Tuesday, 28 February 2017

ചിരിക്കുന്ന പ്രതികൾ ( VIEWPOINT )



ഇന്നത്തെ   കാലത്തു    നിയമവും   ക്രിമിനോളജി യും   പഠിക്കണമെങ്കിൽ
law / Low   കോളേജിൽ   ഒന്നും  പോ യി  നാലഞ്ച്  കൊല്ലം  പഠിക്കേണ്ട  യാതൊരു   ആവശ്യവും  ഇല്ല . ഓരോ  ദിവസവും   റിപ്പോർട്ട് ചെയ്യപ്പെടുന്ന
കേസ് കളെ     follow ചെയ്‌താൽ   മതി . ഉദാഹരണമായി   കോടതിയിൽ
കീഴടങ്ങാൻ  ചെല്ലുന്ന  പ്രതിയെ   അറസ്റ്റ് ചെയ്യുന്നത്   നിയമവിരുദ്ധമാണ്  എന്ന്  നമ്മൾ   പഠിച്ചുകഴിഞ്ഞു . അതുപോലെ തന്നെ   പീഡനത്തിൻറെ  ദൃശ്യങ്ങൾ  ഉള്ള   മൊബൈൽ   ഹാജരാക്കാതെ   കുറ്റം  തെളിയിക്കാൻ
സാധിക്കുകയില്ല   എന്നും  നമ്മൾ   മനസിലാക്കുന്നു .

എന്തായാലും   ഇന്നത്തെ   കാലത്തു   അറസ്റ്റിലാകുന്ന   പ്രതികൾ   ചിരിച്ചുകൊണ്ടാണ്  പോലീസുകാരുടെ  കൂടെ   പോകുന്നത് . ഒരു
വിനോദ യാത്രക്ക്    പോകുന്നതുപോലെയാണ്  അവർ പോകുന്നത് .
'' എല്ലാം    അപ്പച്ചൻറെ   ഒരു  തമാശയല്ലേ ? ''  എന്ന   രീതിയിൽ . ശരിയാണ് .



   കുറ്റവാളികളുടെ  സുവർണ്ണ കാലമാണിത് . പ്രത്യേകിച്ച്   കേരളത്തിൽ .
ആർക്കും   എന്തും  ചെയ്യാമെന്ന  സ്ഥിതിയാണ് . കേരളത്തിൻറെ   പേര്
മാറ്റി    ഗുണ്ടസ്ഥാൻ   എന്നാക്കിയാൽ    തരക്കേടില്ല . .

പ്രതികൾക്ക്    ചിരിക്കാം . ഒന്ന് ,വധ ശിക്ഷ   കിട്ടാൻ   സാദ്ധ്യതയില്ല .
അമേരിക്കയിലും   മറ്റും  ജീവപര്യന്തം   തടവ്   എന്നുവെച്ചാൽ   മരണം വരെയാണ് . ഇന്ത്യയിൽ   ഇത്   14 വർഷം  എന്നാണ്  കേൾക്കുന്നത് . എന്നാൽ
കാലാവധി   തീരുന്നതിനു  മുൻപ്    സർക്കാരിൻറെ   ഡിസ്‌കൗണ്ട് കിട്ടി
കുറ്റവാളികൾ    ചിരിച്ചുകൊണ്ട്   പുറത്തുവരുന്നു . '' ദാ പോയി ,ദാ വന്നു .''

ഗുണ്ടാവകാശങ്ങൾക്കുവേണ്ടി   വാദിക്കാൻ   ഇന്ന്   ആളുകൾ  ഏറെയുണ്ട് .
എന്നാൽ   ഇരകളുടെ   കൂടെ  നിൽക്കാൻ   ആരുമില്ല . അതുകൊണ്ടാണ്
സ്ത്രീ പീഡനം    അനുദിനം   വർദ്ധിച്ചുവരുന്നത് . 16 കാരിയെ  പീഡിപ്പിച്ച
ഒരു   വൈദികൻ   അറസ്‌റ്റിലായത്‌  കേട്ടപ്പോൾ  ഒട്ടും  ഞെട്ടിയില്ല ! കാരണം
ഗുണ്ടാസ്ഥാനിൽ   ഇതും  ഇതിലപ്പുറവും   സംഭവിക്കാം . എന്തായാലും
   കാനഡ യിലേക്ക്    രക്ഷപ്പെടുന്നതിനു മുൻപ്   പ്രതിയെ  വലയിലാക്കിയ   പോലീസ്   അഭിനന്ദനം   അർഹിക്കുന്നു .

ചില   പ്രതികൾ  ഒരു  തൂവാല കൊണ്ട് , അല്ലെങ്കിൽ  കൈ കൊണ്ട്
മുഖം  മറയ്ക്കുന്നത്   കാണാം .പക്ഷേ   ഈ   വൈദികൻ  മുഖം മറയ്ക്കാതെ
വളരെ   കൂൾ   ആയിട്ടാണ്   പോകുന്നത് , ഇതിൻറെ   അർത്ഥം ,പിടിക്കപ്പെട്ടുവെങ്കിലും  രക്ഷാമാർഗ്ഗം  ഉണ്ട്  എന്നാണ് . elite കുറ്റവാളികളുടെ   മദ്ധ്യസ്ഥനായ   വിശുദ്ധ  കപിൽ സിബലിന്റെ   അനുഗ്രഹത്താൽ
കുറ്റവിമോചനം   സാദ്ധ്യമാകും !

പള്ളികളിൽ   നേർച്ചപ്പെട്ടി  നിർത്തലാക്കിയിട്ട്   അത്   പരാതിപ്പെട്ടി യാക്കി
മാറ്റണം . പെട്ടിയുടെ   താക്കോൽ  വനിതാസംഘടന    സൂക്ഷിക്കണം .

പെൺകുട്ടിക്ക്   പ്രായപൂർത്തി ആയത്   അറിഞ്ഞില്ല  എന്നാണ്  ഹോസ്പിറ്റൽ കാരുടെ   വിശദീകരണം .എങ്ങനെ  ചിരിക്കാതിരിക്കും ? ഇതിനാണ്  ബനാന
റിപ്പബ്ലിക്ക്   എന്നു പറയുന്നത് . ദക്ഷിണാഫ്രിക്ക   ഒരു മൂന്നാം ലോക രാജ്യമാണ് . എന്നാൽ   ചില കാര്യങ്ങളിൽ  കേരളത്തെ ക്കാൾ    വളരെ
മുന്നിലാണ് . ഒരു  ഹോസ്പിറ്റലിൽ  admit ചെയ്യുന്നതിനു മുൻപ്   ID ബുക്ക്
കാണിച്   ഒന്നുരണ്ടു  പേജുള്ള   ഒരു  Registration  form പൂരിപ്പിക്കണം . മേൽപ്പറഞ്ഞ   ഹോസ്പിറ്റലുകാർ   എവിടെ  നോക്കിയാണ്  പെൺകുട്ടിയുടെ
പ്രായം  കണ്ടുപിടിച്ചത് ?  വിശുദ്ധ  കപിൽ  സിബൽ   അവരെ   രക്ഷിക്കട്ടെ !



Monday, 27 February 2017

ആല്മഹത്യാ പ്രവണതകൾ ( Viewpoint )


ഇക്കാലത്തു    Tv യിൽ   നിത്യവും   വളരെ    വേദനാജനകമായ  ഒരു   വാർത്ത
കാണുന്നു . '' വിദ്യാർത്ഥി /വിദ്യാർത്ഥിനി    ജീവനൊടുക്കി '', 'ഒരു കുടുംബത്തെ   മുഴുവൻ മരിച്ച  നിലയിൽ  കണ്ടെത്തി '','' കമിതാക്കൾ   ജീവനൊടുക്കി '' മുതലായ   തലക്കെട്ടുകളോടെ . ആല്മഹത്യ   എല്ലാക്കാലത്തും    ഉണ്ടായിരുന്നു . എന്നാൽ   ഇപ്പോൾ   അവ   വർദ്ധിച്ചോയെന്നു     ആശങ്ക   തോന്നുന്നു .

എപ്പോഴും    ഈ   ദുരന്തത്തിൻറെ   ചുറ്റുപാടുകൾ    സമാനമാണ് . മകനിലോ
മകളിലോ    വളരെയേറെ   പ്രതീക്ഷകൾ   അർപ്പിച്ച   ഒരു   സാധാരണ  കുടുംബം . നേരിട്ട്    യാത്രാ മൊഴിയൊന്നും   ചൊല്ലാതെ , ഒരു   കുറിപ്പ്
എഴുതി വെച്ചിട്ട്    അവൻ /അവൾ   പോയി . വീട്ടുകാരെയും   നാട്ടുകാരെയും
എല്ലാം   ദുഃഖത്തിൽ    ആഴ്ത്തി .

നിസ്സാരമാണ്  കാരണങ്ങൾ . ടീച്ചർ    വഴക്കു  പറഞ്ഞു ,അല്ലെങ്കിൽ    സോഷ്യൽ  മീഡിയയിൽ    ഫോട്ടോകളും  comments ഇട്ട്   ആക്ഷേപിച്ചു ,
എന്നൊക്കെയാണ്     കാരണങ്ങൾ .മുതിർന്നവർ    കൂട്ട   ആല്മഹത്യ യിലേക്ക്
തിരിയുന്നത്     സാമ്പത്തിക   കാരണങ്ങളാൽ  ആണ് . തൃശൂരിൽ   ഒരാൾ
ഭാര്യയെയും    മൂന്ന്  കുട്ടികളേയും  കൊന്ന ശേഷം   ആല്മഹത്യ  ചെയ്തു .

ഇത്തരം    ദുരന്തങ്ങൾക്ക്    ഒരു   പരിഹാരം   ഉണ്ടോ ?  ഇത്   മനഃ ശാസ്ത്രജ്ഞമാർക്ക്   മാത്രം   വിട്ടുകൊടുക്കാവുന്ന    ഒരു   കാര്യമല്ല .കൗമാരക്കാരായ   കുട്ടികളുടെ    മാതാപിതാക്കൾക്ക്   വളരെയേറെ
ചെയ്യാൻ   കഴിയും .

18  വയസ്സുള്ള   ഒരു  മകൻ / മകൾ . മാതാപിതാക്കൾ  40 -45 . ഒരു   മുതിർന്ന
പൗരൻറെ   വീക്ഷണത്തിൽ   ഇവരെല്ലാം   കുട്ടികളാണ് . മാതാപിതാക്കൾ
കുട്ടികളെ    വളരെ   care  ചെയ്ത്   വളർത്തുന്നു . നല്ല   ഭക്ഷണവും  വസ്ത്രവും
മറ്റു    സൗകര്യങ്ങളും   ചെയ്തു കൊടുക്കുന്നു . നല്ലതു തന്നെ . കുട്ടിയുടെ
സ്വഭാവവും    നല്ലതാണ് . പക്ഷെ   ആല്മഹത്യ ,drugs , പ്രണയം   മുതലായ
കാര്യങ്ങളെ പ്പറ്റി    മാതാപിതാക്കളും   കുട്ടികളും  തമ്മിൽ   ചർച്ചയുണ്ടോ
എന്ന്    അറിഞ്ഞുകൂടാ . ദുരന്ത  വാർത്തകളുടെ   ചുവടു പിടിച്ചു ഈ
വിഷയം   ചർച്ച  ചെയ്ത് , നിസ്സാര കാര്യങ്ങൾക്കുവേണ്ടി  വിലപ്പെട്ട  ജീവൻ നഷ്ടപ്പെടുത്തരുത്   എന്ന   ഒരു   ബോധം   അവരുടെ   മനസ്സിൽ   നട്ടുനനച്ചു
വളർത്തണം . Prevention    is   better than cure .

ഒരു   ടീച്ചർ   ഒരു  കുട്ടിയെ   വഴക്കുപറഞ്ഞാൽ   അത്  മിക്കപ്പോഴും
കുട്ടിയുടെ   നന്മയ്ക്കു വേണ്ടി   ആയിരിക്കും . എന്നാൽ  ഇത്  മനസ്സിലാക്കാതെ   ആ  ടീച്ചറെ   ക്രൂശിക്കാൻ  പടപ്പുറപ്പാട്  നടത്തുന്ന
ചില    മാതാപിതാക്കൾ  ഉണ്ട് . വാസ്തവത്തിൽ  ഇത്തരം    മാതാപിതാക്കൾ
ആണ്   ആല്മഹത്യയ്‌ക്ക്‌    പ്രേരണ  നൽകുന്നത് . അതായത്   ഒരു ടീച്ചർ
വഴക്കുപറഞ്ഞാൽ    പൊറുക്കാനാവാത്ത  ഒരു  കുറ്റമാണ്  എന്ന  ഒരു
സമീപനം   കുട്ടികളിൽ    കുത്തിവെക്കുന്നു . അതായിരിക്കാം   ആല്മഹത്യയിൽ   അവസാനിക്കുന്നത് .

ഏതുപ്രശ്‌നം    ആയാലും   ഒരു   പരിഹാരത്തിന്    സാധ്യതയുണ്ട് . ഒരു
കുട്ടി   പഠിക്കാൻ  ഫീസ്  ഇല്ലാത്ത കാരണത്താൽ   ആല്മഹത്യ ചെയ്യുന്നു .
ആ  കുട്ടിക്ക് അറിയത്തില്ല ,അവളുടെ   പ്രശ്നം   അറിഞ്ഞാൽ   അത്
പരിഹരിക്കാൻ   തയ്യാറുള്ള   സുമനസ്സുകൾ  ഉണ്ട്  എന്ന് . അതുകൊണ്ട്
പ്രശ്നങ്ങൾ   മൂടിവെക്കാതെ   അത്   മറ്റുള്ളവരുമായി   പങ്കുവെക്കണം . There
is  light at the  end of the tunnel .



Sunday, 26 February 2017

മലയാള സിനിമയെ boycott ചെയ്യുക ( VIEWPOINT )



പ്രസിദ്ധ   ദക്ഷിണാഫ്രിക്കൻ    നോവലിസ്റ്റ്   ആയ   Alan Paton    1948 ൽ     പ്രസിദ്ധീകരിച്ച   നോവലാണ്    Cry ,the Beloved Country '. (കേഴുക പ്രിയ നാടേ '.
അക്കാലത്തു    ദക്ഷിണാഫ്രിക്കയിൽ   നിലവിലിരുന്ന   apartheid   വ്യവസ്ഥിതിയെപ്പറ്റിയുള്ള   ദുഃഖമാണ്    നോവലിലും    അതിൻറെ   title ലും
പ്രതിഫലിക്കുന്നത് . ഈ ടൈ റ്റിൽ , ഇന്ന്    കേരളത്തിലെ   ദുരവസ്ഥയെ
സൂചിപ്പിക്കാൻ     കടമെടുക്കാം . കേരളം   ഇത്രമാത്രം   അധ :പതിച്ച  ഒരു
കാലഘട്ടം   ഇതിനുമുൻപ്   ഉണ്ടായിട്ടില്ല .

QUOTATION    ഗുണ്ടകൾ    യഥേഷ്ടം   വിഹരിക്കുന്നു .കൊച്ചി നഗരമദ്ധ്യത്തിൽ  രണ്ടു മണിക്കൂറോളം     നടിയെ   പീഡിപ്പിച്ചു .  സ്വയം  തീരുമാനിച്ചതനുസരിച്ചു    കോടതി  എന്ന   മാളത്തിലേയ്ക്ക്    രണ്ടു പ്രതികൾ    ഓടിക്കയറി . പൾസർ സുനി  മാധ്യമങ്ങളോട്    യഥേഷ്ടം
സംസാരിക്കുന്നു . എല്ലാം   ഒരു joke   എന്ന  വിധത്തിൽ    ചിരിക്കുന്നു .
നീതിയുടെ    തുലാസിൽ    ഗുണ്ടാവകാശങ്ങൾ   താഴ്ന്ന്   നിലത്തു മുട്ടാറായി .
സ്ത്രീകളുടെ   അവകാശങ്ങൾ   ഉയർന്നു പോവുകയാണ് .

ഒരു    സംസ്ഥാനത്തെ   മുഴുവൻ   ജനങ്ങളെയും   വിഡ്ഢികളാക്കുന്ന   ഏതോ  ശക്തികൾ    ഈ   സംഭവത്തിന്  പിന്നിൽ    പ്രവർത്തിക്കുന്നുണ്ട് .
ഈ    കേസ്   തോറ്റു കഴിഞ്ഞു . രണ്ടു വിധത്തിലാണ്    തോൽവി .ഒന്ന് ,ഇതിൻറെ  സൂത്ര ധാരർ     പിടിക്കപ്പെടുകയില്ല . രണ്ട്   പൾസർ സുനിയെ
ആറ്    വർഷത്തേയ്ക്ക്   ശിക്ഷിച്ചാലും  ഇന്നത്തെ   ഗവണ്മെന്റ്   കാലാവധി
തീർന്ന്   പടിയിറങ്ങുമ്പോൾ  പൾസറേ   വിട്ടയക്കും . കൊടി സുനിയുടെ
പുറകെ   ഒരു ജൂനിയർ   സുനി . കേരളത്തിൽ   ഗുണ്ടാ ലിസ്റ്റ്   എന്നുവെച്ചാൽ
കൊടും കുറ്റവാളികളെ    ജയിലിൽ  അടക്കാനുള്ള    ലിസ്റ്റ്  അല്ല ,നേരെ  മറിച്ചു  കൊടുംകുറ്റവാളികളെ    അവരുടെ  ശിക്ഷാ    കാലാവുധി   തീരുന്നതിന് മുൻപ്    തുറന്നുവിടാനുള്ള   ലിസ്റ്റ്   ആണ് . രാജ്യം  എങ്ങനെ
ഗുണം   പിടിക്കും ?

ധീരത   എന്നാൽ   എന്തെന്ന്  അമേരിക്കക്കാരെ   കണ്ടു  പഠിക്കണം . 2001 ൽ
ഒസാമാ  ബിൻ  ലാദൻറെ    പയ്യന്മാർ    New യോർക്കിൽ   Twin Tower  തവിടു പൊടിയാക്കി . (9 / 11 ) അന്നുമുതൽ    അമേരിക്കക്കാർ    ബിൻ ലാദനുവേണ്ടി
ലോകമൊട്ടാകെ   വേട്ട  തുടങ്ങി . ബിൻ   ലാദൻറെ   തലയ്ക്ക്   10 million ഡോളർ   പ്രതിഫലം   ഓഫർ ചെയ്തു .അനേക  വർഷങ്ങൾ  നീണ്ട  തെരച്ചിലിനു ശേഷം    2011 മെയ്   രണ്ടാം  തീയതി  , പാകിസ്താനിലെ  അബോട്ടാബാദിൽ  ഒളി ജീവിതം   നയിച്ചിരുന്ന   ലാദനെ   അമേരിക്കൻ സ്പെഷ്യൽ   forces , മാളത്തിൽ വെച്ചുതന്നെ  കൊന്ന് , മൃതദേഹം  കടലിൻറെ   അടിത്തട്ടിൽ   താഴ്ത്തി .

ജനങ്ങൾക്ക്    പോലീസിലും    നീതിന്യായ  വ്യവസ്ഥിതിയിലും   ഉള്ള
വിശ്വാസം   നഷ്ടപ്പെട്ടിരിക്കുന്നു . ആദ്യദിവസങ്ങളിൽ   ഭാവനയ്ക്കു വേണ്ടി
മുതല ക്കണ്ണീർ    ഒഴുക്കിയവർ    മാളങ്ങളിൽ   ഒളിച്ചു . അവർ    സിനിമക്കാരായിരുന്നു . അവർ   നന്നായി   അഭിനയിച്ചു . എല്ലാവരും  ചേർന്ന്  ജനങ്ങളെ   പറ്റിച്ചു .ജനങ്ങൾ   നിസ്സഹായരാണ് .

പക്ഷേ   ജനങ്ങൾക്ക്  ഒന്നു  ചെയ്യാൻ  കഴിയും . ക്രൈം , ഡ്രഗ് ,പുരുഷ
മേധാവിത്വം ,ഏകാധിപത്യം ,ധിക്കാരം   എന്നിവയുമായി   ബന്ധമുള്ള
മലയാള സിനിമയുടെ     ഭീകര  സ്വഭാവം  തിരിച്ചറിയുകയും അതിനെ
boycott   ചെയ്യുകയും   വേണം . ഇവർ   തിലകൻ   എന്ന   മഹാനടനെ   വിലക്കിയവർ   ആണ് . മലയാള  സിനിമകളിൽ    ഭൂരിഭാഗവും   നിലവാരം
കുറഞ്ഞ    rubbish    ആണ് .

Terrorist   Alert കൾ    പല   ലെവൽ   ഉണ്ട് . Red ,yellow ,Blue   മുതലായവ .റെഡ് alert
ആണ്    ഏറ്റവും   ഗൗരവം   ഉള്ളത് . സിനിമാ   പ്രേക്ഷകരിൽ  ഇതുപോലെ
levels  ഉണ്ട് . ഒരു   സിനിമാ   ഇറങ്ങുന്ന   ദിവസം  തന്നെ   തടിച്ചു കൂടി
നായകന്   ജയ് വിളിച്ചും ,( നായികക്ക്  ഒരു   സ്ഥാനവും  ഇല്ല ),പടക്കം പൊട്ടിച്ചും   ആഘോഷിക്കുന്ന     ശുദ്ധഗതിക്കാർ . ഒരു   സിനിമാ  നല്ലതാണോ  എന്ന്    അന്വേഷിച്ചു   ഉറപ്പുവരുത്തിയ  ശേഷം   അധികം   ആൾത്തിരക്ക്
ഇല്ലാത്തപ്പോൾ   കാണാൻ    പോകുന്നവർ  yellow   category . THEATRE  ൽ  പോയി
കാണണം   എന്ന്   നിർബന്ധമില്ലാത്തവർ   Blue  category . വല്ലപ്പോഴും   ഒരു
സിനിമാ    theatre ൽ  കണ്ടേക്കാം . ഞാൻ  ബ്ലൂ വിൽ   പെടുന്ന   ആളാണ് .
എന്തായാലും   ഞാൻ  ഒരു  തീരുമാനം  എടുത്തു . ഇനി  ഒരിക്കലും
Theatre ൽ  പോയി   സിനിമ   കാണുകയില്ല . കാരണം   എൻറെ  ഒരു രൂപാ
പോലും   Quotation ഗുണ്ടകളുടെ    കയ്യിൽ   എത്തരുത് .

ബ്ലൂ    category ക്കാർ    എങ്കിലും   മലയാള സിനിമയെ  boycott ചെയ്യണം .


Friday, 24 February 2017

വാരാന്ത്യ ചിന്തകൾ


എന്തൊക്കെ   കുറ്റങ്ങളും കുറവുകളും   ഉണ്ടെങ്കിലും  ലോകത്തിലെ   ഒന്നാം
നമ്പർ   രാജ്യം    ഇന്ത്യ   ആണെന്ന്   നമുക്ക്  അഭിമാനിക്കാം . ലോകത്തിലെ  ഏറ്റവും  ശക്തമായ  രാജ്യം   അമേരിക്കയാണ് .പക്ഷേ    ഡൊണാൾഡ് Trump അവിടെ    പ്രസിഡന്റ്   ആയതോടെ   ആ രാജ്യത്തിൻറെ  ഐക്യം പോയി .
രാജ്യത്തിന്    ദുഷ്പ്പേര്   ആയി . രാജ്യം   ദുർബ്ബലമായി   എന്നു തന്നെ   പറയാം .
നരേന്ദ്ര മോദി   കേരളത്തിൽ   പൊതുവെ   വെറുക്കപ്പെട്ടവൻ   ആണെങ്കിലും  ഒരു   സത്യം   മറച്ചു വെച്ചു കൂടാ . മോദി   Trump നെക്കാൾ   നല്ല   നേതാവാണ് .
ജനപ്രിയ  നേതാവാണ് .അതുകൊണ്ടാണ്     മഹാരാഷ്ട്രയിൽ    ബിജെപി
ഉജ്ജ്വല വിജയം   നേടിയത് . മഹാരാഷ്ട്ര   ചില്ലറ സംസ്ഥാനം  അല്ല . ഇന്ത്യയുടെ    സാമ്പത്തിക തലസ്ഥാനം    ഉൾപ്പെടുന്ന    സംസ്ഥാ നം   ആണ് .

മഹാരാഷ്ട്രയിൽ    ബിജെപി യുടെ   വിജയത്തിന്    പ്രധാന കാരണം  ആ
സംസ്ഥാനത്തു   സൽഭരണം   നടത്തുന്ന   യുവനേതാവ് ,മുഖ്യ മന്ത്രി
ഫട് നാവിസ്    ആണ് . പാർട്ടി   ഏതായാലും   ഭരണം  നല്ലതാണ് എങ്കിൽ
എല്ലാ  ജനവിഭാഗങ്ങളും   ഒരു  നേതാവിനെ   പിന്തുണക്കും   എന്നാണ്  ഇത്
സൂചിപ്പിക്കുന്നത് . ഭാവിയിൽ    ഫട്നവിസ്    ഇന്ത്യയുടെ   പ്രധാനമന്ത്രി ആകും
എന്നാണ്   വിലയിരുത്തപ്പെടുന്നത് .

അതേ    സമയം   രാഹുൽ  ഗാന്ധിയുടെ    രാഷ്ട്രീയ ഭാവി    വളരെ
പരുങ്ങലിൽ    ആണ് .  രാഹുലിന്    പക്വത  ആയി  വരുന്നതേയുള്ളൂ
എന്ന   ഷീലാ ദിക്ഷിത്തിന്റെ    പ്രസ്താവന   ബൂമറാങ് ചെയ്ത്  എതിരാളികൾക്ക്   അടിക്കാൻ   ഒരു   വടിയായി . വളരെയേറെ   പരിഹാസത്തിന്   ഇടയായി . കനേഡിയൻ   പ്രധാന മന്ത്രി  ട്രൂഡോക്ക്
46   വയസ്സേയുള്ളൂ . 47

കാരനായ     രാഹുലിന്   പക്വത   ആയി  വരുന്നേയുള്ളൂ  എന്നു    പറയുന്നത്   ഏറ്റവും   പരിഹാസ്യമാണ് . എന്തായാലും   ഒരു കാര്യം
ഉറപ്പിച്ചു   പറയാൻ   സാധിക്കും . രാഹുൽ   ഗാന്ധി  ഒരിക്കലും  ഇന്ത്യയുടെ
പ്രധാന മന്ത്രി    ആവുകയില്ല .


നടിയെ   തട്ടിക്കൊണ്ടു  പോയ   കേസ്

നടിയെ    തട്ടിക്കൊണ്ടു പോയ   കേസിൻറെ    അന്വേഷണം    വളരെ  പരിഹാസ്യമാണ് .ഇതിൽ    ഒത്തുകളിയുണ്ട്    എന്നത്   കൊച്ചുകുട്ടികൾക്കുപോലും    മനസ്സിലാകും . ഉടുമ്പിനെ   മാളത്തിൽ നിന്ന്
പുകച്ചു പുറത്തു ചാടിക്കുന്നതുപോലെ    പ്രതികളെ   പുറത്തു ചാടിക്കും
എന്നാണ്   മന്ത്രി   എ  കെ  ബാലൻ   പറഞ്ഞത് . എത്ര    നല്ല   പ്രവചനം ! പക്ഷേ   ആ    മാളം   കോടതി   ആയിരുന്നു . ഉഗ്രൻ  കോമഡി !

പ്രതികൾ   എവിടെ നിന്നാണ്   കോടതിയിലേക്ക്   വന്നത്  എന്ന് ആരും
പറഞ്ഞു കേൾക്കുന്നില്ല . ഇവർ   കോയമ്പത്തൂർ   ഭാഗത്തു  ഒളിവിലാണ്
എന്നാണ്    പറഞ്ഞു  കേട്ടിരുന്നത് . എന്നാൽ   ഇവർ  ആരുടെയോ
സംരക്ഷണത്തിൽ   AC  മുറിയിൽ   ഉറങ്ങി ,രാവിലെ  നന്നായി
ഷേവ്   ചെയ്ത് ,buffet  breakfast  കഴിച്ചു , നന്നായി   ഡ്രസ്സ് ചെയ്ത്   മുന്തിയ
ബൈക്കിൽ   കോടതി പരിസരത്തു   എത്തി . പോലീസിന്   പിടി കൊടുക്കാതെ  ഒളിച്ചു  നടക്കുന്നവർ   ആണെങ്കിൽ  ഷേവ് ചെയ്തിട്ടുണ്ടായിരിക്കുകയില്ല . ഉറക്കക്ഷീണം   കാണും . അമേരിക്കക്കാർ
ഒരു  മാളത്തിൽ നിന്ന്    സദ്ദാം ഹുസ്സയിനെ  പൊക്കിയ  രംഗം  ചിലരെങ്കിലും
ഓർക്കുന്നുണ്ടായിരിക്കും . അദ്ദേഹം   ഒരു  പിച്ചക്കാരനെപ്പോലെ  ആയിരുന്നു . ഇവിടെ   കേരളത്തിൽ   ഇതാ  ഒരു   പ്രതി   മാളത്തിലേയ്ക്ക്   ഓടിക്കയറുന്നു . പണ്ടത്തെ   ധർമ്മേന്ദ്രയെ പ്പോലെ   ഒരു   സുന്ദരൻ . Golden
shoes  ധരിച്ചു , വെളുക്കെ   ചിരിച്ചുകൊണ്ട് ! കേരളത്തിലെ    നീതിന്യായ
വ്യവസ്ഥ   ഒരു   ഒന്നാന്തരം    കോമഡി   ആയി . ഇതിനാണ്   വെള്ളരിക്കാ പട്ടണം , ബനാന  റിപ്പബ്ലിക്ക്   എന്നൊക്കെ   പറയുന്നത് .

എന്നാലും    ചിലർ   പോലീസിനെ   അഭിനന്ദിക്കുന്നു . എങ്ങനെ   ചിരിക്കാതിരിക്കും ? ഇന്ന്    കുടിവെള്ളത്തിനു പോലും   വലിയ  വിലയാണ് .
പക്ഷേ  സൗജന്യമായി   കിട്ടുന്ന  ഒന്നുണ്ട് .കോമഡി . ഇന്ത്യൻ ജനാധിപത്യം
ഏറ്റവും   comedy നൽകുന്ന   ഒന്നാണ് . ഒരു  ട്രോൾ കണ്ടു . ശശികല പരപ്പന
ജയിലിൽ   വലിയ    പറോട്ട   അടിച്ചു  പരത്തുന്നതാണ്  രംഗം . ചിരിച്ചു ചിരിച്ചു   ശ്വാസം   മുട്ടി . ഒരു  ഇന്ത്യക്കാരനായി   ജനിച്ചതിൽ   വളരെ
അഭിമാനം  തോന്നി .

Thursday, 23 February 2017

സദാചാര ഗുണ്ടായിസം വീണ്ടും ( Viewpoint )


കഴിഞ്ഞ കൊല്ലം   നരേന്ദ്ര മോദി    കേരളത്തെ   സൊമാലിയയോട്  ഉപമിച്ചപ്പോൾ   മലയാളികളുടെ    ആൽമഭിമാനം    സട കുടഞ്ഞു എഴുന്നേറ്റു . പ്രതിഷേധം    അലയടിച്ചു . വിദ്യാഭ്യാസത്തിലും    സംസ്കാരത്തിലും   പുരോഗതിയിലും   ഇന്ത്യയിൽ    ഒന്നാം   സ്ഥാനത്തു നിൽക്കുന്ന   പ്രബുദ്ധ കേരളത്തെ പ്പറ്റി    ഇത്ര   ഇകഴ്ത്തി    പറയാമോ ?

അന്ന്  നരേന്ദ്ര   മോദിക്കെതിരെ   കുരച്ചു കൊണ്ട്   ചാടിയവർ  ഇന്ന്  കുരക്കുമെന്നു  തോന്നുന്നില്ല . രണ്ടു  കാരണങ്ങളാണ്   ഉള്ളത് . ഒന്ന് ,കേരളം
ഇന്ന്  സോമാലിയയെപ്പോലെ    മോശമായ    ഒരു   രാജ്യം   അല്ലെങ്കിൽ  ബനാന
റിപ്പബ്ലിക്ക്   അല്ലെങ്കിൽ   failed   state   ആണ് . അല്ലെന്ന്    പറയുന്നവർ   അധികാരികളുടെ    കാലുനക്കികൾ    ആണ് . രണ്ട് , നരേന്ദ്ര മോദി ഇന്ന്
കൂടുതൽ    ശക്തനായിരിക്കുന്നു . മഹാരാഷ്ട്ര   ലോക്കൽ  ഗവണ്മെന്റ്  തെരഞ്ഞെടുപ്പു ഫലം    അതാണ്    കാണിക്കുന്നത് . ഒരു പക്ഷേ   മഹാരാഷ്ട്രക്കാർ    കേരളക്കാരെ പ്പോലെ    പ്രബുദ്ധർ  അല്ലായിരിക്കാം .

എന്തായാലും    കേരളം    ഇന്ന്   ഗുണ്ടകളുടെയും     quotation  സംഘങ്ങളുടെയും    പിടിയിൽ ആണ് . ജനങ്ങളുടെ    ജീവനും സ്വത്തിനും
ഉറപ്പില്ല . ബാലികമാർ  മുതൽ   പടുവൃദ്ധകൾ   വരെ   abuse ന്   ഇരയാകുന്നു .എന്നും  വെട്ടിക്കൊല    നടക്കുന്നു .കുറ്റവാളികൾ    ജാമ്യം  എടുത്തു നൂറു നൂറ്   കുറ്റകൃത്യങ്ങൾ   ചെയ്യുന്നു .പോലീസ്    പല്ലു കൊഴിഞ്ഞ   ഒരു
സിംഹത്തെപ്പോലെ    ആയിരിക്കുന്നു .

ഇതിനെല്ലാം    പുറമെ   ആണ്   നാട്ടിൽ   പടർന്നു പിടിക്കുന്ന    സദാചാര
ഗുണ്ടായിസം . സദാചാര ഗുണ്ടായിസത്തിൽ    മനം  നൊന്ത്   സുന്ദരനായ
ഒരു   യുവാവ്    പാലക്കാട്ട്   ആൽമഹത്യ  ചെയ്തു . യൂണിവേഴ്സിറ്റി  കോളേജിൽ
പെൺ സുഹൃത്തുക്കളെ   കാണാൻ  ചെന്ന  ഒരു യുവാവിനെ   S F I             ഗുണ്ടകൾ    ക്രൂരമായി    മർദ്ദിച്ചത്    രണ്ടാഴ്ച മുമ്പായിരുന്നു .

കുറെ   ദിവസം   മുമ്പ്   ഒന്നിച്ചു   ഇരുന്നു   എന്ന   പേരിൽ   ഒരു യുവാവിനെയും    യുവതിയെയും    പോലീസ്    harass   ചെയ്യുന്ന   ദൃശ്യങ്ങൾ
T വി യിൽ    കണ്ടു .

കേരളത്തിൽ    ആണും  പെണ്ണും  ബസ്സിൽ   അടുത്തടുത്ത്   ഇരിക്കാൻ  പാടില്ല . മുംബൈയിലും     ബാംഗ്ളൂരിലും  ഓക്കേ . അപ്പോൾ  എവിടെയാണ്
സംസ്കാരം  കൂടുതൽ ?

ഇറാൻ ,അഫ്ഘാനിസ്ഥാൻ , പാകിസ്ഥാൻ   ,സൗദി  അറേബ്യ   മുതലായ
രാജ്യങ്ങളിൽ    ആണും   പെണ്ണും  mingle   ചെയ്യുന്നത് . നിഷിദ്ധമാണ് . അതേ
ചിന്താഗതി   ഉള്ളവർ    കേരളത്തിലുണ്ട് .  അവരാണ്    പ്രണയ ദിനത്തിൽ
ഒന്നിച്ചിരുന്നു   എന്നു   കുറ്റപ്പെടുത്തി ,ഇപ്പോൾ   മരിച്ച   യുവാവിനെയും യുവതിയെയും   കൊല്ലം   ബീച്ചിൽ    ആക്രമിച്ചത് . ഇത്   ഒറ്റപ്പെട്ട   സംഭവമല്ല.
പല തരത്തിലുള്ള    ഗുണ്ടായിസം   കേരളത്തിൽ   വ്യാപകമാവുകയാണ് .
സിനിമാ നടിയെ   തട്ടിക്കൊണ്ടു  പോയ   സംഭവം   ഞെട്ടിക്കുന്നതാണ് .

ഇന്ന്    കേരളത്തിൽ    work   എന്ന്   പറഞ്ഞാൽ    quotation   എന്നാണ്    അർത്ഥം .
ഇത്    ഒരു   സാധാരണ   ജോലി  പോലെ   ആയിരിക്കുന്നു . ഇതാണ്    സാക്ഷര കേരളം ,സാംസ്‌കാരിക   കേരളം ! Quotation  സംസ്കാരം .

ഒരു   യുവാവും   യുവതിയും   ഒന്നിച്ചിരുന്നാൽ , കെട്ടിപ്പിടിച്ചാൽ  അതിൽ
കുറ്റം   കാണുന്നത്    സംസ്കാര ശൂന്യതയുടെ   ലക്ഷണമാണ് . മുംബൈയിലും
ബങ്കളൂരുവിലും    ഒന്നിച്ചിരിക്കാം . പക്ഷേ   കേരളത്തിൽ   അത്   കുറ്റമാണ് .
അപ്പോൾ    എവിടെയാണ്   യഥാർത്ഥത്തിൽ    സംസ്കാരം   ഉള്ളതെന്ന്   തിരിച്ചറിയാൻ   പറ്റും .

L D ഫ്       അധികാരത്തിൽ    വന്നതിനു ശേഷമാണ്    കേരളത്തിൽ   അക്രമവും  അരക്ഷിതാവസ്ഥയും     വർദ്ധിച്ചത് . കാരണം    ഗുണ്ടകളെ
പ്രോത്സാഹിപ്പിക്കുന്ന     സമീപനമാണ്   അവരുടേത് . ഇന്ന്   ഭരിക്കുന്നവരാണ്   quotation   കൊലയാളികളെ    നിയോഗിച്ചു   TP യെ 51
വെട്ടു വെട്ടി   കൊന്നത് . ആ   കേസിലെ    പ്രതികളെ   രക്ഷിക്കാനാണ്
സർക്കാർ    1850   കുറ്റവാളികളെ    കാ  ലാവുധി   തീരും മുമ്പേ   റിലീസ്   ചെയ്യാൻ   ലിസ്റ്റ്    തയ്യാറാക്കിയത് .


കണ്ണൂർ   ജയിലിൽ   മൊബൈലും   ഡ്രഗ് ഉം    മദ്യവും  ഇഷ്ടം പോലെ
കിട്ടുമെന്ന്   ഒരു  തടവുകാരൻ   ചെന്നിത്തലയ്ക്ക്   അയച്ച    കത്തിൽ
പറയുന്നു . അവിടം   ഒരു  ഗസ്റ്റ് house പോലെയാണ് . അതായത്  quotation  എടുത്തു   ഒരാളെ   കൊന്നാലും   അർഹിക്കുന്ന   ശിക്ഷ   കിട്ടുകയില്ല
എന്ന്   അർത്ഥം . നിയമ വാഴ്ചയെ    അട്ടിമറിക്കുന്നവർ   ഭരിക്കുമ്പോൾ
ഗുണ്ടകൾക്ക്    ധൈര്യം  കൂടുന്നു . അതുകൊണ്ടാണ്

   നടിയെ  തട്ടിക്കൊണ്ടു പോകാനും    പോലീസിനെ  വെല്ലുവിളിക്കാനും   ഗുണ്ടകൾ   ചങ്കൂറ്റം കാണിച്ചത് .


Wednesday, 22 February 2017

പൾസറുടെ സുഖ വാസം ( Short Play )

പൾസറുടെ      സുഖവാസം

The characters

1 .    പൾസർ    സുനി   ( ഗുണ്ടാ )

2 . വിജേഷ്         (   ഗുണ്ടാ )

3 .  പാർട്ടി   നേതാവ്


കൊച്ചിയിലെ    ഒരു   ആഡംബര   ഹോട്ടൽ . പൾസറും  കൂട്ടുകാരനും  couch ൽ   ചാരി കിടന്ന്    T വി    കാണുന്നു . ഒരു   ഷിവാസ്   കുപ്പിയിൽ നിന്ന് മദ്യം
ഒഴിച്ചു കുടിക്കുന്നു .


പൾസർ

ആകെ    ബോറടിക്കുന്നു . ഇത്    ആറാം   ദിവസമാണ് . എത്ര  നാളാണ്
ഇങ്ങനെ   കഴിയുന്നത് ?

വിജേഷ്

എടാ .നോക്കിക്കേ    നിൻറെ    ഫോട്ടോകൾ   ടീവി യിൽ . ഉഗ്രൻ പോസ് .
നിൻറെയൊരു    നല്ലകാലം . ഇന്ന്    കേരളം   മുഴുവൻ   നിന്നെ   അറിയും .


പൾസർ

അതുകൊണ്ടെന്താ  ഗുണം ? ബോറിംഗ്    അല്ലേ   ഈ താമസം ?

വിജേഷ്

പുറത്തിറങ്ങിയാൽ    നിൻറെ    സുവർണ്ണ കാലമാണ് . നിന്നെ  ചാനലുകാർ
ചർച്ചയ്ക്ക്   വിളിക്കും . ഒരു പക്ഷെ    നിന്നെ  സിനിമയിൽ  ഹീറോ ആക്കും .പിന്നെ നീ    ഒരു   പുസ്തകം   എഴുതിയാൽ   ലക്ഷക്കണക്കിന്   കോപ്പി ചൂടപ്പം
പോലെ വിറ്റഴിയും .  പെണ്ണുങ്ങൾ    നിന്നെ   ഒരു  നോക്കുകാണാൻ    വേണ്ടി
തടിച്ചുകൂടും .ഭാഗ്യവാൻ !

പൾസർ

എല്ലാം    പാർട്ടിയുടെ    അനുഗ്രഹം .


(   പാർട്ടി   നേതാവ്    പ്രവേശിക്കുന്നു )

നേതാവ്

എങ്ങനെയുണ്ട്   പിള്ളേരേ    ഉണ്ടുതാമസം ?

പൾസർ

ചേട്ടാ    ആകെ   ബോറടിക്കുന്നു . എനിക്ക്   മടുത്തു .

നേതാവ്

നീ    അക്ഷമനാകാതെ . അധികം   താമസിയാതെ   പുറത്തുപോകാം .
അതായത്   ഒരു   മാസം   ആകുമ്പോഴേക്കും   ഈ   സംഭവം  കെട്ടടങ്ങും .വേറെ  എന്തെങ്കിലും    ഇഷ്യൂ    വരും .അപ്പോൾ   ജനങ്ങളുടെ   ശ്രദ്ധ
അങ്ങോട്ട്    തിരിയും .

വിജേഷ്

എന്നാലും   ഇത്    പരമ ബോറിംഗ്   ആണ് .

നേതാവ്

നിങ്ങൾക്ക്    എന്തിൻറെ   കുറവാണ്  ഉള്ളത് . ഈ  മുറിയുടെ   വാടക എത്രയാണെന്ന്    അറിയാമോ ?  ദിവസം   50000 രൂപയാണ് .പിന്നെ
എല്ലാം   കഴിയുമ്പോൾ    പാർട്ടി   നിങ്ങൾക്ക്   ഒരു lump sum   തരും .

പൾസർ

അതൊന്നും   വലിയ   കാര്യമില്ല . ഒരു    work ചെയ്‌താൽ    ഞങ്ങൾക്ക്  അതിൽ കൂടുതൽ   കിട്ടും .

നേതാവ്

അറിയാം . പാർട്ടി   എപ്പോഴും    workers ൻറെ    കൂടെയാണ് . അറിഞ്ഞില്ലേ
നമ്മുടെ   സർക്കാർ    1850 വർക്കേഴ്‌സ് ന്   early release ന്    recommend ചെയ്തു .പക്ഷേ   ആ    പഹയൻ    സദാശിവം   അതിന്    പാര  വെച്ചു . അയാൾ ഒരു
കുറ്റിച്ചൂൽ    അല്ലാതെ  പോയി . Ours is  a     sarkkar    of the Goondas , by the goondas ,and  for  the   goondas .

പൾസർ

എന്തൊക്കെ    ആയാലും   ഞങ്ങൾക്ക്  മടുത്തു . ചേട്ടാ  ഒരു  ഉപകാരം
ചെയ്യാമോ ?  ഞങ്ങളെ    കണ്ണൂർ   സെൻട്രൽ ജയിലിൽ   എത്തിക്ക് . അവിടെ
നല്ല    മേളം  ആണെന്ന്   ഇന്നലെ    ചെന്നിത്തല    പറഞ്ഞത്  കേട്ടില്ലേ ?
മൊബൈലും ,drug ഉം  കള്ളും   പെണ്ണും   ജയിലിൽ  എത്തിച്ചു തരും .

നേതാവ്

ഇക്കാര്യം    ഞാൻ   പാർട്ടി  നേതൃത്വത്തെ   അറിയിക്കാം . vacancy   കാണുമെന്ന്   തോന്നുന്നില്ല . അത്ര  ഡിമാൻഡ്    ആണ് . വെയ്റ്റിംഗ് ലിസ്റ്റ് ൽ
പെടുത്താം .

പൾസർ

(  അല്പം    നാണിച്ചു }   ചേട്ടാ    ഞങ്ങളുടെ    ബോറടി   മാറ്റാൻ   ചേട്ടൻ
ക്രിയാല്മകമായി    എന്തെങ്കിലും ചെയ്യണം .

നേതാവ്

മനസ്സിലായില്ല . തെളിച്ചു   പറ .

വിജേഷ്

അതായത്    ഞങ്ങൾ   ക്രിയ  ചെയ്തിട്ട്   ഒരാഴ്ചയായി .

നേതാവ്

ഹാ    ഹാ   ഹാ .കാര്യം   പിടി കിട്ടി .  ഉടൻ    ഏർപ്പാടാക്കാം .

പൾസർ

താങ്ക്സ്    ചേട്ടാ . പ്രായം   ഇരുപതിൽ   കൂടരുത് .

നേതാവ്

നോ   പ്രോബ്ലം .നല്ല    മണി മണി പോലുള്ള    രണ്ടെണ്ണത്തിനെ   ഇന്നു രാത്രി
എത്തിക്കാം .

പൾസറും   വിജേഷും

Thanks   എ   മില്യൺ , ചേട്ടാ .

നേതാവ്

ഞാൻ    പോകുന്നു .Take   care .

പൾസറും   വിജേഷും

Bye .

കർട്ടൻ



Tuesday, 21 February 2017

ജനങ്ങൾ പറ്റിക്കപ്പെടുന്നു ( VIEWPOINT )

ഒരു   തെരഞ്ഞെടുപ്പ്   വരുമ്പോൾ    ജനങ്ങൾ   വളരെയേറെ    ത്യാഗം   സഹിച്ചു   ക്യൂ


  നിന്ന്    വോട്ട്   ചെയ്യുന്നു . ഭരിക്കുന്ന   മുന്നണിയെ   മാറ്റി   മറ്റെ
മുന്നണിയെ   തെരഞ്ഞെടുത്താൽ    ഒരു  നല്ല   ഭരണം  വരും ,തങ്ങളുടെ ദുരിതങ്ങൾക്ക്   അയവു  വരും  എന്ന  പ്രതീക്ഷയിലാണ്    ഭൂരിപക്ഷം ജനങ്ങളും  വോട്ട്  ചെയ്യുന്നത് . പക്ഷെ    ആ   പ്രതീക്ഷകൾ   അധികം താമസിയാതെ  കരിഞ്ഞു   ഉണങ്ങുന്നു . അതാണ്   ഇന്ന്   കേരളത്തിൽ  കാണുന്നത് .

ഒരു   മലയാള   സിനിമ  റിലീസ്   ആകുമ്പോൾ   വലിയ   പ്രതീക്ഷയോടെയാണ്     ജനങ്ങൾ    തടിച്ചു കൂടി    വൻതുക  കൊടുത്തു്
ടിക്കറ്റ്   എടുത്തു  കാണുന്നത് .മിക്കപ്പോഴും    സിനിമ  പൊട്ട യായിരിക്കും .

ചുരുക്കി പറഞ്ഞാൽ    രാഷ്ട്രീയത്തിലും  സിനിമയിലും    ജനങ്ങൾ നിർദ്ദയം
പറ്റിക്കപ്പെടുകയാണ് . എന്നാൽ    പലരും    ഇത്   മനസ്സിലാക്കുന്നില്ല .

നടിയെ   തട്ടിക്കൊണ്ടു പോയ   കേസ്    ഉദാഹരണമായി   എടുക്കാം . സംഭവം   നടന്നിട്ട്    ആറ് ദിവസം   കഴിഞ്ഞിട്ടും   പ്രധാന   പ്രതിയെ   പിടി കിട്ടുന്നില്ല .ഇന്ത്യയിലെ   ഏറ്റവും   മികച്ച   പോലീസ്    ആണ്     കേരള പോലീസ് . ബണ്ടി ചോറിനേയും    ആട് ആൻ്റണി യെയും     പിടിച്ചവർ    ആണ്   അവർ . ബംഗാളിലും  ജാർഖണ്ഡിലും   പോയി   അതിസാഹസികമായി  പ്രതികളെ പിടിക്കുന്നവരാണ്    അവർ .  പക്ഷെ    കൊച്ചിയിൽ  ഉള്ള   പ്രതിയെ   പിടിക്കാൻ  കഴിയുന്നില്ല . പിടിക്കുന്നതിൽ നിന്ന്   പോലീസിനെ   ആരോ തടയുന്നുണ്ട് .എവിടെയൊക്കെയോ    negotiations  നടക്കുന്നുണ്ട് . അത്  പൂർത്തിയാകുമ്പോൾ  പ്രതിയെ    പിടിക്കും . നോട്ടു കെട്ടുകൾ   കുറേ കൈമാറേണ്ടതുണ്ട് . ജനങ്ങളെ    വിഡ്ഢികൾ   ആക്കുകയാണ് .ജനങ്ങളെ
പറ്റിക്കുകയാണ് .

ഒരു പിടികിട്ടാപ്പുള്ളിയെ   പിടിക്കാൻ    ജനങ്ങളുടെ    സഹകരണം   ആവശ്യമാണ് .  പിടിക്കാൻ    സഹായകമായ   വിവരങ്ങൾ   നൽകുന്നവർക്ക്
ഒരു    നല്ല   തുക   reward  നൽകുന്ന    പതിവ്   പല രാജ്യങ്ങളിലും ഉണ്ട് .ഇപ്പോഴത്തെ കേസ് ൽ     പ്രതിയുടെ   വളരെ നല്ല ഫോട്ടോകൾ  T വി യിൽ കണ്ടു . ആ   മുഖം   ജനങ്ങൾക്ക്   മനഃ പാഠമാണ് . പണം  ഇല്ലാതെ സാധാരണ ക്കാർ നെട്ടോട്ടവും കുറിയോട്ടവും    ഓടുന്ന   കാലമാണ് . ഒരു ലക്ഷം രൂപ
ഓഫർ   ചെയ്താൽ    ജനം   ഈ    പ്രതിയെ    നിമിഷങ്ങൾക്കകം    പിടിച്ചു കൊടുക്കും . പക്ഷേ    അതുവേണ്ട.  Negotiations  തീരാൻ    സമയമെടുക്കും !

മലയാള സിനിമ    ഗുണ്ടകളുടെയും    മാഫിയകളുടെയും   പിടിയിലാണെന്ന്‌
സിനിമാക്കാർ    തന്നെ   പറയുന്നു . അതായത്    നമ്മൾ   സിനിമാ ടിക്കറ്റിനു
കൊടുക്കുന്ന   തുകയിൽ   ഒരു പങ്ക്‌    ഗുണ്ടകളെ   തീറ്റി പോറ്റാനാണ് പോകുന്നത് .അതുകൊണ്ട്      സിനിമ   കാണുന്നവർ   ഇനി   രണ്ടു വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു . മാത്രമല്ല     പല   മലയാള സിനിമകളും
rubbish    ആണ് . പച്ചക്കറി സിനിമകളാണ് . ആവർത്തനങ്ങളാണ് ,വെറുതെ
വാചകമടിയാണ് .

പച്ചക്കറി സിനിമ    എന്നു പറഞ്ഞാൽ     പച്ചക്കറി  മാർക്കറ്റിൽ   നായകൻറെ
വീര പരാക്രമങ്ങൾ   കാണിക്കുന്ന   സിനിമയാണ് . നായകൻ ഒറ്റയ്ക്ക്
മാർക്കറ്റിൽ   നിരായുധനായി  ,നെഞ്ചു വിരിച്ചു   ഗുണ്ടകളെ നേരിടുന്നു .മിക്കവാറും കുറെ തമിഴ്   തടിമാടന്മാരാണ്    എതിരാളികൾ . നായകൻറെ
കനത്ത   ഇടിയേറ്റ്‌    ഗുണ്ടകൾ    സ്പിൻ ചെയ്‌ത്‌ നിലം പതിക്കുന്നു . അടിപിടിയിൽ  tomato കുട്ടകൾ    മറിഞ്ഞു ചിതറുന്നു കാണാൻ നല്ല രസം .
തണ്ണിമത്തനും    പട വലങ്ങയും   cabbage ഉം  എന്നല്ല   ഒരു   അവിയലിനുള്ള
എല്ലാ   വിഭവങ്ങളും   ചിതറുന്നു ,ഉരുളുന്നു . പിന്നെ   അവസാന  രംഗത്ത് വില്ലനെ   വധിക്കുമ്പോൾ   രക്തം  ചീറ്റി   കണ്ണാടിയിൽ   പതിക്കുന്നത് കാണുമ്പോൾ  പ്രേക്ഷകന്      വലിയ   സന്തോഷം . ഖുശി !ഇതാണ്
ആവറേജ്     മലയാള   സിനിമ .

പക്ഷെ   ഓരോ  സിനിമയും   ഇറങ്ങുന്നതിനു മുൻപ്    അത്   ഉഗ്രനാണ്
എന്നു പറഞ്ഞു    ചാനലുകളും    സിനിമ പ്രസിദ്ധീകരണങ്ങളും     ജനങ്ങളെ
പറഞ്ഞു    പറ്റിക്കുന്നു . ഏതെങ്കിലും   സിനിമ   മോശമാണെന്ന്   ആരും
പറയുകയില്ല . എങ്ങനെയെങ്കിലും    ജനങ്ങളുടെ   പണം   അവർക്കു കിട്ടണം .

രാഷ്ട്രീയമായാലും    സിനിമയായാലും   ജനങ്ങൾ   പറ്റിക്കപ്പെടുകയാണ് .ഇനിയെങ്കിലും ഇത്   തിരിച്ചറിയണം . ഗുണ്ടാബന്ധമുള്ള   താരങ്ങളെയും സിനിമകളെയും boycott ചെയ്യണം .




Sunday, 19 February 2017

ഗുണ്ടാ രാജ് ( short play )


ഗുണ്ടാരാജ്

the    characters

1 . കുഞ്ഞു കൊച്ചു    (100 )

2    കുഞ്ഞൻ          ( 45 )

3   അമ്മിണി   (  35 )

4   ടോണി     (   ഒരു  ഓസ്ട്രേലിയ   പ്രവാസി )

പൈകയിൽ     കുഞ്ഞുകൊച്ചിന്റെ    കുടിൽ . കുഞ്ഞുകൊച്ചു  ഒരു മാവിൻറെ   ചുവട്ടിൽ   ഇരുന്ന്    പത്രം   വായിക്കുന്നു .  കുഞ്ഞനും  അമ്മിണിയും    പ്രവേശിക്കുന്നു .

കുഞ്ഞൻ

ചേട്ടാ  എന്തുണ്ട്   വിശേഷം ?

കുഞ്ഞുകൊച്ചു

കേട്ടില്ലേ    നടി    ഭാവനയെ   തട്ടിക്കൊണ്ടു   പോയത് .

അമ്മിണി

അത്    സാരമില്ല .rape   ചെയ്തില്ല .കൊന്നുമില്ല .അപ്പോൾ    സംഗതി
ഓക്കേ .

കുഞ്ഞൻ

അഥവാ    കൊന്നാലും   ഇവിടെ   ഒരു   മണ്പാലും   സംഭവിക്കാൻ  പോകുന്നില്ല . സൗമ്യയെ   കൊന്നവൻ   ഇന്ന്   തടിച്ചു കൊഴുത്തു
സുന്ദരനായി     സർക്കാർ   ചെലവിൽ   ജീവിക്കുന്നു . ജിഷാ കേസ് എന്തായി ?
എന്തൊക്കെ    ബഹളം    ആയിരുന്നു ?  എല്ലാരും    മറന്നു കഴിഞ്ഞു .

അമ്മിണി

കലാഭവൻ  മണിയുടെ     കേസ്   ക്ലോസ്   ചെയ്യാൻ   പോകുന്നു . മരിച്ചതാണോ  കൊന്നതാണോ , ആർക്കും   ഒരു  പിടിയുമില്ല .


കുഞ്ഞൻ

ഈ   നാടിന്   എന്തു പറ്റി ?   സാക്ഷര കേരളം , പ്രബുദ്ധ കേരളം ,വിദ്യാഭ്യാസത്തിൽ   ഒന്നാം    സ്ഥാനത്തു   നിൽക്കുന്ന   കേരളം ....

കുഞ്ഞുകൊച്ചു

ഭ് phoo ,   ( കാർക്കിച്ചു തുപ്പുന്നു )   എന്ത്   വിദ്യാഭ്യാസം ? എന്ത്  സാക്ഷരത ?
കേരളം   ഇന്ന്   ഒരു   അറവുശാലയാണ് . എന്നും   വെട്ടിക്കൊല   നടക്കുന്നു .rape നടക്കുന്നു . കൊച്ചുകുട്ടികൾ    പീഡിപ്പിക്കപ്പെടുന്നു .  പൊലീസിന് പോലും  quotation   സംഘങ്ങളെ    പേടിയാണ് .ഇവിടെ    ആർക്കും   എന്തും ചെയ്തു രക്ഷപ്പെടാം .

അമ്മിണി

എന്താ ചേട്ടാ   ഇതിനു   കാരണം ?

കുഞ്ഞുകൊച്ചു

നിങ്ങൾക്ക്    അറിയാവുന്നതല്ലേ ?  എന്നെ ക്കൊണ്ട്    പറയിക്കണോ ?
അങ്ങോട്ട്    ഒരു    ചോദ്യം  ചോദിക്കാം . ടിപി യെ   കൊല്ലാൻ   quotation സംഘത്തെ   അയച്ചത്    ആരാണ് ?

അമ്മിണി

അത്  സിപിഎം    ആണെന്ന്   അരി   ആഹാരം   കഴിക്കുന്ന   എല്ലാവർക്കും
അറിയാം .

കുഞ്ഞുകൊച്ചു

you  hit the  nail  on the  head . മക്കളെ , കൊലപാതകത്തെ    സപ്പോർട്ട്  ചെയ്യുന്നവരെ  ഭരണത്തിൽ   കയറ്റിയാൽ   ഒരു    രാജ്യം   ഒരിക്കലും ഗുണം
പിടിക്കത്തില്ല .കണ്ടില്ലേ    പാക്കിസ്ഥാനിലെ    സ്ഥിതി .വാളെടുക്കുന്നവൻ
വാളാലെ .


(   ടോണി    പ്രവേശിക്കുന്നു )

ടോണി

ചേട്ടാ , എന്നെ   ഓർക്കുന്നുണ്ടോ ? എൻറെ   പേര്  ടോണി . പുലിതൂക്കിൽ
കുഞ്ഞാപ്പൻ    ചേട്ടൻറെ   കൊച്ചു മകനാ .ഞാൻ   ഇവിടെയൊക്കെ   കളിച്ചു
വളർന്നതാ .

കുഞ്ഞുകൊച്ചു

കണ്ണിനു   മൂടലാ .  നിൻറെ   വല്യപ്പനും   ഞാനും   ഒന്നിച്ചു   കളിച്ചു  വളർന്നതാ . ആകട്ടെ   നീ   ഇപ്പോൾ   എവിടെയാ ?


ടോണി

ഞാനും    കുടുംബവും    ഓസ്‌ട്രേലിയയിൽ   ആണ്

കുഞ്ഞുകൊച്ചു

അവുധിക്ക്     വന്നതാണോ ?

ടോണി

അതേ .

അമ്മിണി


എല്ലാവരും   വന്നിട്ടുണ്ടോ ?

ടോണി

അതെ . ഞാൻ   ഒരു   സ്ഥലത്തിന്   അഡ്വാൻസ്   കൊടുക്കാൻ   പോകുന്ന
വഴിയാണ് . ചേട്ടനെ   കണ്ട്   അനുഗ്രഹം  വാങ്ങാൻ   വന്നതാണ് .കുഞ്ഞുകൊച്ചു ചേട്ടാ     അനുഗ്രഹിക്കണം .

കുഞ്ഞുകൊച്ചു

നല്ലതു    വരട്ടെ . വീട് വെക്കാനാണോ    സ്ഥലം ?

ടോണി

അതേ ചേട്ടാ .  റിട്ടയർ   ചെയ്‌ത്‌   നാട്ടിൽ   വന്ന്   താമസിക്കണം   എന്നാണ്
എൻറെ     സ്വപ്നം . ജന്മ നാട്ടിൽ തന്നെ   അന്ത്യവിശ്രമം ,അതാണ്   സ്വപ്നം .

കുഞ്ഞുകൊച്ചു

എൻറെ  പൊന്നു ടോണിമോനെ . പുലിതൂക്കിൽ കുടുംബത്തോടുള്ള സ്നേഹം കൊണ്ടു    പറയുകയാണ് .നീ    ആ   പണം   തിരിച്ചു  ബാങ്കിൽ
ഇട്ടേക്ക് .

ടോണി

അതെന്താ ചേട്ടാ ,അങ്ങനെ    പറയുന്നത് ?

കുഞ്ഞുകൊച്ചു

മോനെ    ഈ    നാട്   നല്ലതല്ല . നല്ലതായിരുന്നു ,കഴിഞ്ഞ   നൂറ്റാണ്ടിൽ .
ഇന്ന്    കേരളം   സ്ഥിരതാമസത്തിന്   പറ്റിയ   സ്ഥലമല്ല . ഇവിടെ ഗുണ്ടാ രാജ്
ആണ് . ജീവനും    സ്വത്തിനും   ഉറപ്പില്ല .


ടോണി

എന്നാലും     ജനിച്ച     നാടല്ലേ ?  ബന്ധുക്കളും    മിത്രങ്ങളും   ഇവിടെയല്ലേ ?

കുഞ്ഞുകൊച്ചു

അവുധിക്ക്    വരാമല്ലോ . ഹർത്താൽ    കാരണം    നാലഞ്ച്   ദിവസം   നഷ്ടപ്പെടും . അത്  സാരമില്ല . പക്ഷേ    സ്ഥിരതാമസം   അരുത് . നരകിക്കേണ്ടി  വരും .  ഓസ്ട്രേലിയ യയിൽ    നിങ്ങൾ   കഷ്ടപ്പെട്ടു
സമ്പാദിച്ച     ഡോളർ   ഇവിടെ   മാറി  ,കണ്ടവനൊക്കെ   കൈക്കൂലിയും നോക്കുകൂലിയും കൊടുത്തു്    ഇവിടെ    സ്ഥലം   വാങ്ങി   വീടുവെച്ചു ദുരിതം  വിളിച്ചു  വരുത്തണോ ?  ആലോചിച്ചു   നോക്ക് .


ടോണി

താങ്ക്സ്    ചേട്ടാ . ഞാൻ   ഒന്നുകൂടി   ആലോചിച്ചു  നോക്കട്ടെ .

കുഞ്ഞുകൊച്ചു

ഒട്ടും     ആലോചിക്കേണ്ട . ആ   പൈസാ   തിരിച്ചു   ബാങ്കിൽ  കൊണ്ടു പോയി  ഇട് . അല്ലെങ്കിൽ   ചാരിറ്റി ക്ക്   കൊടുക്ക് . നൂറ്   പുണ്യം കിട്ടും .

ടോണി

Thank  യൂ   കുഞ്ഞുകൊച്ചു  ചേട്ടാ  ഈ   നല്ല  ഉപദേശത്തിന് .

കുഞ്ഞുകൊച്ചു

ഗോഡ്   bless  യൂ  my   child .  Go  well .Take   care .

ടോണി

താങ്ക്സ് .    (  പോകുന്നു )

കർട്ടൻ




Saturday, 18 February 2017

കേരളത്തിലെ ഗുണ്ടാരാജ് -VIEWPOINT


പണ്ട്   ബീഹാർ  എന്ന്   കേട്ടാൽ   ഗുണ്ടാരാജ്   എന്നാണ്   അർത്ഥമാക്കിയിരുന്നത് . എന്നാൽ   ഇന്ന്   സ്ഥിതി   മാറി ,അവിടെ  മുഖ്യ മന്ത്രി  നിതീഷ് കുമാർ    ശക്തമായ   നടപടികൾ   എടുത്തു   ഗുണ്ടാരാജിന് ഏറെക്കുറെ   അറുതി   വരുത്തിയിരിക്കുന്നു . ഇന്ന്   ഗുണ്ടാ പട്ടം   കേരളത്തിന്   സ്വന്തം . സിനിമാ നടിയെ   തട്ടിക്കൊണ്ടു പോയ    സംഭവം ഗുണ്ടാരാജിൻറെ   ഭീകരത   തുറന്നു  കാട്ടുന്നു .
,
കേരളത്തിൽ   നിത്യവും   വെട്ടിക്കൊല   നടക്കുന്നു . '' വെട്ടേറ്റു ''  ''വെട്ടേറ്റു മരിച്ചു ''  എന്ന    തലക്കെട്ട്    എപ്പോഴും   കാണാം . ഉദാഹരണം ,നടൻ   ബാബുരാജിന്  വെട്ടേറ്റു . വെട്ടിക്കൊല   സംസ്കാരം   ഇന്ന്   കേരളത്തിൽ
പടർന്നു  പിടിച്ചിരിക്കുന്നു . ഇന്ന്   കൊല്ലം  ജില്ലയിൽ   ഹർത്താൽ   ആണ് .ബിജെപി  പ്രവർത്തകനെ   സിപിഎം കാർ    കൊന്നതിൽ   പ്രതിഷേധിച് .നാളെ  എവിടെയെങ്കിലും    വെട്ടിക്കൊലയും    തുടർന്ന്   ഹർത്താലും  നടക്കും . അതാണ്   നാട്ടു നടപ്പ് .

''സാക്ഷര കേരളം ''  പ്രബുദ്ധ കേരളം   എന്നൊക്കെ   ചിലർ   തട്ടി വിടുന്നത് കേൾക്കുമ്പോൾ   എങ്ങനെ   ചിരിക്കാതിരിക്കും ? ഒരു    സിനിമാ നടിക്കു പോലും    സുരക്ഷിതത്വം   ഇല്ലാത്ത    ദുരവസ്ഥയാണ്   കേരളത്തിൽ .''വിദ്യാഭ്യാസത്തിൽ   ഇന്ത്യയിൽ   മുന്നിട്ടു നിൽക്കുന്ന  സംസ്ഥാനം '' എന്നും
ചിലർ   തട്ടിവിടുന്നത്   കേൾക്കാം . നല്ല   വിദ്യാഭ്യാസം   ഉള്ള രാജ്യങ്ങളിൽ
വെട്ടിക്കൊല    ഇല്ല . ഉദാഹരണം   ഹോളണ്ട് . കുറ്റവാളികളെ   കിട്ടാനില്ലാത്തതു കൊണ്ട്    അവിടെ   ജയിലുകൾ    പലതും   അടച്ചു .

ഒരു    നടിയെ    തട്ടിക്കൊണ്ടു പോകാൻ    ഗുണ്ടകൾക്ക്  എങ്ങനെ   ധൈര്യം
കിട്ടി ?  പിടിക്കപ്പെടും   എന്ന്    അവർക്ക്   അറിയാം . പിടിക്കപ്പെട്ടാലും
ഒരു   മണ്പാലും    സംഭവിക്കുകയില്ലെന്ന്    അവർക്ക്   അറിയാം .കാരണം
അവരെ   രക്ഷിക്കാൻ   patrons   ഉണ്ട് .

1850   കുറ്റവാളികളെ   തടവിൽ നിന്ന്   വിട്ടയക്കാൻ  ശുപാർശ  ചെയ്ത
government    ആണ്   ഇന്ന്   ഭരിക്കുന്നത് . ശരിയായ   guidelines   പാലിക്കാതെയാണ്    ഗുണ്ടകൾക്കു  വേണ്ടി   സർക്കാർ   ശുപാർശ ചെയ്തത് .
നിയമ വിദഗ്‌ദ്ധനായ    ഗവർണ്ണർ  സർക്കാരിൻറെ    അപേക്ഷ   തള്ളി .

ടിപി   ചന്ദ്രശേഖരനെ   51  വെട്ടി കൊലപ്പെടുത്തിയ   പ്രതികൾക്കും   ആനുകൂല്യം  കിട്ടാൻ   വേണ്ടിയാണ്   സർക്കാർ   അപേക്ഷ   കൊടുത്തത് .
അപ്പോൾ   ഇന്ന്   ഭരിക്കുന്നവർ    ആരുടെ   പക്ഷത്താണ്   എന്ന  സത്യം
തെളിയുന്നു. ഗുണ്ടകളുടെ    sponsors ഉം    രക്ഷാ കർത്താക്കളുമാണ്  ഗവണ്മെന്റ് . അതാണ്    ഗുണ്ടകൾക്ക്    ധൈര്യവും   ആൽമ വിശ്വാസവും
നൽകുന്നത് .

എറണാകുളത്തു   ഒരു   പിഞ്ചു കുഞ്ഞിനെ   ഒരു സിപിഎം   നേതാവ്  rape
ചെയ്തു .പക്ഷേ   കേസ്  ഇല്ല . ഇതിൽ  പ്രതിഷേധിച്ച   നാട്ടുകാരെ  പോലീസ് ക്രൂരമായി തല്ലിച്ചതച്ചു . കൊച്ചുകുട്ടികൾക്കു പോലും   പരിക്കേറ്റു . കടുത്ത നീതി നിഷേധമാണ്   നടക്കുന്നത് .

കേരളത്തിൽ   കുറേ   കപട ബുദ്ധിജീവികൾ   ഉണ്ട് . അന്ധമായ   മോദി വിരോധം മാത്രമാണ്    അവരുടെ   അജണ്ട . ഭൂമി  ഉരുണ്ടതാണ്  എന്ന് മോദി പറഞ്ഞാൽ   അവർ   വാദിക്കും ഭൂമി   പരന്നതാണെന്ന് ! ഫാസിസം   ഫാസിസം ഇവരുടെ   മുറവിളി   കേട്ടു കേട്ട്   ജനം മടുത്തു . കേരളത്തിൽ നടക്കുന്ന   ഗുണ്ടാരാജിനെ    അപലപിക്കാൻ   അവർ   തയ്യാറല്ല . കാരണം  വല്ല chairman   സ്ഥാനമോ   അവാർഡോ   കിട്ടണമെങ്കിൽ   ഭരിക്കുന്നവരുടെ   കാലു നക്കണം .വെട്ടിക്കൊലയ്ക്കും   rape നും   എതിരായി    സംസാരിക്കാൻ   അവർക്ക്  നട്ടെല്ല്   ഇല്ല .

നടിയെ  തട്ടിക്കൊണ്ടു പോയ തു   പോലുള്ള   സംഭവങ്ങൾ   ലോകത്തിൽ
എല്ലായിടത്തും   നടക്കുന്നു  എന്ന്  ഇന്നസെൻറ്   പറഞ്ഞു . ചിരിപ്പിക്കുക എന്നതാണല്ലോ   ഒരു കോമാളിയുടെ   ധർമ്മം ! അത്  അദ്ദേഹം   വളരെ ഭംഗിയായി നിർവഹിച്ചിരിക്കുന്നു . ഹോളിവുഡിൽ   ഏതെങ്കിലും  താരത്തെ  തട്ടിക്കൊണ്ടുപോയി   എന്ന്   കേട്ടിട്ടില്ല . അദ്ദേഹം  ഉദ്ദേശിച്ചത്  പാക്കിസ്ഥാനെയും  അഫ്‌ഗാനിസ്ഥാനെയും   ആയിരിക്കാം .


ചെമ്മീൻ : അര നൂറ്റാണ്ട്


1967 .അന്ന്   ഞാൻ   പാലാ കോളേജിൽ   1 BA ക്ക്   പഠിക്കുകയാണ് . ആ വർഷത്തെ  ഏറ്റവും   പ്രധാന   സംഭവം   ചെമ്മീൻ   സിനിമ   ആയിരുന്നു .അന്ന്  സിനിമ   ജനങ്ങളുടെ  നിത്യ  ജീവിതത്തിൽ   ഒരു   പ്രധാന  ഘടകം
ആയിരുന്നു . ഇന്നും   അതെ . പക്ഷെ   ഒരു  വ്യത്യാസമുണ്ട് . നൂറു കണക്കിന്
സിനിമകളും   ഗാനങ്ങളും  ഉണ്ടാകുന്നു . പക്ഷേ  പലതും   നമ്മൾ   കാണുന്നില്ല ,കേൾക്കുന്നില്ല ,മനസ്സിൽ   തങ്ങി  നിൽക്കുന്നില്ല . 1967 ൽ അങ്ങനെയല്ല . ജനങ്ങൾക്ക്   വേറെ   entertainment   ഒന്നുമില്ല . അതുകൊണ്ട്   സിനിമയെ  ഞങ്ങൾ   നെഞ്ചോടു  ചേർത്തു . ആകാശത്തു നിന്ന്  മന്നാ എന്ന പോലെയാണ്    ചെമ്മീൻ  വന്നത് . നല്ല   കഥയും  അഭിനയവും    ഗാനങ്ങളും
നിറങ്ങളും   കടലും  മീനും  മണലും  പ്രണയവും  ജന ഹൃദയങ്ങളിലേയ്ക്ക്
അത്    വർഷിച്ചു .

എല്ലാം   തികഞ്ഞ   ഒരു   സിനിമയാണ്   ചെമ്മീൻ . അത്   മലയാള സിനിമയുടെ  ചരിത്രത്തിൽ   ഒരു   break through ,അല്ലെങ്കിൽ   milestone   ആയിരുന്നു . തകഴിയുടെ   കഥ , രാമു കാര്യാട്ടിന്റെ   സംവിധാനം , സത്യൻ ,ഷീല ,മധു ,കൊട്ടാരക്കര ,അടൂർ ഭവാനി , S P പിള്ള , മുതലായവരുടെ  അഭിനയം , സലീൽ  ചൗധരിയുടെ    സംഗീതം , Marcus Bartley യുടെ camera ,മുതലായ   ഘടകങ്ങൾ    ചേർന്നപ്പോൾ   ഒരു   സമ്പൂർണ്ണ  സിനിമ പിറന്നു .
സലീൽ    ചൗധരിയുടെ    സംഗീതം   കാതിൽ   തേൻ മഴയായി . മന്നാ ഡേയ് പാടിയ   മാനസ മൈനേയും    ദാസേട്ടൻറെ   '' പുത്തൻ വളക്കാരേ ''യും  ജനങ്ങൾ   നെഞ്ചോടു ചേർത്തു ,പാടി നടന്നു .

എറണാകുളം    കവിതാ  തീയേറ്ററി ൽ   പോയി    ചെമ്മീൻ   കണ്ടു .ഒന്നല്ല ,രണ്ടു പ്രാവശ്യം . ക്ലാസ്  cut ചെയ്തു    സിനിമാ കാണാൻ  പോകുന്നത് എൻറെ
ഹോബി   ആയിരുന്നു . കോട്ടയം   ആനന്ദ്  theatre   സ്ഥാപിച്ചതു മുതൽ  അവിടെ   സ്ഥിരം   സന്ദർശകൻ   ആയിരുന്നു . ഹിന്ദി   സിനിമ കളാണ്
കൂടുതൽ  കണ്ടിരുന്നത് .പിന്നെ  Clint  Eastwood   പടങ്ങളും .

നൂൺ  ഷോ   കണ്ട്,  മറ്റു  കുട്ടികൾ   കോളേജ് വിട്ട്   വീട്ടിൽ  പോകുന്ന കൂട്ടത്തിൽ  അവരുടെ കൂടെ KM സ്  ൽ    കേറി  പൈകയിൽ  എത്തിയിരുന്നു . പോക്കറ്റ് ൽ   നിന്ന്   സിനിമാ ticket ൻറെ   പകുതി  തപ്പിയെടുത്തു  എൻറെ ജ്യേഷ്ടൻ  സെബാസ്റ്റ്യൻ   ചിലപ്പോഴൊക്കെ   എന്നെ  ഒറ്റി കൊടുത്തിരുന്നു .
തിരിച്ചു   ഞാൻ  അങ്ങോട്ടും . സസുരാൽ   എന്ന  ചിത്രത്തിൻറെ  ടിക്കറ്റ്
ഒരിക്കൽ   ഞാൻ  തൊണ്ടിയായി   പിടിച്ചു .

സിനിമാ   കാണുന്നതിന്   വീട്ടിൽ   വിലക്ക്  ഇല്ലായിരുന്നു . അതിന്  ഒരു
കാരണമുണ്ട് . ഞങ്ങൾക്ക്   സ്വന്തമായി   പോക്കറ്റ് money  ഉണ്ടായിരുന്നു .പറമ്പിൽ   കുറേ   കശുമാവുകൾ   ഉണ്ടായിരുന്നു . അവയിൽ നിന്ന് കിട്ടുന്ന
അണ്ടി  വിറ്റു   ഞങ്ങൾക്ക്   സിനിമാ കാശ്   കിട്ടിയിരുന്നു . വീടിനടുത്തു
ഒരു   ചെറുനാരങ്ങാ   മരം  ഉണ്ടായിരുന്നു . ഇന്നത്തെ പോലെ   ചെറിയ മരം
അല്ല . ഈരാറ്റുപേട്ടക്കാരായ   കച്ചവടക്കാർ   ചിലപ്പോൾ   വരും . നൂറ് ചെറുനാരങ്ങക്ക്  അഞ്ചോ    ആറോ   രൂപാ   കിട്ടും .

ചെമ്മീനിൽ   അഭിനയിച്ച   മധുവും   ഷീലയും   ഇന്ന്   നമ്മുടെ ഇടയിൽ
ജീവിച്ചിരിക്കുന്നു    എന്നത്   നമ്മുടെ    മഹാ ഭാഗ്യമാണ് . ഇവർക്ക്   ഓസ്കാർ ,Phaalke , അവാർഡുകൾ     കൊടുത്താൽ   ഒട്ടും   അധികം   ആവുകയില്ല .

1967 ൽ    ഇന്നത്തേതു പോലെ     അനാവശ്യ   വിവാദങ്ങളും   ചേരിതിരിവും
ഉണ്ടായിരുന്നില്ല . സിനിമയെ    സിനിമയായി    കാണാനുള്ള    പക്വത   അന്നത്തെ   ജനങ്ങൾക്ക്    ഉണ്ടായിരുന്നു . വയലാർ   ഇന്ന്   ജീവിച്ചിരുന്നുവെങ്കിൽ   അദ്ദേഹത്തെ   വിവാദങ്ങളിലേയ്ക്ക്   വലിച്ചിഴക്കുമായിരുന്നു . സാക്ഷര കേരളം ,പ്രബുദ്ധ കേരളം  എന്നൊക്കെ
പറയുന്നത്    പാഴ് വാക്കുകളാണ് .