Wednesday, 20 May 2015

മലയാളികളുടെ ഇംഗ്ലീഷ് പ്രേമം

മലയാളികൾ   മാതൃഭാഷയോട്   സ്നേഹമില്ലാത്തവർ  ആണ്  എന്ന്  ഒരു
ആക്ഷേപം  ചിലപ്പോൾ  പറഞ്ഞു കേൾക്കാറുണ്ട് . ഇത്  പൂർണ്ണമായും
ശരിയാണോ  എന്ന് അറിഞ്ഞുകൂടാ . ആരാച്ചാർ  എന്ന  നോവലിൻറെ  50000 മത്തെ  കോപ്പി  ഒരാൾ  55000  രൂപയ്ക്ക്  വാങ്ങി .ബന്യാമിന്റെ  നോവൽ
നൂറാം  പതിപ്പ്  ഇറങ്ങി . അപ്പോൾ   ഭാഷയെ  സ്നേഹിക്കുന്നവർ  ധാരാളം
ഉണ്ട്  എന്ന്  മനസ്സിലാക്കാം . തീർച്ചയായും   സന്തോഷവാർത്തകൾ  ആണ്
ഇവ .

എന്തായാലും   മലയാളികൾക്ക്  ഇംഗ്ലീഷ്നോട്  ഒരു  ചായ്വ്   ഉണ്ട് . ഒരു
മുറിയിൽ  വളർത്തുന്ന  ചെടിയുടെ  ഇലകൾ  സൂര്യപ്രകാശം  തേടി  ജന്നലിന്
അടുത്തേയ്ക്ക്  വളരുന്നതുപോലെ   ജോലി  എന്ന  സൂര്യന്റെ  അടുത്തേക്കാണ്
മലയാളിയുടെ   ചായ്വ് .സ്പാനിഷ്‌ ,റഷ്യൻ ,ജാപ്പനീസ്‌  ഭാഷകൾ  അറിഞ്ഞതുകൊണ്ട്‌   പ്രയോജനമില്ല . കാരണം  ആ  ഭാഷകൾ  ഉള്ള  രാജ്യങ്ങളിൽ  ജോലി  കിട്ടാനില്ല . ഇംഗ്ലീഷ്  ഉള്ള  രാജ്യങ്ങളിലാണ്  ജോലി
കിട്ടാൻ   സാധ്യതയുള്ളത് .ഇംഗ്ലീഷ്  അറിഞ്ഞിരുന്നാൽ  നാട്ടിലും  പുറത്തും
പ്രയോജനമുണ്ട് .

എന്തായാലും   മലയാളികൾ  നിത്യജീവിതത്തിൽ  ധാരാളം  ഇംഗ്ലീഷ്  വാക്കുകൾ  ഉപയോഗിക്കുന്നുണ്ട് . പഠിപ്പ്  ഇല്ലാത്തവരും  ഇംഗ്ലീഷ്  വാക്കുകൾ   ഉപയോഗിക്കുന്നുണ്ട് . കാരണം  പല  വാക്കുകൾക്കും  പകരം
വെക്കാൻ  മലയാളം  വാക്ക്  ഇല്ല .ഉദാഹരണത്തിന്   രാവിലെ  എണീറ്റ്‌
breakfast  കഴിച്ച്   കാർ   start  ചെയ്ത്  gate ൽ  ക്കൂടി  ഇറങ്ങി  left ലേയ്ക്ക്
തിരിഞ്ഞ്   straight  ആയി  പോകുന്നു . traffic jam ൽ  കുടുങ്ങി  കുറേ  സമയം
waste  ആകുന്നു . ജോലി സ്ഥലത്ത്  late  ആയി  എത്തുന്നു .

പകരം  വെക്കാൻ  മലയാളം  വാക്ക്  ഉണ്ടെങ്കിലും  ചിലപ്പോൾ  ഇംഗ്ലീഷ്
വാക്കാണ്‌   നാവിൽ  വരിക . പറയാൻ  എളുപ്പമുള്ള  വാക്കാണ്  ഞാൻ
choose  ചെയ്യുന്നത് . ഉദാഹരണത്തിന്   'ഇവിടെ  കാത്തിരിക്കൂ ' എന്നതിനേക്കാൾ  ഞാൻ  ഇഷ്ടപ്പെടുന്നത്  'ഇവിടെ  wait  ചെയ്യൂ .' എന്നാണ് .
ജോലിക്ക്  അപേക്ഷിക്കുക ' എന്നതിനേക്കാൾ  ഞാൻ  ഇഷ്ടപ്പെടുന്നത്  'ജോലിക്ക്
apply  ചെയ്യുക  എന്നതാണ് .

ഭക്ഷണം  എന്നതിന്  പകരം  food  എന്ന്  പലരും  പറയുന്നു . food  order
ചെയ്യുന്നു ,food  വളരെ  tasty ആണ് , food  parcel / pack  ചെയ്ത്  വാങ്ങുന്നു , food
enjoy  ചെയ്യുന്നു .

ticket  book  ചെയ്യുന്നു . wait -listed  ആണ് . flight   delayed  ആണ് . departure  എപ്പോഴാണ് ? flight  land  ചെയ്തു . luggage  collect  ചെയ്തു .flight  miss
ചെയ്തു .prepaid  taxi  എടുത്തു .എന്നെല്ലാം   യാത്രാ സംബന്ധമായ  അനേകം
വാക്കുകൾ  എപ്പോഴും   ഉപയോഗിക്കപ്പെടുന്നു .


computer ,cell phone  മുതലായ  കാര്യങ്ങളിൽ   നൂറു കണക്കിന്  ഇംഗ്ലീഷ്  വാക്കുകൾ  ഉപയോഗിക്കപ്പെടുന്നു . activate  ചെയ്യുക .upload /download /save
exit / connect /delete /miscall / recharge / etc

ഇംഗ്ലീഷിൽ   ഒരു  വാചകം  തെറ്റുകൂടാതെ  എഴുതാൻ  അത്ര  എളുപ്പമല്ല .
വളരെ  ശ്രദ്ധിച്ചില്ലെങ്കിൽ  കുഴിയിൽ  വീഴും .അതുകൊണ്ടാണല്ലോ  I  married
the  cow  to  a  tree എന്ന  തമാശ  ഉണ്ടായത് , ചുമ്മാ എഴുതി  രക്ഷപ്പെടാവുന്ന
ഭാഷയല്ല  ഇംഗ്ലീഷ് . spelling ,punctuation ,  മുതലായവ  കടമ്പകൾ  ആണ് .അത്തരം   കടമ്പകൾ  അധികം   മലയാളത്തിൽ  ഇല്ലാ  എന്ന്  തോന്നുന്നു , ഉദാഹരണത്തിന്   പേര്  എഴുതുന്നതിന്   ഇംഗ്ലീഷ്ൽ   capital  letter ൽ
തുടങ്ങണം. മലയാളത്തിൽ   അത്  വേണ്ട . എഴുതാൻ  അത്ര എളുപ്പമുള്ള  ഭാഷയല്ല  മലയാളം . ഒരു  സിനിമയിൽ  കുതിര വട്ടം പപ്പു  ആദിവാസികളെ
മലയാളം  പഠിപ്പിക്കുന്ന  ഒരു  രംഗമുണ്ട് . ഒരാൾ  സ്ലേറ്റിൽ  താൻ  എഴുതിയ
വാക്ക്  പപ്പുവിനെ  കാണിക്കുന്നു .'കോട്ടയം ' എന്നതിന് 'കേട്ടയം ' എന്നെഴുതിയ  ആളുടെ  ചെവിക്കുപിടിച്ച്  പപ്പു  കിഴുക്കുന്ന  രംഗം
ഓർത്തോർത്ത്  ചിരിക്കാൻ  പറ്റിയ  ഒന്നാണ് .

വാചകം  എഴുതാൻ  പ്രയാസമുള്ളതാണ്  ഇംഗ്ലീഷ്  എങ്കിലും  ഒറ്റപ്പെട്ട
വാക്കുകൾ  എടുത്ത്  'ചെയ്യുക ' എന്ന്  ചേർത്ത്  പ്രയോഗിക്കാൻ  വളരെ
എളുപ്പമാണ് . ഞാൻ  drive  ചെയ്യുകയാണ് , ഞാൻ  stop  ചെയ്യുകയാണ് ,നിങ്ങൾ
wait ചെയ്യണം .ഞാൻ  റെഡി യാണ് . admit ചെയ്തു .discharge ചെയ്തു .pay
ചെയ്തു .deposit  ചെയ്തു .ഇങ്ങനെ   ധാരാളം  വാക്കുകൾ   സാധാരണക്കാർ
ഉപയോഗിക്കുന്നു .

മുമ്പ്  പറഞ്ഞതുപോലെ   പറയാൻ  എളുപ്പമുള്ള  വാക്കുകളാണ്  നാവിൽ
വരുന്നത് .ചില  മലയാളവാക്കുകൾ  പറയാനും  എഴുതാനും  പ്രയാസമാണ് .
ഉദാഹരണത്തിന്   'തദ്ദേശ സ്വയം ഭരണസ്ഥാപനം '. Local  Government  എന്ന്
പറയാനാണ്  എളുപ്പം . 'ബലാൽസംഗം ' എന്നതിനേക്കാൾ  എളുപ്പം  rape
ആണ് . സംപ്രക്ഷേപണം  എന്നതിനേക്കാൾ  എളുപ്പം  'broadcast  ആണ് .
വിമാനത്താവളം  എന്നതിനേക്കാൾ  എളുപ്പം  airport  ആണ് .

മലയാള സിനിമകളുടെ  പേരുകൾ  കൂടുതലും   ഇംഗ്ലീഷിൽ  ആണ് .ഇതിൽ
തെറ്റില്ല . Bangalore Days  എന്നതിന്  പകരം  ' ബംഗ്ലൂരിലെ  ദിവസങ്ങൾ ' എന്നാക്കിയാൽ  അത്  യോജിക്കുന്നില്ല , Actually  മലയാളം  പറയാൻ  മാത്രം
അറിയാവുന്ന   അനേകം   മലയാളികളുണ്ട് . അവരും   അല്ലാത്തവരും
സിനിമകളുടെ  പേര്  ഇംഗ്ലീഷ്  ആണ്  prefer  ചെയ്യുന്നത് .

Actually ,ഭാഷയെപ്പറ്റി  എഴുതാൻ  യോഗ്യതയില്ലാത്ത  ഒരാളാണ്  ഞാൻ . നാട്
വിട്ടിട്ട്   40  വർഷങ്ങൾ  കഴിഞ്ഞു . ഒരു  കൊട്ടത്താപ്പിന്  ചില  കാര്യങ്ങൾ
എഴുതുന്നു  എന്നേയുള്ളൂ . എന്നാൽ  ഭാഷാപരമായ  കടും പിടുത്തം  ഇല്ലാത്ത
കാലമാണ് . കടിച്ചാൽ പൊട്ടാത്ത  വാക്കുകൾ  എഴുതാനോ  പറയാനോ  ഇന്ന്
സമയമില്ല .wt  4 me,gd9t ,asap,LOL  മുതാലയവ  അന്ഗീകരിക്കപ്പെട്ട  കാലം .






No comments:

Post a Comment