'' ഇക്കൊല്ലം winter താമസിച്ചു പോയല്ലോ . ഒരു പക്ഷേ ഇപ്രാവശ്യം അത്
മയമുള്ളതായിരിക്കാം .'' പലരും പറഞ്ഞു .
Winter അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു . വ്യാഴാഴ്ച
രാത്രിയിൽ , cold front ൻറെ രൂപത്തിൽ ആ വില്ലൻ എത്തി . മഴ കേരളത്തിൽ
വില്ലനായി എത്തുന്ന അതേ ദിവസങ്ങളിൽ ഇവിടെ ശൈത്യകാലം എത്തുന്നു .
യാദൃച്ചികമായിരിക്കാം എങ്കിലും ഏതാണ്ട് സമാനസംഭവങ്ങൾ കേരളത്തിലും ദക്ഷിണാഫ്രിക്കയിലും നടക്കുന്നുണ്ട് . ഇവിടെ മയക്കുമരുന്ന്
വൻതോതിൽ നിർമ്മിക്കുന്ന ഒരു ഫാക്ടറി പോലീസ് റെയ്ഡ്ൽ കണ്ടു പിടിച്ചു . തിരുവനന്തപുരത്ത് വീര്യം കൂടിയ ' അരിഷ്ടം ' റെയ്ഡിൽ പിടിച്ചെടുത്തതായി കണ്ടു . blade ന് ഇവിടെ പറയുന്നത് ' ലോണ്‍ sharks '' എന്നാണ് .
ശൈത്യകാലത്തേക്ക് മടങ്ങാം . ഇവിടത്തെ ശൈത്യകാലം കാനഡ ,റഷ്യ ,
അമേരിക്ക എന്നിവിടങ്ങളിലെ പോലെ കഠിനമല്ല . ചില സ്ഥലങ്ങളിൽ മഞ്ഞ്
വീഴാറുണ്ട്. ഗതാഗതം തടസ്സപ്പെടാറുണ്ട് . ആകെ നോക്കിയാൽ കടന്നു കൂടാവുന്ന തണുപ്പാണ് ഉള്ളത് . ഈ പ്രദേശത്ത് ഇന്നലെ രാത്രി -5 ഡിഗ്രി യും പകൽ 19 ഡിഗ്രിയും ആയിരുന്നു . പകൽ വെയിൽ തെളിയും . Cape Town
ഭാഗത്ത് ശൈത്യകാലത്ത് മഴയും വെള്ളപ്പൊക്കവും ഉണ്ടാകാറു ണ്ട് .ഈ
സീസണിൽ പകൽ സമയം കുറവാണ് .
ശൈത്യം ഇല്ലാത്തത് കേരളത്തിൽ ഒരു അനുഗ്രഹമാണ് . കാരണം ശൈത്യകാലം ചെലവേറിയതാണ് . തണുപ്പിൽ നിന്ന് രക്ഷപെടാൻ കട്ടികൂടിയ
വസ്ത്രങ്ങൾ , തൊപ്പി , കയ്യുറ മുതലായവ വേണം . വള്ളിചെരുപ്പിട്ട് നടക്കാൻ ആവുകയില്ല . രാത്രി ഉറങ്ങണമെങ്കിൽ heater / Ac വേണം . വൈദ്യുതി നിരക്ക്
കൂട്ടുന്നതിൽ കേരളത്തിലെ ബോർഡും ഇവിടത്തെ Eskomഉം ആശയങ്ങൾ
കൈമാറാറണ്ടു എന്ന കാര്യത്തിൽ സംശയമില്ല . ലോഡ് sheddingൻറെ ഭീഷണി ഇവിടെയും ഉണ്ട് . ഭാഗ്യവശാൽ ഇതുവരെ നടപ്പാക്കിയിട്ടില്ല . വൈദ്യുതി പാഴാക്കരുതെന്ന് ഇവിടെ ഉപദേശമുണ്ട് . സാധാരണക്കാർ എങ്ങനെ വൈദ്യുതി മിതമായി ഉപയോഗിക്കും ? പണ്ട് ഒരാൾ പിശുക്ക്
പഠിക്കാൻ പോയ കഥയാണ് ഓർമ്മ വരുന്നത് .
ഒരാൾ പിശുക്ക് പഠിക്കാനായി ഒരു മഹാപിശുക്കന്റെ വീട്ടിൽ പോയി .
അവിടെ എത്തിയപ്പോൾ സന്ധ്യ ആയിരുന്നു . വിളക്ക് കത്തിച്ചിട്ടില്ല .'' എന്താ
വിളക്ക് കത്തിക്കാത്തത് ?'' എന്ന് ആഗതൻ ചോദിച്ചു . '' സംസാരിച്ചിരിക്കുന്നതിനു വിളക്ക് ആവശ്യമില്ലല്ലോ .'' മഹാപിശുക്കൻ പറഞ്ഞു . അവർ കുറേ നേരം ഇരുട്ടത്ത് സംസാരിച്ചിരുന്നു . കുറെ കഴിഞ്ഞപ്പോൾ മഹാപിശുക്കൻ ചാടിയെണീറ്റ് വിളക്ക് കത്തിക്കാൻ തുടങ്ങി .'' എന്നെ എന്തോ കടിച്ചു .'' അയാൾ പറഞ്ഞു . '' വിളക്ക് കത്തിക്കാൻ വരട്ടെ .ഞാൻ എൻറെ മുണ്ട് ഉടുത്തോട്ടെ .'' ആഗതൻ പറഞ്ഞു .
മുണ്ട് മുഷിയാതിരിക്കാനായി അയാൾ അത് മടക്കി കയ്യിൽ വെച്ചിരിക്കുകയായിരുന്നു !
ഒരു പക്ഷേ സംസാരിച്ച് ഇരിക്കുമ്പോൾ സാധാരണക്കാർ ലൈറ്റ് അണച്ച്
ഇരിക്കണമെന്ന് ആയിരിക്കാം ബോർഡുകാർ ഉദ്ദേശിക്കുന്നത് . അതല്ലെങ്കിൽ
സാധാരണക്കാർ വളരെ നേരത്തേ തന്നെ ഉറങ്ങണം എന്നായിരിക്കാം അവർ ഉദ്ദേശിക്കുന്നത് . ആ ഉപദേശത്തിൽ ഒരു അപകടം പതിയിരിപ്പുണ്ട് . പണ്ട്
ലോസ് Angelesൽ ഭൂമികുലുക്കം കാരണം കുറേ ദിവസത്തേയ്ക്ക് വൈദ്യുതി ഇല്ലായിരുന്നു . അതിൻറെ ഒമ്പതാം മാസം ഒരു baby boom ഉണ്ടായി .' Uploading '
തകൃതിയായി നടന്നു എന്നർത്ഥം !
ഇവിടെയും സർക്കാർ വകുപ്പുകളാണ് വൈദ്യുതി പാഴാക്കുന്നത് . ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ സ്റ്റേഡിയത്തിലെ ലൈറ്റുകൾ പകൽ കത്തിനിൽക്കുന്നത് കാണാം .
ശൈത്യകാലം പൊതുവെ മൂകത നിറഞ്ഞതാണ് . പച്ചക്കറികളും അനേകം
മരങ്ങളും ഇല പഴിക്കുന്നു . പക്ഷികൾ സ്ഥലം മാറി പോകുന്നു . ഞങ്ങളുടെ
വീട്ടുവളപ്പിൽ ഉണ്ടായിരുന്ന കുറേ പക്ഷികൾ രണ്ടാഴ്ച മുമ്പ് സ്ഥലം
വിട്ടു . ഇനി അവർ നവംബറിൽ തിരിച്ചു വരും . പോയ ചില പക്ഷികൾ
തിരിച്ചെത്തുമ്പോൾ കൂട് വെക്കാൻ booking നടത്തിയിട്ടാണ് പോയത് . ഒരു
ചെറിയ ഇല്ലിക്കൂട്ടത്തിൽ പുല്ലു കൊണ്ടുള്ള 8-10 വളയങ്ങൾ കേട്ടിവെച്ചി ട്ടാണ് അവർ പോയത് .
ഈ പ്രദേശത്ത് വാഴയ്ക്ക് ആയുസ്സില്ല . കഠിനമായ frost ഏറ്റ് ഇലകൾ
വാടിപ്പോകുന്നു . ചിലർ കാറ്റ് അധികം ഏൽക്കാത്ത മുക്കിലും മൂലയ്ക്കും
വാഴ നട്ട് പിടിപ്പിക്കാറുണ്ട് . വാഴയും മറ്റു ചില ചെടികളും പ്രത്യേകതരം
പ്ലാസ്റ്റിക് വല കൊണ്ട് മൂടിക്കെട്ടി വെക്കാറുണ്ട് . ഞങ്ങൾ മുരിങ്ങ വലയിട്ട്
കെട്ടി വെച്ചിരിക്കുകയാണ് .
അവസാനത്തെ ചുവന്ന റോസാപൂവ് ഇന്ന് പറിച്ചു . അത് ചെടിയിൽ
നിന്നാലും വാടിപ്പോകും . ഒരു നഷ്ടപരിഹാരം എന്ന പോലെ aloes പൂത്ത്
നിൽക്കുന്നു . വളഞ്ഞ ചുണ്ടുള്ള നീലക്കുരുവികൾ അവയിൽ പറന്ന് പറന്ന്
മധു നുകരുന്നു . അവയുടെ പുറം നല്ല തിളക്കമുള്ളതാണ് .
കേരളത്തിൽ മദ്യത്തിന് അരിഷ്ടം എന്നും പേരുണ്ട് . കൊടും തണുപ്പിൽ നിന്ന്
രക്ഷപ്പെടാനുള്ള അഭയാരിഷ്ടമാണ് വിസ്കി , ബ്രാണ്ടി മുതലായവ . ഈ
അരിഷ്ടവും ഗുണമേന്മയുള്ള ഇറച്ചി വിഭവങ്ങളും മുടങ്ങാത്ത വൈദ്യുതിയും മലയാളം ചാനലുകളും ഉള്ളതുകൊണ്ട് ശൈത്യ കാലം
കുശാൽ !

No comments:
Post a Comment