ഇക്കാലത്തു Tv യിൽ നിത്യവും വളരെ വേദനാജനകമായ ഒരു വാർത്ത
കാണുന്നു . '' വിദ്യാർത്ഥി /വിദ്യാർത്ഥിനി ജീവനൊടുക്കി '', 'ഒരു കുടുംബത്തെ മുഴുവൻ മരിച്ച നിലയിൽ കണ്ടെത്തി '','' കമിതാക്കൾ ജീവനൊടുക്കി '' മുതലായ തലക്കെട്ടുകളോടെ . ആല്മഹത്യ എല്ലാക്കാലത്തും ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ അവ വർദ്ധിച്ചോയെന്നു ആശങ്ക തോന്നുന്നു .
എപ്പോഴും ഈ ദുരന്തത്തിൻറെ ചുറ്റുപാടുകൾ സമാനമാണ് . മകനിലോ
മകളിലോ വളരെയേറെ പ്രതീക്ഷകൾ അർപ്പിച്ച ഒരു സാധാരണ കുടുംബം . നേരിട്ട് യാത്രാ മൊഴിയൊന്നും ചൊല്ലാതെ , ഒരു കുറിപ്പ്
എഴുതി വെച്ചിട്ട് അവൻ /അവൾ പോയി . വീട്ടുകാരെയും നാട്ടുകാരെയും
എല്ലാം ദുഃഖത്തിൽ ആഴ്ത്തി .
നിസ്സാരമാണ് കാരണങ്ങൾ . ടീച്ചർ വഴക്കു പറഞ്ഞു ,അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോകളും comments ഇട്ട് ആക്ഷേപിച്ചു ,
എന്നൊക്കെയാണ് കാരണങ്ങൾ .മുതിർന്നവർ കൂട്ട ആല്മഹത്യ യിലേക്ക്
തിരിയുന്നത് സാമ്പത്തിക കാരണങ്ങളാൽ ആണ് . തൃശൂരിൽ ഒരാൾ
ഭാര്യയെയും മൂന്ന് കുട്ടികളേയും കൊന്ന ശേഷം ആല്മഹത്യ ചെയ്തു .
ഇത്തരം ദുരന്തങ്ങൾക്ക് ഒരു പരിഹാരം ഉണ്ടോ ? ഇത് മനഃ ശാസ്ത്രജ്ഞമാർക്ക് മാത്രം വിട്ടുകൊടുക്കാവുന്ന ഒരു കാര്യമല്ല .കൗമാരക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വളരെയേറെ
ചെയ്യാൻ കഴിയും .
18 വയസ്സുള്ള ഒരു മകൻ / മകൾ . മാതാപിതാക്കൾ 40 -45 . ഒരു മുതിർന്ന
പൗരൻറെ വീക്ഷണത്തിൽ ഇവരെല്ലാം കുട്ടികളാണ് . മാതാപിതാക്കൾ
കുട്ടികളെ വളരെ care ചെയ്ത് വളർത്തുന്നു . നല്ല ഭക്ഷണവും വസ്ത്രവും
മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു . നല്ലതു തന്നെ . കുട്ടിയുടെ
സ്വഭാവവും നല്ലതാണ് . പക്ഷെ ആല്മഹത്യ ,drugs , പ്രണയം മുതലായ
കാര്യങ്ങളെ പ്പറ്റി മാതാപിതാക്കളും കുട്ടികളും തമ്മിൽ ചർച്ചയുണ്ടോ
എന്ന് അറിഞ്ഞുകൂടാ . ദുരന്ത വാർത്തകളുടെ ചുവടു പിടിച്ചു ഈ
വിഷയം ചർച്ച ചെയ്ത് , നിസ്സാര കാര്യങ്ങൾക്കുവേണ്ടി വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്തരുത് എന്ന ഒരു ബോധം അവരുടെ മനസ്സിൽ നട്ടുനനച്ചു
വളർത്തണം . Prevention is better than cure .
ഒരു ടീച്ചർ ഒരു കുട്ടിയെ വഴക്കുപറഞ്ഞാൽ അത് മിക്കപ്പോഴും
കുട്ടിയുടെ നന്മയ്ക്കു വേണ്ടി ആയിരിക്കും . എന്നാൽ ഇത് മനസ്സിലാക്കാതെ ആ ടീച്ചറെ ക്രൂശിക്കാൻ പടപ്പുറപ്പാട് നടത്തുന്ന
ചില മാതാപിതാക്കൾ ഉണ്ട് . വാസ്തവത്തിൽ ഇത്തരം മാതാപിതാക്കൾ
ആണ് ആല്മഹത്യയ്‌ക്ക് പ്രേരണ നൽകുന്നത് . അതായത് ഒരു ടീച്ചർ
വഴക്കുപറഞ്ഞാൽ പൊറുക്കാനാവാത്ത ഒരു കുറ്റമാണ് എന്ന ഒരു
സമീപനം കുട്ടികളിൽ കുത്തിവെക്കുന്നു . അതായിരിക്കാം ആല്മഹത്യയിൽ അവസാനിക്കുന്നത് .
ഏതുപ്രശ്‌നം ആയാലും ഒരു പരിഹാരത്തിന് സാധ്യതയുണ്ട് . ഒരു
കുട്ടി പഠിക്കാൻ ഫീസ് ഇല്ലാത്ത കാരണത്താൽ ആല്മഹത്യ ചെയ്യുന്നു .
ആ കുട്ടിക്ക് അറിയത്തില്ല ,അവളുടെ പ്രശ്നം അറിഞ്ഞാൽ അത്
പരിഹരിക്കാൻ തയ്യാറുള്ള സുമനസ്സുകൾ ഉണ്ട് എന്ന് . അതുകൊണ്ട്
പ്രശ്നങ്ങൾ മൂടിവെക്കാതെ അത് മറ്റുള്ളവരുമായി പങ്കുവെക്കണം . There
is light at the end of the tunnel .
No comments:
Post a Comment