Tuesday, 28 February 2017

ചിരിക്കുന്ന പ്രതികൾ ( VIEWPOINT )



ഇന്നത്തെ   കാലത്തു    നിയമവും   ക്രിമിനോളജി യും   പഠിക്കണമെങ്കിൽ
law / Low   കോളേജിൽ   ഒന്നും  പോ യി  നാലഞ്ച്  കൊല്ലം  പഠിക്കേണ്ട  യാതൊരു   ആവശ്യവും  ഇല്ല . ഓരോ  ദിവസവും   റിപ്പോർട്ട് ചെയ്യപ്പെടുന്ന
കേസ് കളെ     follow ചെയ്‌താൽ   മതി . ഉദാഹരണമായി   കോടതിയിൽ
കീഴടങ്ങാൻ  ചെല്ലുന്ന  പ്രതിയെ   അറസ്റ്റ് ചെയ്യുന്നത്   നിയമവിരുദ്ധമാണ്  എന്ന്  നമ്മൾ   പഠിച്ചുകഴിഞ്ഞു . അതുപോലെ തന്നെ   പീഡനത്തിൻറെ  ദൃശ്യങ്ങൾ  ഉള്ള   മൊബൈൽ   ഹാജരാക്കാതെ   കുറ്റം  തെളിയിക്കാൻ
സാധിക്കുകയില്ല   എന്നും  നമ്മൾ   മനസിലാക്കുന്നു .

എന്തായാലും   ഇന്നത്തെ   കാലത്തു   അറസ്റ്റിലാകുന്ന   പ്രതികൾ   ചിരിച്ചുകൊണ്ടാണ്  പോലീസുകാരുടെ  കൂടെ   പോകുന്നത് . ഒരു
വിനോദ യാത്രക്ക്    പോകുന്നതുപോലെയാണ്  അവർ പോകുന്നത് .
'' എല്ലാം    അപ്പച്ചൻറെ   ഒരു  തമാശയല്ലേ ? ''  എന്ന   രീതിയിൽ . ശരിയാണ് .



   കുറ്റവാളികളുടെ  സുവർണ്ണ കാലമാണിത് . പ്രത്യേകിച്ച്   കേരളത്തിൽ .
ആർക്കും   എന്തും  ചെയ്യാമെന്ന  സ്ഥിതിയാണ് . കേരളത്തിൻറെ   പേര്
മാറ്റി    ഗുണ്ടസ്ഥാൻ   എന്നാക്കിയാൽ    തരക്കേടില്ല . .

പ്രതികൾക്ക്    ചിരിക്കാം . ഒന്ന് ,വധ ശിക്ഷ   കിട്ടാൻ   സാദ്ധ്യതയില്ല .
അമേരിക്കയിലും   മറ്റും  ജീവപര്യന്തം   തടവ്   എന്നുവെച്ചാൽ   മരണം വരെയാണ് . ഇന്ത്യയിൽ   ഇത്   14 വർഷം  എന്നാണ്  കേൾക്കുന്നത് . എന്നാൽ
കാലാവധി   തീരുന്നതിനു  മുൻപ്    സർക്കാരിൻറെ   ഡിസ്‌കൗണ്ട് കിട്ടി
കുറ്റവാളികൾ    ചിരിച്ചുകൊണ്ട്   പുറത്തുവരുന്നു . '' ദാ പോയി ,ദാ വന്നു .''

ഗുണ്ടാവകാശങ്ങൾക്കുവേണ്ടി   വാദിക്കാൻ   ഇന്ന്   ആളുകൾ  ഏറെയുണ്ട് .
എന്നാൽ   ഇരകളുടെ   കൂടെ  നിൽക്കാൻ   ആരുമില്ല . അതുകൊണ്ടാണ്
സ്ത്രീ പീഡനം    അനുദിനം   വർദ്ധിച്ചുവരുന്നത് . 16 കാരിയെ  പീഡിപ്പിച്ച
ഒരു   വൈദികൻ   അറസ്‌റ്റിലായത്‌  കേട്ടപ്പോൾ  ഒട്ടും  ഞെട്ടിയില്ല ! കാരണം
ഗുണ്ടാസ്ഥാനിൽ   ഇതും  ഇതിലപ്പുറവും   സംഭവിക്കാം . എന്തായാലും
   കാനഡ യിലേക്ക്    രക്ഷപ്പെടുന്നതിനു മുൻപ്   പ്രതിയെ  വലയിലാക്കിയ   പോലീസ്   അഭിനന്ദനം   അർഹിക്കുന്നു .

ചില   പ്രതികൾ  ഒരു  തൂവാല കൊണ്ട് , അല്ലെങ്കിൽ  കൈ കൊണ്ട്
മുഖം  മറയ്ക്കുന്നത്   കാണാം .പക്ഷേ   ഈ   വൈദികൻ  മുഖം മറയ്ക്കാതെ
വളരെ   കൂൾ   ആയിട്ടാണ്   പോകുന്നത് , ഇതിൻറെ   അർത്ഥം ,പിടിക്കപ്പെട്ടുവെങ്കിലും  രക്ഷാമാർഗ്ഗം  ഉണ്ട്  എന്നാണ് . elite കുറ്റവാളികളുടെ   മദ്ധ്യസ്ഥനായ   വിശുദ്ധ  കപിൽ സിബലിന്റെ   അനുഗ്രഹത്താൽ
കുറ്റവിമോചനം   സാദ്ധ്യമാകും !

പള്ളികളിൽ   നേർച്ചപ്പെട്ടി  നിർത്തലാക്കിയിട്ട്   അത്   പരാതിപ്പെട്ടി യാക്കി
മാറ്റണം . പെട്ടിയുടെ   താക്കോൽ  വനിതാസംഘടന    സൂക്ഷിക്കണം .

പെൺകുട്ടിക്ക്   പ്രായപൂർത്തി ആയത്   അറിഞ്ഞില്ല  എന്നാണ്  ഹോസ്പിറ്റൽ കാരുടെ   വിശദീകരണം .എങ്ങനെ  ചിരിക്കാതിരിക്കും ? ഇതിനാണ്  ബനാന
റിപ്പബ്ലിക്ക്   എന്നു പറയുന്നത് . ദക്ഷിണാഫ്രിക്ക   ഒരു മൂന്നാം ലോക രാജ്യമാണ് . എന്നാൽ   ചില കാര്യങ്ങളിൽ  കേരളത്തെ ക്കാൾ    വളരെ
മുന്നിലാണ് . ഒരു  ഹോസ്പിറ്റലിൽ  admit ചെയ്യുന്നതിനു മുൻപ്   ID ബുക്ക്
കാണിച്   ഒന്നുരണ്ടു  പേജുള്ള   ഒരു  Registration  form പൂരിപ്പിക്കണം . മേൽപ്പറഞ്ഞ   ഹോസ്പിറ്റലുകാർ   എവിടെ  നോക്കിയാണ്  പെൺകുട്ടിയുടെ
പ്രായം  കണ്ടുപിടിച്ചത് ?  വിശുദ്ധ  കപിൽ  സിബൽ   അവരെ   രക്ഷിക്കട്ടെ !



No comments:

Post a Comment