കഴിഞ്ഞ കൊല്ലം നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചപ്പോൾ മലയാളികളുടെ ആൽമഭിമാനം സട കുടഞ്ഞു എഴുന്നേറ്റു . പ്രതിഷേധം അലയടിച്ചു . വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും പുരോഗതിയിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രബുദ്ധ കേരളത്തെ പ്പറ്റി ഇത്ര ഇകഴ്ത്തി പറയാമോ ?
അന്ന് നരേന്ദ്ര മോദിക്കെതിരെ കുരച്ചു കൊണ്ട് ചാടിയവർ ഇന്ന് കുരക്കുമെന്നു തോന്നുന്നില്ല . രണ്ടു കാരണങ്ങളാണ് ഉള്ളത് . ഒന്ന് ,കേരളം
ഇന്ന് സോമാലിയയെപ്പോലെ മോശമായ ഒരു രാജ്യം അല്ലെങ്കിൽ ബനാന
റിപ്പബ്ലിക്ക് അല്ലെങ്കിൽ failed state ആണ് . അല്ലെന്ന് പറയുന്നവർ അധികാരികളുടെ കാലുനക്കികൾ ആണ് . രണ്ട് , നരേന്ദ്ര മോദി ഇന്ന്
കൂടുതൽ ശക്തനായിരിക്കുന്നു . മഹാരാഷ്ട്ര ലോക്കൽ ഗവണ്മെന്റ് തെരഞ്ഞെടുപ്പു ഫലം അതാണ് കാണിക്കുന്നത് . ഒരു പക്ഷേ മഹാരാഷ്ട്രക്കാർ കേരളക്കാരെ പ്പോലെ പ്രബുദ്ധർ അല്ലായിരിക്കാം .
എന്തായാലും കേരളം ഇന്ന് ഗുണ്ടകളുടെയും quotation സംഘങ്ങളുടെയും പിടിയിൽ ആണ് . ജനങ്ങളുടെ ജീവനും സ്വത്തിനും
ഉറപ്പില്ല . ബാലികമാർ മുതൽ പടുവൃദ്ധകൾ വരെ abuse ന് ഇരയാകുന്നു .എന്നും വെട്ടിക്കൊല നടക്കുന്നു .കുറ്റവാളികൾ ജാമ്യം എടുത്തു നൂറു നൂറ് കുറ്റകൃത്യങ്ങൾ ചെയ്യുന്നു .പോലീസ് പല്ലു കൊഴിഞ്ഞ ഒരു
സിംഹത്തെപ്പോലെ ആയിരിക്കുന്നു .
ഇതിനെല്ലാം പുറമെ ആണ് നാട്ടിൽ പടർന്നു പിടിക്കുന്ന സദാചാര
ഗുണ്ടായിസം . സദാചാര ഗുണ്ടായിസത്തിൽ മനം നൊന്ത് സുന്ദരനായ
ഒരു യുവാവ് പാലക്കാട്ട് ആൽമഹത്യ ചെയ്തു . യൂണിവേഴ്സിറ്റി കോളേജിൽ
പെൺ സുഹൃത്തുക്കളെ കാണാൻ ചെന്ന ഒരു യുവാവിനെ S F I ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു .
കുറെ ദിവസം മുമ്പ് ഒന്നിച്ചു ഇരുന്നു എന്ന പേരിൽ ഒരു യുവാവിനെയും യുവതിയെയും പോലീസ് harass ചെയ്യുന്ന ദൃശ്യങ്ങൾ
T വി യിൽ കണ്ടു .
കേരളത്തിൽ ആണും പെണ്ണും ബസ്സിൽ അടുത്തടുത്ത് ഇരിക്കാൻ പാടില്ല . മുംബൈയിലും ബാംഗ്ളൂരിലും ഓക്കേ . അപ്പോൾ എവിടെയാണ്
സംസ്കാരം കൂടുതൽ ?
ഇറാൻ ,അഫ്ഘാനിസ്ഥാൻ , പാകിസ്ഥാൻ ,സൗദി അറേബ്യ മുതലായ
രാജ്യങ്ങളിൽ ആണും പെണ്ണും mingle ചെയ്യുന്നത് . നിഷിദ്ധമാണ് . അതേ
ചിന്താഗതി ഉള്ളവർ കേരളത്തിലുണ്ട് . അവരാണ് പ്രണയ ദിനത്തിൽ
ഒന്നിച്ചിരുന്നു എന്നു കുറ്റപ്പെടുത്തി ,ഇപ്പോൾ മരിച്ച യുവാവിനെയും യുവതിയെയും കൊല്ലം ബീച്ചിൽ ആക്രമിച്ചത് . ഇത് ഒറ്റപ്പെട്ട സംഭവമല്ല.
പല തരത്തിലുള്ള ഗുണ്ടായിസം കേരളത്തിൽ വ്യാപകമാവുകയാണ് .
സിനിമാ നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ഞെട്ടിക്കുന്നതാണ് .
ഇന്ന് കേരളത്തിൽ work എന്ന് പറഞ്ഞാൽ quotation എന്നാണ് അർത്ഥം .
ഇത് ഒരു സാധാരണ ജോലി പോലെ ആയിരിക്കുന്നു . ഇതാണ് സാക്ഷര കേരളം ,സാംസ്‌കാരിക കേരളം ! Quotation സംസ്കാരം .
ഒരു യുവാവും യുവതിയും ഒന്നിച്ചിരുന്നാൽ , കെട്ടിപ്പിടിച്ചാൽ അതിൽ
കുറ്റം കാണുന്നത് സംസ്കാര ശൂന്യതയുടെ ലക്ഷണമാണ് . മുംബൈയിലും
ബങ്കളൂരുവിലും ഒന്നിച്ചിരിക്കാം . പക്ഷേ കേരളത്തിൽ അത് കുറ്റമാണ് .
അപ്പോൾ എവിടെയാണ് യഥാർത്ഥത്തിൽ സംസ്കാരം ഉള്ളതെന്ന് തിരിച്ചറിയാൻ പറ്റും .
L D ഫ് അധികാരത്തിൽ വന്നതിനു ശേഷമാണ് കേരളത്തിൽ അക്രമവും അരക്ഷിതാവസ്ഥയും വർദ്ധിച്ചത് . കാരണം ഗുണ്ടകളെ
പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവരുടേത് . ഇന്ന് ഭരിക്കുന്നവരാണ് quotation കൊലയാളികളെ നിയോഗിച്ചു TP യെ 51
വെട്ടു വെട്ടി കൊന്നത് . ആ കേസിലെ പ്രതികളെ രക്ഷിക്കാനാണ്
സർക്കാർ 1850 കുറ്റവാളികളെ കാ ലാവുധി തീരും മുമ്പേ റിലീസ് ചെയ്യാൻ ലിസ്റ്റ് തയ്യാറാക്കിയത് .
കണ്ണൂർ ജയിലിൽ മൊബൈലും ഡ്രഗ് ഉം മദ്യവും ഇഷ്ടം പോലെ
കിട്ടുമെന്ന് ഒരു തടവുകാരൻ ചെന്നിത്തലയ്ക്ക് അയച്ച കത്തിൽ
പറയുന്നു . അവിടം ഒരു ഗസ്റ്റ് house പോലെയാണ് . അതായത് quotation എടുത്തു ഒരാളെ കൊന്നാലും അർഹിക്കുന്ന ശിക്ഷ കിട്ടുകയില്ല
എന്ന് അർത്ഥം . നിയമ വാഴ്ചയെ അട്ടിമറിക്കുന്നവർ ഭരിക്കുമ്പോൾ
ഗുണ്ടകൾക്ക് ധൈര്യം കൂടുന്നു . അതുകൊണ്ടാണ്
നടിയെ തട്ടിക്കൊണ്ടു പോകാനും പോലീസിനെ വെല്ലുവിളിക്കാനും ഗുണ്ടകൾ ചങ്കൂറ്റം കാണിച്ചത് .

No comments:
Post a Comment