Tuesday, 21 February 2017

ജനങ്ങൾ പറ്റിക്കപ്പെടുന്നു ( VIEWPOINT )

ഒരു   തെരഞ്ഞെടുപ്പ്   വരുമ്പോൾ    ജനങ്ങൾ   വളരെയേറെ    ത്യാഗം   സഹിച്ചു   ക്യൂ


  നിന്ന്    വോട്ട്   ചെയ്യുന്നു . ഭരിക്കുന്ന   മുന്നണിയെ   മാറ്റി   മറ്റെ
മുന്നണിയെ   തെരഞ്ഞെടുത്താൽ    ഒരു  നല്ല   ഭരണം  വരും ,തങ്ങളുടെ ദുരിതങ്ങൾക്ക്   അയവു  വരും  എന്ന  പ്രതീക്ഷയിലാണ്    ഭൂരിപക്ഷം ജനങ്ങളും  വോട്ട്  ചെയ്യുന്നത് . പക്ഷെ    ആ   പ്രതീക്ഷകൾ   അധികം താമസിയാതെ  കരിഞ്ഞു   ഉണങ്ങുന്നു . അതാണ്   ഇന്ന്   കേരളത്തിൽ  കാണുന്നത് .

ഒരു   മലയാള   സിനിമ  റിലീസ്   ആകുമ്പോൾ   വലിയ   പ്രതീക്ഷയോടെയാണ്     ജനങ്ങൾ    തടിച്ചു കൂടി    വൻതുക  കൊടുത്തു്
ടിക്കറ്റ്   എടുത്തു  കാണുന്നത് .മിക്കപ്പോഴും    സിനിമ  പൊട്ട യായിരിക്കും .

ചുരുക്കി പറഞ്ഞാൽ    രാഷ്ട്രീയത്തിലും  സിനിമയിലും    ജനങ്ങൾ നിർദ്ദയം
പറ്റിക്കപ്പെടുകയാണ് . എന്നാൽ    പലരും    ഇത്   മനസ്സിലാക്കുന്നില്ല .

നടിയെ   തട്ടിക്കൊണ്ടു പോയ   കേസ്    ഉദാഹരണമായി   എടുക്കാം . സംഭവം   നടന്നിട്ട്    ആറ് ദിവസം   കഴിഞ്ഞിട്ടും   പ്രധാന   പ്രതിയെ   പിടി കിട്ടുന്നില്ല .ഇന്ത്യയിലെ   ഏറ്റവും   മികച്ച   പോലീസ്    ആണ്     കേരള പോലീസ് . ബണ്ടി ചോറിനേയും    ആട് ആൻ്റണി യെയും     പിടിച്ചവർ    ആണ്   അവർ . ബംഗാളിലും  ജാർഖണ്ഡിലും   പോയി   അതിസാഹസികമായി  പ്രതികളെ പിടിക്കുന്നവരാണ്    അവർ .  പക്ഷെ    കൊച്ചിയിൽ  ഉള്ള   പ്രതിയെ   പിടിക്കാൻ  കഴിയുന്നില്ല . പിടിക്കുന്നതിൽ നിന്ന്   പോലീസിനെ   ആരോ തടയുന്നുണ്ട് .എവിടെയൊക്കെയോ    negotiations  നടക്കുന്നുണ്ട് . അത്  പൂർത്തിയാകുമ്പോൾ  പ്രതിയെ    പിടിക്കും . നോട്ടു കെട്ടുകൾ   കുറേ കൈമാറേണ്ടതുണ്ട് . ജനങ്ങളെ    വിഡ്ഢികൾ   ആക്കുകയാണ് .ജനങ്ങളെ
പറ്റിക്കുകയാണ് .

ഒരു പിടികിട്ടാപ്പുള്ളിയെ   പിടിക്കാൻ    ജനങ്ങളുടെ    സഹകരണം   ആവശ്യമാണ് .  പിടിക്കാൻ    സഹായകമായ   വിവരങ്ങൾ   നൽകുന്നവർക്ക്
ഒരു    നല്ല   തുക   reward  നൽകുന്ന    പതിവ്   പല രാജ്യങ്ങളിലും ഉണ്ട് .ഇപ്പോഴത്തെ കേസ് ൽ     പ്രതിയുടെ   വളരെ നല്ല ഫോട്ടോകൾ  T വി യിൽ കണ്ടു . ആ   മുഖം   ജനങ്ങൾക്ക്   മനഃ പാഠമാണ് . പണം  ഇല്ലാതെ സാധാരണ ക്കാർ നെട്ടോട്ടവും കുറിയോട്ടവും    ഓടുന്ന   കാലമാണ് . ഒരു ലക്ഷം രൂപ
ഓഫർ   ചെയ്താൽ    ജനം   ഈ    പ്രതിയെ    നിമിഷങ്ങൾക്കകം    പിടിച്ചു കൊടുക്കും . പക്ഷേ    അതുവേണ്ട.  Negotiations  തീരാൻ    സമയമെടുക്കും !

മലയാള സിനിമ    ഗുണ്ടകളുടെയും    മാഫിയകളുടെയും   പിടിയിലാണെന്ന്‌
സിനിമാക്കാർ    തന്നെ   പറയുന്നു . അതായത്    നമ്മൾ   സിനിമാ ടിക്കറ്റിനു
കൊടുക്കുന്ന   തുകയിൽ   ഒരു പങ്ക്‌    ഗുണ്ടകളെ   തീറ്റി പോറ്റാനാണ് പോകുന്നത് .അതുകൊണ്ട്      സിനിമ   കാണുന്നവർ   ഇനി   രണ്ടു വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു . മാത്രമല്ല     പല   മലയാള സിനിമകളും
rubbish    ആണ് . പച്ചക്കറി സിനിമകളാണ് . ആവർത്തനങ്ങളാണ് ,വെറുതെ
വാചകമടിയാണ് .

പച്ചക്കറി സിനിമ    എന്നു പറഞ്ഞാൽ     പച്ചക്കറി  മാർക്കറ്റിൽ   നായകൻറെ
വീര പരാക്രമങ്ങൾ   കാണിക്കുന്ന   സിനിമയാണ് . നായകൻ ഒറ്റയ്ക്ക്
മാർക്കറ്റിൽ   നിരായുധനായി  ,നെഞ്ചു വിരിച്ചു   ഗുണ്ടകളെ നേരിടുന്നു .മിക്കവാറും കുറെ തമിഴ്   തടിമാടന്മാരാണ്    എതിരാളികൾ . നായകൻറെ
കനത്ത   ഇടിയേറ്റ്‌    ഗുണ്ടകൾ    സ്പിൻ ചെയ്‌ത്‌ നിലം പതിക്കുന്നു . അടിപിടിയിൽ  tomato കുട്ടകൾ    മറിഞ്ഞു ചിതറുന്നു കാണാൻ നല്ല രസം .
തണ്ണിമത്തനും    പട വലങ്ങയും   cabbage ഉം  എന്നല്ല   ഒരു   അവിയലിനുള്ള
എല്ലാ   വിഭവങ്ങളും   ചിതറുന്നു ,ഉരുളുന്നു . പിന്നെ   അവസാന  രംഗത്ത് വില്ലനെ   വധിക്കുമ്പോൾ   രക്തം  ചീറ്റി   കണ്ണാടിയിൽ   പതിക്കുന്നത് കാണുമ്പോൾ  പ്രേക്ഷകന്      വലിയ   സന്തോഷം . ഖുശി !ഇതാണ്
ആവറേജ്     മലയാള   സിനിമ .

പക്ഷെ   ഓരോ  സിനിമയും   ഇറങ്ങുന്നതിനു മുൻപ്    അത്   ഉഗ്രനാണ്
എന്നു പറഞ്ഞു    ചാനലുകളും    സിനിമ പ്രസിദ്ധീകരണങ്ങളും     ജനങ്ങളെ
പറഞ്ഞു    പറ്റിക്കുന്നു . ഏതെങ്കിലും   സിനിമ   മോശമാണെന്ന്   ആരും
പറയുകയില്ല . എങ്ങനെയെങ്കിലും    ജനങ്ങളുടെ   പണം   അവർക്കു കിട്ടണം .

രാഷ്ട്രീയമായാലും    സിനിമയായാലും   ജനങ്ങൾ   പറ്റിക്കപ്പെടുകയാണ് .ഇനിയെങ്കിലും ഇത്   തിരിച്ചറിയണം . ഗുണ്ടാബന്ധമുള്ള   താരങ്ങളെയും സിനിമകളെയും boycott ചെയ്യണം .




No comments:

Post a Comment