പാല ജനമൈത്രി പോലീസ് സ്റ്റേഷൻൻറെ മുറ്റത്ത് പതിവ് പോലെ വൻ തിരക്കായിരുന്നു .പ്രത്യേ കിച്ച് തട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന
സ്പെഷ്യൽ കൌണ്ടർൽ . ആ കൌണ്ടർലേയ്ക്കുള്ള ക്യൂ പെരുമ്പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞ് റോഡ് വരെ എത്തിയിരുന്നു .
തട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന ഇൻസ്പെക്ടർ ദിനേശിന്
കൈ നിറയെ ജോലിയാണ് . അദ്ദേഹം കോഴിക്കോട്ടുകാരനാണ് .കൌണ്ടർലെ തിക്കും തിരക്കും കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു .
'' ഈ പാലാക്കാർ ഭയങ്കര ബുദ്ധിമാന്മാർ ആണെന്നാണ് ഞാൻ കരുതിയിരുന്നത് . ഇപ്പോഴാണ് നിജസ്ഥിതി മനസ്സിലാകുന്നത് .''
'' അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയും .'' സഹായിയായ പോലീസുകാരൻ പറഞ്ഞു .
ക്യൂയിൽ നിന്നവർ വളരെ വിഷണ്ണരായി കാണപ്പെട്ടു . വിവിധ തട്ടിപ്പുകൾക്ക് ഇരയായി പണവും ഭൂമിയും മാനവും നഷ്ടപ്പെട്ടവരാണ് .
ചിലർ പരാതികളുടെ കടലാസ്സ് കെട്ടു കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിച്ചു
കൊണ്ടിരുന്നു . അവരിൽ ഒരാൾ മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതിരിക്കാൻ വളരെ പാടുപെട്ടിരുന്നു . ഏതാണ്ട് 55 വയസ്സ് പ്രായം .
shave ചെയ്യാത്ത മുഖം .
'' കടുവാമേട്ടിൽ പാപ്പച്ചനല്ലേ ? കണ്ടിട്ട് ആദ്യം മനസ്സിലായില്ല .'' ക്യൂവിൽ
നിന്ന ഒരാൾ പറഞ്ഞു .
പാപ്പച്ചൻ എന്നയാൾ '' അതെ '' എന്നു മാത്രം പറഞ്ഞ് തല തിരിച്ചു .
'' പൈകയിൽ നിന്നായിരിക്കും . അവിടെയാണല്ലോ മൃഗങ്ങളുടെയും പക്ഷികളുടെയും പേര് ചേർത്ത് വീട്ടുപേരുകൾ ഉള്ളത് . കടുവാതൂക്കിൽ ,
പാമ്പുതൂക്കിൽ , പുലിക്കുന്നേൽ , പോത്തും മൂട്ടിൽ , കുരുവിക്കൂട്ടിൽ , കോഴികൊത്തിക്കൽ , ആനവിരളിൽ ,നരിതൂക്കിൽ മുതലായവ .''
തുല്യദുഖിതരാണെങ്കിലും അവർ ചിരിച്ചു . പാപ്പച്ചൻ ചിരിച്ചില്ല .
പാപ്പച്ചന്റെ ഊഴമായപ്പോൾ നാലു മണിയായി .
'' എന്താ ചേട്ടാ പ്രശ്നം ?''
'' എന്റേതു ഒരു നീണ്ട കഥയാണ് .''
'' എന്തായാലും പറഞ്ഞ് തുലയ്ക്ക് .'' ഇൻസ്പെക്ടർ ദിനേശ് പറഞ്ഞു .
'' അതിപുരാതനമായ കടുവമേട്ടിൽ കുടുംബത്തിൽ പരേതനായ കുഞ്ഞെപ്പു
ചേട്ടന്റേയും ഏലിയാമ്മയുടെയും പത്തു മക്കളിൽ ഏറ്റവും ഇളയവനാണ് ഞാൻ . മൂത്ത രണ്ട് ചേട്ടന്മാർ മലബാറിൽ കുടിയേറി .രണ്ടുപേരും മരിച്ചു പോയി . രണ്ടു പേർ കന്യാസ്ത്രീകളാണ് . രണ്ടു പേർ
നേഴ്സ് മാരാണ് .ഒരാൾ അമേരിക്കയിലും ഒരാൾ ജെർമനിയിൽ .ഒരാൾ വൈദികൻ . രണ്ട് ജ്യേഷ്ടന്മാർ പ്രൊഫസർ മാരായി റിട്ടയർ ചെയ്തു .പിന്നെ
ഞാൻ .''
'' ഭാര്യ , മക്കൾ ?''
'' വിവാഹം കഴിച്ചില്ല .''
'' ഞങ്ങൾക്ക് 12 ഏക്കർ ഭൂമിയുണ്ട് . കൃഷി കാര്യങ്ങളും മാതാപിതാക്കളുടെ കാര്യങ്ങളും നോക്കി എൻറെ സമയം കടന്നു പോയി .
മാതാപിതാക്കളുടെ അവസാന കാലത്ത് രണ്ടു പേരും കിടപ്പായിരുന്നു .അമ്മയ്ക്ക് പ്രമേഹവും ചാച്ചനു prostate കാൻസറും ആയിരുന്നു . നീണ്ട
12 വർഷങ്ങൾ ഞാൻ അവരെ ശുശ്രൂഷിച്ചു .''
'' സമയം പോകുന്നു , നിങ്ങളുടെ പ്രശ്നം എന്താണ് ?'' ദിനേശ് പറഞ്ഞു .
'' ഇനി കാര്യത്തിലേയ്ക്ക് കടക്കാം . ചാച്ചനും അമ്മയും മരിച്ചു . കൃഷി
കാര്യങ്ങൾ നോക്കി ഞാൻ സ്വസ്ഥമായി കഴിയുകയായിരുന്നു .
ഒരു ദിവസം റബ്ബർവെട്ടുകാരൻ തങ്കപ്പന്റെ മകൻ ശശി ഒരു മൊബൈൽ
ഫോണിൽ നോക്കി ചിരിക്കുന്നതു കണ്ടു . അവൻ പ്ലസ് 2 വിൽ പഠിക്കുന്നവനാണ് . അച്ഛനെ സഹായിക്കാൻ അവൻ ചിലപ്പോൾ വരാറുണ്ട് . മിടുക്കനാണ് . ഞാൻ അവനോട് ചോദിച്ചു .
'' എന്താടാ ചിരിക്കുന്നത് ?''
'' ഞാൻ ചാറ്റ് ചെയ്യുകയാണ് .ദാ കണ്ടോ , എൻറെ ഗേൾ ഫ്രണ്ട് ആണ് .''
അവൻ ഫോണിലെ ഫോട്ടോ എന്നെ കാണിച്ചു . സുന്ദരിയായ ഒരു
പെണ്‍കുട്ടി .
'' എന്താടാ ഈ ചാറ്റ് എന്നുപറഞ്ഞാൽ ?''
'' എന്താ പറയുക ...ടെന്നീസ് കളി തുടങ്ങുന്നതിന് മുമ്പ് നദാലും
ഷരപോവയും ഒക്കെ വെറുതെ പന്ത് തട്ടി കളിക്കുന്നത് കണ്ടിട്ടില്ലേ ? അതുപോലെ . ചുമ്മാ വാക്കുകൾ കൊണ്ടുള്ള ഒരു തട്ടിക്കളി . നല്ല
രസമാ . ചേട്ടൻറെ കയ്യിൽ പൂത്ത കാശ് ഒത്തിരിയില്ലേ . ഒരു
നല്ല ഫോണ്‍ വാങ്ങി ചുമ്മാ ചാറ്റ് ചെയ്യ് .''
'' ഓ , അതൊ ക്കെ ചെറുപ്പക്കാർക്ക് ഉള്ളതല്ലേ ? മാത്രമല്ല , സെൽ ഫോണ്‍
ശരിക്ക് operate ചെയ്യാൻ എനിക്ക് അറിഞ്ഞു കൂടാ .''
'' വേണമെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം . ചേട്ടൻറെ ബന്ധുക്കൾ ഇല്ലേ
വിദേശത്ത് ? അവരുമായി ചാറ്റ് ചെയ്യാം . ഫോട്ടോകൾ കാണാം . നടോടുമ്പം
നടുവെ ഓടണം ചേട്ടാ ." ശശി പറഞ്ഞു .
ആ ചെറുക്കൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി .
അവൻറെ കയ്യിൽ ആറായിരം രൂപാ കൊടുത്തുവിട്ടു . അവൻ Samsung ൻറെ നല്ല ഒരു ഫോണ്‍ വാങ്ങി കൊണ്ടുവന്നു . ഞൊടിയിടയിൽ എല്ലാം activate
ചെയ്തു . അവൻ തന്നെ എൻറെ ഫോട്ടോ എടുത്ത് എല്ലാം സെറ്റ് up ആക്കി .
ശശിയുടെ കരവിരുത് സമ്മതിച്ചു കൊടുക്കണം .അങ്ങനെ facebook ൽ
ഒരു അന്ഗമായി . എൻറെ മുമ്പിൽ ഒരു പുതിയ ലോകം തുറന്നു . ചേട്ടന്മാരുടെ മക്കളുമായി ബന്ധപ്പെട്ടു . വൈകുന്നേരം സീരിയൽ കാണുന്നത്
വെട്ടി ച്ചുരുക്കി fb യിൽ ചുറ്റിക്കറങ്ങി .
ഒരു ദിവസം അങ്ങനെ ചുറ്റിക്കറങ്ങുമ്പോൾ ഒരു friend request കണ്ടു .Sumangali
wants to be your friend .'' ഏതോ ഒരു യുവതിയാണ് . ദീപികാ പാദുകൊനിന്റെ
കവർ ഫോട്ടോയാണ് ഇട്ടിരിക്കുന്നത് . ഒരു യുവതി സൗഹൃദം അഭ്യർഥിക്കുമ്പോൾ അത് നിഷേധിക്കുന്നത് മോശമല്ലേ ? അങ്ങനെ ഞാൻ
confirm ക്ലിക്ക് ചെയ്തു .പ്രത്യേക താല്പര്യമൊന്നും തോന്നിയില്ല .
fb യിൽ ചുറ്റി കറങ്ങുമ്പോൾ സുമംഗലി ചാറ്റിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി .സുമ എന്നാണ് ചുരുക്കപ്പേര് .
സുമ : ഹായ് ചേട്ടാ
ഞാൻ : ഹായ് സുമ
സുമ : ചേട്ടൻ എന്തെടുക്കുന്നു ?
ഞാൻ : വെറുതെ പത്രം വായിച്ച് ഇരിക്കുന്നു .
സുമ : പത്രത്തിൽ എന്നാ ഒണ്ട് വിശേഷം ?
ഞാൻ : പീഡനം , തട്ടിപ്പ് , പിന്നെ വിവാദങ്ങൾ .
സുമ : തട്ടിപ്പുകാരെ സൂക്ഷിക്കണം . ഇന്നത്തെ കാലത്ത് ആരേയും വിശ്വസിച്ചു കൂടാ .
ഞാൻ : ശരിയാണ് .
സുമ : ചേട്ടൻ കാപ്പി കുടിച്ചോ ?
ഞാൻ : കുടിച്ചു .
സുമ : എന്താ വിഭവങ്ങൾ ?
ഞാൻ : കപ്പയും മീൻകറിയും . സുമ എന്ത് കഴിച്ചു ?
സുമ : പുട്ടും കടലയും . ചേട്ടൻ എത്ര കാലമാണ് ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത് ?
ഞാൻ : ഞാൻ used ആണ് .
സുമ : ഒരു പെണ്ണൊക്കെ കേട്ടേണ്ടേ ?
ഞാൻ : ഓ , ഇനി അതിന് scope ഇല്ല .
സുമ : അതെന്താ ?
ഞാൻ : പ്രായം കടന്നു പോയി . 55 കഴിഞ്ഞു .
സുമ : ചുമ്മാ പറയുകയാ . ചേട്ടനെ കണ്ടാൽ ഒരു മുപ്പത്തഞ്ചെ തോന്നിക്കൂ
.
ഇത് വായിച്ചപ്പോൾ എനിക്ക് കുളിര് കോരിയിടുന്നത് പോലെ തോന്നി .
സുമ : എൻറെ പരിചയത്തിൽ ഒരു പെണ്ണുണ്ട് . 26 വയസ്സ് പ്രായം . സുന്ദരിയും സുശീലയുമാണ് .സ്വന്തമായി ബിസിനസ് നടത്തുന്നവളാണ് .
ഞാൻ : ആരാണവൾ ?
സുമ : അത് ഞാൻ തന്നെയാണ് .
അപ്പോഴും ഞാൻ കോൾമയിർ കൊണ്ടു .
ഞാൻ : എന്താ നിൻറെ ഫോട്ടോ ഇടാത്തത് ?
സുമ : ചേട്ടന് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് .
അങ്ങനെ ഞങ്ങളുടെ ചാറ്റിംഗ് നീണ്ടു നീണ്ടു പോയി . നദാലും ഫെദെറരും
അഞ്ചു സെറ്റുകൾ കളിച്ച മാരത്തോണ്‍ മാച്ചുകൾ പോലെ . പന്ത് നിലം തൊടാതെ വായുവിൽ മാത്രം തത്തിക്കളിച്ച നീണ്ടുനീണ്ട സെറ്റുകൾ . ഞങ്ങളുടെ ഹൃദയങ്ങൾ അടുത്തു . അവസാനം വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു . വിവാഹം എല്ലാവരേയും അറിയിച്ച് , പള്ളിയിൽ
വെച്ച് നടത്തണമെന്ന് ഞാൻ ചാറ്റിയ പ്പോൾ സുമ തിരിച്ച് ചാറ്റി .
'' കല്യാണം ആദ്യം രജിസ്റ്റർ ചെയ്യുക .പിന്നെ ആഘോഷമായ വിവാഹം
പള്ളിയിൽ . എല്ലാവർക്കും ഒരു സർപ്രൈസ് ആകട്ടെ .''
അങ്ങനെ ഞാൻ പാല registration ഓഫീസിൽ കൃത്യം 9 മണിക്ക് ഹാജരായി .എന്നാൽ 26 കാരിയായ സുമംഗലിയെ അവിടെ കണ്ടില്ല . കുറെ കഴിഞ്ഞപ്പോൾ ഉപ്പുമാങ്ങാഭരണി പോലെ തടിച്ച ഒരു സ്ത്രീ അടുത്ത് വന്ന് ചോദിച്ചു .
" സാർ ആരെയാണ് അന്വേഷിക്കുന്നത് ?''
" സുമംഗലി എന്നു പേരുള്ള സുമ .''
'' ഞാനാണ് ആ സുമംഗലി ''
ഇടിവെട്ട് ഏറ്റവനെ പോലെ ഞാൻ പകച്ച് നിന്നുപോയി . ചതിയിൽ
കുടുങ്ങിയെന്നു മനസ്സിലാക്കിയ ഞാൻ ഉടൻ തന്നെ ഒരു ഓട്ടോ പിടിച്ച്
പൈകയിലേയ്ക്ക് പാഞ്ഞു . കുറെ ദൂരം പിന്നിട്ടപ്പോൾ ഒരു ഹോണ്ടാ സിറ്റി
ഓട്ടോ യുടെ മുമ്പിൽ വിലങ്ങനെ നിറുത്തി . അതിൽ സുമയും രണ്ട് ഗുണ്ടകളും ഉണ്ടായിരുന്നു . അവരിൽ ഒരു ഗുണ്ടാ എന്നെ കത്തി കാണിച്ച്
ഭീഷണിപ്പെടുത്തി കാറിൽ കയറ്റി Registration ഓഫീസിൽ കൊണ്ടുപോയി
വിവാഹം രജിസ്റ്റർ ചെയ്തു .
എൻറെ ആദ്യരാത്രി ഒരു ഭീകര രാത്രി ആയിരുന്നു . സുമയും ഗുണ്ടകളും
എന്നെ ബലമായി വീട്ടിലേയ്ക്ക് കൊണ്ടു പോയി . അവർ വീടെല്ലാം അരിച്ച് പെറുക്കി തപ്പി , ആധാരങ്ങളും സ്വർണ്ണവും എല്ലാം എടുത്തു . കത്തി കാട്ടി
ഭീഷണിപ്പെടുത്തി ചില മുദ്രപത്രങ്ങളിൽ ഒപ്പു വെപ്പിച്ചു . ഭൂമിയെല്ലാം
'ഭാര്യ'യുടെ പേരിൽ എഴുതിച്ചു . റബ്ബർ വിറ്റു കിട്ടിയ 65000 രൂപായും
എൻറെ Atm കാർഡും അവർ കൊണ്ടു പോയി . വെളുപ്പിന് പാലാ കുരിശുപള്ളിക്ക് സമീപം ഇറക്കിവിട്ടു . ഇതാണെൻറെ ദുരന്ത കഥ .
'' ചേട്ടൻ ഭാഗ്യവാനാണ് . അവർ കൊന്ന് ഓടയിൽ എറിഞ്ഞില്ലല്ലോ . ഇൻസ്പെക്ടർ ദിനേശ് പറഞ്ഞു . '' ഞങ്ങൾ അന്വേഷിക്കാം .കുറേ സമയമെടുക്കും .''
'' താങ്ക് യു സാർ .'' പാപ്പച്ചൻ പറഞ്ഞു .
* * * * *

No comments:
Post a Comment