ബീഹാറിൽ rape കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ ജനക്കൂട്ടം
തല്ലി കൊന്നതായി കേട്ടു . കേരളത്തിൽ പോക്കറ്റടിക്ക് പിടിക്കപ്പെട്ട
ഒരു യുവാവിനെ നാട്ടുകാർ മർദ്ദിച്ച് അവശനാക്കി പോലീസിനെ ഏൽപ്പിക്കുകയും അവൻ പോലീസ് മരിക്കുകയും ചെയ്തു . ദക്ഷിണാഫ്രിക്കയിൽ കുറ്റവാളികളെ ജനങ്ങൾ പിടികൂടി വധിക്കുന്ന സംഭവങ്ങൾ കൂടിവരുന്നു . ഇങ്ങനെ ജനങ്ങൾ നിയമം കയ്യിലെടുക്കുന്നതിനെ Mob Justice എന്ന് പറയുന്നു . കഴിഞ്ഞ കൊല്ലം
അഫ്ഘാനിസ്ഥാനിൽ നിരപരാധിയായ ഒരു യുവതിയെ തീവ്രവാദികൾ
ദൈവനിന്ദ എന്ന കുറ്റം ആരോപിച്ച് ചുട്ടു കൊന്നത് ലോകമൊട്ടാകെ
പ്രതിഷേധം ഉയർത്തിയ ഒരു സംഭവമായിരുന്നു . കേട്ട്
Mob Justice ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . വ്യഭിചാരകുറ്റം ആരോപിച്ച്
ജനക്കൂട്ടം ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ തുടങ്ങിയപ്പോൾ യേശു
പറഞ്ഞു ,'' പാപം ചെയ്യാത്തവർ കല്ലെറിയട്ടെ .''
ഒരു ജനക്കൂട്ടം ക്ഷുഭിതതരായാൽ ഇടഞ്ഞ ആനയെ പോലെയാണ് അവരുടെ
പെരുമാറ്റം .ഇടം വലം നോട്ടമില്ല .കണ്ണിൽ കണ്ടതെല്ലാം തകർക്കും . എതിരാളികളെ കൊല്ലും . Shakespeare ടെ Julius Caesar നാടകത്തിൽ ഇതിൻറെ
ഏറ്റവും നല്ല ഉദാഹരണം കാണാം . മാർക്ക് ആന്റണിയുടെ പ്രസംഗം
കേട്ട് ഗൂഡാലോചനക്കാർക്ക് എതിരായ ജനങ്ങൾ കണ്ണിൽ കണ്ടതെല്ലാം
നശിപ്പിക്കുന്നു . ഗൂഡാലോചനക്കാരിൽ സിന്നാ എന്നൊരാൾ ഉണ്ടായിരുന്നു .
ആ വഴിവന്ന സിന്നാ എന്ന കവിയെ ജനക്കൂട്ടം ആക്രമിക്കുന്നു .
Third Citizen
Your name ,sir ,truly .
Cinna
Truly ,my name is Cinna .
Second Citizen
Tear him to pieces . He is a conspirator .
Cinna
I am Cinna the poet ,I am Cinna the poet .
Fourth Citizen
Tear him for his bad verses , tear him for his bad verses .
( Julius Caesar Act 3 Scene 3 )
Cinna എന്ന പേരുള്ളതുകൊണ്ടു മാത്രം Cinna എന്ന കവിയെ ജനക്കൂട്ടം
വധിക്കുന്നു . 1984 ല ഇന്ദിരാഗാന്ധി സിഖ് അംഗ രക്ഷകരാൽ വധിക്കപ്പെട്ടപ്പോൾ ക്ഷുഭി തരായ ജനക്കൂട്ടം മൂവായിരത്തോളം നിരപരാധികളായ സിഖുകാരെ കൊലപ്പെടുത്തി . Mob Justice ൻറെ ഏറ്റവും
നല്ല ഉദാഹരണം .
ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് വളരെ അപകടകരമാണ് . അത് അരാജകത്വം സൃഷ്ട്ടിക്കും . രാജ്യം ഒരു കലാപഭൂമിയായി മാറും .
കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതി ഉണ്ടാകും .
നീതിന്യായ വ്യവസ്ഥയും പോലീസും പരാജയപ്പെടുന്ന അവസ്ഥയിലാണ്
ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് . ഇന്ന് ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും നിയമം കുറ്റവാളികൾക്ക് അനുകൂലമാണ് . ഉദാഹരണത്തിന്
ഒരു മോഷ്ടാവിനെ ,അല്ലെങ്കിൽ ഗുണ്ടയെ അറസ്റ്റ് ചെയ്യുമ്പോൾ '' ഇയാൾ
മറ്റ് അൻപത് കേസ്കളിൽ പ്രതിയാണ് '' എന്ന് കേൾക്കാം . അതായത്
ഒരു കൊടും കുറ്റവാളി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്നു . ദക്ഷിണാഫ്രിക്കയിൽ കുറ്റവാളികൾക്ക് പോലീസിനെ
പേടിയില്ല . മറിച്ച് പോലീസിന് കുറ്റവാളികളെ പേടിയാണ് .ഇന്നലെ
24 മണിക്കൂറിനുള്ളിൽ മൂന്ന് പോലീസുകാർ അക്രമികളുടെ വെടിയേറ്റ്
മരിച്ചു .
പിടിക്കപ്പെട്ടാലും കഠിനമായ ശിക്ഷ കിട്ടുകയില്ല എന്ന് കുറ്റവാളികൾക്ക്
അറിയാം . അതുകൊണ്ടാണ് യാതൊരു കൂസലും ഇല്ലാതെ അവർ ജനങ്ങളെ
ദ്രോഹിക്കുന്നത് . നമ്മൾ സ്വർണ്ണം വിൽക്കുമ്പോൾ യഥാർത്ഥ വില കിട്ടാതതുപോലെ പോലെയാണ് കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ
കിട്ടാത്തത് . പത്തുവർഷം തടവിന് വിധിച്ചാൽ മൂന്നോ നാലോ വർഷം
കഴിഞ്ഞാൽ പുറത്തുപോകാം .ജയിലുകൾ Guest house കൾ പോലെയാണ് .
ദക്ഷിണാഫ്രിക്കയിൽ ചില ജയിലുകളിൽ മൊബൈൽ ഉപയോഗിക്കപ്പെടുന്നു .
ജയിൽ ജോലിക്കാരുടെ ഒത്താശയോടെ ജയിൽ ചാട്ടവും ചിലപ്പോൾ
നടക്കുന്നു .പോലീസുകാരിൽ ധാരാളം പേർ ക്രിമിനലുകളാണ് .
ദക്ഷിണാഫ്രിക്കയിൽ ജനങ്ങൾക്ക് പോലീസിൽ വിശ്വാസമില്ല . ജനങ്ങളുടെ
ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലീസിന് കഴിയുന്നില്ല .അതുകൊണ്ടാണ് സഹികെട്ട് ജനങ്ങൾ ചിലപ്പോൾ നിയമം കയ്യിലെടുത്ത്
അവരുടേതായ ശിക്ഷ നടപ്പാക്കുന്നത് .

തിരുത്ത് '' പോലീസ് കസ്റ്റഡിയിൽ "
ReplyDelete