Thursday, 18 February 2016

Terrorismത്തിൻറെ ഗൌരവം (OPINION )



'' ഇവിടെ  എല്ലാം   സുരക്ഷിതമാണ് .ഇവിടെ  ഒന്നും   സംഭവിക്കുകയില്ല .
terrorism ഇവിടെ  എത്താൻ  പോകുന്നില്ല .''  എന്നാണ്   പലരും   ചിന്തിക്കുന്നത് .

ഒരു  ഭീകരാക്രമണം    നടന്നു കഴിയുമ്പോൾ   ആണ്   ഇവിടെയും  ഇത്
നടന്നല്ലോ   എന്ന്   ജനങ്ങൾ   മനസ്സിലാക്കുന്നത് .

1993 ലെ   മുംബൈ   സ്ഫോടന പരമ്പര മുതൽ    അനേകം   ഭീകരാക്രമണങ്ങൾ   ഇന്ത്യയിൽ   നടന്നിട്ടുണ്ട് .ഏറ്റവും  ഒടുവിൽ
പത്താൻ കോട്ട്   ആണ്   ഗുരുതരമായ   ഒരു   ആക്രമണം   നടന്നത് .
ഭാഗ്യവശാൽ   വൻ നാശ നഷ്ടം   ഉണ്ടായില്ല .

മുംബൈ   ആക്രമണത്തിന്   ശേഷം   ഒരു വൻ   ആക്രമണം   ഉണ്ടായിട്ടില്ല .
ഉണ്ടാവുകയില്ല   എന്ന്   പറയാൻ   ആവുകയില്ല .ഉണ്ടായാൽ   അതിനെ
ഫലപ്രദമായി   നേരിടാൻ   കഴിയും  എന്നും   പറയാൻ   ആവുകയില്ല .ശത്രുക്കൾക്ക്   ഒത്താശ  ചെയ്യാൻ   ആവേശമുള്ള   രാജ്യദ്രോഹികൾ   രാജ്യത്തിനകത്ത്  ഉണ്ട്   എന്നത്   പരസ്യമായ  രഹസ്യമാണ് .

ഇന്നലെ    തുർക്കിയിൽ   parliament നും   സൈനിക ആസ്ഥാനതിനും   അടുത്ത്  വൻ സ്ഫോടനം   ഉണ്ടായി . 28  പേർ ഉണ്ടായി .അനേകം പേർക്ക്   പരിക്കേറ്റു .

ഇന്ത്യൻ parliament   ആക്രമിച്ച്   എല്ലാവരേയും   കൊല്ലാൻ   നടത്തിയ
ശ്രമം   തലനാരിഴക്കാണ്    പരാജയപ്പെട്ടത് . പാവപ്പെട്ട   അഞ്ച് പോലീസുകാർ
ജീവൻ കൊടുത്താണ്   parliament നെ   രക്ഷിച്ചത്‌ . ഭീകരർ   വിജയിച്ചിരുന്നെങ്കിൽ   ഇന്ത്യയുടെ   ചരിത്രം   മാറ്റി  എഴുതപ്പെടുമായിരുന്നു !


ഇക്കാര്യം    മറന്നുകൊണ്ടാണ്   ചില  പുരോഗമന വാദികൾ  ഇന്ന്   അഭിപ്രായ
സ്വാതന്ത്ര്യത്തിൻറെ   കാര്യം   പറഞ്ഞുകൊണ്ട്   വിവാദങ്ങൾ   സൃഷ്ട്ടിച്ച്
ജനങ്ങളെ   ഭിന്നിപ്പിക്കാൻ   ശ്രമിക്കുന്നത് .


പാകിസ്ഥാനിൽ    ഒരാൾ  ഇന്ത്യക്ക്   ജയ്  വിളിച്ചാൽ   അവനെ  കല്ലെറിഞ്ഞു കൊല്ലും   എന്നത്   തീർച്ച .


ദൈവാനുഗ്രഹം    ഒന്നുകൊണ്ടു മാത്രമാണ്   ഇന്ത്യ യിൽ    വൻ ഭീകരാക്രമണം  ഈ  അടുത്ത കാലത്ത്   നടക്കാത്തത് . നമ്മുടെ
എയർപോർട്ട് കൾ    സുരക്ഷിതമല്ല .വിമാനങ്ങളിൽ    സ്വർണ്ണം  ഒളിച്ചു
വെക്കുന്നു . മനുഷ്യ കടത്ത്   നടക്കുന്നു . ഭീകരർ   വിചാരിച്ചാൽ
ഈ   പഴുതുകൾ   ഉപയോഗിക്കാൻ  പറ്റും . ഈയിടെ  സോമാലിയയിൽ  ഒരു
വിമാനം   പറന്നുയർന്ന  ഉടനെ  അതിൽ  ഒരു  ബോംബു പൊട്ടി .വിമാനത്തിൻറെ   സൈഡിൽ   ഒരു  വലിയ ദ്വാരം  ഉണ്ടായി . ഒരാൾ മരിച്ചു .
അധികം   ഉയരാത്തത് കൊണ്ട്    അപകടം ഒഴിവാക്കി   ഉടൻതന്നെ
ലാൻഡ്‌  ചെയ്തു .

വാസ്തവത്തിൽ   ഇന്ന്  പാകിസ്ഥാൻ   ഭരിക്കുന്ന   നവാസ് ഷരീഫ്  സർക്കാർ
ഇന്ത്യയുടെ   വലിയ   ശത്രു   അല്ല . വലിയ  ശത്രു   അൽ ഖൈദ , താലിബാൻ ,ഇസ്ലാമിക്‌  സ്റ്റേറ്റ്   മുതലായവർ   ആണ് . ഭീകരതയെ   വളർത്തിയ പാകിസ്ഥാൻ  ഇന്ന്   ഭീകരതയുടെ   ഏറ്റവും   വലിയ  ഇരയാണ് .പാകിസ്താൻ
സർക്കാരിനെ    താഴെയിട്ട്   atom ബോംബു   കൈവശപ്പെടുത്തു കയാണ്
ഭീകരരുടെ   ലക്‌ഷ്യം . കയ്യിൽ കിട്ടിയാൽ  അവർ   അത്  ഇന്ത്യയ്ക്ക്
എതിരായി   ഉപയോഗിക്കും  എന്നതിൽ   സംശയം  വേണ്ട .

IRAQ ലെ    ബസ്രയിൽ   റേഡിയോ ആക്റ്റീവ് material   മോഷണം  പോയെന്ന   വാർത്ത‍   ഞെട്ടിക്കുന്നതാണ് .

'' ഇവിടെ   ഇതൊന്നും   സംഭവിക്കുകയില്ല '' എന്ന്  ചിന്തിക്കുന്നവർ   ശ്രദ്ധിക്കേണ്ട   കാര്യങ്ങൾ  ഉണ്ട് .

രണ്ടു വർഷം  മുമ്പ്   ഇസ്ലാമിക്‌ സ്റ്റേറ്റ്   എന്ന   ഒരു   രാജ്യം  ഇല്ലായിരുന്നു .
ഇന്ന്   അത്   ഒരു  വലിയ  രാജ്യമാണ് . അമേരിക്കയും   റഷ്യ യും    ഫ്രാൻസും
എല്ലാം   ശ്രമിച്ചിട്ടും  അതിനെ  തകർക്കാൻ  പറ്റുന്നില്ല . അവർക്ക്  നിത്യവും    കോടി കണക്കിന്   ഡോളർ   വരുമാനമുണ്ട് . അനേകം  രാജ്യങ്ങളിൽ നിന്നുള്ള   യുവാക്കൾ   അവിടെ  യുദ്ധത്തിൽ   ചേരാൻ
എത്തിയിട്ടുണ്ട് . അവിടെ നിന്ന്  മടങ്ങുന്നവർ   സ്വന്തം  രാജ്യങ്ങളിൽ പോയി
ആക്രമണം   നടത്താനാണ്   നിർദ്ദേശം .

നൈജീരിയയിൽ   ബോകോ ഹറാം   നിത്യവും   കൂട്ടക്കൊല നടത്തുന്നു .
ഒരാഴ്ച മുമ്പ്   മൂന്നു പെൺകുട്ടികളെ  ചാവേറുകളായി  ഉപയോഗിച്ച്
ഒരു   അഭയാർഥി ക്യാമ്പ്‌ ല്


    ആക്രമണം   നടത്തി  നൂറോളം  പേരെ
കൂട്ടക്കൊല ചെയ്തു . ഒരു  പെൺകുട്ടി പൊട്ടിതെറിച്ചില്ല . അവളുടെ  മാതാപിതാക്കൾ  ആ   campൽ     ഉണ്ടെന്ന്   മനസ്സിലാക്കിയ   പെൺകുട്ടി  
suicide kit   അഴിച്ചുവെച്ച്‌  പോലീസിന്   കീഴടങ്ങി . 40000 square kms
പ്രദേശമാണ്   ബോകോ ഹറാമിൻറെ   പിടിയിലുള്ളത് .


Iraq ൽ      എണ്ണത്തിൽ   കൂടുതലുള്ള    Iraq  സൈന്യത്തെ   തോൽപ്പിച്ചാണ്  ഐ എസ്    മോസുൽ  നഗരം   പിടിച്ചെടുത്തത് . നൈജീരിയയിൽ   ജനങ്ങളെ
രക്ഷിക്കാൻ  കൂട്ടാക്കാതെ   സൈന്യം  സ്വന്തം   തടി  രക്ഷിക്കുകയായിരുന്നു .
ഈ രണ്ട്   സൈന്യങ്ങൾക്കും   മനോവീര്യം  ഇല്ലായിരുന്നു .

ഇന്ത്യക്കാർ   ഇന്ന്  സുരക്ഷമായിരിക്കുന്നത്    നമ്മുടെ   സൈന്യത്തിൻറെ
മനോവീര്യം  ഒന്നുകൊണ്ട്  മാത്രമാണ് . parliament നെ  സ്വന്തം ജീവൻ കൊടുത്ത് രക്ഷിച്ച  പാവപ്പെട്ട   പോലീസുകാരുടെ   പേരുകൾ നമുക്ക് അറിഞ്ഞുകൂടാ .എന്നാൽ   ഗൂഢാലോചന  നടത്തിയവനെ   എല്ലാവർക്കും
അറിയാം . ഗൂഢാലോചന ചെയ്തവനെ   ഹീറോ  ആക്കാനാണ്   ഇന്ന്  ശ്രമം .
രാജ്യസ്നേഹികൾ   ഗൌരവതരമായി   ചിന്തിക്കേണ്ട   വിഷയമാണ്  ഇത് .



Wednesday, 17 February 2016

നുണക്കുഴി TV യുടെ അഭിപ്രായ സർവ്വേ (Short Play )

                   
characters

1.  MD    of    നുണക്കുഴി   TV   (50 )

2.   Rep .of   LDF   (45 )

3   നുണക്കുഴി  TV    അവതാരകൻ   (30 )

                                         രംഗം    1


നുണക്കുഴി TV   MD യുടെ   ഓഫീസ് . MD   തിരക്കിട്ട്   Phone ൽ   ആണ് .
LDF  REP . ഒരു    വലിയ   suit case മായി    പ്രവേശിക്കുന്നു .MD  ,ഫോൺ
താഴെ വെച്ച്   Rep ന്     ഹസ്തദാനം   ചെയ്യുന്നു .

                                         MD

വരണം  വരണം ,ഇരിക്ക് .എന്തുണ്ട്   വാർത്തകൾ ?

                                        REP

election , അതല്ലേ    ഇപ്പോഴത്തെ    വാർത്ത‍ .

                                   MD

നമുക്ക്   ഒന്ന്   ഉഷാർ    ആകണ്ടേ ?

                              REp


അതെ ,അതെ .ഉഷാർ    ആകണം . അതിനാണ്  എന്നെ  ഇങ്ങോട്ട്
അയച്ചിട്ടുള്ളത് .


                       MD

എന്ത് വേണം   എന്ന്   പറയൂ .ഓർഡർ    അനുസരിച്ച്   ചെയ്തു തരാം .


                  REP

എന്തെങ്കിലും   effective  ആയി   ചെയ്തേ  പറ്റൂ . അല്ലെങ്കിൽ  കുറച്ചിലാ .
ഉമ്മൻ ചാണ്ടിയെ   താഴെയിറക്കാൻ   പഠിച്ച പണി  പതിനെട്ടും നോക്കി .
അഞ്ച് കൊല്ലം  ശ്രമിച്ചു .പക്ഷേ  എല്ലാം   പാളി . തെവിടിച്ചികൾക്കും
കള്ള് മുതലാളിമാർക്കും   കുറെ   കോടികൾ  കൊടുത്തു തുലച്ചത്  മിച്ചം .
ഇനിയും    ആശാൻ   ജയിച്ചു കേറുന്ന   ലക്ഷണമാ   കാണുന്നത് .


      MD

നിരാശപ്പെടേണ്ട .  എന്താ   വേണ്ടത്   എന്ന്  പറഞ്ഞാൽ   മതി . ഭംഗിയായി
ചെയ്തു തരാം . പിന്നെ , ഞങ്ങളുടെ   ചാനൽ ൻറെ   policy   അറിയാമല്ലോ .
കുഴിയിൽ  കോടികൾ  ഇട്ടു മൂടിയാൽ   ഞങ്ങൾ   ആ  കുഴി   നുണകൾ കൊണ്ട്
നിറച്ചു തരും .ഞങ്ങൾക്ക്    ആദർശം  ഒന്നുമില്ല . First come ,first   served .
എന്താ    പ്ളാൻ ?


REP

ഒരു    P O S   വേണം .അതായത്    ഒരു   paid  Opinion   Survey .


   MD

ചെയ്തു   തരാമല്ലോ . ഞങ്ങൾ   അതിൽ    specialise   ചെയ്തവരാണ് .


REP

ഒരു    പത്ത്   ചോദ്യങ്ങൾ .എല്ലാത്തിലും   ഞങ്ങൾക്ക്   70 %എങ്കിലും
മുൻ‌തൂക്കം    വേണം .

MD

അത്   ഊളത്തരമാണ് . ഇന്നത്തെ   ജനങ്ങൾ   തീരെ  മണ്ടന്മാരല്ല .സർവ്വേ
മുഴുവൻ   നിങ്ങൾക്ക്   അനുകൂലമാക്കിയാൽ   അത്  കള്ളക്കളി   ആണെന്ന്
ജനങ്ങൾ    തിരിച്ചറിയും .അതുകൊണ്ട്   ചിലതൊക്കെ   UDF ന്  അനുകൂലമാണെന്ന്   കാണിക്കണം . ഒരു  7 -3    ആകട്ടെ .

      REP

എന്നാൽ  അങ്ങനെ  ആകട്ടെ .

MD

ഇത്തരം    സർവേയിൽ   ആയിരമോ   രണ്ടായിരമോ   ആളുകൾ  പങ്കെടുക്കാറുണ്ട് .അവരുടെ   SMS എല്ലാം ഞങ്ങൾ   ചവറ്റു കുട്ടയിൽ
തള്ളും . എന്നിട്ട്   20 ലക്ഷം   പേർ   പങ്കെടുത്തു  എന്ന്  വെച്ച്  കാച്ചും .
ആകട്ടെ ,പണം   കൊണ്ടു വന്നിട്ടുണ്ടോ ?

REP

കുറച്ച്

MD

മുഴുവൻ   തുകയും  കിട്ടണം . എങ്കിലേ  ഞങ്ങൾ  ജോലി  തീർത്ത്
തരികയുള്ളൂ .


REP

കാശിന്   ഞെരുക്കമാണ് . തെവിടിച്ചികൾക്കും  വ്യാജ CD ക്കും   വൻ തുക
പാഴായി . ഇപ്പോൾ   അഡ്വാൻസ്‌   തരാം . ഭരണം   കിട്ടി കഴിഞ്ഞ്
ബാക്കി  തരാം . അപ്പോൾ   ഞങ്ങൾക്ക്   കോഴപ്പണം   കിട്ടുമല്ലോ .

MD

ഒരു   ചോദ്യത്തിന്   ഒരു  കോടി  രൂപയാ  വില . ഒള്ളത്   തന്ന്  തുലയ്ക്ക് .

(  suitcase   പിടിച്ചു   വാങ്ങുന്നു )

REP

പരിപാടി   എപ്പോൾ   ശരിയാകും ?

MD

നാളെ   വൈകീട്ട്   5  മണിക്കത്തെ    News  Hour ൽ    കാണാം . No  problem .
ഞാൻ തന്നെയാ   ചോദ്യങ്ങൾ  ഇടുന്നതും   %  നിശ്ചയിക്കുന്നതും .

REP

ഉമ്മൻ ചാണ്ടിയെയും    മാണിയും   താറടിക്കുന്ന   വിധത്തിൽ   കുറേ
ചോദ്യങ്ങൾ    ഇടാൻ   മറക്കരുത് .

MD

തീർച്ചയായും . Do not  worry , man .


(  REP    പോകുന്നു .  CURTAIN )


                                                      രംഗം  2

സമയം   വൈകീട്ട്   5 മണി .നുണക്കുഴി  TV യിൽ   NEWS   Hour   തുടങ്ങുകയാണ് . സുന്ദരനായ    അവതാരകൻ   വളരെ   ചുറു ചുറുക്കോടെ
audience നെ     സ്വാഗതം   ചെയ്യുന്നു .സ്ക്രീനിൽ   മനോഹരമായ   visuals
ഇളകി   മറിയുന്നു .

                   അവതാരകൻ

അടുത്തു വരുന്ന   തെരഞ്ഞെടുപ്പിലെ   വിജയ സാദ്ധ്യതകൾ   വിലയിരുത്താൻ  നുണക്കുഴി TV  നടത്തിയ   വമ്പിച്ച   അഭിപ്രായ സർവ്വേയുടെ  ഫലം  ഇതാ   ഞങ്ങൾ  പുറത്തു വിടാൻ  പോവുകയാണ് .
കേരളത്തിൻറെ   എല്ലാ   മുക്കിലും   മൂലയിലും ചെന്ന് ,ജീവിതത്തിൻറെ
എല്ലാ തുറകളിലും പെട്ട ,ആബാലവൃധം  ജനങ്ങളെ  നേരിൽ കണ്ടും
സോഷ്യൽ  മീഡിയയിലൂടെയും   ഞങ്ങൾ   നടത്തിയ   സത്യസന്ധവും
സുതാര്യവും   നിഷ്പക്ഷവുമായ  സർവേയിൽ  2267511 പേരാണ്   പങ്കെടുത്തത് .LDF    വൻ ഭൂരിപക്ഷത്തോടെ    അധികാരത്തിൽ    വരുമെന്നാണ്   ഫലങ്ങൾ    സൂചിപ്പിക്കുന്നത് .


ചോദ്യങ്ങളും    ഉത്തരങ്ങളും  ശതമാനവും   സ്ക്രീനിൽ   തെളിയുന്നു .


1 .   2016 ലെ    തെരഞ്ഞെടുപ്പിന്  ശേഷം    കേരളം   ആര്   ഭരിക്കും ?

A .  LDF  61 %       ബി . UDF  33 %     സി .     അറിയില്ല    6 %


2 . കേരളം   കണ്ട    ഏറ്റവും   മോശപ്പെട്ട   മുഖ്യ  മന്ത്രി


A   ഉമ്മൻ    ചാണ്ടി  71 %    ബി  അച്യുതാനന്ദൻ  25 %  സി . 4 %       അറിയില്ല




3 .  മാണി സാർ    മന്ത്രിസഭയിൽ   തിരിച്ച്  വരണമോ ?


A     വേണ്ടാ   59 %     ബി    വേണം    35 %      സി .   അറിയില്ല   6 %




4   പുതുപ്പള്ളിയിൽ    ഉമ്മൻ  ചാണ്ടി   ജയിക്കുമോ ?




എ .  ജയിക്കും   62 %    ബി . തോൽക്കും   33 %    സി . അറിയില്ല   5 %





5     KM   മാണിയുടെ   കെട്ടി വെച്ച  തുക  പോകുമോ ?

എ .  പോകും   64 %    ബി .   ഇല്ല
    29 %     സി . അറിയില്ല   7 %



6   അടുത്ത   മുഖ്യ മന്ത്രി    ആര് ?


എ .    പിണറായി   67 %   ബി .  ഉമ്മൻ   ചാണ്ടി  29 %   സി . അറിയില്ല  4 %


അവതാരകൻ   വിവരണം   തുടരുന്നു .  സ്ക്രീനിൽ   മനോഹരമായ  visuals
മാറി മാറി   വരുന്നു .




(CURTAIN )










Sunday, 14 February 2016

വാരാന്ത്യ ചിന്തകൾ

ഞായറാഴ്ചയും  Valentine's ദിനവും   ഒന്നിച്ചു വന്നത്  വളരെ  സന്തോഷമുള്ള  ഒരു  കാര്യമാണ് .അനശ്വര പ്രണയത്തെ പ്പറ്റി   ചിന്തിക്കുമ്പോൾ   ആദ്യമായി
മനസ്സിൽ  തെളിയുന്നത്   Shakespeare ടെ   sonnet 116  എന്ന  കവിതയാണ് . നാടകങ്ങളിൽ  ചിലപ്പോൾ   Shakespeare ടെ   ഭാഷ  മനസ്സിലാക്കാൻ   പ്രയാസമാണ് .എന്നാൽ   ഈ  കവിതയിൽ   ലളിതമായ  ഭാഷയാണ്  ഉപയോഗിച്ചിരിക്കുന്നത് . വളരെ  കുറച്ച്  വാക്കുകളിൽ   അനശ്വര പ്രണയം
എന്താണെന്ന്   കവി   പറഞ്ഞു തരുന്നു . യഥാർത്ഥ പ്രണയത്തിൽ   തടസ്സങ്ങൾ   ഒന്നുമില്ല . തടസ്സങ്ങൾ  വന്നാലും   അതിനെയെല്ലാം   അത്
അതിജീവിക്കുന്നു . നല്ല  മനസ്സാണ്   യഥാർത്ഥ  പ്രണയത്തിൻറെ    അടിസ്ഥാനം . ജീവിതത്തിൽ  ഉണ്ടാകുന്ന   പ്രതിസന്ധികളിൽ   സ്വാർത്ഥ താല്പര്യത്തിന്  വേണ്ടി   വേർപിരിയുന്ന  ഒന്നല്ല  യഥാർത്ഥ   പ്രണയം .

Let  me not to the  marriage  of true minds
Admit  impediments  .Love is not love
Which  alters  when it   alteration finds
Or bends  with the remover  to  remove
........  .........    ...................

കാറ്റിലും കോളിലും  പെട്ട്  നട്ടം  തിരിയുന്ന  കപ്പലുകളെ  നേർവഴിക്ക്  നയിക്കുന്ന  ഒരു   Light House  ആയും , അത്യുന്നതങ്ങളിൽ    മാറ്റമില്ലാതെ  തിളങ്ങുന്ന  നക്ഷത്രമായും   കവി   പ്രണയത്തെ  കാണുന്നു . കാലത്തിൻറെ
പ്രയാണത്തിൽ  സുന്ദരമായ  മുഖത്ത്   ചുളിവുകൾ  വീണാലും   അത്  യഥാർത്ഥ പ്രണയത്തിന്  ഒരു  വിലങ്ങു തടിയല്ല  എന്ന്   കവി  സമർഥിക്കുന്നു . യഥാർത്ഥ പ്രണയം    ലോകാവസാനം   വരെ  നിലനില്ക്കുന്നതാണ് . താൻ  പറയുന്നത്   തെറ്റാണെങ്കിൽ   താൻ  കവിത
ഒന്നും  എഴുതിയിട്ടില്ല   എന്ന്   പറഞ്ഞു കൊണ്ടാണ്  കവിത   അവസാനിപ്പിക്കുന്നത് .

പ്രണയത്തെപ്പറ്റി   ആയിരമായിരം    കവിതകളും   കഥകളും  ഉണ്ട് .എന്നാൽ
നിത്യജീവിതത്തിൽ    അനശ്വര പ്രണയം   കണ്ടെത്താൻ   പ്രയാസമാണ് .പ്രത്യേകിച്ച്   ദക്ഷിണാഫ്രിക്ക  പോലുള്ള   രാജ്യങ്ങളിൽ . ഓസ്കാർ   Pistorius
ൻറെ   പതനം  തന്നെ   ഉദാഹരണം . പക്ഷേ   അത്തരം  ദുരന്തങ്ങളെപ്പറ്റി
ഈ   നല്ല  ദിവസത്തിൽ   ഓർക്കാതിരിക്കുക .

പണ്ടത്തെ     സിനിമകൾ   എല്ലാം    കമിതാക്കൾ   തടസ്സങ്ങൾ  എല്ലാം
നീങ്ങി   വിവാഹിതരാകുന്നതോടെ    ശുഭമായി  അവസാനിക്കുന്നവയായിരുന്നു . ഇന്ന്   അങ്ങനെ   പച്ചയായി   ശുഭമായി
അവസാനിക്കുന്ന   സിനിമകൾ  കുറവാണ് . യാഥാർത്യം
പൊതുവെ   എല്ലാവരും   അന്ഗീകരിക്കുന്നത് കൊണ്ടാണിത് . വിവാഹിതരായ   നായകനെയും   നായികയെയും  രണ്ടുകയ്യും  നീട്ടി സ്വീകരിക്കാൻ ഇന്ന്   പ്രേക്ഷകർ  തയ്യാറാണ് .


വിവാഹജീവിതം   ഒരു   റിലേ  ഓട്ടം  പോലെയാണ് .ഓട്ടങ്ങളിൽ   ഏറ്റവും
വിഷമം  പിടിച്ചതാണ്  റിലേ . Baton  കയ്യിൽ നിന്ന്  വീണു പോകരുത് .
Baton   കൈമാറുമ്പോൾ   താഴെ  വീഴരുത് .ട്രാക്ക്  മാറി  ഓടരുത് .പിഴവുകൾ
സംഭവിച്ചാൽ    അയോഗ്യരാകും . ഇവിടെ  baton  എന്ന്  പറയുന്നത്  പ്രണയമാണ് . ഭാര്യയും  ഭർത്താവും   വളരെ  ശ്രദ്ധിച്ച് ,സഹകരിച്ച്   ഓടിയാൽ  ഓട്ടം   പൂർത്തിയാക്കാൻ   കഴിയും .