AD 2020
പട്ടികളുടെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു
വർഷമാണ് .അന്നാണ് പട്ടികളുടെ ,പട്ടികൾക്കു വേണ്ടി , പട്ടികളാൽ ഭരിക്കപ്പെടുന്ന പട്ടിസ്ഥാൻ എന്ന സ്വതന്ത്രരാഷ്ട്രം ഉദയം ചെയ്തത് .പട്ടിസ്ഥാൻ ഒരു സ്വതന്ത്ര പരമാധികാര Republic ആയി ജനിച്ച 2020 ഓഗസ്റ്റ്
ഒന്നാം തീയതി , കരിദിനമായി മലയാളികൾ ആചരിച്ചു വരുന്നു .
വളരെ നീണ്ട പോരാട്ടങ്ങൾക്കും ചെറുത്തുനിൽപ്പിനും ശേഷമാണ് പട്ടിസ്ഥാൻ ഉദയം ചെയ്തത് . 2014ൽ തന്നെ മനുഷ്യരും പട്ടികളും തമ്മിലുള്ള സംഘർഷം ഗുരുതരമായിരുന്നു . ലക്ഷക്കണക്കിന് ആളുകൾക്ക്
നിത്യവും തെരുവ്നായ്ക്കളുടെ കടി ഏറ്റിരുന്നു . പട്ടിപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ആദരണീയനായ മന്ത്രി മഞ്ഞളാംകുഴി അലി
എടുത്ത നടപടികൾ ഫലം കണ്ടില്ല . പട്ടികളെ വേലി കെട്ടി പാർപ്പിക്കാനായിരുന്നു ആദ്യത്തെ പ്ലാൻ . പക്ഷേ , അതിന് വേണ്ടി സ്ഥലം
കണ്ടെത്താനുള്ള ശ്രമങ്ങൾ ജനങ്ങളുടെ എതിർപ്പ് കാരണം ഉപേക്ഷിക്കേണ്ടി വന്നു . പട്ടികുര കാരണം ഉറക്കം മുടങ്ങും എന്നതാണ്
ജനങ്ങളുടെ എതിർപ്പിനു കാരണമായത് .
കുട്ടികൾക്ക് പട്ടികടി ഏൽക്കാതിരിക്കാൻ സൌജന്യമായി ബൂട്ടുകൾ
വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു . എന്നാൽ ബൂട്ടുകൾക്ക്
പച്ച നിറം ആയിരുന്നത് കടുത്ത പ്രധിഷേധത്തിന് കാരണമായി .ചില
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പഠിപ്പുമുടക്കി പച്ച ബൂട്ടുകൾ
നടുറോഡിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു . അതുകൊണ്ടുമാത്രം അരിശം തീരാഞ്ഞ അവർ സമീപത്തുള്ള കടകളിൽ കയറി മഞ്ഞളിന്റെ
പാക്കറ്റുകൾ എടുത്ത് റോഡിലെല്ലാം തൂവി .
പാവം മഞ്ഞളാംകുഴി മറ്റൊരു പദ്ധതി തയാറാക്കി . പട്ടികളെയെല്ലാം
റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക എന്നതായിരുന്നു
പ്ലാൻ . അതിനുവേണ്ടി ISRO യുമായി സർക്കാർ കരാറുണ്ടാക്കി .പ്രതിപക്ഷം എതിർത്തില്ല . കാരണം കടിക്കുന്ന കാര്യത്തിൽ പട്ടികൾ മുഖം നോക്കിയിരുന്നില്ല .
ഒരു ദിവസം 10000 പട്ടികളെ ബഹിരാകാശത്തെക്ക് അയക്കാനായിരുന്നു
പ്ലാൻ . 2015 നവംബർ ഒന്നാം തീയതി വമ്പിച്ച ഒരു ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ ആദരണീയനായ ശ്രീ ഉമ്മൻ ചാണ്ടി വിക്ഷേപണത്തിന്
സ്വിച്ച് ഞെക്കാനായി വിരൽ വെച്ചു . countdown 3ൽ എത്തിയപ്പോൾ
ഒരു പട്ടിയവകാശ പ്രവർത്തകൻ ഓടിവന്ന് ഉമ്മൻ ചാണ്ടിയുടെ
കയ്യിൽ ഒരു കടലാസ്സ് കൊടുത്തു . ഹൈ കോടതിയിൽ നിന്നുള്ള സ്റ്റേ ആയിരുന്നു അത് .
അങ്ങനെ ആ ശ്രമവും പാളി .
സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് കരുത്താർജിച്ച പട്ടികൾ അതിക്രമങ്ങൾ തുടർന്നു . അവർ സ്വന്തം സംഘടന ഉണ്ടാക്കി . അഖില കേരള
ശ്വാന അസോസിയേഷൻ . 2015 ൽ അവർ തിരുവനന്ത പുരത്ത് അഖിലകേരള
പട്ടിസന്ഗമം നടത്തി . മൂന്നു ദിവസത്തെ ആഘോഷങ്ങൾ . കടിപേടിച്ചു
നഗരവാസികൾ ഒന്നടങ്കം നഗരം വിട്ടുപോയി .സംഗമത്തിൽ പട്ടികളുടെ
charter പ്രഖ്യാപിച്ചു .
പട്ടി മഹാസംഗമം തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ചു .'' തലസ്ഥാനത്ത് പട്ടിസുനാമി '', '' ശ്വാനസമുദ്രം ഇരമ്പി '', '' അലയടിച്ച പട്ടിസാഗരം '' '' കുരഘോഷം മുഴങ്ങി '', '' തലസ്ഥാനനഗരി , പട്ടിപുരം ''
മുതലായ തലക്കെട്ടുകൾ പത്രങ്ങളിലും ചാനലുകളിലും സ്ഥലം പിടിച്ചു .
പട്ടിയൻ ഹിറ്റ്ലെർ എന്ന് പേരുള്ള , ജർമ്മൻ shepherd ഇനത്തിൽപ്പെട്ട
ഒരു പട്ടിവീരനാണ് പട്ടികളുടെ അനിഷേധ്യനേതാവായി ഉയർന്നു വന്നത് .
പഴയരിക്കണ്ടം മൈതാനത്ത് തടിച്ചുകൂടിയ പട്ടിമാഹാസമുദ്രത്തെ അഭി -
സംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഡോഗ്സ്' charter അവതരിപ്പിച്ചു .അതിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു .
1 പട്ടികളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പദപ്രയോഗങ്ങൾ നിരോധിക്കുക . eg '' നീ പോടാ പട്ടീ '', '' പട്ടിക്കഴുവേരീടെ മോനേ '', '' നായിൻറെ മോനെ '' മുതലായവ .
2 തെരുവ് പട്ടികൾക്ക് സൌജന്യമായി ഭക്ഷണം ഏർപ്പാട് ചെയ്യുക .ഇതിനായി എല്ലാ തെരുവ്മൂലകളിലും vendor machines സ്ഥാപിക്കുക .
ഒരു പട്ടിക്ക് ഇഷ്ടപ്പെട്ട dogfood ൻറെ ചിത്രത്തിൽ മണപ്പിക്കുമ്പോൾ
ഒരു ടിൻ താഴെ വീഴണം .
3 പട്ടിയെ ഒരു തെരഞ്ഞെടുപ്പ് ചിഹ്നമായി അന്ഗീകരിക്കുക .
4 പട്ടികൾക്കു വേണ്ടി പട്ടിസ്ഥാൻ എന്ന പേരിൽ സ്വതന്ത്ര രാജ്യം സ്ഥാപിക്കുക .
പട്ടികൾ റോഡ് തിങ്ങി നിറഞ്ഞ് ജാഥയായി ക്ലിഫ് ഹൌസിലേയ്ക്ക്
മാർച്ചു ചെയ്തു . മതിലിനുള്ളിൽ നിന്നുകൊണ്ടാണ് ഉമ്മൻ ചാണ്ടി
നിവേദനം സ്വീകരിച്ചത് . അദ്ദേഹം പച്ച ബൂട്ടും ഹെൽമെറ്റ്‌ഉം ധരിച്ചിരുന്നു .
2016 ൽ ഉമ്മൻ ചാണ്ടി സ്ഥാനമൊഴിഞ്ഞു . ചെന്നിത്തല രമേശൻ നായരുടെ
നേതൃത്വത്തിൽ UDF വമ്പിച്ച വിജയം നേടി . അദ്ദേഹം മുഖ്യ മന്ത്രിയായി .
UDF ൻറെ പ്രകടന പത്രികയിൽ ഏറ്റവും ഊന്നൽ നൽകിയിരുന്നത് 100
ദിവസത്തിനകം കേരളത്തെ ഒരു സമ്പൂർണ്ണ പട്ടിവിമുക്തസംസ്ഥാനമാക്കുക
എന്നതായിരുന്നു . സ്ഥാനമേറ്റ ഉടൻതന്നെ ചെന്നിത്തല ഭാവികർമപരിപാടികളെ ക്കുറിച്ച് തലപുകഞ്ഞ് ആലോചിച്ചു . കായൽ
നികത്തി , ഒരു ദ്വീപുണ്ടാക്കി പട്ടികളെ അവിടെ പാർപ്പിക്കാനുള്ള ഒരു
പദ്ധതി അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചു . എന്നാൽ ആ പദ്ധതി
ടൂറിസത്തിന്റെ വേര് അറക്കുമെന്നുള്ള ആക്ഷേപം ഉയർന്നു . ടൂറിസലോബി ശക്തമായ സമ്മർദ്ദം ചെലുത്തി ആ പദ്ധതിയെ അട്ടിമറിച്ചു .
ചെന്നിത്തല നിരാശനായില്ല . അദ്ദേഹം വേറൊരു പദ്ധതിക്ക് രൂപം നൽകി .
ആഫ്രിക്കയിൽ ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥലം വെറുതെ
കിടപ്പുണ്ട് . ദക്ഷിണാഫ്രിക്കയിൽ 2 ലക്ഷം ഹെക്ടർ സ്ഥലം പുല്ലു വിലയ്ക്ക് വാങ്ങി പട്ടിസ്ഥാൻ രൂപീകരിക്കുക എന്നതായിരുന്നു പ്ലാൻ . പട്ടികളെ
കപ്പൽ മാർഗം ദക്ഷിണാഫ്രിക്കയിൽ എത്തിക്കും . പക്ഷേ എതിർപ്പുമായി
പട്ടിയവകാശ പ്രവർത്തകർ രംഗത്തെത്തി . കടൽക്കാറ്റ് ഏറ്റാൽ
പട്ടികൾക്ക് പനിബാധയുണ്ടാകും എന്നായിരുന്നു അവരുടെ വാദം . അങ്ങനെ ആ പദ്ധതിയും പാളി .
2020ൽ പട്ടികളുടെ എണ്ണം നാലുകോടി കഴിഞ്ഞിരുന്നു . 2020 ജൂലൈ
29 ആം തീയതി പൊടുന്നനെ കേരളമൊട്ടാകെ പട്ടികൾ ഇളകി . വളർത്തു
പട്ടികൾ കൂട്ടത്തോടെ കാലുമാറി തെരുവുപട്ടികളുടെ കൂടെ ചേർന്നു .
അവർ എല്ലാ ചാനലുകളും പിടിച്ചെടുത്തു . പട്ടിയൻ ഹിറ്റ്ലെർ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ കുരച്ചു .
'' 48 മണിക്കൂറിനകം എല്ലാ മനുഷ്യരും കേരളം വിട്ടു പോകണം . പട്ടിസ്ഥാനിൽ നിങ്ങൾക്ക് ഇടമില്ല .''
കടിപേടിച്ച് മനുഷ്യരെല്ലാം കേരളത്തിൽ നിന്ന് പലായനം ചെയ്തു .
അങ്ങനെ കേരളം ഒരു സമ്പൂർണ്ണ മനുഷ്യ വിമുക്ത സംസ്ഥാനമായി . 2020
ഓഗസ്റ്റ് ഒന്നാം തീയതി പട്ടിസ്ഥാൻ നിലവിൽ വന്നു . പട്ടിയൻ ഹിറ്റ്ലെർ
ആദ്യത്തെ President ആയി സ്ഥാനമേറ്റു .
പട്ടികളുടെ വീടുകളിൽ മനുഷ്യൻറെ പേരു ചേർത്ത് അവർ തമാശുകൾ
പറയുകയും വഴക്കടിക്കുകയും ചെയ്തു . ഉദാഹരണത്തിന് , '' നീ പോടാ മനുഷ്യാ '', '' നീ പോടീ മനുഷ്യത്തി '', '' ഈ എല്ല് മനുഷ്യനുപോലും വേണ്ടാ ''
എന്നൊക്കെ .

No comments:
Post a Comment