ടെലരെയ്വില്ലിൽ ഞങ്ങൾ പോകുന്ന കത്തോലിക്കാ പള്ളി വളരെ ചെറുതാണ് . അംഗങ്ങളും കുറവാണ് . ഞായറാഴ്ച കുർബാനയ്ക്ക് ഏകദേശം 30 പേർ കാണും . അതു കൊണ്ട് ഒരു ഗുണമുണ്ട് . എല്ലാവർക്കും
പരസ്പരം അറിയാം . ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് .കുർബാന കഴിഞ്ഞ് വികാരിയും ഇടവക അംഗങ്ങളും കുറെ നേരം
കുശലം പറയും . കുടുംബകാര്യങ്ങൾ അന്വേഷിക്കും . വിഷമ ഘട്ടങ്ങളിൽ
സപ്പോർട്ട് ചെയ്യും .
പേൾ എന്ന് പേരുള്ള ഒരു മഹതി ഒരു ദിവസം ഞങ്ങളോട് ചോദിച്ചു .
'' ഇന്ത്യയിൽ നിന്നുള്ള കുറെ സ്റ്റാമ്പ് തരാമോ .''
'' തീർച്ചയായും .'' ഞാൻ പറഞ്ഞു .
ഒരാൾ എന്തെങ്കിലും ഒരു കാര്യം അഭ്യർഥിക്കുമ്പോൾ '' പറ്റുകയില്ല ''
എന്ന് പറയുന്നത് ശരിയല്ലല്ലോ . എഴുപത് വയസ്സുള്ള പേൾ breast cancer
രോഗത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആളാണ് .
പക്ഷേ സ്റ്റാമ്പ് എവിടെ കിട്ടും . ഇന്ന് കത്തുകൾ എഴുതുന്നവർ ഉണ്ടോയെന്ന്
എനിക്ക് അറിഞ്ഞു കൂടാ . ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ ഇന്ന് കത്തുകൾ എഴുതേണ്ട ആവശ്യമില്ല . ഇ മെയിൽ ,sms , face book , twitter , skype മുതലായവ
പ്രചാരത്തിലായതോടെ കത്തുകൾ കാലഹരണപ്പെട്ടു പോയി . നാടോടുമ്പോൾ നടുവെ ഓടണമല്ലോ . Inbox വന്നതോടെ പോസ്റ്റ് ബോക്സ്
പടിയടച്ച് പുറത്താക്കിയ outbox ആയി . നാട്ടിലെ സ്ഥിതി എന്താണെന്ന് അറിഞ്ഞുകൂടാ .
ആഫ്രിക്കയിൽ പോസ്റ്റ്മാൻ എന്നയാൾ അഞ്ജാതനാണ് . പോസ്റ്റ് പെട്ടിക്കാണ് പ്രാധാന്യം . പോസ്റ്റ് ഓഫീസുകളിൽ ഇന്ന് തിരക്ക് കുറഞ്ഞു വരുന്നു .ഉദാഹരണമായി പത്തിരുപത് കൊല്ലം മുമ്പുവരെ ഡിസംബറിൽ ചാക്കുകൾ നിറയെ ക്രിസ്മസ് കാർഡുകൾ കെട്ടിക്കിടന്നിരുന്നു .ഇന്ന്
അത്തരം കാർഡുകൾ കിട്ടാനുണ്ടോ എന്നുപോലും അറിഞ്ഞു കൂടാ .
ഞങ്ങളുടെ സ്കൂളിൻറെ പോസ്റ്റ് ബോക്സ് തുറന്ന് കത്തുകൾ എടുക്കുന്നത്
ഞാനാണ് . കൂടുതലും അധ്യാപകർക്കുള്ള കത്തുകളാണ് . വ്യക്തിപരമായ
കത്തുകൾ ഒരിക്കലും കണ്ടിട്ടില്ല . ബില്ലുകളും statements ഉം ആണ് പോസ്റ്റ്
പെട്ടിയുടെ ഉള്ളടക്കം .
എനിക്ക് രണ്ട് പോസ്റ്റ് പെട്ടികളുണ്ട് . ഒന്ന് പോസ്റ്റ് ഓഫീസിൽ , മറ്റൊന്ന്
ചെറിയ ഗേറ്റിൽ . രണ്ടും മിക്കപ്പോഴും ശൂന്യം. തീരം തേടുന്ന തിര എന്ന്
പറയുന്നതുപോലെ കത്തിന് വേണ്ടി കാത്തിരിക്കുന്ന പെട്ടികൾ . കത്തുകൾ
പെട്ടിയിലിടുന്ന ജീവനക്കാരുടെ ഉന്നം തെറ്റി ചിലപ്പോൾ ഒന്നോ രണ്ടോ
കത്തുകൾ കിട്ടിയിട്ടുണ്ട് . ഉദാഹരണമായി 659 ൽ ഇടേണ്ട കത്ത് 559 ൽ
ഇടുന്നു . പണ്ട് അന്നമ്മ ചേടത്തി മാണി സാറിൻറെ കുതിരക്ക് കുത്തിയ
വോട്ട് MK മാണി എന്ന അപരൻറെ ഒട്ടകത്തിന്റെ മുതുകത്ത് പതിച്ച
പോലെ !
ബില്ലുകളും statementകളും എത്തിക്കാൻ വേണ്ടിയാണ് ഇവിടെ പോസ്റ്റ്
ഓഫീസുകൾ പ്രധാനമായും പ്രവർത്തിക്കുന്നത് . statement കൾ പലപ്പോഴും
സന്തോഷകരമല്ല . കൊടുത്ത് തീർക്കാനുള്ള തുകകളുടെ കയ്പേറിയ ഓർമ്മപ്പെടുത്തലാണ് സാധാരണയായി പെട്ടിയിൽ വീഴുന്നത് .overdue ആകുമ്പോൾ അഡ്രെസ്സ് ചുവപ്പ് നിറത്തിലായിരിക്കും .
പെട്ടിയിൽ ഒന്നും വീഴുന്നില്ല എന്ന് പറഞ്ഞു കൂടാ . ഇവിടെ പോസ്റ്റ് പെട്ടിയിൽ പരസ്യങ്ങൾ ഇടുന്ന പതിവുണ്ട് . എന്തായാലും ഭയവും
ആശങ്കയോടും കൂടിയാണ് ഞാൻ എൻറെ പോസ്റ്റ് പെട്ടി ആഴ്ചയിൽ
ഒരു പ്രാവശ്യം തുറക്കുന്നത് . ഭയത്തിൻറെ കാരണങ്ങൾ രണ്ടാണ് . ഒന്ന് ,
അധികം ഉപയോഗിക്കാത്ത പെട്ടിയിൽ പാമ്പ് ഉണ്ടോയെന്ന ഭയം . രണ്ട് ,
കൊടുത്തു തീർക്കാനുള്ള എന്തെങ്കിലും statement ഉണ്ടോയെന്ന ഭയം .
കഴിഞ്ഞ ആഴ്ച നീണ്ടു മെലിഞ്ഞ ഒരു statement എന്നെ കടിച്ചു . e -toll പിരിവിൻറെ statement ആയിരുന്നു അത് .Toll പിരിവിൽ ഇന്ത്യയും
ദക്ഷിണാഫ്രിക്കയും ഇരട്ടകളാണ്. ഒരു ദക്ഷിണാഫ്രിക്കൻ കമ്പനിയാണ്
ഇന്ത്യയിലെ Toll പിരിവിൻറെ നടത്തിപ്പുകാരെന്നു പറഞ്ഞു കേട്ടിട്ടുണ്ട് .
മാർച്ച് 28 ആം തീയതി എൻറെ മകൾ പ്രവീണയെയും കുട്ടികളേയും
കൊണ്ടുവരാൻ എയർപോർട്ട്ൽ പോയതിൻറെ statement ആണ് കിട്ടിയത് .
115 rand . ചൂടാറുന്നതിനു മുമ്പ് അടച്ചാൽ 46 rand . കിട്ടിയ ദിവസം തന്നെ
പണം ബാങ്കിൽ അടച്ചു . ഇനി രണ്ടെണ്ണം വരാനുണ്ട് .
പേളിന് സ്റ്റാമ്പ് എങ്ങനെ കൊടുക്കും? മരുന്നിനു പോലും ഒരു സ്റ്റാമ്പ്
എടുക്കാനില്ല . പക്ഷേ കഴിഞ്ഞ ആഴ്ച ഒരു അത്ഭുതം സംഭവിച്ചു . ഇന്ത്യയിൽ നിന്ന് ഒരു കത്ത് വന്നു . പണ്ടത്തെ ഒരു സഹപാഠിയാണ്
കത്ത് അയച്ചിരിക്കുന്നത് . ഞങ്ങൾ തമ്മിൽ കണ്ടിട്ട് 41 വർഷമായി . എൻറെ
അഡ്രസ് കണ്ടുപിടിച്ച് കത്ത് എഴുതിയിരിക്കുകയാണ് . റിട്ടയർ ചെയ്ത്
സ്വസ്ഥമായി കഴിയുന്ന ആളാണ് . ഇനി നാട്ടിൽ ചെല്ലുമ്പോൾ കാണണമെന്ന്
അദ്ദേഹം കത്തിൽ പറയുന്നു . fbയും emailഉം ഉള്ളപ്പോൾ എന്തുകൊണ്ടാണ്
അദ്ദേഹം ഒരു കത്തയച്ചത് ? തനിക്ക് മാനസികമായ ചില പ്രശ്നങ്ങളുണ്ട്
എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട് .
എന്തായാലും പേളിന് രണ്ട് സ്റ്റാമ്പ്‌കൾ കിട്ടി . ഇന്ദിരാ ഗാന്ധിയുടെയും
മദർ തെരേസയുടെയും പടമുള്ളത് .

No comments:
Post a Comment