Friday, 11 July 2014

pandathe vimana yathrakal


10   ജൂലൈ    2014

തണുപ്പ്   -7  വരെ   താണ   ഒരു   പ്രഭാതത്തിൽ   ഞങ്ങൾ   പാസ്പോർട്ട്‌  പുതുക്കുന്നതിന്   വേണ്ടി   Johannesburg  ലേക്ക്   പുറപ്പെട്ടു . Delareyville ൽ  നിന്ന്
പാസ്പോർട്ട്‌   ഓഫീസിലേക്ക്   330  Kms   ആണ്   ദൂരം , നാല്  മണിക്കൂർ  കൊണ്ട്  എത്തും . പാസ്പോർട്ട്‌   കാര്യങ്ങൾ  ഒരു   സ്വകാര്യ  കമ്പനിയെ  ഏൽപ്പിച്ചിരിക്കുകയാണ് . ഞങ്ങൾ   10 മണിക്ക്  അവിടെയെത്തുമ്പോൾ  വേറെ  അപേക്ഷകർ   ആരുമില്ല . അതുകൊണ്ട്   എല്ലാ   കാര്യങ്ങളും  സുഗമം .പുതിയ
പാസ്പോർട്ട്‌    കൊറിയർ  വഴി   അയച്ചു തരും .എല്ലാം  കൂടി   ഒരു  പാസ്പോർട്ട്‌   പുതുക്കാനുള്ള   ചെലവ്  1000  Rand . ( 5600  രൂപ )

40   വർഷം  മുമ്പുള്ള   പാസ്പോർട്ട്‌ , വിമാന യാത്രകൾ   എന്നിവ   ഓർക്കാൻ
ഈ   പുതുക്കൽ   കാരണമായി . 1974 ൽ   കേരളത്തിൽ   പാസ്പോർട്ട്‌  ഓഫീസ്
ഇല്ലായിരുന്നു . മദ്രാസ്സിൽ   ആയിരുന്നു   പാസ്പോർട്ട്‌   ഓഫീസ് . agentമാർ
വഴി   പാസ്പോർട്ട്‌  എടുക്കാം . വേഗം  കിട്ടുന്നതിന്  വേണ്ടി  ഞാൻ  മദ്രാസ്സിൽ
പോയി   ഒരാഴ്ച   ഹോട്ടലിൽ   മുറിയെടുത്ത്   താമസിച്ച് , പാസ്പോർട്ട്‌
ഓഫീസറെ   കണ്ട്   കാര്യം    സാധിച്ചു .

പണ്ടത്തെ   വിമാന  യാത്രകൾക്കു   വേണ്ടി   വളരെ   അധിക ചെലവുകൾ  ഉണ്ടായിരുന്നു . ഇന്ന്   യാത്രക്കാരന്   ഒരു  പൈസ  പോലും  പാഴാകുന്നില്ല .
പണ്ട്  ടിക്കറ്റ്‌   ശരിയാക്കാൻ   എറണാകുളത്തിന്    പല  പ്രാവശ്യം  യാത്ര
ചെയ്യേണ്ടിയിരുന്നു . കേരളത്തിലേക്ക്   വിദേശവിമാനങ്ങൾ   എത്തിയിരുന്നില്ല .യാത്രക്കാർ   ബോംബയിലേക്ക്   പറക്കണം . അവിടെ  ലോക്കൽ  എയർപോർട്ട്ൽ  നിന്ന്   അന്താരാഷ്ട്ര എയർപോർട്ട് ലേക്ക്   പോകാൻ   ടാക്സി ക്കൂലി , ചുമട്ടുകൂലി  എന്നിവ  കൊടുക്കണം . അന്നേ ദിവസം   ഫ്ലൈറ്റ്  ഇല്ലെങ്കിൽ   ഹോട്ടലിൽ    മുറിയെടുത്ത്   താമസിക്കണം . ബോംബേയിൽ  പരിചയമില്ലാത്ത    യാത്രക്കാരെ    ടാക്സി ഡ്രൈവർമാർ    പറ്റിക്കുക  പതിവായിരുന്നു .

എയർപോർട്ട്നുള്ളിലെ    അനുഭവങ്ങൾ   അത്ര   സുഖകരമായിരുന്നില്ല . എല്ലായിടത്തും    പരുക്കൻ   സമീപനമായിരുന്നു   യാത്രക്കാർക്ക്   കിട്ടിയിരുന്നത് . ശരിയായ   വിവരങ്ങൾ  ഒന്നുമില്ല . ചെക്ക്‌ -ഇൻ  കൌന്റെർ
ഒരു   യുദ്ധമേഖല   പോലെ  ആയിരുന്നു . പ്രത്യേകിച്ച്   luggageന്   തൂക്കം
കൂടുതൽ   ഉണ്ടെങ്കിൽ   കുടുങ്ങിയത്  തന്നെ ! പിന്നെ   തർക്കങ്ങളായി ,വിലപേശലുകൾ  ആയി . counter ൽ   നിൽക്കുന്നവരുടെ   ശിങ്കിടികളായ  porter മാർ  കൈക്കൂലിയുടെ   കൂട്ടിക്കൊടുപ്പുകാരായി   പ്രവർത്തിച്ചു . ഇപ്പോൾ
ഇത്തരം   കൂട്ടിക്കൊടുപ്പുകാരെ    കാണാനില്ല .

1970 കളിൽ   ബോംബേയിൽ  വന്നിറങ്ങുന്ന  ഒരു   യാത്രക്കാരന്  കസ്റ്റംസ്
എന്ന  അഗ്നിപരീക്ഷ   കടക്കേണ്ടതുണ്ടായിരുന്നു . ഏറ്റവും   അപരിഷ്കൃതവും
മര്യാദ ഹീനവുമായ    സമീപനമായിരുന്നു  കസ്റ്റംസുകാരുടെത് . കഴുകന്മാരെപ്പോലെ  അവർ  യാത്രക്കാരെ   കൊത്തിപ്പറിച്ചിരുന്നു . അന്ന്
ഒരു   ചാനലേയുള്ളൂ . പിടിച്ചുപറി ചാനൽ . എല്ലാവരുടേയും  പെട്ടികൾ
തുറന്ന്, സാധനങ്ങൾ   എല്ലാം  വലിച്ചുവാരി  പുറത്തിട്ട്  അവർ   പരിശോധിക്കും . വിസ്കി , വാച്ച് , വിദേശ സാരി , ഓഡിയോ  ടേപ്പ് recorder
മുതലായ   സാധനങ്ങൾക്കാണ്   അവർ   ഡ്യൂട്ടി   ചുമത്തിയിരുന്നത് .

യാത്രക്കാരൻറെ   മോചനം   ഒരു   നീണ്ട   കഥയാണ് . ആധുനിക  technology യാണ്
അവനെ   ഇടനിലക്കാരുടെയും   അഴിമതിക്കാരുടെയും    പിടിയിൽ  നിന്ന്  രക്ഷിച്ചത്‌ . trolley യും   wheel  ഉള്ള  പെട്ടികളും  ബാഗുകളും  യാത്രക്കാരന്റെ
മോചനത്തിന്   ആക്കം  കൂട്ടി .

1970 കളിലും  80 കളിലും  കൊച്ചിയിലോ  തിരുവനന്തപുരത്തോ  ലാൻഡ്‌  ചെയ്യുന്ന   യാത്രക്കാരൻ   ചിലപ്പോൾ  ചുമട്ടുതൊഴിലാളികളുടെ  ചൂഷണത്തിനും  ചീത്തവിളികൾക്കും   ഇരയായിരുന്നു . ഉദാഹരണത്തിന് ,'' പെട്ടി  ബസ്സിനു മുകളിൽ   കയറ്റിവെക്കുന്നതിനു  എന്തുവേണം ?'' എന്ന്  നമ്മൾ
ചോദിക്കുന്നു .'' സാറിന്   ഇഷ്ടമുള്ളത്  തന്നാൽ  മതി .''  നമ്മൾ   ന്യായമായ  കൂലി  കൊടുത്തു  കഴിയുമ്പോൾ   ചീത്തവിളിയുടെ   പെരുമഴ . അപ്പോൾ
ചോദിക്കുന്നത്   കൊടുത്ത്   നമ്മൾ  രക്ഷപ്പെടുന്നു . ഇന്ന്   ഈ  പ്രശ്നം  ഇല്ല .
കാരണം   സാധാരണക്കാർക്കും  ഇന്ന്  കാറുണ്ട് . യാത്രക്കാർക്ക്  luggage കൊണ്ടുപോകാൻ  trolley യുണ്ട് .

1980 കളിൽ  reconfirm  ചെയ്യാൻ   എറണാകുളത്തിന്   2-3   യാത്രകൾ  ആവശ്യമായിരുന്നു . എയർ  ഇന്ത്യയുടെ   ഓഫീസിൽ    വൻജനക്കൂട്ടം . രാവിലെ  ചെന്നാൽ   ഒരു  നമ്പർ  കിട്ടും . മോർണിംഗ്  ഷോ  കണ്ട്  മടങ്ങി
എത്തിയാലും   നമ്മുടെ  ഊഴം  ആവുകയില്ല . ജീവനക്കാരുടെ  അലംഭാവം
കാരണമല്ല . ടെക്നോളജി   അന്ന്  ശൈശവദശയിലായിരുന്നു . ബോംബെയിലേക്ക്‌  Telex  message   അയച്ചിട്ട്   അതിന്   മറുപടി  കിട്ടണം . അങ്ങനെയാണ്  രണ്ടോ   മൂന്നോ   ഏറണാകുളം   യാത്രകൾ   വേണ്ടിവന്നത് .

1980 കളിൽ   ഗൾഫിൽ നിന്ന്   വരുന്നവർ   TV , washing  machine , ഫ്രിഡ്ജ്‌  മുതലായ
സാധനങ്ങൾ   കൊണ്ടുവന്നിരുന്നു . ഈ  സാധനങ്ങൾ  കാരണം  Arrivalൽ  നിന്നു
തിരിയാൻ   ഇടമില്ലാത്ത   അവസ്ഥ   ഉണ്ടായിരുന്നു . പിന്നീട്  ഈ  സാധനങ്ങൾ
നാട്ടിൽ   സുലഭമായതോടെ   ഈ  പ്രശ്നം   അവസാനിച്ചു .

കമ്പ്യൂട്ടർ ,ഫോണ്‍ , sms , ഓണ്‍ലൈൻ  booking  മുതലായ   സൌകര്യങ്ങൾ  ഇന്നത്തെപോലെ  സാധാരണമല്ലാതിരുന്ന   കാലത്ത്   എയർടിക്കറ്റിനു  വേണ്ടി
യാത്രക്കാർ   അനുഭവിച്ച   കഷ്ടപ്പാടും  ടെൻഷനും   പണച്ചെലവും   പുതിയ
തലമുറക്കാർക്ക്   അവിശ്വനീയമായി   തോന്നാം . 1987 ൽ   ടിക്കറ്റ്   ബുക്ക്‌
ചെയ്യാൻ   വേണ്ടി   600 kms  യാത്ര   ചെയ്ത് , കാനോ  നഗരത്തിൽ   ഹോട്ടലിൽ
മുറിയെടുത്ത്   താമസിച്ച്  ശ്രമിച്ചിട്ടുണ്ട് . 1995ൽ    330 kms   യാത്ര   ചെയ്ത്
Johannesburg ൽ   ടിക്കറ്റ്   വാങ്ങാൻ   പോയിട്ടുണ്ട് .

പക്ഷേ ,പിന്നീടുള്ള   വർഷങ്ങളിൽ   എല്ലാ വിധത്തിലും   യാത്രക്കാരന്  അനുകൂലമായ   പുരോഗതിയാണ്   ഉണ്ടായിട്ടുള്ളത് . പാസ്പോർട്ട്‌  എളുപ്പത്തിൽ   കിട്ടുന്നു. വീട്ടിലിരുന്ന്   ടിക്കറ്റ്  വാങ്ങാം . സീറ്റ്‌  തെരഞ്ഞെടുക്കാം . reconfirmation   ആവശ്യമില്ല, ചെക്ക്‌ -ഇൻ   വേഗം  ചെയ്യാം -ഇങ്ങനെ   ഒട്ടേറെ   കാര്യങ്ങൾ . കേരളത്തിലേക്ക്   നേരിട്ട്   പറക്കാൻ  കഴിയുന്നത്‌   മലയാളിയുടെ    വിമാനയാത്രാചരിത്രത്തിലെ   ഏറ്റവും  വലിയ
മാറ്റമാണ്. നെടുമ്പാശ്ശേരി   എയർപോർട്ട്ൻറെ    സ്ഥാപനവും   വളർച്ചയും
ഇവിടെ   എടുത്ത്  പറയേണ്ടിയിരിക്കുന്നു . അതിന്   കെ .കരുണാകരൻറെ
പേര്   കൊടുക്കണം   എന്ന  KPCC  യുടെ   അഭിപ്രായം   സ്വാഗതാർഹമാണ് .





No comments:

Post a Comment