പണ്ട് ബീഹാർ എന്ന് കേട്ടാൽ ഗുണ്ടാരാജ് എന്നാണ് അർത്ഥമാക്കിയിരുന്നത് . എന്നാൽ ഇന്ന് സ്ഥിതി മാറി ,അവിടെ മുഖ്യ മന്ത്രി നിതീഷ് കുമാർ ശക്തമായ നടപടികൾ എടുത്തു ഗുണ്ടാരാജിന് ഏറെക്കുറെ അറുതി വരുത്തിയിരിക്കുന്നു . ഇന്ന് ഗുണ്ടാ പട്ടം കേരളത്തിന് സ്വന്തം . സിനിമാ നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ഗുണ്ടാരാജിൻറെ ഭീകരത തുറന്നു കാട്ടുന്നു .
,
കേരളത്തിൽ നിത്യവും വെട്ടിക്കൊല നടക്കുന്നു . '' വെട്ടേറ്റു '' ''വെട്ടേറ്റു മരിച്ചു '' എന്ന തലക്കെട്ട് എപ്പോഴും കാണാം . ഉദാഹരണം ,നടൻ ബാബുരാജിന് വെട്ടേറ്റു . വെട്ടിക്കൊല സംസ്കാരം ഇന്ന് കേരളത്തിൽ
പടർന്നു പിടിച്ചിരിക്കുന്നു . ഇന്ന് കൊല്ലം ജില്ലയിൽ ഹർത്താൽ ആണ് .ബിജെപി പ്രവർത്തകനെ സിപിഎം കാർ കൊന്നതിൽ പ്രതിഷേധിച് .നാളെ എവിടെയെങ്കിലും വെട്ടിക്കൊലയും തുടർന്ന് ഹർത്താലും നടക്കും . അതാണ് നാട്ടു നടപ്പ് .
''സാക്ഷര കേരളം '' പ്രബുദ്ധ കേരളം എന്നൊക്കെ ചിലർ തട്ടി വിടുന്നത് കേൾക്കുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും ? ഒരു സിനിമാ നടിക്കു പോലും സുരക്ഷിതത്വം ഇല്ലാത്ത ദുരവസ്ഥയാണ് കേരളത്തിൽ .''വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം '' എന്നും
ചിലർ തട്ടിവിടുന്നത് കേൾക്കാം . നല്ല വിദ്യാഭ്യാസം ഉള്ള രാജ്യങ്ങളിൽ
വെട്ടിക്കൊല ഇല്ല . ഉദാഹരണം ഹോളണ്ട് . കുറ്റവാളികളെ കിട്ടാനില്ലാത്തതു കൊണ്ട് അവിടെ ജയിലുകൾ പലതും അടച്ചു .
ഒരു നടിയെ തട്ടിക്കൊണ്ടു പോകാൻ ഗുണ്ടകൾക്ക് എങ്ങനെ ധൈര്യം
കിട്ടി ? പിടിക്കപ്പെടും എന്ന് അവർക്ക് അറിയാം . പിടിക്കപ്പെട്ടാലും
ഒരു മണ്പാലും സംഭവിക്കുകയില്ലെന്ന് അവർക്ക് അറിയാം .കാരണം
അവരെ രക്ഷിക്കാൻ patrons ഉണ്ട് .
1850 കുറ്റവാളികളെ തടവിൽ നിന്ന് വിട്ടയക്കാൻ ശുപാർശ ചെയ്ത
government ആണ് ഇന്ന് ഭരിക്കുന്നത് . ശരിയായ guidelines പാലിക്കാതെയാണ് ഗുണ്ടകൾക്കു വേണ്ടി സർക്കാർ ശുപാർശ ചെയ്തത് .
നിയമ വിദഗ്‌ദ്ധനായ ഗവർണ്ണർ സർക്കാരിൻറെ അപേക്ഷ തള്ളി .
ടിപി ചന്ദ്രശേഖരനെ 51 വെട്ടി കൊലപ്പെടുത്തിയ പ്രതികൾക്കും ആനുകൂല്യം കിട്ടാൻ വേണ്ടിയാണ് സർക്കാർ അപേക്ഷ കൊടുത്തത് .
അപ്പോൾ ഇന്ന് ഭരിക്കുന്നവർ ആരുടെ പക്ഷത്താണ് എന്ന സത്യം
തെളിയുന്നു. ഗുണ്ടകളുടെ sponsors ഉം രക്ഷാ കർത്താക്കളുമാണ് ഗവണ്മെന്റ് . അതാണ് ഗുണ്ടകൾക്ക് ധൈര്യവും ആൽമ വിശ്വാസവും
നൽകുന്നത് .
എറണാകുളത്തു ഒരു പിഞ്ചു കുഞ്ഞിനെ ഒരു സിപിഎം നേതാവ് rape
ചെയ്തു .പക്ഷേ കേസ് ഇല്ല . ഇതിൽ പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു . കൊച്ചുകുട്ടികൾക്കു പോലും പരിക്കേറ്റു . കടുത്ത നീതി നിഷേധമാണ് നടക്കുന്നത് .
കേരളത്തിൽ കുറേ കപട ബുദ്ധിജീവികൾ ഉണ്ട് . അന്ധമായ മോദി വിരോധം മാത്രമാണ് അവരുടെ അജണ്ട . ഭൂമി ഉരുണ്ടതാണ് എന്ന് മോദി പറഞ്ഞാൽ അവർ വാദിക്കും ഭൂമി പരന്നതാണെന്ന് ! ഫാസിസം ഫാസിസം ഇവരുടെ മുറവിളി കേട്ടു കേട്ട് ജനം മടുത്തു . കേരളത്തിൽ നടക്കുന്ന ഗുണ്ടാരാജിനെ അപലപിക്കാൻ അവർ തയ്യാറല്ല . കാരണം വല്ല chairman സ്ഥാനമോ അവാർഡോ കിട്ടണമെങ്കിൽ ഭരിക്കുന്നവരുടെ കാലു നക്കണം .വെട്ടിക്കൊലയ്ക്കും rape നും എതിരായി സംസാരിക്കാൻ അവർക്ക് നട്ടെല്ല് ഇല്ല .
നടിയെ തട്ടിക്കൊണ്ടു പോയ തു പോലുള്ള സംഭവങ്ങൾ ലോകത്തിൽ
എല്ലായിടത്തും നടക്കുന്നു എന്ന് ഇന്നസെൻറ് പറഞ്ഞു . ചിരിപ്പിക്കുക എന്നതാണല്ലോ ഒരു കോമാളിയുടെ ധർമ്മം ! അത് അദ്ദേഹം വളരെ ഭംഗിയായി നിർവഹിച്ചിരിക്കുന്നു . ഹോളിവുഡിൽ ഏതെങ്കിലും താരത്തെ തട്ടിക്കൊണ്ടുപോയി എന്ന് കേട്ടിട്ടില്ല . അദ്ദേഹം ഉദ്ദേശിച്ചത് പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും ആയിരിക്കാം .
No comments:
Post a Comment