Tuesday, 12 May 2015

Celebrity കൾ ഉണ്ടാകുന്നത് ( opinion )

Celebrity എന്ന  വാക്കിൻറെ   മലയാളം  എന്താണെന്ന്  അറിഞ്ഞുകൂടാ .ജീർണ്ണിച്ച
പത്രഭാഷയിൽ   തുല്യമായ  വാക്ക്  ഉണ്ടായിരിക്കാം . celebration  എന്നാൽ
'ആഘോഷം '.അപ്പോൾ   ആഘോഷിക്കപ്പെടുന്നവൻ  'ആഘോഷി ' എന്നാക്കിയാൽ   തരക്കേടില്ല . എന്നാൽ  ഒരു  ഇംഗ്ലീഷ്  വാക്കിന്  യോജിച്ച
മലയാളം  വാക്ക്  ഇല്ലെങ്കിൽ  ആ  ഇംഗ്ലീഷ്  വാക്ക് ഉപയോഗിക്കുന്നതായിരിക്കും   ഉചിതം . 'hung  parliament ന്  തൂക്ക് പാർലമെൻറ്
എന്നുപറയുമ്പോൾ   നാടൻ  ഹോട്ടലുകളിൽ  കറികൾ  കൊണ്ടുനടന്ന്  വിളമ്പുന്ന  ആ  സാധനം  ആണ്  എനിക്ക്  ഓർമ്മ  വരുന്നത് .

സാധാരണക്കാർക്ക്   ചെയ്യാൻ  പറ്റാത്ത  ഒരു  കാര്യം  അനായാസം  ചെയ്യുന്ന
ഒരാളാണ്  ആഘോഷി ആകുന്നത് . യേശുദാസിനെ പോലെ  പാടാൻ ,ഉസ്സൈൻ
ബോൾട്ട് നെ പോലെ  ഓടാൻ , റൊണാൾഡോയെ പോലെ  ഫുട്ബോൾ
കളിക്കാൻ , സച്ചിനെ പോലെ   റണ്‍സ്  വാരികൂട്ടാൻ ,ശോഭനയെപ്പോലെ
നൃത്തം  ചെയ്യാൻ ,മുതുകാടിനെ പോലെ   മാജിക്‌  കാണിക്കാൻ   സാധാരണക്കാർക്ക്   സാധിക്കുകയില്ല .അതുകൊണ്ട്   അവർ  ആഘോഷികൾ
ആകുന്നു .ചിലരെ   'താരം ' എന്നും  വിളിക്കാം . ( സ്റ്റാർ )

അഭിനയത്തിൻറെ  കാര്യം  പറയുമ്പോൾ   അത്  എല്ലാവർക്കും  പറ്റാത്ത
കാര്യമാണെന്ന്   പറഞ്ഞുകൂടാ . വഴിയെപോകുന്ന  ഒരാളെ  വിളിച്ച്  ഒരു
റോൾ  കൊടുത്താൽ  ചിലപ്പോൾ  നന്നായി  അഭിനയിച്ചെന്നു വരാം . എന്നാൽ
മുഖസൌന്ദര്യവും   നല്ല  ശരീരവും  ഉള്ളവർ  നായകൻ  അല്ലെങ്കിൽ  നായികയായി   അഭിനയിക്കുമ്പോൾ  അവർ  ലക്ഷക്കണക്കിനും  കോടിക്കണക്കിനും    ആരാധകരുള്ള   ആഘോഷികൾ  അല്ലെങ്കിൽ  താരങ്ങൾ
ആകുന്നു . അവരെ  ഒരു  നോക്കുകാണാനും    ഓട്ടോഗ്രാഫ്  വാങ്ങാനുമായി
ആരാധകർ   തടിച്ചുകൂടുന്നു . താരങ്ങൾക്കുവേണ്ടി    ആത്മാഹൂതി
ചെയ്യാൻ  പോലും   ചില  ആരാധകർ  തയ്യാറാണ് .ജയലളിത  ജയിലിൽ
പോയപ്പോൾ   തമിഴ് നാട്ടിൽ   ആരാധകർ   വാവിട്ട് കരയുകയും  ചിലർ
തീകൊളുത്തി   ആത്മ ഹത്യക്ക്   ശ്രമിക്കുകയും  ചെയ്തു .

യുറോപ്പിലും   അമേരിക്കയിലും  മറ്റു രാജ്യങ്ങളിലും   താരാരാധന  അതിര്
കടക്കുന്നില്ല . ഇന്ത്യയിൽ   ഒരു  താരം  കുറ്റം  ചെയ്‌താൽ പോലും  അതിനെ
നിസ്സാരമായി   തള്ളിക്കളയാനും   കുറ്റത്തെ  ന്യായീകരിക്കാ നും  ആരാധകർ
ശ്രമിക്കുന്നത്    സൽമാൻ ഖാൻറെ   കേസ്സിന്റെ  കാര്യത്തിൽ  കണ്ടു .കാരണം
താരം  ദൈവമാണ് .ദൈവത്തിന്  തെറ്റ് പറ്റുകയില്ല .

നായക വേഷം   ധരിക്കുന്ന   താരത്തിന്   പ്രായം  കടന്നുപോയാലും   ആരാധകർ  അയാളെ   യുവാവായി  അംഗീകരിക്കുന്നു .കൊച്ചുമക്കളുടെ
പ്രായമുള്ള  പെണ്‍കുട്ടിയെ   നായികയാക്കിയാലും   ആരാധകർക്ക്  പരാതിയില്ല . സുകുമാർ  അഴീക്കോട്  സത്യം  തുറന്നു പറഞ്ഞപ്പോൾ  fans /fanimals കലി തുള്ളി  അദ്ദേഹത്തെ  തെറികൊണ്ട്   അഭിഷേകം  ചെയ്തു .
അഭിനയ ചക്രവർത്തിമാരുടെ   നിത്യയൌവനത്തിന്  കാരണം  make -up
കലാകാരനാണ്  എന്ന  കാര്യം  ജനം  കണ്ടി ല്ലെന്ന് നടിക്കുന്നു .രജനികാന്തിനെ
യഥാർത്ഥരൂപത്തിൽ  കണ്ടാൽ  ഒരു  സിനിമാതാരം   ആണെന്ന്  തോന്നുകയില്ല .

ചില  ആഘോഷികൾ  വെറും  തറകൾ  ആണെന്ന്  തെളിഞ്ഞിട്ടുണ്ട് . സൽമാൻ
ഖാനെപോലെ  ചിലർ  രാജ്യത്തെ  നിയമങ്ങളെ  ധിക്കരിക്കുന്നവരാണ് .ചില
കായിക താരങ്ങൾ   drug കഴിച്ച്  പിടിക്കപ്പെട്ടിട്ടുണ്ട് .ഉദാഹരണമായി  2000 ആം
ആണ്ടിൽ   ലോകത്തിൻറെ  മുഴുവൻ  കണ്ണിലുണ്ണി ആയിരുന്ന  അമേരിക്കൻ
ഓട്ടക്കാരി  മറിയം  Jones .Sydney  Olympics ൽ  അവൾ  നാല്  സ്വർണ്ണ മെഡലുകൾ
നേടി .Drug  കഴിച്ചുവെന്ന്  പിന്നീട്  തെളിഞ്ഞ് ,ആ  മെഡലുകൾ  റദ്ദാക്കപ്പെട്ടു .
Tour  de  France  സൈക്കിൾ  മത്സരം  ഏഴുതവണ  ജയിച്ച  Lance  Armstrong
drug  കഴിച്ചിരുന്നു  എന്ന്  തെളിയിക്കപ്പെട്ടു . എല്ലാ  നേട്ടങ്ങളും  റദ്ദാക്കപ്പെട്ടു .

ഒരു  ആഘോഷി  തൻറെ  പ്രവർത്തനമേഖലയുടെ   പരിധി വിട്ട്  ചില  അഭിപ്രായപ്രകടനങ്ങൾ   നടത്തുമ്പോൾ  അത്  വിവാദം  ആകാറുണ്ട് . ദാസേട്ടൻ   ജീൻസിനെ  എതിർത്ത് പറഞ്ഞപ്പോൾ   കുറെ  ഏറെ  പ്രതിഷേധം  ഏറ്റുവാങ്ങി .സുരേഷ്   ഗോപിയുടെ   ചില  ഹിന്ദുത്വ പ്രസ്താവനകളും
ആരാധകരെ  അമ്പരപ്പിക്കുകയും   നിരാശപ്പെടുത്തുകയും   ചെയ്തു .

സിനിമാതാരങ്ങളുടെ   പൊള്ളത്തരം   തുറന്നുകാട്ടാൻ  ഒരു  സിനിമാ നടൻ
തന്നെ  മുൻകൈ  എടുത്തതിന്റെ  ഫലമായി  'ഉദയനാണ്  താരം ' എന്ന  സിനിമ
നമുക്ക്  കിട്ടി .അതിൽ   ശ്രീനിവാസൻ   അവതരിപ്പിച്ച  സരോജ് കുമാർ  എന്ന
കഥാപാത്രം   ഒരു  ആഘോഷിയുടെ   ജാടകൾ  അവതരിപ്പിക്കുന്നു .എന്തായാലും  മലയാളികൾ   തരാരാധനയ്ക്ക്   ഒരു  പരിധി  വെച്ചിട്ടുണ്ട് .ഒരു
മലയാളിതാരം  ജയിലിൽ  പോയാൽ   ആരും  വാവിട്ട്  കരയാൻ പോകുന്നില്ല .

വിവാദങ്ങളിൽ പെടാത്തവർ  ആണ്   ആഘോഷികളിൽ   ഏറെയും .അമിതാബ്  ബച്ചനും   സച്ചിൻ  തെണ്ടൂൽക്കറും   ദീർഘകാലത്തെ  career
ഉള്ളവരാണ് . അവർ  വിവാദങ്ങളിൽ പെട്ടതായി   ഇതുവരെ  കേട്ടിട്ടില്ല .











No comments:

Post a Comment