Friday, 22 May 2015

നരേന്ദ്ര മോഡിയുടെ യാത്രകൾ (OPINION )


നരേന്ദ്ര മോദി   പ്രധാന മന്ത്രി  ആയിട്ട്  ഒരു വർഷം  തികഞ്ഞിരിക്കുന്നു . വലിയ
ഒച്ചപ്പാടൊന്നും   ഇല്ലാതെ   ഒരു  വർഷം   കടന്നുപോയി . വലിയ  ആക്ഷേപം
ഒന്നും  എടുത്തു പറയാനില്ല .ഇപ്പോൾ   സോഷ്യൽ  മീഡിയയിലും  മറ്റും
പ്രചരിക്കുന്ന   ആക്ഷേപങ്ങൾ  ബാലിശമാണ് . ഒന്ന്   മോഡിയുടെ  കോട്ട്
ലക്ഷങ്ങൾ   വില മതിക്കുന്നതാണ് . രണ്ട്, മോദി  തുടരെ തുടരെ   വിദേശ യാത്രകൾ   നടത്തി  പണം  ഒത്തിരി  ദുർവ്യയം  ചെയ്യുന്നു .

ഒരു  കളിയിൽ  തോൽക്കുന്ന  ആൾ ,അല്ലെങ്കിൽ  ടീം  ജയിച്ച  ടീമിനെ  അനുമോദിച്ച്   കഴിഞ്ഞതെല്ലാം   മറക്കുന്നതിനെ   sportsman spirit  എന്ന്
പറയുന്നു . വളരെ  ഉന്നത നിലവാരം  ഉള്ളവർക്കേ  ഈ  ഗുണം  ഉള്ളൂ .
നരേന്ദ്ര മോദി  ജനാധിപത്യമാർഗ്ഗത്തിലൂടെ   അധികാരത്തിൽ  വന്നു .അതിൽ
അസൂയപ്പെട്ടിട്ടോ   പരിഭവിച്ചിട്ടോ   പ്രയോജനമില്ല . UPA ക്ക്  ജനങ്ങൾ
പത്ത്  വർഷം  ഭരിക്കാൻ  അവസരം  കൊടുത്തു . ആ   കാലയളവിൽ
അതിഭയങ്കരമായ   അഴിമതികൾ   നടന്നു . കിട്ടിയ   അവസരം  പാഴാക്കിയാൽ
ഉണ്ടാകുന്ന   ഭവിഷ്യത്തുകളെപ്പറ്റി    Julius  Caesar   നാടകത്തിൽ  Brutus
ഇങ്ങനെ  പറയുന്നു .




There  is  a  tide  in the  affairs  of  men ,
Which ,taken  at the  flood ,leads  on  to fortune ;
If  omitted ,all the  voyage  of  their  life 
Is  found  in  shallows  and  in  miseries .

(Julius  Caesar Act  4 ,Scene  3 )









അതായത്   കിട്ടിയ   അവസരം   ശരിയായി   ഉപയോഗിച്ചില്ലെങ്കിൽ  എല്ലാം
കുളമാകും   എന്ന്   അർത്ഥം .

ബാലിശമായ   ആക്ഷേപങ്ങൾ  ഉന്നയിച്ച്   ജനവികാരം  മോദിക്കെതിരെ  തിരിച്ചുവിട്ട്   അധികാരത്തിൽ  തിരിച്ചെത്താം  എന്ന്  ആരെങ്കിലും  കരുതുന്നുണ്ടെങ്കിൽ  അവർക്ക്   നിരാശപ്പെടേണ്ടി  വരും .

ഒന്നാമതായി   വില കൂടിയ   കോട്ടിന്റെ   കാര്യം  എടുക്കാം . ഇന്ത്യയുടെ
പ്രധാനമന്ത്രി   ലോക രാഷ്ട്ര  തലവന്മാരുടെ കൂടെ  നിൽക്കുമ്പോൾ  അദ്ദേഹം
മറ്റുള്ളവരുടെ  വേഷത്തോട്  കിട പിടിക്കുന്ന  വേഷം  അണിഞ്ഞിരിക്കണം .
അദ്ദേഹത്തെ  BJP ക്കാരനായിട്ടല്ല   കാണേണ്ടത് .ഒബാമ ,ഡേവിഡ്‌  കാമറൂണ്‍
മുതലായവരോട്   തോളോട്  തോൾ  ചേർന്ന് നിൽക്കുമ്പോൾ  ഒട്ടും  കുറവ്
വന്നുകൂടാ .അതുകൊണ്ട്  മോഡിയുടെ  കോട്ടിന്  കോടികൾ  ചെലവാക്കിയാലും  ജനം  അത്  അന്ഗീകരിക്കും . അതുകൊണ്ട്   സോഷ്യൽ
മീഡിയയിൽ   ബാലിശമായ   ആക്ഷേപങ്ങൾ   ഉന്നയിക്കുന്നവർ   കൂടുതൽ
പരിഹാസ്യരാവുകയാണ്  ചെയ്യുന്നത് .

നരേന്ദ്ര മോദി   ഒബാമയുടെ  കൂടെ  മുണ്ട് ഉടുത്ത്  നിന്നിരുന്നുവെങ്കിൽ  അതെ
ചൊല്ലി   ശത്രുക്കൾ   ആക്ഷേപം  ഉയർത്തിയേനെ .'' ഇഷ്ടമില്ലാത്ത  അച്ചി
തൊട്ടതെല്ലാം   കുറ്റം .''

നരേന്ദ്ര മോദി   തുടർച്ചയായി   വിദേശ യാത്രകൾ  നടത്തുന്നു  എന്നാണ്  രണ്ടാമത്തെ   ആക്ഷേപം . ബാലിശവും   നാണം കെട്ടതുമായ   ആരോപണമാണ്  ഇത് . ചില  കൊച്ചുകുട്ടികൾ   മാതാപിതാക്കൾ   ജോലിക്കുപോകുന്നതിന്
എതിരാണ് . രണ്ട്  വയസ്സുള്ള  ഒരു  കുട്ടിക്ക്  മനസ്സിലാവുകയില്ല   മാതാപിതാക്കൾ  ജോലിക്കുപോകുന്നത്  ആ  കുട്ടിക്കുവേണ്ടി  ആണെന്ന് .
ഇതുപോലെയാണ്    നരേന്ദ്ര മോദിയുടെ   വിദേശ യാത്രകളെപ്പറ്റി   പരാതി
പറയുന്നത് . നരേന്ദ്രമോദി   വിദേശത്ത്  പോകുന്നത്  സ്വന്തം  ആവശ്യങ്ങൾക്കുവേണ്ടി യല്ല . രാജ്യത്തിൻറെ   പുരോഗതിക്കുവേണ്ടി
investment  തേടിയാണ് . ബന്ധങ്ങൾ   ശക്തിപ്പെടുത്താൻ   ആണ് .

ഒരു  രാജ്യത്തിൻറെ  തലവൻ  പല  ആവശ്യങ്ങൾക്കുവേണ്ടി   വിദേശ യാത്രകൾ  ചെയ്യേണ്ടി വരും .ഒബാമ, നരേന്ദ്രമോഡി,  ഡേവിഡ്‌
കാമറൂണ്‍  മുതലായവർ  വിദേശയാത്രക്ക്   പോകുന്നത്  വെറുതെ  സ്ഥലങ്ങൾ
കാണാനല്ല . സ്വന്തം  രാജ്യത്തിന്‌  പ്രയോജനം  ഉണ്ടാകുന്ന  കരാറുകൾ
ഉണ്ടാക്കാനാണ് . ഇന്നത്തെ   ആഗോള വ്യവസ്ഥിതിയിൽ  വിജയിക്കണമെങ്കിൽ
എല്ലാ   രാജ്യങ്ങളുമായും   ഉറച്ച  ബന്ധം   സ്ഥാപിക്കണം . ആഫ്രിക്കയിലെ
raw  materials ന് വേണ്ടി  ചൈന  എല്ലാ  ആഫ്രിക്കൻ  രാജ്യങ്ങളെയും  വലയിലാക്കി ക്കഴിഞ്ഞു .

Social മീഡിയയിൽ   ബാലിശമായ  വിമർശനങ്ങൾ  നടത്തുന്നവർ  അല്പം
ചരിത്രം  അറിഞ്ഞിരിക്കുന്നത്  നല്ലതാണ് .ഇന്ന്  സാങ്കേതിക വിദ്യയിൽ
ഒന്നാമത്തെ  രാജ്യമാണ്  ജപ്പാൻ . 18 ,19  നൂറ്റാണ്ടുകളിൽ   ശാസ്ത്ര -സാങ്കേതിക
വിദ്യകൾ  വേണ്ടെന്നുവെച്ച്  പുരോഗതിക്ക് മുമ്പിൽ  പുറം തിരിഞ്ഞു നിന്ന
രാജ്യമാണ്  അത് . ജപ്പാനുമായി   വാണിജ്യബന്ധം  സ്ഥാപിക്കാൻ  അമേരിക്കക്കാർ  18 ,19  നൂറ്റാണ്ടുകളിൽ  ശ്രമിച്ചു .പക്ഷേ  ജപ്പാൻകാർ
വഴങ്ങിയില്ല .1852 ൽ   അമേരിക്കക്കാർ   രണ്ടും  കൽപ്പിച്ച് , Commodore  മാത്യു
പെറിയുടെ   നേതൃത്വത്തിൽ  ഒരു  കപ്പൽ പടയുമായി  ജപ്പാനിലേയ്ക്ക്
പുറപ്പെട്ടു .അദ്ദേഹത്തിൻറെ  കയ്യിൽ  അമേരിക്കൻ  പ്രസിഡന്റ്‌ ൻറെ
ഒരു  കത്ത്  ഉണ്ടായിരുന്നു . ഒരു  വ്യപാരകരാർ  ഒപ്പുവെക്കണം  എന്നായിരുന്നു  കത്തിൻറെ  ഉള്ളടക്കം . ഒപ്പുവെച്ചില്ലെങ്കിൽ  ബലം പ്രയോഗിക്കുമെന്ന ഭീഷണി  ഉണ്ടായി . ഗത്യന്തരമില്ലാതെ  ജപ്പാൻ 1854 ൽ
കരാറിൽ  ഒപ്പിട്ടു . ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ  സ്വീകരിച്ച്
ജപ്പാൻ  പുരോഗതി  പ്രാപിച്ചു .

1972 വരെ   അമേരിക്കയും  ചൈനയും  പിണക്കത്തിൽ  ആയിരുന്നു . നയതന്ത്ര
ബന്ധം  ഉണ്ടായിരുന്നില്ല . ചൈനയുമായി   ബന്ധം  സ്ഥാപിക്കുന്നത്  അമേരിക്കയ്ക്ക്  ഗുണം ചെയ്യുമെന്നു കണ്ട  ആധുനിക ചാനക്യനായ  ഹെൻറി
KISSINGER


,1971 ൽ  പലപ്രാവശ്യം  രഹസ്യമായി  ചൈന സന്ദർശിച്ച്
അന്നത്തെ  പ്രസിഡന്റ്  ആയിരുന്ന   നിക്സനു  ചൈന  സന്ദർശിക്കാനുള്ള  കളമൊരുക്കി . 1972 ഫെബ്രുവരി 21 മുതൽ  28 വരെ  നിക്സനും  സംഘവും
ചൈന  സന്ദർശിച്ചു . അദ്ദേഹം   മാവോയുമായി  കൂടികാഴ്ച  നടത്തി .
ചൈന  ഇരുട്ടിൽ നിന്ന്  പതിയെ  പുറത്തുവരാൻ  തുടങ്ങി . ലോക ചരിത്രം
തിരുത്തി എഴുതിയ   സംഭവമാണ്   പ്രസിഡന്റ്‌  നിക്സന്റെ  ചൈനാ സന്ദർശനം .ഈ   ചരിത്ര സംഭവത്തെപ്പറ്റി   അറിയാവുന്നവർ   നരേന്ദ്ര മോഡിയുടെ  വിദേശയാത്രകളെ   വിമർശിക്കാൻ  തുനിയുകയില്ല .


കൂടെക്കൂടെ  വിദേശയാത്രകൾ  നടത്തി  റെക്കോർഡ്‌  ഭേദിച്ച  ഒരു  മഹാനാണ്
ജോണ്‍ പോൾ  രണ്ടാമൻ  മാർപാപ്പാ . തൻറെ  അജഗണങ്ങളെ  അടുത്തുകാണാൻ വേണ്ടി   അദ്ദേഹം  104  രാജ്യങ്ങൾ  സന്ദർശിച്ചു . പതിനൊന്നു ലക്ഷത്തി അറുപത്തി ഏഴായിരം   കിലോമീറ്റർ  ആണ്  അദ്ദേഹം
സഞ്ചരിച്ചത് . അദ്ദേഹം  കേരളത്തിലും  വന്നു . അദ്ദേഹം  ഒത്തിരി  വിദേശ
യാത്രകൾ  നടത്തി  ഒത്തിരി  പണം  പാഴാക്കി  എന്ന്  ആരും   പറഞ്ഞു കേട്ടിട്ടില്ല .കാരണം  അല്പ്പന്മാരാണ്   അത്തരം   വിമർശനങ്ങൾ  നടത്താറുള്ളത് .






No comments:

Post a Comment