പ്രസിദ്ധ ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ആയ Alan Paton 1948 ൽ പ്രസിദ്ധീകരിച്ച നോവലാണ് Cry ,the Beloved Country '. (കേഴുക പ്രിയ നാടേ '.
അക്കാലത്തു ദക്ഷിണാഫ്രിക്കയിൽ നിലവിലിരുന്ന apartheid വ്യവസ്ഥിതിയെപ്പറ്റിയുള്ള ദുഃഖമാണ് നോവലിലും അതിൻറെ title ലും
പ്രതിഫലിക്കുന്നത് . ഈ ടൈ റ്റിൽ , ഇന്ന് കേരളത്തിലെ ദുരവസ്ഥയെ
സൂചിപ്പിക്കാൻ കടമെടുക്കാം . കേരളം ഇത്രമാത്രം അധ :പതിച്ച ഒരു
കാലഘട്ടം ഇതിനുമുൻപ് ഉണ്ടായിട്ടില്ല .
QUOTATION ഗുണ്ടകൾ യഥേഷ്ടം വിഹരിക്കുന്നു .കൊച്ചി നഗരമദ്ധ്യത്തിൽ രണ്ടു മണിക്കൂറോളം നടിയെ പീഡിപ്പിച്ചു . സ്വയം തീരുമാനിച്ചതനുസരിച്ചു കോടതി എന്ന മാളത്തിലേയ്ക്ക് രണ്ടു പ്രതികൾ ഓടിക്കയറി . പൾസർ സുനി മാധ്യമങ്ങളോട് യഥേഷ്ടം
സംസാരിക്കുന്നു . എല്ലാം ഒരു joke എന്ന വിധത്തിൽ ചിരിക്കുന്നു .
നീതിയുടെ തുലാസിൽ ഗുണ്ടാവകാശങ്ങൾ താഴ്ന്ന് നിലത്തു മുട്ടാറായി .
സ്ത്രീകളുടെ അവകാശങ്ങൾ ഉയർന്നു പോവുകയാണ് .
ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും വിഡ്ഢികളാക്കുന്ന ഏതോ ശക്തികൾ ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട് .
ഈ കേസ് തോറ്റു കഴിഞ്ഞു . രണ്ടു വിധത്തിലാണ് തോൽവി .ഒന്ന് ,ഇതിൻറെ സൂത്ര ധാരർ പിടിക്കപ്പെടുകയില്ല . രണ്ട് പൾസർ സുനിയെ
ആറ് വർഷത്തേയ്ക്ക് ശിക്ഷിച്ചാലും ഇന്നത്തെ ഗവണ്മെന്റ് കാലാവധി
തീർന്ന് പടിയിറങ്ങുമ്പോൾ പൾസറേ വിട്ടയക്കും . കൊടി സുനിയുടെ
പുറകെ ഒരു ജൂനിയർ സുനി . കേരളത്തിൽ ഗുണ്ടാ ലിസ്റ്റ് എന്നുവെച്ചാൽ
കൊടും കുറ്റവാളികളെ ജയിലിൽ അടക്കാനുള്ള ലിസ്റ്റ് അല്ല ,നേരെ മറിച്ചു കൊടുംകുറ്റവാളികളെ അവരുടെ ശിക്ഷാ കാലാവുധി തീരുന്നതിന് മുൻപ് തുറന്നുവിടാനുള്ള ലിസ്റ്റ് ആണ് . രാജ്യം എങ്ങനെ
ഗുണം പിടിക്കും ?
ധീരത എന്നാൽ എന്തെന്ന് അമേരിക്കക്കാരെ കണ്ടു പഠിക്കണം . 2001 ൽ
ഒസാമാ ബിൻ ലാദൻറെ പയ്യന്മാർ New യോർക്കിൽ Twin Tower തവിടു പൊടിയാക്കി . (9 / 11 ) അന്നുമുതൽ അമേരിക്കക്കാർ ബിൻ ലാദനുവേണ്ടി
ലോകമൊട്ടാകെ വേട്ട തുടങ്ങി . ബിൻ ലാദൻറെ തലയ്ക്ക് 10 million ഡോളർ പ്രതിഫലം ഓഫർ ചെയ്തു .അനേക വർഷങ്ങൾ നീണ്ട തെരച്ചിലിനു ശേഷം 2011 മെയ് രണ്ടാം തീയതി , പാകിസ്താനിലെ അബോട്ടാബാദിൽ ഒളി ജീവിതം നയിച്ചിരുന്ന ലാദനെ അമേരിക്കൻ സ്പെഷ്യൽ forces , മാളത്തിൽ വെച്ചുതന്നെ കൊന്ന് , മൃതദേഹം കടലിൻറെ അടിത്തട്ടിൽ താഴ്ത്തി .
ജനങ്ങൾക്ക് പോലീസിലും നീതിന്യായ വ്യവസ്ഥിതിയിലും ഉള്ള
വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു . ആദ്യദിവസങ്ങളിൽ ഭാവനയ്ക്കു വേണ്ടി
മുതല ക്കണ്ണീർ ഒഴുക്കിയവർ മാളങ്ങളിൽ ഒളിച്ചു . അവർ സിനിമക്കാരായിരുന്നു . അവർ നന്നായി അഭിനയിച്ചു . എല്ലാവരും ചേർന്ന് ജനങ്ങളെ പറ്റിച്ചു .ജനങ്ങൾ നിസ്സഹായരാണ് .
പക്ഷേ ജനങ്ങൾക്ക് ഒന്നു ചെയ്യാൻ കഴിയും . ക്രൈം , ഡ്രഗ് ,പുരുഷ
മേധാവിത്വം ,ഏകാധിപത്യം ,ധിക്കാരം എന്നിവയുമായി ബന്ധമുള്ള
മലയാള സിനിമയുടെ ഭീകര സ്വഭാവം തിരിച്ചറിയുകയും അതിനെ
boycott ചെയ്യുകയും വേണം . ഇവർ തിലകൻ എന്ന മഹാനടനെ വിലക്കിയവർ ആണ് . മലയാള സിനിമകളിൽ ഭൂരിഭാഗവും നിലവാരം
കുറഞ്ഞ rubbish ആണ് .
Terrorist Alert കൾ പല ലെവൽ ഉണ്ട് . Red ,yellow ,Blue മുതലായവ .റെഡ് alert
ആണ് ഏറ്റവും ഗൗരവം ഉള്ളത് . സിനിമാ പ്രേക്ഷകരിൽ ഇതുപോലെ
levels ഉണ്ട് . ഒരു സിനിമാ ഇറങ്ങുന്ന ദിവസം തന്നെ തടിച്ചു കൂടി
നായകന് ജയ് വിളിച്ചും ,( നായികക്ക് ഒരു സ്ഥാനവും ഇല്ല ),പടക്കം പൊട്ടിച്ചും ആഘോഷിക്കുന്ന ശുദ്ധഗതിക്കാർ . ഒരു സിനിമാ നല്ലതാണോ എന്ന് അന്വേഷിച്ചു ഉറപ്പുവരുത്തിയ ശേഷം അധികം ആൾത്തിരക്ക്
ഇല്ലാത്തപ്പോൾ കാണാൻ പോകുന്നവർ yellow category . THEATRE ൽ പോയി
കാണണം എന്ന് നിർബന്ധമില്ലാത്തവർ Blue category . വല്ലപ്പോഴും ഒരു
സിനിമാ theatre ൽ കണ്ടേക്കാം . ഞാൻ ബ്ലൂ വിൽ പെടുന്ന ആളാണ് .
എന്തായാലും ഞാൻ ഒരു തീരുമാനം എടുത്തു . ഇനി ഒരിക്കലും
Theatre ൽ പോയി സിനിമ കാണുകയില്ല . കാരണം എൻറെ ഒരു രൂപാ
പോലും Quotation ഗുണ്ടകളുടെ കയ്യിൽ എത്തരുത് .
ബ്ലൂ category ക്കാർ എങ്കിലും മലയാള സിനിമയെ boycott ചെയ്യണം .
No comments:
Post a Comment