ഞങ്ങളുടെ പൂച്ച ,അപ്പു , പുറപ്പെട്ടുപോയിട്ട് ഒരു മാസത്തിലേറെ ആയിരിക്കുന്നു . ഇനി അവൻ മടങ്ങി വരുമെന്ന് പ്രതീക്ഷയില്ല . മലേഷ്യൻ
വിമാനത്തിൻറെ ദുരൂഹമായ തിരോധാനം പോലെയാണ് അപ്പുവിൻറെ തിരോധാനവും .
ഒരു തെറ്റിദ്ധാരണ കാരണമാണ് അവൻ പിണങ്ങിപ്പോയത് . മാർച്ച് 28 ന്
എൻറെ മകൾ പ്രവീണയും കുട്ടികളും അവധിക്കാലം ചെലവഴിക്കാൻ
ഇവിടെ വന്നു .മെയ് 16 നാണ് അവർ തിരിച്ചു പോയത് .
അലീസ്സ , മരിസ്സ ,ക്രിസ്സ എന്നിവർ വീടും പരിസരങ്ങളും കയ്യടക്കി . അപ്പുവിനെപ്പറ്റി അവർ നേരത്തെ കേട്ടിട്ടുണ്ട് . അവനുമായി ചങ്ങാത്തം
സ്ഥാപിക്കാനുള്ള കുട്ടികളുടെ ശ്രമങ്ങൾ പാളി . അവർ വിചാരിച്ചത്
അപ്പു അവരോട് ഇണങ്ങി കൂട്ടുകൂടി അവരുടെ കൂടെ നടക്കുമെന്നാണ് .
എന്നാൽ തൻറെ സ്വകാര്യതയിലുള്ള കടന്നുകയറ്റം അവന് ഇഷ്ടപ്പെട്ടില്ല .
കുട്ടികൾ അവൻറെ ദേഹത്ത് തൊട്ടത് അവന് ഇഷ്ടപ്പെട്ടില്ല . മാത്രമല്ല
കുട്ടികൾ ഇവിടെ സ്ഥിരതാമസത്തിന് വന്നതാണെന്ന് അവൻ തെറ്റിദ്ധരിച്ചു
കാണും . അങ്ങനെ അനാവശ്യമായി പിണങ്ങി പ്പോയ അവൻ എന്തോ
അപകടത്തിൽപ്പെട്ട് മരിച്ചുവെന്ന് അനുമാനിക്കാം .
അപ്പു സുന്ദരനായിരുന്നു . അവനെ അന്വേഷിച്ച് പെണ്പൂച്ചകൾ ഇവിടെ
എത്തിയിരുന്നു . അവനു വേണ്ടി കടിപിടി കൂടിയിരുന്നു .പെണ്പൂച്ചകളെ
അന്വേഷിച്ച് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല .
അപ്പു അന്തസ്സും അഭിമാനവും ഉള്ളവനായിരുന്നു . ഭക്ഷണ കാര്യത്തിൽ
കടുത്ത ചിട്ട ആയിരുന്നു . ശുദ്ധമായ പാലും വില കൂടിയ catfoodഉം
ആയിരുന്നു അവൻറെ ഭക്ഷണം . കോഴി ത്തൊലി , മീനിൻറെ അവശിഷ്ടങ്ങൾ
എന്നിവ അവന് ഇഷ്ടമില്ലായിരുന്നു . ഒന്നോ രണ്ടോ കഷണങ്ങൾ മനസ്സില്ലാ
മനസ്സോടെ കഴിക്കും . fat -free milk തൊടില്ല .പട്ടിണി കിടന്നാലും അത്തരം
സാധനങ്ങൾ അവൻ കഴിക്കുകയില്ല . അയൽവക്കത്തെ പൂച്ചകൾക്ക് ഇത്
ഒരു സുവർണ്ണാവസരം ആയിരുന്നു . അപ്പുവിൻറെ പ്ലേറ്റ് എപ്പോഴും
ക്ലീൻ !
പക്ഷി പിടുത്തത്തിൽ വിദഗ്ദ്ധനായിരുന്നു അപ്പു . മരത്തിൽ കേറി അവൻ
പക്ഷിയെ പിടിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് . മരത്തിൽ നിന്ന് ഏകദേശം 20 മീറ്റർ അകലെ അവൻ ഒളിച്ചിരിക്കും . തക്ക സമയത്ത് ഉസൈൻ ബൊൽട്ടിനെ പ്പോലെ , ചീറ്റയെ പോലെ ഒരു കുതിപ്പാണ് . പത്ത് അടി ഉയരത്തിൽ ഇരുന്ന പക്ഷി അവൻറെ വായിൽ ! പക്ഷി പിടുത്തത്തിലും
അവൻ അന്തസ്സ് കാണിച്ചിരുന്നു . ചെറിയ പക്ഷികളെ അവൻ പിടിച്ചിരുന്നില്ല . പ്രാവുകളെയാണ് അവൻ പിടിച്ചിരുന്നത് .
ഞങ്ങൾ തോട്ടത്തിൽ നടക്കുമ്പോൾ അപ്പു എപ്പോഴും അനുഗമിക്കും . മുട്ടിയുരുമ്മിയും നിലത്തുകിടന്ന് ഉരുണ്ടും അവൻ തൻറെ ആവശ്യം ,fresh
milk , എപ്പോഴും ഓർമിപ്പിച്ചിരുന്നു . ആ സ്നേഹം ഇന്ന് ഓർമ്മയായി .
ഒന്നും തള്ളിക്കളയാനാവുകയില്ല . ആർക്കറിയാം , മുടിയനായ പുത്രനെ പോലെ ഒരു ദിവസം അവൻ വരുമായിരിക്കാം .

No comments:
Post a Comment