Friday, 29 May 2015

അരുവിക്കരയിൽ എന്ത് സംഭവിക്കും ? (OPINION )

അരുവിക്കരയിൽ   ഉപതെരഞ്ഞെടുപ്പിനുള്ള  കൊടിയേറി യതായി  കേട്ടു .എന്നെപ്പോലുള്ള ,മലയാളം  ശരിക്ക്  അറിഞ്ഞുകൂടാത്ത   വിദേശമലയാളികൾ
ഇക്കാര്യം   എഴുതിയാൽ   അത് 'കോടിയേരി ' എന്നായി   മാറിയേക്കാം .കോട്ടയം   ;കേട്ടയം ' ആയതുപോലെ .

എന്തായാലും   അരുവിക്കരയിൽ  എന്ത്  സംഭവിക്കും  എന്നതിന്  എൻറെ
ഉത്തരം ,'' ആര്  ജയിച്ചാലും   ഒരു  മണ്‍പാലും   സംഭവിക്കുകയില്ല ' എന്നാണ് .

ഇവിടെ   ഭാഷാപരമായ  ചില   സംശയങ്ങൾ  ഉയർന്നു വന്നേക്കാം . പലരും
പലവിധത്തിലായിരിക്കും   മുകളിൽ കൊടുത്ത  ചോദ്യത്തിന്  ഉത്തരം
നൽകുക .

''  ഒരു  ചുക്കും  സംഭവിക്കാൻ  പോകുന്നില്ല .''
'' ഒരു  പുല്ലും  സംഭവിക്കാൻ   പോകുന്നില്ല .''
'' ഒരു   മണ്ണാങ്കട്ടയും   സംഭവിക്കാൻ  പോകുന്നില്ല .''

കാലത്തിന്  അനുസരിച്ച്   ഭാഷയിലെ  പ്രയോഗങ്ങൾ  മാറുന്നില്ല  എന്നാണ്
ഇത്   സൂചിപ്പിക്കുന്നത് . ഒരു  കാര്യത്തെ  തള്ളി പറയുമ്പോൾ  ഏറ്റവും
വില കുറഞ്ഞ  സാധനത്തെയാണ്   എടുത്ത്  പ്രയോഗിക്കുന്നത് . ഒരുപക്ഷെ
പണ്ട്  പുല്ലും മണ്ണും  ചുക്കും  പിണ്ണാക്കും   ആർക്കും വേണ്ടാത്ത  സാധനങ്ങൾ
ആയിരുന്നിരിക്കാം .''നീ  പോടാ  പുല്ലേ .'' എന്ന്   സുരേഷ് ഗോപി  തട്ടിവിടുന്നത്
കേട്ടിട്ടുണ്ട് .

പക്ഷെ   മേൽപ്പറഞ്ഞ   സാധനങ്ങൾ  തീരെ  വിലകുറഞ്ഞതാണ്  എന്ന്  തോന്നുന്നില്ല . കേരളത്തിൽ  പുല്ലിന് എന്തുവിലയുണ്ടെന്ന്   അറിഞ്ഞുകൂടാ .
ദക്ഷിണാഫ്രിക്കയിൽ  പുല്ലിന്  വിലയുണ്ട്‌ . എൻറെ  ഒരു  സുഹൃത്തിന്
ചെറിയ തോതിൽ  കൃഷിയും  കന്നുകാലി  വളർത്തലും  ഉണ്ട് .ഇക്കൊല്ലം
ഈ  പ്രദേശത്ത്   വരൾച്ച  ആയിരുന്നതിനാൽ   ആവശ്യമായ  പുല്ല്  ഉണ്ടായില്ല .
അതുകൊണ്ട്  അദ്ദേഹം  പൊന്നും വിലയ്ക്ക്  പുല്ലുവാങ്ങി  തൻറെ
കന്നുകാലികൾക്ക്   കൊടുക്കുന്നു .ഇവിടെ  ആരും 'ഒരു  ചുക്കും / ഇഞ്ചിയും
എന്ന്  പറയുകയില്ല .കാരണം   പച്ച  ഇഞ്ചിക്ക്   കിലോയ്ക്ക്  500  രൂപയ്ക്ക്
തുല്യമായ   വിലയുണ്ട്‌ .'മണ്ണാങ്കട്ട ' എന്ന  പ്രയോഗം  ഇന്ന്  കാലഹരണപ്പെട്ടിരിക്കുന്നു . കാരണം   ഒരു ലോഡ്  മണ്ണിന്  കേരളത്തിൽ  നല്ല
വിലകൊടുക്കണം .

അപ്പോൾ പിന്നെ   ഇപ്പോൾ  ഏറ്റവും  വിലകുറഞ്ഞ  സാധനം   റബ്ബർ
ആണ് .റബ്ബർ  വിലയിടിവിൽ  പ്രതിഷേധിച്ച്   കർഷകർ  റബ്ബർ മരങ്ങൾ
വെട്ടിക്കളയുന്നു .റബ്ബർ ഷീറ്റ്  കത്തിക്കുന്നു . അപ്പോൾ  'പോടാ  പുല്ലേ '
എന്ന്  പറയുന്നതിനു  പകരം '' നീ  പോടാ  റബ്ബറെ '' എന്നുപറയുന്നതാണ്
ശരി .

'' അരുവിക്കരയിൽ  ഒരു  മണ്‍പാലും   സംഭവിക്കാൻ  പോകുന്നില്ല .'' എന്ന്
ഞാൻ  പറയുന്നത്  വെറുതെയല്ല . ഷീറ്റ്  പട്ടിക്കുപോലും   വേണ്ടാത്തപ്പോൾ
മണ്‍ പാലിൻറെ  വില  ഊഹിക്കാവുന്നതെയുള്ളു . വില ക്രമത്തിൽ
താഴോട്ട്   ഇങ്ങനെയാണ് .1  ഷീറ്റ് (shit അല്ല )  2  ഒട്ടുപാൽ  3 ചിരട്ടപാൽ
4  മണ്‍പാൽ . ( നിലത്തുവീഴുന്ന റബ്ബർ തുള്ളികൾ  മണ്ണുമായി കൂടികുഴഞ്ഞ്‌
ഉറച്ച് കിട്ടുന്ന   സാധനത്തിനാണ്   മണ്‍ പാൽ  എന്ന്   പറയുന്നത് .

ഇവയെ   നിയമസഭയിൽ   UDF ൻറെ  കക്ഷിനിലയുമായി   വെച്ചുനോക്കുമ്പോൾ   1   റബ്ബർ  ഷീറ്റ്  ( കോണ്‍ഗ്രസ്‌ )  2  ഒട്ടുപാൽ  ( ലീഗ് ) 3  ചിരട്ടപാൽ  (കേരളാ
കോണ്‍ഗ്രസ്‌  (M )  4 മണ്പാൽ  ( ഒരു MLA  മാത്രമുള്ളത് )  എന്ന്  വായിച്ചെ ടുക്കാവുന്നതാണ് .


UDF   അവരുടെ    സ്ഥാനാർഥി യെ   നിശ്ചയിച്ചിട്ടില്ല  എങ്കിലും  വിജയകുമാറിന്റെ  അപരന്മാരെ   കണ്ടുവെച്ചുകാണണം .N  വിജയകുമാർ ,
P  വിജയകുമാർ ,S  വിജയകുമാർ  എന്നെല്ലാം .


തെരഞ്ഞെടുപ്പിന്  ശേഷമുള്ള   പ്രസ്താവനകൾ   ഇപ്പോൾത്തന്നെ   എഴുതി
വെക്കാവുന്നതാണ് .  LDF   ജയിച്ചാൽ :

" ജനവിധി   മാനിച്ച്   സർക്കാർ   ഉടൻ തന്നെ   രാജിവെച്ച്  തെരഞ്ഞെടുപ്പിനെ
നേരിടണം . അഴിമതിക്കെതിരായി   ജനം  വിധി  എഴുതിയിരിക്കുന്നു . ഇനി
ഒരു നിമിഷം പോലും   അധികാരത്തിൽ   കടിച്ചുതൂങ്ങി  കിടക്കാൻ  ഈ
സർക്കാരിന്   അവകാശമില്ല .''


''   ഈ  പരാജയം  കാരണം  സർക്കാർ  രാജി വെക്കേണ്ട  യാതൊരു  സാഹചര്യവും  ഇപ്പോഴില്ല . ചില  പ്രാദേശിക  പ്രശ്നങ്ങളാണ്  പരാജയത്തിന്  കാരണം . പ്രചാരണത്തിൽ  പിഴവുകൾ  പറ്റിയിട്ടുണ്ട് .തെറ്റുകൾ  തിരുത്തി
UDF   സർക്കാർ  മുന്നോട്ടുപോകും . തോറ്റെങ്കിലും  ഞങ്ങളുടെ  വോട്ടിൻറെ
ശതമാനം   കൂടിയിട്ടുണ്ട് .''


UDF   ജയിച്ചാൽ

''  സാമുദായിക  കാർഡ്‌  കളിച്ചാണ്  UDF  ജയിച്ചത്‌ . സർക്കാർ  സംവിധാനങ്ങളും   പണവും   മദ്യവും  ഉപയോഗിച്ച്   വോട്ട് പിടിച്ചു .
തോറ്റെങ്കിലും   ഞങ്ങളുടെ  വോട്ട് ശതമാനം  കൂടിയിട്ടുണ്ട് .''


"  പൊള്ളയായ   അഴിമതി ആരോപണങ്ങളെ   ജനങ്ങൾ  തള്ളിക്കളഞ്ഞിരിക്കുന്നു . അടുത്ത  തെരഞ്ഞെടുപ്പിൽ  ഞങ്ങൾ  വൻ ഭൂരിപക്ഷത്തോടെ  അധികാരത്തിൽ  തിരിച്ചുവരും .''


Tuesday, 26 May 2015

സീരിയലുകൾ സീരിയസ്സോ ? (OPINION )

സീരിയലുകൾ    ഒരു  മോശം  കലാരൂപമാണെന്ന്   മമ്മൂട്ടി  അഭിപ്രായപ്പെട്ടതായി  കേട്ടു . നേരാണോ എന്ന്  അറിയില്ല . ഇന്ന്  പല
വാർത്തകളും  കെട്ടിച്ചമച്ച്‌  ഉണ്ടാക്കുന്നതാണ് . മോശമാണെങ്കിലും  അല്ലെങ്കിലും   ലക്ഷക്കണക്കിന്‌   പ്രേക്ഷകർ   സീരിയലുകൾ  കാണുന്നുണ്ട് .
താൽപ്പര്യമുള്ളവർ    കാണട്ടെ . ഇഷ്ടമില്ലാത്തവർക്ക്   കാണാതിരിക്കാനുള്ള
സ്വാതന്ത്ര്യം  ഉണ്ട് . അപ്പോൾ  വിവാദമൊന്നും   മമ്മൂട്ടിയുടെ  അഭിപ്രായത്തിൽ
കാണാൻ  കഴിയുകയില്ല .

ദീർഘദൂര ബസ്‌ /train  യാത്രക്കിടയിൽ   കാപ്പികുടിക്കാൻ  ബസ്‌ /train  നിറുത്തി
പുറത്തിറങ്ങുമ്പോൾ  എനിക്ക്  ആശങ്കയുണ്ട്  ബസ്‌ / ട്രെയിൻ  വിട്ടുപോകുമോ
എന്ന് . എന്നാൽ   സീരിയലുകളുടെ   കാര്യത്തിൽ  യാതൊരു  ആശങ്കയും
വേണ്ടാ . ഒന്നോ  രണ്ടോ  ആഴ്ചകൾ  അല്ലെങ്കിൽ  മാസങ്ങൾ  സീരിയൽ
കണ്ടില്ലെങ്കിലും   കഥയിൽ  എന്തെങ്കിലും  വിട്ടുപോയതായി  അനുഭവപ്പെടുകയില്ല . കാരണം  സീരിയലിൽ  കഥയില്ല .ഉണ്ടെങ്കിൽ തന്നെ
അതിന്  മുന്നോട്ട്  നീക്കമില്ല . ബാങ്ക് ലോണ്‍  അടയ് ക്കുന്നതുപോലെയാണ് ..പ്രത്യേകിച്ച്   ദക്ഷിണാഫ്രിക്കയിൽ . നമ്മൾ  മാസാമാസം   കടം  തിരിച്ചടയ്ക്കുന്നു . എന്നാൽ   ബാലൻസിന്  തലനാരിഴയുടെ  വ്യത്യാസമേ
ഉണ്ടാകുന്നുള്ളൂ .കടം   അനേകവർഷങ്ങൾ  നീണ്ടുപോകുന്നതുപോലെ   സീരിയലും  നീണ്ടുപോകുന്നു .

ദക്ഷിണാഫ്രിക്കയിലെ  ഒരു  സമര മുറയാണ്‌ 'toyi toyi '. സമരക്കാർ  പാട്ടും
പാടി മുമ്പോട്ടും പുറകോട്ടും   കാല് ചെറുതായി  ചലിപ്പിക്കുന്നു .കണ്ടാൽ
മുമ്പോട്ട്‌  പോകുന്നതുപോലെ  തോന്നും . എന്നാൽ  ഇഞ്ചുകൾ  മാത്രമാണ്
മുമ്പോട്ട്‌  നീങ്ങുന്നത്‌ . സീരിയലും  അങ്ങനെ തന്നെ .

സീരിയലുകളുടെ   പുറകിലുള്ള   കച്ചവട തന്ത്രങ്ങൾ  പലതുണ്ട് . കഷ്ടപ്പെടുന്നവരുടെ  കഥകൾ  സീരിയലുകളിൽ  ഇല്ല . സമ്പന്നരുടെ ,അല്ലെങ്കിൽ
middle  ക്ലാസ്സ്‌ ൻറെ  കഥകളാണ്  അവതരിക്കപ്പെടുന്നത് . എല്ലാവരും  മോടിയായി   വസ്ത്രധാരണം  ചെയ്തവരാണ് . സ്ത്രീകൾ  പലരും
വളരെ യേറെ   ആഭരണങ്ങൾ അണിഞ്ഞവരാണ് . കല്യാണത്തിന്  പോകാൻ
അണിഞ്ഞൊരുങ്ങി   നിൽക്കുന്നതുപോലെ  തോന്നും .വെറുതെയല്ല
അക്ഷയ തൃദീയദിനത്തിൽ   മലയാളികൾ   ടണ്‍ കണക്കിന്   സ്വർണ്ണം
വാങ്ങിക്കൂട്ടിയത് . സീരിയലിൻറെ  break വരുമ്പോൾ   സ്വർണ്ണം ,diamond
മുതലായവയുടെ   Ads  വരുന്നു . ചുരുക്കി പറഞ്ഞാൽ   സീരിയലുകൾ
പ്രേക്ഷകരുടെ  മനസ്സിലേയ്ക്ക്  സ്വർണ്ണവും  diamond ഉം മറ്റ്  സാധനങ്ങളും   അടിച്ചേൽപ്പിക്കുന്നു .

സീരിയൽ  ആയാലും  പരസ്യമായാലും  ലക്ഷ്യം  ഒന്നാണ് . പൊള്ളയായ
ഒരു  ജീവിതശൈലിയും   അതിന്  ചേർന്ന  വസ്തുക്കളും  പരമാവധി
വിറ്റഴിക്കുക .അതുകൊണ്ടാണ്    സീരിയലുകൾ   നീണ്ട് നീണ്ട്  പോകുന്നത് .
ഇന്ത്യയിലെ  elite  ഉൾപ്പെട്ട   കേസുകൾ പോലെ .






Friday, 22 May 2015

നരേന്ദ്ര മോഡിയുടെ യാത്രകൾ (OPINION )


നരേന്ദ്ര മോദി   പ്രധാന മന്ത്രി  ആയിട്ട്  ഒരു വർഷം  തികഞ്ഞിരിക്കുന്നു . വലിയ
ഒച്ചപ്പാടൊന്നും   ഇല്ലാതെ   ഒരു  വർഷം   കടന്നുപോയി . വലിയ  ആക്ഷേപം
ഒന്നും  എടുത്തു പറയാനില്ല .ഇപ്പോൾ   സോഷ്യൽ  മീഡിയയിലും  മറ്റും
പ്രചരിക്കുന്ന   ആക്ഷേപങ്ങൾ  ബാലിശമാണ് . ഒന്ന്   മോഡിയുടെ  കോട്ട്
ലക്ഷങ്ങൾ   വില മതിക്കുന്നതാണ് . രണ്ട്, മോദി  തുടരെ തുടരെ   വിദേശ യാത്രകൾ   നടത്തി  പണം  ഒത്തിരി  ദുർവ്യയം  ചെയ്യുന്നു .

ഒരു  കളിയിൽ  തോൽക്കുന്ന  ആൾ ,അല്ലെങ്കിൽ  ടീം  ജയിച്ച  ടീമിനെ  അനുമോദിച്ച്   കഴിഞ്ഞതെല്ലാം   മറക്കുന്നതിനെ   sportsman spirit  എന്ന്
പറയുന്നു . വളരെ  ഉന്നത നിലവാരം  ഉള്ളവർക്കേ  ഈ  ഗുണം  ഉള്ളൂ .
നരേന്ദ്ര മോദി  ജനാധിപത്യമാർഗ്ഗത്തിലൂടെ   അധികാരത്തിൽ  വന്നു .അതിൽ
അസൂയപ്പെട്ടിട്ടോ   പരിഭവിച്ചിട്ടോ   പ്രയോജനമില്ല . UPA ക്ക്  ജനങ്ങൾ
പത്ത്  വർഷം  ഭരിക്കാൻ  അവസരം  കൊടുത്തു . ആ   കാലയളവിൽ
അതിഭയങ്കരമായ   അഴിമതികൾ   നടന്നു . കിട്ടിയ   അവസരം  പാഴാക്കിയാൽ
ഉണ്ടാകുന്ന   ഭവിഷ്യത്തുകളെപ്പറ്റി    Julius  Caesar   നാടകത്തിൽ  Brutus
ഇങ്ങനെ  പറയുന്നു .




There  is  a  tide  in the  affairs  of  men ,
Which ,taken  at the  flood ,leads  on  to fortune ;
If  omitted ,all the  voyage  of  their  life 
Is  found  in  shallows  and  in  miseries .

(Julius  Caesar Act  4 ,Scene  3 )









അതായത്   കിട്ടിയ   അവസരം   ശരിയായി   ഉപയോഗിച്ചില്ലെങ്കിൽ  എല്ലാം
കുളമാകും   എന്ന്   അർത്ഥം .

ബാലിശമായ   ആക്ഷേപങ്ങൾ  ഉന്നയിച്ച്   ജനവികാരം  മോദിക്കെതിരെ  തിരിച്ചുവിട്ട്   അധികാരത്തിൽ  തിരിച്ചെത്താം  എന്ന്  ആരെങ്കിലും  കരുതുന്നുണ്ടെങ്കിൽ  അവർക്ക്   നിരാശപ്പെടേണ്ടി  വരും .

ഒന്നാമതായി   വില കൂടിയ   കോട്ടിന്റെ   കാര്യം  എടുക്കാം . ഇന്ത്യയുടെ
പ്രധാനമന്ത്രി   ലോക രാഷ്ട്ര  തലവന്മാരുടെ കൂടെ  നിൽക്കുമ്പോൾ  അദ്ദേഹം
മറ്റുള്ളവരുടെ  വേഷത്തോട്  കിട പിടിക്കുന്ന  വേഷം  അണിഞ്ഞിരിക്കണം .
അദ്ദേഹത്തെ  BJP ക്കാരനായിട്ടല്ല   കാണേണ്ടത് .ഒബാമ ,ഡേവിഡ്‌  കാമറൂണ്‍
മുതലായവരോട്   തോളോട്  തോൾ  ചേർന്ന് നിൽക്കുമ്പോൾ  ഒട്ടും  കുറവ്
വന്നുകൂടാ .അതുകൊണ്ട്  മോഡിയുടെ  കോട്ടിന്  കോടികൾ  ചെലവാക്കിയാലും  ജനം  അത്  അന്ഗീകരിക്കും . അതുകൊണ്ട്   സോഷ്യൽ
മീഡിയയിൽ   ബാലിശമായ   ആക്ഷേപങ്ങൾ   ഉന്നയിക്കുന്നവർ   കൂടുതൽ
പരിഹാസ്യരാവുകയാണ്  ചെയ്യുന്നത് .

നരേന്ദ്ര മോദി   ഒബാമയുടെ  കൂടെ  മുണ്ട് ഉടുത്ത്  നിന്നിരുന്നുവെങ്കിൽ  അതെ
ചൊല്ലി   ശത്രുക്കൾ   ആക്ഷേപം  ഉയർത്തിയേനെ .'' ഇഷ്ടമില്ലാത്ത  അച്ചി
തൊട്ടതെല്ലാം   കുറ്റം .''

നരേന്ദ്ര മോദി   തുടർച്ചയായി   വിദേശ യാത്രകൾ  നടത്തുന്നു  എന്നാണ്  രണ്ടാമത്തെ   ആക്ഷേപം . ബാലിശവും   നാണം കെട്ടതുമായ   ആരോപണമാണ്  ഇത് . ചില  കൊച്ചുകുട്ടികൾ   മാതാപിതാക്കൾ   ജോലിക്കുപോകുന്നതിന്
എതിരാണ് . രണ്ട്  വയസ്സുള്ള  ഒരു  കുട്ടിക്ക്  മനസ്സിലാവുകയില്ല   മാതാപിതാക്കൾ  ജോലിക്കുപോകുന്നത്  ആ  കുട്ടിക്കുവേണ്ടി  ആണെന്ന് .
ഇതുപോലെയാണ്    നരേന്ദ്ര മോദിയുടെ   വിദേശ യാത്രകളെപ്പറ്റി   പരാതി
പറയുന്നത് . നരേന്ദ്രമോദി   വിദേശത്ത്  പോകുന്നത്  സ്വന്തം  ആവശ്യങ്ങൾക്കുവേണ്ടി യല്ല . രാജ്യത്തിൻറെ   പുരോഗതിക്കുവേണ്ടി
investment  തേടിയാണ് . ബന്ധങ്ങൾ   ശക്തിപ്പെടുത്താൻ   ആണ് .

ഒരു  രാജ്യത്തിൻറെ  തലവൻ  പല  ആവശ്യങ്ങൾക്കുവേണ്ടി   വിദേശ യാത്രകൾ  ചെയ്യേണ്ടി വരും .ഒബാമ, നരേന്ദ്രമോഡി,  ഡേവിഡ്‌
കാമറൂണ്‍  മുതലായവർ  വിദേശയാത്രക്ക്   പോകുന്നത്  വെറുതെ  സ്ഥലങ്ങൾ
കാണാനല്ല . സ്വന്തം  രാജ്യത്തിന്‌  പ്രയോജനം  ഉണ്ടാകുന്ന  കരാറുകൾ
ഉണ്ടാക്കാനാണ് . ഇന്നത്തെ   ആഗോള വ്യവസ്ഥിതിയിൽ  വിജയിക്കണമെങ്കിൽ
എല്ലാ   രാജ്യങ്ങളുമായും   ഉറച്ച  ബന്ധം   സ്ഥാപിക്കണം . ആഫ്രിക്കയിലെ
raw  materials ന് വേണ്ടി  ചൈന  എല്ലാ  ആഫ്രിക്കൻ  രാജ്യങ്ങളെയും  വലയിലാക്കി ക്കഴിഞ്ഞു .

Social മീഡിയയിൽ   ബാലിശമായ  വിമർശനങ്ങൾ  നടത്തുന്നവർ  അല്പം
ചരിത്രം  അറിഞ്ഞിരിക്കുന്നത്  നല്ലതാണ് .ഇന്ന്  സാങ്കേതിക വിദ്യയിൽ
ഒന്നാമത്തെ  രാജ്യമാണ്  ജപ്പാൻ . 18 ,19  നൂറ്റാണ്ടുകളിൽ   ശാസ്ത്ര -സാങ്കേതിക
വിദ്യകൾ  വേണ്ടെന്നുവെച്ച്  പുരോഗതിക്ക് മുമ്പിൽ  പുറം തിരിഞ്ഞു നിന്ന
രാജ്യമാണ്  അത് . ജപ്പാനുമായി   വാണിജ്യബന്ധം  സ്ഥാപിക്കാൻ  അമേരിക്കക്കാർ  18 ,19  നൂറ്റാണ്ടുകളിൽ  ശ്രമിച്ചു .പക്ഷേ  ജപ്പാൻകാർ
വഴങ്ങിയില്ല .1852 ൽ   അമേരിക്കക്കാർ   രണ്ടും  കൽപ്പിച്ച് , Commodore  മാത്യു
പെറിയുടെ   നേതൃത്വത്തിൽ  ഒരു  കപ്പൽ പടയുമായി  ജപ്പാനിലേയ്ക്ക്
പുറപ്പെട്ടു .അദ്ദേഹത്തിൻറെ  കയ്യിൽ  അമേരിക്കൻ  പ്രസിഡന്റ്‌ ൻറെ
ഒരു  കത്ത്  ഉണ്ടായിരുന്നു . ഒരു  വ്യപാരകരാർ  ഒപ്പുവെക്കണം  എന്നായിരുന്നു  കത്തിൻറെ  ഉള്ളടക്കം . ഒപ്പുവെച്ചില്ലെങ്കിൽ  ബലം പ്രയോഗിക്കുമെന്ന ഭീഷണി  ഉണ്ടായി . ഗത്യന്തരമില്ലാതെ  ജപ്പാൻ 1854 ൽ
കരാറിൽ  ഒപ്പിട്ടു . ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ  സ്വീകരിച്ച്
ജപ്പാൻ  പുരോഗതി  പ്രാപിച്ചു .

1972 വരെ   അമേരിക്കയും  ചൈനയും  പിണക്കത്തിൽ  ആയിരുന്നു . നയതന്ത്ര
ബന്ധം  ഉണ്ടായിരുന്നില്ല . ചൈനയുമായി   ബന്ധം  സ്ഥാപിക്കുന്നത്  അമേരിക്കയ്ക്ക്  ഗുണം ചെയ്യുമെന്നു കണ്ട  ആധുനിക ചാനക്യനായ  ഹെൻറി
KISSINGER


,1971 ൽ  പലപ്രാവശ്യം  രഹസ്യമായി  ചൈന സന്ദർശിച്ച്
അന്നത്തെ  പ്രസിഡന്റ്  ആയിരുന്ന   നിക്സനു  ചൈന  സന്ദർശിക്കാനുള്ള  കളമൊരുക്കി . 1972 ഫെബ്രുവരി 21 മുതൽ  28 വരെ  നിക്സനും  സംഘവും
ചൈന  സന്ദർശിച്ചു . അദ്ദേഹം   മാവോയുമായി  കൂടികാഴ്ച  നടത്തി .
ചൈന  ഇരുട്ടിൽ നിന്ന്  പതിയെ  പുറത്തുവരാൻ  തുടങ്ങി . ലോക ചരിത്രം
തിരുത്തി എഴുതിയ   സംഭവമാണ്   പ്രസിഡന്റ്‌  നിക്സന്റെ  ചൈനാ സന്ദർശനം .ഈ   ചരിത്ര സംഭവത്തെപ്പറ്റി   അറിയാവുന്നവർ   നരേന്ദ്ര മോഡിയുടെ  വിദേശയാത്രകളെ   വിമർശിക്കാൻ  തുനിയുകയില്ല .


കൂടെക്കൂടെ  വിദേശയാത്രകൾ  നടത്തി  റെക്കോർഡ്‌  ഭേദിച്ച  ഒരു  മഹാനാണ്
ജോണ്‍ പോൾ  രണ്ടാമൻ  മാർപാപ്പാ . തൻറെ  അജഗണങ്ങളെ  അടുത്തുകാണാൻ വേണ്ടി   അദ്ദേഹം  104  രാജ്യങ്ങൾ  സന്ദർശിച്ചു . പതിനൊന്നു ലക്ഷത്തി അറുപത്തി ഏഴായിരം   കിലോമീറ്റർ  ആണ്  അദ്ദേഹം
സഞ്ചരിച്ചത് . അദ്ദേഹം  കേരളത്തിലും  വന്നു . അദ്ദേഹം  ഒത്തിരി  വിദേശ
യാത്രകൾ  നടത്തി  ഒത്തിരി  പണം  പാഴാക്കി  എന്ന്  ആരും   പറഞ്ഞു കേട്ടിട്ടില്ല .കാരണം  അല്പ്പന്മാരാണ്   അത്തരം   വിമർശനങ്ങൾ  നടത്താറുള്ളത് .






Wednesday, 20 May 2015

മലയാളികളുടെ ഇംഗ്ലീഷ് പ്രേമം

മലയാളികൾ   മാതൃഭാഷയോട്   സ്നേഹമില്ലാത്തവർ  ആണ്  എന്ന്  ഒരു
ആക്ഷേപം  ചിലപ്പോൾ  പറഞ്ഞു കേൾക്കാറുണ്ട് . ഇത്  പൂർണ്ണമായും
ശരിയാണോ  എന്ന് അറിഞ്ഞുകൂടാ . ആരാച്ചാർ  എന്ന  നോവലിൻറെ  50000 മത്തെ  കോപ്പി  ഒരാൾ  55000  രൂപയ്ക്ക്  വാങ്ങി .ബന്യാമിന്റെ  നോവൽ
നൂറാം  പതിപ്പ്  ഇറങ്ങി . അപ്പോൾ   ഭാഷയെ  സ്നേഹിക്കുന്നവർ  ധാരാളം
ഉണ്ട്  എന്ന്  മനസ്സിലാക്കാം . തീർച്ചയായും   സന്തോഷവാർത്തകൾ  ആണ്
ഇവ .

എന്തായാലും   മലയാളികൾക്ക്  ഇംഗ്ലീഷ്നോട്  ഒരു  ചായ്വ്   ഉണ്ട് . ഒരു
മുറിയിൽ  വളർത്തുന്ന  ചെടിയുടെ  ഇലകൾ  സൂര്യപ്രകാശം  തേടി  ജന്നലിന്
അടുത്തേയ്ക്ക്  വളരുന്നതുപോലെ   ജോലി  എന്ന  സൂര്യന്റെ  അടുത്തേക്കാണ്
മലയാളിയുടെ   ചായ്വ് .സ്പാനിഷ്‌ ,റഷ്യൻ ,ജാപ്പനീസ്‌  ഭാഷകൾ  അറിഞ്ഞതുകൊണ്ട്‌   പ്രയോജനമില്ല . കാരണം  ആ  ഭാഷകൾ  ഉള്ള  രാജ്യങ്ങളിൽ  ജോലി  കിട്ടാനില്ല . ഇംഗ്ലീഷ്  ഉള്ള  രാജ്യങ്ങളിലാണ്  ജോലി
കിട്ടാൻ   സാധ്യതയുള്ളത് .ഇംഗ്ലീഷ്  അറിഞ്ഞിരുന്നാൽ  നാട്ടിലും  പുറത്തും
പ്രയോജനമുണ്ട് .

എന്തായാലും   മലയാളികൾ  നിത്യജീവിതത്തിൽ  ധാരാളം  ഇംഗ്ലീഷ്  വാക്കുകൾ  ഉപയോഗിക്കുന്നുണ്ട് . പഠിപ്പ്  ഇല്ലാത്തവരും  ഇംഗ്ലീഷ്  വാക്കുകൾ   ഉപയോഗിക്കുന്നുണ്ട് . കാരണം  പല  വാക്കുകൾക്കും  പകരം
വെക്കാൻ  മലയാളം  വാക്ക്  ഇല്ല .ഉദാഹരണത്തിന്   രാവിലെ  എണീറ്റ്‌
breakfast  കഴിച്ച്   കാർ   start  ചെയ്ത്  gate ൽ  ക്കൂടി  ഇറങ്ങി  left ലേയ്ക്ക്
തിരിഞ്ഞ്   straight  ആയി  പോകുന്നു . traffic jam ൽ  കുടുങ്ങി  കുറേ  സമയം
waste  ആകുന്നു . ജോലി സ്ഥലത്ത്  late  ആയി  എത്തുന്നു .

പകരം  വെക്കാൻ  മലയാളം  വാക്ക്  ഉണ്ടെങ്കിലും  ചിലപ്പോൾ  ഇംഗ്ലീഷ്
വാക്കാണ്‌   നാവിൽ  വരിക . പറയാൻ  എളുപ്പമുള്ള  വാക്കാണ്  ഞാൻ
choose  ചെയ്യുന്നത് . ഉദാഹരണത്തിന്   'ഇവിടെ  കാത്തിരിക്കൂ ' എന്നതിനേക്കാൾ  ഞാൻ  ഇഷ്ടപ്പെടുന്നത്  'ഇവിടെ  wait  ചെയ്യൂ .' എന്നാണ് .
ജോലിക്ക്  അപേക്ഷിക്കുക ' എന്നതിനേക്കാൾ  ഞാൻ  ഇഷ്ടപ്പെടുന്നത്  'ജോലിക്ക്
apply  ചെയ്യുക  എന്നതാണ് .

ഭക്ഷണം  എന്നതിന്  പകരം  food  എന്ന്  പലരും  പറയുന്നു . food  order
ചെയ്യുന്നു ,food  വളരെ  tasty ആണ് , food  parcel / pack  ചെയ്ത്  വാങ്ങുന്നു , food
enjoy  ചെയ്യുന്നു .

ticket  book  ചെയ്യുന്നു . wait -listed  ആണ് . flight   delayed  ആണ് . departure  എപ്പോഴാണ് ? flight  land  ചെയ്തു . luggage  collect  ചെയ്തു .flight  miss
ചെയ്തു .prepaid  taxi  എടുത്തു .എന്നെല്ലാം   യാത്രാ സംബന്ധമായ  അനേകം
വാക്കുകൾ  എപ്പോഴും   ഉപയോഗിക്കപ്പെടുന്നു .


computer ,cell phone  മുതലായ  കാര്യങ്ങളിൽ   നൂറു കണക്കിന്  ഇംഗ്ലീഷ്  വാക്കുകൾ  ഉപയോഗിക്കപ്പെടുന്നു . activate  ചെയ്യുക .upload /download /save
exit / connect /delete /miscall / recharge / etc

ഇംഗ്ലീഷിൽ   ഒരു  വാചകം  തെറ്റുകൂടാതെ  എഴുതാൻ  അത്ര  എളുപ്പമല്ല .
വളരെ  ശ്രദ്ധിച്ചില്ലെങ്കിൽ  കുഴിയിൽ  വീഴും .അതുകൊണ്ടാണല്ലോ  I  married
the  cow  to  a  tree എന്ന  തമാശ  ഉണ്ടായത് , ചുമ്മാ എഴുതി  രക്ഷപ്പെടാവുന്ന
ഭാഷയല്ല  ഇംഗ്ലീഷ് . spelling ,punctuation ,  മുതലായവ  കടമ്പകൾ  ആണ് .അത്തരം   കടമ്പകൾ  അധികം   മലയാളത്തിൽ  ഇല്ലാ  എന്ന്  തോന്നുന്നു , ഉദാഹരണത്തിന്   പേര്  എഴുതുന്നതിന്   ഇംഗ്ലീഷ്ൽ   capital  letter ൽ
തുടങ്ങണം. മലയാളത്തിൽ   അത്  വേണ്ട . എഴുതാൻ  അത്ര എളുപ്പമുള്ള  ഭാഷയല്ല  മലയാളം . ഒരു  സിനിമയിൽ  കുതിര വട്ടം പപ്പു  ആദിവാസികളെ
മലയാളം  പഠിപ്പിക്കുന്ന  ഒരു  രംഗമുണ്ട് . ഒരാൾ  സ്ലേറ്റിൽ  താൻ  എഴുതിയ
വാക്ക്  പപ്പുവിനെ  കാണിക്കുന്നു .'കോട്ടയം ' എന്നതിന് 'കേട്ടയം ' എന്നെഴുതിയ  ആളുടെ  ചെവിക്കുപിടിച്ച്  പപ്പു  കിഴുക്കുന്ന  രംഗം
ഓർത്തോർത്ത്  ചിരിക്കാൻ  പറ്റിയ  ഒന്നാണ് .

വാചകം  എഴുതാൻ  പ്രയാസമുള്ളതാണ്  ഇംഗ്ലീഷ്  എങ്കിലും  ഒറ്റപ്പെട്ട
വാക്കുകൾ  എടുത്ത്  'ചെയ്യുക ' എന്ന്  ചേർത്ത്  പ്രയോഗിക്കാൻ  വളരെ
എളുപ്പമാണ് . ഞാൻ  drive  ചെയ്യുകയാണ് , ഞാൻ  stop  ചെയ്യുകയാണ് ,നിങ്ങൾ
wait ചെയ്യണം .ഞാൻ  റെഡി യാണ് . admit ചെയ്തു .discharge ചെയ്തു .pay
ചെയ്തു .deposit  ചെയ്തു .ഇങ്ങനെ   ധാരാളം  വാക്കുകൾ   സാധാരണക്കാർ
ഉപയോഗിക്കുന്നു .

മുമ്പ്  പറഞ്ഞതുപോലെ   പറയാൻ  എളുപ്പമുള്ള  വാക്കുകളാണ്  നാവിൽ
വരുന്നത് .ചില  മലയാളവാക്കുകൾ  പറയാനും  എഴുതാനും  പ്രയാസമാണ് .
ഉദാഹരണത്തിന്   'തദ്ദേശ സ്വയം ഭരണസ്ഥാപനം '. Local  Government  എന്ന്
പറയാനാണ്  എളുപ്പം . 'ബലാൽസംഗം ' എന്നതിനേക്കാൾ  എളുപ്പം  rape
ആണ് . സംപ്രക്ഷേപണം  എന്നതിനേക്കാൾ  എളുപ്പം  'broadcast  ആണ് .
വിമാനത്താവളം  എന്നതിനേക്കാൾ  എളുപ്പം  airport  ആണ് .

മലയാള സിനിമകളുടെ  പേരുകൾ  കൂടുതലും   ഇംഗ്ലീഷിൽ  ആണ് .ഇതിൽ
തെറ്റില്ല . Bangalore Days  എന്നതിന്  പകരം  ' ബംഗ്ലൂരിലെ  ദിവസങ്ങൾ ' എന്നാക്കിയാൽ  അത്  യോജിക്കുന്നില്ല , Actually  മലയാളം  പറയാൻ  മാത്രം
അറിയാവുന്ന   അനേകം   മലയാളികളുണ്ട് . അവരും   അല്ലാത്തവരും
സിനിമകളുടെ  പേര്  ഇംഗ്ലീഷ്  ആണ്  prefer  ചെയ്യുന്നത് .

Actually ,ഭാഷയെപ്പറ്റി  എഴുതാൻ  യോഗ്യതയില്ലാത്ത  ഒരാളാണ്  ഞാൻ . നാട്
വിട്ടിട്ട്   40  വർഷങ്ങൾ  കഴിഞ്ഞു . ഒരു  കൊട്ടത്താപ്പിന്  ചില  കാര്യങ്ങൾ
എഴുതുന്നു  എന്നേയുള്ളൂ . എന്നാൽ  ഭാഷാപരമായ  കടും പിടുത്തം  ഇല്ലാത്ത
കാലമാണ് . കടിച്ചാൽ പൊട്ടാത്ത  വാക്കുകൾ  എഴുതാനോ  പറയാനോ  ഇന്ന്
സമയമില്ല .wt  4 me,gd9t ,asap,LOL  മുതാലയവ  അന്ഗീകരിക്കപ്പെട്ട  കാലം .






Saturday, 16 May 2015

വാരാന്ത്യ ചിന്തകൾ



  മറവിയുള്ള   രണ്ട്  സ്ത്രീകൾ

ദക്ഷിണാഫ്രിക്കയിൽ   വിവാഹം  കഴിക്കാതെ   കുട്ടികളുണ്ടായി  ഒറ്റയ്ക്ക്
താമസിക്കുന്ന  സ്തീകളുടെ   കാര്യം ഒരു  പോസ്റ്റ്‌ൽ   എഴുതിയിരുന്നു  . ഒരു
സ്ത്രീയുടെ   ഭർത്താവ്   മരിച്ചുപോയാൽ   അത്  വളരെ  വളരെ  നിർഭാഗ്യകരമാണ് . ഭാര്യയും  ഭർത്താവും  തമ്മിൽ  കലഹിച്ച്  പിരിഞ്ഞാലും
അത്  നിർഭാഗ്യകരമാണ് .കല്യാണം  കഴിക്കാതെ  കുട്ടികൾ  ഉണ്ടായി  അവരെ
ഒറ്റയ്ക്ക്  വളർത്തുന്നതും  ക്ലേശകരമാണ് . എന്നാൽ  ഇതൊന്നും  വകവെക്കാതെ   കല്യാണം  കഴിക്കാതെ  സ്കൂൾ  പെണ്‍കുട്ടികൾ  അമ്മമാരാകുന്ന   പ്രവണത  ദക്ഷിണാഫ്രിക്കയിൽ   തുടരുന്നു .


ഒറ്റയ്ക്ക്  ജീവിക്കുന്ന   രണ്ട്  അധ്യാപികമാർക്ക്   ഈയിടെ  ചെറിയ
മറവി  ഉണ്ടായി . ഒരാൾ   ഒരു  കടയിൽ  വെച്ച്  തിരിച്ചറിയൽ  കാർഡ്
മറന്നുപോയി . തിരിച്ചു കിട്ടിയോ  എന്ന്  അറിയില്ല . രണ്ടാമത്തെ  ആൾ
ഒരു  Registered  കത്ത്  കിട്ടാൻ  വേണ്ടി  കൊടുത്ത  PO Box  നമ്പർ  തെറ്റായി
കൊടുത്തു . 845 ന്  പകരം  854  എന്ന്  കൊടുത്തു . കത്ത്  already  അയച്ചു
കഴിഞ്ഞു .ഇപ്പോൾ  വേവലാതിപ്പെട്ട്   നടക്കുകയാണ് .സ്കൂളിൻറെ
കത്തുകൾ  collect  ചെയ്യുന്നത്  ഞാൻ  ആണ് . എങ്ങനെയെങ്കിലും  Reg .കത്ത്
നഷ്ടപ്പെടാതെ  വേണ്ടത്  ചെയ്യണമെന്ന്  പറഞ്ഞു .ഈ  അധ്യാപികയ്ക്ക്
പത്ത്  വയസ്സുള്ള  ഒരു  പെണ്‍കുട്ടിയുണ്ട് .കഴിഞ്ഞ  കൊല്ലം  ഒരു  ദിവസം
ആ  കുട്ടിയെ  സ്കൂളിൽ നിന്ന്  കൂട്ടിക്കൊണ്ടുപോകാൻ  മറന്നുപോയി .മറ്റുള്ളവർ  വിളിച്ചുപറഞ്ഞ്‌  ഓർമ്മിപ്പിച്ചു .

ചെറിയ  കാര്യങ്ങളാണ്  ഇവ .എന്നാൽ  ഇതിൽ നിന്ന്  ഒരു  കാര്യം  മനസ്സിലാക്കാൻ  കഴിയും . ഭാര്യയും  ഭർത്താവും  ഒന്നിച്ച്  ജീവിക്കാൻ
സാധിച്ചാൽ  അത്  ഒരു  ഭാഗ്യമാണ് . ഓരോ  കാര്യവും  പരസ്പരം  ഓർമ്മിപ്പിച്ചു കൊണ്ടിരുന്നാൽ  പല  പ്രശ്നങ്ങളും  ഒഴിവാക്കാൻ  കഴിയും .
ഉദാഹരണത്തിന്  ചിലർ  കാറിൻറെ  താക്കോൽ  അക ത്തുവെച്ചു പൂട്ടി
തുറക്കാൻ  പാടുപെടുന്നത്  കണ്ടിട്ടുണ്ട് .ഭാര്യയുടെ  കൈവശം  ഡ്യൂപ്ലിക്കേറ്റ്‌
key  ഉണ്ടെങ്കിൽ  ഈ  പ്രശ്നം  ഒഴിവാക്കാം .വീടിൻറെ  key യുടെ  കാര്യത്തിലും
പ്രശ്നങ്ങൾ  ഒഴിവാക്കാം . ഭർത്താവിൻറെ  credit കാർഡ്‌  reject  ചെയ്‌താൽ
ഭാര്യയുടെ   credit  കാർഡ്‌  എടുത്തു കൊടുക്കാം .എയർ പോർട്ട്‌ ൽ  toilet
പോകാൻ  ആവശ്യം  വരുമ്പോൾ  ഒരാൾ  luggage ന്‌  കാവൽ നിന്നിട്ട്  മറ്റേ
ആൾക്ക്  പോകാം .

ഞാനും  ലീലാമ്മയും  1979 ൽ  ഞങ്ങളുടെ  വിവാഹത്തിന് ശേഷം  ഒന്നിച്ചാണ്
ജോലി ചെയ്തിട്ടുള്ളത് . ഇതുകൊണ്ടുള്ള  പ്രയോജനങ്ങൾ  ഏറെയാണ്‌ .ഉദാഹരണത്തിന്  invigilation  ചെയ്യുമ്പോൾ  മറ്റുള്ളവരെ  ആശ്രയിക്കാതെ  relieve  ചെയ്യാൻ   സാധിക്കും .periods ഉം  വെച്ചുമാറാൻ   സാധിക്കും .

അച്ചടക്ക രാഹിത്യം

ലോകത്തിലെ   വിദ്യാഭ്യാസ നിലവാരത്തിന്റെ  ലിസ്റ്റ്ൽ   സിങ്കപ്പൂർ  ഒന്നാം
സ്ഥാനത്തും   ദക്ഷിണാഫ്രിക്ക  ഏറ്റവും  താഴെയും  ആണ് . ഇവിടെ   താഴ്ന്ന
നിലവാരത്തിന്   കാരണം   അച്ചടക്കരാഹിത്യം  ആണ് .ഇപ്പോൾ  ലീലാമ്മ
Acting Principal ൻറെ  ചുമതല  വഹിക്കുന്ന  സ്കൂളിൽ  .അച്ചടക്ക രാഹിത്യം  ഒരു
തലവേദനയാണ് . Late coming  ആണ്  ഒരു  പ്രധാനപ്രശ്നം . കാരണം  കുട്ടികൾ
കൂടുതലും  മാതാപിതാക്കൾ  വിവാഹം  കഴിക്കാതെ  ഉണ്ടായവരാണ് . സാധാരണയായി   വല്യമ്മമാരുടെ  കൂടെയാണ്   താമസം .അഥവാ  മാതാപിതാക്കളുടെ  കൂടെ  താമസിക്കുന്നവർ  ആണെങ്കിലും  അനുസരിക്കാത്തവർ   ആണ്  ഭൂരിപക്ഷം . മാതാപിതാക്കൾക്ക്  മക്കളെ
പേടിയാണ് . ദക്ഷിണാഫ്രിക്ക   ഭരിക്കുന്നത്‌  ഇടതുപക്ഷമാണ് .അവരുടെ
തലതിരിഞ്ഞ  നടപടികൾ  ആണ്  അച്ചടക്കരാഹിത്യത്തിനു   വളം വെച്ചുകൊടുത്തത് . കുട്ടികളെ  പ്രീതിപ്പെടുത്തുന്നതിന് വേണ്ടി   എല്ലാവിധ
ശിക്ഷാനടപടികളും   വിലക്കി . ഉദാഹരണത്തിന്   ഒരു  പയ്യൻ  മദ്യപിച്ച്
സ്കൂളിൽ  വന്ന്  ബഹളമുണ്ടാക്കി . യാതൊരു  നടപടിയും  എടുത്തില്ല .

പത്ത് വയസ്സുകാർക്ക്  CONDOM

teenage  pregnancyക്ക്   തടയിടാൻ  എന്ന പേരിൽ  വിദ്യാഭ്യാസവകുപ്പ്  ഒരു
പരിഷ്കാരം  കൊണ്ടുവന്നത്   കടുത്ത  വിമർശനത്തിന്  വിധേയമായിട്ടുണ്ട് .
പത്തുവയസ്സുമുതൽ  മുകളിലേയ്ക്ക്  പ്രായമുള്ള  കുട്ടികൾക്ക്  സ്കൂളുകളിൽ
സൌജന്യമായി  Condom  വിതരണം  ചെയ്യാനാണ്  നിർദ്ദേശം .സെക്സിൽ താല്പര്യമില്ലാത്ത  കുട്ടികളെ പോലും   അതിലേയ്ക്ക്  വളരെ  ചെറുപ്രായത്തിൽതന്നെ    ആകർഷിക്കും  എന്നതാണ്   പ്രധാന  ആക്ഷേപം .

സൗജന്യ വിദ്യാഭ്യാസം -ഒരു  പാഴ്വേല

പാവപ്പെട്ട  കുട്ടികൾക്ക്   സൗജന്യ വിദ്യാഭ്യാസം   കൊടുക്കണം . എന്നാൽ
എല്ലാം  വാരിക്കോരി  കൊടുത്തതുകൊണ്ട്‌   പ്രയോജനമില്ല  എന്ന്  ദക്ഷിണാഫ്രിക്കയുടെ   അനുഭവം  തെളിയിക്കുന്നു . എല്ലാ  ഉത്തരവാദിത്തവും
സർക്കാർ  ഏറ്റെടുക്കുമ്പോൾ   മാതാപിതാക്കൾ  തങ്ങളുടെ  ഉത്തരവാദിത്തത്തിൽ നിന്ന്   ഒഴിഞ്ഞുമാറുന്നു .ഉദാഹരണത്തിന്  ഒരു  കുട്ടിക്ക്   വിലപിടിപ്പുള്ള  മൊബൈൽ ഫോണ്‍   വാങ്ങിക്കൊടുക്കാൻ
മാതാപിതാക്കൾക്ക്   മടിയില്ല .എന്നാൽ   അതിൻറെ   നാലിൽ ഒന്ന്  മാത്രം
വിലയുള്ള  ഒരു  calculator  വാങ്ങി  കൊടുക്കാൻ   മടിയാണ് . അതും  സർക്കാർ
കൊടുക്കണം  എന്നാണ്  നിലപാട് . അപ്പോൾപിന്നെ  വിദ്യാഭ്യാസം  എങ്ങനെ
പുരോഗമിക്കും ?












Tuesday, 12 May 2015

Celebrity കൾ ഉണ്ടാകുന്നത് ( opinion )

Celebrity എന്ന  വാക്കിൻറെ   മലയാളം  എന്താണെന്ന്  അറിഞ്ഞുകൂടാ .ജീർണ്ണിച്ച
പത്രഭാഷയിൽ   തുല്യമായ  വാക്ക്  ഉണ്ടായിരിക്കാം . celebration  എന്നാൽ
'ആഘോഷം '.അപ്പോൾ   ആഘോഷിക്കപ്പെടുന്നവൻ  'ആഘോഷി ' എന്നാക്കിയാൽ   തരക്കേടില്ല . എന്നാൽ  ഒരു  ഇംഗ്ലീഷ്  വാക്കിന്  യോജിച്ച
മലയാളം  വാക്ക്  ഇല്ലെങ്കിൽ  ആ  ഇംഗ്ലീഷ്  വാക്ക് ഉപയോഗിക്കുന്നതായിരിക്കും   ഉചിതം . 'hung  parliament ന്  തൂക്ക് പാർലമെൻറ്
എന്നുപറയുമ്പോൾ   നാടൻ  ഹോട്ടലുകളിൽ  കറികൾ  കൊണ്ടുനടന്ന്  വിളമ്പുന്ന  ആ  സാധനം  ആണ്  എനിക്ക്  ഓർമ്മ  വരുന്നത് .

സാധാരണക്കാർക്ക്   ചെയ്യാൻ  പറ്റാത്ത  ഒരു  കാര്യം  അനായാസം  ചെയ്യുന്ന
ഒരാളാണ്  ആഘോഷി ആകുന്നത് . യേശുദാസിനെ പോലെ  പാടാൻ ,ഉസ്സൈൻ
ബോൾട്ട് നെ പോലെ  ഓടാൻ , റൊണാൾഡോയെ പോലെ  ഫുട്ബോൾ
കളിക്കാൻ , സച്ചിനെ പോലെ   റണ്‍സ്  വാരികൂട്ടാൻ ,ശോഭനയെപ്പോലെ
നൃത്തം  ചെയ്യാൻ ,മുതുകാടിനെ പോലെ   മാജിക്‌  കാണിക്കാൻ   സാധാരണക്കാർക്ക്   സാധിക്കുകയില്ല .അതുകൊണ്ട്   അവർ  ആഘോഷികൾ
ആകുന്നു .ചിലരെ   'താരം ' എന്നും  വിളിക്കാം . ( സ്റ്റാർ )

അഭിനയത്തിൻറെ  കാര്യം  പറയുമ്പോൾ   അത്  എല്ലാവർക്കും  പറ്റാത്ത
കാര്യമാണെന്ന്   പറഞ്ഞുകൂടാ . വഴിയെപോകുന്ന  ഒരാളെ  വിളിച്ച്  ഒരു
റോൾ  കൊടുത്താൽ  ചിലപ്പോൾ  നന്നായി  അഭിനയിച്ചെന്നു വരാം . എന്നാൽ
മുഖസൌന്ദര്യവും   നല്ല  ശരീരവും  ഉള്ളവർ  നായകൻ  അല്ലെങ്കിൽ  നായികയായി   അഭിനയിക്കുമ്പോൾ  അവർ  ലക്ഷക്കണക്കിനും  കോടിക്കണക്കിനും    ആരാധകരുള്ള   ആഘോഷികൾ  അല്ലെങ്കിൽ  താരങ്ങൾ
ആകുന്നു . അവരെ  ഒരു  നോക്കുകാണാനും    ഓട്ടോഗ്രാഫ്  വാങ്ങാനുമായി
ആരാധകർ   തടിച്ചുകൂടുന്നു . താരങ്ങൾക്കുവേണ്ടി    ആത്മാഹൂതി
ചെയ്യാൻ  പോലും   ചില  ആരാധകർ  തയ്യാറാണ് .ജയലളിത  ജയിലിൽ
പോയപ്പോൾ   തമിഴ് നാട്ടിൽ   ആരാധകർ   വാവിട്ട് കരയുകയും  ചിലർ
തീകൊളുത്തി   ആത്മ ഹത്യക്ക്   ശ്രമിക്കുകയും  ചെയ്തു .

യുറോപ്പിലും   അമേരിക്കയിലും  മറ്റു രാജ്യങ്ങളിലും   താരാരാധന  അതിര്
കടക്കുന്നില്ല . ഇന്ത്യയിൽ   ഒരു  താരം  കുറ്റം  ചെയ്‌താൽ പോലും  അതിനെ
നിസ്സാരമായി   തള്ളിക്കളയാനും   കുറ്റത്തെ  ന്യായീകരിക്കാ നും  ആരാധകർ
ശ്രമിക്കുന്നത്    സൽമാൻ ഖാൻറെ   കേസ്സിന്റെ  കാര്യത്തിൽ  കണ്ടു .കാരണം
താരം  ദൈവമാണ് .ദൈവത്തിന്  തെറ്റ് പറ്റുകയില്ല .

നായക വേഷം   ധരിക്കുന്ന   താരത്തിന്   പ്രായം  കടന്നുപോയാലും   ആരാധകർ  അയാളെ   യുവാവായി  അംഗീകരിക്കുന്നു .കൊച്ചുമക്കളുടെ
പ്രായമുള്ള  പെണ്‍കുട്ടിയെ   നായികയാക്കിയാലും   ആരാധകർക്ക്  പരാതിയില്ല . സുകുമാർ  അഴീക്കോട്  സത്യം  തുറന്നു പറഞ്ഞപ്പോൾ  fans /fanimals കലി തുള്ളി  അദ്ദേഹത്തെ  തെറികൊണ്ട്   അഭിഷേകം  ചെയ്തു .
അഭിനയ ചക്രവർത്തിമാരുടെ   നിത്യയൌവനത്തിന്  കാരണം  make -up
കലാകാരനാണ്  എന്ന  കാര്യം  ജനം  കണ്ടി ല്ലെന്ന് നടിക്കുന്നു .രജനികാന്തിനെ
യഥാർത്ഥരൂപത്തിൽ  കണ്ടാൽ  ഒരു  സിനിമാതാരം   ആണെന്ന്  തോന്നുകയില്ല .

ചില  ആഘോഷികൾ  വെറും  തറകൾ  ആണെന്ന്  തെളിഞ്ഞിട്ടുണ്ട് . സൽമാൻ
ഖാനെപോലെ  ചിലർ  രാജ്യത്തെ  നിയമങ്ങളെ  ധിക്കരിക്കുന്നവരാണ് .ചില
കായിക താരങ്ങൾ   drug കഴിച്ച്  പിടിക്കപ്പെട്ടിട്ടുണ്ട് .ഉദാഹരണമായി  2000 ആം
ആണ്ടിൽ   ലോകത്തിൻറെ  മുഴുവൻ  കണ്ണിലുണ്ണി ആയിരുന്ന  അമേരിക്കൻ
ഓട്ടക്കാരി  മറിയം  Jones .Sydney  Olympics ൽ  അവൾ  നാല്  സ്വർണ്ണ മെഡലുകൾ
നേടി .Drug  കഴിച്ചുവെന്ന്  പിന്നീട്  തെളിഞ്ഞ് ,ആ  മെഡലുകൾ  റദ്ദാക്കപ്പെട്ടു .
Tour  de  France  സൈക്കിൾ  മത്സരം  ഏഴുതവണ  ജയിച്ച  Lance  Armstrong
drug  കഴിച്ചിരുന്നു  എന്ന്  തെളിയിക്കപ്പെട്ടു . എല്ലാ  നേട്ടങ്ങളും  റദ്ദാക്കപ്പെട്ടു .

ഒരു  ആഘോഷി  തൻറെ  പ്രവർത്തനമേഖലയുടെ   പരിധി വിട്ട്  ചില  അഭിപ്രായപ്രകടനങ്ങൾ   നടത്തുമ്പോൾ  അത്  വിവാദം  ആകാറുണ്ട് . ദാസേട്ടൻ   ജീൻസിനെ  എതിർത്ത് പറഞ്ഞപ്പോൾ   കുറെ  ഏറെ  പ്രതിഷേധം  ഏറ്റുവാങ്ങി .സുരേഷ്   ഗോപിയുടെ   ചില  ഹിന്ദുത്വ പ്രസ്താവനകളും
ആരാധകരെ  അമ്പരപ്പിക്കുകയും   നിരാശപ്പെടുത്തുകയും   ചെയ്തു .

സിനിമാതാരങ്ങളുടെ   പൊള്ളത്തരം   തുറന്നുകാട്ടാൻ  ഒരു  സിനിമാ നടൻ
തന്നെ  മുൻകൈ  എടുത്തതിന്റെ  ഫലമായി  'ഉദയനാണ്  താരം ' എന്ന  സിനിമ
നമുക്ക്  കിട്ടി .അതിൽ   ശ്രീനിവാസൻ   അവതരിപ്പിച്ച  സരോജ് കുമാർ  എന്ന
കഥാപാത്രം   ഒരു  ആഘോഷിയുടെ   ജാടകൾ  അവതരിപ്പിക്കുന്നു .എന്തായാലും  മലയാളികൾ   തരാരാധനയ്ക്ക്   ഒരു  പരിധി  വെച്ചിട്ടുണ്ട് .ഒരു
മലയാളിതാരം  ജയിലിൽ  പോയാൽ   ആരും  വാവിട്ട്  കരയാൻ പോകുന്നില്ല .

വിവാദങ്ങളിൽ പെടാത്തവർ  ആണ്   ആഘോഷികളിൽ   ഏറെയും .അമിതാബ്  ബച്ചനും   സച്ചിൻ  തെണ്ടൂൽക്കറും   ദീർഘകാലത്തെ  career
ഉള്ളവരാണ് . അവർ  വിവാദങ്ങളിൽ പെട്ടതായി   ഇതുവരെ  കേട്ടിട്ടില്ല .











Saturday, 9 May 2015

താലി കത്തിക്കൽ സമരം ( Opinion )

ചുംബനസമരത്തിന്  ശേഷം   ഒരു  പുതിയ  സമരം -താലി പൊട്ടിക്കൽ  സമരം -നടന്നതായി  കേട്ടു . വലിയ  പുരോഗമനമാണ് .പിന്നെ   വാർത്തകളിൽ  സ്ഥലം
പിടിക്കുകയും  ചെയ്യാം . വിവാഹവും  താലിയും  പഴഞ്ചനാണ് .അതൊന്നും
വേണ്ടാ ,വെറുതെ  ഒന്നിച്ച്  താമസിച്ചാൽ  മതി  എന്നായിരിക്കാം  സമരക്കാരുടെ   നിലപാട് . ഇവരുടെ  നിലപാടിനെ  അന്ഗീകരിച്ചാൽ
സമൂഹത്തിന്റെയും   രാജ്യത്തിന്റെയും   തകർച്ച  ആയിരിക്കും  ഫലം .

എന്തെങ്കിലും  കുറ്റവും  കുറവും  ഉണ്ടെങ്കിലും   ഇന്ത്യ  എന്ന  രാജ്യം
നില നില്ക്കുന്നത്   വിവാഹവും  കുടുംബവും  മാനുഷിക മൂല്യങ്ങളും
ഉള്ളതുകൊണ്ടാണ് . രാജ്യത്തെ  തകർക്കാൻ   ആഗ്രഹിക്കുന്ന  ശക്തികൾ
രാജ്യത്തിന്‌   അകത്തും  പുറത്തും  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ചുംബനസമരം   താലി വിരുദ്ധ  സമരം   മുതലായവ  കുത്തി  പൊക്കുന്നത്
അത്തരം   ശക്തികൾ  ആയിരിക്കാം .കുറെ   യുവജനങ്ങളെ   സ്വാധീനിച്ചാൽ
അവരെ   മറ്റു കാര്യങ്ങൾക്ക്   ഉപയോഗിക്കാം .

വിവാഹവും  താലിയും  അധികം  ഇല്ലാത്ത  ഒരു  രാജ്യമാണ്  ദക്ഷിണാഫ്രിക്ക .
ഈ  രാജ്യത്തിലെ   ദുരവസ്ഥ  ഇന്ന്   നിയന്ത്രണാതീതമാണ് . മോഷണത്തിനു വേണ്ടിയും  അല്ലാതെയും  ഉള്ള  കൊലപാതകങ്ങൾ  നിത്യവും  നടക്കുന്നു .
ഈയിടെ   മൂന്ന്  പുരുഷന്മ്മാരെ  കൊലക്കുറ്റത്തിന്  അറസ്റ്റ് ചെയ്തു .മൂന്നുപേരും   സമൂഹത്തിൽ  നല്ല  നിലയും  വിലയും  ഉള്ളവരാണ് . രണ്ട്
വെള്ളക്കാരും   ഒരു  ഇന്ത്യക്കാരനും . അവർ  ചെയ്ത  കുറ്റം  ഭാര്യമാരെ
കൊന്നു  എന്നതാണ് .

വളരെ  ചെറുപ്പത്തിൽ തന്നെ   പലരെ  പ്രണയിച്ച്  ലൈംഗിക ബന്ധങ്ങളിൽ
ഏർപ്പെട്ട്  പരിചയിച്ച് ,പിന്നെ  വിവാഹത്തിനു ശേഷം ,അല്ലെങ്കിൽ  വിവാഹം  എന്ന   പ്രഹസനത്തിനു ശേഷം   പഴയ  സ്റ്റൈൽ  തുടരുമ്പോൾ  കുടുംബത്തിൽ
divorce ,കൊലപാതകം  മുതലായവ   സംഭവിക്കുന്നു . എവിടെ  ആയാലും
സ്ത്രീകൾ   ആണ്   90  ശതമാനവും  കൊല്ലപ്പെടുന്നത് .


രണ്ടാഴ്ച മുമ്പ്  IXOPO  എന്ന   സ്ഥലത്ത്  രണ്ടു ചെറുപ്പക്കാർ  ഒരു  കത്തോലിക്കാ  മഠത്തിൽ   അതിക്രമിച്ചു കയറി  86  വയസ്സുള്ള  ഒരു
കന്യാസ്ത്രീയെ  rape ചെയ്ത്‌   ശ്വാസം  മുട്ടിച്ച് കൊന്നു . ഇത്തരം  പൈശാചികമായ  കൃത്യങ്ങൾ  ഈ  രാജ്യത്ത്  നടക്കുന്നു . വിവാഹം
കഴിക്കാതെ  കുട്ടികൾ  ജനിച്ച്  ശരിയായ  ശിക്ഷണത്തിൽ  വളരാതെ
അവരിൽ  ചിലർ  കൊടും കുറ്റവാളികൾ  ആയി  മാറുന്നു .

വിവാഹം  കഴിക്കാതെ  പെണ്‍കുട്ടികൾ  പ്രസവിക്കുന്നത്   ദക്ഷിണാഫ്രിക്കയിൽ  ഒരു  കുറച്ചിൽ  അല്ല . കഴിഞ്ഞ  കൊല്ലം  15000
വിദ്യാർത്ഥിനികൾ   പ്രസവിച്ചു  എന്നാണ്  കണക്ക് .


കുടുംബങ്ങൾ  ഏറെയും  സിംഗിൾ  parent  കുടുംബങ്ങളാണ് . ഒന്നുകിൽ
divorce .അല്ലെങ്കിൽ   മാതാപിതാക്കളിൽ  ഒരാൾ  മരിച്ചുപോയി .എയിഡ്സ്
ആയിരിക്കാം   കാരണം .


ഞാൻ  പഠിപ്പിച്ചിരുന്ന   സ്കൂളിൽ   അദ്ധ്യാപകരിൽ  സ്ത്രീകൾ  ആണ്
ഭൂരിപക്ഷം . അവരിൽ  കൂടുതലും   ഒറ്റയ്ക്ക്  ജീവിക്കുന്നവരാണ് . അവർക്ക്
ഒന്നോ  രണ്ടോ  കുട്ടികൾ  വീതം  ഉണ്ട് . ഏറെക്കുറെ  സന്തോഷമായി  കഴിയുന്നു .

അങ്ങനെയുള്ള   ഒറ്റയ്ക്ക് ജീവിതം  അപകടകരമാണെന്ന്  ആ  സ്ത്രീകളിൽ
ചിലരുടെ  അനുഭവത്തിൽ  നിന്ന്  മനസ്സിലാക്കാൻ  കഴിഞ്ഞു .

ഒരാൾ  ഒരു  പുത്തൻ  കാർ  വാങ്ങി  ഒരു  കൊല്ലത്തോളം  ഓടിച്ചു .
ഒരു  ദിവസം  കാർ  നിയന്ത്രണം  വിട്ട്  മറിഞ്ഞു . കാർ  എഴുതിതള്ളി .
വലിയ  പരിക്കൊന്നും  പറ്റിയില്ല . പക്ഷേ  കുറേ  കൊല്ലങ്ങൾക്ക് ശേഷം
കണ്ടുപിടിച്ചു ,ആ  അപകടം  കാരണം  ഒരു  കണ്ണിന്  തീരെ  കാഴ്ചയില്ല .


വേറെ  ഒരു  അധ്യാപികയുടെയും   കാർ  മറിഞ്ഞു .കാർ  എഴുതി  തള്ളി .ഭാഗ്യവശാൽ  പരിക്കൊന്നും  പറ്റിയില്ല .


2010 ൽ  അടുത്ത  സ്കൂളിലെ  അദ്ധ്യാപിക   ഞങ്ങളുടെ  കൂടെ  സ്കൂളിലേയ്ക്ക്
സഞ്ചരിച്ചിരുന്നു . 35 വയസ്സ്  കാണും . ഇരു നിറക്കാരിയാണ് . Millicent
എന്നാണ്  പേര് . അവൾക്കും  നല്ല  കാറുണ്ട് . ഞങ്ങളുടെ  കൂടെ  വന്നാൽ
ചെലവ്  കുറവുണ്ട് . അവൾക്ക്  12  വയസ്സുള്ള  ഒരു  പെണ്‍കുട്ടിയുണ്ട് .ഭർത്താവിൻറെ  കാര്യം  പറഞ്ഞു  കേട്ടിട്ടില്ല . Millicent ൻറെ  സംഭാഷണം  കേൾക്കാൻ  നല്ല  രസമാണ് . ഒന്നാംതരം  ഇംഗ്ലീഷ്  ആണ് . സ്കൂളിൽ  എത്തുന്നതുവരെ  നല്ല  തമാശകൾ  പൊട്ടിക്കും . നവംബറിൽ  അവൾ
മകളുടെ  റിപ്പോർട്ട്‌  കാർഡ്‌  ഞങ്ങളെ  കാണിച്ചു .എല്ലാത്തിനും  ഒന്നാമതാണ് .
മകളെ പ്പറ്റി  ഒത്തിരി  സ്വപ്‌നങ്ങൾ  ഉണ്ടായിരുന്നു  അവൾക്ക് .


ഡിസംബർ   ആദ്യ ആഴ്ച  ഞങ്ങൾ  marking  centre ൽ   ആയിരുന്നു . ഒരു
അദ്ധ്യാപിക  വിളിച്ചുപറഞ്ഞു .''Millicent  ഇന്നലെ  കാറപകടത്തിൽ  മരിച്ചു .
Closing  പാർട്ടി  കഴിഞ്ഞ്  വൈകീട്ട്  മടങ്ങുമ്പോൾ   ഒരു  truck ൻറെ  അടിയിലേയ്ക്ക്   ഓടിച്ചു കയറി .''


ഇങ്ങനെ  എതയെത്ര   ദുരന്തങ്ങൾ . കാർ  ഓടിക്കുമ്പോൾ   ഭർത്താവ്
ഉറക്കം  തൂങ്ങിയാൽ  അയാളെ  ഉണർത്തി  അപകടത്തിൽ  നിന്ന്  രക്ഷിക്കാൻ
ഭാര്യ  കൂടെയുണ്ടെങ്കിൽ  നല്ലതാണ് .ഭർത്താവും  ഭാര്യയും  മാറി  മാറി
ഓടിക്കുന്നതും  നല്ലതാണ് . ചിലപ്പോൾ  കുട്ടികളാണ്  രക്ഷിക്കുന്നത് .

ചുംബന സമരവും   താലി കത്തിക്കൽ  സമരവും  ലക്ഷ്യം  വെക്കുന്നത്
ഒന്നാണ് . എങ്ങനെയെങ്കിലും   പെണ്‍കുട്ടികളെ  കുടുക്കി  കാര്യം  സാധിക്കണം .

പ്രണയച്ചതിയിൽ പ്പെട്ട്   ഏതെങ്കിലും  ആണ്‍കുട്ടി  ആത്മഹത്യ  ചെയ്തതായി
കേട്ടിട്ടില്ല . ധാരാളം  പെണ്‍കുട്ടികൾ  ആത്മഹത്യ ചെയ്യുന്നു .


എൻറെ  അമ്മ  പറഞ്ഞ് കേട്ടിട്ടുണ്ട് ,'' ഇല  മുള്ളേൽ  വീണാലും  മുള്ള്
ഇലയിൽ  വീണാലും   ഇലയ്ക്കാണ്  ദോഷം .''