്പോയി .
Julius Ceasar നാടകത്തിൽ അന്ധവിശ്വാസങ്ങൾ ഏറെയുണ്ട് .സീസർ
ഘോഷ യാത്രയായി പോകുമ്പോൾ വെളിച്ചപ്പാടിനെ പോലെ ഒരാൾ
മുമ്പിൽ വന്ന് പറയുന്നു :
Beware the Ides of March
Ides of March എന്ന് പറയുന്നത് മാർച്ച് 15 ആണ് . മാർച്ച് 15ന്
എന്തെങ്കിലും സംഭവിക്കും ,സൂക്ഷിക്കണം എന്നാണ് Soothsayer
പറയുന്നത് .അയാളുടെ വാക്കുകളെ തള്ളിപ്പറഞ്ഞുകൊണ്ട് സീസർ
മുമ്പോട്ട് പോകുന്നു .
എന്നാൽ സീസറുടെ ഉള്ളിന്റെയുള്ളിൽ അന്ധവിശ്വാസം ഉണ്ട് . മാർച്ച്
15 ന് റോമൻ senate കൂടുന്ന ദിവസമാണ് . തന്നോട് ശത്രുതയുള്ളവർ
ഉണ്ടെന്ന് സീസർക്ക് അറിയാം . മാർച്ച് 15 ന് രാവിലെ സീസർ ഒരു
ബലി നടത്താൻ നിർദ്ദേശം കൊടുക്കുന്നു :
Go bid the priests to present sacrifice ,
And bring me their opinions of success .
........................... .................. ....................
Servant
They would not have you to stir forth today,
Plucking the entrails of an offering forth,
They could not find a heart within the beast ( Act 2 Scene 2)
ബലി ചെയ്തപ്പോൾ ബലിമൃഗത്തിന്റെ ഉള്ളിൽ ഹൃദയം
ഇല്ലായിരുന്നു എന്നാണ് പൂജാരികൾ പറയുന്നത് .ദുശ്ശകുനമാണ് .
യാതൊരു കാരണവശാലും സീസർ Senate meeting ന് പോകരുതെന്ന്
സീസറിന്റെ ഭാര്യ Calphurnia നിർബന്ധം പിടിക്കുന്നു . മാത്രമല്ല സീസറിന്
എന്തോ ദുരന്തം സംഭവിക്കാൻ പോകുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു
ദുസ്വപ്നം Calphurnia കണ്ടിരുന്നു . സീസറിന്റെ പ്രതിമയിൽ നിന്ന്
രക്തം ഒലിച്ചുവെന്നും ജനങ്ങൾ ആ രക്തത്തിൽ കൈ കഴുകിയെന്നും
Calphurnia പറയുന്നു . ഭാര്യയെ തൃപ്തിപ്പെടുത്താനായി Senate ൽ
പോകുന്നില്ല എന്ന് സീസർ തീരുമാനിക്കുന്നു . സീസറിനെ കൂട്ടിക്കൊണ്ടു
പോകാൻ ഗൂഢാലോചനക്കാരിൽ ഒരാളായ Decious വരുന്നു .Calphurnia യുടെ
സ്വപ്നം വരാനിരിക്കുന്ന നല്ല ദിനങ്ങളുടെ സൂചനയാണെന്ന് Decious
വാദിക്കുന്നു . അത് വിശ്വസിച്ച് സീസർ Senate meeting ന് പോകുന്നു .
അവിടെവെച്ച് ഗൂഡാലോചനക്കാർ സീസറെ വധിക്കുന്നു .
Macbeth ,സീസർ മുതലായ ഉന്നതർ പ്രവചനങ്ങളിൽ വിശ്വസിക്കുമ്പോൾ
സാധാരണക്കാരുടെ കാര്യം എന്തായിരിക്കും ?
കേരളത്തിലെ പോലെ സാധാരണക്കാർ വളരെ കഷ്ടതകൾ അനുഭവിക്കുന്ന
ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക . പ്രധാന പ്രശ്നം സാമ്പത്തികമാണ് .തൊഴിലില്ലായ്മ 40 ശതമാനമാണ് . വരുമാനം ഉള്ളവർ വാരിക്കോരി
ചെലവുചെയ്യുന്നവരാണ് . കടക്കെണിയിൽ പെടാത്തവർ ചുരുക്കം .പിന്നെ
ഉള്ളത് കുടുംബപ്രശ്നങ്ങൾ ആണ് .പ്രത്യേകിച്ച് ഭാര്യാ ഭർത്താക്കാന്മാരുടെ
cheating .മക്കളുടെ കല്യാണം ഒരു പ്രശ്നമല്ല .ഭാവി പ്രവചനക്കാർക്ക്
ചാകരയുടെ സുവർണ്ണാവസരമാണ് എപ്പോഴും .
ആഫ്രിക്കൻ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളിൽ പ്രവാചകന്മാർക്ക്
വലിയ പങ്കുണ്ട് . ഫുട്ബോൾ മത്സരഫലങ്ങൾ അവർ പ്രവചിക്കാറുണ്ട് .
എന്തായാലും ദക്ഷിണാഫ്രിക്ക പ്രവാചകന്മാരുടെ പറുദീസയാണ് .മറ്റ്
രാജ്യങ്ങളിൽ നിന്നുള്ള പ്രവാചകരും മുറിവൈദ്യന്മാരും ഇവിടെ
താവളം ഉറപ്പിച്ചിരിക്കുന്നു . ദക്ഷിണാഫ്രിക്കയിൽ Matrimonial പരസ്യങ്ങൾ
കാണാറില്ല .ഭാവിഫലങ്ങൾ പറയുന്നവരുടെ പരസ്യങ്ങളാണ് ആ space
നിറയ്ക്കുന്നത് . ഞാൻ വായിക്കാറുള്ള The Citizen എന്ന ദിനപ്പത്രത്തിൽ
നിത്യവും നാല് പേജ് ആണ് ഇവരുടെ പരസ്യങ്ങൾ . വളരെ വിശദമായ
പരസ്യങ്ങളാണ് . ഡോക്ടർ ,പ്രൊഫസർ മുതലായ titles ആണ് ഇവർ
പേരിനോട് ചേർക്കുന്നത് . ഒരാൾ Sir സ്ഥാനം വെച്ചിരിക്കുന്നു . ഈ
പരസ്യങ്ങളിൽ കാണുന്ന സേവനങ്ങൾ ഇവയാണ് .
1 ഏത് പ്രശ്നത്തിനും പരിഹാരം കാണും .
2. ഇഷ്ടപ്പെട്ട സ്ത്രീയെക്കൊണ്ട് പ്രണയിപ്പിക്കും .
3 പിരിഞ്ഞുപോയ ഭാര്യയെ / ഭർത്താവിനെ തിരിച്ചു കിട്ടും .
4 ജോലി ,promotion മുതലായവ ഉറപ്പാക്കും .
5 കുട്ടികൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം .
6 ശത്രുസംഹാരം ,ശുദ്ധികലശം മുതലായവ .
7 Magic wallet കൈവശം വെച്ചാൽ കോടികൾ accountൽ വീഴും .
8 ലോട്ടറി അടിക്കും .
9 Aids ,cancer മുതലായ രോഗങ്ങൾ സുഖപ്പെടുത്തും .
10 ലിന്ഗത്തിന് അസാമാന്യ വണ്ണവും നീളവും ഉണ്ടാക്കി കൊടുക്കും .
11 കടങ്ങൾ എഴുതി തള്ളും .
12 കാര്യം സാധിച്ചുകഴിഞ്ഞ് ഫീസ് കൊടുത്താൽ മതി .
ഇങ്ങനെ നീണ്ടു നീണ്ട് പോകുന്നു മോഹനസുന്ദരവാഗ്ദാനങ്ങൾ . അത്ഭുത
ശക്തിയുള്ള മോതിരം ,wallet ,കണ്ണാടി മുതലായ സാധനങ്ങളും ലഭ്യമാണ് .
കണ്ണാടിയിൽ നോക്കിയാൽ നമ്മുടെ ശത്രുക്കളെ വ്യക്തമായി കാണാൻ
കഴിയും .
ദിവ്യരുടെ ഇടപെടൽമൂലം ജീവിതം സ്വർഗ്ഗതുല്യമായവരുടെ സാക്ഷ്യ
പത്രങ്ങളാണ് ചില പരസ്യങ്ങൾ . ദിവ്യർക്ക് രാജ്യത്തിൻറെ പല
ഭാഗങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട് .
പത്രക്കാർ ഒരു കുറിപ്പ് കൊടുത്തിട്ടുണ്ട് . '' പരസ്യങ്ങളിൽ കാണുന്ന ഡോക്ടർ ,പ്രൊഫസർ മുതലായവ ഞങ്ങൾ verify ചെയ്തിട്ടുള്ളതല്ല .
പരസ്യങ്ങളിലെ ഉള്ളടക്കത്തിനും ഞങ്ങൾക്ക് ഉത്തരവാദിത്വം ഇല്ല .''

No comments:
Post a Comment