ഇന്ന് ദക്ഷിണാഫ്രിക്കയിൽ ഒരു പ്രധാനപ്പെട്ട ദിവസമാണ് .നെൽസണ്‍ മണ്ടേലയുടെ ജന്മദിനം ഇന്ന് മണ്ടേല ദിനം എന്ന പേരിൽ ആചരിക്കപ്പെടുന്നു . മണ്ടേലയുടെ ഓർമ്മക്കുവേണ്ടി സേവനങ്ങൾ
ചെയ്യാനുള്ള ഒരു ദിവസമായി ഈ ദിവസം മാറ്റിവെച്ചിരിക്കുന്നു .
എന്നാൽ യഥാർത്ഥ ജനാധിപത്യ വിശ്വാസികൾക്ക് വളരെ ദുഖവും
നിരാശയും അമർഷവും ഉളവാക്കുന്ന ഒരു ദിവസമാണ് ഇത് .മണ്ടേലയുടെ
ആദർശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ANC -കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി ഭരണമാണ് ഇതിന് കാരണം . എല്ലാ രംഗങ്ങളിലും അധ:പതനമാണ് എടുത്തു പറയാനുള്ളത് . അഴിമതി എല്ലാ
തലങ്ങളിലും ഒരു നാട്ടുനടപ്പായിരിക്കുന്നു .
ഒരുവശത്ത് നെല്സണ്‍ മണ്ടേലയുടെ ത്യാഗനിർഭരമായ ജീവിതത്തെയും
അദ്ദേഹത്തിൻറെ ആദർശങ്ങളെ പാടി പുകഴ്ത്തുകയും ചെയ്യുക ,മറുവശത്ത് മണ്ടേലയുടെ ആദർശങ്ങളെ കാറ്റിൽ പറത്തി അഴിമതിയിലൂടെ
സമ്പന്നരായി പരമാവധി സുഖിക്കുക എന്ന ഇടതുപക്ഷ കാപട്യമാണ്
ഇന്ന് ദക്ഷിണാഫ്രിക്കയിൽ കാണുന്നത് . സോഷ്യൽ മീഡിയ നിറയെ അഴിമതി ഭരണത്തിനെതിരായ രൂക്ഷമായ വിമർശനങ്ങളാണ് ഇന്നത്തെ
ദിവസം കാണുന്നത് .
ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാത്തതാണ് ജനങ്ങൾ
നേരിടുന്ന ഏറ്റവും വലിയ പ്രശ്നം . അക്രമികൾ യഥേഷ്ടം വിഹരിക്കുന്നു .
ഏതു സ്ഥലത്തും ഏതു സമയത്തും ആക്രമിക്കപ്പെടാം .അക്രമികൾക്ക്
നിയമത്തെയോ പോലീസിനെയോ പേടിയില്ല .പോലീസ് സേനയിൽ ക്രിമിനലുകൾ ധാരാളം . നാട്ടുകാർ അക്രമികളെ കയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചാലും കടുത്ത നടപടിയില്ല .
ഇതിൽ സഹികെട്ട ജനങ്ങൾ ഇപ്പോൾ ചില സ്ഥലങ്ങളിൽ പോലീസിനെ ആശ്രയിക്കാതെ സ്വയം നിയമം നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട് . ഇതിന്
Mob Justice എന്ന് പറയുന്നു . പിടിക്കപ്പെടുന്ന കുറ്റവാളിയുടെ കഴുത്തിൽ
പഴയ ടയർ ഇട്ട് തീ വെക്കുക എന്നതാണ് ഒരു ശിക്ഷാ രീതി .ഇതിന്
necklacing എന്ന് പറയുന്നു . കഴിഞ്ഞ ആഴ്ച Soweto യിൽ ജനങ്ങൾ സംഘടിച്ച്
ഒരു മോഷ്ടാവിനെ തല്ലിക്കൊന്നു . നിയമവാഴ്ചയുടെ തകർച്ചയെ ആണ്
ഇത് സൂചിപ്പിക്കുന്നത് .
മണ്ടേലയുടെ ഓർമ്മയ്ക്കായി ഇന്ന് 67 മിനിറ്റ് എങ്കിലും മറ്റുള്ളവർക്ക്
സേവനം ചെയ്യുന്ന പതിവുണ്ട് . ഈ സൽക്രുത്യം ആഗോളതലത്തിൽ
ഇന്ന് ചെയ്യപ്പെടുന്നു . തീർച്ചയായും നല്ല കാര്യമാണ് .പക്ഷെ 67 മിനിട്ട്
എന്തിന് ,365 ദിവസവും മറ്റുള്ളവർക്ക് എന്തെങ്കിലും സേവനം ചെയ്യുന്നത്
നല്ലതല്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു .
Che ഗുവേരയുടെ ടി ഷർട്ട് ധരിച്ച് ,മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച്
കാലഹരണപ്പെട്ട തടിയൻ തത്വ ശാസ്ത്ര ഗ്രന്ഥങ്ങൾ വായിച്ച് വിപ്ലവം
പറഞ്ഞു നടക്കുന്ന കപട ഇടതുപക്ഷക്കാരെ ഇവിടെയും കേരളത്തിലും ധാരാളം കാണാം . ഇവരിൽ പലരും സർക്കാരിൻറെ
ശമ്പളം പറ്റുന്നവരാണ് . പാവപ്പെട്ടവർ എന്തെങ്കിലും ആവശ്യത്തിന് അവരുടെ അടുത്ത് ചെല്ലുമ്പോൾ ഇവരുടെ വിപ്ലവത്തിൻറെ തനിനിറം
അറിയാം .
എൻറെ gardener , Paul ഒരു ദിവസം മുഖത്ത് വലിയ നീരുമായി വന്നു .
മോണക്ക് പഴുപ്പാണ് . കണ്ണുതുറക്കാൻ പ്രയാസമാണ് . ജോലി ചെയ്യണ്ടാ ,
ഹൊസ്പിറ്റ ലിൽ പൊയ്ക്കോ എന്ന് ഞാൻ പറഞ്ഞു . '' എൻറെ സാറെ ,
ഞാൻ പോകുന്നില്ല . എട്ടു മണി മുതൽ നാലുമണി വരെ കാത്തുനിന്നാലും
അവിടെ ആരും attend ചെയ്യുകയില്ല .'' ആ അറുപതുകാരൻ പറഞ്ഞു .
200 rand കൊടുത്താൽ സ്വകാര്യ ഡോക്ടർ ടെ Clinic ൽ ചികിത്സ കിട്ടും .
ഞാൻ 200 Rand കൊടുത്ത് പോളിനെ പറഞ്ഞയച്ചു . ഒരാഴ്ചകൊണ്ട്
അസുഖം ഭേദമായി .
ഈ ആഴ്ച ഒരു ദാരുണസംഭവം ഉണ്ടായി . ഇന്ത്യൻ വംശജനായ ഒരു
19 കാരന് കാറിടിച്ച് ഗുരുതരമായ പരിക്കേറ്റു . മാതാപിതാക്കൾ അവനെയും കൊണ്ട് മൂന്ന് സർക്കാർ ഹൊസ്പിറ്റലുകലിൽ കയറിയിറങ്ങി .
മൂന്നിടത്തും ചികിൽസ നിഷേധിക്കപ്പെട്ടു . ചികിത്സ കിട്ടാതെ പയ്യൻ മരിച്ചു .
ഒരു ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയ ,മാനസിക രോഗിയായ
ഒരു യുവാവിനെ രണ്ടു ഡോക്ടർമാർ ചേർന്ന് മർദ്ദിച്ച് അവശനാക്കി .അവർക്കെതിരെ കേസ് എടുത്തിട്ടുണ്ട് .
സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെ കൊടിയ അക്രമങ്ങൾ നടക്കുന്ന
ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക .
സത്യസന്ധമായി ജോലി ചെയ്ത് രാജ്യത്തെ നിലനിറുത്തുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഉണ്ട് . അവർ കൊടുക്കുന്ന നികുതി അഴിമതിക്കാർ തട്ടിയെടുക്കുന്നതിൽ കഠിനമായ അമർഷം ഉണ്ട് . യോഗ്യത നോക്കാതെ
ഉന്നത പോസ്റ്റ്‌കളിൽ പർട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കുക വഴി
രാജ്യത്തിൻറെ പുരോഗതിയെ പിന്നോട്ട് തിരിക്കുന്നതിനും ഇടതുപക്ഷ
സർക്കാരിന് മടിയില്ല . ഇന്ന് Johannesburg ല രണ്ട് ട്രെയിനുകൾ തമ്മിൽ
കൂട്ടിയിടിച്ചു .മുന്നൂറിലേറെ പേർക്ക് പരിക്ക് . റെയിൽവേ safety യുടെ
ചുമതല ,എഞ്ചിനീയറിംഗ് പഠിക്കാത്ത ഒരു സഖാവിന് കൊടുത്തു എന്ന്
ഒരാഴ്ച മുമ്പ് ആക്ഷേപം ഉയർന്നിരുന്നു .
ആഫ്രിക്കയിലെ ഒന്നാമത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക . 1994 ൽ
ഈ രാജ്യം വർണ്ണ വിവേചനത്തെ ഉപേക്ഷിച്ച് ഒരു ജനാധിപത്യ രാജ്യമായപ്പോൾ ലോകമെങ്ങും വൻപ്രതീക്ഷകൾ ഉണ്ടായി .ആഫ്രിക്കയുടെ
തീരാശാപമായ ഏകാധിപത്യം ,പട്ടാളഭരണം ,മനുഷ്യാവകാശ ലങ്ഘനങ്ങൾ
എന്നിവയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നേതൃത്വം കൊടുക്കുമെന്ന് എല്ലാവരും കരുതി .എന്നാൽ അതിന് വിപരീതമായി ആ തിന്മകളുടെ വക്കാലത്ത്
ഏറ്റെടുക്കുകയാണ് ANC -കമ്മ്യൂണിസ്റ്റ് പാർട്ടി കൂട്ടുകെട്ട് ചെയ്തത് .അഴിമതിയെ അവർ അരക്കിട്ട് ഉറപ്പിച്ചു . ഏകാധിപതികൾക്ക് ഓശാന
പാടി . ഉദാഹരണമായി സിംബാബ്വെയെ കുട്ടിച്ചോറാക്കിയ ,1980 മുതൽ
രാജ്യം ഭരിക്കുന്ന റോബർട്ട് മുഗാബെയെ താങ്ങി നിറുത്തുന്നത്
ദക്ഷിണാഫ്രിക്കയാണ് . കടുത്ത മാർക്സിസ്റ്റ് ആയ മുഗാബെയുടെ കീഴിൽ
ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ രണ്ടാം സ്ഥാനം നേടാൻ
സിംബാബ്വെ ക്ക് സാധിച്ചിട്ടുണ്ട് .
സമാധാനത്തിൻറെ ദൂതനായി ലോകം മുഴുവൻ ആദരിക്കുന്ന ദലൈ
ലാമയ്ക്ക് ദക്ഷിണാഫ്രിക്ക വിസാ നിഷേധിച്ചു ,ചൈനയുടെ നിർദ്ദേശപ്രകാരം .എന്നാൽ മൂന്നുലക്ഷം ആഫ്രിക്കരെ കൊന്നൊടുക്കിയതിന്റെ പേരിൽ യുദ്ധകുറ്റവാളി എന്ന് International
Criminal Court ( ICC ) പ്രഖ്യാപിച്ചിട്ടുള്ള സുഡാൻ പ്രസിഡന്റ് അൽ
ബഷീറിനെ red carpet വിരിച്ച് ദക്ഷിണാഫ്രിക്ക സ്വാഗതം ചെയ്തു .
ജൂണിൽ ആ കുറ്റവാളി ഇവിടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ
എത്തി . Johannesburg ലെ High Court അൽ ബഷീറിനെ അറസ്റ്റ് ചെയ്യാൻ
warrant പുറപ്പെടുവിച്ചു . അത് നടപ്പാക്കുന്നതിന് പകരം അൽ ബഷീറിന്
രഹസ്യമായി രാജ്യം വിടാനുള്ള ഒത്താശ സർക്കാർ ചെയ്തു കൊടുത്തു .
ഈ കാരണങ്ങളാൽ മണ്ടേലയുടെ ജന്മദിനം ആഘോഷിക്കുവാൻ
ജനങ്ങളിൽ ഉത്സാഹം കുറഞ്ഞിട്ടുണ്ട് .

No comments:
Post a Comment