ചുംബനസമരത്തിന് ശേഷം ഒരു പുതിയ സമരം -താലി പൊട്ടിക്കൽ സമരം -നടന്നതായി കേട്ടു . വലിയ പുരോഗമനമാണ് .പിന്നെ വാർത്തകളിൽ സ്ഥലം
പിടിക്കുകയും ചെയ്യാം . വിവാഹവും താലിയും പഴഞ്ചനാണ് .അതൊന്നും
വേണ്ടാ ,വെറുതെ ഒന്നിച്ച് താമസിച്ചാൽ മതി എന്നായിരിക്കാം സമരക്കാരുടെ നിലപാട് . ഇവരുടെ നിലപാടിനെ അന്ഗീകരിച്ചാൽ
സമൂഹത്തിന്റെയും രാജ്യത്തിന്റെയും തകർച്ച ആയിരിക്കും ഫലം .
എന്തെങ്കിലും കുറ്റവും കുറവും ഉണ്ടെങ്കിലും ഇന്ത്യ എന്ന രാജ്യം
നില നില്ക്കുന്നത് വിവാഹവും കുടുംബവും മാനുഷിക മൂല്യങ്ങളും
ഉള്ളതുകൊണ്ടാണ് . രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ
രാജ്യത്തിന് അകത്തും പുറത്തും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ചുംബനസമരം താലി വിരുദ്ധ സമരം മുതലായവ കുത്തി പൊക്കുന്നത്
അത്തരം ശക്തികൾ ആയിരിക്കാം .കുറെ യുവജനങ്ങളെ സ്വാധീനിച്ചാൽ
അവരെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം .
വിവാഹവും താലിയും അധികം ഇല്ലാത്ത ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക .
ഈ രാജ്യത്തിലെ ദുരവസ്ഥ ഇന്ന് നിയന്ത്രണാതീതമാണ് . മോഷണത്തിനു വേണ്ടിയും അല്ലാതെയും ഉള്ള കൊലപാതകങ്ങൾ നിത്യവും നടക്കുന്നു .
ഈയിടെ മൂന്ന് പുരുഷന്മ്മാരെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു .മൂന്നുപേരും സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ളവരാണ് . രണ്ട്
വെള്ളക്കാരും ഒരു ഇന്ത്യക്കാരനും . അവർ ചെയ്ത കുറ്റം ഭാര്യമാരെ
കൊന്നു എന്നതാണ് .
വളരെ ചെറുപ്പത്തിൽ തന്നെ പലരെ പ്രണയിച്ച് ലൈംഗിക ബന്ധങ്ങളിൽ
ഏർപ്പെട്ട് പരിചയിച്ച് ,പിന്നെ വിവാഹത്തിനു ശേഷം ,അല്ലെങ്കിൽ വിവാഹം എന്ന പ്രഹസനത്തിനു ശേഷം പഴയ സ്റ്റൈൽ തുടരുമ്പോൾ കുടുംബത്തിൽ
divorce ,കൊലപാതകം മുതലായവ സംഭവിക്കുന്നു . എവിടെ ആയാലും
സ്ത്രീകൾ ആണ് 90 ശതമാനവും കൊല്ലപ്പെടുന്നത് .
രണ്ടാഴ്ച മുമ്പ് IXOPO എന്ന സ്ഥലത്ത് രണ്ടു ചെറുപ്പക്കാർ ഒരു കത്തോലിക്കാ മഠത്തിൽ അതിക്രമിച്ചു കയറി 86 വയസ്സുള്ള ഒരു
കന്യാസ്ത്രീയെ rape ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്നു . ഇത്തരം പൈശാചികമായ കൃത്യങ്ങൾ ഈ രാജ്യത്ത് നടക്കുന്നു . വിവാഹം
കഴിക്കാതെ കുട്ടികൾ ജനിച്ച് ശരിയായ ശിക്ഷണത്തിൽ വളരാതെ
അവരിൽ ചിലർ കൊടും കുറ്റവാളികൾ ആയി മാറുന്നു .
വിവാഹം കഴിക്കാതെ പെണ്‍കുട്ടികൾ പ്രസവിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ ഒരു കുറച്ചിൽ അല്ല . കഴിഞ്ഞ കൊല്ലം 15000
വിദ്യാർത്ഥിനികൾ പ്രസവിച്ചു എന്നാണ് കണക്ക് .
കുടുംബങ്ങൾ ഏറെയും സിംഗിൾ parent കുടുംബങ്ങളാണ് . ഒന്നുകിൽ
divorce .അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ മരിച്ചുപോയി .എയിഡ്സ്
ആയിരിക്കാം കാരണം .
ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ അദ്ധ്യാപകരിൽ സ്ത്രീകൾ ആണ്
ഭൂരിപക്ഷം . അവരിൽ കൂടുതലും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ് . അവർക്ക്
ഒന്നോ രണ്ടോ കുട്ടികൾ വീതം ഉണ്ട് . ഏറെക്കുറെ സന്തോഷമായി കഴിയുന്നു .
അങ്ങനെയുള്ള ഒറ്റയ്ക്ക് ജീവിതം അപകടകരമാണെന്ന് ആ സ്ത്രീകളിൽ
ചിലരുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു .
ഒരാൾ ഒരു പുത്തൻ കാർ വാങ്ങി ഒരു കൊല്ലത്തോളം ഓടിച്ചു .
ഒരു ദിവസം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു . കാർ എഴുതിതള്ളി .
വലിയ പരിക്കൊന്നും പറ്റിയില്ല . പക്ഷേ കുറേ കൊല്ലങ്ങൾക്ക് ശേഷം
കണ്ടുപിടിച്ചു ,ആ അപകടം കാരണം ഒരു കണ്ണിന് തീരെ കാഴ്ചയില്ല .
വേറെ ഒരു അധ്യാപികയുടെയും കാർ മറിഞ്ഞു .കാർ എഴുതി തള്ളി .ഭാഗ്യവശാൽ പരിക്കൊന്നും പറ്റിയില്ല .
2010 ൽ അടുത്ത സ്കൂളിലെ അദ്ധ്യാപിക ഞങ്ങളുടെ കൂടെ സ്കൂളിലേയ്ക്ക്
സഞ്ചരിച്ചിരുന്നു . 35 വയസ്സ് കാണും . ഇരു നിറക്കാരിയാണ് . Millicent
എന്നാണ് പേര് . അവൾക്കും നല്ല കാറുണ്ട് . ഞങ്ങളുടെ കൂടെ വന്നാൽ
ചെലവ് കുറവുണ്ട് . അവൾക്ക് 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട് .ഭർത്താവിൻറെ കാര്യം പറഞ്ഞു കേട്ടിട്ടില്ല . Millicent ൻറെ സംഭാഷണം കേൾക്കാൻ നല്ല രസമാണ് . ഒന്നാംതരം ഇംഗ്ലീഷ് ആണ് . സ്കൂളിൽ എത്തുന്നതുവരെ നല്ല തമാശകൾ പൊട്ടിക്കും . നവംബറിൽ അവൾ
മകളുടെ റിപ്പോർട്ട് കാർഡ് ഞങ്ങളെ കാണിച്ചു .എല്ലാത്തിനും ഒന്നാമതാണ് .
മകളെ പ്പറ്റി ഒത്തിരി സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അവൾക്ക് .
ഡിസംബർ ആദ്യ ആഴ്ച ഞങ്ങൾ marking centre ൽ ആയിരുന്നു . ഒരു
അദ്ധ്യാപിക വിളിച്ചുപറഞ്ഞു .''Millicent ഇന്നലെ കാറപകടത്തിൽ മരിച്ചു .
Closing പാർട്ടി കഴിഞ്ഞ് വൈകീട്ട് മടങ്ങുമ്പോൾ ഒരു truck ൻറെ അടിയിലേയ്ക്ക് ഓടിച്ചു കയറി .''
ഇങ്ങനെ എതയെത്ര ദുരന്തങ്ങൾ . കാർ ഓടിക്കുമ്പോൾ ഭർത്താവ്
ഉറക്കം തൂങ്ങിയാൽ അയാളെ ഉണർത്തി അപകടത്തിൽ നിന്ന് രക്ഷിക്കാൻ
ഭാര്യ കൂടെയുണ്ടെങ്കിൽ നല്ലതാണ് .ഭർത്താവും ഭാര്യയും മാറി മാറി
ഓടിക്കുന്നതും നല്ലതാണ് . ചിലപ്പോൾ കുട്ടികളാണ് രക്ഷിക്കുന്നത് .
ചുംബന സമരവും താലി കത്തിക്കൽ സമരവും ലക്ഷ്യം വെക്കുന്നത്
ഒന്നാണ് . എങ്ങനെയെങ്കിലും പെണ്‍കുട്ടികളെ കുടുക്കി കാര്യം സാധിക്കണം .
പ്രണയച്ചതിയിൽ പ്പെട്ട് ഏതെങ്കിലും ആണ്‍കുട്ടി ആത്മഹത്യ ചെയ്തതായി
കേട്ടിട്ടില്ല . ധാരാളം പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്യുന്നു .
എൻറെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് ,'' ഇല മുള്ളേൽ വീണാലും മുള്ള്
ഇലയിൽ വീണാലും ഇലയ്ക്കാണ് ദോഷം .''

No comments:
Post a Comment