കഥാപാത്രങ്ങൾ
കുഞ്ഞൻ ( 40 ) തൊഴിലാളി
അമ്മിണി ( 35 ) കുഞ്ഞന്റെ ഭാര്യ
( പൈക ലക്ഷം വീട് colony . സമയം വൈകീട്ട് ആറു മണി . അമ്മിണി
ആടുകളെ കൂട്ടിൽ കയറ്റുന്നു . കുഞ്ഞൻ പ്രവേശിക്കുന്നു . ഏന്തി ഏന്തിയാണ് നടക്കുന്നത് .കാലിൽ ഒരു വെച്ചുകെട്ടുണ്ട് .കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗ്
ഉണ്ട് . അമ്മിണി ഓടി അടുത്ത് ചെല്ലുന്നു .)
അമ്മിണി
ഹോ ,ചേട്ടാ ഇതെന്തുപറ്റി ? ചോര പൊടിക്കുന്നുണ്ടല്ലോ .
കുഞ്ഞൻ
എന്തുപറ യാനാ ! വരുന്ന വഴിക്ക് എന്നെ ഒരു പട്ടി ഒന്ന് കമ്മി .
സാരമില്ല . നായിൻറെ മോൻ . അവനെ ഞാൻ വെറുതേ വിടില്ല .
അമ്മിണി
ശ്, ഒന്ന് പതുക്കെ പറ . മൃഗങ്ങൾക്കെതിരായി ശബ്ദിക്കുന്നതു പോലും
സൂക്ഷിക്കണം . അഴി എണ്നും . അതാ കാലം .
കുഞ്ഞൻ
ഏതായാലും അവനെ ഞാൻ ഒരു ദിവസം തട്ടും . നീ നോക്കിക്കോ .
അമ്മിണി
ആ മനേകാ ഗാന്ധിയുടേയും രണ്ജിനിയുടെയും തലയിൽ ഇടിത്തീ
വീഴണേ . ഇന്ന് മനുഷ്യൻറെ കാര്യം നോക്കാൻ ആരുമില്ല . ആനയ്ക്ക്
പോലും സുഖ ചികിത്സയുടെ കാലമാ .
കുഞ്ഞൻ
എന്തുപറയാനാ . God's own country , dogs own country ആയി . ഞാൻ
മാണി സാറിനെ കണ്ട് ഒരു നിവേദനം കൊടുക്കാൻ ഉദ്ദേശിക്കുകയാ .
അമ്മിണി
എന്താ ?
കുഞ്ഞൻ
സർക്കാർ പണമില്ലാതെ നട്ടം തിരിയുകയാ . മാണി സാർ ചൈനയിൽ
പോയി അവരുമായി ഒരു കരാർ ഒപ്പിടണം . ഇക്കണ്ട പട്ടികളെ എല്ലാം
അവർക്ക് വിൽക്കണം . പട്ടി ഒന്നിന് പത്ത് ഡോളർ വെച്ച് കിട്ടിയാലും
ലാഭമാ .പട്ടിശല്യം തീരുകയും ചെയ്യും . കാല് നീറുന്നു .
അമ്മിണി
ചോദിച്ചു നോക്ക് . എന്താ പ്ലാസ്റ്റിക് ബാഗ് ൽ ?
കുഞ്ഞൻ
ഒരു ഒറിജിനൽ കുപ്പിയാ .ഒരു ഫ്രണ്ട് തന്നതാ . ആട്ടെ , ബീഫ് ഫ്രൈ വെച്ചോ ?
അമ്മിണി
ഇല്ല ചേട്ടാ . അറിഞ്ഞില്ലേ '? മാട്ടിറച്ചി സമരം ? ബീഫ് ഒരു കഷണം പോലും
കിട്ടാനില്ല .
കുഞ്ഞൻ
കർത്താവേ ചതിച്ചോ ? ഈ BJP ക്കാർ കേറിയതിൽ പിന്നെ തിന്നുകയുമില്ല
തീറ്റിക്കുകയുമില്ല . കോഴി വാങ്ങാമായിരുന്നില്ലേ ?
അമ്മിണി
കോഴിക്ക് തീപിടിച്ച വിലയാ . afford ചെയ്യാൻ പറ്റുകയില്ല .
കുഞ്ഞൻ
അപ്പോൾ പിന്നെ എന്തു ചെയ്യും ?
അമ്മിണി
ഒരു idea പറയാം . ഇന്ന് ഏറ്റവും വിലകുറഞ്ഞ സാധനം റബ്ബർ
ആണ് . റബ്ബർ ഷീറ്റ് കഷണിച്ചു നല്ലപോലെ കുരുമുളകും ഇഞ്ചിയും
പച്ചമുളകും മല്ലിയിലയും ഒക്കെ ചേർത്ത് ഒരു റബ്ബർ stew .
കുഞ്ഞൻ
ചങ്കിൽ കുത്തുന്ന വർത്തമാനം പറയാതെ അമ്മിണീ .
അമ്മിണി
എന്തായാലും തമിഴ് നാട്ടിൽ നിന്ന് വരുന്ന മുതുകാള യുടെ
ഇറച്ചിയേൽ ക്കാൾ രുചി കാണും റബ്ബർ ഷീറ്റിന് .
കുഞ്ഞൻ
ഒന്നും ഇല്ലെങ്കിൽ കുറെ ഉണക്കമീൻ വറുത്തു കാന്താരിമുളക്
ചേർത്ത് ചതച്ചു താ . ഈ കുപ്പിക്ക് ഒരു കൂട്ട് .
അമ്മിണി
ഉണക്കമീൻ ഇരിപ്പുണ്ട് . ഉണ്ടാക്കാം .
കുഞ്ഞൻ
നല്ല എരിവ് വേണം . എന്നാൽ വേഗം ഉണ്ടാക്ക് . എന്നിട്ടു വേണം
ഒന്ന് ആഘോഷിക്കാൻ . ( സൃന്ഗാര ഭാവത്തിൽ നോക്കുന്നു )
അമ്മിണി
എന്താ എന്താ മനസ്സിലായില്ല .
കുഞ്ഞൻ
ഇങ്ങോട്ട് അടുത്തു വാ . ( അമ്മിണിയെ കെട്ടിപ്പിടിച്ച് ചെവിയിൽ
എന്തോ മന്ത്രിക്കുന്നു . അവൾ കുതറി മാറുന്നു )
അമ്മിണി
ഛെ , നാണമില്ലേ മനുഷ്യാ ...
( അമ്മിണി പോകുന്നു )
കുഞ്ഞൻ
ഇന്ന് ഒന്ന് അടിച്ചു പൊളിക്കണം . ( കുപ്പി തുറക്കുന്നു )
ആദ്യം ഒരു warming up . ഓട്ടത്തിന് മുമ്പ് ഉസ്സൈൻ ബോൾട്ട്
ചെയ്യുന്നതുപോലെ . നല്ല എരിവുള്ള എന്തെങ്കിലും കാണണം .
starting trouble ഒന്നും പാടില്ല . (laptop തുറക്കുന്നു ) ...ഛെ ഇതെന്താ
ഒന്നും തുറക്കുന്നില്ലല്ലോ . എന്താ porn site എല്ലാം ബന്ദ് ആണോ ?
എല്ലാം closed . കർത്താവേ ചതിച്ചോ ? അനാശാസ്യത്തിന് ഒന്നും പോകാതെ
മാനം മര്യാദയായി സ്വന്തം ഭാര്യയോടൊത്ത് അടിച്ചുപൊളിക്കാൻ അൽപ്പം എരിവ് കൂട്ടാമെന്ന് വിചാരിച്ചപ്പോൾ അതിനും BJP ക്കാര് സമ്മതിക്കുകയില്ല . fools own country ! തിന്നുകയുമില്ല തീറ്റിക്കുകയുമില്ല .
കഷ്ടം !
( അമ്മിണി ഉണക്കമീൻ ചമ്മന്തി കൊണ്ടുവരുന്നു )
അമ്മിണി
എന്താ ചേട്ടാ 'കഷ്ടം എന്ന് പറഞ്ഞത് ?
കുഞ്ഞൻ
അതോ ? നീ TV യിൽ കണ്ടില്ലേ റഷ്യയിൽ ഒരു helicopter താഴെ വീണ്
pilot കത്തി ചാമ്പലായത് ? അതുകണ്ട് വിഷമം തോന്നി .
അമ്മിണി
അതാണോ ? എങ്കിൽ സാരമില്ല .
( CURTAIN )
No comments:
Post a Comment