Saturday, 28 June 2014

ഒരു തട്ടിപ്പിൻറെ കഥ ( ചെറുകഥ )

പാല   ജനമൈത്രി    പോലീസ്    സ്റ്റേഷൻൻറെ   മുറ്റത്ത്‌   പതിവ് പോലെ  വൻ തിരക്കായിരുന്നു .പ്രത്യേ കിച്ച്    തട്ടിപ്പ്  കേസുകൾ   കൈകാര്യം   ചെയ്യുന്ന
സ്പെഷ്യൽ   കൌണ്ടർൽ .  ആ  കൌണ്ടർലേയ്ക്കുള്ള   ക്യൂ  പെരുമ്പാമ്പിനെപ്പോലെ   വളഞ്ഞു  പുളഞ്ഞ്   റോഡ്‌  വരെ  എത്തിയിരുന്നു .
തട്ടിപ്പ്   കേസുകൾ   കൈകാര്യം   ചെയ്യുന്ന   ഇൻസ്പെക്ടർ   ദിനേശിന്
കൈ   നിറയെ   ജോലിയാണ് . അദ്ദേഹം   കോഴിക്കോട്ടുകാരനാണ് .കൌണ്ടർലെ  തിക്കും  തിരക്കും  കണ്ടപ്പോൾ   അദ്ദേഹം    പറഞ്ഞു .

''  ഈ   പാലാക്കാർ   ഭയങ്കര ബുദ്ധിമാന്മാർ   ആണെന്നാണ്   ഞാൻ  കരുതിയിരുന്നത് . ഇപ്പോഴാണ്‌   നിജസ്ഥിതി   മനസ്സിലാകുന്നത്‌ .''

''  അണ്ടിയോടടുക്കുമ്പോൾ  മാങ്ങയുടെ  പുളി   അറിയും .''  സഹായിയായ   പോലീസുകാരൻ   പറഞ്ഞു .

       ക്യൂയിൽ   നിന്നവർ   വളരെ   വിഷണ്ണരായി    കാണപ്പെട്ടു . വിവിധ തട്ടിപ്പുകൾക്ക്‌  ഇരയായി   പണവും   ഭൂമിയും   മാനവും    നഷ്ടപ്പെട്ടവരാണ് .
ചിലർ   പരാതികളുടെ   കടലാസ്സ്‌ കെട്ടു കൊണ്ട്  മുഖം  മറയ്ക്കാൻ  ശ്രമിച്ചു
കൊണ്ടിരുന്നു . അവരിൽ   ഒരാൾ   മറ്റുള്ളവരുടെ  ദൃഷ്ടിയിൽ   പെടാതിരിക്കാൻ  വളരെ  പാടുപെട്ടിരുന്നു . ഏതാണ്ട് 55   വയസ്സ്  പ്രായം .
shave   ചെയ്യാത്ത  മുഖം .

  ''  കടുവാമേട്ടിൽ    പാപ്പച്ചനല്ലേ ? കണ്ടിട്ട്  ആദ്യം   മനസ്സിലായില്ല .'' ക്യൂവിൽ
നിന്ന  ഒരാൾ   പറഞ്ഞു .

  പാപ്പച്ചൻ   എന്നയാൾ  '' അതെ ''  എന്നു  മാത്രം  പറഞ്ഞ് തല  തിരിച്ചു .

''  പൈകയിൽ  നിന്നായിരിക്കും . അവിടെയാണല്ലോ മൃഗങ്ങളുടെയും പക്ഷികളുടെയും പേര്  ചേർത്ത്  വീട്ടുപേരുകൾ  ഉള്ളത് . കടുവാതൂക്കിൽ ,
പാമ്പുതൂക്കിൽ , പുലിക്കുന്നേൽ , പോത്തും മൂട്ടിൽ , കുരുവിക്കൂട്ടിൽ , കോഴികൊത്തിക്കൽ , ആനവിരളിൽ ,നരിതൂക്കിൽ  മുതലായവ .''

തുല്യദുഖിതരാണെങ്കിലും    അവർ  ചിരിച്ചു . പാപ്പച്ചൻ   ചിരിച്ചില്ല .

പാപ്പച്ചന്റെ   ഊഴമായപ്പോൾ   നാലു മണിയായി .

 '' എന്താ   ചേട്ടാ   പ്രശ്നം ?''

''  എന്റേതു   ഒരു   നീണ്ട   കഥയാണ് .''

''  എന്തായാലും    പറഞ്ഞ്  തുലയ്ക്ക് .''   ഇൻസ്പെക്ടർ   ദിനേശ്  പറഞ്ഞു .

''  അതിപുരാതനമായ   കടുവമേട്ടിൽ   കുടുംബത്തിൽ   പരേതനായ  കുഞ്ഞെപ്പു
ചേട്ടന്റേയും   ഏലിയാമ്മയുടെയും   പത്തു   മക്കളിൽ  ഏറ്റവും   ഇളയവനാണ്  ഞാൻ . മൂത്ത   രണ്ട്  ചേട്ടന്മാർ   മലബാറിൽ   കുടിയേറി .രണ്ടുപേരും  മരിച്ചു  പോയി . രണ്ടു  പേർ  കന്യാസ്ത്രീകളാണ് . രണ്ടു പേർ
നേഴ്സ് മാരാണ് .ഒരാൾ   അമേരിക്കയിലും   ഒരാൾ   ജെർമനിയിൽ .ഒരാൾ  വൈദികൻ . രണ്ട് ജ്യേഷ്ടന്മാർ   പ്രൊഫസർ മാരായി  റിട്ടയർ  ചെയ്തു .പിന്നെ
ഞാൻ .''

''  ഭാര്യ , മക്കൾ ?''

''  വിവാഹം   കഴിച്ചില്ല .''

''   ഞങ്ങൾക്ക്   12  ഏക്കർ   ഭൂമിയുണ്ട് . കൃഷി കാര്യങ്ങളും  മാതാപിതാക്കളുടെ   കാര്യങ്ങളും   നോക്കി  എൻറെ   സമയം  കടന്നു പോയി .
മാതാപിതാക്കളുടെ    അവസാന കാലത്ത്   രണ്ടു പേരും   കിടപ്പായിരുന്നു .അമ്മയ്ക്ക്  പ്രമേഹവും   ചാച്ചനു   prostate  കാൻസറും  ആയിരുന്നു . നീണ്ട
12   വർഷങ്ങൾ   ഞാൻ   അവരെ  ശുശ്രൂഷിച്ചു .''

''  സമയം   പോകുന്നു , നിങ്ങളുടെ   പ്രശ്നം  എന്താണ് ?''  ദിനേശ്   പറഞ്ഞു .

'' ഇനി   കാര്യത്തിലേയ്ക്ക്   കടക്കാം . ചാച്ചനും   അമ്മയും  മരിച്ചു . കൃഷി
കാര്യങ്ങൾ  നോക്കി   ഞാൻ   സ്വസ്ഥമായി   കഴിയുകയായിരുന്നു .
ഒരു ദിവസം   റബ്ബർവെട്ടുകാരൻ   തങ്കപ്പന്റെ   മകൻ  ശശി   ഒരു  മൊബൈൽ
ഫോണിൽ  നോക്കി   ചിരിക്കുന്നതു   കണ്ടു . അവൻ  പ്ലസ്‌ 2 വിൽ   പഠിക്കുന്നവനാണ് . അച്ഛനെ   സഹായിക്കാൻ   അവൻ   ചിലപ്പോൾ   വരാറുണ്ട്‌ . മിടുക്കനാണ് . ഞാൻ   അവനോട്   ചോദിച്ചു .

''  എന്താടാ   ചിരിക്കുന്നത് ?''

''  ഞാൻ  ചാറ്റ്  ചെയ്യുകയാണ് .ദാ  കണ്ടോ , എൻറെ  ഗേൾ ഫ്രണ്ട് ആണ് .''

അവൻ   ഫോണിലെ   ഫോട്ടോ   എന്നെ   കാണിച്ചു . സുന്ദരിയായ   ഒരു
പെണ്‍കുട്ടി .

  ''  എന്താടാ   ഈ  ചാറ്റ്   എന്നുപറഞ്ഞാൽ ?''

  ''  എന്താ   പറയുക ...ടെന്നീസ്   കളി   തുടങ്ങുന്നതിന്  മുമ്പ്   നദാലും
ഷരപോവയും  ഒക്കെ   വെറുതെ   പന്ത്  തട്ടി കളിക്കുന്നത്  കണ്ടിട്ടില്ലേ ? അതുപോലെ . ചുമ്മാ   വാക്കുകൾ  കൊണ്ടുള്ള   ഒരു  തട്ടിക്കളി . നല്ല
രസമാ . ചേട്ടൻറെ   കയ്യിൽ   പൂത്ത   കാശ്   ഒത്തിരിയില്ലേ . ഒരു
നല്ല   ഫോണ്‍   വാങ്ങി   ചുമ്മാ   ചാറ്റ്  ചെയ്യ് .''

''  ഓ , അതൊ ക്കെ   ചെറുപ്പക്കാർക്ക്  ഉള്ളതല്ലേ ? മാത്രമല്ല , സെൽ ഫോണ്‍
ശരിക്ക്   operate   ചെയ്യാൻ   എനിക്ക്   അറിഞ്ഞു കൂടാ .''

''  വേണമെങ്കിൽ  ഞാൻ   പഠിപ്പിച്ചു  തരാം . ചേട്ടൻറെ  ബന്ധുക്കൾ  ഇല്ലേ
വിദേശത്ത് ? അവരുമായി    ചാറ്റ്  ചെയ്യാം . ഫോട്ടോകൾ  കാണാം . നടോടുമ്പം
നടുവെ   ഓടണം   ചേട്ടാ ." ശശി   പറഞ്ഞു .

ആ   ചെറുക്കൻ   പറഞ്ഞതിൽ   കാര്യമുണ്ടെന്ന്   തോന്നി .

അവൻറെ  കയ്യിൽ   ആറായിരം   രൂപാ  കൊടുത്തുവിട്ടു . അവൻ   Samsung ൻറെ നല്ല   ഒരു   ഫോണ്‍  വാങ്ങി കൊണ്ടുവന്നു . ഞൊടിയിടയിൽ  എല്ലാം  activate
ചെയ്തു . അവൻ തന്നെ  എൻറെ  ഫോട്ടോ  എടുത്ത്  എല്ലാം   സെറ്റ് up ആക്കി .
ശശിയുടെ   കരവിരുത്   സമ്മതിച്ചു   കൊടുക്കണം .അങ്ങനെ  facebook ൽ
ഒരു  അന്ഗമായി .  എൻറെ  മുമ്പിൽ   ഒരു  പുതിയ   ലോകം  തുറന്നു . ചേട്ടന്മാരുടെ  മക്കളുമായി   ബന്ധപ്പെട്ടു . വൈകുന്നേരം   സീരിയൽ  കാണുന്നത്
വെട്ടി ച്ചുരുക്കി   fb യിൽ   ചുറ്റിക്കറങ്ങി .

ഒരു ദിവസം   അങ്ങനെ   ചുറ്റിക്കറങ്ങുമ്പോൾ   ഒരു  friend request   കണ്ടു .Sumangali
wants  to  be   your  friend .''   ഏതോ   ഒരു  യുവതിയാണ് . ദീപികാ പാദുകൊനിന്റെ
കവർ ഫോട്ടോയാണ്   ഇട്ടിരിക്കുന്നത് . ഒരു  യുവതി   സൗഹൃദം  അഭ്യർഥിക്കുമ്പോൾ   അത്   നിഷേധിക്കുന്നത്    മോശമല്ലേ ? അങ്ങനെ   ഞാൻ
confirm   ക്ലിക്ക്   ചെയ്തു .പ്രത്യേക  താല്പര്യമൊന്നും   തോന്നിയില്ല .

fb യിൽ ചുറ്റി കറങ്ങുമ്പോൾ   സുമംഗലി   ചാറ്റിൽ  പ്രത്യക്ഷപ്പെട്ടു  തുടങ്ങി .സുമ  എന്നാണ്   ചുരുക്കപ്പേര് .

സുമ :    ഹായ്   ചേട്ടാ
ഞാൻ : ഹായ്    സുമ
സുമ :  ചേട്ടൻ  എന്തെടുക്കുന്നു ?
ഞാൻ :  വെറുതെ   പത്രം   വായിച്ച്   ഇരിക്കുന്നു .
സുമ :  പത്രത്തിൽ   എന്നാ   ഒണ്ട്   വിശേഷം ?
ഞാൻ : പീഡനം , തട്ടിപ്പ് , പിന്നെ   വിവാദങ്ങൾ .
സുമ :   തട്ടിപ്പുകാരെ  സൂക്ഷിക്കണം . ഇന്നത്തെ   കാലത്ത്    ആരേയും  വിശ്വസിച്ചു  കൂടാ .

ഞാൻ :  ശരിയാണ് .
സുമ :  ചേട്ടൻ    കാപ്പി  കുടിച്ചോ ?
ഞാൻ :  കുടിച്ചു .
സുമ : എന്താ   വിഭവങ്ങൾ ?
ഞാൻ :  കപ്പയും   മീൻകറിയും . സുമ   എന്ത്  കഴിച്ചു ?
സുമ : പുട്ടും   കടലയും . ചേട്ടൻ  എത്ര   കാലമാണ്   ഇങ്ങനെ   ഒറ്റയ്ക്ക്  കഴിയുന്നത്‌ ?
ഞാൻ :  ഞാൻ  used  ആണ് .
സുമ :  ഒരു  പെണ്ണൊക്കെ   കേട്ടേണ്ടേ ?
ഞാൻ : ഓ , ഇനി   അതിന്   scope   ഇല്ല .
സുമ :   അതെന്താ ?
ഞാൻ :  പ്രായം   കടന്നു പോയി . 55  കഴിഞ്ഞു .
സുമ :  ചുമ്മാ   പറയുകയാ . ചേട്ടനെ   കണ്ടാൽ  ഒരു   മുപ്പത്തഞ്ചെ   തോന്നിക്കൂ
.
              ഇത്   വായിച്ചപ്പോൾ   എനിക്ക്  കുളിര്   കോരിയിടുന്നത് പോലെ  തോന്നി .



സുമ :  എൻറെ   പരിചയത്തിൽ   ഒരു  പെണ്ണുണ്ട് . 26  വയസ്സ്   പ്രായം . സുന്ദരിയും    സുശീലയുമാണ് .സ്വന്തമായി   ബിസിനസ്‌    നടത്തുന്നവളാണ് .

ഞാൻ :   ആരാണവൾ ?

സുമ :   അത്   ഞാൻ   തന്നെയാണ് .

അപ്പോഴും   ഞാൻ  കോൾമയിർ കൊണ്ടു .

ഞാൻ : എന്താ  നിൻറെ   ഫോട്ടോ   ഇടാത്തത് ?

സുമ :  ചേട്ടന്   ഒരു  സർപ്രൈസ്   ആയിക്കോട്ടെ   എന്ന്  കരുതിയാണ് .

അങ്ങനെ   ഞങ്ങളുടെ   ചാറ്റിംഗ്   നീണ്ടു നീണ്ടു  പോയി . നദാലും   ഫെദെറരും
അഞ്ചു സെറ്റുകൾ   കളിച്ച   മാരത്തോണ്‍   മാച്ചുകൾ  പോലെ . പന്ത്  നിലം തൊടാതെ   വായുവിൽ   മാത്രം   തത്തിക്കളിച്ച   നീണ്ടുനീണ്ട   സെറ്റുകൾ . ഞങ്ങളുടെ   ഹൃദയങ്ങൾ   അടുത്തു . അവസാനം   വിവാഹിതരാകാൻ  ഞങ്ങൾ   തീരുമാനിച്ചു . വിവാഹം   എല്ലാവരേയും   അറിയിച്ച് , പള്ളിയിൽ
വെച്ച്   നടത്തണമെന്ന്   ഞാൻ   ചാറ്റിയ പ്പോൾ   സുമ  തിരിച്ച്   ചാറ്റി .

'' കല്യാണം   ആദ്യം   രജിസ്റ്റർ   ചെയ്യുക .പിന്നെ   ആഘോഷമായ   വിവാഹം
പള്ളിയിൽ . എല്ലാവർക്കും   ഒരു  സർപ്രൈസ്   ആകട്ടെ .''

അങ്ങനെ  ഞാൻ   പാല   registration   ഓഫീസിൽ    കൃത്യം   9 മണിക്ക്  ഹാജരായി .എന്നാൽ   26 കാരിയായ   സുമംഗലിയെ  അവിടെ  കണ്ടില്ല . കുറെ  കഴിഞ്ഞപ്പോൾ   ഉപ്പുമാങ്ങാഭരണി   പോലെ  തടിച്ച   ഒരു  സ്ത്രീ   അടുത്ത് വന്ന്  ചോദിച്ചു .

" സാർ    ആരെയാണ്   അന്വേഷിക്കുന്നത് ?''

  " സുമംഗലി   എന്നു  പേരുള്ള    സുമ .''

''   ഞാനാണ്    ആ   സുമംഗലി ''

 ഇടിവെട്ട്   ഏറ്റവനെ പോലെ   ഞാൻ   പകച്ച്‌  നിന്നുപോയി . ചതിയിൽ
കുടുങ്ങിയെന്നു   മനസ്സിലാക്കിയ  ഞാൻ   ഉടൻ തന്നെ   ഒരു  ഓട്ടോ  പിടിച്ച്
പൈകയിലേയ്ക്ക്   പാഞ്ഞു . കുറെ  ദൂരം പിന്നിട്ടപ്പോൾ  ഒരു  ഹോണ്ടാ  സിറ്റി
ഓട്ടോ യുടെ  മുമ്പിൽ   വിലങ്ങനെ   നിറുത്തി . അതിൽ   സുമയും   രണ്ട്  ഗുണ്ടകളും    ഉണ്ടായിരുന്നു . അവരിൽ   ഒരു  ഗുണ്ടാ എന്നെ   കത്തി കാണിച്ച്
ഭീഷണിപ്പെടുത്തി   കാറിൽ   കയറ്റി   Registration   ഓഫീസിൽ  കൊണ്ടുപോയി
വിവാഹം  രജിസ്റ്റർ   ചെയ്തു .

എൻറെ   ആദ്യരാത്രി   ഒരു   ഭീകര രാത്രി    ആയിരുന്നു . സുമയും  ഗുണ്ടകളും
എന്നെ  ബലമായി   വീട്ടിലേയ്ക്ക്   കൊണ്ടു പോയി . അവർ   വീടെല്ലാം  അരിച്ച്  പെറുക്കി   തപ്പി , ആധാരങ്ങളും   സ്വർണ്ണവും   എല്ലാം  എടുത്തു . കത്തി കാട്ടി
ഭീഷണിപ്പെടുത്തി  ചില   മുദ്രപത്രങ്ങളിൽ   ഒപ്പു വെപ്പിച്ചു . ഭൂമിയെല്ലാം
'ഭാര്യ'യുടെ  പേരിൽ  എഴുതിച്ചു . റബ്ബർ  വിറ്റു കിട്ടിയ   65000  രൂപായും
എൻറെ  Atm   കാർഡും    അവർ  കൊണ്ടു പോയി . വെളുപ്പിന്   പാലാ  കുരിശുപള്ളിക്ക്    സമീപം    ഇറക്കിവിട്ടു .  ഇതാണെൻറെ  ദുരന്ത കഥ .

''  ചേട്ടൻ   ഭാഗ്യവാനാണ് .  അവർ  കൊന്ന്   ഓടയിൽ   എറിഞ്ഞില്ലല്ലോ . ഇൻസ്പെക്ടർ  ദിനേശ്   പറഞ്ഞു . '' ഞങ്ങൾ   അന്വേഷിക്കാം .കുറേ  സമയമെടുക്കും .''

''   താങ്ക് യു   സാർ .''   പാപ്പച്ചൻ    പറഞ്ഞു .

*                                 *                                  *                               *                         *






 
     

Wednesday, 25 June 2014

ഞാൻ പാലക്കാരനല്ല

നാട്ടിൽ    എവിടെയാണ്  സ്ഥലം?

ആദ്യമായി   പരിചയപ്പെടുമ്പോൾ   ചിലർ   ചോദിക്കും .

''  പാലായ്ക്ക്   അടുത്ത്   പൈകയാണ്   സ്ഥലം . മാണി  സാറിന്റെ  നാട്ടിൽ
നിന്നാണ് .കോട്ടയം  ജില്ല . അക്ഷരനഗരി ''

അഭിമാനത്തോടെ , തല  ഉയർത്തിപ്പിടിച്ച്‌   പറഞ്ഞിരുന്നു . ഇനി  വിഷയം  മാറ്റി ,ഞഞ്ഞാ മിഞ്ഞാ ' പറഞ്ഞ്   തലയിൽ   മുണ്ടിട്ട്   നടക്കണം . പാലായിൽ  മുണ്ടിന്
കുത്തനെ   വില  ഉയരുന്ന   ലക്ഷണമാണ്  കാണുന്നത് .

പാലായുടെ   വലയിൽ  തുടർച്ചയായി   എതിരില്ലാത്ത  രണ്ട്  ഗോളുകൾ  വീണ
കരിദിനമാണ്   2014   ജൂണ്‍   22 . മകൻ   അമ്മയെ   പീഡിപ്പിച്ചു . 6 വയസ്സുകാരിയെ    ആശുപത്രിയിൽ   അതിക്രമിച്ച്  കടന്ന്   പീഡിപ്പിക്കാൻ
ശ്രമിച്ചു !

ഇത്തരം   സംഭവങ്ങൾ   പാലായിൽ   മാത്രമല്ല , കേരളത്തിൽ   എല്ലായിടത്തും
നടക്കുന്നതായി   നിത്യവും   TV യിൽ  കാണുന്നു . ''  സഹോദരിയെ    പീഡിപ്പിച്ചു ', '' ഭർത്താവ്    ഭാര്യയെ   വെട്ടിക്കൊന്നു '', '' ഭാര്യ   quotation   സംഘത്തെ  ഉപയോഗിച്ച്  ഭർത്താവിനെ  കൊന്നു .'', '' കഴുത്ത്   ഞെരിച്ച്  കൊന്നു .'', ''അമ്മ
കുട്ടിയെ   കിണറ്റിൽ  എറിഞ്ഞു കൊന്നു .''  '' പിതാവ്   മകളെ  പീഡിപ്പിച്ചു .''
ഇങ്ങനെ   പോകുന്നു   റിപ്പോർട്ടുകൾ .

ഇതേ   റിപ്പോർട്ടുകൾ   ദക്ഷിണാഫ്രിക്കയിലും   നിത്യവും   കാണുന്നു . കുറവിലങ്ങാട്ടു   ഒരു  യുവതി  മകനെ  കിണറ്റിൽ  എറിഞ്ഞു  കൊന്ന
അതേ   ദിവസം   രണ്ട്   സംഭവങ്ങൾ   ഇവിടെ   വാർത്തയായി . ഒരാൾ
തൻറെ   കാമുകിയുമായി  പിണങ്ങി . രാത്രിയിൽ   ജനലിൽക്കൂടി   കുടിലിൽ
ചാടിക്കയറിയ   അയാൾ   രണ്ടു വയസ്സുള്ള   മകൻറെ   തല  ഭിത്തിയിൽ  ഇടിച്ച് അവനെ  കൊന്നു . 14 വയസ്സുള്ള   മകനെ  കത്തിക്ക്  കുത്തി ,പക്ഷെ  മരിച്ചില്ല .
കാമുകി   ഓടി  രക്ഷപ്പെട്ടു .  മറ്റൊരാൾ    തൻറെ   4   മക്കളെ   നാലഞ്ച്  കൊല്ലമായി  വീടിന്   പുറത്ത്  പോകാൻ   അനുവദിക്കാതെ , അടിമകളെ
പോലെ   താമസിപ്പിച്ചിരുന്നു . ഒരു കുട്ടി  എങ്ങനെയോ  രക്ഷപ്പെട്ട്  അയൽക്കാരെ   വിവരം   അറിയിച്ചു . 16  വയസ്സുള്ള   മൂത്ത  പെണ്‍കുട്ടിയെ
പിതാവ്   ലൈന്ഗികമായി   പീഡിപ്പിച്ചിരുന്നു  എന്ന്   പരിശോധനയിൽ  തെളിഞ്ഞു .കുട്ടികളുടെ   അമ്മയും   പീഡനത്തിന്   കൂട്ടുനിന്നിരുന്നു .

 സ്ത്രീകൾക്കും   കുട്ടികൾക്കും   എതിരായ   കുറ്റകൃത്യങ്ങൾ   ഏറ്റവും
നടക്കുന്ന   ഒരു  രാജ്യമാണ്   ദക്ഷിണാഫ്രിക്ക . ഇത്  മാത്രമല്ല , മറ്റു  കുറ്റ
കൃത്യങ്ങളും    ഇവിടെ   കൂടുതലാണ് . ഒരു  ദിവസം   ശരാശരി  50  കൊലപാതകങ്ങൾ  ഇവിടെ   നടക്കുന്നു .  ബലാൽസംഗം    സാധാരണയാണ് .
മൂന്നിൽ   ഒരു  സ്ത്രീ  ജീവിതത്തിൽ   ഒരിക്കലെങ്കിലും   ബലാൽസംഗത്തിന്
ഇരയായിരിക്കും   എന്നാണ്   കണക്ക് . ആറു മാസം   മാത്രം   പ്രായമുള്ള
പെണ്‍കുട്ടികൾ   ബലാൽ സംഗത്തിന്    ഇരയായിട്ടുണ്ട്.

ജീവിത സൌകര്യങ്ങൾ   വളരെ   വർദ്ധിച്ചു  എന്ന്  അവകാശപ്പെടുമ്പോൾ
ധാർമികമായ   അധ:പതനം  കേരളത്തിലും   ദക്ഷിണാഫ്രിക്കയിലും   പരക്കെ
കാണാം . കേരളത്തിൽ   സ്ഥിരതാമസക്കാരനല്ലാത്തത്  കൊണ്ട്  അവിടത്തെ
കാര്യങ്ങൾ   എനിക്ക്   വിശദമായി   അറിഞ്ഞു കൂടാ .

കുടുംബത്തിൻറെ   തകർച്ചയാണ്   ദക്ഷിണാഫ്രിക്കയിൽ   ഒന്നാമതായി
എടുത്തു പറയാവുന്നത് . കുട്ടികൾ   ഉണ്ടാകുന്നതിന്   വിവാഹം  ആവശ്യമില്ല
എന്നതാണ്   നാട്ടു നടപ്പ് . പതിനായിരക്കണക്കിന്   സ്കൂൾ  വിദ്യാർഥിനികൾ
ഓരോ   വർഷവും   അമ്മമാരാകുന്നു . ഇവർക്ക്  ഉണ്ടാകുന്ന  കുട്ടികൾ  വേണ്ടത്ര  care   കിട്ടാതെയാണ്   വളരുന്നത്‌ . ചില  അമ്മമാർ   എയിഡ്സ്  രോഗം   മൂലം   മരിക്കുന്നു . അങ്ങനെ   അനാഥരുടെ   എണ്ണം   പെരുകുന്നു .
വേണ്ടത്ര  care   കിട്ടാതെ   വളരുന്ന  കുട്ടികളിൽ  ചിലർ   മയക്കുമരുന്ന് ,മദ്യം ,മോഷണം ,പുകവലി   മുതലായവയിലേക്ക്‌   തിരിയുന്നു .

വിവാഹവും   കുടുംബജീവിതവും   പഴഞ്ചനാണ് , വിവാഹബന്ധത്തിൽ  അല്ലാതെ  കുട്ടികൾ  ഉണ്ടാകുന്നതിൽ   കുഴപ്പമില്ല -ഇതൊക്കെ   പുരോഗമനമാണെന്ന്  വാദിക്കുന്നവരുണ്ട് . വെറുതെ  ഒന്നിച്ച്   താമസിക്കുന്നതും   കാർ  മാറുന്നത്‌  പോലെ   ജീവിതപങ്കാളിയെ   മാറുന്നതും
ചിലർക്ക്   പുരോഗമനമാണ് . അങ്ങനെയുള്ളവർ   പെട്ടന്ന്  തെറ്റിപ്പിരിയുകയും   കുട്ടികൾക്ക്   വേണ്ടത്ര   care  കിട്ടാതെ   വരികയും
ചെയ്യുന്നു . കുടുംബ കലഹം  കണ്ട്  വളരുന്ന  ചില  കുട്ടികൾ  അക്രമവാസന
ഉള്ളവരായി  മാറുന്നു .

ഏതെങ്കിലും   മതത്തിൽ   വിശ്വാസമില്ലാത്തത്‌   അക്രമവസനയ്ക്ക്  ഒരു
കാരണമായി   കാണാവുന്നതാണ് . '' മുകളിൽ  ഇരിക്കുന്ന  ആൾ  കാണും ''  എന്ന്   യഥാർത്ഥ  വിശ്വാസം   ഉള്ള   ഒരാൾ   ക്രൂരകൃത്യങ്ങൾ   ചെയ്യാൻ  മടിക്കും .

പൊതുവെ   സ്ത്രീകളോട്   ബഹുമാനമില്ലാത്ത   രാജ്യമാണ്   ദക്ഷിണാഫ്രി ക്ക .
ഇന്നത്തെ   പ്രസിഡന്റ്   ജേക്കബ്‌ സുമാ , ബലാത്സംഗ കേസ്സിൽ   തലനാരിഴയ്ക്ക്   ശിക്ഷയിൽ നിന്ന്   രക്ഷപ്പെട്ട  ആളാണ് . ദക്ഷിണാഫ്രിക്കയിലെ
ഏറ്റവും  ഉന്നതനായ   കമ്മ്യൂണിസ്റ്റ് / ട്രേഡ്  union   നേതാവ് ,Z  വാവി , കഴിഞ്ഞ
കൊല്ലം   തൻറെ   ഓഫീസ് സെക്രെടരിയെ   പട്ടാപ്പകൽ   ഓഫീസിൽ  വെച്ച്
ബലാൽസംഗം   ചെയ്തു .പക്ഷെ   സമ്മർദ്ദം   ചെലുത്തി   കേസ്  പിൻവലി പ്പിച്ചു .വാവി   ഇപ്പോൾ   suspension ൽ   ആണ് .

ഈയിടെ   വളരെ   വിചിത്രമായ  ഒരു  സംഭവം  ഇവിടെ  നടന്നു . ദക്ഷിണാഫ്രിക്കൻ   Broadcasting  Corporation ൻറെ    തലവന് , നല്ല  സേവനത്തിന്റെ
പാരിതോഷികമായി   ഒരു   സമുദായക്കാർ   കൊടുത്തത്   23  വയസ്സുള്ള
ഒരു   യുവതിയെ   ആണ് ! ഒരു  ഗോത്ര വർഗക്കാരുടെ   പാരമ്പര്യമാണ് പോലും ! ഈ  വാർത്ത‍   വിവാദമായപ്പോൾ   സംഘാടകർ  അത്  മാധ്യമ സൃഷ്ടിയാണെന്ന്   പറഞ്ഞ്  ഇപ്പോൾ   ആടിനെ   പട്ടിയാക്കാൻ   ശ്രമിക്കുകയാണ് .

എല്ലാറ്റിലും   ഉപരി  , അമിതമായ   മദ്യപാനം   എല്ലാവിധ   തിന്മകൾക്കും
വളം  വെച്ചു   കൊടുക്കുന്നു . കേരളത്തിലെ പോലെ   നല്ല  വേതനമാണ്   ഇവിടെ   തൊഴിലാളികൾക്ക്   ലഭിക്കുന്നത് . അതുകൊണ്ട്   നല്ല രീതിയിൽ
കുടുംബജീവിതം   നയിക്കുന്നവരുണ്ട് . പക്ഷേ   കുറെ  പേർ  കിട്ടുന്നതെല്ലാം
മദ്യത്തിനു വേണ്ടി   പാഴാക്കുന്നു , കുറ്റകൃത്യങ്ങൾ   ചെയ്യുന്നു . മദ്യപിച്ച്
കാറോടിച്ച്   അപകടങ്ങളിൽ  പെടുന്നു .

മദ്യപരിൽ  ചിലർ  മദ്യലഹരിയിൽ   കുട്ടികൾക്കും   സ്ത്രീകൾക്കും  എതിരായ
ലൈംഗിക അതിക്രമങ്ങളിൽ   ഏർപ്പെട്ടതായി   കേരളത്തിലും   ഇവിടെയും
സ്ഥിരം  റിപ്പോർട്ട്‌  ചെയ്യപ്പെടുന്നു . ഇരയുടെ   പ്രായം  6 മാസം, 6 വയസ്സ് , 60 വയസ്സ് -ഇതൊന്നും   മദ്യപന്   പ്രശ്നമല്ല .

ഒരാൾ   സ്ഥിരം  മദ്യപിക്കുന്ന   മര്യാദക്കാരനാണ്   എന്നിരിക്കട്ടെ . എല്ലാവരോടും   നല്ല  സ്നേഹം . പരനാറി  വിളിയൊന്നുമില്ലാത്ത   അയാൾ
പണി  കഴിഞ്ഞ്  കുറെ   മദ്യപിച്ച ശേഷം  വീട്ടിൽ  ആരെയും ശല്യപ്പെടുത്താതെ
കിടന്നുറങ്ങുന്നു .ഇവിടെയാണ്‌   വിദ്യാഭ്യാസത്തിന്റെ   കാര്യം  പ്രസക്തമാകുന്നത് . ദക്ഷിണാഫ്രിക്കയിലെ   കാര്യം   എടുക്കാം . ഒന്നാം ലോക
സൌകര്യങ്ങൾ  ഉള്ളവർ , മിഡിൽ ക്ലാസ് , പാവപ്പെട്ടവർ -ഇങ്ങനെ  മൂന്ന്
തട്ടുകളിലാണ്   ജനങ്ങൾ . പാവപ്പെട്ട കുട്ടികൾക്ക്   സൗജന്യവിദ്യാഭ്യാസമാണ് .
പുസ്തകങ്ങൾ ,നോട്ട് ബുക്കുകൾ , പേന ,പെൻസിൽ , എന്നിവയ്ക്ക് പുറമെ
ഉച്ചഭക്ഷണവും   ബസ്‌ യാത്രയും   സൌജന്യമാണ് . തീർച്ചയായും   വളരെ
നല്ല   കാര്യമാണ്   സർക്കാർ   ചെയ്യുന്നത് .പക്ഷെ  സൗജന്യവിദ്യാഭ്യാസം  ഉദ്ദേശിച്ച  ലക്ഷ്യം   കാണുന്നില്ല . ഉദാഹരണമായി , കേരളത്തിലെ  പോലെ
ഗ്രാമപ്രദേശങ്ങളിൽ   സർക്കാർ  ഹൊസ്പിറ്റലുകളിൽ    വേണ്ടത്ര   ഡോക്ടർമാർ   ഇല്ല . പാവപ്പെട്ടവരുടെ   സ്‌കൂളുകളിൽ   വിദ്യാഭ്യാസം
ശരിക്ക്   നടക്കുന്നില്ല   എന്നതാണ്  പ്രധാന   കാരണം . ഗ്രാമത്തിൽ നിന്നുള്ള
ഒരു  കുട്ടി  പഠിച്ച്   ഡോക്ടർ  ആയാൽ ത്തന്നെ    ഗ്രാമത്തിൽ   സേവനം  ചെയ്യാൻ  ആ കുട്ടിക്ക്   താൽപര്യം ഉണ്ടായിരിക്കുകയില്ല .

ഒരു  കുട്ടിയെ   സ്കൂളിൽ  ചേർത്താൽ   ബാക്കിയെല്ലാം   സ്കൂളുകാർ  നോക്കിക്കൊള്ളും   എന്നാണ്   ചില   മാതാപിതാക്കളുടെ  തെറ്റു ധാരണ .
കുട്ടികളുടെ   പഠനത്തിൽ   മാതാപിതാക്കൾ   പങ്കെടുക്കണം   എന്ന  കാര്യം
അവർ   മനസ്സിലാക്കുന്നില്ല . സ്വഭാവ രൂപീകരണം    കുടുംബത്തിലാണ്  നടക്കുന്നത് . എൻറെ   സ്കൂളിലെ   കുട്ടികൾ  ഇങ്ങനെ   പറയാറുണ്ട് .'' എൻറെ
അച്ഛൻ   ആരാണെന്ന്  എനിക്ക്  അറിഞ്ഞു കൂടാ .''  '' എനിക്ക്  അച്ഛനുണ്ട്‌ ,പക്ഷെ  എനിക്ക്  യാതൊരു  സപ്പോർട്ടും  തരുന്നില്ല .'' '' എനിക്ക്   അമ്മ  മാത്രമേയുള്ളു .'' '' എൻറെ   അച്ഛനും   അമ്മയും   മരിച്ചു പോയി .''
'' എൻറെ  അമ്മ   അച്ഛനെ  ഉപേക്ഷിച്ച്   വേറൊരാളുടെ  കൂടെയാണ്  താമസം .''
ചില   കുട്ടികൾക്ക്   ആരുമില്ല . പല  കാരണങ്ങളാൽ   കുടുംബത്തിൻറെ  പങ്കാളിത്തവും   പിന്തുണയും   ഇല്ലാത്തത്   കുട്ടികളുടെ   പഠനത്തെ    പ്രതികൂലമായി    ബാധിക്കുന്നു . ചില കുട്ടികൾ   അക്രമികളായി തീരുന്നു .

ഞങ്ങളുടെ   സ്കൂളിലെ   ചില  കുട്ടികൾ   മദ്യപിക്കുന്നവരാണ് . weekend ൽ
അവർ    പുസ്തകം   കൈ കൊണ്ട്   തൊടുകയില്ല . തിങ്കളാഴ്ച  അവർ  ഉറക്കം
തൂങ്ങുന്നത്   കാണാം . ഗ്രാമപ്രദേശങ്ങളിൽ   വയസ്സ്  നോക്കാതെ   മദ്യം  കിട്ടും .
''  മദ്യം   വാങ്ങാൻ   നിങ്ങൾക്ക്   എവിടെ നിന്നാണ്  പണം  കിട്ടുന്നത് ?'' ഞാൻ
കുട്ടികളോട്   ചോദിക്കാറുണ്ട് . ''  എൻറെ   മുത്തശ്ശിയുടെ   പെൻഷനിൽ  നിന്നാണ് .''  മറുപടി . '' ഓരോ   സ്കൂൾ  ആവശ്യത്തിനാണെന്ന്  പറഞ്ഞ്
പണം   വാങ്ങിക്കും .''

മൊബൈൽ ഫോണിൻറെ    ഉപയോഗം   കുട്ടികളുടെ  പഠനത്തെ   പ്രതികൂലമായി    ബാധിക്കുന്നു . അത്   കുട്ടികളെ   വായനയിൽ  നിന്ന്  അകറ്റുന്നു . പഠിക്കുന്ന   പുസ്തകങ്ങളല്ലാതെ   ഒന്നും   അവർ   വായിക്കുന്നില്ല .
അല്പ്പം   സമയം  കിട്ടിയാൽ   അവർ   സോഷ്യൽ   നെറ്റ്‌വർക്ക്ൽ    ആയിരിക്കും . അതിൽക്കൂടി   ചില  കുട്ടികൾ   pornography കണുന്നു . ചാറ്റ്
ചെയ്യുന്നു .അക്രമരംഗങ്ങൾ  കണ്ട്   ആസ്വദിക്കുന്നു . കഴിഞ്ഞ കൊല്ലം  ഒരു
പെണ്‍കുട്ടി   സ്വയം  നഗ്നvedio   എടുത്ത്   പ്രചരിപ്പിച്ചു .പക്ഷെ   നടപടിയൊന്നും   ഉണ്ടായില്ല . ദക്ഷിണാഫ്രിക്കയിൽ   വിദ്യാർത്ഥികൾ ക്കെതിരെ   എന്തെങ്കിലും
ശിക്ഷണ നടപടി   എടുക്കാൻ   പ്രയാസമാണ് . കുട്ടികൾ  തെറ്റ്  ചെയ്താൽ
മാതാപിതാക്കൾ  അവരെ   സപ്പോർട്ട്   ചെയ്യും . അതുകൊണ്ട്   കുട്ടികളെല്ലാം
അച്ചടക്കമില്ലാത്തവരാണെന്ന്    എന്ന്   അർത്ഥമില്ല .

ഇന്ന്   radioയിൽ    ഒരു   വാർത്ത‍   കേട്ടു . '' Johannesburg നടുത്ത്   ഒരാൾ   ഭാര്യയെ
കോടാലികൊണ്ട്‌   വെട്ടി   കൊലപ്പെടുത്തി .''  (25 June )

Shakespeare ടെ   King Lear    എന്ന   നാടകത്തിൽ   ലിയർ   രാജാവ്‌   ചോദിക്കുന്നുണ്ട് .'' എന്തു കൊണ്ടാണ്   ചില   മനുഷ്യർ   കഠിന ഹൃദയരായിരിക്കുന്നത് ?''

വിദ്യാഭ്യാസം   ഇല്ലാത്തതുകൊണ്ടാണോ ?  എങ്കിൽ  എന്തുകൊണ്ടാണ്   അമേരിക്കയിൽ   സ്‌കൂളുകളിൽ , അല്ലെങ്കിൽ   കോളേജ്കളിൽ    ചിലപ്പോൾ
യാതൊരു   കാരണവുമില്ലാതെ   ചിലർ   വെടിവെയ്പ്   നടത്തുന്നത് ?

വിദ്യാഭ്യാസം  ഉണ്ടോ   ഇല്ലയോ   എന്നതല്ല   പ്രശ്നം . ബഹുമാനം   ഉണ്ടോ
എന്നതാണ്   പ്രശ്നം . കഴിഞ്ഞ  കൊല്ലം   ഒരു   വീഡിയോ  ഇവിടെ   പ്രചരിച്ചു .
വെള്ളക്കാരുടെ  സ്കൂളിൽ   ആണ് . ഒരു   പയ്യൻ   ഹോക്കി stick  കാണിച്ച്
അധ്യാപകനെ   ക്ലാസ്സിൽ  നിന്ന്  ആട്ടിയോടിക്കുന്നതാണ്   രംഗം . ഇത്തരം
വിദ്യാഭ്യാസമാണ്   പല   രാജ്യങ്ങളിലും    നടക്കുന്നത് . പണ്ട്   ഒരു  വിദ്യാർത്ഥി   എന്ന്   പറഞ്ഞാൽ   മതിപ്പുണ്ടായിരുന്നു . ഇന്ന്   അതില്ല .

ബഹുമാനം   എന്ന്   പറയുമ്പോൾ   മനുഷ്യരോട്  മാത്രമല്ല , പ്രകൃതിയോടും
ഉള്ള   ബഹുമാനം   പ്രധാനമാണ് . സ്നേഹം   ഇല്ലാത്ത  കുടുംബം , ചെടികളും
പൂക്കളും  ശലഭങ്ങളും  പക്ഷികളും  ഇല്ലാത്ത   ചുറ്റുപാടുകൾ , മദ്യവും
മയക്കുമരുന്നും ,  മാതാവിന്റെ


യോ   പിതാവിന്റെയോ   അവിഹിത   ബന്ധങ്ങൾ , ആ  ബന്ധങ്ങൾക്ക്   അധികപ്പറ്റായി , പീഡനവും   ചിലപ്പോൾ
മരണവും   ഏറ്റുവാങ്ങേണ്ടി വരുന്ന , അദിദിയെപോലുള്ള   കുട്ടികൾ -ദുരന്ത
കഥകൾ   നിത്യവും   ആവർത്തിക്കപ്പെടുകയാണ് . എല്ലാ   ദുരന്ത കഥകളിലും
ഒരു  വില്ലനുണ്ട് . മൊബൈൽ .

*                    *                *                         *                *                 *                   *

ഞാൻ     പഠിപ്പിച്ചിരുന്ന    സ്‌കൂളിൽ   മൊബൈൽ   ഫോണിന്   നിരോധനമുണ്ട് .
പക്ഷെ , കുട്ടികൾ    നിയമത്തിന്  പുല്ലുവില / ഒട്ടുപാൽ   വിലയാണ്  കല്പ്പിച്ചിരുന്നത് . മുമ്പ്  പ്രിൻസിപ്പലായിരുന്ന   മിസ്സിസ്   വിസ്സർ , മൊബൈലിന്റെ   ദുരുപയോഗം   കണ്ടില്ലെന്ന്   നടിച്ചിരുന്നു . ഇപ്പോൾ  ലീലാമ്മ  അവിടെ   ആക്ടിംഗ്  പ്രിൻസിപ്പൽ   ആണ് .  കൊത്തികൊത്തി  മുറത്തിൽ  കയറി  കൊത്തിയപ്പോൾ    നടപടി  എടുക്കാൻ   എല്ലാവരും   ചേർന്ന്   തീരുമാനമെടുത്തു . ജൂണ്‍  13 ആം   തീയതി , പോലീസിൻറെ   സഹായത്തോടെ
ഒരു   മിന്നൽ  പരിശോധന   നടത്തി . 670   കുട്ടികൾ   ഉള്ള   സ്‌കൂളിൽ   പിടിച്ചെടുത്തത്  87   ഫോണുകളും  3  പിച്ചാത്തികളും   കുറേ  കഞ്ചാവും !
കുറെ  കുട്ടികൾ   തന്ത്ര പൂർവ്വം   ഒളിപ്പിച്ചതും  കൂട്ടിയാൽ     ആകെ   ഫോണ്‍
നൂറിലധികം    വരും . ഫോണ്‍   പിടിക്കപ്പെട്ടാൽ   തിരിച്ച്  കിട്ടാൻ   100 rand
പിഴ   അടക്കണം . ഫോണ്‍   പിടിച്ചെടുത്തത്   കേട്ട് , തേനീച്ചക്കൂട്   ഇളകിയതുപോലെ   ചില   മാതാപിതാക്കൾ   100   rand മായി  എത്തി . ചില
ഫോണുകൾ   3000  rand   വിലയുള്ളതാണ് . ഫോണ്‍  ഉള്ള  കുട്ടികൾക്ക്   പഠനത്തിന്  ആവശ്യമായ    calculator   ഇല്ല . പഠനത്തെക്കാൾ    അവർക്ക്  പ്രധാനം   സോഷ്യൽ   മീഡിയ   ആണ് .  മാതാപിതാക്കൾ   അതിന്   കൂട്ടുനിൽക്കുന്നു .  17 ആം    തീയതി   മാത്രമാണ്    ഫോണുകൾ   വിട്ടുകൊടുത്തത് . എന്തായാലും   സ്കൂളിന്    വട്ടചെലവിനുള്ള   കാശ്  കിട്ടി .
8700   rand .













Friday, 20 June 2014

ORU MUTHACHANTE KURIPPUKAL

ഒരു   മുത്തച്ഛന്റെ   കുറിപ്പുകൾ

ദക്ഷിണാഫ്രിക്കയിൽ   ഏറ്റവും   പ്രതികൂലമായ   കാലാവസ്ഥ   ഉള്ള സമയമാണിത് . രാത്രിയിലും   പകലും
ചില   ദിവസങ്ങളിൽ   കഠിനമായ  തണുപ്പ് . പ്രകൃതി  ഒരു
നീണ്ട   പണിമുടക്കിലാണ് . കുറെ   മരങ്ങൾ   ഇല  പൊഴിച്ചു . റോസാ പൂവുകൾ   എല്ലാം  കൊഴിഞ്ഞു . ഒരു
നഷ്ട പരിഹാരം   പോലെ  പൂത്തു നിന്ന  aloe യും   ഉണങ്ങി .
നല്ല  കാലത്ത്  aloe യെ   അടക്കി  വാണിരുന്ന   നീലക്കുരുവിയും   പോയി . അവസാന നാളുകളിൽ  ആണ്‍ കുരുവിക്ക്   അവശേഷിച്ച   തേൻ   നുകരാനുള്ള   അവസരം  കിട്ടി .

ജൂണ്‍   19  ഇരട്ടകളുടെ   തിരുനാളാണ്   എന്ന്   facebook ൽ
ഒരാൾ   പോസ്റ്റ്‌  ചെയ്തപ്പോൾ   ഞാൻ  എൻറെ  പേരകുട്ടികളായ   ഇരട്ടകളെ ,( മരിസ്സ , ക്രിസ്സ  3 ) എന്നിവരേയും   മൂത്തവൾ   അല്യസ്സയെയും   പ്രത്യേകം
ഓർത്തു .മാർച്ച്‌   28  മുതൽ   മെയ്‌   16  വരെയാണ്   അവർ
ഇവിടെ   ഉണ്ടായിരുന്നത് . ബംഗാളുരിലെയ്ക്കു   മടങ്ങിയ
അവർ   കഴിഞ്ഞ  ആഴ്ച   Sydney യിലേയ്ക്ക്  പോയി .എൻറെ   മകൾ   പ്രവീണയുടെ  ഭർത്താവ്  സിബി
ബംഗാളൂരിൽ   Microsoft ൻറെ   മാനേജർ   ആയിരുന്നു .കമ്പനി   Sydney യിലേയ്ക്ക്   സ്ഥലം  മാറ്റം
കൊടുത്തതാണ് . അല്യസ്സ   അവിടെ   ഒരു  കത്തോലിക്കാ
സ്കൂളിൽ   ചേർന്നു .ചെറിയ  കുട്ടികളെ   സ്‌കൂളിൽ  അയക്കുന്ന   രീതി   അവിടെ   ഇല്ല .

മൂന്ന്   കുട്ടികൾ  ചേർന്ന്   ഇവിടം   അടക്കി   ഭരിച്ചിരുന്നു .
TV യിൽ നിന്നല്ലാതെ   മലയാളം   ഒട്ടും  കേൾക്കാത്ത  ഈ
സ്ഥലത്ത്   കുട്ടികളുടെ   മലയാളമാണ്   എനിക്ക്  ഏറ്റവും
നല്ല   അനുഭവമായത് . വളരെ  നീണ്ട  വാചകങ്ങൾ     അവർ
പറയും . സംസാരിക്കുന്നതിൽ   ഒട്ടും  പിശുക്കില്ലാത്തവർ
ആണ് . വാക്കു തർക്കങ്ങൾ   ഉണ്ടാകുമ്പോൾ   ഇംഗ്ലീഷ്
ആണ്   അവർക്ക്   കൂടുതൽ   വഴക്കം .അപ്പോൾ   ഞാൻ
പറയും . '' നിങ്ങൾക്ക്  പറ്റിയ   പണി  High Court ൽ  വക്കീൽ
പണിയാണ് .''

വെറുതെ   ഓടിക്കളിച്ച്‌   നടന്നാൽ   മതിയോ ?  എന്തെങ്കിലും  പഠിക്കേണ്ടേ ?  ഞാൻ   അല്യസ്സയെ   ഓർമിപ്പിക്കും . എളുപ്പത്തിൽ   വഴങ്ങുന്ന   ആളല്ല . അവളെകൊണ്ട്   എഴുതിക്കാൻ   ചില   അടവുകൾ   ഞാൻ   പ്രയോഗിച്ചു .പച്ചക്കറി തോട്ടത്തിൽ   പീച്ചിന്റെ   തണലിൽ  കസേരകളിട്ട്    ഞങ്ങൾ   ഇരുന്നു . ചുറ്റും  കാണുന്ന   മരങ്ങളുടെയും   പച്ചകറികൾ ,മരങ്ങൾ ,പക്ഷികൾ  എന്നിവയുടെ   പേരുകൾ   എഴുതുക . അടുത്തത്   അറിയാവുന്ന    പട്ടണങ്ങളുടെ   പേരുകൾ  എഴുതുക . ബാംഗ്ലൂർ , മുംബൈ , കോട്ടയം ,പാല , ഏറ്റുമാനൂർ , മുതലായവ . എഴുതാൻ   ഏറ്റവും   എളുപ്പം  പാലാ
ആണ് . അടുത്തത്    അറിയാവുന്ന   ആളുകളുടെ   പേരുകൾ   എഴുതുക . അങ്ങനെ   കുറെ   practice   ചെയ്തു . മുംബയിൽ  താമസിക്കുന്ന    grandparents ന്   രണ്ട്   കത്തുകൾ   എഴുതി .
അല്യസ്സ തന്നെ   അവ   പോസ്റ്റ്‌   ചെയ്തു .

കുട്ടികൾ   ഇവിടെ   ഉള്ളപ്പോൾ   Easter  ആയിരുന്നു . Easter
എന്താണ്   എന്ന്  ഞാൻ  ചോദിച്ചു . അവർക്ക്   എല്ലാ
കാര്യങ്ങളും   അറിയാം . '' ആണി   അടിച്ചപ്പോൾ   ബ്ലഡ്‌
വന്നു .''  മരിസ്സ   പറഞ്ഞു . പക്ഷേ   അവളുമായി   ഒരു
അഭിപ്രായ വ്യത്യാസം   ഉണ്ടായി . ഈശോ   സ്വർഗത്തിലേക്ക്   പോയി   എന്ന   കാര്യം   അവൾ   സമ്മതിക്കുന്നു .  പക്ഷേ   മാതാവ്‌  മരിച്ചു ,ഇവിടെ തന്നെ
അടക്കി   എന്നാണ്   അവളുടെ   വാദം .കൂടുതൽ
 തർക്കിക്കാൻ ധൈര്യപ്പെട്ടില്ല .  തർക്കിച്ചാൽ   അടി  ഉറപ്പാണ് .

ക്രിസ്സ   മദ്യപാനത്തിന്   ശക്തമായ   എതിർപ്പ്  ഉള്ളവളാണ് . ഞാൻ   വൈകിട്ട്   ഒരു  small   അടിക്കാൻ
തുടങ്ങുമ്പോൾ   അവൾ   പറയും .

'' If   you  drink  that  dirty thing , you  will  fall  sick  and  die .''

''  ഞാൻ    എന്നും   കുടിക്കുന്ന   ആളല്ല . നിങ്ങൾ   വന്നതിൻറെ    സന്തോഷത്തിനാണ്   അല്പം   കുടിക്കുന്നത് .'' എൻറെ   പ്രതികരണം !

ഞങ്ങൾ    മടിക്വെ   ഗെയിം   Reserve ൽ   ഒരു  ദിവസം  താമസിച്ച്   വന്യമൃഗങ്ങളെ   അടുത്ത്  കണ്ടു . കുട്ടികൾക്ക്
ഏറ്റവും   ഇഷ്ടപ്പെട്ടത്  ഒരു   സിംഹം   അതിൻറെ   കുഞ്ഞുങ്ങളെ   കളിപ്പിക്കുന്നതാണ് .

CapeTown ൽ    Two Oceans   Aquarium   കുട്ടികൾക്ക്   വളരെ
ഇഷ്ടമായി .  Seal  Island ലേയ്ക്കുള്ള   ബോട്ട് യാത്ര   എല്ലാവർക്കും   നല്ല   ഒരു   അനുഭവമായിരുന്നു . Port Elizabeth ൽ    ലീലാമ്മയുടെ   സഹോദരൻ   ബോബൻ , ഭാര്യ
ദീപ്തി , മക്കളായ   സൗമ്യ , സ്തുതി  എന്നിവരുടെ   കൂടെ
രണ്ടു   ദിവസം .  മെയ്‌   16 ന്   മടക്കം .

ശീതകാലത്തിന്റെ    ശൂന്യതകളിൽ   ഓർക്കാൻ   ഒരു പിടി
നല്ല   അനുഭവങ്ങൾ   സമ്മാനിച്ചിട്ടാണ്   അവർ   മടങ്ങിയത് .




Monday, 16 June 2014

കിണ്ടി ചോർസ് സ്കൂൾ ഓഫ് ഗോൾഡ്‌ റിസർച്ച് ( ഹാസ്യ ഭാവന )

കിണ്ടി  ചോർസ്   സ്കൂൾ   ഓഫ്   ഗോൾഡ്‌   റിസർച്ച്

    (  തട്ടിപ്പുനാട്   സർക്കാർ   അംഗീകൃതസ്ഥാപനം . Reg .No. TN/G / 2014 / F / 01 )

പ്രിയപ്പെട്ടവരെ

ഗുണ്ടായിസ രംഗത്ത്   ദീർഘകാലത്തെ   സ്തുത്യർഹമായ   സേവന പാരമ്പര്യമുള്ള   കിണ്ടിചോർസ്   ഗുണ്ടാ Services  പ്രൈവറ്റ്  ലിമിറ്റഡ് , സ്വർണ്ണ
ഗവേഷണ രംഗത്തേയ്ക്ക്   ഇടതുകാൽ  വെച്ച്  പ്രവേശിക്കുന്ന  സന്തോഷവാർത്ത‍   അറിയിക്കുകയാണ് . ഞങ്ങളുടെ  Subsidiary  ആയ   കിണ്ടി
ചൊർസ്   സ്കൂൾ  ഓഫ്   ഗോൾഡ്‌  റിസർച്ച് , 2014   ജൂലൈ  ഒന്നാം  തീയതി
മുതൽ   ദുബായിലും   നെടുമ്പാശ്ശേരിയിലും   പ്രവർത്തനം   ആരംഭിക്കുന്നു .യുവതീയുവാക്കൾക്ക്‌   പാസ്സായാലുടൻതന്നെ    ജോലി  ഉറപ്പാക്കുന്ന  വിവിധ
ഡിഗ്രി -ഡിപ്ലോമ   കോഴ്സ്കൾ   പുതിയ   അധ്യയനവർഷത്തിൽ   ആരംഭിക്കുന്നു .വിശദവിവരങ്ങൾ    താഴെ   കൊടുക്കുന്നു .

1     Bachelor   of   Gold  Smuggling : (  BGD )

       ഏതു വിധ   പരിശോധനകളെയും   Metal  Detector കളെയും   മറി കടന്ന്
സ്വർണ്ണം   കടത്താനുള്ള  വിദ്യകൾ   ഈ  കോഴ്സ്ൽ  പഠിപ്പിക്കുന്നു . സ്വർണം
വിഴുങ്ങലിൽ   പ്രത്യേക  പരിശീലനം  ലഭിക്കുന്നതാണ് .

2    Bachelor   of  Gold   Works  :    ( BGW )

   സ്വർണം   ഉരുക്കി , cutlery , ബെൽറ്റ്‌ , താക്കോൽ , താഴ് ,കുട ,വടി ,മുതലായ
സാധനങ്ങളാക്കി , മറ്റ്  ലോഹങ്ങൾ  പൂശി  കടത്തുന്ന  സാങ്കേതിക വിദ്യകൾ
ഈ   കോഴ്സ്ൽ  പഠിപ്പിക്കുന്നു . Suit  Case


ലും   ഷൂസിലും  രഹസ്യ അറകൾ
ഉണ്ടാക്കുന്ന  തുരപ്പൻവിദ്യകൾ   ഈ  കോഴ്സ്ൻറെ   പ്രത്യേകതയാണ് .

3   Undergraduate    Studies  in  Undies    ( USU)

     സ്വർണം  അടിവസ്ത്രങ്ങൽക്കുള്ളിലും    ജനനേന്ദ്രിയങ്ങളിലും  ഒളിപ്പിച്ചു
വെച്ച്  കടത്തുന്ന  വിവിധ  അടവുകൾ  ഈ  കോഴ്സ്ൻറെ   പ്രത്യേകതയാണ് .
ആണ്‍കുട്ടികൾക്കും   പെണ്‍കുട്ടികൾക്കും  വെവ്വേറെ  ക്ലാസുകൾ. സ്വർണ്ണം
കൊണ്ടുള്ള ബ്രാ , brief  മുതലായവ   ഉണ്ടാക്കാനുള്ള   പരിശീലനവും
ലഭിക്കുന്നു .പെണ്‍കുട്ടികൾക്ക്   മുൻഗണന .

4   Bachelor  of   Stupidity   and  Gullibility :  ( BSG )

     Distance  Learning  വഴി  എടുക്കാവുന്ന   ഈ  ബിരുദത്തിന്   പ്രായപരിധിയില്ല .
     ഏതെങ്കിലും   തട്ടിപ്പിന്  വിധേയരായിട്ടുള്ളവർക്ക്   Grace  Mark ലഭിക്കുന്നതാണ് . പോലീസിൽ  കൊടുത്ത  പരാതിയുടെ  പകർപ്പ്   ഹാജരാക്കിയാൽ   മതി . കേരളത്തിൽ   ലക്ഷക്കണക്കിന്   ജനങ്ങൾ
grace  mark ന്   അർഹത   നേടിയിട്ടുണ്ട് .

5   Bachelor  of  Gold  Walk :   ( BGW 2 )

  ശരീരത്തിലും   luggageലും  ജനനേന്ദ്രിയങ്ങളിലും  ഷൂസിലും  തലമുടിയിലും  ഒക്കെ    സ്വർണ്ണം  ഒളിപ്പിച്ച്   വെച്ചശേഷം , '' ഞാനൊന്നുമറിഞ്ഞില്ലേ '' എന്ന  മട്ടിൽ , പുഞ്ചിരിച്ചു കൊണ്ട് , അടി പതറാതെ , ബാലൻസ്  തെറ്റാതെ , മോഡലുകളെ പോലെ  മന്ദം മന്ദം  അന്നനടയായി , കസ്റ്റംസിലൂടെ  ഒരു തൂവൽസ്പർശം പോലെ , ഒരു  കുളിർകാറ്റുപോലെ  , സുരക്ഷിതരായി   കടന്ന് പോകുന്നതിനുള്ള  തീവ്രപരിശീലനം    ഈ   കോഴ്സ്ൽ   ലഭിക്കുന്നു .

  ക്യാമ്പസ്‌   slection   വഴി   എല്ലാ  ബിരുദധാരികൾക്കും   ജോലി  ഉറപ്പ്  നൽകുന്നു .  ചുരുക്കം   സീറ്റുകൾ   മാത്രം .

ഉടൻ   ബന്ധപ്പെടുക .

കിണ്ടി  ചോർസ്   സ്‌കൂൾ   ഓഫ്   ഗോൾഡ്‌   റിസർച്ച് ,
101 , Smugglers'   Colony ,  നെടുമ്പാശ്ശേരി , തട്ടിപ്പു നാട്

e mail :  goldresearch @kindis .com



Saturday, 14 June 2014

രണ്ട് സ്റ്റാമ്പുകൾ

ടെലരെയ്വില്ലിൽ   ഞങ്ങൾ   പോകുന്ന  കത്തോലിക്കാ  പള്ളി  വളരെ   ചെറുതാണ് . അംഗങ്ങളും   കുറവാണ് . ഞായറാഴ്ച കുർബാനയ്ക്ക്  ഏകദേശം   30  പേർ  കാണും . അതു കൊണ്ട്  ഒരു  ഗുണമുണ്ട് . എല്ലാവർക്കും
പരസ്പരം  അറിയാം . ഒരു  കുടുംബത്തിലെ   അംഗങ്ങളെ പോലെയാണ് .കുർബാന  കഴിഞ്ഞ്  വികാരിയും  ഇടവക  അംഗങ്ങളും   കുറെ  നേരം
കുശലം   പറയും . കുടുംബകാര്യങ്ങൾ   അന്വേഷിക്കും . വിഷമ ഘട്ടങ്ങളിൽ
സപ്പോർട്ട്  ചെയ്യും .

പേൾ  എന്ന്  പേരുള്ള   ഒരു  മഹതി   ഒരു  ദിവസം  ഞങ്ങളോട്  ചോദിച്ചു .

''  ഇന്ത്യയിൽ   നിന്നുള്ള  കുറെ   സ്റ്റാമ്പ്‌   തരാമോ .''

''   തീർച്ചയായും .''  ഞാൻ   പറഞ്ഞു .

ഒരാൾ   എന്തെങ്കിലും   ഒരു  കാര്യം   അഭ്യർഥിക്കുമ്പോൾ   ''  പറ്റുകയില്ല ''
എന്ന്   പറയുന്നത്   ശരിയല്ലല്ലോ . എഴുപത്   വയസ്സുള്ള   പേൾ  breast  cancer
രോഗത്തിൽ   നിന്ന്   കഷ്ടിച്ച്   രക്ഷപ്പെട്ട  ആളാണ് .

പക്ഷേ   സ്റ്റാമ്പ്‌  എവിടെ  കിട്ടും . ഇന്ന്   കത്തുകൾ  എഴുതുന്നവർ  ഉണ്ടോയെന്ന്
എനിക്ക്   അറിഞ്ഞു കൂടാ .  ഔദ്യോഗിക  കാര്യങ്ങൾക്കല്ലാതെ  ഇന്ന്  കത്തുകൾ  എഴുതേണ്ട   ആവശ്യമില്ല . ഇ മെയിൽ ,sms , face book , twitter , skype  മുതലായവ
പ്രചാരത്തിലായതോടെ   കത്തുകൾ   കാലഹരണപ്പെട്ടു  പോയി . നാടോടുമ്പോൾ   നടുവെ   ഓടണമല്ലോ . Inbox   വന്നതോടെ   പോസ്റ്റ്‌  ബോക്സ്‌
പടിയടച്ച്   പുറത്താക്കിയ   outbox   ആയി . നാട്ടിലെ  സ്ഥിതി   എന്താണെന്ന്  അറിഞ്ഞുകൂടാ .

ആഫ്രിക്കയിൽ   പോസ്റ്റ്മാൻ  എന്നയാൾ   അഞ്ജാതനാണ് . പോസ്റ്റ്‌ പെട്ടിക്കാണ്  പ്രാധാന്യം . പോസ്റ്റ്‌ ഓഫീസുകളിൽ   ഇന്ന്   തിരക്ക്  കുറഞ്ഞു വരുന്നു .ഉദാഹരണമായി  പത്തിരുപത്  കൊല്ലം  മുമ്പുവരെ   ഡിസംബറിൽ   ചാക്കുകൾ  നിറയെ   ക്രിസ്മസ്  കാർഡുകൾ  കെട്ടിക്കിടന്നിരുന്നു .ഇന്ന്
അത്തരം   കാർഡുകൾ   കിട്ടാനുണ്ടോ  എന്നുപോലും   അറിഞ്ഞു കൂടാ .

ഞങ്ങളുടെ   സ്കൂളിൻറെ   പോസ്റ്റ്‌  ബോക്സ്‌  തുറന്ന്   കത്തുകൾ  എടുക്കുന്നത്
ഞാനാണ് . കൂടുതലും   അധ്യാപകർക്കുള്ള   കത്തുകളാണ് . വ്യക്തിപരമായ
കത്തുകൾ  ഒരിക്കലും   കണ്ടിട്ടില്ല . ബില്ലുകളും   statements ഉം   ആണ്  പോസ്റ്റ്‌
പെട്ടിയുടെ   ഉള്ളടക്കം .

എനിക്ക്   രണ്ട്  പോസ്റ്റ്‌ പെട്ടികളുണ്ട് . ഒന്ന്  പോസ്റ്റ്‌  ഓഫീസിൽ , മറ്റൊന്ന്
ചെറിയ  ഗേറ്റിൽ .  രണ്ടും   മിക്കപ്പോഴും  ശൂന്യം. തീരം  തേടുന്ന  തിര  എന്ന്
പറയുന്നതുപോലെ  കത്തിന് വേണ്ടി   കാത്തിരിക്കുന്ന   പെട്ടികൾ . കത്തുകൾ
പെട്ടിയിലിടുന്ന   ജീവനക്കാരുടെ  ഉന്നം  തെറ്റി  ചിലപ്പോൾ  ഒന്നോ  രണ്ടോ
കത്തുകൾ  കിട്ടിയിട്ടുണ്ട് . ഉദാഹരണമായി  659 ൽ  ഇടേണ്ട  കത്ത്   559 ൽ
ഇടുന്നു . പണ്ട്   അന്നമ്മ ചേടത്തി   മാണി സാറിൻറെ  കുതിരക്ക്  കുത്തിയ
വോട്ട്   MK  മാണി എന്ന   അപരൻറെ  ഒട്ടകത്തിന്റെ  മുതുകത്ത്  പതിച്ച
പോലെ !

ബില്ലുകളും   statementകളും   എത്തിക്കാൻ   വേണ്ടിയാണ്  ഇവിടെ   പോസ്റ്റ്‌
ഓഫീസുകൾ  പ്രധാനമായും   പ്രവർത്തിക്കുന്നത് . statement കൾ   പലപ്പോഴും
സന്തോഷകരമല്ല . കൊടുത്ത്  തീർക്കാനുള്ള   തുകകളുടെ   കയ്പേറിയ  ഓർമ്മപ്പെടുത്തലാണ്   സാധാരണയായി   പെട്ടിയിൽ  വീഴുന്നത് .overdue  ആകുമ്പോൾ   അഡ്രെസ്സ്  ചുവപ്പ്   നിറത്തിലായിരിക്കും .

പെട്ടിയിൽ  ഒന്നും  വീഴുന്നില്ല   എന്ന്   പറഞ്ഞു കൂടാ . ഇവിടെ   പോസ്റ്റ്‌ പെട്ടിയിൽ  പരസ്യങ്ങൾ   ഇടുന്ന  പതിവുണ്ട് . എന്തായാലും   ഭയവും
ആശങ്കയോടും  കൂടിയാണ്  ഞാൻ  എൻറെ   പോസ്റ്റ്‌ പെട്ടി  ആഴ്ചയിൽ
ഒരു   പ്രാവശ്യം   തുറക്കുന്നത് . ഭയത്തിൻറെ  കാരണങ്ങൾ  രണ്ടാണ് . ഒന്ന് ,
അധികം   ഉപയോഗിക്കാത്ത  പെട്ടിയിൽ  പാമ്പ്  ഉണ്ടോയെന്ന  ഭയം . രണ്ട് ,
കൊടുത്തു  തീർക്കാനുള്ള  എന്തെങ്കിലും   statement   ഉണ്ടോയെന്ന   ഭയം .

കഴിഞ്ഞ ആഴ്ച   നീണ്ടു മെലിഞ്ഞ  ഒരു  statement  എന്നെ   കടിച്ചു . e -toll പിരിവിൻറെ  statement   ആയിരുന്നു   അത് .Toll   പിരിവിൽ   ഇന്ത്യയും
ദക്ഷിണാഫ്രിക്കയും   ഇരട്ടകളാണ്. ഒരു  ദക്ഷിണാഫ്രിക്കൻ   കമ്പനിയാണ്
ഇന്ത്യയിലെ   Toll  പിരിവിൻറെ   നടത്തിപ്പുകാരെന്നു   പറഞ്ഞു  കേട്ടിട്ടുണ്ട് .
മാർച്ച്‌   28 ആം  തീയതി   എൻറെ  മകൾ   പ്രവീണയെയും   കുട്ടികളേയും
കൊണ്ടുവരാൻ   എയർപോർട്ട്ൽ    പോയതിൻറെ   statement  ആണ്‌  കിട്ടിയത് .
115  rand . ചൂടാറുന്നതിനു മുമ്പ്   അടച്ചാൽ   46  rand . കിട്ടിയ   ദിവസം  തന്നെ
പണം   ബാങ്കിൽ  അടച്ചു . ഇനി  രണ്ടെണ്ണം   വരാനുണ്ട് .

പേളിന്  സ്റ്റാമ്പ്‌  എങ്ങനെ  കൊടുക്കും?  മരുന്നിനു  പോലും  ഒരു  സ്റ്റാമ്പ്‌
എടുക്കാനില്ല . പക്ഷേ   കഴിഞ്ഞ   ആഴ്ച ഒരു   അത്ഭുതം   സംഭവിച്ചു . ഇന്ത്യയിൽ  നിന്ന്  ഒരു  കത്ത്  വന്നു . പണ്ടത്തെ   ഒരു  സഹപാഠിയാണ്
കത്ത്   അയച്ചിരിക്കുന്നത് . ഞങ്ങൾ  തമ്മിൽ  കണ്ടിട്ട്   41  വർഷമായി . എൻറെ
അഡ്രസ്‌   കണ്ടുപിടിച്ച്   കത്ത്   എഴുതിയിരിക്കുകയാണ് . റിട്ടയർ  ചെയ്ത്
സ്വസ്ഥമായി   കഴിയുന്ന   ആളാണ് . ഇനി  നാട്ടിൽ  ചെല്ലുമ്പോൾ   കാണണമെന്ന്
അദ്ദേഹം   കത്തിൽ  പറയുന്നു . fbയും   emailഉം   ഉള്ളപ്പോൾ  എന്തുകൊണ്ടാണ്
അദ്ദേഹം   ഒരു  കത്തയച്ചത് ? തനിക്ക്   മാനസികമായ   ചില  പ്രശ്നങ്ങളുണ്ട്
എന്ന്  അദ്ദേഹം   എഴുതിയിട്ടുണ്ട് .

എന്തായാലും   പേളിന്  രണ്ട്   സ്റ്റാമ്പ്‌കൾ  കിട്ടി . ഇന്ദിരാ ഗാന്ധിയുടെയും
മദർ  തെരേസയുടെയും   പടമുള്ളത്‌ .






Wednesday, 11 June 2014

അപ്പുവിൻറെ തിരോധാനം

ഞങ്ങളുടെ   പൂച്ച ,അപ്പു , പുറപ്പെട്ടുപോയിട്ട്   ഒരു  മാസത്തിലേറെ  ആയിരിക്കുന്നു . ഇനി   അവൻ   മടങ്ങി  വരുമെന്ന്   പ്രതീക്ഷയില്ല . മലേഷ്യൻ
വിമാനത്തിൻറെ   ദുരൂഹമായ   തിരോധാനം  പോലെയാണ്   അപ്പുവിൻറെ  തിരോധാനവും .

ഒരു   തെറ്റിദ്ധാരണ  കാരണമാണ്   അവൻ   പിണങ്ങിപ്പോയത് . മാർച്ച്‌  28 ന്
എൻറെ  മകൾ   പ്രവീണയും   കുട്ടികളും   അവധിക്കാലം   ചെലവഴിക്കാൻ
ഇവിടെ  വന്നു .മെയ്‌   16 നാണ്   അവർ   തിരിച്ചു   പോയത് .

അലീസ്സ , മരിസ്സ ,ക്രിസ്സ   എന്നിവർ   വീടും   പരിസരങ്ങളും  കയ്യടക്കി . അപ്പുവിനെപ്പറ്റി   അവർ   നേരത്തെ   കേട്ടിട്ടുണ്ട് . അവനുമായി   ചങ്ങാത്തം
സ്ഥാപിക്കാനുള്ള   കുട്ടികളുടെ   ശ്രമങ്ങൾ   പാളി . അവർ  വിചാരിച്ചത്
അപ്പു   അവരോട്   ഇണങ്ങി   കൂട്ടുകൂടി   അവരുടെ   കൂടെ  നടക്കുമെന്നാണ് .
എന്നാൽ   തൻറെ   സ്വകാര്യതയിലുള്ള    കടന്നുകയറ്റം   അവന്   ഇഷ്ടപ്പെട്ടില്ല .
കുട്ടികൾ   അവൻറെ   ദേഹത്ത്   തൊട്ടത്‌    അവന്   ഇഷ്ടപ്പെട്ടില്ല . മാത്രമല്ല
കുട്ടികൾ   ഇവിടെ   സ്ഥിരതാമസത്തിന്   വന്നതാണെന്ന്   അവൻ   തെറ്റിദ്ധരിച്ചു
കാണും . അങ്ങനെ    അനാവശ്യമായി   പിണങ്ങി പ്പോയ   അവൻ  എന്തോ
അപകടത്തിൽപ്പെട്ട്    മരിച്ചുവെന്ന്   അനുമാനിക്കാം .

അപ്പു   സുന്ദരനായിരുന്നു . അവനെ   അന്വേഷിച്ച്   പെണ്പൂച്ചകൾ   ഇവിടെ
എത്തിയിരുന്നു . അവനു വേണ്ടി   കടിപിടി   കൂടിയിരുന്നു .പെണ്പൂച്ചകളെ
അന്വേഷിച്ച്   പോകേണ്ട   ആവശ്യമുണ്ടായിരുന്നില്ല .

അപ്പു   അന്തസ്സും   അഭിമാനവും  ഉള്ളവനായിരുന്നു .  ഭക്ഷണ കാര്യത്തിൽ
കടുത്ത  ചിട്ട   ആയിരുന്നു . ശുദ്ധമായ   പാലും   വില  കൂടിയ   catfoodഉം
ആയിരുന്നു   അവൻറെ   ഭക്ഷണം . കോഴി ത്തൊലി , മീനിൻറെ  അവശിഷ്ടങ്ങൾ
എന്നിവ   അവന്   ഇഷ്ടമില്ലായിരുന്നു . ഒന്നോ രണ്ടോ   കഷണങ്ങൾ  മനസ്സില്ലാ
മനസ്സോടെ   കഴിക്കും . fat -free  milk    തൊടില്ല .പട്ടിണി   കിടന്നാലും   അത്തരം
സാധനങ്ങൾ   അവൻ   കഴിക്കുകയില്ല . അയൽവക്കത്തെ   പൂച്ചകൾക്ക്  ഇത്
ഒരു  സുവർണ്ണാവസരം    ആയിരുന്നു .  അപ്പുവിൻറെ   പ്ലേറ്റ്  എപ്പോഴും
ക്ലീൻ !

പക്ഷി പിടുത്തത്തിൽ   വിദഗ്ദ്ധനായിരുന്നു   അപ്പു . മരത്തിൽ കേറി  അവൻ
പക്ഷിയെ   പിടിക്കുന്നത്‌   പലപ്പോഴും   കണ്ടിട്ടുണ്ട് . മരത്തിൽ നിന്ന്   ഏകദേശം  20   മീറ്റർ   അകലെ   അവൻ  ഒളിച്ചിരിക്കും . തക്ക സമയത്ത്   ഉസൈൻ ബൊൽട്ടിനെ പ്പോലെ , ചീറ്റയെ പോലെ   ഒരു  കുതിപ്പാണ് . പത്ത്  അടി  ഉയരത്തിൽ   ഇരുന്ന  പക്ഷി   അവൻറെ   വായിൽ ! പക്ഷി പിടുത്തത്തിലും
അവൻ   അന്തസ്സ്   കാണിച്ചിരുന്നു . ചെറിയ  പക്ഷികളെ   അവൻ  പിടിച്ചിരുന്നില്ല . പ്രാവുകളെയാണ്   അവൻ   പിടിച്ചിരുന്നത് .

ഞങ്ങൾ   തോട്ടത്തിൽ   നടക്കുമ്പോൾ  അപ്പു  എപ്പോഴും   അനുഗമിക്കും . മുട്ടിയുരുമ്മിയും  നിലത്തുകിടന്ന്‌   ഉരുണ്ടും   അവൻ  തൻറെ  ആവശ്യം ,fresh
milk , എപ്പോഴും   ഓർമിപ്പിച്ചിരുന്നു . ആ   സ്നേഹം  ഇന്ന്   ഓർമ്മയായി .

ഒന്നും   തള്ളിക്കളയാനാവുകയില്ല .  ആർക്കറിയാം , മുടിയനായ   പുത്രനെ പോലെ  ഒരു  ദിവസം   അവൻ   വരുമായിരിക്കാം .


Tuesday, 10 June 2014

ORU KURUVIYUDE THATTAKAM

ഒരു   കുരുവിയുടെ    തട്ടകം

ശീതകാലമായി . അവസാനത്തെ   റോസാപൂവും   പറിച്ചെടുത്തു .പറിച്ച്   എടുത്തില്ലെങ്കിൽ    വാടിപ്പോകും . കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌   മുതൽ  ഇവിടെ 
സജീവമായിരുന്ന   പക്ഷികൾ   എങ്ങോട്ടോ   യാത്രയായി . ഇരുപതോളം 
കൂടുകൾ   പണിതു വെങ്കിലും   എല്ലാം  അഴിച്ചിട്ട്   വെറുതെ   മടങ്ങിയ  റാം 
എന്ന   മഞ്ഞപക്ഷിയും  ( weaver bird ) ഉം   ആ  കൂട്ടത്തിൽ   ഉണ്ട് . 
വഴയിലകൾ  വാടിപ്പോയി .

എന്നാൽ   എല്ലാം   നഷ്ടപ്പെട്ടിട്ടില്ല . എല്ലാ   മരങ്ങളും   ഇല  പൊഴിച്ചിട്ടില്ല .
ശീതകാലത്തിൽ   വിടരുന്ന   പൂക്കളുണ്ട്‌ . അവയിൽ  ഒന്നാണ്  aloe . 

ശീതകാലത്തെ   വകവെക്കാതെ   സ്വന്തം   സ്ഥലത്ത്   വളരെ  സന്തോഷമായി 
കഴിയുന്ന   പക്ഷികളുണ്ട് . വിദേശത്ത്  നല്ല  ജോലിസാധ്യതകൾ  ഉണ്ടെങ്കിലും 
അങ്ങോട്ട്‌   പോകാതെ   നാട്ടിൽ   പിടിച്ച് നിൽക്കുന്നവരെ പ്പോലെ . 

മുമ്പ്  കാണാത്ത  പക്ഷികൾ  കൂട്ടം  കൂട്ടമായി   വരുന്നത്  കണ്ടു .സ്ഥിര താമസത്തിനല്ല . വെറുതെ   ചുറ്റുപാടുകൾ   ഒന്ന്   കണ്ടിട്ട്   പോകാൻ  വരുന്നവർ . ശീതകാലത്തെ   അവർ  ഇഷ്ടപ്പെടുന്നതുപോലെ   തോന്നി .

കാഴ്ച്ചയിൽ   അടയ്ക്ക  പോലിരിക്കുന്ന   കുഞ്ഞികുരുവികളെ   ഇപ്പോൾ 
കാണാനില്ല . ഡിസംബർ -ജനുവരി   മാസങ്ങളിൽ   പഴുത്ത  പീച്ചുകൾ 
കൊത്തി തിന്നാൻ   അവർ  ധാരാളമായി   എത്തിയിരുന്നു .


aloe   പൂത്തു നിൽക്കുന്നത്   മനോഹരമായ   ഒരു   കാഴ്ചയാണ് . aloe യുടെ 
പൂന്തേൻ   നുകരാൻ   തേനീച്ചകളും   നീലക്കുരുവികളും  എത്താറുണ്ട് .
തുടക്കത്തിൽ   രണ്ടു  കുരുവികൾ   ഉണ്ടായിരുന്നു . ഒന്നിന് തിളക്കമുള്ള 
നീലനിറമാണ് . മറ്റേതിനു കഴുത്ത് ഭാഗത്ത്‌   നീലനിറവും  ബാക്കി   തവിട് 
നിറവുമാണ് .ആദ്യത്തേത്   ആണ്‍ പക്ഷിയാണെന്ന്   അനുമാനിക്കാം . എന്തായാലും   aloes  എല്ലാം   പെണ്‍കുരുവിയുടെ   പൂർണ്ണ നിയന്ത്രണത്തിലാണ്

സാധാരണ  പക്ഷികൾ    കൂട്ടം   കൂട്ടമായി , അല്ലെങ്കിൽ   ജോടികളായി  കാണപ്പെടുന്നു . മുട്ടിയുരുമ്മി , പരസ്പരം  തൂവലുകൾ  വൃത്തിയാക്കുന്ന  കമിതാക്കളെ  ഇവിടെ  കാണാം . എന്നാൽ  aloe  കയ്യടക്കിയിരിക്കുന്ന  കുരുവി
പ്രണയം   എന്ന  വികാരം   ഇല്ലാത്തവളാണ് . ഇവളെ   ശാലിനിയെന്നു  വിളിക്കാം .  സരിതയ്ക്ക്   ശേഷം  വിവാഹ തട്ടിപ്പുകാരി   ശാലിനിയാണല്ലോ
താരം , തട്ടിപ്പിന്റെ   നൂതന മേഖലകൾ   തുറക്കുന്ന   തട്ടിപ്പുനാട്ടിൽ .

പ്രണയം   വേറെ ,പൂന്തേൻ   വേറെ  എന്നാണ്   ശാലിനിയുടെ   തത്വ ശാസ്ത്രം .അതിനാൽ   aloe  നിൽക്കുന്ന   ഏരിയയിൽ   ഒരു  നോ-ഫ്ലൈ   zone  പ്രഖ്യാപിച്ചിരിക്കുകയാണ് . ഭർത്താവെന്നല്ല , തെനീച്ചകൾക്കു  പോലും
പ്രവേശനമില്ല .  പക്ഷേ   തേനീച്ചകളെ   നിയന്ത്രിക്കാൻ   അവൾക്ക്   കഴിയുകയില്ല .

രാവിലെ  മുതൽ   വൈകുന്നതുവരെ    ശാലിനി   busyയാണ് .  ഓരോ  റൌണ്ട്
കഴിഞ്ഞ്   അടുത്തുള്ള   മരത്തിൽ   വിശ്രമം . തൂവൽ വൃത്തിയാക്കൽ , മിനുക്കു
പണികൾ . വീണ്ടും   പൂവുകളിലെയ്ക്ക് .  ഞാൻ   അടുത്തു ചെല്ലുന്നത്
അവൾക്ക്   ഇഷ്ടമില്ല . '' തേൻ   കുടിക്കുന്നിടത്ത്   നിനക്കെന്തു  കാര്യം ?'' എന്ന്
അർത്ഥം    വരുന്ന   ചില   പ്രധിഷേധശബ്ദങ്ങൾ   പുറപ്പെടുവിച്ച്   അകലേയ്ക്ക്
പറന്നു   പോകും . വീണ്ടും   വരും . കാർ  അടുത്ത്  അതിൽ  ഒളിച്ചിരുന്നാണ്
ഞാൻ   ശാലിനിയെ   കാണുന്നത് . ഒളി ക്യാമറ    പ്രയോഗവുമുണ്ട് .  5  വർഷം
വരെ    തടവ്‌   കിട്ടാവുന്ന   കുറ്റമാണ് .

aloe   പൂത്ത   വാർത്ത‍  കേട്ട്   മുന്തിയ  ഇനം   ഒരു  കുരുവി  ഇ

വിടെയെത്തി .
ശലിനിയെക്കാൾ   വലുതാണ്‌ . മുമ്പൊരിക്കലും  കണ്ടിട്ടില്ല . അല്പ്പം  തേൻ
ചോദിച്ച്  വന്നതാണ് .  പക്ഷേ   ആ  സുന്ദരനെയും   ശാലിനി   ഓടിച്ചു വിട്ടു .
അങ്ങനെ   ശാലിനിയുടെ   സ്വേച്ചാധിപത്യം    തുടരുന്നു .

ഞങ്ങളുടെ   പേരക്കുട്ടികൾ   ഇവിടെ  ആധിപത്യം   സ്ഥാപിച്ചത്  ഇഷ്ടപ്പെടാതെ
അപ്പു  എന്ന്  പേരുള്ള  പൂച്ച   പിണങ്ങി   പുറപ്പെട്ടു  പോയി . ചങ്ങാത്തം  സ്ഥാപിക്കാൻ   കുട്ടികൾ   നടത്തിയ  ശ്രമങ്ങൾ  അവന്  ബോധിച്ചില്ല . ഇതു
വരെ   അവൻ  തിരിച്ചെത്തിയിട്ടില്ല . ഇനി   പ്രതീക്ഷയുമില്ല .എന്തെങ്കിലും
അപകടം   സംഭവിച്ചതാകാം . പ്രാവുകളെ   പിടിക്കുന്നതിൽ   expert  ആയിരുന്നു
അപ്പു . അവനുള്ളപ്പോൾ    നിലത്തിറങ്ങാൻ   പക്ഷികൾ   ധൈര്യപ്പെട്ടിരുന്നില്ല .
അവൻറെ   അഭാവം   മുതലെടുത്തുകൊണ്ട്‌   ഇപ്പോൾ   അവർ   നിലത്തിറങ്ങുന്നു .  ഇപ്പോൾ   ഇവിടം   അവരുടെ   തട്ടകമാണ് .






Saturday, 7 June 2014

ഹോ ,വല്ലാത്ത തണുപ്പ്

'' ഇക്കൊല്ലം  winter   താമസിച്ചു പോയല്ലോ . ഒരു  പക്ഷേ  ഇപ്രാവശ്യം  അത്
മയമുള്ളതായിരിക്കാം .''   പലരും   പറഞ്ഞു .

Winter  അങ്ങനെ   വെറുതെ   വിടാൻ  ഉദ്ദേശിച്ചിട്ടില്ലായിരുന്നു . വ്യാഴാഴ്ച
രാത്രിയിൽ , cold  front ൻറെ   രൂപത്തിൽ  ആ   വില്ലൻ  എത്തി . മഴ  കേരളത്തിൽ
വില്ലനായി  എത്തുന്ന  അതേ   ദിവസങ്ങളിൽ   ഇവിടെ   ശൈത്യകാലം  എത്തുന്നു .

യാദൃച്ചികമായിരിക്കാം   എങ്കിലും   ഏതാണ്ട്   സമാനസംഭവങ്ങൾ   കേരളത്തിലും   ദക്ഷിണാഫ്രിക്കയിലും   നടക്കുന്നുണ്ട് . ഇവിടെ   മയക്കുമരുന്ന്
വൻതോതിൽ  നിർമ്മിക്കുന്ന   ഒരു  ഫാക്ടറി   പോലീസ്  റെയ്ഡ്ൽ   കണ്ടു പിടിച്ചു . തിരുവനന്തപുരത്ത്   വീര്യം  കൂടിയ ' അരിഷ്ടം '  റെയ്ഡിൽ  പിടിച്ചെടുത്തതായി   കണ്ടു . blade ന്   ഇവിടെ  പറയുന്നത് ' ലോണ്‍  sharks '' എന്നാണ് .

ശൈത്യകാലത്തേക്ക്    മടങ്ങാം . ഇവിടത്തെ   ശൈത്യകാലം   കാനഡ ,റഷ്യ ,
അമേരിക്ക   എന്നിവിടങ്ങളിലെ   പോലെ  കഠിനമല്ല . ചില സ്ഥലങ്ങളിൽ  മഞ്ഞ്
വീഴാറുണ്ട്‌. ഗതാഗതം   തടസ്സപ്പെടാറുണ്ട് . ആകെ  നോക്കിയാൽ   കടന്നു കൂടാവുന്ന   തണുപ്പാണ്  ഉള്ളത് . ഈ   പ്രദേശത്ത്  ഇന്നലെ  രാത്രി  -5 ഡിഗ്രി യും  പകൽ   19  ഡിഗ്രിയും   ആയിരുന്നു . പകൽ  വെയിൽ  തെളിയും . Cape  Town
ഭാഗത്ത്‌   ശൈത്യകാലത്ത്‌   മഴയും   വെള്ളപ്പൊക്കവും   ഉണ്ടാകാറു  ണ്ട് .ഈ
സീസണിൽ   പകൽ സമയം   കുറവാണ് .

ശൈത്യം   ഇല്ലാത്തത്   കേരളത്തിൽ   ഒരു  അനുഗ്രഹമാണ് . കാരണം  ശൈത്യകാലം  ചെലവേറിയതാണ് . തണുപ്പിൽ നിന്ന്  രക്ഷപെടാൻ  കട്ടികൂടിയ
വസ്ത്രങ്ങൾ , തൊപ്പി , കയ്യുറ  മുതലായവ  വേണം . വള്ളിചെരുപ്പിട്ട്  നടക്കാൻ  ആവുകയില്ല . രാത്രി   ഉറങ്ങണമെങ്കിൽ   heater / Ac  വേണം . വൈദ്യുതി  നിരക്ക്
കൂട്ടുന്നതിൽ   കേരളത്തിലെ   ബോർഡും   ഇവിടത്തെ   Eskomഉം   ആശയങ്ങൾ
കൈമാറാറണ്ടു   എന്ന   കാര്യത്തിൽ   സംശയമില്ല . ലോഡ്  sheddingൻറെ   ഭീഷണി   ഇവിടെയും  ഉണ്ട് . ഭാഗ്യവശാൽ   ഇതുവരെ   നടപ്പാക്കിയിട്ടില്ല . വൈദ്യുതി  പാഴാക്കരുതെന്ന്   ഇവിടെ   ഉപദേശമുണ്ട്‌ . സാധാരണക്കാർ  എങ്ങനെ   വൈദ്യുതി   മിതമായി   ഉപയോഗിക്കും ?  പണ്ട്   ഒരാൾ  പിശുക്ക്
പഠിക്കാൻ   പോയ   കഥയാണ്   ഓർമ്മ   വരുന്നത് .

ഒരാൾ   പിശുക്ക്   പഠിക്കാനായി   ഒരു  മഹാപിശുക്കന്റെ   വീട്ടിൽ  പോയി .
അവിടെ   എത്തിയപ്പോൾ   സന്ധ്യ  ആയിരുന്നു . വിളക്ക്  കത്തിച്ചിട്ടില്ല .'' എന്താ
വിളക്ക്  കത്തിക്കാത്തത്  ?'' എന്ന്   ആഗതൻ   ചോദിച്ചു . '' സംസാരിച്ചിരിക്കുന്നതിനു   വിളക്ക്   ആവശ്യമില്ലല്ലോ .''  മഹാപിശുക്കൻ   പറഞ്ഞു . അവർ  കുറേ  നേരം  ഇരുട്ടത്ത്‌   സംസാരിച്ചിരുന്നു . കുറെ  കഴിഞ്ഞപ്പോൾ  മഹാപിശുക്കൻ   ചാടിയെണീറ്റ്   വിളക്ക്   കത്തിക്കാൻ  തുടങ്ങി .'' എന്നെ   എന്തോ  കടിച്ചു .''  അയാൾ   പറഞ്ഞു . '' വിളക്ക്   കത്തിക്കാൻ  വരട്ടെ .ഞാൻ   എൻറെ  മുണ്ട്  ഉടുത്തോട്ടെ .''  ആഗതൻ  പറഞ്ഞു .
മുണ്ട്   മുഷിയാതിരിക്കാനായി   അയാൾ  അത്  മടക്കി  കയ്യിൽ  വെച്ചിരിക്കുകയായിരുന്നു !

ഒരു പക്ഷേ   സംസാരിച്ച്   ഇരിക്കുമ്പോൾ  സാധാരണക്കാർ   ലൈറ്റ്  അണച്ച്
ഇരിക്കണമെന്ന്   ആയിരിക്കാം   ബോർഡുകാർ   ഉദ്ദേശിക്കുന്നത് . അതല്ലെങ്കിൽ
സാധാരണക്കാർ   വളരെ നേരത്തേ തന്നെ   ഉറങ്ങണം   എന്നായിരിക്കാം    അവർ  ഉദ്ദേശിക്കുന്നത് . ആ   ഉപദേശത്തിൽ   ഒരു   അപകടം   പതിയിരിപ്പുണ്ട് . പണ്ട്
ലോസ്  Angelesൽ   ഭൂമികുലുക്കം   കാരണം   കുറേ  ദിവസത്തേയ്ക്ക്  വൈദ്യുതി  ഇല്ലായിരുന്നു . അതിൻറെ   ഒമ്പതാം  മാസം  ഒരു  baby boom  ഉണ്ടായി .' Uploading '
തകൃതിയായി   നടന്നു  എന്നർത്ഥം !

ഇവിടെയും    സർക്കാർ  വകുപ്പുകളാണ്   വൈദ്യുതി   പാഴാക്കുന്നത് . ഞങ്ങളുടെ   സ്കൂൾ   സ്ഥിതി  ചെയ്യുന്ന   ഗ്രാമത്തിലെ   സ്റ്റേഡിയത്തിലെ   ലൈറ്റുകൾ   പകൽ   കത്തിനിൽക്കുന്നത്   കാണാം .

ശൈത്യകാലം   പൊതുവെ   മൂകത  നിറഞ്ഞതാണ്‌ . പച്ചക്കറികളും  അനേകം
മരങ്ങളും   ഇല  പഴിക്കുന്നു . പക്ഷികൾ  സ്ഥലം മാറി  പോകുന്നു . ഞങ്ങളുടെ
വീട്ടുവളപ്പിൽ   ഉണ്ടായിരുന്ന   കുറേ  പക്ഷികൾ   രണ്ടാഴ്ച മുമ്പ്   സ്ഥലം
വിട്ടു . ഇനി   അവർ   നവംബറിൽ   തിരിച്ചു   വരും . പോയ   ചില  പക്ഷികൾ
തിരിച്ചെത്തുമ്പോൾ   കൂട്  വെക്കാൻ   booking   നടത്തിയിട്ടാണ്  പോയത് . ഒരു
ചെറിയ  ഇല്ലിക്കൂട്ടത്തിൽ   പുല്ലു കൊണ്ടുള്ള  8-10  വളയങ്ങൾ  കേട്ടിവെച്ചി ട്ടാണ്  അവർ   പോയത് .

ഈ   പ്രദേശത്ത്   വാഴയ്ക്ക്   ആയുസ്സില്ല . കഠിനമായ   frost  ഏറ്റ്   ഇലകൾ
വാടിപ്പോകുന്നു . ചിലർ   കാറ്റ്   അധികം  ഏൽക്കാത്ത   മുക്കിലും  മൂലയ്ക്കും
വാഴ  നട്ട്   പിടിപ്പിക്കാറുണ്ട് . വാഴയും   മറ്റു ചില   ചെടികളും   പ്രത്യേകതരം
പ്ലാസ്റ്റിക്‌   വല കൊണ്ട്   മൂടിക്കെട്ടി  വെക്കാറുണ്ട് . ഞങ്ങൾ  മുരിങ്ങ  വലയിട്ട്
കെട്ടി  വെച്ചിരിക്കുകയാണ് .

അവസാനത്തെ   ചുവന്ന   റോസാപൂവ്  ഇന്ന്  പറിച്ചു . അത്  ചെടിയിൽ
നിന്നാലും   വാടിപ്പോകും . ഒരു   നഷ്ടപരിഹാരം   എന്ന  പോലെ  aloes  പൂത്ത്
നിൽക്കുന്നു . വളഞ്ഞ  ചുണ്ടുള്ള  നീലക്കുരുവികൾ   അവയിൽ  പറന്ന്  പറന്ന്
മധു   നുകരുന്നു . അവയുടെ  പുറം   നല്ല  തിളക്കമുള്ളതാണ് .

കേരളത്തിൽ   മദ്യത്തിന്   അരിഷ്ടം  എന്നും  പേരുണ്ട് . കൊടും തണുപ്പിൽ  നിന്ന്
രക്ഷപ്പെടാനുള്ള    അഭയാരിഷ്ടമാണ്   വിസ്കി , ബ്രാണ്ടി   മുതലായവ . ഈ
അരിഷ്ടവും   ഗുണമേന്മയുള്ള  ഇറച്ചി വിഭവങ്ങളും   മുടങ്ങാത്ത  വൈദ്യുതിയും   മലയാളം   ചാനലുകളും   ഉള്ളതുകൊണ്ട്   ശൈത്യ കാലം
കുശാൽ !

Thursday, 5 June 2014

ലോകപരിസ്ഥിതി ദിന ചിന്തകൾ


  The  world  is too much  with  us; late  and  soon
  Getting  and  spending, we lay waste our  powers!
  Little  we see in  Nature  that is ours
  We  have  given  our  hearts  away, a sordid  boon !

             (  from ' THE  WORLD  IS TOO MUCH WITH US'  by  William  Wordsworth )

ലോക പരിസ്ഥിതി  ദിനത്തിൽ   വായിക്കാനും   ചിന്തിക്കാനും  ഏറ്റവും  അനുയോജ്യമായ    ഒരു  കവിതയാണ്   Wordsworth ൻറെ   ' The   World  is  too
much  with  us '.   ആധുനിക സാങ്കേതികവിദ്യകൾ   ഇല്ലാതിരുന്ന  1802 ലാണ്
ഈ   കവിത   എഴുതപ്പെട്ടത്   എന്നത്   നമ്മെ   വിസ്മയിപ്പിക്കുന്നു . ഒരു
ദീർഘദർശനമായി   ഇന്നും   ഈ   കവിത  വായിക്കപ്പെടുന്നു . ലൌകിക
സുഖങ്ങൾക്കു വേണ്ടിയുള്ള   മനുഷ്യൻറെ  പരക്കം  പാച്ചിലിൽ   പ്രകൃതിയെ
നമ്മൾ   മറക്കുന്നു . പ്രകൃതിയുടെ   അനുഗ്രഹങ്ങളെ  നമ്മൾ  കാണുന്നില്ല .നമ്മുടെ  സ്വാർത്ഥത കാരണം   നമ്മുടെ   ഹൃദയങ്ങളെ പോലും  നമ്മൾ
തീറെഴുതിയിരിക്കുന്നു   എന്ന്   Wordsworth   സങ്കടപ്പെടുന്നു .

ഈ   പ്രവചനം   കേരളത്തെ  സംബന്ധിച്ച്   അച്ചട്ടാണ് .  വലിയ വലിയ കെട്ടിടങ്ങളും    വാഹനങ്ങളുടെ   നിലയ്ക്കാത്ത   ഒഴുക്കും  കണ്ട്   അത്
പുരോഗതിയാണെന്നും   വികസനമാണെന്നും   കരുതുന്നത്  കഥയറിയാതെ
ആട്ടം    കാണുന്നത്   പോലെയാണ് .ആധുനിക   സാങ്കേതിക വിദ്യകൾ  നമുക്ക്
ആവശ്യമാണ് .  എന്നാൽ   അതിനു വേണ്ടി   പരിസ്ഥിതിയെ   നശിപ്പിക്കുക
എന്നത്   അത്മാഹത്യാപരമാണ് . നമ്മുടെ  നദികൾ , തോടുകൾ , കായൽ ,
നെൽവയലുകൾ , തണ്ണീർതടങ്ങൾ   മുതലായവ  നശിപ്പിക്കപ്പെട്ടിരിക്കുന്നു . മാലിന്യം   നിക്ഷേപിക്കാൻ   സ്ഥലമില്ല . കുടിക്കാനുള്ള   വെള്ളം   പണം
കൊടുത്ത്   വാങ്ങണം . കുന്നുകൾ   ഇടിച്ചു നിരത്തി   ഫ്ലാറ്റുകളും   വില്ലകളും
പണിതു കൊണ്ടിരിക്കുന്നു .

ഞാൻ   ജനിച്ചു  വളർന്ന   പൈക  എന്ന   സ്ഥലത്ത്   റോഡ്‌   ക്രോസ്  ചെയ്യാൻ
പ്രയാസമാണ് . വാഹനങ്ങൾ   എപ്പോഴും   ഒഴുകിക്കൊണ്ടിരിക്കുകയാണ് .
മുന്തിയ   വാഹനങ്ങളാണ്   ഏറെയും. നാട്   വളരെ   പുരോഗമിച്ചിരിക്കുന്നു .നല്ല   കാര്യം . അവിടെ  പരിസ്ഥിതിയുടെ   കാര്യം  എന്താണ് ? ജനങ്ങളുടെ
സമീപനങ്ങൾ   എന്താണ് ?  സ്ഥിരം   താമസിക്കാത്തത്  കൊണ്ട്   ശരിയായി
അറിഞ്ഞു കൂടാ . എന്തായാലും   കുന്നുകൾ   ഇടിച്ചു നിരത്തി   വീടുകൾ
നിർമ്മിക്കുന്നുണ്ട് .

റബ്ബർ   വ്യപകമാകുന്നതിനു  മുമ്പത്തെ   സ്ഥിതി  എന്തായിരുന്നുവെന്ന്  ഓർമ്മിച്ചെടുക്കാൻ  ശ്രമിക്കുകയാണ്  ഇവിടെ . അറുപത്  വർഷം  മുമ്പ്
റബ്ബറിന്  പൊന്നും  വില  ഉണ്ടായിരുന്നില്ല . തെങ്ങ് ,കമുക് ,പ്ലാവ് ,ആനി ,
പന ,പുളി ,മാവ്   മുതലായ   വൃക്ഷങ്ങൾ   പറമ്പുകളിൽ   ധാരാളം  ഉണ്ടായിരുന്നു . മറ്റൊരു  വൃക്ഷം  എന്ന  നിലയിൽ  കുറെ  റബ്ബർ  മരങ്ങൾ
ഞങ്ങളുടെ   പറമ്പിൽ   ഉണ്ടായിരുന്നു . ചുരുക്കി പറഞ്ഞാൽ   വിവിധ ഇനം
വൃക്ഷങ്ങൾ   നിറഞ്ഞ   ഒരു  വനം   ആയിരുന്നു  അത്. അയൽവക്കത്തെ
പറമ്പുകളും   അങ്ങനെ  തന്നെ . പറമ്പിൽ   കുറച്ചു  സ്ഥലം  കപ്പ ,ഇഞ്ചി ,കാച്ചിൽ ,ചേന   മുതലായവ   നടുന്നതിന്   വേണ്ടി  മാറ്റി  വെച്ചിരുന്നു .കുറെ   മരങ്ങൾ
ഇഞ്ചിക്ക്   ചവറിടാൻ   വേണ്ടിയുള്ളതായിരുന്നു .

ഒരു   കുടുംബത്തിന്   ആവശ്യമായ  ഭക്ഷണത്തിന്  വേണ്ട   സാധനങ്ങൾ  പറമ്പിൽ  നിന്ന്  കിട്ടിയിരുന്നു . കപ്പ ,ചക്ക , മാങ്ങാ ,വാഴയ്ക്ക , കുമ്പളങ്ങ ,ഈന്തങ്ങ , കൂവ , മുതലായവയ്ക്ക്   പുറമേ   പനയുടെ  പൊടിയും  ഭക്ഷണത്തിന്   ഉപയോഗിച്ചിരുന്നു . മാവും  പ്ലാവും  ആഞ്ഞിലിയും  ഒന്നും
രണ്ടുമല്ല , വിവിധ തരം , അനേകം  ഉണ്ടായിരുന്നു . ഞങ്ങൾ  കുട്ടികൾ  ഒരിക്കലും  വിശപ്പ്‌   അറിഞ്ഞിരുന്നില്ല . മാമ്പഴവും   ചക്കപ്പഴവും  കശുമാവിൻ  പഴവും   സുലഭം .  നല്ലയിനം  വാഴപ്പഴം , കൈതച്ചക്ക ,ശീമനെല്ലിക്ക , ചാമ്പങ്ങ   മുതലായവയും   സുലഭമായിരുന്നു . പ്രകൃതിയോടിണങ്ങി ചേർന്ന   ഒരു  ജീവിത  ശൈലിയായിരുന്നു  അന്ന്  നിലവിലുണ്ടായിരുന്നത് . അവധിക്കാലമായാൽ   ഞങ്ങൾ ,കുട്ടികൾ, ഉറങ്ങാൻ
വേണ്ടി  മാത്രമാണ്   വീട്ടിൽ  എത്തുന്നത്‌ . ഇന്നത്തേതുപോലെ   കുട്ടികൾ  എവിടെ  പോയെന്ന്   മാതാപിതാക്കൾ   അന്വേഷിക്കാറില്ല .

പറമ്പിന്റെ   അതിരിൽ   ഒരു  വലിയ  ആഞ്ഞിലിയിൽ  നിന്ന്   അമൃത്  എന്ന
വള്ളിച്ചെടി   തൂങ്ങി കിടപ്പുണ്ട് . ടാർസൻ   ആയി  സ്വയം  സങ്കൽപ്പിച്ചു കൊണ്ട്
അതിൽ തൂങ്ങി  ആടാൻ   വളരെ   രസമായിരുന്നു . വിശപ്പ്‌  തോന്നിയാൽ  വീട്ടിലേക്ക്   പൊവുകയില്ല . ചക്കപ്പഴം   എപ്പോഴും   റെഡിയാണ്. വരിക്ക പ്ലാവിൻറെ   ചുവട്ടിൽ  ചെല്ലുമ്പോൾ ത്തന്നെ   അറിയാം  ഒന്നു രണ്ടെണ്ണം
പഴുത്തിട്ടുണ്ട്  എന്ന് . നല്ല   സുഗന്ധമാണ് .  തേനീച്ചകൾ   ചക്കപ്പഴത്തിനു  ചുറ്റും  വട്ടമിട്ട്   പറക്കുന്നത്   കാണാം . ചക്കപ്പഴം   ചതയാതെ  നടുക്ക്   കയറു കെട്ടി
താഴെയിറക്കുന്നത്  ഒരു  വിനോദമായിരുന്നു . ഒരാൾ  പ്ലാവിൽ  കയറി  കയറു
കെട്ടി  ചക്കയുടെ   ഞെടുപ്പ്   കണ്ടിക്കും .താഴെ  നിൽക്കുന്നയാൾ   പതുക്കെ
പതുക്കെ   കയർ  അയച്ച്   ചക്ക  താഴെയിറക്കും .

പഴുത്ത   ആനിക്ക   പറിക്കുന്നതും   ഒരു  വിനോദമായിരുന്നു . ഒരാൾ  ആഞ്ഞിലിയിൽ   കേറി   ആനിക്ക   പറിച്ച്   താഴേക്കിടും . ഒരാൾ   താഴെ  നിന്ന്
ചവറ്   നിറച്ച  കുട്ടയിൽ   അത്  ചതയാതെ  പിടിക്കും .

കൂഴ ചക്കപ്പഴം   പ്ലാവിൽ  വെച്ചുതന്നെ   പൊളിച്ച്   തിന്നുതാണ്  ഏറ്റവും
രസകരം . ഞങ്ങൾക്ക്   പത്തോളം   കശുമാവുകൾ  ഉണ്ടായിരുന്നു . ചുവന്നതും
മഞ്ഞയും   പഴങ്ങൾ . ചിലത്   തിന്നാൻ  കൊള്ളാം . കശുവണ്ടി  പെറുക്കി
സൂക്ഷിച്ചു വെച്ച്   വിറ്റ്   സ്വന്തമായി  പോക്കറ്റ്‌  money   സമ്പാദിച്ചിരുന്നു .

വർഷത്തിൽ   ഒരു  ദിവസം   കപ്പ   വാട്ടുന്നതിനു വേണ്ടി   നീക്കി  വെച്ചിരുന്നു .
ഒരു  വർഷത്തേക്ക്    ആവശ്യമായ   കപ്പയാണ്   വാട്ടി ഉണക്കി   ചാക്കുകളിൽ  സൂക്ഷിക്കുന്നത് . അഞ്ചാറുപേർ  വട്ടമിട്ടിരുന്നാണ്   കപ്പ  പൊളിച്ച്  അയുന്നത് .  കൂവ   അരക്കുന്നതും    ഒരു  വിനോദമായിരുന്നു .


പറമ്പുകളിൽ    പക്ഷികൾ   ധാരാളം . തത്ത , കുയിൽ , ഉപ്പൻ , ഓലേഞ്ഞാലി ,പച്ചിലകുടുക്ക , മൂങ്ങ , പരുന്ത് , കരിയിലപ്പിട   മുതലായ  ധാരാളം  പക്ഷികൾ .
രാത്രിയിൽ    ഈയലിനെ  തിന്നാൻ   കടവാവലുകൾ  എത്തും .വീടുകളിൽ  ഏതെങ്കിലും   ഒരു  പക്ഷിയെ   വളർത്തുക  പതിവായിരുന്നു . എൻറെ  ജ്യേഷ്ഠൻ   തോമ്മാചെൻ   ഉണങ്ങിയ   പനയിൽ  നിന്ന്   ഒരു  കിളിക്കുഞ്ഞിനെ
പിടിച്ചു . '' തത്തമ്മേ   പൂച്ച ,പൂച്ച '', '' അമ്മച്ചീ ,പാല് '' എന്നൊക്കെ   പറയാൻ
അതിനെ   പഠിപ്പിച്ചു . എൻറെ  വകയായി '' Good  morning ''  എന്നും  പഠിപ്പിച്ചു .
സന്ധ്യമയങ്ങും നേരവും     ആ   പാവം '' Good  morning ''  പറഞ്ഞുകൊണ്ടിരുന്നു .

ഉണങ്ങിയ  മരുതിന്റെ   വിടവുകളിൽ  ചെറുതേനീച്ചകൾ   കൂട് വെയ്ക്കും .തക്ക   സമയമാകുമ്പോൾ   ഞങ്ങൾ   കൈക്കോടാലി കൊണ്ട്  വെട്ടി  തേൻ
എടുക്കും .ഉള്ളം  കയ്യിൽ  ഒഴിച്ച്  തരുന്ന   തേൻ  നക്കിക്കുടിക്കുകയെന്നത്
മറക്കാനാവാത്ത   ഒരു  അനുഭവമാണ് .

പേരക്ക ,ചെറുനാരങ്ങ , ഒടിച്ചുകുത്തി നാരങ്ങ , മധുര നാരങ്ങ , കമ്പിളി നാരങ്ങ  മുതലായവ   വീടിനോടടുത്ത്   സുലഭമായിരുന്നു . കപ്പളങ്ങയും  കൈതച്ചക്കയും     ധാരാളം .

പ്ലാസ്റ്റിക്‌  ഇല്ലാത്ത  കാലമാണ് . കുട്ടികൾക്ക്   കളിപ്പാട്ടങ്ങൾ   പ്രകൃതിയിൽ
നിന്നാണ്   കിട്ടുന്നത് . ചക്കമടൽ  ചെത്തിയെടുത്തു  വണ്ടിയുണ്ടാക്കാം .മെച്ചിങ്ങയിൽ   ഒരു   ഈർക്കിൽ  കുത്തിയാൽ  എറിയാൻ   ഒരു സാധനമായി .ഓലകൊണ്ട്   പന്തുണ്ടാക്കും . ഈറ്റയുടെ  ചെറിയ കുഴലിൽ  കാശാവിൻ കുരു
വെച്ച്  വെടിവെക്കുന്ന   ഒരു  തോക്കുണ്ടായിരുന്നു .പറമ്പുകളിലും  ഇടവഴികളിലും സമൃദ്ധമായി   വളർന്നിരുന്ന   ഒരു  ചെടിയാണ്   കാശാവ് .

എല്ലാ   വീടുകളിലും   പശു ,ആട് ,പന്നി ,കോഴി  മുതലായവയെ   വളർത്തിയിരുന്നു .  കുട്ടികൾക്ക്   വളരെ  താൽപ്പര്യമുള്ള   ഒരു  കാര്യമാണ്
വളർത്തു മൃഗങ്ങൾക്ക്   തീറ്റ  കൊടുക്കുന്നതും, ജനനം   മുതൽ   അവയുടെ
വളർച്ച   കാണുന്നതും . ഒരു  പശുക്കിടാവിനെ , ആട്ടിൻകുട്ടിയെ , കോഴിക്കുഞ്ഞിനെ   കയ്യിലെടുക്കുക  എന്നത്  ഒരു  കുട്ടിയെ  സംബന്ധിച്ചിടത്തോളം   ഏറ്റവും   സന്തോഷകരമായ   അനുഭവമാണ് . ഇന്ന്
വോട്ട്  എണ്ണലിന്റെ   ദിവസം   ഫലപ്രഖ്യാപനം   ആകാംക്ഷയോടെ   കാത്തിരിക്കുന്നത് പോലെയാണ്   മുട്ടവിരിഞ്ഞ്  കോഴിക്കുഞ്ഞുങ്ങൾ   പുറത്തുവരാൻ   ഞങ്ങൾ   കാത്തിരുന്നിട്ടുള്ളത് . എത്ര കുഞ്ഞുങ്ങൾ  ഉണ്ട്
എന്നറിയാനാണ്   ആകാംക്ഷ .  എത്ര  മുട്ട  അസാധുവായെന്നും   അറിയണം .
കുഞ്ഞുങ്ങൾ   പുറത്തു വന്നാൽ   അവയുടെ   വിവിധ   നിറങ്ങളാണ്   ആകർഷണം . കുഞ്ഞുങ്ങൾ   കുറെ  വലുതായിക്കഴിഞ്ഞാൽ    പരുന്തിൻറെ  ആക്രമണവും  തള്ളക്കോഴിയുടെ   ചെറുത്തുനിൽപ്പും   ഉദ്വേഗം  സൃഷ്ട്ടിച്ചിരുന്നു . പ്രസവം   അടുക്കുമ്പോൾ  പന്നി  ഓടിനടന്ന്   പച്ചിലകൾ  ശേഖരിച്ച് ഒരിടത്ത്   കൂട്ടിവെച്ച്   അവിടെയാണ്   പ്രസവിക്കുന്നത് .

basin  ഇല്ലാത്ത   അക്കാലത്ത്   ശിശുക്കളെ   കുളിപ്പിക്കാൻ   പാളയാണ്  ഉപയോഗിച്ചിരുന്നത് . നല്ല വൃത്തിയും  മാർദ്ദവവും   ചെറിയ  തണുപ്പും
ഉള്ളതാണ്   പാള .  കൊച്ചു പെണ്‍കുട്ടികളെ   കൂമ്പാള  ഉടുപ്പിക്കും .ഇന്നത്തെ
ബികിനി യുടെ   ഒരു  മിനി .

റബ്ബർ വ്യാപകമായതോടെ    പരിസ്ഥിതി   ആകമാനം   തകിടം  മറിഞ്ഞു . ആനിയും  പ്ലാവും   കുറെ  അവശേഷിച്ചിട്ടുണ്ട് . തെങ്ങിനും  വലിയ  മാവുകൾക്കും   സ്ഥാനമില്ലെന്നായി .  കിളികൾക്കും  മറ്റു പക്ഷികൾക്കും  ഇടമില്ലെന്നായി . ചെറിയ  ചെടികൾ   അപ്രത്യക്ഷമായി . വിഷം കലർന്ന
മാങ്ങയും  പേരക്കയും  പച്ചക്കറികളുമാണ്   ജനങ്ങൾ  ഇന്ന്   വാങ്ങി കഴിക്കുന്നത്‌ .

ഞങ്ങളുടെ   പറമ്പിൽനിന്നു  ഒരു  പറമ്പുകഴിഞ്ഞാൽ   ഒരു  പാടം  ഉണ്ടായിരുന്നു . ഏകദേശം   അര  കിലോമീറ്റർ  നീളത്തിൽ .അത്  മനോഹരമായ   ഒരു  പച്ചപ്പ്‌  ആയിരുന്നു . അവിടെ നിന്ന്  നെറ്റിയേൽ പൊന്നൻ ,വഴക്കാവരയൻ   മുതലായ   ചെറുമീനുകളെ   ഞങ്ങൾ  പിടിച്ച്  കുപ്പിയിൽ
വളർത്തിയിരുന്നു  . 1970കളിൽ   പാടം  നികത്തി   റബ്ബർ  വെച്ചു .ചിലർ
വീട്  വെച്ചു .

''പേർസണൽ  ആയിട്ട്   പറയുകയാണെങ്കിൽ '' ( ലാലു  അലക്സ്‌ )  ഇവിടെ
പരിസ്ഥിതി  നശിച്ചിട്ടില്ല .  ധാരാളം   പക്ഷികളെ  എന്നും  കാണാം . തേനീച്ചകൾ ,
ചിത്രശലഭങ്ങൾ , വണ്ടുകൾ ,തുമ്പികൾ  മുതലായവ  ഏറെയുണ്ട് . വിവിധ തരം  പൂച്ചെടികളും  മരങ്ങളും  ഉണ്ട് . പക്ഷികൾക്ക്   നിർഭയം  കൂടുവെക്കാനും
സൌകര്യമുണ്ട് . എല്ലാറ്റിനും   ഉപരി   പരിപൂർണ്ണ  നിശബ്ദതയും  ഉണ്ട് .





Monday, 2 June 2014

പ്രൈമറി സ്കൂൾ ഓർമ്മകൾ

കേരളത്തിൽ   സ്കൂളുകൾ   തുറക്കുന്നതിന്റെ   ആഘോഷങ്ങൾ  കണ്ടപ്പോൾ
ഞാൻ   എൻറെ   പ്രൈമറി സ്കൂൾ പ്രവേശത്തെപ്പറ്റി   ഓർത്തു. പ ലതരം  വാർഷികങ്ങൾ   ആഘോഷിക്കുന്നത്   ഇന്ന്   ഒരു  ഫാഷൻ  ആയിരിക്കുന്നത്
കൊണ്ട്   വിദ്യാരംഭത്തിന്റെ   അറുപതാം   വാർഷികം   ആഘോഷിക്കാനുള്ള
ഒരവസരം   എനിക്ക്   കിട്ടിയിരിക്കുകയാണ് .

അന്നും  ഇന്നുമായുള്ള   പ്രധാന  വ്യത്യാസം   കുടുംബത്തിൽ  കുട്ടികളുടെ
എണ്ണത്തിലുള്ള  വ്യത്യാസമാണ്. ഇന്ന്   ശരാശരി  1-3   കുട്ടികളാണ്  ഒരു
കുടുംബത്തിൽ   ഉള്ളത് .  അന്ന്  ഞങ്ങളുടെ  നാട്ടിൽ  6 -14   ആണ് . ഇന്ന്  ഒരു
കുട്ടിയുടെ   എല്ലാ  ചലനങ്ങളും മാതാപിതാക്കളുടെ  നിരീക്ഷണത്തിലാണ് .
ഇന്ന്    മാതാപിതാക്കൾ   spy  satellites   പോലെയാണ് .  എൻറെ  കുട്ടിക്കാലത്ത്
ഞങ്ങൾക്ക്   മാതാപിതാക്കളുടെ   ശ്രദ്ധ  വളരെ  കുറച്ചേ  കിട്ടിയിരുന്നുള്ളു .
10 -12   അംഗങ്ങൾ   ഉള്ള  ഒരു  കുടുംബത്തെ   തീറ്റി പോറ്റുന്നത്തിനുള്ള   ബദ്ധപ്പാടിൽ   ആയിരുന്നു   മാതാപിതാക്കൾ . മുതിർന്ന  കുട്ടികൾ   ഇളയവരുടെ  കാര്യങ്ങൾ   നോക്കിയിരുന്നു . കുട്ടികൾക്ക്   ലാളന  ഒട്ടും  കിട്ടിയിരുന്നില്ല .അതിൽ  പരാതിയോ   പരിഭവമോ  ഉണ്ടായിരുന്നില്ല .

വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള   ആവേശം   നാട്ടിൽ  ഉണ്ടായിരുന്നു . 1950 ൽ
പാലാ  കോളേജ്  സ്ഥാപിച്ചതോടെയാണ്  ഈ   ആവേശം  എല്ലാ  വീടുകളിലും
എത്തിയത്. എൻറെ  മൂത്ത  ജ്യേഷ്ഠൻ , പ്രൊഫസർ  എൻ കെ  ജോസഫ്‌
അന്ന്   പാല  കോളേജിൽ  പഠിക്കുകയാണ് . അടുത്ത ജ്യേഷ്ഠൻ  തോമ്മാചെൻ
ഹൈ സ്കൂളിൽ . താഴെയുള്ള   സഹോദരി  മറിയക്കുട്ടി   middle  സ്കൂളിൽ .
ഏലിക്കുട്ടിയും   ദേവസ്യച്ചനും    പൈക   ലിറ്റിൽ  ഫ്ലവർ   പ്രൈമറി  സ്‌കൂളിൽ .
ആ   സ്കൂളിലാണ്   1954ൽ   ഞാൻ   ഒന്നാം   ക്ലാസ്സിൽ   ചേർന്നത്‌ . ഏറ്റവും  മൂത്ത ചേച്ചിയെ   പണ്ടേ  വിവാഹം  ചെയ്ത്  അയച്ചിരുന്നു . രണ്ടാമത്തെ
ചേച്ചി  അന്നക്കുട്ടി   മഠത്തിൽ  ചേർന്നിരുന്നു . അന്നക്കുട്ടി  പാല St .Mary's
High  സ്കൂളിൽ   നിത്യവും   നടന്നു  പോയി  പഠിച്ചതാണ് .

പൈക   പള്ളിയുടെ   സമീപത്തായിരുന്നു   സ്കൂൾ . ഒന്ന്  മുതൽ  അഞ്ച്
വരെ  ക്ലാസുകൾ . ഓരോ  ക്ലാസ്സിലും  25  കുട്ടികളിൽ  കൂടുതൽ  ഇല്ല . വാസ്തവത്തിൽ   അത്   ഒരു   ഹാൾ  ആയിരുന്നു . തട്ടി  കൊണ്ട്   ക്ലാസുകൾ
തിരിച്ചിരുന്നു . അടുത്ത   ക്ലാസ്സിൽ   പഠിപ്പിക്കുന്നത്‌   കേൾക്കാം . കെട്ടി  അടക്കാത്ത  ഹാൾ   ആയതിനാൽ   റോഡിൽ   വല്ലപ്പോഴും  ബസ്സും  കാളവണ്ടിയും   പോകുന്നത്  കാണാം .

സ്കൂളിലേക്ക്   നടന്നാണ്   പോകുന്നത് . അയലത്തെ   രണ്ടു  പറമ്പുകളിൽകൂടി
  നടന്ന് ,പിന്നെ   ഒരു  ഇടവഴിയിലൂടെയാണ്   യാത്ര . മഴക്കാലത്ത്‌  ഒരടിയെങ്കിലും  വെള്ളം  ഉണ്ട് . ഒരു  ചെറിയ  കുന്ന്  കയറി  ഇറങ്ങേണ്ടത്  കൊണ്ട്  ആ   ഭാഗത്ത്‌   വെള്ളമില്ല . പൈക യുടെ  അടുത്തെത്തുമ്പോൾ  ഇടവഴി   ചന്തയുടെ  അടുത്താണ് . ഉണക്കമീനിന്റെ   ദുർഗന്ധം   അവിടെ
നിറഞ്ഞു നിന്നിരുന്നു .

uniform , ചെരുപ്പ്   എന്നിവ   കുട്ടികൾക്ക്  ഇല്ല . ചില ആണ്‍കുട്ടികൾ   നിക്കർ
അല്ലെങ്കിൽ  മുണ്ട്  മാത്രം  ധരിച്ചാണ്  എത്തുക . readymade  വസ്ത്രങ്ങൾ  അന്ന്
ഇല്ല . അളവെടുത്ത്   തൈപ്പിക്കുകയാണ്   പതിവ് .

കന്യാസ്ത്രീകൾ   മാത്രം  പഠിപ്പിച്ചിരുന്ന   സ്കൂളായിരുന്നു   അത് .
അന്നത്തെ   പാഠപുസ്തകം   ഇങ്ങനെ   ആയിരുന്നു :

അമ്മ , അണ , ആന ,ആമ , ഇമ , ഇല , ഈറ ,ഈച്ച ,  ഉല , ഉറി ,ഊത്ത് , ഊഞ്ഞാൽ , ഏണി ,ഏലം , ഒട്ടകം ,ഓന്ത്  etc ( അണ  തിരുവിതാംകൂറിലെ   നാണയം  ആയിരുന്നു . )

പഠനം   ബുദ്ധിമുട്ടുള്ള   കാര്യമായി  എനിക്ക്   തോന്നിയില്ല . കാരണം
എൻറെ  സഹോദരീസഹോദരന്മാർ  പഠിക്കുന്നത്  കണ്ടും  കേട്ടും  കുറെ
കാര്യങ്ങൾ   ഞാൻ   മനസ്സിലാക്കിയിരുന്നു . ഉദാഹരണമായി , എൻറെ  മൂത്ത
ചേട്ടൻ  Indian  Express  വരുത്തിയിരുന്നു . അതിൽ   ടാർസന്റെ  ചിത്രകഥയുണ്ട് .
ചേട്ടൻ   എല്ലാ  ദിവസവും   അത്  പറഞ്ഞു  തരും .  തോമ്മാചെൻ   ഹാംലെറ്റ് ,
മാർത്താണ്ഡ വർമ്മ , കരുണ , വാഴക്കുല , മുതലായ  കഥകൾ  പറഞ്ഞു  തരും .
മറ്റുള്ളവരുടെ   പാഠപുസ്തകങ്ങളും   ഞാൻ   മറിച്ചു   നോക്കും .

ചില   വാരാന്ത്യങ്ങളിൽ   ചേട്ടൻറെ   ഒരു  സുഹൃത്ത്‌ , പരേതനായ  പ്രൊഫസ്സർ
എം ടി  ഇമ്മാനുവേൽ,  ഒന്നിച്ച്   പഠിക്കാനായി   വരും . അവർ  ഇംഗ്ലീഷിൽ
സംസാരിച്ച്   practice   ചെയ്തിരുന്നു .

കുട്ടികൾ   ഏറ്റവും  കൂടുതൽ  പഠിക്കുന്നത്   കുടുംബം ,പ്രകൃതി  എന്നിവയിൽ
നിന്നാണ് . സ്കൂളിന്  മൂന്നാം   സ്ഥാനമേയുള്ളൂ   എന്നാണ്  എൻറെ  വിനീതമായ   അഭിപ്രായം . സ്വന്തം   അമ്മയെപ്പോലെ   പ്രധാനമാണ്   പ്രകൃതി .
ഉദാഹരണമായി   ഒരു  ഒന്നാം  ക്ലാസ്സിലെ   പാഠപുസ്തകത്തിൽ  പശുവിനെപ്പറ്റി, അല്ലെങ്കിൽ   തെങ്ങിനെപ്പറ്റി   ഒരു  പാഠം  ഉണ്ട്  എന്നിരിക്കട്ടെ .
സ്വന്തം  വീട്ടിൽ  ഒരു  പശു ,അല്ലെങ്കിൽ  ഒരു  തെങ്ങ്  ഉള്ള  ഒരു  കുട്ടിക്ക് ആ
പാഠം   പറഞ്ഞു കൊടുക്കേണ്ട   ആവശ്യമില്ല . മാതാപിതാക്കൾ  ഇത്തരം  കാര്യങ്ങൾ   കുട്ടികളുമായി   ചർച്ച  ചെയ്യുകയും  അത്തരം  നല്ല  കാര്യങ്ങളിലേക്ക്   അവരുടെ   ശ്രദ്ധ   തിരിക്കുകയും  വേണം .

1950 കളിൽ   പ്രകൃതിക്ക്   കോട്ടം  തട്ടിയിരുന്നില്ല .ഞങ്ങളുടെ  നാട്ടിൽ  ഓരോ
കുടുംബത്തിനും   6 -10  ഏക്കർ   ഭൂമി  ഉണ്ടായിരുന്നു . ഭൂരഹിതരും  ഉണ്ടായിരുന്നു . റബ്ബറിന്   വലിയ  സ്ഥാനം  ഉണ്ടായിരുന്നില്ല . പറമ്പുകളിൽ
മാവ് ,പ്ലാവ് , ആഞ്ഞിലി , പന ,പുളി ,കശുമാവ്   മുതലായ   വൃക്ഷങ്ങൾ  ധാരാളം   ഉണ്ടായിരുന്നു .  പശു ,ആട് ,കോഴി ,പന്നി  മുതലായവയെ   വളർത്തിയിരുന്നു .വൈദ്യുതി , ടാർ  റോഡ്‌ , റേഡിയോ ,ടിവി ,കളർ ചിത്രങ്ങൾ
മുതലായ   കാര്യങ്ങൾ   ഇല്ലാത്ത   അക്കാലത്ത്  പ്രകൃതിയിലെ   അത്ഭുതങ്ങളാണ്   കുട്ടികൾക്ക്   സന്തോഷം   നൽകിയിരുന്നത് . വളരെ  കുറച്ച്
സമയമാണ്    ഞങ്ങൾ   വീടിനുള്ളിൽ   ചെലവഴിച്ചിരുന്നത് . ഇത്  പ്രത്യേക
പഠനം   അർഹിക്കുന്നു .

1954 ലെ   പ്രധാന   സംഭവം   ആദ്യകുർബാന സ്വീകരണമായിരുന്നു . പാലാ
ബിഷപ്പ്  Dr സെബാസ്റ്റ്യൻ  വയലിൽ  ആയിരുന്നു  മുഖ്യ  കാർമ്മികൻ . സിസ്റ്റെർസ്  ഞങ്ങളെ   എല്ലാ കാര്യങ്ങളും   പഠിപ്പിച്ച്  ഒരുക്കി . എൻറെ
പിതാവ്   വില കൂടിയ  കുപ്പായം  തൈപ്പിച്ചു . shoes  വാങ്ങി . പള്ളിയിൽ
ആണ്‍കുട്ടികളെയും  പെണ്‍കുട്ടികളെയും   രണ്ടു  വരിയായി  നിറുത്തി .എന്നെ
മുമ്പിൽ  നിറുത്തുമെന്ന്   പ്രതീക്ഷിച്ചില്ല . പെണ്‍കുട്ടികളിൽ  മുമ്പിൽ


റോസമ്മ
എന്ന  കുട്ടിയായിരുന്നു . വെള്ള വസ്ത്രം ധരിച്ച്  മുടി ചൂടി ,കയ്യിൽ  പൂച്ചെണ്ടുമായി  നിന്ന  അവൾ  ഭൂമിയിലെ   മാലാഖയായി  എനിക്ക്  തോന്നി .
മെത്രാന്റെ  കൈ  മുത്തി യപ്പോൾ   അപൂർവമായ   ഒരു  സുഗന്ധം  അനുഭവപ്പെട്ടു . വയലിൽ   തിരുമേനി  വിദേശയാത്രകൾ   നടത്തിയിട്ടുള്ള
ആളാണ്‌ . ഫ്രാൻ‌സിൽ നിന്നോ  ഇറ്റലിയിൽ  നിന്നോ  വാങ്ങിയ  pefume ൻറെ
സുഗന്ധമായിരുന്നു   അത് .

ഒരു  ദിവസം   സ്കൂളിൽ   ഒരു  പാമ്പാട്ടി  വന്നു . സ്കൂൾ  നേരത്തെ  വിട്ടു .പാമ്പാട്ടി   കുഴൽ  ഊതിതുടങ്ങി . നാനാഭാഗത്ത്‌ നിന്നും   പാമ്പുകൾ  അസ്ത്രങ്ങൾ  പോലെ   ചീറി  വന്നു . പാമ്പാട്ടി   അവയെ  പിടിച്ച്  കുട്ടകളിൽ
നിക്ഷേപിച്ചു . ഇത്രയധികം   പാമ്പുകൾ   ആ  പറമ്പിൽ  ഉണ്ടായിരുന്നു  എന്നത്
വളരെ   അവിശ്വസനീയമായി   തോന്നി . അന്ന്   വൈകീട്ട്   സന്ധ്യാ പ്രാർത്ഥനയ്ക്ക്   ശേഷം   ചാച്ചൻ   ഇങ്ങനെ   പറഞ്ഞു .

''  പാമ്പാട്ടി   സിസ്റ്റെർസിനെ   പറ്റിച്ചു .പാമ്പാട്ടി   രഹസ്യമായി  തൻറെ   പാമ്പുകളെ   പറമ്പിൽ   അഴിച്ചു  വിട്ടിരുന്നു . സ്വന്തം  പാമ്പുകളെയാണ്
അയാൾ   പിടിച്ചത് . സിസ്റ്റെർസിനു  നല്ല  ഒരു  തുക  നഷ്ടമായി .''

എല്ലാവരും   ചിരിച്ചു .